വിശ്വാതാണ്ഡവം

പാർട്ട് 5
ജിഫ്ന നിസാർ 🥰

വിസ്തരിച്ചൊരു കുളി കഴിഞ്ഞതോടെ അന്നത്തെ ക്ഷീണം മുഴുവനും പോയത് പോലായി വിശ്വാക്ക്.

എന്നിട്ടും കുറച്ചു നേരം കൂടി അവനാ പുഴയിൽ നീന്തി തുടിച്ചു.

കോളനി ക്കടുത്തു തന്നെയാണത്.
ക്വറിയിലെ ജോലിയുള്ള ദിവസം കുളിക്കാൻ നേരെയിങ്ങോട്ട് വരും..

എന്നും അവനൊപ്പമുണ്ടാവാറുള്ള മുരുകൻ അന്ന് പക്ഷേ നേരത്തേ കുളിച്ചു കയറി കരയിലിരിപ്പാണ്.

രണ്ടു ദിവസം മുന്നേ വക്കീൽ വിളിച്ചിട്ടങ്ങനൊരു കാര്യം പറഞ്ഞത് മുതൽ അവനൊരു… ഒരു മൗനമുണ്ട്.

സംസാരിക്കുന്നുണ്ട്… ചിരിക്കുന്നുണ്ട്..
പക്ഷേ അതിനുമപ്പുറം…
വിശ്വാക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്നൊരു മാറ്റമുണ്ട്.

“കുറച്ചു കൂടി കാണാൻ കൊള്ളാവുന്ന ആളായിരുന്നെങ്കിൽ ഞാൻ എന്തായാലുമൊന്നു ശ്രമിച്ചു നോക്കുമായിരുന്നു വിശ്വാ..എങ്ങാനും പിടിക്കപ്പെട്ടിട്ടിനി ആ പെണ്ണിന്റെ ആൾക്കാരെന്നെ കൊന്നാലും വേണ്ടില്ലായിരുന്നു.. മല്ലിക്ക് ജീവിക്കാലോ.. ഞാനില്ലേലും ഒരു സഹോദരന്റെ കടമ ചെയ്തെന്ന് എനിക്ക് ആശ്വാസിക്കാലോ.. ഇതിപ്പോ ഒരായുസ്സ് മുഴുവനും ഞാൻ ചത്ത്‌ കിടന്നു പണിഞ്ഞാലും പട്ടിണി പോലും മാറുന്നില്ല.. പിന്നല്ലേ ഓപ്പറേഷൻ..”
അങ്ങേയറ്റം തോറ്റു പോയവന്റെ ദയനീയ ഭാവം..
അന്ന് വിശ്വാ ദേഷ്യപ്പെട്ടതു കൊണ്ടാണ്..

പിന്നെ രണ്ടു ദിവസവും അവനതിനെ കുറിച്ച് പറഞ്ഞിട്ടില്ല.
അതിനെ കുറിച്ചെന്നല്ല.. ഒന്നിനെ കുറിച്ചും മിണ്ടുന്നില്ല..

അത് വരെയുമില്ലാത്ത അസുഖകരമായൊരു മൗനമാണതെന്ന് മുരുകനെ നോക്കുമ്പോഴെല്ലാം വിശ്വാക്ക് തോന്നുന്നുണ്ട്.

രണ്ടാം ക്ലാസ് മുതൽ രണ്ടു ശരീരവും ഒരാത്മാവുമായി കൂടി ചേർന്നവരാണ്..വിശ്വായും മുരുകനും.

നേർത്തൊരു മൂളല് കൊണ്ട് പോലും ഹൃദയനോവുകളുടെ ആഴമറിയാൻ കഴിയുന്ന സൗഹൃദത്തിന്റെ ബലമുള്ള നൂലിഴ കൊണ്ട് ഹൃദയങ്ങൾ പരസ്പരം കൂട്ടി കൊരുത്തു കെട്ടി വെച്ചവർ..

ഒരുവൻ പിടയുമ്പോൾ മറ്റേയാൾക്കും നോവും..

ഒരുവൻ ചിരിക്കുമ്പോൾ മറുവശവും അറിയാതെ ചിരി പൂത്തു വിടരും..

ഒരുവേള.. മുരുകന്റെയാ ഇരിപ്പ് കണ്ടപ്പോൾ വിശ്വാക്ക് വക്കീലിനോട് പോലും ദേഷ്യം തോന്നി.

