Part 20
നേരെ പോയത് എൻ്റെ ഇഷയുടെ അരികിലേക്ക് ആയിരുന്നു…
തെയില തോട്ടത്തിൻ്റെ നടുവിൽ ഉള്ള ആ വലിയ വീട്ടിലേക്ക് ആദ്യമായ് എൻ്റെ കാലുകൾ ചലിച്ചു…..
ഒരു സ്വർഗ്ഗ തുല്യമായ അന്തരീക്ഷം…
പൂക്കൾ കൊണ്ട് നിറഞ്ഞ് നിൽകുന്ന തോട്ടം…
ചെടികളും മരങ്ങളും…..
ആദ്യമായ് ഞൻ അതെല്ലാം ആസ്വദിച്ച് കൊണ്ട് നടന്നു നീങ്ങി….
വീടിൻ്റെ മുന്നിൽ ആയി തടിയിൽ കൊത്തി വെച്ച് ഇരിക്കുന്ന നാമം….
"ഇശൽ റൂഹ്"
ഞാൻ ഒരു അതിശയത്തോടെ അതിലേക്ക് കൈകൾ വെച്ച്….
എൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി….
എൻ്റെ തോളിൽ ആരുടെയോ കൈകൾ പതിഞ്ഞപ്പോൾ ആണ് ഞൻ തിരിഞ്ഞത്…
വാപ്പ…..
ഒന്ന് പൊട്ടി കരയാൻ പോലും കഴിയാതെ ഞൻ ആ തോളിലേക്ക് ചാഞ്ഞു…..
എത്ര ആലിംഗനം ചെയ്തിട്ടും എനിക്ക് സംതൃപ്തി കിട്ടാത്തത് പോലെ…
ആ കണ്ണുകളും എനിക്ക് വേണ്ടി നിറഞ്ഞ് ഇരുന്നു…..
Vappi…
ഇത്…
അതെ.. ഇനി എനിക്ക് ഒരു മകൾ കൂടിയാണ്….
ഇത് നിങ്ങളുടെ ലോകം ആയിരിക്കണം…
വാപ്പി…
ഇഷ…ഇഷ എവിടെ…
ഇടറിയ ശബ്ദത്തോടെ എൻ്റെ കണ്ണുകൾ അവൾക്ക് വേണ്ടി തിരച്ചിൽ നടത്തി….
തേയില തോട്ടത്തിൽ ഉണ്ട്…..
വിരൽ ചൂണ്ടി കാട്ടി തന്ന ഇടത്തേക്ക് ഞൻ ഓടി അടുത്ത്…..
ഒരു blanket കൊണ്ട് പുതച്ച്…
പച്ചപ്പിൻ്റെ നടുവിൽ മഞ്ഞിനെ ആസ്വദിച്ച് അവള് നിൽക്കുക ആയിരുന്നു…..
ഒന്ന് ഇറുകെ പുണരാൻ എൻ്റെ കൈകൾ കൊതിച്ച്…..
പക്ഷേ..പക്ഷേ…
എനിക്ക് അറിയില്ല ഞൻ എന്ത് വികാരം ആണ് അനുഭവിച്ചത് എന്ന്…..
നേരം ഇരുട്ടി തുടങ്ങി ഇരുന്നു…..
അതിൻ്റേതായ മാറ്റങ്ങൾ അന്തരീക്ഷത്തിൽ വന്നു തുടങ്ങി….
കുറച്ച് നേരം ഒന്നും ചെയ്യാൻ കഴിയാതെ ഒരു ശില പോലെ ഞൻ നിന്ന്…
ഓടി അടുക്കാൻ മനസ്സ് കൊതിക്കുന്നു..
പക്ഷേ…
ഈ റൂഹിന് അത് കഴിയാത്തത് പോലെ…..
ഞാൻ മെല്ലെ ഓരോ ചുവടും വെച്ച്…
അവളുടെ അരികിലേക്ക് ഉള്ള ദൂരം കുറയും തോറും…
എൻ്റെ കണ്ണുകൾ നിറഞ്ഞ വന്നു……
പതിയെ ഞൻ പിന്നിലൂടെ ചെന്നു ഇറുകെ പുണർന്നു….
അവളുടെ തോളിൽ മുഖം വെച്ച് ഞൻ പൊട്ടി പൊട്ടി കരഞ്ഞ്…..
എൻ്റെ കൈകളിൽ കൂടി ഒഴുകി ഇറങ്ങുന്ന അവളുടെ ചുട് കണ്ണീർ ഞൻ അറിഞ്ഞ്…..
നാളുകൾക്കു ശേഷം അവളുടെ ചൂട് എന്നിലേക്ക് പകരുന്നത് പോലെ…..
ഞാൻ മെല്ലെ അവളെ തിരിച്ച് നിർത്തി…
കണ്ണുകൾ കൂട്ടി അടച്ച് നിൽക്കുക ആയിരുന്നു ….
മുഖത്തും കഴുത്തിലും അങ്ങ് ഇങ്ങായി നിറഞ്ഞ് നിന്ന മുറിപ്പാടുകൾ….
അവയിലേക്ക് ഞാൻ എൻ്റെ വിറക്കുന്ന അധരങ്ങൾ പതിപ്പിച്ചു….
അവളുടെ മിഴികളിൽ ഞൻ കണ്ണുനീരാൽ ഒരു ചുംബനം നൽകി…
ഇഷാ…
ദുർബലം ആയ എൻ്റെ വിളിയിൽ അവള് മിഴികൾ വലിച്ച് തുറന്ന്….
