Writing- സൽമാൻ സാലി

”നെഞ്ചിനുള്ളിൽ നീയാണ് ….കണ്ണിന്മുന്നില് നീയാണ് …
കൂട്ടുകാരന്റെ കല്യാണ തലേന്ന് നെയ്ച്ചോറും ബീഫും അടിക്കുമ്പോളാണ് പോക്കറ്റിൽ നിന്നും ”നെഞ്ചിനുള്ളിൽ” പാടുന്നത് ..ഒരുരുള എടുത്തു വായിലിട്ടോണ്ട് ഫോണെടുത്തു നോക്കിയപ്പോൾ കെട്യോളാണ് …
രാത്രി ഒൻപതര ആയതേ ഉള്ളൂ അപ്പോഴേക്കും തുടങ്ങി മിസ് കാൾ ……ഇനി വീട്ടിലെത്തുംവരെ ഇടക്കിടക്ക് ഫോൺ ”നെഞ്ചിനുള്ളിൽ” പാടും ….അത് കേക്കുമ്പോൾ തൊട്ട് പിന്നെ നെഞ്ചിനുള്ളിൽ ”തീയാണ് ”…..
അല്ലേലും ചങ്ങായിമാർ പറയും എനിക്ക് BP ആണെന്ന് ((ഭര്യയെ പേടി ) ….ഇനി എങ്ങിനെ അവിടുന്ന് രക്ഷപെടും എന്നോർത്തിരിക്കുമ്പോളാണ് പള്ളീലെ മുസ്ല്യാർ ടോർച്ചും എടുത്ത് ഇറങ്ങുന്നു ..
””ഉസ്തത് വീട്ടിലേക്കാണോ ..?
””അതെ …
””എന്ന വാ ..ഞാൻ കൊണ്ടുവിടാം ..
ഉസ്താദിനെ അവിടെ നിർത്തി ചങ്ങായിമാരോട് ഉസ്താദിന് അത്യാവശ്യമായി വീട്ടിൽ പോണം ഞാൻ കൊണ്ട് വിട്ടിട്ട് വരാമെന്നും പറഞ്ഞു അവിടുന്ന് സ്കൂട്ടായി …
”നെഞ്ചിനുള്ളിൽ നീയാണ് ……….
””അല്ല സൽമാനെ ആരോ നെഞ്ചിനുള്ളിൽ കിടന്ന് വീർപ്പു മുട്ടുന്നു ഇയ്യ് ആ ഫോണൊന്ന് എടുത്ത് നോക് …
””ഉസ്താതെ മിണ്ടാതെ ബാകിലിരുന്നോ വീട്ടിലിറക്കി തരുന്നതും പോരാ എന്തിനാണ് ഇങ്ങനെ നെഞ്ചിൽ കുത്തുന്ന വർത്തമാനം പറയുന്നത് ….എന്ന് ചോദിക്കണമെന്ന് ഉണ്ട് ….ഉസ്താതായി പൊയില്ലെ ….ഒന്നും മിണ്ടാതെ ഉസ്താദിനെ വീട്ടിലിറക്കി നേരെ ന്റെ വീട്ടിലേക്ക് വണ്ടി വിട്ടു …
”നെഞ്ചിനുള്ളിൽ നീയാണ് …
””ഹലൊ ….ഇയ്യ് ന്റെ നെഞ്ച് തകർക്കാതെ വാതിൽ തുറക്ക് ഞാൻ പുറത്തുണ്ട് …
ഹെഡ്‌ഫോണും ചെവിയില് തിരുകി ഒന്ന് മുഖത്ത് പോലും നോക്കാതെ ഓള് വാതിൽ തുറന്നു അകത്തോട്ട് കേറിപോയി …
””പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ ……തേങ്ങാ കുലയാണ് ….ഈ പാട്ടൊക്കെ എഴുതിയ ആള് കല്യാണം തന്നെ കഴിച്ചിട്ടുണ്ടാവില്ല ..
റൂമിലെത്തി ഡ്രെസ്സൊക്കെ മാറ്റി വന്നിട്ടും ഓൾക് ഒരു കൂസലും ഇല്ലാ …
””അല്ല ഷാഹി ..കിടക്കണ്ടേ ..
””ഉം ഇങ്ങള് കിടന്നൊളി ….ഞന് ഇത് കണ്ടിട്ട് കിടക്കാം …
ബെഡിൽ കിടന്നു ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി …
””ഹാസ്യം ….കോപം …ആശ്ചര്യം ….നവരസങൾ ഓരോന്നും ആ മുഖത്ത് മിന്നി മായുന്നത് കണ്ടപ്പോ എനിക്കൊരു ആകാംഷ ..ന്താണ് ഓള് കാണുന്നത് ന്ന് നോക്കാൻ കിടക്കയില്നിന്നും എണീറ്റ് ഓൾടെ അടുത്തേക്ക് ചെന്ന് ഫോണിലേക്ക് നോക്കി ..
