
സിംഹരാജൻ… മരിച്ചു… ഉറ്റ കൂട്ടുകാരായ.. പട്ടിസെറും… പൂച്ചെട്ടനും..ആമ ചേച്ചിയും . സിംഹരാജനേ ഒരു നോക്ക് കാണാനായി..നാട്ടിൽ നിന്ന് കാട്ടിലെ സിംഹറാജൻറെ കൊട്ടാരത്തിലെത്തി…
സിംഹരാജന്റെ ചേതനയറ്റ ശരീരം കണ്ടതും.. പട്ടി സെർ സങ്കടം സഹിക്ക വയ്യാതെ… അലറി പൊളിച്ചു കരയാൻ തുടങ്ങി…പൂച്ചേട്ടൻ… സിംഹരാജന്റെ ഇനിയുള്ള മത്തി പൊരിച്ചതിന്റെ ഓഹരിയെല്ലാം തനിക്കാണല്ലോ എന്ന സന്തോഷത്തോടെ കൊട്ടാരത്തിന്റെ കിച്ചനിലേക്ക് വച്ചു പിടിച്ചു…
അന്തർമുഖനായ ആമചേച്ചിയാകട്ടെ… കൊട്ടാരത്തിന്റെ ഒരു മൂലയിൽ ഇരിപ്പുറപ്പിച്ചു…
ഇതിനിടയിൽ പൊരിച്ച മത്തിയും കടിച്ചു കൊണ്ട് വരുന്ന പൂച്ചേട്ടനെ കണ്ടതും… പട്ടി സെർ നു ദേഷ്യം വന്നു പൂച്ചേട്ടന് നേരെ കലി തുള്ളി…
“താനെന്തൊരു മനുഷ്യനാടോ… ഇവിടെയിങ്ങനെ ഒരാൾ മരിച്ചു കിടക്കുമ്പോ നിനക്കെങ്ങനെ തോന്നി… ഇത് ചെയ്യാൻ…
“പോയവർ പോയി… നമ്മൾ വിഷമിച്ചത് കൊണ്ടോ കരഞ്ഞത് കൊണ്ടോ ഇനിയവരെന്തായാലും തിരിച്ചു വരില്ല… വെറുതെ കരഞ്ഞു കാറി ഊർജം കളയുന്നതിനേക്കാളും നല്ലതല്ലേ…ഇത് പോലെ അവർ ബാക്കി വച്ചു പോയ ഓർമ്മകളെ താലോലിക്കലും.. പങ്ക് പറ്റലും…
പൂച്ചേട്ടൻ സൗമ്യനായി പറഞ്ഞു നിർത്തി..
“നന്ദി കേട് കാണിച്ചതും പോരാ… എന്നിട്ട് മനുഷ്യരെ പോലെ നിന്ന് ന്യായീകരിക്കുന്നോ… പട്ടി സെർ… പൂച്ചേട്ടന് നേരെ മുരണ്ടു…
“ദേ.. ദേ..കുറേ നേരമായി നീയെന്നെ മനുഷ്യരുമായി ഉപമിക്കാൻ തുടങ്ങിയിട്ട്….സംഭവം ഞാൻ നന്ദി കെട്ടവനൊക്കെ തന്നെയാണ്…പക്ഷെ മനുഷ്യന്റെ അത്രയൊന്നും ഇല്ല .. പൂച്ചെട്ടനും വിട്ട് കൊടുത്തില്ല…
അത് കേട്ട പട്ടി സെർ നും ശരിയാണെന്ന് തോന്നി… മദ്യപിച്ചു വാഹനമോടിച്ചു എവിടെയെങ്കിലും ചെന്ന് ഇടിച്ചു കയറിയിട്ട് അതിനൊക്കെ എത്ര തവണയാണ് ഞാനും പൂച്ചേട്ടനും കാരണമാകേണ്ടി വന്നിട്ടുള്ളത്…
“ഞങ്ങൾ കുറുകെ ചാടിയതാണ് പോലും….
