ഇശൽ റൂഹ്‌ പാർട്ട്‌ 16

Part 16

Da റൂഹേ…
എന്ത് കിടപ്പ് ആണ്….

നേരം എത്ര ആയി എന്ന് വല്ല ബോധവും ഉണ്ടോ???

ചാടി എണീറ്റു അവൻ എന്നെ അടി മുടി നോക്കി…

നീ എവിടേക്ക് ആണ്???

Ah അടിപൊളി…ഇന്ന് ടീച്ചേഴ്സ് day alle…
അപ്പോ അതിന്റെ arrangements okke ചെയ്യണ്ടേ….

അവന്റെ കണ്ണുകൾ വീർത്ത് നീര് വെച്ചത് ഞാൻ കണ്ട്….

മ്മ്…my last day in this college… ശെരി അല്ലേ???

നീ എന്താ റൂഹേ പറയുന്നത്….
4 months കഴിഞ്ഞ് നീ വരുമല്ലോ!!

പിന്നെ എന്താണ്….

അറിയില്ല അർജു…
തിരിച്ച് ഒരു വരവ് ഉണ്ടോ എന്ന്…

Faizy എവിടെ???

അവൻ fidha ആയിട്ട് സൊള്ളുവ….

മ്മ്….
ഞാൻ എന്ന വേഗം ready ആവട്ടെ…

പിന്നെ …. അജു സാറിന് ഞാനും അവനും കൂടി ഒരു watch വാങ്ങി വെച്ചിട്ട് ഉണ്ട്…

അത് പൊരേ…

മ്മ്…അത് മതി….

എന്ന നിങ്ങള് താഴേക്ക് പൊക്കോ…ഞാൻ റെഡി ആയി വരാം…..

ഇവിടെ ഇരുന്നു ഇനി സിഗരറ്റ് വലിക്കാൻ ആണ് എങ്കിൽ നടക്കില്ല…

കയറിക്കെ….

എന്നെയും വലിച്ച് എടുത്ത് കൊണ്ട് അകത്തേക്ക് കയറി….

Daa….

എന്താടാ…..

Fidha ആണ് വിളിച്ചത്….
മീര വന്നിട്ട് ഉണ്ട് എന്ന്….

മീര എന്ന പേര് കേട്ടതും അവന്റെ മുഖം പക കൊണ്ട് വലിഞ്ഞ് മുറുകി….

നീ വാ….

പെട്ടന്ന് തന്നെ റെഡി ആയി കൊണ്ട്
അവരെയും കൂട്ടി കോളജിലേക്ക് ചെന്ന്….

Wheel chairiyil തല മുഴുവനും വെള്ള തുണി കൊണ്ട് പൊതിഞ്ഞ്…
കയ്യ് പ്ലാസ്റ്റർ ഇട്ട് കൊണ്ട് ഇരിക്കുന്ന മീര….

അത് കണ്ടതും ഞങ്ങൽ മുഖത്തോട് മുഖം നോക്കി…

അവളുടെ അടുത്ത് ആയി nadha നിൽപ്പുണ്ട്…
കൂടെ ഫിധയും….

അവളുടെ അടുത്തേക്ക് നടന്നു അടുക്കും തോറും..
എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത പോലെ ഒരു തരം വികാരം ആയിരുന്നു….

ദേഷ്യമാണോ…വെറുപ്പ് ആണോ…
ഒന്നും തിരിച്ച് അറിയാൻ പറ്റിയില്ല…

അടുത്ത് എത്തിയതും ഞങ്ങളെ പിടിച്ച് മാറ്റി കൊണ്ട് അർജുൻ
മുന്നിലേക്ക് കയറി നിന്ന്…..

എല്ലാവരോടും ഒരു ക്ഷമ ചോദിക്കാൻ ആണ് ഞാൻ ഇത്രയും നേരം നിന്നത്…
ചെയ്തതിന് എല്ലാം എനിക്ക് തിരിച്ച് കിട്ടി…..

ഒന്നും മനസ്സിൽ ആകാതെ ഞങ്ങൽ അതേ നിൽപ്പ് തുടർന്ന്….

Nadhaye തള്ളി ഇട്ട് കൊണ്ട് ഞാൻ ഇറങ്ങി ഓടി…
പക്ഷേ ആ ഓട്ടം ചെന്ന് അവസാനിച്ചത് ഒരു കാറിന്റെ മുന്നിൽ ആണ്….

പറഞ്ഞ് പൂർത്തീകരിക്കാൻ കഴിയാതെ അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകി…..

ചെയ്ത തെറ്റിന് ദൈവം എന്നെ ശിക്ഷിച്ചു….
പൊറുത്ത് തരണം എന്ന് പോലും പറയാൻ ഉള്ള അർഹത ഈ ഉള്ളവക്ക് ഇല്ല…

അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ…
ആവശ്യത്തിൽ കൂടുതൽ പണം…സ്വാതന്ത്യം…
പറയുന്നത് എന്തും ആ നിമിഷം എന്റെ മുന്നിൽ എത്തും….
അത് എന്നെ സ്വാർത്ഥ ആക്കി…

അജ്മൽ സാറിനെ കണ്ടപ്പോൾ തോന്നിയ ഒരു ഇഷ്ടം…അത് നേടി എടുക്കണം എന്ന് തോന്നി…

ഏതോ പൊട്ട ബുദ്ധിക്ക് തോന്നിയ ഒരു അഭത്തം…
എന്നോട് പോറുക്കനെ nadha…..