മതി വരുവോളം ഞൻ ഇറുകെ പുണർന്നു..എന്നിട്ടും എന്നിട്ടും എൻ്റെ ഉള്ളിലെ നീറ്റൽ കെടാത്തത് പോലെ…..
എൻ്റെ കണ്ണുകളിൽ നോക്കി വിതുമ്പി കൊണ്ട്..
ഒരു എങ്ങലടിയോടെ എന്നെ വാരി പുണർന്നു…
എന്നെ .. എന്നെ.. തനിച്ച് ആക്കി പോവല്ലേ റൂഫിക്ക…..
എൻ്റെ കാതിൽ പതിഞ്ഞ ആ വാക്കുകൾ എന്നെ ഇല്ലാതെ ആക്കുന്നത് പോലെ തോന്നി….
എന്താ മോളെ…ഞൻ..
ഞാൻ നിന്നെ തനിച്ച് ആക്കുമെന്ന് തോന്നുന്നോ???
Eh…
എന്നെ വേണ്ടന്നു വെക്കല്ലെ റൂഫീക്ക…
ഒരു പൊട്ടി കരചിലോടെ
അവള് അത് പറഞ്ഞ് തീരും മുന്നേ അവളുടെ ചുണ്ടിൽ ഞൻ വിരൽ വെച്ചു…..
എന്താ …എന്താ ഇഷാ…
നിന്നെ ഞാൻ വേണ്ട എന്ന് വെക്കാനോ…
Eh..
അതിന് ഈ റൂഹിനു കഴിയും എന്ന് നിനക്ക് തോന്നുന്നുണ്ടോ??
പറ….
നീയും കണ്ടത് അല്ലേ…
നിനക്ക് വേണ്ടി എന്ത് മാത്രം ഞൻ ഉരുകി എന്ന്…
ആ ഞൻ.. ആ ഞാൻ എങ്ങനെ ആണ് ഇഷാ….
അറിയില്ല roofikka….
പണ്ടത്തെ പോലെ…പണ്ടത്തെ പോലെ എന്നെ കാണാൻ കഴിയുമോ???
എന്ത് ചോദ്യം ആണ് ഇഷാ….
കാലം എത്ര കഴിഞ്ഞാലും…
ഞാൻ നിന്നെ കണ്ട രീതിയിൽ വ്യത്യാസം വരും എന്ന് നിനക്ക് തോന്നുന്നോ???
പറ…..
എനിക്ക് അറിയാൻ പറ്റുന്നുണ്ട് ആയിരുന്നു അവളുടെ മാനസികാവസ്ഥ…..
ഞാൻ എൻ്റെ നെഞ്ചോട് ചേർത്ത് നിർത്തി…
ദേ….
അവൻ…അവൻ നിന്നെ മുറിവേൽപ്പിച്ചിട്ട് ഉണ്ടാവം….
പക്ഷേ…. അത് ഇനി നിൻ്റെ ഓർമയിൽ പോലും കാണരുത്….
നീ എൻ്റെ പഴയ ഇഷ ആയരിക്കണം….
ഈ റൂഹിൻ്റെ മാത്രം ഇഷ…..
Roofikka……..
ഒരു എങ്ങൽ അടിയോടെ എൻ്റെ നെഞ്ചിലേക്ക് അവള് മുഖം വെച്ച്…
ഇഷ…ഞൻ അല്ലാതെ വേറെ ആരാ പെണ്ണേ നിന്നെ മനസ്സിലാക്കേണ്ടത്…..
അവൻ നിൻ്റെ ശരീരത്തിൽ ആയിരിക്കാം സ്പർശിച്ച്…
നിൻ്റെ മനസ്സിനെ ഒന്ന് തൊടാൻ പോലും അവൻ ആയിട്ടില്ല…
പിന്നെ എന്താണ് ഇഷ…
മരിക്കണം…നീ കൊല്ലണം…നിന്നെ വേട്ടയാടുന്ന ആ ഓർമകളെ…
പക്ഷേ…എനിക്ക് എൻ്റെ ഇഷ യായി തന്നെ വേണം നിന്നെ…..
എൻ്റെ മാത്രം ഇഷ ആയി….
നാളുകളുടെ പരിഭവം മതിവരാതെ ചുംബനങ്ങൾ കൈമാറി കൊണ്ട് പറഞ്ഞ് തീർത്ത്…….
ഇഷാ……
പിന്നിൽ നിന്ന് ശബ്ദം കേട്ടതും ഞങൾ ഇരുവരും അടർന്നു മാറി…..
ഫിധ……
അവള് അവളുടെ അടുത്തേക്ക് ഓടി അടുത്ത്….
മുട്ട കുത്തി അവളുടെ മിഴികളെ നോക്ക് ഇരുന്നു…..
തിരിച്ച് അറിഞ്ഞ സത്യങ്ങളുടെ പുറത്ത്.. ഇരുവരും സങ്കടങ്ങൾ കണ്ണീരാൽ തീർത്ത്…..
അവരെ രണ്ട് പേരെയും ഇറുകെ പുണർന്നു കൊണ്ട്..
ലെച്ചുവും മീരയും …
എൻ്റെ അപ്പുറവും ഇപ്പുറവും…
ഫൈസിയും… അർജുനും……..
എൻ്റെ കണ്ണുകളിൽ അവന്മാർ കണ്ണിമ വെട്ടാതെ നോക്കി നിന്നു….
Roohe…..
ഒരു വിറയലോടെ ഫൈസി യും അർജുനും വന്നു എന്നെ വാരി പുണർന്നു….
എന്നോട് എന്താ പറയുക എന്ന പോലും അറിയാതെ അവർ പൊട്ടുക ആയിരുന്നു…..
