
പ്രൊഫസർ ബോബി സാറിൻ്റെ തിയറി പ്രകാരം ജീവിതത്തിൽ വിജയം നേടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം,
വേണ്ടാത്ത ചൂണ്ടയിൽ പോയി കൊത്താതിരിക്കുക
ബോബി സാർ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യ ഷീല കലി തുള്ളി നിൽക്കുന്നു.
“ഈ വീട്ടിലെ എല്ലാം ഞാൻ തന്നെ നോക്കണം.
നിങ്ങൾക്കോ
മക്കൾക്കോ എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ…
ഭാര്യ തകർക്കുകയാണ്.
യഥാർത്ഥത്തിൽ ഭാര്യ ചൂണ്ടയിടുകയാണ്.
വേണമെങ്കിൽ ഭാര്യയുമായി തല്ലുണ്ടാക്കാം. പക്ഷേ,
ഭാര്യ ഇട്ട ചൂണ്ടയിൽ കൊത്താതെ പുറത്തേക്ക് നടന്നപ്പോൾ അമ്മ അന്നമ്മ ചോദിക്കുകയാണ്
“ഡാ, ബോബി … നീയാണോ
അതോ അവളാണോ ഭർത്താവ്.നട്ടെല്ലില്ലാത്തവൻ, അവളുടെ കരണകുറ്റിക്കു ടപ്പേ ടപ്പേ എന്ന് രണ്ടെണ്ണം പൊട്ടിക്കാതെ നിൽക്കുന്നോടാ.. എടാ പിടക്കോഴി കൂവിയാൽ നേരം വെളുക്കാതില്ല, കെട്യോളുമാരെ നിൽക്കേണ്ടിടത്തു നിർത്തണം… അല്ലാതെ മൂക്കിന് താഴെ മീശയും വച്ചു നടന്നിട്ടെന്തു കാര്യമാ നീ …?”
അമ്മയും ചൂണ്ടയിടുന്നു.
അതേ കടവിൽ തന്നെ, അല്പം മാറി….
അതിലും കൊത്താതെ ബോബി സാർ ദയനീയമായി അന്നമ്മയെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു.
നാട്ടിലെ ലൈബ്രറിയിൽ കയറി രാവിലെ ഓടിച്ചു വായിച്ച പത്രം ഒന്ന് കൂടി വിശദമായി വായിച്ചു.
പരിചയക്കാരോട് കുശലം ചോദിച്ചും മറ്റും സമയം തള്ളി നീക്കി.
രാത്രി ഏഴര മണിയോടെ വീട്ടിൽ തിരിച്ചു വന്നപ്പോൾ ഭാര്യ ഷീലയുടെ മാനസികാവസ്ഥ മാറിയിരുന്നു.
അവൾ പറയുന്നു. “അയ്യോ, കോളേജിൽ നിന്ന് വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ. എനിക്കിന്ന് വീട്ടിൽ ശരിക്കും ജോലി ആയിരുന്നു. അതാ ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞത്. മാത്രവുമല്ല, ഇടയ്ക്കൊന്ന് വീഴുക കൂടി ചെയ്തു…”
പൗലോസ് സാർ ഭാര്യയുടെ കൈ പിടിച്ചു നോക്കി. വീഴ്ചയിലുള്ള പരിക്ക് നിസ്സാരമാണ്.
പക്ഷേ, അതും അവൾ ഇടുന്ന മറ്റൊരു ചൂണ്ടയാകുമോ…?
ബോബി സാറിന് സംശയം.
അതിലും കൊത്തിയില്ല.
അപ്പോൾ അതാ വാതിൽക്കൽ നിന്നും അമ്മ ചോദിക്കുന്നു.
“ഡാ, ബോബി … നീ വലിയ പ്രൊഫസറൊക്കെ ആയിരിക്കാം.
പക്ഷേ ഇടയ്ക്കൊക്കെ ഭാര്യയുടെയും കുട്ടികളുടേയും കാര്യങ്ങൾ കൂടി നോക്കണം.”
അമ്മ ചൂണ്ട മാറ്റി വലയാണ് ഇപ്പോൾ ഇടുന്നത്.
ബോബി സാർ ഭാര്യ ഷീലയുടെ മുഖത്തേക്ക് നോക്കി.
അമ്മായിയമ്മയുടെ സപ്പോർട്ടിൽ ഞെളിഞ്ഞു നിന്നു ചിരിക്കുന്നു.
ഒരു ചൂണ്ടയിലും കൊത്താതെ
കുളി കഴിഞ്ഞു ആഹാരം കഴിച്ച് ബോബി സാർ കുടുംബത്തിനൊപ്പം തമാശ പറഞ്ഞു സുഖമായി കിടന്നുറങ്ങി.
മറിച്ച്…..
ആ ചൂണ്ടയിലെങ്ങാനും ബോബി സാർ കൊത്തിയിരുന്നെങ്കിൽ,
ഈശ്വരാ,
ആ ദിവസം….!!!
ആ ആഴ്ച,
ഒരു പക്ഷേ ആ മാസം തന്നെ തകർന്നു പോയേനേ…
അതുകൊണ്ട് നമുക്ക് വേണ്ടാത്ത ചൂണ്ടയിൽ കൊത്താതിരിക്കാം.
കുടുംബത്തിലായാലും
സമൂഹത്തിലായാലും.
(കൊത്താം, കൊത്താതിരിക്കാം… ഈ ചൂണ്ടയിലും )
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.bh/ru/register?ref=O9XES6KU
Thanks for sharing. I read many of your blog posts, cool, your blog is very good.