കൂടെ..

Farzeena kasim

ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്കുള്ള യാത്ത്രയിലാണ് അനാമിക.ട്രെയിനിലെ ജനാലയോട് ചേർന്നിരുന്ന് ആ ഇളം കാറ്റ് നന്നായി ആസ്വദിക്കുകയാണവൾ. ആ ആസ്വാദനത്തിന് തടസമേല്പിച്ചു കൊണ്ട് ഒരു വലിയ ബാഗ് അവളുടെ മടിയിലേക് വീണു.

” അമ്മേ “… അവൾ പതിയെ അപ്പർ ബ്രേത്തിലേക് നോക്കി. ഒരു ചെറുപ്പക്കാരൻ ഉറങ്ങുന്നത് അവൾ കണ്ടു. അവൾ എഴുനേറ്റ് അയാളെ പതിയെ തട്ടി വിളിച്ചു.

” എടൊ…ഒന്ന് എഴുന്നെറ്റേ..തന്റെ ബാഗ് ദേ താഴെ വീണിരിക്കുന്നു എടൊ “….

അവൻ കണ്ണുകൾ തിരുമ്മി പതിയെ കണ്ണു തുറന്നു. പതിയെ തുറന്ന് വന്ന ആ പൂച്ച കണ്ണുകളിലേക് തന്നെ അവൾ നോക്കി നിന്നു. എന്തോ ഇതിനു മുൻപ് ഇങ്ങനെ ഒരു കണ്ണ് അവൾ കണ്ടിട്ടെ ഇല്ലാത്ത പോലെ തോന്നി അവൾക്.

തന്നെ വിളിച്ചുണർത്തിയിട്ട് ഇവൾ എന്താ തന്നെ മിഴിച്ചു നോക്കുന്നത് എന്നാ ചിന്തയിലായിരുന്നു അവൻ.

” ഇയാൾ എന്താ ഇങ്ങനെ നോക്കുന്നത് ആദ്യമായിട്ടാണോ മനുഷ്യരെ കാണുന്നത്” അവൻ അല്പം ഗൗരവത്തോടെ ചോദിച്ചു.
അവൾ ഒന്ന് ചമ്മിയെങ്കിലും അതൊന്നും അവൾ പുറത്തു കാണിച്ചില്ല.

” ദേ തന്റെ ബാഗ് വീണിരിക്കുന്നു അത് പറയാൻ വിളിച്ചതാണ്. അതിന് ഇങ്ങനെ ചൂടാകണോ “

” അല്ല അതിന് ഇപ്പൊ ആരാ ചൂടായത് “..?

” ഒന്നുല്ല…വേണേൽ എടുത്ത് വെക്ക് അല്ലേൽ വല്ല കള്ളന്മാരും എടുത്ത് കൊണ്ട് പോകും ” അവൾ പിറു പിറുത്തു കൊണ്ട് സീറ്റിൽ ചെന്നിരുന്നു. അവളുടെ ആ പോക്ക് കണ്ട് അവൻക് ചിരി വന്നു.
അവൻ താഴേക്കിറങ്ങി.ബാഗ് എടുത്ത് മുകളിൽ വെച്ചു. എന്നിട്ട് അവളുടെ എതിർ വശത്തായി ജനാലയോട് ചേർന്നിരുന്നു.
അവൾ ഇടക് ഇടക് ഒളി കണ്ണിട്ട് അവനെ നോക്കി കൊണ്ടിരുന്നു. അതൊക്കെ അവൻ കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു ഒരു ചിരിയോടെ ഇരുന്നു.

” ഇയാൾ ഈ മാസ്ക് ഒന്ന് താഴ്ത്തി കൂടെ കണ്ണ് ഇത്ര ഭംഗിയാണെങ്കിൽ….ശോ മുഖം ഒന്ന് കാണാൻ എന്താ വഴി ” അവൾ പതുകെ അവനെ നോക്കി പറഞ്ഞു.

” എന്താ ഇയാൾ ഇപ്പോ എന്തെങ്കിലും പറഞ്ഞോ “…? അവൻ ചോദിച്ചു.

” ആ… അത്…അത്…പിന്നെ…ഇത് റിസേർവ്വഷൻ സീറ്റ് അല്ലെ ഇവിടെ താൻ ഇരുന്നാൽ എങ്ങനെയാ ” അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.