മക്കളെ… വാ…
വാപ്പയുടെ ശബ്ദം കേട്ടതും….
ഇരുട്ടിൽ നിന്ന് എല്ലാവരും അകത്തേക്ക് കയറി….
വാതിൽ തുറന്നതും…
tv യിലെ വാർത്ത ആണ് കാതിൽ പതിഞ്ഞത്….
” മലയുടെ അടിവാരത്തിൽ നിന്നും കത്തി കരിഞ്ഞ ശവശരീരം കണ്ടെത്തി”
പരിസരത്ത് ആയി കണ്ട് വന്ന ആംബുലൻസിൻ്റെ അവശിഷ്ടങ്ങൾ പോലീസ് കാർക്ക് കൈമാറി….
ആദ്യ ഘട്ട അന്വേഷണത്തിൽ മൂന്നാർ ഹോസ്പിറ്റലിൽ നിന്നും പോയ രോഗിയുമായി ഉള്ള ആംബുലൻസ് ആണെന്ന് ആണ് അറിയിപ്പ്….
പക്ഷേ…പരിസരത്ത് എവിടെയും ആംബുലൻസ് driverinte മൃദദേഹം കണ്ടെത്താൻ കഴിയാത്തത് കൊണ്ട്…
ദൂരുഹത്ത ഉള്ളത് ആയിട്ടാണ് സ്റലത്തെ si സ്ഥിരീകരിച്ച് ഇരിക്കുന്നത്…
വാപ്പ….
ഇഷ ദയനീയമായി വിളിച്ച്….
Eyy…. മോള് പേടിക്കണ്ട….
എൻ്റെ മകൻ്റെ ഒരു രോമത്തിൽ പോലും തൊടാൻ ഈ ഇബ്രാഹിം റാവുത്തർ ജീവിച്ച് ഇരിക്കുമ്പോൾ സമ്മതികില്ല…..
ഏത് കൊലകൊമ്പൻ വന്നു കമന്ന് കിടന്ന് അന്വേഷിച്ചാലും ഒരു തുമ്പും കിട്ടാൻ പോണില്ല…
ഒരു പഴുത് പോലും ഇല്ലാതെ ആണ് ഈ കൃത്യം ചെയ്ത് ഇരിക്കുന്നത്….
Fiazy നമ്പർ പ്ലേറ്റ് മാറ്റിയത് കൊണ്ട് തന്നെ…
ആ രീതിയിലും ഒരു തുമ്പും കിട്ടാൻ chance ഇല്ല…..
So we are safe…..
അദ്ദേഹം എല്ലാവരെയും തൻ്റെ തോളോട് ചേർത്ത് നിർത്തി…
Eee case ഇവിടെ തീരുന്നു…
ഈ അധ്യായം ഇവിടെ അവസാനിക്കുന്നു…..
മൂന്ന് വർഷങ്ങൾക്ക് ശേഷം…..
Fidha…..
Fidha….
എന്തിനാ ഫൈസിക്ക ഇങ്ങനെ കിടന്നു വിളിക്കുന്നെ…..
എൻ്റെ പോന്നു പെണ്ണേ….
Ready ആയില്ലേ ഇത് വരെ…
ദാ.. ആ റൂഹ് കിടന്നു വിളിച്ച് കൊണ്ട് ഇരിക്കാ..
ഒരു സമാധാനവും തരുന്നില്ല….
ഇന്നലെ അവിടെ എങ്ങാനും കിടന്ന പോരായിരുന്നോ???
കണ്ണാടിയുടെ മുന്നിൽ നിന്ന് സാരീ പിടിച്ച് നേരെ ആക്കുനതിന് ഒപ്പം അവള് അവന് മറുപടി കൊടുത്ത് കൊണ്ട് ഇരുന്നും..
Ah..da വരുന്നു…
ഫിധയുടെയും ഫൈസി യുടെയും കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ട് ആവുന്നു…
രണ്ട് പേരും..ഒരു സുന്ദരിയിയെയോ സുന്ദരനെയോ പ്രതീക്ഷിച്ച് ഇരിക്കുക ആണ്…
ഒരു സർജറിയിൽ കൂടെ ഫിധക്ക് നടക്കാൻ പാകത്തിന് ഒരു കൃത്രുമ കാൽ കിട്ടി….
ഒരു കാല് ഇല്ലാത്ത തൻ്റെ മകളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ തയാറായ ഫൈസിയെ ഓൾടെ ഉപ്പാക്ക് അങ്ങ് ബോധിച്ചു…
പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു…..
Faizykka…ഇങ്ങ് വന്നെ…..
എൻ്റെ പോന്നു പെണ്ണേ…
എന്താ….
ദേ…ഈ പ്ലീറ്റ് ഒന്ന് നേരെ ആക്കി താ..
നിനക്ക് ഈ വയറും വെച്ച് സാരീ തന്നെ ഉടുക്കണോ??
വല്ല ചുരിദാറും പോരായിരുന്നോ???
ഹും…
മുഖം തിരിച്ച് കൊണ്ട് അവള് ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി….
നിങ്ങള് തന്നെ അല്ലേ ഉത്തരവാദി..ഈ വയറിൻ്റെ..
എന്നിട്ട്……ഹും.
മാറു അങ്ങോട്ട്…
അവനെ പിടിച്ച് തള്ളി കൊണ്ട് അവള് പോയി..
ഏയ്..എൻ്റെ ഫിദ കുട്ടി പിണങ്ങിയോ…
ദേ നോക്കിയേ…..
