
നാൻസിയെ സ്വീകരിച്ചത് പോലെ,,
നിരഞ്ജനെയും ഗായത്രിയെയും സ്വീകരിക്കും എന്നു കരുതുന്നു……
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൊറോണ രൂക്ഷം ആയപ്പോൾ ആണ് ഗായത്രിക്കു ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടം ആയതു….
ഗായത്രി യെ ആദ്യം പരിചയപെടാം…. ഒരു സാധാരണ കുടുബത്തിൽ ജനിച്ചു വളർന്നവൾ ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും ഇല്ലാതെ ജീവിക്കുന്ന ഒരു നാട്ടിൻ പുറത്തു കാരി…. രണ്ടു ആൺ മക്കൾ.. പിന്നെ ഭർത്താവ് വിനയൻ … വിവാഹം കഴിഞ്ഞു ആദ്യം ഒരു വർഷം സന്തോഷം ആയ ജീവിതം ആയിരുന്നു… പിന്നെ എപ്പോഴോ വിധിയുടെ ക്രൂര വിനോദം പോലെ അവളുടെ ഭർത്താവ് ഒരു മുഴു കുടിയൻ ആയി മാറി….ജീവിതത്തിൽ തോറ്റു കൊടുക്കാൻ മനസ് ഇല്ലാത്തതു കൊണ്ടു തന്നെ അവൾ പൊരുതി നിന്ന്…. പക്ഷെ കൊറോണ അവളെ കുടുക്കി ഇനി കഥയിലേക്ക് വരാം…..
🙏🏻🙏🏻🙏🏻🙏🏻
ഒരു ദിവസം രാത്രി വീട്ടിൽ വഴക്ക് ഇട്ടു വിനയൻ വീട് വിട്ടു പോയി ആത്മഹത്യ ചെയ്യാൻ ആണെന്ന് പറഞ്ഞു….. മക്കളുടെയും അവളുടെയും ഫോൺ ബ്ലോക്ക് ചെയിതു….ആരോട് ആ പാതിരായിക്ക് സഹായം ചോദിക്കും എന്നു കരുതി വിഷമിച്ചു ഇരുന്നപ്പോൾ ആണ് അതുവരെ ഫേസ്ബുക്കിൽ മെസ്സഞ്ചർ അവൾ ഉപയോഹിക്കില്ലായിരുന്നു…. പെട്ടന്ന് മെസ്സഞ്ചറിൽ അറിയാവുന്ന ആരങ്കിലും ഉണ്ടോ എന്നു നോക്കി ഇല്ല ആരെയും ഓൺലൈൻ കാണുന്നില്ല ഓൺലൈൻ ഉള്ളവരെ ആണെങ്കിൽ തനിക്കു അറിയുക കൂടി ഇല്ല… എങ്കിലും ആവിശ്യം തന്റെ ആണെന്ന് കരുതി അവൾ അതിലെ ഓരോത്തർക്കും ഒരു ഹെല്പ് ചെയ്യാമോ എന്നു ചോദിച്ചു msg അയച്ചു… അതിൽ തിരികെ റിപ്ലൈ തന്നവരോട് അവളുടെ ആവിശ്യം പറഞ്ഞു… പക്ഷെ ആ സമയത്തു അവർക്കു വേണ്ടുന്നത് അവളുടെ നമ്പർ ആയിരുന്നു… മോശം വാക്കുകൾ കൊണ്ടു അവർ മെസ്സഞ്ചർ നിറച്ചു…. പ്രശ്നം വഷളകാൻ തുടങ്ങിയപ്പോൾ അവൾ എല്ലാവരെയും ബ്ലോക്ക് ചെയിതു……. അവൾ അടുത്ത ആളിന്റെ മെസ്സജർ ഓപ്പൺ ചെയിതു ഒരു വർഷകാലം ആയി തനിക്കു അയാൾ msg അയക്കുന്നുണ്ട്……
ഹായ്
സുഖം ആണോ…
കൊറോണ എങ്ങനെ ഉണ്ട്….