അവളുടെ കൈകളിൽ ചേർത്ത് പിടിച്ച് അവള് പറഞ്ഞ്….

ഇനി ഞാൻ ഇവിടെ ഇല്ല….
പോകുകയാണ്…തിരികെ കോട്ടയത്തേക്ക്…..

Next year അവിടുത്തെ ഏതെങ്കിലും ഒരു കോളേജിൽ admission എടുക്കണം…

അപ്പോ യാത്ര പറയാൻ നിന്നത് ആണ്….
സാറിനോട് ഞാൻ ക്ഷമ ചോദിച്ചിട്ട് ഉണ്ട്…

Fidha ye ഒരുപാട് കളിയക്കിയിട്ട് ഉണ്ട്…
അതിന് ഉള്ളത് ദൈവം എനിക്ക് തന്നു….

എല്ലാവരോടും…ഒരിക്കൽ കൂടി സോറി….

അത്രയും പറഞ്ഞ് നിർത്തി കൊണ്ട് അവള് wheel chair ഉരുട്ടി ഗ്രൗണ്ടിലേക്ക് പോയി…

എന്ത് കൊണ്ടോ അവളുടെ വാക്കുകൾ ഹൃദയത്തെ ഒന്ന് തൊട്ടത് പോലെ….

എല്ലാവരുടെയും മിഴി ഒരു പോലെ നനഞ്ഞു…

മീരാ……

കൂട്ടത്തിൽ നിന്ന് അർജുനന്റെ വിളി കേട്ടതും അവള് അവിടെ നിന്ന്….

അവൻ അവളുടെ അടുത്തേക്ക് ഓടി അടുത്ത്…..

ഞങ്ങളും എന്താണ് നടക്കുന്നത് എന്ന് അറിയാതെ പിന്നാലെ പോയി….

ഓടി കിതച്ച് കൊണ്ട് അവൻ
അവളുടെ മുന്നിൽ ആയി മുട്ട് കുത്തി ഇരുന്നു……

അവളുടെ മിഴികളിൽ തന്നെ നോട്ടം എറിഞ്ഞ് കൊണ്ട് നിന്ന്…

ഈ പശ്ചാത്താപം ആത്മാർത്ഥ ആണോ???

ഒരു കിതപ്പോടെ
നനഞ്ഞ കൺ തടങ്ങളും ആയി അർജുൻ അത് ചോദിച്ചു നിർത്തിയതും,
നിറ മിഴിയാലെ
അവള് അതേ എന്ന് ആംഗ്യം കാണിച്ചു….

പരസ്പരം നോട്ടം കൈമാറി കൊണ്ട് അവർ എന്തൊക്കെയോ സംസാരിക്കുക ആയിരുന്നു….

ഒട്ടും പ്രതീക്ഷിക്കാതെ ആണ് അർജുൻ അവളെ വാരി പുണർന്നത്…

ഒരു നിമിഷത്തേക്ക് എല്ലാവരും തരിച് നിന്ന് പോയി…..

എന്താ നടക്കുന്നത് എന്ന് അറിയാതെ മുഖത്തോട് മുഖം നോക്കി നിന്നു..

മീര….ഞാൻ നിന്നെ സ്നേഹിക്കുന്നു….

പ്രണയാർദ്രമായി ഞാൻ അവളുടെ വലം കൈ പിടിച്ച് പറഞ്ഞതും…

അവള് വിതുമ്പുക ആയിരുന്നു…

ആദ്യമായി കണ്ട നാൾ മുതൽ എന്റെ മനസ്സിൽ നീ ഉണ്ട്…
പക്ഷേ….

അറിയില്ല…നിന്റെ പെരുമാറ്റം അത് എന്നെ പിന്നോട്ട് വലിച്ച് കൊണ്ട് ഇരുന്നു…

എല്ലാവരും നിന്നെ കുറ്റപ്പെടുത്തുമ്പോഴും,എന്റെ ഹൃദയം വിങ്ങുക ആയിരുന്നു
നിനക്ക് വേണ്ടി…

പല തവണ പറയാൻ തുനിഞ്ഞിട്ട്‌ ഉണ്ട്..
പക്ഷേ..
അറിയില്ല മീര …എനിക്ക് ഒന്നും തന്നെ അറിയില്ല…

അന്ന് മൂന്നാർ hill stationil പോകാൻ നീയും ഉണ്ടെന്ന് faizy വന്ന് പറഞ്ഞപ്പോൾ…

ഞാൻ അനുഭവിച്ച സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു….