അയാളെന്തിനാവോ ഇത് പോലൊരു കാര്യം അവനോട് പറഞ്ഞത്..?

തീർത്തും ലോക്കൽ ഏരിയയിൽ നിന്നും അധികം പഠിപ്പോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരാളെ.. അവനെ കൊണ്ട് വളരെ വേഗം തപ്പിയെടുക്കാൻ പറ്റുമെന്ന് അയാൾക്ക് തോന്നിയിരിക്കാം.

അതിങ്ങനെ അവനെ മൂങ്ങയെ പോലെ കൂനി പിടിച്ചിരുത്തി കളയുമെന്ന് അയാളോർത്തു കാണില്ല..

ഡാ.. “
വെള്ളത്തിലിരുന്ന് കൊണ്ട് തന്നെ വിശ്വാ ഉറക്കെ വിളിക്കുമ്പോൾ ഉറക്കം ഞെട്ടിയത് പോലെ മുരുകണോന്ന് ചുറ്റും..

“എന്തോന്നെടാ.. നിന്റെ ആരേലും ചത്തോ.. ഇങ്ങനെ..”
വിശ്വാക്കവനെ നോക്കുമ്പോൾ വല്ലാതെ ദേഷ്യം വരുന്നുണ്ട്.

“കഴിഞങ്കിൽ നീയിങ്ങു കയറി വാ വിശ്വാ.. കണ്ടില്ലേ.. നേരമിരുട്ടി.. വിട്ടേലേക്ക് വല്ലതും വാങ്ങിച്ചിട്ട് പോണ്ടേ.. അവര് നോക്കിയിരിക്കും..ഇനിയും ഇവിടെ നിന്നാ ആ പരമു കടയടച്ചു പോകും..”
മുരുകൻ തട്ടി കുടഞ്ഞെഴുന്നേറ്റു കൊണ്ട് വിശ്വായെ നോക്കി വിളിച്ചു പറഞ്ഞു.

രണ്ടു ദിവസമായിട്ട് കരിങ്കല്ല് ക്വറിയിലാണ് വിശ്വാക്കും മുരുകനും പണി.

അവർ വന്ന ടിപ്പർ അവിടെ കഴുകി നിർത്തിയിട്ടുണ്ട്.

അതിനി കൊണ്ട് കൊടുത്തിട്ട് വേണം തിരികെ വീട്ടിലേക്ക് പോകാൻ..

ഇനിയിപ്പോ മൂന്നാലു ദിവസം ക്വറിയിൽ പണിയില്ല..

അത്യാവശ്യം മെയ്യനങ്ങി അധ്വാനിച്ചാൽ വൈകുന്നേരം രണ്ടോ മൂന്നോ ലോഡ് ഒപ്പിക്കാം.

ഒരാഴ്ച കൊണ്ട് ഉണ്ടാക്കുന്നത് രണ്ടു ദിവസം കൊണ്ട് കയ്യിലെത്തും..

ടൗണിലെ അവർക്ക് പരിചയമുള്ള ഒരാളുണ്ട്..
ഒരു സുലൈമാൻ സാഹിബ്.
അയാളുടെ ലോറിയിൽ.. വിശ്വാ ഡ്രൈവറും മുരുകൻ ക്ലിനറും..

പക്ഷേ ക്വറിയിലെത്തിയാൽ ലാഭം കൂടുതലാക്കാൻ വേണ്ടി വിശ്വായും മുരുകാനും ലോഡിങ് തൊഴിലാളികൾ കൂടിയാണ്.

എന്നുമൊന്നും ആ ജോലിയില്ല..
അതിനിടയിൽ വരുന്ന ഇടവേളകളിൽ.
പലതും ചെയ്യും..
പല പണികളും.
എല്ലാത്തിനും വിശ്വായുണ്ടോ.. അവനൊപ്പം മുരുകൻ കൂടെയുണ്ടാവും.
രണ്ടാളും കൂടിയിങ് വാ എന്നാണ് ഒരു പണിക്ക് വിളിക്കുമ്പോൾ ആളുകൾ അവരോട് പറയുന്നത് തന്നെ..

“കഴിഞ്ഞു..”
വിശ്വാ ഒരു വട്ടം കൂടെ മുങ്ങിയിട്ട് അതെയിരുപ്പിൽ തന്നെ തോർത്തഴിച്ചു പിഴിഞ്ഞ് തല തുവർത്തി വീണ്ടുമാ തോർത്ത്‌ എടുത്ത് കൊണ്ട് വെള്ളത്തിൽ നിന്നും കയറി.
മുരുകൻ നീട്ടിയ മുണ്ട് വാങ്ങി ഉടുത്തിട്ട്, ടിപ്പറിന്റെ ഡോറിൽ തൂക്കിയിട്ടാ ഷർട്ടുമിട്ടു.

