
രചന .. shareej poonoor
നീണ്ട 4 വർഷത്തെ പ്രണയത്തിനു ശേഷം സ്‌നേഹിച്ച പെണ്ണിനെ കെട്ടിയ
സന്തോഷത്തിൽ ആയിരുന്നു ഞാൻ.. ഒപ്പം സിനിമയിലും മറ്റും വായിച്ചു അറിഞ്ഞ
ആദ്യ രാത്രിയിൽ കടക്കുന്നത്തിന്റെ ആവേശവും..കഴിഞ്ഞ 4വർഷങ്ങൾ എന്തൊക്കെ
ആയിരുന്നു.. അവളെ പിന്നാലെ നടന്നതും അവൾ ആട്ടി അകറ്റിയതും ഒടുവിൽ എന്റെ
സ്നേഹത്തിന്റെ മുന്നിൽ തോറ്റു തന്നതും..ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോൾ
കുടുംബക്കാരുടെ പ്രശ്നങ്ങൾ.. അവളുടെ വരവും കാത്തു ബെഡ്റൂമിൽ ഇരിക്കുമ്പോൾ
കഴിഞ്ഞ ഓർമ്മകൾ ഓരോന്നായി മനസിലുടെ കടന്നു പോയി… കാത്തിരിപ്പിനു
വിരാമം ഇട്ടുകൊണ്ട് ഒരു ഗ്ലാസ് പാലുമായി അവൾ റൂമിലേക്ക് കടന്നു വന്നു..എന്റെ
റുക്കൂ … അങ്ങനെ ആണ് ഞാൻ അവളെ വിളിക്കാറു.. എന്തോ അവളിൽ നിന്നു കണ്ണ്
എടുക്കനെ കഴിഞ്ഞില്ല…
എന്താഡാ പൊട്ടാ ഇങ്ങനെ നോക്കണേ ഇതുവരെ കാണാത്ത പോലെ… ഒട്ടും
പ്രതീക്ഷിക്കാതെ ആയിരുന്നു അവളുടെ ചോദ്യം … ഞങ്ങളുടെ വയസ്സുകൾ തമ്മിൽ
വെറും മാസങ്ങളുടെ വ്യത്യാസം മാത്രേ ഉള്ളു… അത് കൊണ്ട് തന്നെ എന്നെ ഒറ്റക്ക്
കിട്ടുമ്പോൾ ഇങ്ങനെ ഒക്കെയാണ് സംസാരിക്കാറുള്ളത്.. അവൾ നീട്ടിയ പാൽ ഒറ്റ വലിക്ക് ഞാൻ കുടിച്ചതും
ആഹാ പാൽ എല്ലാം മോൻ തന്നെ കുടിച്ചോ ….
നല്ലയാളാ അതിന്റെ പകുതി എനിക്കുള്ളതല്ലേ എന്ന അവളുടെ ന്യായമായ ചോദ്യം വന്നതും പെട്ടന്നായിരുന്നു.
അത് കേട്ടതും ഞാൻ ഏമ്പക്കം ഇട്ട് കൊണ്ട് ചോദിച്ചു ഓഹോ നിനക്കും വേണായിരുന്നോ ഞാൻ വിചാരിച്ചു ..
നീയെന്തു വിചാരിച്ചു എന്നാ പറയുന്നെടാ
ഒന്നുല്ല മുത്തേ നല്ല ദാഹം അതുകൊണ്ടാ ഞാൻ ഞാനതു മുഴുവനും കുടിച്ചു പോയത്.
ഒഹോ ദാഹവന്നപ്പോഴെക്കും നീയെന്നെ മറന്നുപോയോ ?
അൽപം ദേഷ്യത്തോടെ അവൾ ചോദിച്ചു
അല്ല മറന്നതല്ല പൊന്നെ എന്റെ മുത്തിനെ എനിക്ക് മറക്കാൻ കഴിയോ.
വേണ്ടടാ…എല്ലാരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്
കല്യാണം കഴിഞ്ഞാൽ ആദ്യത്തെ പഞ്ചാരയൊന്നും പിന്നെ കാണില്ലെന്ന് .
ആ എന്താ ഞാൻ ചെയ്യേണ്ടത് നീ പറ
വേറെ പാൽ കൊണ്ടുവരുത്തണോ ?
വേണ്ട എനിക്കൊന്നും വേണ്ട. അവൾ അൽപം കലിപ്പിലാണ് .
ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ ഇന്ന്
അപ്പോൾ ഇങ്ങനെയാണോ എന്നോട് പെരുമാറേണ്ടത്
അതും പറഞ്ഞു ഞാൻ മെല്ലെ എന്റെ കൈ അവളുടെ ചുമലിൽ വെച്ചു…
എന്താ മോന്റെ ഉദ്ദേശം എന്ന് പറഞ്ഞ് ”. അവൾ പുരികം ചുളിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു എനിക്ക് പതാരാതെ പാല് ഒറ്റയ്ക്ക് കുടിച്ച കശ്മലാ നിനക്കുള്ള എട്ടിന്റെ പണി ഞാനിന്നു തന്നെ തരാം അതും ആദ്യരാത്രിയിൽ തന്നെ..
എടി നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെ…
മം… നിന്റെ മനസ്സിലിരുപ്പ് ഒക്കെ എനിക്ക് അറിയാം ”
എന്നും പറഞ്ഞു അവൾ വേഗം തന്നെ ഡ്രസ്സ് ഒക്കെ മാറി.
എന്നിട്ട് എന്നോട് പറഞ്ഞ്…
ഡാ രാവിലെ മുതലേ കല്യാണ സാരീ ഇട്ടു ഒരേ നിൽപ്പ് ആണ്..
പിന്നെ ഫോട്ടോ ഷൂട്ടിംഗ് ഒക്കെ ആയി നല്ല ഷീണം ഉണ്ട് എങ്ങനെലും
രാത്രി ആവാൻ കാത്തിരിക്കുകയായിരുന്നു.. ഒന്നു കിടക്കാൻ ”
എന്നാൽ അങ്ങനെ ആയിക്കോട്ടെ ” മറിച്ചു മറ്റൊരു മറുപടി
എനിക്ക് ഇല്ലായിരുന്നു..അവളോടപ്പം ഞാനും ബെഡിൽ കിടന്നു…
എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി… പവനായി ശവമായി ആയി…
ഫോട്ടോ ഷൂട്ടിംഗ് നേരത്തെ ഫ്രണ്ട്സ് ന്റെ കമന്റ് വരെ ഓർമ വന്നു… ഡാ കണ്ട്രോൾ
ചെയ്യണേ, നോക്കീം കണ്ടും നിക്കണേ.. പിന്നെ കൊറേ എണ്ണത്തിന്റെ മറ്റേടത്തെ
ചിരിയും..
കല്യാണത്തിന്റെ ഷീണം എന്നെയും വേട്ടയാടിയിരുന്നു.. ഞാനും മെല്ലെ
ഉറക്കത്തിലേക്ക് വഴുതി വീണു..പെട്ടന്ന് അവൾ ചാടി എഴുനേറ്റു
സോറി മുത്തേ… ഒട്ടും വയ്യാത്തോണ്ടാ…. ഞാൻ ഇനി എന്നും നിന്റെ കൂടെ തന്നെ
ഇല്ലേ…എന്റെ കൂടെ ഒരു രാത്രി മാത്രമല്ലല്ലോ ഒരു ജീവിതം അല്ലെ നീ ആഗ്രഹിച്ചത് ”..
എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആയിരുന്നു അവൾക്കുള്ള മറുപടി. നെറ്റിയിൽ
ഒരു ഉമ്മ നൽകികൊണ്ട് .അവൾ പറഞ്ഞു ഇക്കാ
ങേ ..എന്താ വിളിച്ചത്
എന്തെങ്കിലും കാര്യം സാധിക്കാൻ മാത്രമേ അവൾ ഇങ്ങനെ വിളിക്കാറുള്ളു
ഇക്കാ…. ഞാനൊരു കാര്യം പറയട്ടെ
ആ പറയു
അത് എനിക്കൊരു ആഗ്രഹം ഉണ്ട് എന്റെ എന്റെ മുത്ത്
എനിക്ക് സാധിച്ചു തരുമോ ?
എന്താ നിന്റെ ആഗ്രഹം കേൾക്കട്ടെ പറ ഏകദേശം 2 മണി
ആയിട്ടുണ്ടാവും അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി
എനിക്ക് ബുള്ളറ്റ് പഠിക്കണം ഇക്ക എന്നെ നഗരത്തിൽ കൊണ്ട് പോയി ബുള്ളറ്റ് പഠിപ്പിക്കുമോ ?
അതിനെന്താ പഠിക്കാലോ
ഇപ്പൊ പഠിക്കണം
ങേ …എന്ത് ഇപ്പോഴോ അതും നഗരത്തിൽ കൊണ്ട് പോയി ?
