
❣️അവൾക്ക്❣️
പ്രണയദിനം …..
അങ്ങനൊരു പ്രത്യേക ദിനം ഉണ്ടോ….
ഒരു സ്ത്രീയിൽ എന്നും പ്രണയം ഉണ്ടാവും എന്ന് തന്നെയാണെന്റെ വിശാസം…..
ചില സാഹചര്യങ്ങളിൽ അവൾ പോലും അറിയാതെ അത് മണ്ണടിയുന്നതാവാം…..
കൗമാരത്തിൽ പ്രായപൂർത്തി ആവുന്നതിനോടൊപ്പം അവളിലെ പ്രണയവും മൊട്ടിടും……
ആരേലും അവളോട് ഇഷ്ടമാണെന്ന് പറയുമ്പോ സമൂഹത്തെ പേടിച്ച് പ്രതികരിയ്ക്കാതിരുന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷത്തിരമാല ആർത്തിരമ്പുന്നുണ്ടാവും…..
പിന്നീട് വിവാഹം നിശ്ചയിച്ച് കഴിയുമ്പോ സ്വപ്നങ്ങളിൽ പോലും അയാളോടുള്ള പ്രണയം ആവും മനസ്സ് നിറയെ…..
വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിതാണ് എന്ന് തോന്നി പോകുന്ന പ്രണയ മാസ്മരികത…..
പക്ഷെ കാലം കഴിയുന്തോറും ജീവിത പ്രാരാബ്ധങ്ങൾ കൂടുമ്പോ അവളിലെ പ്രണയം അവളറിയാതെ നിത്യജീവിതത്തിന്റെ വിഴുപ്പിനടിയിൽ അകപ്പെട്ട് തിരിച്ചറിയപ്പെടാനാവാത്ത വിധം ചിതലരിച്ചിട്ടുണ്ടാവും……
പക്ഷെ ഒരു ഓട്ടു വിളക്കു പോലെ കഴുകി മിനുക്കി എടുത്ത് കഴിഞ്ഞാൽ സ്വർണ്ണം പോലെ തിളങ്ങുമെന്ന് ആരും മനസിലാക്കാറില്ല…..
35 കഴിഞ്ഞ സ്ത്രീകൾക്ക് അവർടെ ഭർത്താക്കൻമാർ എന്നേലും ഒരു റോസാപൂവ് വാങ്ങികൊടുത്ത് ഹാപ്പി വാലന്റയിൻസ് ഡേ എന്ന് പറയാറുണ്ടോ?
ഇതൊക്കെ പ്രഹസനമല്ലേ…..ചുമ്മാ ഓരോ കോപ്രായം ….എന്ന് പറയുമ്പോഴും ഓർക്കുക ഏത് പ്രായത്തിലും പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്ന വളാണ് സ്ത്രീ…..
എപ്പോഴെങ്കിലുമൊക്കെ ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണം അവർക്ക്…..
എന്തും ആയ്ക്കോട്ടെ ….
പക്ഷെ അവരത് നിനച്ചിരിക്കാത്ത സമയത്ത് സന്തോഷത്തോടെ കൊടുക്കുക….
അടുക്കളയിൽ പണിയെടുത്ത് വിയർത്തിരിക്കുമ്പോഴാണേലും പുറകിലൂടെ ചെന്ന് അവരെയൊന്ന് ചുറ്റി പിടിക്കുക….
ഉണങ്ങാതെ കെട്ടിവെച്ച കനച്ച മണമുള്ള മുടി ഒതുക്കി അവളുടെ കഴുത്തിൽ ചുംബിക്കുക……
ആളോള് കാണുംന്ന് പറഞ്ഞ് കുതറി മാറിയാലും അവൾ പിന്നീട് നിങ്ങൾക്കൊരു പറുദീസ പണിത് തരും……അനുഭൂതികളുടെ പറുദീസ……
അവരിലെ കഴിവുകൾ മനസിലാക്കി അവരെ പ്രശംസിക്കുക…..അവരെ വേദനിപ്പിക്കാതെ അവരുടെ കുറവുകൾ പറഞ്ഞ് മനസിലാക്കുക……
ലക്ഷണമൊത്ത സ്നേഹനിധിയായ ഒരു പുരുഷനെ ഉപേക്ഷിച്ച് ഒരു സ്ത്രീയും മറ്റൊരു പുരുഷനെ തേടി പോവില്ല….പോവാനവർക്ക് കഴിയില്ല എന്നതാണ് സത്യം…..
ഭർത്താവ് ഭാര്യയോടും …..തിരിച്ചും …കള്ളം പറയാതിരുന്നാൽ അത് മതി ഒരു ശക്തമായ ബന്ധത്തിൻ്റെ അടിത്തറയ്ക്ക്…….
പലപ്പോഴും അതീവ സുന്ദരികളായ ഭാര്യമാർ ഉള്ള പുരുഷൻമാരാണ് ടൈം പാസിന് വേണ്ടി മറ്റുള്ള സ്ത്രീകളെ തെരക്കി പോവാറുള്ളതായ് കണ്ട് വരുന്നത്……
ഏതോ ഒരു സിനിമയിൽ പറഞ്ഞത് പോലെ അവിഹിതം പിടിക്കപ്പെടുമ്പോൾ “നിനക്കൊരു കുറവും ഉണ്ടായിട്ടല്ല പക്ഷെ പറ്റി പ്പോയി “എന്ന ക്ലീഷേ ഡയലോഗടിച്ച് ഒന്നും സംഭവിക്കാത്തവരെ പോലെ നടക്കുന്നവരെ മാറ്റാൻ കഴിയില്ല……
അത് അവരുടെ ഞരമ്പിന്റെ അസ്കിതയായ് കണക്കാക്കണം…….
അതോണ്ട്……
ഭർത്താക്കൻമാർ ഒരു പ്രണയദിനത്തെ പുഛിച്ചു നിൽക്കാതെ ഇടയ്ക്കൊക്കെ ഓരോ ചെറിയ സർപ്രൈസുകൾ ഭാര്യമാർക്ക് കൊടുക്കാൻ ശ്രമിക്കുക…..
അത് ഡയമണ്ട് നെക്ലസ് തന്നെ ആവണോന്നില്ല……
അവരുടെ ഇഷ്ടങ്ങളിലെ എന്തും ആവാം……
പക്ഷെ അതറിയണമെങ്കിൽ അവരെ “അറിയണം”ആദ്യം……
സ്ത്രീ ശാക്തീകരണം സ്ത്രീ സമത്ത്വം എന്നൊക്കെ പറയുമ്പോഴും ആത്മാർത്ഥമായ് സ്നേഹിക്കുന്ന …….ഒന്നൂടെ ഊന്നി പറയാം……ആത്മാർത്ഥമായിട്ട് വഞ്ചനയുടെ ലാഞ്ചനയില്ലാതെ സ്നേഹിക്കുന്ന പുരുഷൻറെ കരവലയത്തിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്ന സ്ത്രീകളേ ഉള്ളൂ ഈ ഭൂമിയിൽ……
അങ്ങനെ ആയാൽ 365 ദിവസവും പ്രണയദിനമായ് ആസ്വദിയ്ക്കാം……
പുരുഷു യുദ്ധത്തിന് പോവുന്നത് നോക്കി ഇരിക്കേണ്ട അവസ്ഥ ഉണ്ടാവാതെ…….🙂
Your point of view caught my eye and was very interesting. Thanks. I have a question for you.
Your article helped me a lot, is there any more related content? Thanks! https://www.binance.com/register?ref=IHJUI7TF