“പോവല്ലേ..”

നനഞ്ഞ തോർത്തു കുടഞ്ഞു തോളിലിട്ട്, മുടികൾക്കിടയിൽ കൂടി വിരലോടിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ തലയാട്ടി കൊണ്ട് മുരുകൻ ഡോർ തുറന്നു കയറി..

മറുവശത്തേക്ക് ചെന്ന് വിശ്വായും..

                             💜💜

ടീന.. അറിയാലോ എനിക്കവിടെ ആരെയും പരിചയമില്ല.. സ്റ്റേറ്റ്സിൽ പഠിച്ച ജാഡയാണെന്നൊന്നും കരുതില്ലല്ലേ.. നീ ഉണ്ടാവില്ലേ അവിടെ.. “

മിത്ര ഫോണിലാണ്.

മറുവശം അവളുടെ കസിനാണ്..

ടീന, കസിൻ എന്നതിനപ്പുറം മിത്രയുടെ പ്രിയപ്പെട്ട കൂട്ടുകാരി കൂടിയാണ്.
കഴിഞ്ഞു പോയ വർഷങ്ങളിൽ മിത്ര ഏറ്റവും കൂടുതൽ മിസ് ചെയ്തതും അവളെയാണ്.

മിത്രയുടെ അമ്മ ആനിയുടെ സഹോദരിയുടെ മകളാണ് ടീന.
ആനി മരിച്ചു പോയെങ്കിലും ഇപ്പഴും അവിടെയുള്ളവരോട് നല്ല ബന്ധത്തിലാണ് ഡെന്നിസ്.
അവർ തിരിച്ചിങ്ങോട്ടും..

രണ്ടു കുടുംബങ്ങളിലെയും ആഘോഷങ്ങളിൽ പരസ്പരം കൂടി ചേരാറുമുണ്ട്..

“എന്റെ പൊന്നു മിത്രമേ.. നീയെന്നെ നാറ്റിക്കുമോടി..”
ടീനയുടെ രോദനം..

മിത്ര അടക്കി ചിരിച്ചു.

“സ്റ്റേറ്സിൽ പോയി പഠിച്ചിട്ട് അതിന്റെ ധൈര്യം കാണിക്കേണ്ടെ ഡീ. ഇതൊരുമാതിരി.. അയ്യേ.. നിനക്ക് മിത്രമോളെ കണ്ട് പഠിച്ചിട്ട് ഇച്ചിരി ബോൾഡ് ആയിക്കൂടെ ന്ന് മിനിറ്റിന് മിനിറ്റിന്ന് എന്നെ ഉപദേശിച്ചു കൊല്ലുന്ന എന്റെ മമ്മി ഇതൊന്നു കേൾക്കണം..”
ടീന വീണ്ടും ചോദിച്ചു.

“എന്റേം കൂടി മമ്മിയാണെടി..”
മിത്ര തിടുക്കത്തിൽ പറഞ്ഞു..

“ഓഓഓ.. ആയിക്കോട്ടെ.. വേണമെങ്കിൽ നീ മുഴുവനും എടുത്തോ.. “
ടീന ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഞാനെന്ത് ചെയ്തെന്നാ ടീനാ..”
മിത്രക്ക് സംശയം..

“നീയൊന്നും ചെയ്യുന്നില്ല. അത് തന്നെ പ്രശ്നം.. ഒടുവിൽ.. കൂട്ടുകാർക്ക് മുന്നിൽ നിന്നെ പൊക്കിയടിച്ച ഞാൻ ചമ്മി പോകുമെന്ന് തോന്നുന്നു..”
ടീന പറയുന്നത് കേട്ടിട്ട് മിത്രക്കപ്പോഴും
ചിരി വരുന്നുണ്ട്.

“പഠിച്ചിറങ്ങി ജോലിക്ക് കയറേണ്ട ഞാനാണ്.. നിനക്ക് വേണ്ടിയാണെടി എനിക്കൊരു താല്പര്യവുമില്ലാത്ത ബിസിനസ് കോഴ്സ് എടുത്തു കൊണ്ട് എന്റെ ആറ് മാസം വെറുതെ കളയാൻ പോകുന്നത്.. അത് വല്ലതും നിനക്കറിയാമോ..”
ടീന വിടാനുള്ള ഭാവമില്ല..