അതെ ഇപ്പൊ തന്നെ നഗരത്തിൽ നിന്ന് ഓടിച്ച് പഠിച്ചാൽ ഒരു ധൈര്യമല്ലേ.?
ഈ പാതിരാത്രിക്കോ മിണ്ടാതെ കിടക്കെടി പെണ്ണെ
അത് കേട്ടതും ദേഷ്യം കൊണ്ടവളുടെ മുക്ക്
ചുവന്നു തുടിച്ചപ്പോൾ അതിൽപ്പതിച്ച ചുവന്ന മൂക്കുത്തി പോലും
തിളച്ചു പോയിരുന്നു,ഞാനവളുടെ കവിളിണയിൽ
പതിയേ ഒന്നു തൊട്ടു,എന്നിട്ടു ചോദിച്ചു
നമുക്ക് പിന്നൊരു ദിവസം പഠിച്ചാൽ പോരെ മോളെ ?
അത് എന്റെ ഒരു പ്രതികാരമാണ് എനിക്കതു സാധിച്ചു തരണം
ങേ പ്രതികാരമോ ആരോട്
എന്റെ ഉപ്പയുടെ ജേഷ്ടന്റെ മകളുണ്ട് സജ്‌ന അവൾ പറഞ്ഞു
നിനക്കൊന്നും പറഞ്ഞതല്ല ഡ്രൈവിംഗ് എന്ന്
അതെന്താ അവൾ അങ്ങിനെ പറഞ്ഞെ ?
എന്നെ കാർ പഠിപ്പിക്കാൻ കൊണ്ട് പോയി അവൾ .കാർ നിയന്ത്രണം വിട്ടു
ചെന്ന് ഡ്രൈനേജ് കുഴിയിൽ ചാടി അവിടെ കവലയിലിരുന്ന നാട്ടുകാരെല്ലാം
ഞങ്ങളെ നോക്കി ചിരിച്ചു അതാ …
അവൾ എന്നെ കളിയാക്കി പറഞ്ഞു നിനക്ക് നല്ലതു ഒരു സാധാ സൈക്കിൾ
വാങ്ങിക്കുന്നതാ അന്ന് ഞാൻ തീരുമാനിച്ചതാ ഇനി അവളുടെ മുൻപിൽ
പോവുന്നത് ബുള്ളറ്റ് ഓടിച്ചായിരിക്കണം അത് വാശിയാണ്
കാറില്ലെങ്കിൽ ബുള്ളറ്റെങ്കിലും പഠിക്കണം എന്ന് .
അത് ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ ജംഷീർ പറഞ്ഞു
ഇക്കാ എന്നോട് സ്നേഹമുണ്ടെങ്കിൽ ഇന്ന് തന്നെ
പഠിപ്പിച്ചു തരണം അവൾ കെഞ്ചി
ഓക്കേ നിന്റെ ആഗ്രഹം പോലെ നമുക്കിന്നു തന്നെ പോയേക്കാം എന്തെ ?
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി
രണ്ടുപേരും ബുള്ളറ്റുമെടുത്തു രാത്രി വീട്ടിലുള്ളവർ അറിയാതെ പുറത്തിറങ്ങി അവനു പിറകിലിരുന്ന് കൊണ്ട് അവൾ മുളി പാട്ടു പാടി കൊണ്ട് അവനൊപ്പം നഗരത്തിലേക്ക് പുറപ്പെട്ടു. നഗരത്തിൽ എത്തിയതും അവൻ വണ്ടി നിറുത്തി.
അവൾ ബുള്ളറ്റിന് മുൻപിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു
പിന്നിലിരുന്ന് ജംഷീർ ബുള്ളറ്റിനെ പറ്റി മുഴുവൻ അവൾക്കു പറഞ്ഞു കൊടുത്തു
ജംഷീർ പറഞ്ഞപോലെ ഗിയർ മാറ്റി ആക്സിലേറ്റർ കൊടുത്തു .