” ഓ അതോ…ഇത് രണ്ടും ക്യാൻസൽ ആയ സീറ്റാണ് “

” അത് എങ്ങനെ ഇയാൾക്കറിയാം “…?

” നേരെത്തെ ടി ടി വന്നപ്പോൾ പറഞ്ഞതാണ്…ഇനി എന്തെങ്കിലും അറിയാനുണ്ടോ “

” ഏയ് ഇല്ല ” അവൾ ചുമൽ കുലുക്കി പറഞ്ഞു.

” കണ്ണു ഭംഗിയുണ്ടെന്നേ ഉള്ളു ആൾ തനി മുരടനാണ് ” അവൾ മനസ്സിൽ പറഞ്ഞു.

വെളിച്ചം പതിയെ ഇരുട്ടിന് വഴിമാറി കൊടുത്തു. അവരുടെ യാത്രക് കൂട്ടിനായി ചന്ദ്രനും ഒരുപാട് നക്ഷത്രങ്ങളും വന്നു. ട്രെയിൻ കുതിച്ചുകൊണ്ടിരുന്നു. അടുത്ത സ്റ്റേഷൻ എത്തിയപ്പോൾ ട്രെയിൻ നിർത്തി..

അവൻ വായനയിലായിരുന്നു. മാധവികുട്ടിയുടെ ‘നീർമാതളം പൂത്തകാലം’ ആണ് അവൻ വായിച്ചു കൊണ്ടിരിക്കുന്നത്.

” ഓഹ് വായന ശീലമൊക്കെ ഉണ്ടല്ലോ… ആമി ഫാൻ ആണോ ” അവൾ ചോദിച്ചു.

ഒരു മൂളലായിരുന്നു അവന്റെ മറുപടി.

” എന്റെ ദൈവമേ ഇത് എന്തൊരു സാധനം ആണ് ” അവൾ പതുകെ പറഞ്ഞു. എന്നാലും അവന്റെ മുഖം കാണാനുള്ള ആഗ്രഹം അവളുടെ മനസ്സിൽ തികട്ടി വന്നു. അതിനെന്നോണം അവൾ അവനോട് ചോദിച്ചു.

” എടൊ തനിക്കു വെള്ളം വേണോ “…?

” വേണ്ട എന്റെ കയ്യിൽ ഉണ്ട് “

” എല്ലാം ചീറ്റി പോകുവാണല്ലോ ഈശ്വര “

” എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഉറക്കെ പറയണം ” അവൻ ശബ്ദം അല്പം കനപ്പിച്ചു.

” ഏയ് ഒന്നുമില്ല “

” പിന്നെ ഞാൻ ഇതു വായിച്ചു തീരുന്നവരെ വേറെ ചോദ്യമായിട്ട് വരാതിരുന്നാൽ വല്യ ഉപകാരം ആയേനെ” അവൻ അവളെ ഒന്ന് കളിയാക്കി.
അതും പറഞ്ഞ് അവൻ വീണ്ടും വായിക്കാൻ തുടങ്ങിയതും. അവളുടെ അടുത്ത ചോദ്യം എത്തി.

” എടൊ ഒരു കാര്യം ചോദിക്കട്ടെ “

” തന്നെ കൊണ്ട് തോറ്റല്ലോ “

” എടോ ഇത് ലാസ്റ്റ്…അല്ലെങ്കിലും അതിനുമാത്രം ഞാൻ ഒന്നും ചോദിച്ചല്ലോ “

” മ്മ്മ് എന്താ ചോദിക് “

” ആ മാസ്ക് ഒന്ന് മാറ്റുമോ “

” മാസ്ക് മാറ്റാനോ എന്തിനാ “..?