അവളുടെ മുഖം കൈവെള്ളയിൽ എടുത്ത് കൊണ്ട് നെറുകയിൽ ഒരു ചുംബനം നൽകി..
മെല്ലെ..
നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു കൊണ്ട് സാരീ നേരെ ആക്കി കൊടുത്ത്….
അവൻ്റെ കുഞ്ഞിന് ഒരു മുത്തം കൂടുക്കൻ അവൻ മറന്നില്ല….
അതെ…രണ്ട് പേരുടെയും റോമൻസ് പിന്നീട് ആവാം…..
വാതിൽ തുറന്ന് കൊണ്ട് മീര വന്നു…..
ഡീ…അർജുൻ എവിടെ???
ഏട്ടൻ നമ്മുടെ അതിഥികളെ വിളിക്കാം പോയിട്ടുണ്ട്…
ആഹാ….
അടിപൊളി…മോള് ഒന്നൂടെ വിളിച്ച്…ഏട്ടൻ എന്ന്..
Hehe….
ഒരു ചമ്മലോടെ മീര ഒതുങ്ങി നിന്നു..
ഫൈസി പൊട്ടി ചിരിച്ച് കൊണ്ട് അവിടേക്ക് മാറി …
പടച്ചോനെ ഇതിനെ എല്ലാം കൂട്ടി കൊണ്ട് ഞൻ ഏത് കാലത്ത് ഇറങ്ങും..
തലക്ക് കയ്യും വെച്ച് അവൻ പടികൾ ഇറങ്ങി…
പിന്നാലെ മീരയും…..
മീരയുടെ അർജുൻ്റെ യും കല്യാണം കഴിഞ്ഞിട്ട് 6 മാസം ആവുന്നത് ഉള്ളൂ….
കുറച്ച് നാളുകൾ പ്രേമിച്ച് നടന്നിട്ട് തന്നെയാണ് അവർ കെട്ടിയത്….
ഇനി നമ്മുടെ ലെച്ചു…
അവള് എവിടെ ആണ് എന്ന് അറിയേണ്ടേ??
പുള്ളിക്കാരി ആരും അറിയാതെ മുറചെറുക്കനും….
തൻ്റെ പട്ടാളത്തിൽ ഉള്ള ചേട്ടൻ്റെ ഉറ്റ സുഹൃത്തും ആയ ദേവനെ അങ്ങ് പ്രണയിച്ച്…
പിന്നെ വീട്ടിൽ പിടിച്ചും…
പൂട്ടിയിട്ടു….ഒടുവിൽ രണ്ടെന്നതിനെയും പിടിച്ച് അങ്ങ് കെട്ടിച്ച്…
ഇപ്പൊ നല്ല ഒരു കുടുംബിനി ആയി..കശ്മീരിൽ ആണ് താമസം….
ഏകദേശം ഒന്നര വർഷം ആവുന്നു അവളെ ഒന്ന് കണ്ടിട്ട്…..
ഇപ്പൊ അർജുൻ പോയി ഇരിക്കുന്നത് എയർപോർട്ടിൽ നിന്ന് അവരെ കൂട്ടി കൊണ്ട് വരാൻ ആണ്…
എല്ലാവരും കൂടി എങ്ങോട്ട് ആയിരിക്കും എന്ന് അല്ലേ…??
കാത്തിരുന്നു കാത്തിരുന്നു..ഇന്നാണ് നമ്മുടെ റൂഹിൻ്റെയും ഇഷയുടെയും കല്യാണം…..
അതിൻ്റെ ബഹളം ആണ് ഇതെല്ലാം….
രണ്ട് ദിവസം മുന്നേ തന്നെ മീരയും അർജുനും ഇങ്ങോട്ടേക്കു എത്തി…
മൂന്നാറിലെ അവരുടെ എസ്റ്റേറ്റ് ഇല് തന്നെയാണ് കല്യാണം നടക്കുന്നത്….
അവരുടേത് ആയ ആഗ്രഹങ്ങൾക്ക് ഒത്ത് ഒരു വിവാഹം….
ഒരു വർഷത്തിനു ശേഷം കാണുന്നതിൻ്റെ എല്ലാ തിടുക്കവം ലെച്ചുൻ്റെ മുഖത്ത് ഉണ്ടായിരുന്നു…..
കെട്ടിപ്പിടുതവും കഥപറച്ചിലും എല്ലാം കഴിഞ്ഞിട്ട് ഞങൾ നേരെ ഇറങ്ങി….
പോകുന്ന വഴിയിലും അവളുടെ കഥകൾ ആയിരുന്നു മുഴുവനും…
കശ്മീരിലെ ജീവിതവും…
ദേവൻ്റെ കഥകളും അങ്ങനെ ഒക്കെ….
പിന്നെ അർജുനും ആയിട്ടുള്ള അവളുടെ അടിക്കു ഒരു കുറവും വന്നിട്ടില്ല….
രണ്ട് പേരുടെയും കല്യാണം കഴിഞ്ഞ് എന്ന് പറയുനന്തിൽ ഒരു അർത്ഥവും ഇല്ല….
ദേവനും കൂടി അടി വാങ്ങി കൊടുക്കുന്ന പോലെ ഉള്ള പരിപാടി ആണ് അവള് കാണിച്ച് കൊണ്ട് ഇരുന്നത്….
നടുവിൽ…
ഗർഭിണി ആയ എൻ്റെ ഫിദ…
പടച്ചോനെ എൻ്റെ പെണ്ണിനെ നീ കത്തോനേ….
കാർ നേരെ ചെന്ന് നിന്നത് അവരുടെ എസ്റ്റേറ്റിൽ ആണ്….