ജംഷീർ പറയുന്നത് മുഴുവനും കേൾക്കാതെ റുക്‌സാന ആക്സിലേറ്റർ മുരുണ്ടി
ബുള്ളറ്റ് നിയന്ത്രണം വിട്ടു മുൻപിൽ കണ്ട പെട്ടിക്കട മുഴുവനായും പൊളിച്ചു
നേരെ ചെന്ന് വീണത് തൊട്ടടുത്തുള്ള വയലിലേക്ക് ആയിരുന്നു.. അപകടത്തിന്റെ ശബദ്ധം കേട്ടാണ് തൊട്ടടുത്തുള്ള കടയുടെ മുകളിലെ ലൈൻ റൂമിൽ തമസിക്കുന്നവർ ഓടി വന്നത്. അവർ രണ്ട് പേരെയും താങ്ങിയെടുത്ത് ഏതോ വണ്ടി ക്കൈകാട്ടി നിറുത്തിച്ച് നഗരത്തിൽ തന്നെയുള്ള ആശുപത്രിയിൽ കൊണ്ട് പോയി.. വലിയ പരിക്ക് ഒന്നുമില്ലാതെ ആശുപത്രിയിൽ എത്തിയ ജംഷീർ ബോധമില്ലാതെ ചോരയൊലിപ്പിച്ച് സ്ട്രച്ചറിൽ കിടക്കുന്ന റുക്കുവിനെ അന്തം വിട്ട് നോക്കിയിരിക്കമ്പോഴാണ് രണ്ട് നഴ്സ്മാർ വന്ന് റുക്കുവിനെയും വലിച്ച് ഐ സി യുവിലേക്ക് കൊണ്ട് പോയത്. അത് കണ്ടതും വെപ്രാളപ്പെട്ട് കൊണ്ട് ജംഷീർ ഫോണിനായി പോക്കറ്റിൽ പരതി. അള്ളാ ഫോണ് വീട്ടിൽ നിന്ന് എടുക്കാൻ മറന്ന് പോയിരിക്കുന്നു. ഇനി എന്തു ചെയ്യുമെന്ന് വിചാരിക്കുമ്പോഴാണ് ഹോസ്പിറ്റലിലെ റിസപ്ഷൻ കാണുന്നത്. അത് കണ്ടതും ജംഷീർ റിസപ്ഷനിൽ പോയി കാര്യം പറഞ്ഞു വീട്ടിലേക്ക് ഫോൺ ചെയ്തു… ഒരു പാട് നേരത്തെ ശ്രമത്തിനൊടുവിലാണ് വീട്ടിലെ ഫോൺ ഉമ്മയെടുത്തത്. അവൻ വിറയാർന്ന ശബദ്ധത്തിൽ പറഞ്ഞു ഉമ്മാ ഉമ്മാ ഞാൻ ജംഷീറാ ഞാൻ ഞാൻ സിറ്റി ഹോസ്പിറ്റലിലാണ് ഉള്ളത് ഞമ്മള റുക്കുവിനെ ഇവിടെ ഐ സി യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാ. ഉമ്മ വേഗം പെങ്ങളെയും ഭർത്താവിനെയുമൊക്കെ കൂടി വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വരണം എന്ന പറഞ്ഞ് ഫോൺ കട്ട് ചെയ്തു.. ഏകദേശം ഒരു മണിക്കോറോളം ഐ സി യു വിന് മുമ്പിൽ ചുമർ ചാരി നിന്ന ജംഷീറിന് മുമ്പിൽ ഉമ്മയും ബന്ധുക്കളും എത്തി.
മോനെ രാത്രി വീട്ടിൽ കിടന്നുറങ്ങിയ നിങ്ങളെങ്ങനെയാ ഈ ആശുപത്രിയിൽ എത്തിയത് ?
എന്താ മോനെ സംഭവിച്ചത് ഉമ്മയുടെ ചോദ്യം കേട്ട് ജംഷീർ ഒന്നു ഞെട്ടി. പിന്നെ പുച്ച ഭാവത്തിൽ തന്നെ നോക്കുന്ന ബന്ധുക്കളെ ഒന്ന് നോക്കി തല താഴ്ത്തികൊണ്ട് പറഞ്ഞു.