” മാസ്ക് മാറ്റുന്നത് എന്തിനാ എന്ന് അറിഞ്ഞുടെ മുഖം കാണാൻ “

” നമ്മുടെ ഇപ്പോഴത്തെ സിറ്റുവേഷൻ തനിക്കു അറിയില്ലേ ഇത് വെറുതെ വെച്ചേക്കുന്നതല്ലലോ…മാസ്ക് ഒക്കെ മാറ്റുന്നത് റിസ്ക് ആണ് പ്രേതേകിച്ചു യാത്രകളിൽ “

” ഓ..അതിനെന്താ..ഇവിടെ ഇപ്പോ നമ്മൾ അല്ലെ ഉള്ളു ജസ്റ്റ് ഒന്ന് പ്ലീസ്…ദേ ഞാൻ മാറ്റി നോക്ക് “

ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു. വിടർന്ന വാലിട്ടെഴുതിയ കണ്ണുകൾ, ഒരു വട്ടപോട്ട് , ജിമ്മിക്കി കമ്മൽ, കാറ്റിൽ പാറി നെറ്റിയിലും കവിളി ലുമായി വീണുകളിക്കുന്ന മുടിഴിയകൾ….

” എന്താ നോക്കുന്നെ മാറ്റുമോ “

” ഇയാൾക്കു പറഞ്ഞാൽ മനസിലാകില്ലേ താൻ തന്റെ പണി നോക് ” അവൻ വീണ്ടും വായനയിലേക് പോയി.

അവൾ മുഖം ചുരുട്ടി. ഇയർഫോൺ കുത്തി പാട്ട് കേട്ട് കണ്ണ് അടച്ചിരുന്നു. കുറച് കഴിഞ്ഞപ്പോഴേക്കും അവൾ മയങ്ങിപ്പോയി. പിന്നീട് അവൻ അവളെ തട്ടി വിളിച്ചു.

” എടൊ… എടോ “

അവൾ ഉറക്കം ഉണർന്നു.

” ഇയാൾ ഒന്നും കഴിച്ചില്ലലോ…നമ്മുക്ക് ഒരുമിച്ചു കഴിച്ചാലോ “….

അവൾക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പുറത്തു ഉദിച്ചു നില്കുന്ന ചന്ദ്രൻ അവളുടെ മുഖത്തു പ്രതിഫലിച്ചു നിന്നു….

” എന്താടോ ഇങ്ങനെ നോക്കുന്നത് വാ കൈ കഴുകാം ” ചെറു പുഞ്ചിരിയോടെ അവൻ വാഷ് ഏരിയിലേക് നടന്നു. സ്വപനത്തിൽ എന്ന പോലെ അവൻക് പുറകിലായി അവളും നടന്നു.

അവർ വാഷ് ഏരിയയിലേക് ചെന്നു. അവൻ ആദ്യം കൈ കഴുകി. അവൻ മാസ്ക് താഴുത്തി മുഖം കഴുകുന്നതിനായി അവൾ കാത്തു നിന്നു….പക്ഷെ….
ശക്തിയേറിയ കാറ്റ് അവരുടെ കമ്പാർട്മെന്റിലേക് ഇടിച്ചു കയറി…ആ കാറ്റിൽ അവൻ ആ പുറത്തേക് തെറിച്ചു വീഴാൻ തുടങ്ങിയതും അവൾ അവനിൽ പിടത്തമിട്ടു പക്ഷെ ഫലമുണ്ടായില്ല. അവർ രണ്ടു പേരും പുറത്തേക്ക് വീണു. അവൾ നേരെ ചെന്ന് വീണത് താഴ്ചയിലുള്ള ഒരു പൊന്തകാട്ടിലേക്കാണ്… അവളുടെ ദേഹം മുഴുവൻ അസ്സഹനീയമായ വേദന അനുഭവപ്പെട്ടു…നെറ്റിയിലും കൈകളിലും മുറിവ് പറ്റി ചോര ഒലിച്ചുകൊണ്ടിരുന്നു…എങ്കിലും അവൾ പതിയെ അവനെ തിരയാൻ തുടങ്ങി. പക്ഷെ എവിടെയും അവനെ കണ്ടില്ല. അവൾ ഏറെ പ്രയാസപ്പെട്ടു മുകളിലുള്ള ട്രാക്കിൽ എത്തി… ചുറ്റും കണ്ണോടിച്ചു…. അവനായി തിരിഞ്ഞു…പക്ഷെ കണ്ടില്ല….നേരിയ സ്ട്രീറ്റ് ലൈറ്റ് വെളിച്ചമായിരുന്നു അവളുടെ ആശ്രയം….
വീണ്ടും അവൾ അവനെ തിരഞ്ഞു… നിരാശയായിരുന്നു. അവളുടെ കാലുകൾ കുഴയാൻ തുടങ്ങി അവിടെ കണ്ടൊരു കല്ലിലായി അവൾ ചെന്നിരുന്നു….