“താങ്ക്‌സ് ഡീ. ഈ ഹെല്പ് ഞാനെന്റെ ലൈഫ് ലോങ് മറക്കത്തില്ല.. അത് പോരെ നിനക്ക്..”
മിത്ര അൽപ്പം നീട്ടി പറഞ്ഞു..

അവളാ പറഞ്ഞത് വളരെ വലിയൊരു സത്യമാണ്.

നല്ലൊരു കമ്പനിയിൽ നിന്നും വലിയ ശമ്പളത്തിൽ ജോബ് ഓഫർ വന്നിട്ടും അതിന് നേരെ കണ്ണും പൂട്ടി ടീന നോ പറഞ്ഞത് തനിക് വേണ്ടിയാണ്..

അതും പോരാഞ്ഞു, MS കോളേജിൽ അവൾ പഠിച്ചതുമായി യാതൊരു ബന്ധവുമില്ലാത്ത ബിസിനസ് പഠിക്കാൻ പോരുന്നതും തന്നോടുള്ള ഇഷ്ടം കൊണ്ടാണ്.

താനവിടെ.. എവിടെയും തനിച്ചാവാതിരിക്കാൻ വേണ്ടിയാണ്.

ഒത്തിരി പേരൊന്നും കൂടെയില്ല.

കൂട്ടുകാരും വളരെ കുറവാണ്.

പത്തു കഴിഞ്ഞു പോയ ശേഷം നാടുമായി വലിയൊരു കണക്ഷൻ ഇല്ലാഞ്ഞിട്ടാണ് കൂട്ടുകാര് മുഴുവനും കൊഴിഞ്ഞു പോയത്.

പഠിച്ചിരുന്നയിടത്തും പഠിക്കാനും ജോലി ചെയ്യാനും മാത്രം ലക്ഷ്യം വെച്ചു വരുന്നവർക്ക് സൗഹൃദമുണ്ടാക്കാൻ അത്ര വലിയൊരു താല്പര്യവുമില്ലായിരുന്നു.

പക്ഷേ കൂടെയുള്ളവരെല്ലാം.. ടീനയടക്കം വളരെ കുറച്ചു പേരെല്ലാം അങ്ങനെയാണ്.

മിത്രയോട് ഒരു പ്രതേക പരിഗണനയുണ്ട്..
ആരോടുമില്ലാത്തൊരു സ്നേഹമുണ്ട്..

“ഒന്ന് പോടീ..”
അവളുടെയാ നീട്ടിയുള്ള താങ്ക്സ് കേട്ടപ്പോൾ ടീന ചിരിയോടെ പറഞ്ഞു.

“എന്നിട്ട് എപ്പഴാ നീ ഇങ്ങോട്ട് വരുന്നത്..?”
ടീനക്ക് അതായിരുന്നു അറിയേണ്ടത്.
വന്നന്ന് കണ്ടിട്ട് പോയതാണ്.
വർഷങ്ങൾക് ശേഷമാണ് ആ കൂടി കാഴ്ച.

“മിക്കവാറും ഞാൻ നാളെ വരാമെന്ന് കരുതുന്നുണ്ട് ടീന..”

മിത്രക്കും അവരെയെല്ലാം കാണാൻ തോന്നുന്നുണ്ട്.

“എങ്കിൽ ഞാനെല്ലാവരോടും വരാൻ പറയാം. നാളെ നമ്മുക്ക് അടിച്ചു പൊളിക്കാം”
ടീന അത് കേട്ടതോടെ ആവേശത്തിലാണ്.

“ഞാൻ നാളെ തന്നെ തിരിച്ചു പോരും കേട്ടോ.. എനിക്ക് കുറച്ചു ഷോപ്പിംഗ് ചെയ്യാനുണ്ട്.. “

“അതൊക്കെ നമ്മുക്ക് പിന്നെ സെറ്റാക്കാം.. നീയാദ്യം ഇങ്ങ് വാ.. ഞാൻ നിന്റെ പ്രിയപ്പെട്ട ഗ്രേസി മമ്മിയോട്‌ ചെന്നിട്ട് പറയട്ടെ നാളെ നീ ഇങ്ങോട്ട് വരുന്ന കാര്യം…”
ടീന മിത്രയോട് പറഞ്ഞിട്ട് അവളുടെ മറുപടി പോലും കാത്ത് നിൽക്കാതെ ഫോൺ കട്ട് ചെയ്തു കൊണ്ട് പോയി..