അന്ന് ഉറപ്പിച്ച് ,നിന്നോട് എന്റെ പ്രണയം തുറന്നു പറയണം എന്ന്…

പക്ഷേ അവിടെയും നീ എന്നെ തോൽപ്പിച്ചു…

നീ ഇവളെ അപായ പെടുത്താൻ ശ്രമിച്ചതിന്റെ കാരണം അറിഞ്ഞ്…എന്റെ ഹൃദയം തകർന്ന് പോയി…

നിന്റെ ഉള്ളിൽ അജു സാർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ..എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ് തോന്നി…

ഉള്ളിൽ ഇഷ്ടം ഉടലെടുത്ത സമയം തന്നെ ഞാൻ ഒന്ന് തുറഞ്ഞ് പറഞ്ഞ് ഇറുന്നെങ്കിൽ…
എനിക്ക് നിന്നെ നഷ്ടപ്പെടില്ല ആയിരുന്നു എന്ന് ഒരു കുറ്റബോധം…

പക്ഷേ ഈ നിമിഷം…എനിക്ക് ഉറപ്പ് ഉണ്ട്….
നിനക്ക് ഇനി എന്നെ സ്നേഹിക്കാൻ കഴിയും എന്ന്….
മനസ്സ് അറിഞ്ഞ് കൊണ്ട് തന്നെ…

പോരുന്നോ??
എന്റെ കൂടെ…ഇനി ഉള്ള നാളുകളെ സുന്ദരം ആക്കാൻ…
ഈ അർജുനന്റെ മീര ആയി…..

അവൻ അത് പറഞ്ഞതും കരഞ്ഞ് കൊണ്ട് അവള് അവനെ ഇറുകെ പുണർന്ന്……

എന്താണ് ഞാൻ പറയേണ്ടത്???

ഈ സ്നേഹത്തിന് മുന്നിൽ തരാൻ എനിക്ക് ഒന്നും ഇല്ല….
ഒരു മറുപടി മാത്രമേ എനിക്ക് നൽകാൻ ഉള്ളൂ……

ഇനിയുള്ള കാലം ഞാൻ കാണും….
ഒരു പുതിയ മീര ആയി…
സ്നേഹിക്കാൻ മാത്രം അറിയാവുന്ന…
ഈ തെമ്മാടി അർജുനന്റെ മീര ആയി
.

അപ്പോ… പോകണോ???
അതോ… ഇവിടൊക്കെ….

ചിരിച്ച് കൊണ്ട് അവൻ പറഞ്ഞതും…..
അവന്റെ നിറഞ്ഞ മിഴികളിൽ അവള് ചുംബിച്ച് കഴിഞ്ഞിരുന്നു…

ഇത് എവിടുതെ നാടകം എന്ന് അറിയാതെ..ഞങ്ങൽ നോക്കി നിന്നു…

അവർ പരസ്പരം വാരി പുണരൽ തുടർന്ന് കൊണ്ടിരുന്നു…..

എടാ കള്ള തെമ്മാടി….

Lechu പോയി അവന്റെ മുതുകിൽ ഒരെണ്ണം കൊടുത്ത്…

ഹാ…..

കൂടെ അടിയും പിടിയും ആയി നടന്നിട്ടും…
ദുഷ്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞ് ഇല്ലല്ലോ….

അത്…
നീ എന്നെ trollan വേണ്ടി നടക്കുവല്ലെ…
അങ്ങനെ ഉള്ളപ്പോൾ ഞാൻ എങ്ങനെയാ…

എടാ arju.. ippo എനിക്ക് മനസ്സിലായി നീ എന്തിനാ…
അന്ന് അവിടെ വെച്ച് മീര യേ അന്വേഷിച്ചത് എന്ന്….

അർജുനന്റെ വയറ്റിലും…
തലയിലും അടിച്ച് കൊണ്ട്..
Faizy ഊഹങ്ങൾ പറഞ്ഞ് കൊണ്ടെ ഇരുന്നു…

അർജുനന്റെ നെഞ്ചില് തല വെച്ച് ഇരിക്കുന്ന മീര…
അവൻ അവളുടെ മുടിയിൽ കൂടി തലോടി കൊണ്ടേ ഇരുന്നു..

ആ ഒരു നിമിഷം…ഞാൻ ഇഷാ ye കുറിച്ച് ഓർത്ത് പോയി….
അവളുടെ ഗന്ധം എന്നെ മത്ത് പിടിപ്പിക്കുന്നത് പോലെ …എന്റെ അടുത്ത് ആയി…എവിടെയൊക്കെയോ അവള് ഉള്ളത് പോലെ…

തല മുതൽ കാലു വരെ ഒന്ന് തരിച്ച് കയറി…

ഓർമകൾ എന്നെ വേട്ടയാടാൻ തുടങ്ങിയപ്പോൾ ഞാൻ അവിടുന്ന് പോയി…

ആരും ഇല്ലായിരുന്നു apple തോട്ടത്തിൽ….
അവസാനമായി അവിടെ ഒന്ന് ഇരിക്കണം എന്ന് തോന്നി…തിരികെ ഒരു മടങ്ങ് വരവ് കാണില്ല എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ട് ഇരുന്നു…..