ഗേറ്റ് ൻ്റെ അവിടുന്ന് തുടങ്ങുന്ന റോസാപ്പൂ കൊണ്ടുള്ള പരവധാനി തീരുന്നത് സ്റ്റേജിൽ ആയിരുന്നു…
കല്യാണത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത….
രാത്രി സമയം ആയിരുന്നു എന്നത് ആണ്…
നിറയെ പല വർണത്തിൽ ഉള്ള bulb തൂക്കി ഇട്ടിരിക്കുന്നു…..
മനോഹരം ആയി arrange ചെയ്ത് ഇരിക്കുന്ന tables….
Simple…but ഒരു രക്ഷയും ഇല്ലാത്തത് പോലെ design ചെയ്ത് ഇരിക്കുന്ന സ്റ്റേജ്…..
സ്റ്റേജിൻ്റെ നടുവിൽ ആയി..
പൂക്കൾ കൊണ്ട് തന്നെ എഴുതി ഇരിക്കുന്നു…
ഇശൽ weds റൂഹ്
അത് കണ്ടതും ഞങ്ങളുടെ എല്ലാം ചുണ്ടിൽ ഒരുപോലെ ആയിരുന്നു പുഞ്ചിരി വിടർന്നത്…..
ഞങ്ങളെ കണ്ടതും അവൻ്റെ വാപ്പ ഓടി അടുത്ത്…..
കെട്ടിപ്പിടുത്തവും കുശലാന്വേഷണം കഴിഞ്ഞ് ഞങ്ങളെ പിടിച്ച് ഇരുത്തി…..
ഞങ്ങളുടെ കണ്ണുകൾ രണ്ട് പേർക്ക് വേണ്ടി ആയിരുന്നു തിരച്ചിൽ നടത്തി കൊണ്ട് ഇരുന്നത്…..
നോക്കണ്ട…വന്നിട്ട് ഇല്ല….
വാപ്പ അത് പറഞ്ഞതും ഞങൾ ഒരു അതിശയത്തോടെ നോക്കി ഇരുന്നു….
ഇഷ എൻ്റെ frdinte വീട്ടിൽ ആണ്… ഒരു…രണ്ട് ആയ്ച്ച ആയിട്ട്…
ദിവസവും കാണുന്നത് അല്ലേ…
അപ്പോ ഒരു changinu ഞൻ അവളെ അവിടെ ആക്കി…
റൂഹ് പോയിട്ടുണ്ട് കൂട്ടി കൊണ്ട് വരാൻ….
വാപ്പ പറഞ്ഞ് നിർത്തിയതും ഒരു audi കാർ വന്നു നിന്നു….
എല്ലാവരും അവിടേക്ക് ആയി നോട്ടം….
വലത്തേ വശത്ത് നിന്ന് പതിയെ door തുറന്ന് കൊണ്ട് ഒരു കാല് പുറത്തേക്ക് വന്നു….
Dark blue colour suit ആയിരുന്നു അവൻ്റെ വേഷം…..
Raybante ഗ്ലാസ്സും വെച്ച് പതിയെ ഇറങ്ങി….
പടച്ചോനെ…ഇവന് ഇത്രയും glamour ഉണ്ടായിരുന്നോ….
അർജുൻ തലക്ക് കൈ വെച്ച് ഇരുന്നു…
പതിയെ coat ഒന്ന് പിടിച്ച് നേരെ ഇട്ട് കോണ്ട് slow motionil
Door അടച്ച് കൊണ്ട് അപ്പുറത്തെ വശത്തേക്ക് പോയി…
Door തുറന്ന് അവൻ കൈകൾ നീട്ടി….
കരിനീല മിഴികളും, ആ മിഴികൾക്ക് ഭംഗി കൂട്ടാൻ എന്ന വണ്ണം ധരിച്ച് ഇരിക്കുന്ന അതെ നിറത്തിൽ ഉള്ള ലഹങ്കയും അണിഞ്ഞ് കൊണ്ട് ഒരു രൂപം പുറത്തേക്ക് ഇറങ്ങി…
സത്യത്തിൽ ഒരു barbie doll look ആയിരുന്നു ഇഷക്ക്….
മെല്ലെ രൂഹിൻ്റെ കൈകൾ കോർത്ത് പിടിച്ച് കൊണ്ട് അവള് നടന്നു അടുത്ത്…
ഞങ്ങളെ എല്ലാം ഒന്ന് ആശ്ചര്യത്തോടെ നോക്കി കൊണ്ട് ഓടി അടുത്ത്….
Fidhaye പതിയെ ഒന്ന് വാരി പുണർന്നു …….
ബാക്കി ഒക്കെ പിന്നെ….
Faizy വന്നു അവരെ പറഞ്ഞ് അയച്ചു….
സ്റ്റേജിൽ എൻ്റെ അടുത്ത് ആയി ഇഷ നിന്നപ്പോൾ…
അത്രയും നാളും ഇല്ലാത്ത ഒരു തരം വികാരം ആയിരുന്നു എനിക്ക്….
അവളുടെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും ഞൻ മടിച്ചു…..
എന്നെ അധികം കാര്യം ആക്കത്തെ പുള്ളിക്കാരി മറ്റുള്ളവരെ നോക്കുന്നതിൽ ശ്രദ്ധ വരുത്തി….
ഞാൻ പതിയെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്ത് .
Shhh….
എന്താ….
പതിയെ തല ചരിച്ച് കൊണ്ട് അവള് ചോദിച്ച്….
ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചിട്ട് എൻ്റെ അരികിലേക്ക് ചേർത്ത് നിർത്തി….