നോ
റിപ്ലൈ……. ഇങ്ങനെ നീണ്ടു പോകുന്ന ഒരു നിര msg തന്നെ ആയിരിന്നു അതു….. അവൾ അയാൾക്കും msg അയച്ചു പ്ലീസ് സാർ എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ…. അയാൾ ഓൺലൈൻ ഉണ്ടങ്കിലും അവളുടെ ആ msg അയാൾ നോക്കി ഇല്ല…..
ഇനി ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി അവൾ നെറ്റ് ഓഫ് ചെയിതു കിടന്നു….
രാവിലെ എവിടേയോ കിടന്നു ഉറങ്ങിട്ടു വിനയൻ വീട്ടിൽ വന്നു…. ഇനി ഒന്നും ചോദിക്കാൻ പോകണ്ട എന്നു കരുതി അവൾ മൗനം പാലിച്ചു ഒരു വഴക്ക് ഒഴുവാക്കാൻ എപ്പോഴും അവൾ മൗനം പാലിക്കുക പതിവ് ആണ്….
കൊറോണ കാരണം വീട് പട്ടിണി ആകാൻ പാടില്ല എന്നു കരുതി അവൾ കൈൽ കിടന്ന വള ഊരി പണയം വെക്കാൻ പോയി വന്നപ്പോൾ… നെറ്റ് ഒന്ന് ഓൺ ആക്കി…. വെറുതെ കുറച്ചു നേരം fb നോക്കി നെറ്റ് ഓഫ് ആകാൻ തുടങ്ങൊയപ്പോൾ മെസ്സഞ്ചറിൽ msg വന്നത് കണ്ടത്….. അതും ഒന്ന് നോക്കാം എന്നു കരുതി നോക്കിയപ്പോൾ പേര് പോലും നോക്കാതെ താൻ ഇന്നലെ msg അയച്ച ആളിന്റെ റിപ്ലൈ ആണ്…..
എന്തു ഹെല്പ് ആണ് വേണ്ടത്…
അവൾ വേഗം മറുപടി അയച്ചു സോറി സഹായം ഇന്നലെ ആയിരുന്നു വേണ്ടിയിരുന്നത്…
സോറി ഞാൻ ഇന്നാണ് msg കണ്ടത്…. വിരോധം ഇല്ലങ്കിൽ എന്തായിരുന്നു എന്നു ഒന്ന് പറയാമോ…..
ഒന്നും ഇല്ല അവൾ അങ്ങനെ പറഞ്ഞു ഒഴുവാക്കാന് തുടങ്ങി….
അയാൾ വിടാൻ ഭാവം ഇല്ലായിരുന്നു…
പിന്നെ അവളുടെ ഫേസ്ബുക്കിലെ പോസ്റ്റുകൾ ആയി ചർച്ച….
തന്റെ പേര് ശെരിക്കും ഗായത്രി എന്നു തന്നെ ആണോ… അതോ വേറെ പേര് ഉണ്ടോ..
ഇല്ല അങ്ങനെ തന്നെ ആണ് പേര്…..
അവളെ കുറിച്ച് അയാൾ ഒരുപാട് കാര്യങ്ങൾ ചോദിച്ചു ആരെയും മയക്കുന്ന ഒരു സ്വരത്തിനു ഉടമ ആയിരുന്നു…
അവൾ അയാളുടെ പ്രൊഫൈൽ നോക്കി ആ അക്കൗണ്ട് മുഴുവൻ നോക്കി കൂടി പോയാൽ ഒരു നാല്പതു വയസ് പ്രായം കാണും…. അബുദാബി ഒരു വലിയ കമ്പനി ജോലി…. കണ്ടാൽ ആർക്കും ഒരു ആകർഷണം തോന്നും….
അവൾ അയാളെ കുറിച്ച് കൂടുതൽ ഒന്നും ചോദിച്ചില്ല…..