ചിന്തകളെ മായിക്കൻ ശ്രമിക്കും തോറും….
അവ എന്നെ ഇറുകെ പിടിച്ച് കൊണ്ടിരുന്നു…

“നിന്റെ കണ്ണുകളിലെ നിഷ്കളങ്കത ആണ്, എന്റെ ഹൃദയത്തില് പ്രണയത്തിന്റെ മുട്ട് തളിർക്കൻ കാരണം….
നിന്റെ ചുണ്ടിൽ വിരിയുന്ന ഊർന്ന പുഞ്ചിരി ആണ്….
ആ ഇതളുകൾക്ക്‌ പരിശുദ്ധി ഏകിയത്….
കാത്തിരിക്കുക……
നിന്നിൽ നിന്നും കൊഴിഞ്ഞ് പോകാൻ
എനിക്ക് ആവില്ല….
ആ ഗന്ധത്തിൻ മയകയ്തിൽ നിന്റെ മടിത്തട്ടിൽ ഉറങ്ങാൻ ഞാൻ വന്ന് ചേരും…”

                                           ഇശൽ

ബെഞ്ചിൽ എന്റെ അരികിൽ ആയി കിടന്ന പേപ്പർ വായിച്ചതും ഞാൻ അടി മുടി വിറക്കാൻ തുടങ്ങി….

ഇഷാ……

ഞാൻ ചാടി എണീറ്റ്……

ആ താളിൽ ഒരിക്കൽ കൂടി കണ്ണുകൾ ഓടിച്ച്….
ആ കൊടും തണുപ്പിലും ഞാൻ വെട്ടി വിയർത്തു

അവിടെ മുഴുവനും ഒരു ഭ്രാന്തനെ പോലെ ഞാൻ അലഞ്ഞു നടന്ന്…

ഇഷ….
ഇഷാ……

ഇനി ഒരു പക്ഷെ…എന്നെ ആരെങ്കിലും പറ്റിക്കാൻ വേണ്ട് ചെയ്തത് ആണോ????

ഇഷ…..

വിളിച്ച് കൊണ്ട് ഞാൻ പാഞ്ഞു…

അവളുടെ കരിനീല മിഴികൾ…ഞാൻ തിരിച്ച് അറിയാതെ പോവില്ല….

ആ കോളേജിൽ ഒരു റൗണ്ട് ഞാൻ അവൾക്ക് വേണ്ടി തിരച്ചിൽ നടത്തി…

ഇല്ല….ഇതും മിഥ്യയാണ്

ഇഷാ…
നീ എന്നിൽ നിന്നും പോയിട്ടില്ല എന്ന് ഒരു വിശ്വാസം എനിക്ക് ഉണ്ട്…..

തിരികെ ഈ ഇടനെഞ്ചിലേക്ക് ഒരിക്കൽ കൂടി ഒന്ന് വരുമോ???

അവസാന ശ്വാസം വരെയും നിന്നെ മുറുകെ പിടിച്ചോളം…
ഞാൻ വിട്ട് പോവില്ല ഇഷാ…….

ആ താൾ മുഖത്തോട് ചേർത്ത് പിടിച്ച് ഞാൻ പൊട്ടി കരഞ്ഞ്……

ഒരു ഒരു മണിക്കൂർ…
ഏകാന്തതയെ കൂട്ട് പിടിച്ച് ഞാൻ ആ തോട്ടത്തിൽ ഇരുന്നു..

അപ്പോഴാണ് ഓർത്തത്… അജു സാറിന് കൊടുക്കാൻ വാങ്ങി വെച്ച watch എന്റെ കയ്യിൽ ആണ് എന്ന്….

കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ അവിടുന്ന് എണീറ്റ്…

പടികൾ കയറി പോകുന്നതിന്റെ ഇടയിൽ എന്റെ കണ്ണുകൾ ആരെയോ തിരഞ്ഞ് കൊണ്ട് ഇരുന്നു…….

എന്തിനാണ് ഇഷ നീ ഒരു ഉത്തരം ഇല്ല ചോദ്യം ആയി മാറുന്നത്…..

സ്റ്റാഫ് റൂമിൽ സാറിനെ ഒരു നോക്ക് അന്വേഷിച്ച്…

അവിടെ എവിടെയും കണ്ടില്ല….

ഏകദേശം ഒരു ചുറ്റ് നടന്നു…

അപ്പോഴാണ് ഓഫീസ് മുറിയിൽ നിന്ന് ഇറങ്ങി വരുന്ന അജു സാറിനെ ഞാൻ കണ്ടത്….

Happy teacher’s day….

കെട്ടി പിടിച്ച് wish ചെയ്ത് കൊണ്ട് ഞാൻ ആ gift പുള്ളിക്കാരന്റെ നേരെ നീട്ടി….

എന്ത് പറ്റി സാർ…
ഒരു ടെൻഷൻ…

Eyy..ഒന്നും ഇല്ല…രാവിലെ മുതൽ ഉള്ള ഓട്ടം ആണ്…
ഒന്ന് ഇരുന്നില്ല…..