ഞങ്ങളുടെ നിക്കാഹ് ഒരു ഒരു വർഷം മുന്നേ നടത്തിയത് ആണ്….
ഒരുമിച്ച് ഒരു ജീവിതം കുറച്ചും കൂടി കഴിഞ്ഞ് മതി എന്നായിരുന്നു ഇരുവരുടെയും തീരുമാനം…..
അതിന് എതിർപ്പ് നിൽക്കാൻ ആരും ഇല്ലായിരുന്നത് കൊണ്ട് കാര്യങ്ങൽ അങ്ങനെ തന്നെ നീങ്ങി….
ഇഷാ….
ഞാൻ മെല്ലെ അവളുടെ കാതിൽ വിളിച്ച്…
Mmm… പറ…
പതിഞ്ഞ സ്വരത്തിൽ അവള് എനിക്ക് മറുപടി നൽകി….
അതെ…ഒരു യുദ്ധത്തിനു തയാറയിക്കോ!!
യുദ്ധമോ….???
എൻ്റെ പോന്നു മോള്…
ഒന്നും ഇല്ല….
നേരെ നോക്കിക്കോ….
കാര്യം എനിക്ക് മനസ്സിലായി എങ്കിലും ഞൻ ഒരു ഭാവവും വരുത്താതെ അതെ നിൽപ്പ് തുടർന്ന്….
പിന്നെ ഫോട്ടോ എടുപ്പിൻ്റേ ഒരു മേളം ആയിരുന്നു….
ഒരു നിമിഷത്തേക്ക് കല്യാണം വേണ്ടായിരുന്നു എന്ന് തോന്നി പോയി….
സ്റ്റേജിലേക്ക് നടന്നു വരുന്ന ഒരാളെ കണ്ടതും എൻ്റെ മിഴികൾ ഒന്ന് നിറഞ്ഞ്…
ഉസ്താദ്….
ഞാൻ പതിയെ roofikkane ഒന്ന് നോക്കി….
അതിന് ശേഷം ഞൻ ഉസ്താദിനെ കണ്ടിട്ട് ഇല്ല…
പിന്നെ ഇന്നാണ്…..
വർഷങ്ങളുടെ പരിഭവം ആ മുഖത്ത് ഉണ്ടായിരുന്നു…
എന്ത് പറയണം എന്ന അറിയാതെ ഞൻ അദ്ദേഹത്തിൻ്റെ മിഴികളിൽ തന്നെ നോട്ടം എറിഞ്ഞ് നിന്ന്…
ഇഷാ മോളെ….
ആ ഒരു വിളിയിൽ ഞൻ പൊട്ടി പോയി….
എന്നെ ആ തോളിലേക്ക് ചേർത്ത് നിർത്തി…..
പിന്നെ പരിഭവങ്ങളും സങ്കടങ്ങളും പറഞ്ഞ് തീർത്ത്….
രാത്രി ഒരു ഒൻപത് പത്ത് മണിയോടെ എല്ലാ എണ്ണവും പോയി….
Faizy fidha
Arjun meera
Lechu devan
ഇന്ന് ഇവിടെ ആണ് stay…..
Oru set സാരീ എനിക്ക് ഉടുപ്പിച്ച് തന്നു കൊണ്ട് എന്നെ മുറിയിലേക്ക് തള്ളി വിട്ടു കൊണ്ട് അവള് മാര് പോയി…..
പടച്ചോനെ…..
എൻ്റെ തൊണ്ട വറ്റി വരളുന്ന പോലെ തോന്നി…
ദിവസവും കാണുന്ന മുഖം ഇന്ന് ഒന്ന് നോക്കാൻ പോലും മടി തോന്നുന്നു…..
അവിടെ എവിടെയും ആളിനെ കണ്ടില്ല…..
കട്ടിലിൽ നിറയെ ചുവന്ന റോസാപ്പൂ ഇതളുകൾ വാരി വിതരി ഇരിക്കുന്നു…
കയ്യിൽ തന്നു വിട്ട പാൽ ഗ്ലാസ് മെല്ലെ ഞൻ tabileilkk വെച്ച്…
ഓരോരോ ആചാരങ്ങളും…..
ഒരു ചിരിയോടെ
തലക്ക് കയ്യ് വെച്ച് ഞൻ അതെ നിൽപ്പ് തുടർന്ന്…
അപ്പോഴാണ് ബാൽക്കണിയിൽ ചെറിയ വെളിച്ചം കണ്ടത്…..
ഞാൻ പതിയെ അവിടേക്ക് നടന്നു അടുത്ത്….
തുറന്ന് ഇട്ടിരികുക ആയിരുന്നു…
ആരും ഇല്ലെന്ന് കണ്ടതും ഞൻ ഇറങ്ങി…..
നീലാകാശത്തിന് പൊരിശയെകാൻ മാനത്ത് നിറഞ്ഞ് നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് കൊണ്ട് ഞൻ അങ്ങനെ നിന്ന്…
തിരിഞ്ഞ് പോകാൻ തുടങ്ങിയതും…
എൻ്റെ അരയിൽ കൂടി രണ്ട് കൈകൾ ചുറ്റി പിടുത്തം ഇട്ട് കഴിഞ്ഞിരുന്നു…..
എന്നെ ആ നെഞ്ചിലേക്ക് ചാരി നിർത്തി……
നാളുകൾക്കു ശേഷം ആ നെഞ്ചിൻ്റെ ചൂട് എന്നെ തളർത്തുന്ന പ്രതീതി ആയിരുന്നു….