””ന്റെ പടച്ചോനെ …ചങ്ങായിമാരോടൊപ്പം ഇരുന്ന് നാല് തള്ള് തള്ളേണ്ട നേരത്ത് നെഞ്ചിനുള്ളിൽ നീയാണ് ന്നും പറഞ്ഞു വിളിച്ചു വരുത്തിയിട്ട് ഒന്ന് മുഖത്ത് പോലും നോക്കാതെ ഓള് യൂട്യൂബിൽ ..കാർട്ടൂൺ കാണുന്നു …
”കുറച്ചൂടെ ബുദ്ധി ണ്ടേൽ മന്ദബുദ്ധി ന്നെങ്കിലും വിളിക്കായിരുന്നു ഇതിനെ …
ഹെഡ് ഫോൺ ഒന്നെടുത്ത് ഞാൻ ചെവിയില് തിരുകി അവളോടൊപ്പം ഇരുന്നു ..
””ആര് പറഞ്ഞു മ്യാവു ..ഞാനാ നിങ്ങടെ കാത്തു ..
ഓളെ അമ്മയീന്റെ കാത്തു …
ഈ ബലാല് കാർട്ടൂണിൽ മുഴുകി ഇരിക്കുകയാണ് …
””അല്ല ഷാഹി ….അനക്ക് ഇത് ഇപ്പൊ തന്നെ കാണണോ …
”ഇങ്ങള് ഒന്ന് പോയി കിടന്നുറങ്ങിക്കെ ഒരുപാട് നാളായി ഇതൊന്ന് മുഴുവനും കാണണമെന്ന് ഞാൻ കരുതുന്നു ..
എന്നും മോന് ചോറ് കൊടുക്കുമ്പോൾ കാർട്ടൂൺ കാണണം ..ആദ്യം ഇതിന്റെ ശബ്ദരേഖ കേട്ട് ഞാനൊന്ന് നോക്കിയപ്പോ നല്ല രസം കാണാൻ ഞാൻ കാണുന്നു എന്ന് അവന് തോന്നിയാൽ അപ്പൊ അവൻ വേറെന്തെങ്കിലും വെക്കും ..എനിക്കുമില്ലേ ആഗ്രഹം ഇതിന്റെ അവസാനം എന്താന്ന് അറിയാൻ …
ഇത്രേം സീരിയസ് ആയിട്ട് കാർട്ടൂൺ കാണുന്നത് ലോകത്ത്. ചിലപ്പോ ഇവള് മാത്രമായിരിക്കും …
ന്തൊക്കെ ആയിരുന്നു ചങ്ങായിമാരോടൊപ്പം ഇരുന്ന് ലുഡോ കളിക്കുന്നു തള്ളി മറിക്കുന്നു …അപ്പോഴാണ് ഓളുടെ ഒരു ഒലക്കമ്മലെ ട്യൂൺ നെഞ്ചിനുള്ളിൽ നീയാണ് ……ഇത് നെഞ്ചിനുള്ളിൽ പൊയിട്ട് ഓൾക് എന്നെ ഓര്മ തന്നെ ഇല്ലാത്ത പോലെയാണ് ഓൾടെ കാർട്ടൂൺ കാണൽ …
”നെഞ്ചിനുള്ളിൽ നീയാണ് …
പിന്നേം ആരുടെയോ നെഞ്ചിനുള്ളിൽ ഞാൻ കേറീക്ക് ണ് ..
””ഹലൊ ..
”ഡാ സാലി ഇയ്യ് പോയോ ..
””അതെ ..ഡാ …ഓൾക് ചെറിയ തലവേദന അതുകൊണ്ട് ഓള് എന്നെ വെയ്റ്റ് ചെയ്യണ്ടാ ന്ന് കരുതി ഞാൻ ഇങ്ങോട്ട് പോന്നു നാളെ കാണാം ഡാ ..
ചങ്ങായി നസീർ ആണ് ..ഓനോട് പറയാൻ പറ്റുവോ നെഞ്ചിനുള്ളിൽ നീയാണെന്നും പറഞ്ഞു വന്നിട്ട് ഇവിടുന്ന് കാർട്ടൂൺ കാണുകയാണെന്ന് …
ന്റെ മോനും കാണൂല ഒരു അനിയനെയോ പെങ്ങളേയോ ഒക്കെ താലോലിക്കാൻ ആഗ്രഹം ….
ആ ആരോട് പറയാൻ ….ആര് കേൾക്കാൻ …
സൽമാൻ
Your point of view caught my eye and was very interesting. Thanks. I have a question for you.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/es-MX/register?ref=GJY4VW8W
Your point of view caught my eye and was very interesting. Thanks. I have a question for you.