Oke… മുഖം വല്ലാതെ ഇരിക്കുന്നു … അതാ ചോദിച്ചത്…

ഫൈസലും അർജുനും എവിടെ??

അവർ ഇവിടെ എവിടെയോ ഉണ്ടായിരുന്നു…അവന്മാർ ആണ് സാറിനെ ഇത് ഏൽപിക്കാൻ പറഞ്ഞത്…
സ്റ്റേജ് decoration nte തിരക്ക് വല്ലതും ആയിരിക്കും…

Sir…juice….
പിന്നിൽ ആയി ഒരു പെൺകുട്ടി ട്രേയിൽ ജ്യൂസ്‌ ആയി വന്നു നിന്നു…..

ഇതെന്താ ഒരെണ്ണം ഉള്ളോ??

ഞാൻ അവളോട് ചോദിച്ച്…
അയ്യോ…എല്ലാവർക്കും കൊടുത്ത് വന്നപ്പോൾ…

ഞാൻ എടുത്ത് കൊണ്ട് വരാം…

അയ്യോ എനിക്ക് വേണ്ട …ഞാൻ വെറുതെ ചോദിച്ച് എന്ന് ഉള്ളൂ..

സർ..എടുത്ത് കുടിക്ക്‌….

നെറ്റിയിൽ നിന്നു വിയർപ്പ് തുള്ളികള് മാറ്റി കൊണ്ട് അദ്ദേഹം ജ്യൂസ് എടുത്ത് കുടിച്ച്…

സാർ…ഇന്ന് എന്തൊക്കെയാണ് പരിപാടികൾ…

മ്മ്….

സാർ….!!

ഞാൻ എന്ത് പറഞ്ഞിട്ടും…സാർ ആർക്കോ വേണ്ടി പരത്തുക ആയിരുന്നു…

ആരെയാണ് സാർ നോക്കുന്നത്….
Nadha നേ ആണോ????

അത്…..

അദ്ദേഹം വെട്ടി വിയർക്കുക ആയിരുന്നു…

മ്മ്…അവൾക്ക് സാറിനെ ഇഷ്ടം ആണ് എന്ന് എന്നോട് ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്….

ബാക്കി സാർ ആയി തന്നെ ചോദിക്ക്….
.എന്തായാലും ഇഷ്ടകെട് ഒന്നും കാണില്ല….

ആദ്യം എവിടെയെങ്കിലും ഒന്ന് പോയി rest എടുക്ക് …

അദ്ദേഹത്തിന്റെ തോളിൽ തട്ടി കൊണ്ട് ഞാൻ നേരെ ഓഡിറ്റോറിയത്തിലാണ് പോയത്….

Fidhaye കൊണ്ട് ഓഡിറ്റോറിയത്തിൽ ഇരുത്തിയ്‌ട്ട് …
ഞാൻ speech നുള്ള paper എടുക്കാൻ വേണ്ടി ക്ലാസ്സിലേക്ക് പോവുക ആയിരുന്നു…..

ഒരു ക്ലാസ്സ് മുറിയുടെ മുന്നിൽ എത്തിയതും
എന്നെ ആരോ പിടിച്ച് അകത്തേക്ക് കയറ്റി….

മുഴുവനും ഇരുട്ട് ആയിരുന്നു…

മൊബൈൽ ഫ്ലാഷ് on ആക്കി എന്റെ മുഖത്തേക്ക് വെളിച്ചം പരത്തി..

ആ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട് വെട്ടി വിയർക്കുന്ന
അജു സാറിനെ…

ഭയം മൂലം.. അയാളുടെ കൈകളും ചുണ്ടും അടി മുടി വിറക്കുനത് ഞാൻ കണ്ട്…

Who… who are you….

നീ ആരാണ്?????

ഇടറുന്ന ശബ്ദവും ആയി അദ്ദേഹം ചോദ്യങ്ങൾ തുടർന്ന്…

നീയും ഇഷയും തമ്മിൽ എന്താണ് ബന്ധം…..???

അയാളുടെ ആ ചോദ്യം കേട്ടതും ഞാൻ ഒന്ന് മന്ദഹസിച്ചു…

Do you want to know who am I??

പറയാൻ…
നീയും ഇഷാ യും തമ്മിൽ എന്താണ് ബന്ധം….

എന്റെ താടിയിൽ അയാള് പിടി മുറുക്കി….

Ey…ey
Cool സാർ….
എന്തിനാണ് ഇങ്ങനെ വെട്ടി വിയർക്കുന്നത്…

For the welcome speech ..I invite nadhaniya maalik to the stage …
Nadhaniya… please come to stage…

Ha.. ha..
അജ്മൽ അബ്ബാസ് അലി….I am sorry
ഇയാളുടെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം…വൈകാതെ നിന്നെ തേടി എത്തും…

പക്ഷേ അത് എന്റെ നാവില് നിന്ന് കേൾക്കാൻ ഉള്ള ഭാഗ്യം നിനക്ക് ഇല്ല….