അത് ഉമ്മ അത് .. അവളുടെ ഒരു ആഗ്രഹം നിറവേറ്റി കൊടുക്കാൻ ശ്രമിച്ചതാ. എന്ന് പറഞ്ഞപ്പോഴെക്കും ഐ സി യുവിന്റെ ഡോർ തുറന്ന് കൊണ്ട് പുറത്തിറങ്ങിയ ഡോകടർ ജംഷിറിനെ നോക്കി കൊണ്ട് പറഞ്ഞു കുറച്ച് രക്തം പോയിട്ടു എല്ലിന് ചെറിയ ചതവുമുണ്ട് വേറെ കുഴപ്പമൊന്നുമില്ല രണ്ടു ദിവസം ഇവിടെ കിടക്കേണ്ടി വരും.. അത് കേട്ടതും ജംഷീറിന്റെ അളിയൻ അവനെ വിളിച്ച് മാറ്റിനിറുത്തി കൊണ്ടു പറഞ്ഞു .അല്ല പഹയാ മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്ന് പഴമക്കാർ പറയുന്നത് വെറുതെയെല്ല. നീ ഈ ആദ്യരാത്രിയിൽ തന്നെ ഇത്ര ആക്രാന്തം കാണിക്കേണ്ടായിരുന്നു.നാളെ നീയെങ്ങനയാ ആശക്കാരുടെ മുഖത്ത് നോക്കുക. അത് അളിയാ. വേണ്ട നീ ഒന്നും പറയണ്ട അവരെല്ലാവരുമതാ നിന്നെ നോക്കി ചിരിക്കന്നു. ജംഷീർ അളിയനൊപ്പം തലതാഴ്ത്തി ബന്ധുക്കളുടെ അരികിലേക്ക് പോയതും ബന്ധുക്കളുടെ ഒപ്പം വന്ന അടുത്ത വീട്ടിലെ ഖാദറിക്ക പറഞ്ഞു മോനെ ജംഷിറേ രക്തം വാർന്ന് പോകുവാനുള്ളതും എല്ല് ചതഞ്ഞ് പോകാനുള്ളതുമായ അവളുടെ എന്ത് ആഗ്രഹമാണ് മോൻ നിറവേറ്റികൊടുക്കാൻ ശ്രമിച്ചത് .എന്നാലും ആശുപത്രിയിൽ അവളെ കൊണ്ടു പോകുമ്പോഴെങ്കിലും ഞങ്ങളെ അറിയിക്കാമായിരുന്നു. അത് കേട്ടതും അവിടെ കൂട്ടം കൂടി നിന്നവർ അവനെ നോക്കി ചിരിച്ച് കൊണ്ട് കുശുകുശു പറഞ്ഞ് കൊണ്ടേയിരുന്നു. അത് കണ്ട് അവൻ നിസഹയനായി തല താഴ്ത്തി നിന്നു അപ്പോഴെക്കും അവന്റെ അരികിലേക്ക് സിസ്റ്റർ വന്ന് കൊണ്ട് പറഞ്ഞു സാർ ഈ ചീട്ടിലുള്ള മരുന്ന് വാങ്ങി തരണം പിന്നെ സാറിന് പാതിരാത്രിക്ക് ഭാര്യയും കൂട്ടി നഗരത്തിൽ വന്ന് ബുള്ളറ്റ് പഠിക്കാനുള്ള പൂതി മാറിയോ അത് കേട്ടതും ജംഷീറിന്റെ ഉമ്മ ചോദിച്ചു മോനെ ശരിക്കും എന്താ പറ്റിയത്. അത് അത് ഉമ്മാ അവൾക്ക് ആദ്യ രാത്രി തന്നെ ബുള്ളറ്റ് പഠിക്കാനുള്ള ആഗ്രഹം നിറവേറ്റികൊടുക്കാൻ ശ്രമിച്ചതാ പക്ഷേ അത് ഒരിക്കലും മറക്കാനാവാത്ത ആഗ്രഹമെന്ന് മനസ്സിലായത്. അത് പറഞ്ഞതും ഇത്രയും നേരം തന്നെ നോക്കി ഊറി ചിരിക്കുന്നവരെ നോക്കി പിന്നെ മഞ്ഞപിത്തമുള്ളവർക്ക് എല്ലാം മഞ്ഞയായിട്ടേ കാണു എന്ന് പറഞ്ഞ് സിസ്റ്റർ കൊടുത്ത മരുന്നിന്റെ ചീട്ടുമായി മരുന്നു ഷോപ്പ് ലക്ഷ്യമാക്കി നടന്നു..
STORY BY SHAREEJ POONOOR
บทความนี้ให้ข้อมูลดีมากครับ โดยเฉพาะเรื่อง ป้ายโฆษณาดิจิทัล ที่ช่วยให้ธุรกิจสื่อสารกับลูกค้าได้อย่างมีประสิทธิภาพ ผมชอบที่มีการพูดถึงทั้ง โซลูชัน Digitsl Signage เพราะเป็นปัจจัยสำคัญในการสร้าง ระบบป้ายดิจิทัล ที่ตอบโจทย์ยุคใหม่จริง ๆ
Feel free to visit my blog post ::สื่อประชาสัมพันธ์อิเล็กทรอนิกส์