” എന്റെ ഈശ്വരാ…അവനെ കാണുന്നില്ലലോ….കാര്യങ്ങളൊക്കെ പറയാൻ വേറെ ആരെയും കാണുന്നുമില്ല…എന്ത് ചെയ്യും ” അവൾ കരഞ്ഞു കൊണ്ട് സ്വയം പറഞ്ഞു. പെട്ടെന്ന് ഒരു ട്രെയിൻ ആ ട്രാക്കിലൂടെ കടന്ന് പോയി. ആ ട്രെയിൻ പോയ ശേഷം ട്രാക്കിന്റെ അടുത്തായി ഒരാൾ നിൽക്കുന്നത് അവൾ കണ്ടു. അവൾ എങ്ങനെയൊക്കെയോ നടന്ന് ആ രൂപത്തിന്റെ അടുത്തു എത്തി.

” ഞാൻ ആണ് “
അത് അവനാണെന്ന് അവൾക് മനസിലായി.

” എവിടെ ആയിരുന്നു ഞാൻ ഒരുപാട് നോക്കിയിരുന്നു “

” ഞാൻ ദേ അവിടെ ആയിരുന്നു വീണത് ” അവൻ ഇരുട്ട് കൊണ്ട് മൂടിയ താഴ്ചയിലേക് വിരൽ ചൂണ്ടി പറഞ്ഞു.

” തനിക്കു നല്ല പരിക്കുണ്ടല്ലോ..മുറിവിൽ ഒരുപാട് ചോരയും വരുന്നുണ്ട്…നല്ല വേദന ഉണ്ടാകില്ലേ “…?

” ഉണ്ട് എങ്കിലും സാരമില്ല….അവിടെ ഒരു വീട് ഉണ്ട്…ആ വീട്ടിലെ ചേട്ടൻ എന്നെ കണ്ടു…ആ ചേട്ടൻ ഉടനെ തന്നെ ആംബുലൻസ് വിളിച്ചു…ഇപ്പോ വരും….ഞാൻ തന്നെ നോക്കി നടക്കുവായിരുന്നു “

” മ്മ്മ്…ഞാൻ ഇയാളെയും ഒരുപാട് നോക്കി…അവസാനം ഇവിടെ എത്തി കാൽ വേദനിച്ചപ്പോൾ ദേ ഈ കല്ലിൽ ഇരുന്നു “

” ആണോ വാ അങ്ങോട്ടേക്ക് പോകാം…ആംബുലൻസ് വരും “

” ശെരി “

അവർ താഴോട്ടേക് നടന്നു.

” അല്ല തനിക്കു എന്റെ മുഖം കാണാൻ തിടുക്കമായിരുന്നല്ലോ… ഇപ്പോ മുഖം കണ്ടിട്ടും ഒന്നും പറയുന്നില്ല “…?

” അതിന് പറ്റിയ സിറ്റുവേഷൻ ആല്ലലോ ഇപ്പോ ഉണ്ടായത്…എന്നാലും സന്തോഷം ഉണ്ട് “

” അത് ശെരിയാ…അല്ല തന്റെ പേരെന്താ “

” അനാമിക “… ഇയാളുടെ..?

” ഗൗതം “

” ഗൗതം…. നൈസ്….എടോ…തനിക്കു എങ്ങനെയാ ഇത്ര കൂളായി സംസാരിക്കാൻ പറ്റുന്നത്…എനിക്ക് വേദന കൊണ്ട് മാരിയാതിക്ക് നടക്കാൻ പോലും പറ്റുന്നില്ല “

” പതുകെ നടന്നാൽ മതി…ദേ ആ കാണുന്നതാണ് വീട് ” ഗൗതം പറഞ്ഞു.

അവർ ആ വീട്ടിൽ എത്തി. ഗൗതം പറഞ്ഞപോലെ ആ ചേട്ടൻ വിളിച്ചപ്രകാരം ഒരു ആംബുലൻസ് ആ വീട്ടുമുറ്റത്തുണ്ടായിരുന്നു. അദ്ദേഹം ആംബുലൻസ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നു..

” ചേട്ടാ ” അവൾ അദ്ദേഹത്തെ വിളിച്ചു.
അയാൾ തിരിഞ്ഞു നോക്കി.