സ്വർഗ്ഗത്തിൽ വെച്ച് ഒരു കണ്ട് മുട്ടൽ എന്തായാലും ഉണ്ടാവില്ല…
അത് കൊണ്ട് നിന്നെ കാണാൻ ഞാൻ നരകത്തിലേക്ക് വരും….

So get ready for that….

Nadhaniya please come to the stage…

ഒരു പൊട്ടി ചിരിയോടെ അവള് പുറകോട്ട് നടന്നു….

വേപ്രളത്തോടെ കണ്ണുകൾ പുറത്തേക്ക് തള്ളി…ഒരു വിറയലോടെ അയാള് നിലത്തേക്ക് ഊർന്ന് വീണ്….

എന്റെ സ്പീച്ച് കാത്ത് ഒരുപാട് മുഖങ്ങൾ അവിടെ ഉണ്ടായിരുന്നു….

Nadhanyia maalik…
Please come to the stage….

പേര് കേട്ടതും…
ഞാൻ സ്റ്റേജിലേക്ക് കയറി നിന്ന്…

ആ ആൾ കൂട്ടത്തിൽ എന്റെ കണ്ണുകൾ ആരെയോ തിരഞ്ഞ് കൊണ്ട് ഇരുന്നു…..

എന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ…ചെറിയ തോതിൽ ഉള്ള ഉച്ചയും ബഹളവും തുടങ്ങി…

പക്ഷേ എന്റെ കണ്ണുകൾ തിരഞ്ഞ ആളിനെ ഞാൻ കാണുന്ന നിമിഷം വരെയും…
എന്റെ നാവില് നിന്നും ഒരു അക്ഷരം പുറത്തേക്ക് വന്നില്ല…..

ആ കണ്ണുകൾ കണ്ട നിമിഷം….ഒരു ഉറപ്പോടെ ഞാൻ mike ചേർത്ത് പിടിച്ച്…..

വേദിയിൽ ഇരിക്കുന്ന അധ്യാപകർക്കും….
എന്റെ മിഴികളെ നോക്കി ഇരിക്കുന്ന എന്റെ സുഹൃത്തുകൾക്കും…
ആദ്യം തന്നെ …ഒരു നല്ല പുലരി ഞാൻ ആശംസിക്കുന്നു……

ഗുഡ് mrng all…..
As you all know…
ഇന്ന് ഒരു വിശേഷപെട്ട ദിവസം ആണ്….

Yes…ഇന്നാണ് അധ്യാപക ദിനം…..

അറിവുകൾ പകർന്നു നൽകി കൊണ്ട് നമ്മടെ ജീവിതത്തിൽ വെളിച്ചം പരത്തുന്ന ഗുരുക്കന്മരക്ക് വേണ്ടി ഉള്ള ദിനം…

ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനം നൽകേണ്ടവർ….

ഓരോ അധ്യാപകനും നമ്മുടെ ജീവിതത്തിൽ ഒന്ന് അല്ലെങ്കിൽ മറ്റൊരു തരത്തിൽ പങ്ക് വഹിച്ചിട്ട് ഉണ്ടാവും…

അധ്യാപകർ എന്ന് പറയുമ്പോൾ…അല്ലെങ്കിൽ അത് കേൾക്കുമ്പോൾ…നിങ്ങൾക്ക് ഓരോരുത്തർക്കും…നിങ്ങളെ ആദ്യം ആയി അക്ഷരം പഠിപ്പിച്ച ഒരു മുഖം ആയിരിക്കും അല്ലേ ഓർമ വരുന്നത്…..

മടിയിൽ പിടിച്ച് ഇരുത്തി….
ആദ്യ അക്ഷരം ചൊല്ലി തന്ന അമ്മമാർ രുടെ മുഖം ആയിരിക്കാം….ആദ്യം മുന്നിൽ തെളിയുന്നത്….
അല്ലെങ്കിൽ… ആ സ്ഥാനത്ത് അച്ചന്മാരും ആവാം…

പക്ഷേ എന്നെ സംബന്ധിച്ച്….
അങ്ങനെ ഒരു വ്യക്തി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടു ഇല്ല…
Yes…I am an orphan…..

പക്ഷേ…ചൊല്ലി തന്നു അക്ഷര മാലകൾ ….
കൈ പിടിച്ച് മണ്ണിൽ എഴുത്തിച്ച്….
ആ കൈപ്പിടിയിൽ ആണ് ഞാൻ എന്റെ ലോകം തീർത്തത്…

രണ്ട് വയസ്സ് മുതൽ…. ആ പിടി എന്നിൽ നിന്നും വിടാതെ നെഞ്ചോട് ചേർത്ത വെച്ച ore ഒരു രൂപം…..

എന്റെ റൂഫിക്ക…..

സ്റ്റേജിൽ ആ നാമം കേട്ടതും…എന്റെ പെരുവിരൽ മുതൽ തല വരെ ഒന്ന് പെരുത്ത് കയറി….