എന്തങ്കിലും സഹായം വേണം എങ്കിൽ ചോദിക്കാൻ മടിക്കേണ്ട കേട്ടോ ഗായത്രി….
പെട്ടന്ന് അവൾ ചോദിച്ചു എന്റെ ചേട്ടന് ഒരു ജോലി കൊടുക്കാമോ…
അതിനു എന്താ പാസ്പോർട്ട് കോപ്പിയും ഒരു ഫോട്ടോയും വാട്സാപ്പ് ചെയ്‌തോളൂ….
അവൾ വേഗം തന്നെ പാസ്പോർട്ട് കോപ്പിയും ഒരു ഫോട്ടോയും വിനയന്റെ വാട്സപ്പിൽ അയച്ചു കൊടുത്തു …
അയാളുടെ അടുത്ത msg വന്നു ഈ അയച്ചത് ആരുടെ വാട്സാപ്പ് ആണ്?
എന്റെ ഹസ്ബൻഡ് നമ്പർ ആണ്..
കുറച്ചു കഴിഞ്ഞു നിരഞ്ജന്റെ msg ഗായത്രിക്കു വന്നു…
ഹുസ്ബൻഡ് ഒരു മുരടൻ ആണ് അല്ലെ
അതു എന്താ അങ്ങനെ ചോദിച്ചത്….
ഞാൻ പുള്ളിയെ വിളിച്ചു സംസാരിച്ചപ്പോൾ എനിക്ക് അങ്ങനെ തോന്നി…
അങ്ങനെ ഒന്നും ഇല്ല ആൾ പാവo ആണ്….
പിന്നെ എന്താണ് തന്റെ ഫേസ്ബുക് പോസ്റ്റിൽ എല്ലാo ഒരു വേദന നിറഞ്ഞു നില്കുന്നത്…
അതു വെറുതെ മനസ്സിൽ തട്ടുന്ന പോസ്സ്റ്റുകൾ കാണുന്പോൾ ഇടുന്നത് ആണ്… അല്ലാതെ ഒരു വിരഹവും ഇല്ല…
എനിക്ക് തന്നെ ഒന്ന് കാണണം എന്നു ഉണ്ട് വിരോധം ഇല്ലങ്കിൽ ഒന്ന് വീഡിയോ കാൾ ചെയ്‌തോട്ടെ….
ഫേസ്ബുക് കിടക്കുന്ന ഫോട്ടോ തന്നെ ആണ് ഞാൻ…. അല്ലാതെ വേറെ ഒരു മുഖം ഇല്ല…
വിശ്വാസം ഇല്ലാത്തതു കൊണ്ടു അല്ല ഗായത്രി.. എന്തോ തന്റെ സ്വരം കേട്ടപ്പോൾ ഒന്ന് കാണാൻ തോന്നി അതാണ്… ഞാൻ ഒന്ന് വിളിച്ചോട്ടെ…
ഒകെ വിളിച്ചോളൂ
മെസ്സഞ്ചറിൽ തന്നെ അയാളുടെ വീഡിയോ കാൾ വന്നു പക്ഷെ ഒന്നും കാണാൻ പറ്റിയില്ല….
ഗായത്രി ഇവിടെ മെസ്സഞ്ചർ കാൾ കിട്ടില്ല വിരോധം ഇല്ലങ്കിൽ വാട്സാപ്പ് നമ്പർ തരാമോ…
അവൾ ഒരു മടിയും കൂടാതെ അയാൾക്ക് നമ്പർ കൊടുത്തു…
പെട്ടന്ന് വാട്സാപ്പ് വീഡിയോ കാൾ വന്നു….
അപ്പോഴും ഒന്നും കാണാൻ കഴിഞ്ഞില്ല
അടുത്ത ചോദ്യം വന്നു imo ഉണ്ടോ?
ഉണ്ട് ആ നമ്പർ തന്നെ ആണ്..
വേഗം imo കാൾ വന്നു…..വീഡിയോ കാൾ….