എൻ്റെ കഴുത്തിൽ കൂടി കൈകൾ ഇട്ട് ആ നിൽപ്പ് തുടർന്ന്….
Roofikka….
എൻ്റെ ഒരു വിളിയിൽ…
കാതോരം മുഖം അടുപ്പിച്ചു…….
ഇഷാ…..
“ഒരു പക്ഷിക്കും പറന്നു ഉയരാൻ കഴിയാത്ത ഒരു മലയിലേക്ക് നിൻ്റെ കൈകൾ കോർത്ത് പിടിച്ച് ഞൻ നടന്നു നീങ്ങും…
പൂക്കൾ കൊണ്ട് അലങ്കരിച്ച ആ വീഥിയിൽ ഉടനീളം,നമ്മുടെ വരവും കാത്ത് പാറി പറക്കുന്ന ചിത്ര ശലഭങ്ങൾക്കും കൊഴിഞ്ഞ് വീഴുന്ന ഗുൽമോഹർ പൂക്കൾക്കും പറയാൻ ഉണ്ടാവും…
എത്ര സഞ്ചരിച്ചാലും കൊതി തീരാത്ത ആ മലയുടെ പ്രത്യേകയതെ കുറിച്ച്….
എന്താണെന്ന് അറിയുമോ…..
ആ മല മുഴുവനും നിന്നോട് ഉള്ള എൻ്റെ സ്നേഹം ആണ്…അത് സ്ഥിതി ചെയ്യുന്നത് എൻ്റെ ഹൃദയത്തിലും….
I love you Isha…….
Love u so much…
അവളെ ഞാൻ മെല്ലെ തിരിച്ച് നിർത്തി……
എന്ത് കൊണ്ടോ അവളുടെ മുഖത്ത് ഇതുവരെ കാണാത്ത ഒരു തരം ഭാവം നിറഞ്ഞ് നിന്നു……
കണ്ണുകൾ തമ്മിൽ കഥ പറയുക ആയിരുന്നു….
അവൾക്ക് എൻ്റെ പഴയെ ഇഷ ആയി മാറാൻ ഞൻ കൊടുത്ത നാളുകൾ ആയിരുന്നു കഴിഞ്ഞ 3 വർഷം…
ആ കണ്ണുകളുടെ തിളക്കം ഞൻ നോക്കി നിന്നു…
പതിയെ അവളിലെ പിടി വിട്ട് കൊണ്ട് ഞൻ ഒരു ബോക്സ് അവളുടെ മുന്നിലേക്ക് നീട്ടി…
ഒരു അതിശയത്തോടെ എന്നെയും ബോക്‌സിനെയും മാറി മാറി നോക്കി…
എൻ്റെ കയ്യിലേക്ക് വെച്ച് തന്ന ആ ബോക്സ് തുറന്നതും എൻ്റെ മിഴികൾ നിറഞ്ഞ് ഒഴുകി….
റൂഹ് എന്ന നാമം കൊത്തിയ ഒരു മോതിരം….
പിന്നെ ഒരു നേരിയ പാദസരം….
ഞാൻ തളർന്നു പോകുന്ന പോലെ തോന്നി…
ഒരു അതിശയത്തോടെ എന്നെ തന്നെ നോക്കി നിൽക്കുന്നത് അവള് തുടർന്ന്..
വർഷങ്ങൾക്ക് മുന്നേ അവൾക്ക് നഷ്ടമായ എൻ്റെ നാമം കൊത്തിയ മോതിരം ഞൻ ആ വിരലിലേക്ക് അണിഞ്ഞു കൊടുത്ത്…..
ആ മൊതിരത്തിലേക്കും എൻ്റെ മുഖത്തേക്കും അവള് മാറി മാറി നോക്കി…
അവളുടെ കാലിലേക്ക് ആ നേരിയ പാദസരം അണിഞ്ഞ് കൊടുത്ത്….
ആ കാലുകളിൽ നിറ കണ്ണുകൾ കൊണ്ട് ഒരു ചുംബനവും നൽകി…..
അവളുടെ കൈ പിടിച്ച് ഞൻ എഴുനേറ്റു….
പൊട്ടി പൊട്ടി കരയുക ആയിരുന്നു എൻ്റെ പെണ്ണ്…..
എൻ്റെ നെഞ്ചിലേക്ക് ഞൻ ചേർത്ത് നിർത്തി കൊണ്ട്…
മതിവരുവോളം ചുംബനങ്ങൾ നെറുകയിൽ കൊടുത്ത്…
ഇഷ…ഇനി ഒരു സൂത്രം ഉണ്ട് എൻ്റെ കയ്യിൽ….
അവള് എന്താ എന്ന അർഥത്തിൽ എന്നെ ഒന്ന് നോക്കി….
കാണിക്കട്ടെ….???
മ്മ്…..
പോക്കറ്റിൽ നിന്നും ഒരു അരിഞ്ഞാണം അവൾക്ക് നേരെ നീട്ടി…….
ആ കണ്ണുകളിൽ എന്തെന്നിലത്ത ഭാവങ്ങൾ നിറഞ്ഞ് നിന്നു….
അവള് അതിൽ പിടുത്തം ഇടാൻ ശ്രമിച്ച് കൊണ്ട് ഇരുന്നു.
Eyy…
Roofikka….
താ…..
ഞാൻ അത് മുകളിലേക്ക് ഉയർത്തും തോറും അവള് ചാടാൻ തുടങ്ങി….
ഒടുവിൽ ആ ഇടുപ്പിൽ കൂടി പിടിച്ച് എൻ്റെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു…..
വേണോ???