കണ്ണുകളിൽ ഇരുട്ട് നിറഞ്ഞത് പോലെ…

ഞാൻ ഇരുന്ന ഇടത്ത് നിന്ന് മെല്ലെ എഴുന്നേറ്റ്….
വാതിലിന്റെ അരികിൽ ആയി ചെന്ന് നിന്ന്…..

വേറെ ആരിലും ഒരു ഭാവ മാറ്റവും വന്നില്ല….

ഞാൻ അവിടുന്ന് നടന്നു നീങ്ങിയതും, ഫൈസി എനിക്ക് ഒരു നോട്ടം നൽകി…

ശേഷം അവൻ വീണ്ടും സ്റ്റേജിലേക്ക് ശ്രദ്ധ തിരിച്ച്…

എന്റെ കളി കൂട്ട് കാരൻ….
എന്നിലെ അറിവിന്റെ ഉടമ…. എന്നിലെ ഹൃദയമിടിപ്പിന്റെ ഉടമ…

ആ കൈപ്പിടിയിൽ ഞാൻ അനുഭവിച്ച സ്നേഹം…സുരക്ഷിതത്വം….
വാത്സല്യം…അത് ആരും അനുഭവിക്കാത്ത രീതിയിൽ ആയിരുന്നു….

ഒരു മകളെ പോലെ എന്നെ സ്നേഹിച്ചു…
തനിക്ക് കിട്ടാതെ പോയ… ഒരു ഉമ്മയുടെ സ്നേഹം…എനിക്ക് നൽകി കൊണ്ട് എന്നെ തലോടി…
ഒരു വാപ്പയുടെ കരുതൽ..എനിക്ക് പകർന്നു നൽകി കൊണ്ട് എന്നെ തോൽപ്പിച്ചു…..

എന്റെ സുഹൃത്ത് ആയി മാറി….
സുഹൃത്തിൽ നിന്നും…അടർത്തി മാറ്റാൻ കഴിയാത്ത എന്റെ ആത്മാവ് ആയി മാറി…..

എന്നിലെ അക്ഷരത്തിന്റെ….എന്നിലെ എഴുത്തിന്റെ തുടക്കം…ഞാൻ കുറിച്ചത് 3 അക്ഷരത്തിൽ കൂടി ആണ്…
റൂഫിക്ക…

ആ ഇടനെഞ്ചിൽ ഞാൻ നെയ്ത് എടുത്ത് ഒരു കൊട്ടാരം……എന്റെ മിഴികളിൽ ആ രൂപത്തെ ഞാൻ തീർത്തു…ഞാൻ ശ്വസിക്കുന്ന വായുവിൽ പോലും അവന്റെ ഗന്ധം നിറഞ്ഞ് നിന്ന്…

നിങ്ങള് കരുത്തും ഞാൻ ഇത് പറയണ്ട ആവശ്യകത എന്താണ് എന്ന്…..

ആവശ്യം ഉണ്ട്…. ഇന്ന് ഈ ദിവസം ആണ് അതിന് ഉചിതം പോലും….

എന്റെ അക്ഷര താളുകള് തട്ടി തെറുപിച്ച് കൊണ്ട്…എന്റെ ജീവിതം ഒരാള് കീറി പറിച്ചു….
ഒരു ദയയും ഇല്ലാതെ…..
ഞാൻ എന്ന അക്ഷര മാലയെ ക്രൂരമായി ഇല്ലാതെ ആക്കി…

കത്തി ചമ്പൽ ആയ…. താളുകളിൽ നിന്ന് ഞാൻ ആദ്യമായി കുറിച്ച എന്റെ അക്ഷരത്തെ തിരഞ്ഞ്…പക്ഷേ…
തകർന്നത്…ശരീരം ആയിരുന്നില്ല…
എന്റെ മനസ്സ് ആണ്…വീണ് ഉടഞ്ഞ ചില്ല് പോലെ ആയി പോയി….

എന്റെ ജീവിതം ഒരു മുട്ട് സൂചി കൊണ്ട്…തുന്ന് ചേർക്കാൻ കഴിയുന്നത് അല്ല ….
കാരണം…അതിൽ ഉണ്ടായ കീറൽ…. അത്ര വലുപ്പം ഏറിയത് ആണ്…

അദ്ധ്യാപകൻ എന്ന് ഞാൻ കരുതിയ ഒരു ചെകുത്താൻ….. എന്നെ കീറി മുറിച്ചപ്പോൾ…
അതിൽ അറ്റ് വീണ രക്ത തുള്ളികളിൽ ഞാൻ കൊണ്ടാ പക ആണ്….അധ്യാപകൻ എന്ന വാകിനോട് ഉള്ള വെറുപ്പ്……

ഒരു ഉപ്പയുടെ സ്ഥാനം…അല്ലെങ്കിൽ ഒരു ഇക്കയുടെ സ്ഥാനം കൊടുത്ത്..മനസ്സിൽ കൊണ്ട് നടന്ന ഒരാള്….
എന്നെ ഇല്ലാതെ ആകിയപ്പോൾ…
അയാള് പറിച്ച് എറിഞ്ഞ വസ്ത്രത്തോടു ഒപ്പം…ഇല്ലാതെ ആയത് ആണ് എന്റെ മോഹങ്ങൾ….
എന്റെ മിഴികൾ അതിന് ശേഷം നിറഞ്ഞിട്ട് ഇല്ല….
നിറയാൻ ഒരൽപം കണ്ണീർ പോലും…ഒരു ദയക്ക് വേണ്ടി പോലും അയാള് ബാക്കി വെച്ചില്ല……

എന്നിലെ അവസാനം കാണാൻ കൊതിച്ച ആ നല്ല വ്യക്തിത്വത്തിന് ഉടമ…
മണ്ണോടു അലിഞ്ഞ് ചേർന്നാൽ പോലും എന്റെ പക കെടില്ല….