ഹായ്…ഗായത്രി.
അവൾ നോക്കി അയാൾ ഒരു ഓഫീസ് റൂമിൽ ആയിരുന്നു….
അയാൾ ഒരു കമ്പനിയിലെ ഹെഡ് ഓഫീസിലെ “A”ഗ്രയിഡിൽ ഉള്ള ഓഫീസർ ആയിരുന്നു….
വേഗം അവൾ കാൾ കട്ട് ചെയിതു…
അയ്യോ ഗായത്രി കട്ട് ചെയ്യല്ലേ ഞാൻ തന്നെ ശെരിക്കു കണ്ടില്ല….
താൻ എനിക്ക് വേണ്ടി ബോടിം എന്ന ഒരു ആപ്പ് ഉണ്ട് ഒന്ന് എടുക്കാമോ അതാകുന്പോൾ നല്ല ക്‌ളീൻ ആയി കാണാം…
അയാളുടെ സ്വരത്തിലെ മധുരം അവളെ അയളും ആയി ചാറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടു ഇരുന്നു….
പിന്നീട് ഉള്ള സമയം എല്ലാം അവർ ചാറ്റ് ചെയുകയും വിളിക്കുകയും ചെയിതു കൊണ്ടിരിന്നു….
ഒരു ദിവസം വീഡിയോ കാൾ ചെയിതു കൊണ്ടിരുന്നപ്പോൾ ഗായത്രിയുടെ ഇളയ മകൻ കയറി വന്നു അയാളെ പരിചയ പെടുത്താൻ ആയി മകനെ അവൾ അടുത്ത് വിളിച്ചു..19 വയസ് ആയ അക്ഷയ് ആയിരുന്നു അതു. മൂത്ത മകൻ അമൽ..
അക്ഷയിയെ അടുത്ത് വിളിച്ച അവളോട് അവൻ ഒരു തെറി ആണ് നിരഞ്ജനെ പറഞ്ഞത്… അതുവരെ മക്കളെ കുറിച്ച് നല്ലത് മാത്രം പറഞ്ഞ അവൾക്കു നിരഞ്ജന്റെ
മുന്നിൽ തന്റെ തകർന്ന കുടുബം ജീവിതം തുറന്നു പറയേണ്ടി വന്നു…
അഞ്ച് വർഷം ആയി താനും ഭർത്താവും പിരിഞ്ഞു മക്കൾക്കു വേണ്ടി ഒരു വീട്ടിൽ തന്നെ രണ്ടു വ്യക്തികൾ ആയി ജീവിക്കുന്ന കാര്യം അവൾ തുറന്നു പറഞ്ഞു…. പക്ഷെ അവൾ അയാളെ കുറിച്ച് ഒന്നും ചോദിച്ചില്ല…
അതിന്റെ ആവിശ്യം ഉള്ളതായി അവൾക്കു തോന്നിയില്ല… കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ നല്ല ഒരു ഫ്രണ്ട് ഷിപ് അവർ വളർത്തി എടുത്തു..,
.
എല്ലാ ആണുങ്ങളെ പോലെ തന്നെ നിരഞ്ജൻ അവളോട് തന്റെ പ്രണയം ഒരു രാത്രി വിളിക്കുന്ന കൂട്ടത്തിൽ പറഞ്ഞു….. അവളോട് പറഞ്ഞു… തനിക്കു ഭാര്യയും രണ്ടു പെൺകുട്ടികളും ആണെന്നും മക്കൾ ഒരാൾ ഡിഗ്രിക്കും ഒരാൾ പ്ലസ് ടു ആണെന്ന്….
അയാളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞു സ്നേഹം ചേട്ടായിക്ക് എന്നോട് ഉണ്ടങ്കിൽ തീർച്ചയായും നാളെ രാവിലെ അറിയാം എന്നു പറഞ്ഞു അയാളുടെ മറുപടിക്കു കാത്തു നില്കാതെ നെറ്റ് ഓഫ് ചെയിതു അവൾ ഉറങ്ങാൻ കിടന്നു..