പട്ടി സെർ ന്റെ ഗദ്ഗദം ഒരു മുരളലായി പുറത്തേക്ക് വന്നു…
“നിങ്ങളെവിടെ പോയാലും അടിയാണല്ലോ… ഒരുമാതിരി ഫേസ്ബുക്കിലെ രാഷ്ട്രീയക്കാരായ മനുഷ്യരെ പോലെ…അത് വരെ ഒരു മൂലയിൽ ഇരുന്നിരുന്ന ആമച്ചേച്ചി കൗണ്ടറടിച്ചു അവർക്കിടയിലേക്ക് കയറി വന്നു…
“ആ നിന്റെ ഇഴച്ചിലിന്റെ കൂടെ ഒപ്പമാവാൻ സ്ലോമോഷനിൽ സഹിച്ചു നടന്ന ഞങ്ങളോട് തന്നെ നീ ഇത് പറയണം… പൂച്ചെട്ടൻ പുച്ഛം വാരി വിതറി…
“അല്ലാ.. സത്യത്തിൽ.. സിംഹരാജൻ എങ്ങനെയാണ് മരിച്ചത്… പട്ടി സർ ആമ ചേച്ചിയോട്.. സംശയം ആരാഞ്ഞു..
“എന്ത് ചെയ്യാനാ… കൂട്ടുകാരനെ അതിരു കടന്നു വിശ്വസിച്ചതാ… ഇപ്പൊ കിടക്കുന്ന കിടപ്പ് കണ്ടോ… ബെട്ടിയിട്ട ബായതണ്ട് പോലെ…. ആമ ചേച്ചി… സിംഹരാജനെ നോക്കി മൂക്ക് പിഴിഞ്ഞു…
“അവനോടാരാ… അതിരും കടന്ന് വിശ്വസിക്കാൻ പോവാൻ പറഞ്ഞത്… അതിരു വച്ചേക്കുന്നത് പിന്നെ.. മാങ്ങാണ്ടി പുഴുങ്ങി തിന്നാനോന്നുമല്ല ല്ലോ..
“പൂച്ചെട്ടൻ കൗണ്ടറുകൾ കൊണ്ട്..ആർറാടുകയാണ്..
“ദേ ഇവനോട് വായ പൂട്ടി വെക്കാൻ പറഞ്ഞോ കേട്ടോ… അല്ലേൽ ഇവനെന്തായാലും എന്റെ തോടിന്റെ ചൂടറിയും.. ആമചേച്ചി പൂച്ചേട്ടനെ നോക്കി കലി തുള്ളി…
“നീയൊന്ന് മിണ്ടാതിരി…പൂച്ചെട്ടാ… പട്ടി സർ പൂച്ച സർ നു നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു…
“നീ പറ ആമ പെണ്ണെ എന്താണ് സിംഹരാജനു സംഭവിച്ചത്..
അത് സിംഹരാജൻ… കഴുത്തിന് മുങ്ങാനുള്ള വെള്ളമുള്ളു… ധൈര്യമായി ചാടിക്കോ എന്ന് പറഞ്ഞ കൂട്ടുകാരനെ വിശ്വസിച്ചു വെള്ളത്തിലിറങ്ങിയതാ… ഇപ്പൊ ദാ കണ്ടില്ലേ… ഇത് പോലെ വെള്ളം കുടിച്ച് മരിക്കാനായിരുന്നു അങ്ങേരുടെ..വിധി… ആമ പെണ്ണ് പിന്നെയും സിംഹരാജന്റെ നേർക്ക് നോക്കി മൂക്ക് പിഴിഞ്ഞു..
അതേത് കൂട്ടുകാരൻ… ഏത് കൂട്ടുകാരനാണ്… സിംഹരാജനേ ചതിച്ചത്…
അതറിയില്ല… ഏതോ പേർഷ്യക്കാരൻ ആണെന്ന കേട്ടത്…ആമ പെണ്ണ് ഓർത്തെടുത്തു
സബാഷ്… ബാ പൂവാം… ആ പേർഷ്യക്കാരൻ അൽ ജിറാഫിന്റെ വാക്ക് കേട്ടു വെള്ളത്തിൽ എടുത്തു ചാടിയ ഈ കാട്ടു കിഴങ്ങനെ പറഞ്ഞാൽ മതി…
പട്ടി സെർ പറയുന്നത് കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ പൂച്ചേട്ടനും ആമ ചേച്ചിയും നിർവികാരിതനായി പട്ടി സർ ന്റെ കൂടെ നാട്ടിലേക്ക് നടന്നു…
Afi Afi