Nadha…what nonsense are you talking…..
Give me the Mike…

സ്റ്റേജിൽ ഇരുന്ന teacher വന്ന് എന്റെ കയ്യിൽ നിന്നും mike തട്ടി പറിച്ച്….

ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ… നിറ മിഴിയാലെ ഞാൻ mike കൊടുത്ത്….

സാർ….
ഓടി വായോ…
എല്ലാവരും ഓടി വായോ….

ലാബിന്റെ അടുത്ത് ആയിട്ട് ഉള്ള മുറിയിൽ അജു സാർ കിടക്കുന്നു….
Unconscious ആണെന്ന് തോന്നുന്നു…

ആരെങ്കിലും വായോ….

Auditoriyathilekku ഓടി കിതച്ച് വന്നു poen അത് പറഞ്ഞതും….എല്ലാവരും അവിടെ നിന്ന് ഇറങ്ങി ഓടി…

പക്ഷേ…രണ്ട് കണ്ണുകൾ എനിക്ക് ആയി അതേ നിൽപ്പ് തുടർന്ന്….

നിറഞ്ഞ് ഒഴുകുന്ന ആ മിഴികളെ ഞാൻ ദൂരേ നിന്ന് തന്നെ കണ്ട്……

സ്റ്റേജിന്റെ പടികൾ ഇറങ്ങുന്നതിന് ഒപ്പം ആ മിഴികളെ കൊതിയോടെ ഞാൻ ഒന്ന് നോക്കി

റൂഹേ.. ഓടി വാ….

പുറത്ത് നിന്നും ഉള്ള നിലവിളികൾ കേട്ടിട്ടും എനിക്ക് ഒരു അല്പം പോലും അനങ്ങാൻ കഴിഞ്ഞില്ല എന്നത് ആണ് സത്യം….

അയാളിലേക്ക് ഉള്ള ദൂരം കുറയും തോറും… ആ ഗന്ധം എന്നെ തളർത്തുന്ന പോലെ തോന്നി….

തൊട്ട് അരികിൽ ആയി ഞാൻ ചെന്നു….

ആ മുഖത്ത് അപ്പോഴും…പറയാൻ പറ്റാത്ത പല ഭാവങ്ങൾ തിങ്ങി നിന്ന്….

മുഖാമുഖം നോക്കി കൊണ്ട് ഒരു നിമിഷത്തേക്ക് തറഞ്ഞു നിന്ന് പോയി..

ആ മിഴികൾ നിറഞ്ഞ് ഒഴുകുക ആയിരുന്നു..

പതിയെ എന്റെ കണ്ണിൽ വിരൽ തൊട്ട് കൊണ്ട് ഞാൻ വെച്ചിരുന്ന lens ഓരോന്ന് ആയി മാറ്റി….

ഓരോ കണ്ണിൽ ഇന്നും lens മാറ്റുന്നതും…
ആ മുഖത്തെ ആശ്ചര്യം ഞാൻ കണ്ട് നിന്ന്…

ആ ഹൃദയം വല്ലാതെ വേഗതയിൽ ഇടിക്കുന്നത് ഞാൻ അറിഞ്ഞു…

ഇരു കണ്ണിൽ നിന്നും ലെൻസ് മാറ്റി കൊണ്ട്

കണ്ണുകൾ ഒന്ന് ചിമ്മി തുറന്ന്….

എന്റെ കരി നീല മിഴികളിൽ ആ കണ്ണുകൾ തറഞ്ഞു നിന്ന്…..

എന്റെ മിഴികൾ കണ്ടതും….
ആ അധരങ്ങൾ വിറക്കുന്നത് ഞാൻ അറിഞ്ഞ്….

ഒഴുകി ഇറങ്ങുന്ന കണ്ണീർ തുള്ളികൾ…അത് കാണും തോറും ഞാൻ തളർന്ന് പോകുന്നത് പോലെ….

മെല്ലെ burqa പോക്കിയത്തും….
എന്റെ അധരങ്ങളെ ഒരു അതിശയത്തോടെ ആ നിറ മിഴികൾ നോക്കി നിന്നു….

ഒടുവിൽ…

ആ കണ്ണുകളിൽ ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ എന്റെ മുഖം കണ്ട്…..

ഇഷാ………….

Leave a Reply

Your email address will not be published. Required fields are marked *