രാവിലെ നെറ്റ് ഓൺ ആക്കിയപ്പോൾ തന്നെ അയാളുടെ good morning ❤❤ വന്നു കിടക്കുന്നു
അവളും തിരിച്ചു good morning അയച്ചു
നാട്ടിലെ 10 മണി ആകുന്പോൾ അയാൾ വീണ്ടും msg അയച്ചു തുടങ്ങും.
മോളു… കഴിച്ചോ എന്തു ചെയുന്നു ജോലിയിൽ ആണോ…
ചിലപ്പോൾ അവൾ റിപ്ലൈ കൊടുക്കും.. ചിലപ്പോൾ msg കാണാത്തതു പോലെ പോകും..
നാളെ വെള്ളിയാഴ്ച ആണ് നിരഞ്ജന് ലീവ് ആണ് വെള്ളി, ശനി,
ജീവിതത്തിൽ എന്തു ഉണ്ടങ്കിലും അവൾ കൂട്ടുകാരി ഷീബയോട് പറയും… ഇത് പറഞ്ഞപ്പോൾ തന്നെ അവൾ പറഞ്ഞു ഈ മുഖപുസ്തകം എന്നു പറയുന്നത് ചതിയുടെ ഒരു ലോകം തന്നെ ആണ് നീ അതിൽ ഒന്നും പോയി ചാടരുത് നിന്റെ മക്കൾ അറിഞ്ഞാൽ നിന്നെ വെട്ടിക്കണ്ടിക്കും അറിയാമല്ലോ ഞാൻ പറയാതെ തന്നെ….
ശെരിആണ് തന്റെ മക്കളെയും ഭർത്തവിനെയും ഭയന്നു വീടിന്റെ വെളിയിൽ പോലും ഇറങ്ങി ഇരിക്കാറില്ല ജോലിക്ക് പോകുപോൾ അവർ ആരങ്കിലും കൊണ്ടു വിടും ജോലി കഴിയുന്പോൾ വിളിച്ചു പറയുന്പോൾ വണ്ടിയും കൊണ്ടു വന്നു കൂട്ടി കൊണ്ടു പോകും അങ്ങനെ ഉള്ള തന്റെ ജീവിതത്തിൽ ഇങ്ങനെ ഒന്ന് ഉണ്ടായാൽ തന്നെ ജീവനോടെ വെച്ചേക്കില്ല….
അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു ഷീബ വീണ്ടും പറഞ്ഞു… നീ രാത്രി നെറ്റ് ഓൺ ആകരുത് ഇന്ന്… അയാൾക്കു സ്നേഹം ഉണ്ടങ്കിൽ അപ്പോൾ അറിയാം….
രാത്രി അവൾ വാട്സാപ്പിൽ അയാൾക്ക് ഒരു msg അയച്ചു.. ഫേസ്ബുക് എന്നത് ഒരു മായാലോകം ആണ്….. എന്നിട്ട് ഒരു good night….
അവൾ നെറ്റ് ഓഫ് ചെയിതു ഫോൺ ഓഫ് ചെയിതു വെച്ചിട്ട് കിടന്നു ഉറങ്ങി…….
ഇത് ഇനി തുടർന്ന് എഴുതണോ എന്നു ഇത് വായിക്കുന്നവർ തീരുമാനിക്കു….
ഫേസ്ബുക് ഉപയോഗിക്കാൻ അറിയാത്തതു കൊണ്ടു പല കുടുംബങ്ങളും തകർന്നു പോകുന്നത് നമ്മൾ കണ്ടിട്ട് ഉണ്ട്….
ഞാൻ എഴുതിയ കഥയിലെ പേരുകൾ മാത്രം വ്യാജം കഥ ഒർജിനൽ ആണ് ഇവർ ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തികൾ…… 🙏🏻🙏🏻🙏🏻🙏🏻🙏🏻