മിത്ര ചിരിയോടെ ഫോൺ മാറ്റി വെച്ചിട്ട് കിടക്കയിലേക്ക് കിടന്നു..

ചിന്തകളിൽ ആ കോളേജ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

പ്രലോഭനമാണോ പ്രതീക്ഷയാണോ മനസ്സിൽ ആ ചിന്തകൾ കൊണ്ട് വരുന്നതെന്നറിയില്ല.

എന്തായാലും മിത്ര ഒരുപാടൊരുപാട് സന്തോഷത്തിലാണ്.

പക്ഷേ അപ്പോഴും അവളറിഞ്ഞില്ല.. ജീവിതത്തിലൊരിക്കലും സ്വപ്നത്തിൽ പോലും കാണാനാഗ്രഹിക്കാത്ത കുറെയേറെ കാര്യങ്ങളാണ് തനിക്കായ് അവിടെ കാത്തിരിക്കുന്നതെന്ന്..

                             💜💜

മുരുകൻ വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങൾ വാങ്ങിക്കുമ്പോൾ വിശ്വാ രണ്ടു ചോറ് പൊതിയാണ് വാങ്ങിയത്.

കുസുമം ഓടി തുടങ്ങിയിട്ടില്ല.
പക്ഷേ ഒരിച്ചിരി അയവ് വന്നിട്ടുണ്ട്.

അത് തന്നെ ആശ്വാസം.

ആളുകളെല്ലാം ജോലിക്ക് പോയിട്ട് തിരികെ വരുന്നൊരു സമയമായത് കൊണ്ട് കടയിലും റോഡിലുമെല്ലാം നല്ല തിരക്കുണ്ട്.

ഇരുട്ടും മുന്നേ വീടണയാൻ വെപ്രാളപ്പെടുന്നവർക്കിടയിൽ കൂടി മുരുകനും വിശ്വായും ധൃതിയിൽ നടന്നു.
സുലൈമാൻ സാഹിബിനെ കണ്ടിട്ടിറങ്ങുമ്പോൾ തന്നെ ഇച്ചിരി വൈകിയിരുന്നു.
കാര്യം ഇട്ട് മൂടാനുള്ള സ്വത്തുക്കൾ ഉണ്ടെങ്കിലും പിശുക്കിന് കയ്യും കാലും വെച്ചൊരു സാധനമാണയാൾ.

അയാളുടെ ടിപ്പർ കൊണ്ട് വരുന്നതിന് ന്യായമായൊരു തുക വാടകയായി കൊടുക്കുന്നുണ്ട് വിശ്വാ.
പക്ഷേ സാഹിബ് പറയുന്നത് കേട്ടാൽ തോന്നും അവന് വേണ്ടി അയാളൊരു സേവനം ചെയ്യുകയാണെന്ന്.

അറുത്തു മുറിച്ചു പറഞ്ഞിട്ട് ഇറങ്ങി പോരാൻ വിശ്വാക്ക് അറിയാഞ്ഞിട്ടല്ല.
അതിനുള്ള ധൈര്യവുമുണ്ട്.

പക്ഷേ പിന്നെയൊരു വണ്ടി കിട്ടാനുള്ള പ്രയാസമാണ് അവനെ അതിൽ നിന്നും തടയുന്നത്.

സ്വന്തമായിട്ടൊരു ടിപ്പർ എന്നുള്ളത് അവന്റെ നടക്കാത്ത ആഗ്രഹങ്ങളുടെ ലിസ്റ്റിൽ എഴുതി ചേർത്തത് കൊണ്ട് സാഹിബിനെ സഹിക്കുകയല്ലാതെ അവന് മുന്നിൽ മറ്റു മാർഗങ്ങളുമില്ല..

അതയാൾക്കും നന്നായി അറിയാം..

അതിന്റെയാണ് ഈ കാണിച്ചു കൂട്ടുന്നതെല്ലാം..

“നീയിനി ഇറങ്ങുന്നുണ്ടോ..”
വിശ്വാ , അവന്റെ വീടിനടുത്തെത്തിയതും. മുരുകനെ നോക്കി.

“ഇല്ലെടാ.. വയ്യ.. ഒന്ന് കിടന്നാ മതിയെന്നാ. ഇന്നലെ ഉറങ്ങിയില്ല.. ആരും..”
അത് പറഞ്ഞിട്ട് മുന്നോട്ട് നടക്കുന്നവനെ ഒരു നിമിഷം നോക്കി നിന്നിട്ടാണ് വിശ്വാ.. വീട്ടിലേക്ക് കയറിയത്.

ഉമ്മറത്തു തന്നെയുള്ള കസേരയിലേക്ക് തലയിൽ കെട്ടിയ തോർത്തിട്ട് കൊണ്ടവൻ അകത്തേക്ക് ചെന്നു.

കയ്യിലുള്ള പൊതി അടുക്കളയിലേക്ക് വെക്കാൻ ചെല്ലുമ്പോൾ അവിടെ കുസുമമുണ്ട്.

“കിട്ടുന്ന കാശിനു മൊത്തത്തിൽ ഇങ്ങനെ വാങ്ങിച്ചോ.. കയ്യിലൊന്നും വേണ്ട..”

വെറുതെ.. യാതൊരു ആവിശ്യമില്ലാതെയുള്ള ആ ചൊറിച്ചിൽ..
എന്തെങ്കിലും പറഞ്ഞാൽ തന്റെ ഇപ്പോഴത്തെ മാനസിക അവസ്ഥയിൽ വായിൽ തോന്നിയത് മുഴുവനും പറയും..

പിന്നെ അതോർത്തു കൊണ്ട് ഉള്ള് വേവും.
ഒരു വിധം കടിച്ചു പിടിച്ചു ദേഷ്യമടക്കി കൊണ്ട് വിശ്വാ കയ്യിലുള്ള പൊതിക്കൊപ്പം രണ്ടു അഞ്ഞൂറിന്റെ നോട്ടുകൾ കൂടി അടുക്കളയിലെ ബെഞ്ചിൽ വെച്ചിട്ട് വിശ്വാ മുറിയിലേക്ക് പോന്നു..

ഷർട്ട് അഴിച്ചു മാറ്റിയിട്ട് ഫോണുമായി കിടക്കയിലേക്ക് വീണു.
ശരീരത്തിനൊരു പിടുത്തമുണ്ട്.
ക്വറിയിലെ ജോലി ഇന്ന് അത്രയും കഠിനമായിരുന്നു.
ചത്ത്‌ പണിയെടുത്തിട്ടാണ് മൂന്നു ലോടെങ്ങിലും ഒപ്പിക്കാൻ കഴിഞ്ഞത്.

അതിൽ സാഹിബിന്റെ വിഹിതം കഴിഞ്ഞു ബാക്കിയുള്ളതിൽ മുക്കാലും മുരുകന്റെ പോക്കറ്റിലിട്ട് കൊടുത്തു.
വേണ്ടാന്നൊക്കെ അവൻ പറഞ്ഞെങ്കിലും വേണമെന്ന് അറിയാമായിരുന്നത് കൊണ്ട് അതത്ര ഗൗനിച്ചതുമില്ല..

ഫോണിൽ തൊണ്ടിയിട്ടും മനസ്സിനൊരു സ്വസ്ത്ഥതയില്ല..

ഒടുവിൽ ഫോൺ മാറ്റി വെച്ചിട് അവനെഴുന്നേറ്റ് കൊണ്ട് പുറത്തേക്ക് ചെന്നു.
കഴിക്കാനുള്ളതുമായി ഉമ്മറത്തേക്ക് ചെന്നിട്ട് അത് വാരി കഴിക്കുമ്പോഴും കുസുമം നിർത്താതെ ഓരോന്നു പറയുന്നുണ്ട്.

വിശ്വായാ നിമിഷം കണ്ണും കാതും മനഃപൂർവം അടച്ചു പിടിച്ചു..

ഒരക്ഷരം മിണ്ടാതെയിരിക്കുന്നവനെ വഴക്കുണ്ടാക്കാനെങ്കിലും മിണ്ടിക്കാൻ തന്നെയായിരുന്നു കുസുമം ആഞ്ഞു ശ്രമിക്കുന്നതും.

കഴിച്ചു കഴിഞ്ഞു പാത്രം കൊണ്ട് വെച്ചിട്ട് വിശ്വാ വേഗം ഉറങ്ങാൻ കയറി കിടന്നു..
പകലിലെ അധ്വാനം അപ്പോൾ മാത്രം അവന് തുണയായി.

പിന്നെയാ ഗാഡമായുറക്കം വിട്ടുണർന്നത് ആരോ ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ്…

തുടരും..

Leave a Reply

Your email address will not be published. Required fields are marked *