Mm…
ഒരു കിതപ്പോടെ എൻ്റെ മുഖത്ത് നോക്കാതെ അവള് പറഞ്ഞ്….
എന്ന…ആദ്യം… ദാ… ഇവിടെ ഒരു adaar kiss താ…
എവിടെ??
ദാ ഇവിടെ…
ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് റൂഹ് പറഞ്ഞതും അവള് രണ്ട് അടി പിന്നിലേക്ക് മാറി…….
നടന്നത് പോലെ തന്നെ….
ഹും…
അതെ എന്തടി… നടക്കാത്തത്…..
പൊന്നു മോൻ എനിക്ക് തന്ന ഒരു വാക്ക് അങ്ങ് മറന്ന് പോയി അല്ലേ
ഇടയ്ക്ക് ഞൻ ഇല്ലാതെ ഇരുന്ന സമയത്ത്….
എന്ത് വാക്ക്……
ഒന്നും അറിയാത്തത് പോലെ അഭിനയിക്കണ്ട….
He he….
Cigeratte വലി ആണോ മോളെ….
ഞാൻ ആരുടെയും മോൾ അല്ല….
അല്ലേ….???
അല്ല അല്ല അല്ല…..!!!
പിണങ്ങി തിരിഞ്ഞ് നടക്കാൻ പോയ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവൻ അവനിലേക്ക് ചേർത്ത് നിർത്തി….
ഒരെണ്ണം തന്നിട്ട് പൊടി…..
മെല്ലെ…അവളുടെ കാതിൽ അത് പറഞ്ഞതും….
അവൻ്റെ കയ്യിൽ ഒരു അസ്സൽ നുള്ള് അവള് സമ്മാനിച്ചു…
ആദ്യം പോന്നു മോൻ വലി നിർത്തി എന്ന് സത്യം ചെയ്യ…
എന്നിട്ട് ആലോചിക്കാം…
ഡീ…
ഒരു ചിരിയോടെ അവൻ അവളുടെ കയ്യിൽ പിടുത്തം ഇടാൻ ശ്രമിച്ച് കൊണ്ട് ഇരുന്നു….
ദേ.. roofikka..
മതി… മാറിക്കെ….
നീ എനിക്ക് തരുന്നുണ്ടോ ഇല്ലെയോ….
ആദ്യം വലി നിർത്തുനുണ്ടോ ഇല്ലയോ എന്ന് പറ……
എൻ്റെ പോന്നു ഇഷാ…
നിർത്തണോ???
ദേ roofikka….
അവൻ്റെ തോളിൽ ഒരു അടി നൽകി കൊണ്ട് അവള് ചിണ്ങ്ങാൻ തുടങ്ങി…
ആ പെണ്ണേ അടിക്കല്ലെ…..
ആ…
ഇനി വലിക്കോ??
ഇല്ലാ…. ഇല്ല…..
സത്യം…???
മ്മ്…സത്യം…….
ഉറപ്പ്…???
Ah di ഉറപ്പ്…
നീ ഇങ്ങനെ പിച്ചല്ലെ….
ഹൊ…..
എന്ന ശെരി…..
ഒരു ചിരിയോടെ അവള് പിന്നിലേക്ക് പോകാൻ തുനിഞ്ഞതും ഞാൻ അവളുടെ കണ്ണുകൾ ലക്ഷ്യം വെച്ച് മുന്നിലേക്ക് നീങ്ങി.
ഭിത്തിയിൽ തട്ടി നിന്നതും….
ഇരു കൈകൾ കൊണ്ടും അവൾക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ചു….
ആ ഹൃദയമിടിപ്പിൻ്റെ ശബ്ദം എന്നിൽ ചിരി ഉണർത്തി…
ആ തണുപ്പിലും അവള് നിന്ന് വിയർത്തു….
എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട്
..എൻ്റെ കൈകൾക്ക് ഉള്ളിൽ നിന്ന് അവള് ഇറങ്ങി ഓടി…
ഇഷ..
നിക്ക് അവിടെ…..
അവള് കട്ടിലിനു ചുറ്റും കിടന്നു ഓടാൻ തുടങ്ങി.
ഡീ…നിക്കെടി അവിടെ…..
Roofikka……
ഇഷ… നിൽക്കാൻ…..
Roofikka.. വേണ്ട… വേണ്ട….
നിന്നെ ഇന്ന് ഞൻ…
നിക്കേടി അവിടെ…
Roofikka…..
ഡീ..
Roofkaa വേണ്ട..venda…
കട്ടിലിൻ്റെ അപ്പുറത്തെ വശത്ത് നിന്ന് കിതച്ച് കൊണ്ട് അവള് അത് പറഞ്ഞതും….
ഒരു കിതപ്പ് അഭിനയ്ച്ച് കൊണ്ട് ഞൻ പെട്ടന്ന് ചാടി അവളെ എൻ്റെ കൈ വെള്ളയിൽ ആക്കി…..
പിടി വിടാതെ അതെ പോലെ കട്ടിലിലേക്ക് എടുത്ത് ഇട്ട്…..
അവളുടെ ശ്വാസം…എൻ്റെ കാതുകളിൽ കേട്ട് കൊണ്ട് ഇരുന്നു…..
ഓടി പോകാൻ തുഞ്ഞിനത്തും….
ഞാൻ അവളുടെ മുകളിലേക്ക് ചാടി വീണു..
Lights off….curtian down
ഇനി അവരുടെ അനുരാഗ നിമിഷങ്ങൾ…
പരസ്പരം സ്നേഹിച്ചും വഴക്കിട്ടു അവർ ജീവിക്കട്ടെ….!!
**mitolyn reviews**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.