” ആ കുട്ടി ഏതാ….അയ്യോ…നെറ്റിയിലും കയ്യിലൊക്കെ മുറിവുണ്ടല്ലോ…എന്തു പറ്റിയതാ കുട്ടി “

” അത് ചേട്ടാ ഞങ്ങൾ ട്രെയിനിൽ നിന്ന് വീണതാ “

” ഓഹ് കുട്ടിയും വീണിരുന്നോ “

” ആ ട്രെയിന്റെ ഡോർ ലോക്ക് അല്ലായിരുന്നു…കാറ്റിൽ അവൻ വീഴാൻ പോയപ്പോൾ രക്ഷിക്കാനായി ഞാൻ പിടിച്ചതാണ് പക്ഷെ രണ്ട് പേരും വീണു ” അവൾ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു.

” ആ ശെരി ശെരി… നിങ്ങൾ കയറു…ബാക്കി ഹോസ്പിറ്റലിൽ പറഞ്ഞാമതി ” ഡ്രൈവർ പറഞ്ഞു.

” ശെരി “

” നിങ്ങൾ നാളെ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം ” ഡ്രൈവർ ആ ചേട്ടനോടായി പറഞ്ഞു.
അദ്ദേഹം വരാം എന്ന അർത്ഥത്തിൽ തലയാട്ടി.
അവൾ ആംബുലൻസിന്റെ അകത്തു കയറാതെ ഗൗതമിനായി തിരഞ്ഞു.
അത് കണ്ടു ആ ചേട്ടൻ ചോദിച്ചു.

” മോൾ ആരെയാ നോക്കുന്നത് “…?

” ചേട്ടാ ഗൗതം…ഞാൻ പറഞ്ഞില്ലേ എന്റെ കൂടെ ഒരാൾ കൂടി വീണിരുന്നു “

” ഓഹ് അയാൾ ആംബുലൻസിന്റെ അകത്തുണ്ട് “

” ഈ കുട്ടി അറിഞ്ഞില്ലേ ” അദ്ദേഹത്തിന്റെ ഭാര്യ പതുകെ അദ്ദേഹത്തോട് ചോദിച്ചു.

” ഒന്ന് മിണ്ടാതിരിക് ആ കുട്ടി ഇപ്പോ ഇങ്ങോട് വന്നതല്ലേ ഉള്ളു “

അവർ പതുകെ ആണ് പറഞ്ഞതെങ്കിലും അവൾ അത് കേട്ടു. അത് അവളിൽ സംശയം ഉണ്ടാക്കി.

” മോൾ എന്താ ആലോചിക്കുന്നത് കയറുന്നില്ലേ “

” അല്ല അവൻ “

“അകത്തുണ്ട് മോൾ കയറ്…ഇനിയും വൈകിയാൽ ശെരിയാകില്ല “

അവൾ തലയാട്ടി.

” ഇത്ര പെട്ടെന്ന് ഗൗതം അകത്തു കയറിയോ ഞാൻ കണ്ടില്ലാലോ “…അവൾ മനസ്സിൽ ഓർത്തു.ആംബുലൻസിൽ കയറി ഇരുന്നു. അവളുടെ എതിർവശത്തായ്.. പാതി മറച്ച ഒരു ബോഡി കിടക്കുന്നുണ്ടായിരുന്നു. അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. അവൾ ഒന്നൂടി ബോഡിയുടെ അടുത്തേക് നീങ്ങിയിരുന്നു. അവൾ ട്രെയിനിൽ വെച്ചു കണ്ട അതെ പൂച്ചകണ്ണുകൾ.. അവൾ പതിയെ മുഖത്തു നിന്ന് തുണി മാറ്റി അവൾ ഞെട്ടി പുറകോട്ടേക് വീണു. കുറച്ചു മുൻപ് അവളുടെ കൂടെ വന്ന അതെ ആൾ….അവൾക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല….

” ഗൗ..ഗൗതം ….ഇതെങ്ങനെ…അപ്പോ ആ വീഴ്ചയിൽ…ഗൗതം…ഗൗതം…ഇനി ഗൗതം എന്ന് തന്നെ ആണോ പേര് അതോ അതും എന്റെ തോന്നൽ ആയിരുന്നോ “

” ഗൗതം ” അവളുടെ ചെവിയിൽ ആരോ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *