RAJI SHAJI

കണ്ണാ… മോനേ നിനക്കിന്ന് ഓഫീസില് പോണ്ടേ…. മണി 8.30 ആയി… എഴുന്നേൽക്കുന്നില്ലേ…..  8 മണി കഴിഞ്ഞിട്ടും കണ്ണൻ എഴുന്നേറ്റ് താഴേക്ക്‌ വരാതായപ്പോൾ ഗോമതി അമ്മ മകനെ വിളിക്കാൻ മുറിയിലേക്ക് ചെന്നു..

ആ അമ്മേ…. പോണം… ഇന്നലെ late ആയല്ലേ കിടന്നത്.. അതാ ഉറങ്ങിപ്പോയെ.. വിളിച്ചതെന്തായാലും നന്നായി അമ്മേ… ഞാൻ എഴുന്നേക്കുവാ….

ആ.. എന്ന മനസ്സിൽ കുളിച്ച് താഴേക്കു വാ. അമ്മ അടുക്കളയിലോട്ട് ചെല്ലട്ടെ….

ശരി അമ്മേ…

കുറച്ചു സമയം കഴിഞ്ഞ് കാർത്തിക് എഴുന്നേറ്റ് താഴേക്ക്‌ വന്നു…

അമ്മേ….
ആ മോനേ വരുന്നു….
ദാ മോനേ കഴിക്ക്….
അമ്മ അവന് breakfast വിളമ്പി…
അവൻ കഴിച്ച് പോകാനിറങ്ങി…

അമ്മേ ശ്രീ വരുവാണേൽ  ഈ വാച്ച് കൊടുത്തേക്ക്… ഇന്നലെ വന്നപ്പോ അവള്  മറന്നു വെച്ചതാ….

ശരി മോനെ….

അമ്മേ ഞാൻ ഇറങ്ങുവാണേ….
ആ മോനേ… പോയിട്ട് വാ…

ബുള്ളറ്റും എടുത്തു കാർത്തിക് പോകുന്നത് അമ്മ നോക്കി നിന്നു.. ശേഷം തന്റെ ജോലികളും മുഴുകി….

കുറച്ചു കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി അങ്ങോട്ടേക്ക് വന്നു..

അപ്പച്ചി…അപ്പച്ചി….

ആ മോള് വന്നോ… വാ മോളേ…
അപ്പച്ചി കണ്ണേട്ടന്റെ മുറിയില് എന്റെ വാച്ച് ഉണ്ടാരുന്നോ..

ആ മോളേ ഉണ്ടാരുന്നു…. അവൻ എന്റെ കയ്യില് തന്നിട്ടാ പോയെ… ഞാൻ എടുത്തു തരാം.. മോള് വല്ലതും കഴിച്ചോ…

ആ അപ്പച്ചി ഞാൻ കഴിച്ചതാ….

ദാ മോളേ വാച്ച്…..

എന്ന ഞാൻ പോകുവാണേ അപ്പച്ചി… ബസ്സിന്‌ സമയം ആയി…

ശരി മോളേ.. പോയിട്ട് വാ… വൈകിട്ട് വരാണോട്ടോ… അപ്പച്ചി ഇലയട ഉണ്ടാക്കി  വെക്കാം…

Ok അപ്പച്ചി….. വരാം….

വൈകുന്നേരം  ഓഫീസിൽ നിന്നും ശ്രീ നേരെ പോയത് അപ്പച്ചിയുടെ വീട്ടിലേക്കാണ്..

അപ്പച്ചി….. ഞാൻ എത്തി..

ആഹാ.. അപ്പച്ചിടെ മോള് ഇന്ന് നേരത്തെ ആണല്ലോ…
അതേല്ലോ…. ഓഫീസിൽ നിന്നു നേരെ ഇങ്ങോട്ടേക്കു വെച്ചു പിടിച്ചു…
എവിടെ ഇലയട…..

അപ്പച്ചി ഇപ്പൊ എടുക്കാം.. മോള് പോയി കയ്യും മുഖോം കഴുകി വാ…

Ok….
അവൾ പിന്നാമ്പുറത്തു പോയി കാലും കയ്യും മുഖവും കഴുകി വന്ന് അടുക്കളയിലെ സ്ലാബിന് പുറത്ത് കയറി ഇരിപ്പായി…

ആ… ഇവിടിരിക്കുവാണോ…. അവിടെ കസേരയില് പോയിരിക്ക് മോളേ…. സാരി ഒക്കെ ചീത്തയാകും…

ഓ.. അതൊന്നും സാരമില്ല അപ്പച്ചി…. അലക്കാനുള്ള സാരിയ…
ദാ കഴിക്ക് മോളേ…
ഗോമതി അമ്മ ഇലയട അവൾക്കു നൽകി..
അവൾ ആർത്തിയോടെ അത് വാങ്ങി കഴിച്ചു..
ഓ.. ഒന്ന് പതുക്കെ കഴിക്കെന്റെ കുട്ടി.. നെറുകയില് കയറും..

അപ്പച്ചിടെ ഇലയട എന്തൊരു taste ആണെന്നറിയോ… എത്ര കഴിച്ചാലും മതിയാവില്ല.. ഇലയട മാത്രമല്ല അപ്പച്ചി ഉണ്ടാക്കുന്നതെല്ലാം.. എത്ര നാള് കഴിഞ്ഞാലും നാവിന്നു  രുചി പോവില്ല… അത്രക്ക് കൈപ്പുണ്യവ  അപ്പച്ചിക്ക്… അതല്ലേ അച്ഛൻ  ഉണ്ടാരുന്നപ്പോ എന്നും അപ്പച്ചി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഒരു നേരമെങ്കിലും വരുമായിരുന്നത്..

ങ്ഹാ…. ഏട്ടന് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോ ആ കൈ കൊണ്ട് ഒരുരുള എനിക്ക് എന്നും തരുവാരുന്നു… പണ്ടേ ഉള്ള ശീലം… മരിക്കുന്നതു വരെ എന്റെ ഏട്ടൻ അത് മുടക്കിയിട്ടില്ല… വയ്യാണ്ടായാലും ആ കൈ കൊണ്ട് ഒരുരുള ഭക്ഷണം തരാൻ ഓടി എത്തുവാരുന്നു…. അവർ  സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ചു…

ഓ.. ഇങ്ങനെ സെന്റി ആകല്ലേ അപ്പച്ചി…. എനിക്ക് കൂടി സങ്കടാവും…..
ദേ എന്റെ കയ്യിലെ  അട കഴിഞ്ഞുട്ടോ…..

ആ.. മോള് കഴിക്ക്.. ഇനിയും തരാം അപ്പച്ചി.. അവനാണേൽ ഒന്നോ രണ്ടോ ഒക്കെ കഴിക്കൂ…. മോള് കഴിക്ക്…..
അവൾ വീണ്ടും അപ്പച്ചിയുടെ കയ്യിൽ നിന്നും അട വാങ്ങി കഴിച്ചു.. അപ്പച്ചി അവൾക്ക് നല്ല ആവിപറക്കുന്ന കടുപ്പമുള്ള എലയ്ക്ക ചായ ഇട്ട് കൊടുത്തു….

അവൾ ചായ  കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് കാർത്തിക്  വന്നത്….
ആഹാ.. മാഡം ഹാജര് വെച്ചല്ലോ… ഇന്നെന്താ നേരെ ഇങ്ങോട്ട്….

അത് അപ്പച്ചി രാവിലെ പറഞ്ഞു ഇലയട ഉണ്ടാക്കും ന്ന്… അത്കൊണ്ട് ഓഫീസിന്ന് നേരെ ഇങ്ങോട്ട് വെച്ചു പിടിച്ചു…

ഓ.. ഇങ്ങനൊരു കൊതിച്ചി പാറു….

കൊതിച്ചി പാറു നിന്റെ മറ്റവള്….

എന്റെ മറ്റവളെ തന്നെയാ പറഞ്ഞേ….

ങ്ങേ…………… അവൾ അവനെ നോക്കി ഗോഷ്ടി കാണിച്ചു…

ഏ….. അവനും തിരിച്ചു കാണിച്ചു…

ആ മതി മതി… നീ പോയി കയ്യും മുഖോം കഴുകി വാ കണ്ണാ ചായ കുടിക്കാം….

ദാ വരുന്നു അമ്മ..
അവൻ പോയി കൈ കഴുകി അവൾക്കടുത്തായി വന്നിരുന്നു..
അവളുടെ കയ്യിൽ പിടിച്ചു അവളുടെ കയ്യിലിരുന്ന ഇലയട കടിച്ചെടുത്തു….

അപ്പച്ചി ദേ നോക്കിയേ….

ടാ നിനക്കുള്ളത് ദാ.. ആ കൊച്ചിന്റെ കയ്യിന്നു തട്ടി പറിക്കാതെ…..

ഇവള് കഴിച്ചത് കഴിക്കാൻ നല്ല taste ആണമ്മേ….

അയ്യടാ…. പോ അവിടുന്ന്…
ആടി…..നീ കടിച്ചത് കടിക്കുമ്പോ നിന്റെ ഈ ചുവന്ന ചുണ്ട് കടിച്ച പോലത്തെ ഫീലാ…..അവൻ അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു…

പോ കണ്ണേട്ടാ….
ദാ കണ്ണാ ചായ…..
അവർ മൂന്നുപേരും കാര്യങ്ങളൊക്കെ പറഞ്ഞു ചായ കുടിച്ചു…

ആ.. ഞാൻ ഇനി പൊക്കോട്ടെ അപ്പച്ചി… ഇനിയും late ആയ പോരാളി കയറ് പൊട്ടിക്കും….

ആ മോളേ പോയിട്ട് വാ…..
ആ ഞാനും  പോയി കുളിക്കട്ടെ.. കണ്ണനും എഴുന്നേറ്റു…

കണ്ണാ നിന്റെ അലക്കിയ dress ദേ കിടക്കുവാ അത് കൂടി എടുത്തിട്ട് പോ.. എനിക്ക് വയ്യ മേലെ കയറാൻ…

അത് ഇവളെടുത്തിട്ട് വരും…
ഡി.. അതെടുത്തു എന്റെ അലമാരയില് വെച്ചിട്ട് പോ…

കണ്ണേട്ടാ വേണേല് എടുത്തിട്ട് പോ. ഞാൻ പോകുവാ…

ശ്രീ…… അവൻ അവളെ തറപ്പിച്ചു നോക്കി..
കണ്ണേട്ടാ pls…

ഒരു pls ഉം ഇല്ല.. നീ അതെടുത്തു എന്റെ മുറിയില് വെച്ചിട്ടെ പോകൂ… അവൻ മുകളിലേക്ക് പോയി…

ഞാൻ കൊണ്ട് വെച്ചോളാം.. മോള് പൊക്കോ..
വേണ്ട അപ്പച്ചി ഞാൻ വെച്ചോളാം.. അല്ലേൽ ഇതിനായിരിക്കും ഇനി മുഖം കൂർപ്പിക്കുന്നെ… അവൾ അവന്റെ dress എടുത്തു മുറിയിലേക്ക് പോയി…
അവൾ മുറിയിലെത്തിയപ്പോൾ അവൻ കുളിക്കുവാരുന്നു…. അവൾ അലമാര തുറന്നു dress അടുക്കി വെച്ചു…
കാർത്തിക് കുളിച്ചിറങ്ങിയപ്പോൾ കണ്ടത് അലമാരയുടെ മുന്നിൽ നിൽക്കുന്ന ശ്രീയെയാണ്…. അവൻ മെല്ലെ door ചാരി അവൾക്കടുത്തേക്ക് ചെന്ന് പിന്നിലൂടെ അവളുടെ വയറിലൂടെ കൈ ചേർത്ത് പിടിച്ചു…

ആ…. കണ്ണേട്ടാ…..

എന്താ പെണ്ണേ….
എന്നെ വിട്ടേ….
വിടാനല്ലല്ലോ ഞാൻ പിടിച്ചേ….
വിട് കണ്ണേട്ടാ… Pls….
മ്മ്മ്.. ഹും… വിടില്ല മോളേ…..

വിടാൻ….. ഞാൻ ഇപ്പൊ അപ്പച്ചിയെ വിളിക്കും…
നീ വിളിച്ചോടി… എന്നിട്ട് പറയ് ഞാൻ നിന്നെ പീഡിപ്പിച്ചു ന്ന്…

കണ്ണേട്ടാ…..

എന്താടി… അവൻ അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തി….

മ്മ്മ്.. ഹും…. അവൾ മൂളി…

അതേയ്…. അമ്മായിയോട് ഞാൻ പറയാൻ പോകുവാ… ഈ കാന്താരിയെ വേഗം എനിക്ക് തന്നേക്കാൻ…. ഇനിയും വയ്യ പെണ്ണേ എനിക്ക് കാത്തിരിക്കാൻ..

അതെയോ…..
ആ.. അതേ…..
എന്ന മോൻ അമ്മായിയോട് ചോദിച്ചു സമ്മതം വാങ്ങൂട്ടൊ.. എന്നിട്ട് നമുക്ക് സ്നേഹിക്കാം… അപ്പൊ ഞാൻ പോട്ടെ…

അയ്യടാ.. അങ്ങനിപ്പം നീ പോകുന്നില്ല…. നിന്നെ സ്നേഹിക്കാനേ എനിക്ക് അമ്മായിടെ പെർമിഷൻ വേണ്ട.. അത് എനിക്ക് നേരെത്തെ അമ്മാവൻ തന്നതാട്ടോ…
Mm.. ഹും.. വിട്ടേ കണ്ണേട്ടാ…
ഇല്ല മോളേ എനിക്ക് കിട്ടേണ്ടത് കിട്ടാതെ നിന്നെ ഞാൻ വിടില്ല….
കണ്ണേട്ടാ….
എന്തോ…വേഗം തന്നെ..അവന്റെ പിടി അവളുടെ ഇടുപ്പിൽ മുറുകി…

കൊടുക്കാതെ അവൻ വിടില്ലെന്നു മനസ്സിലായ അവൾ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു..

അവൻ അവളുടെ മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടി…. അവളെ തന്നിലേക്കടുപ്പിച്ചു…
കണ്ണേട്ടാ… അവൾ നേർമയായി വിളിച്ചു..
ഹ്മ്മ്…
I love you….
Love you so much പെണ്ണേ….. അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി…
അവളൊന്നു പിടഞ്ഞു പോയി…
ക.. ണ്ണേ… ട്ടാ….

എന്താ… പെണ്ണേ… അവന്റെ കൈകൾ അവളുടെ ശരീരത്തെ തലോടി…

അവന്റെ മുഖം അവളുടെ കഴുത്തിൽ നിന്നും താഴേക്ക് സഞ്ചരിച്ചു..

പോടാ തെമ്മാടി…അവൾ അവനെ തള്ളി മാറ്റി അവിടുന്ന് ഓടി..

ഏയ്‌.. ശ്രീ…. നിക്ക്…
ഇല്ല… നിക്കില്ല….
ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു…
ഹ്മ്മ്.. കാന്താരി…. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

അപ്പച്ചി ഞാൻ പോകുവാണേ…

ശരി മോളേ പോയിട്ട് വാ….

പിറ്റേന്ന് കാർത്തിക് ശ്രീയുടെ അമ്മയെ കാണാൻ പോയി….
അമ്മായി…
ആ.. ഇതാര് കണ്ണനോ.. വാ ഇരിക്ക്….
ചായ എടുക്കട്ടെ കണ്ണാ..
വേണ്ട അമ്മായി ഞാൻ കുടിച്ചതാ…
അമ്മായി ഞാൻ ഇപ്പൊ വന്നത് കല്യാണ കാര്യം പറയാനാ….
ഓ.. മോന് കല്യാണം ആയോ..
ഒന്നും ഞാൻ അറിഞ്ഞില്ലല്ലോ….
അമ്മായി എന്താ കളിയാക്കുവാണോ..
കളിയാക്കാനോ… ഞാനെന്താ പറഞ്ഞേ.. നീയല്ലേ പറഞ്ഞേ കല്യാണക്കാര്യം പറയാനാ വന്നതെന്ന്..

ഞാനും ശ്രീയും തമ്മിലുള്ള കല്യാണക്കാര്യം ആണ് ഞാൻ പറഞ്ഞത്…എത്രയും വേഗം അത് നടത്തണം…

നീയും ശ്രീയും തമ്മിലുള്ള കല്യാണമോ…
അതെങ്ങനെ ശരിയാകും…

എന്താ ശരിയാകാത്തെ… അമ്മാവൻ ഉള്ളപ്പോ ഞങ്ങടെ കുഞ്ഞ് നാളിലെ തീരുമാനിച്ചതല്ലേ അവൾ എനിക്കുള്ളതാണെന്ന്…. പിന്നെ ഇപ്പൊ എന്താ അമ്മായി ഇങ്ങനെ പറയുന്നേ..

നിന്റെ അമ്മാവൻ അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാകും… അതിനൊന്നും ഇപ്പൊ ഒരു പ്രസക്തിയും ഇല്ല…. എന്റെ മകളെ വിവാഹം കഴിക്കുന്നത്‌ എന്റെ ആങ്ങളയുടെ മകൻ പ്രസാദാ… അത് ഞാൻ പണ്ടേ തീരുമാനിച്ചതാ… നിന്റെ അമ്മാവൻ അവള് നിനക്കുള്ളതാണെന്നു പറഞ്ഞപ്പോ ഞാൻ അയാളോട് പറഞ്ഞതാ ഇക്കാര്യം.. അന്ന് അയാൾ എതിർത്തു… അയാളുടെ പെങ്ങടെ മോനായ നിനക്കെ അവളെ തരൂ എന്ന്… അതൊരിക്കലും നടക്കില്ലെന്നു ഞാൻ പറഞ്ഞതാ അന്ന്… ഇപ്പൊ എന്തായാലും അയാൾ ഇല്ല.. അപ്പൊ എന്റെ മകളുടെ കാര്യം ഞാൻ മാത്രം തീരുമാനിച്ച മതി..

ഇല്ല…. അതൊരിക്കലും നടക്കില്ല… എന്റെ ശ്രീയുടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ഈ കാർത്തിക്കിന്റെതാവും…. അവൾ എന്റെ പെണ്ണാ… ഈ കണ്ണന്റെ പെണ്ണ്…. അവൾ ജീവിക്കുന്നത് എന്റെ കൂടെയാവും… ഇതും പറഞ്ഞു അവൻ അവിടുന്ന് പോയി…

ങ്.. ഹും.. നിന്നെ ഞാൻ അവൾക്ക് താരാടാ നീ കാത്തിരുന്നോ…. എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി അവർ അകത്തേക്ക് പോയി…

എന്നാലും അവൾക്കെങ്ങനെ തോന്നി ഏട്ടന്റെ വാക്ക് ധിക്കരിക്കാൻ..മോൻ സങ്കടപ്പെടണ്ട…. അവള് മോന് വിധിച്ചതാണെങ്കിൽ നിനക്ക് തന്നെ കിട്ടും…

വിധിച്ചതാണെങ്കിൽ അല്ല അമ്മേ അവളെന്റെ പെണ്ണാ.. എന്റെ ശ്വാസവ.. അവളില്ലേൽ ഈ ഞാനില്ല…. ഒരുത്തനും വിട്ടു കൊടുക്കില്ല ഞാൻ എന്റെ പെണ്ണിനെ….

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും എത്തിയ ശ്രീയോട് ഇനിയും ജോലിക്ക് പോകണ്ടാന്നു അമ്മ പറഞ്ഞു.. കാര്യമെന്താണെന്നു ചോദിച്ചപ്പോൾ  പ്രസാദുമായുള്ള അവളുടെ കല്യാണം ഉടൻ നടത്തണമെന്ന് അവർ പറഞ്ഞു…

എന്താ അമ്മ പറഞ്ഞേ… പ്രസാദേട്ടനോ.. അമ്മ എന്താ ഈ പറയുന്നേ. എന്നെ കെട്ടുന്നത് കണ്ണേട്ടനല്ലേ….

ആര് പറഞ്ഞു… നിന്റെ തന്ത പണ്ടെങ്ങോ അയാളുടെ പെങ്ങൾക്ക് എന്തോ വാക്കു കൊടുത്തതിനു ഇപ്പോഴും അങ്ങനാകണം എന്നുണ്ടോ..
നിന്റെ അമ്മ ഞാനാ.. അപ്പൊ ഞാൻ തീരുമാനിച്ചത് പോലെ എന്റെ ആങ്ങളയുടെ മകനുമായി നിന്റെ വിവാഹം എത്രയും പെട്ടെന്ന് ഞാൻ നടത്തിയിരിക്കും…
ഇതെന്റെ വാക്കാ.. അത് മാറില്ല.. ഒരിക്കലും…
മര്യാദക്ക് അടങ്ങി ഒതുങ്ങി ഞാൻ പറയുന്നത് അനുസരിച്ച് നിന്ന നിനക്ക് കൊല്ലം.. ഇല്ലേൽ എന്റെ തനിക്കൊണം നീ കാണും പറഞ്ഞേക്കാം…..

ഇല്ല…. എന്റെ കഴുത്തിൽ താലി കെട്ടുന്നുണ്ടെങ്കിൽ അത് എന്റെ കണ്ണേട്ടൻ മാത്രം ആയിരിക്കും ആരൊക്കെ എതിർത്താലും….

എന്ത് പറഞ്ഞെടി അഹങ്കാരി…. നിന്നെ ഞാൻ….അവർ അവളെ തല്ലി…

അമ്മേ തല്ലല്ലേ… ആ… അമ്മേ വേദനിക്കുന്നു.. അമ്മേ….

മര്യാദക്ക് ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് കൊള്ളാം. അല്ലേൽ ഇതായിരിക്കില്ല കിട്ടുന്നെ.. നിന്റെ പുറം പൊളിക്കും ഞാൻ പറഞ്ഞേക്കാം….
അവർ ദേഷ്യത്തോടെ അവിടുന്ന് പോയി…

അവൾ അവിടിരുന്ന് കരയാൻ തുടങ്ങി…
അച്ഛാ…. എന്തിനാ അച്ഛാ എന്നെ തനിച്ചാക്കി പോയത്… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

അവൾ വേഗം ഫോൺ എടുത്ത് കാർത്തിക്കിനെ വിളിച്ചു…
ഒറ്റ ring ൽ അവൻ ഫോൺ എടുത്തു…
മോളേ…..
കണ്ണേട്ടാ…..
എന്താടാ..
കണ്ണേട്ടാ അമ്മ….
ഹ്മ്മ്… ഞാൻ അറിഞ്ഞു.. നിന്നെ എത്രയും വേഗം എനിക്ക് കെട്ടിച്ച് തരാൻ പറയാൻ പോയതാ നിന്റെ അമ്മയോട്… അപ്പൊ….

കണ്ണേട്ടാ അമ്മ സമ്മതിക്കില്ല നമ്മുടെ കല്യാണത്തിന്….. അവ്സൽ കരഞ്ഞു കൊണ്ട് പറഞ്ഞു….

ആരൊക്കെ എതിർത്താലും നിന്നെ എന്റേത് മാത്രമാക്കിയിരിക്കും ഞാൻ… സങ്കടപ്പെടണ്ട…. കണ്ണ് തുടച്ചേ….
ഹാ… ഇത്രേയുള്ളൂ എന്റെ കാന്താരി…
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും കാര്യമാക്കണ്ട….

നാളെ മുതല് ഓഫീസിൽ പോണ്ടെന്നു ഓറഞ്ഞേക്കുവാ അമ്മ…. എന്നെ ഇനി പുറത്തിറക്കില്ല കണ്ണേട്ടാ…

ഏയ്‌.. ഞാനില്ലേ കൂടെ പിന്നെന്താ…. പേടിക്കണ്ടാട്ടൊ… ഏട്ടന്റെ കുട്ടി ആ മുഖമൊക്കെ തുടച്ച് പോയി വല്ലതും കഴിച്ച് ഉറങ്ങാൻ നോക്ക് ചെല്ല്…

ഹ്മ്മ്…
ദേ അവിടിരുന്ന് കരയരുത്ട്ടോ….
ഹ്മ്മ്…
എന്ന ശരി മോള് വെച്ചോ….
ശരി കണ്ണേട്ടാ…
പിറ്റേന്ന് ശ്രീ ഓഫീസിൽ പോകാനായി റെഡി ആയി വന്നു..

ടി.. നിന്നോടല്ലേ ഓഫീസിൽ പോകണ്ടാന്ന് ഞാൻ പറഞ്ഞതു….
എനിക്ക് പോണം ഓഫീസില്.. പോയില്ലേൽ ശരിയാകില്ല..

എന്ത് ശരിയാകില്ലെന്ന് ഞാൻ വിളിച്ച് പറഞ്ഞോളാം..

ഓഫീസിനു മതിയാക്കണമെങ്കിൽ നേരത്തെ resign letter കൊടുക്കണം..

ഇല്ലേൽ അവരെന്ത്‌ ചെയ്യും…
ദേ പ്രസാദ് ഇപ്പൊ വരും…
ആര് വേണേലും വന്നോട്ടെ എന്നാലും ഞാൻ ഇന്ന് ഓഫീസിൽ പോകും..

ഓഹോ നീ അത്രയ്ക്ക് ആയോ… അവർ അവൾക്ക് നേരെത്തെ കൈ ഉയർത്തി… അപ്പോഴാണ് പ്രസാദിന്റെ കാർ അങ്ങോട്ടേക്ക് വന്നത്…
കാറിൽ നിന്നും പ്രസാദ് ഇറങ്ങി..
എന്താ അമ്മായി എന്താ പ്രശ്നം..
പ്രസാദ് ചോദിച്ചു…
ഇന്നലെ മോനോട് പറഞ്ഞില്ലേ അത് തന്നെയാ പ്രശ്നം ഇപ്പോ ഇവൾക്ക് ഓഫീസില് പോണംന്ന്….
ഓഹോ… അമ്മായി പറഞ്ഞില്ലേ ശ്രീ ഇനി ഓഫീസിൽ പോണ്ടെന്ന്…
അത് താനാണോ തീരുമാനിക്കുന്നത്..

ടി നീയെന്താ വിളിച്ചേ.. താനെന്നോ…
സാരമില്ല അമ്മായി അവൾക്കിഷ്ട്ടുള്ളത് വിളിച്ചോട്ടെ….
ഒരാഴ്ചയ്ക്കുള്ളിൽ നമ്മുടെ കല്യാണം നടത്തും അതുകൊണ്ട് നീ ഇനി ഓഫീസിൽ പോകണ്ട…
തന്റെ മനസ്സിൽ ഇരിക്കത്തെ ഉള്ളൂ ഞാൻ ഒരാളുടെ മുന്നിൽ താലിക്ക് വേണ്ടി തല കുനിക്കുന്നുണ്ടെങ്കിൽ അതെന്റെ കണ്ണേട്ടന്റെ മുന്നില് മാത്രം ആയിരിക്കും…
ടീ നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ..
അമ്മായി… ഇതിൽ അമ്മായി ഇടപെടേണ്ട ഇവളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം… പ്രസാദ് പറഞ്ഞു…

നിന്നെ കെട്ടുന്നത് ഞാൻ ആയിരിക്കും ശ്രീലക്ഷ്മി….ഞാൻ മാത്രം….
തന്നോടല്ലേ പറഞ്ഞത് അത് ഒരിക്കലും നടക്കില്ല എന്ന്.. താൻ താലികെട്ടുന്നുണ്ടെങ്കിൽ അതെന്റെ ശവത്തിൽ ആയിരിക്കും….
ഓഹോ… അത്രയ്ക്ക് വാശിയിലാണോ നീ..
ഇത് വാശിയല്ല.. എന്റെ തീരുമാനം ആണ്…
എന്നാലേ നിന്റെ തീരുമാനം നടക്കില്ല….
നീ എന്റേത് മാത്രമാണ്…. എന്റേത് മാത്രം… നിന്റെ ഈ ശരീരം എനിക്ക് മാത്രം ഉള്ളതാ….. എനിക്ക് മാത്രം….അവൻ അവളുടെ തോളിൽ കൈ വെച്ചു….

ഛീ..കൈ എടുക്കെടാ…..
എടുത്തില്ലേൽ നീ എന്ത് ചെയ്യും…
അവൾക്ക് ദേഷ്യം വന്നു…. അവൾ അവന്റെ മുഖത്ത് ആഞ്ഞടിച്ചു…

ടി.. നീ എന്നെ തല്ലി അല്ലെടി… നിന്നെ ഞാനിന്ന്.. അവന്റെ അവളുടെ മുടിക്കുത്തിന് പിടിച്ചു വലിച്ചു…
ആ.. വിട്.. ടോ വിടാൻ….
ടി.. പുന്നാര…. മോളെ…. നിനക്ക് ഇത്രേം അഹങ്കാരമോ….
നിന്നെ ഞാൻ…
അവൻ അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചു…. അവളുടെ ചുണ്ട് പൊട്ടി ചോര ഒഴുകി…
അവളെ ചുവരിലേക്ക് പിടിച്ചു തള്ളി….. ടി…. നിന്റെ ഈ മേനിയഴക് എന്നും എന്റെ ഉറക്കം കെടുത്തിയിട്ടേ ഉള്ളൂ…. ഈ സൗന്ദര്യം എന്റേത് മാത്രമായി എനിക്ക് വേണം….നീ ഇനി കല്യാണം കഴിയുന്നത് വരെ പുറം ലോകം കാണില്ല…ഇതൊക്കെ കണ്ടിട്ടും അവളുടെ അമ്മ ഒന്നും പ്രതികരിക്കാതെ മാറി നിൽക്കുവാരുന്നു….

അമ്മായി ഇവളിനി പുറത്തിറങ്ങേണ്ട… മുറി പൂട്ടിയേക്ക്… അവൻ തിരിഞ്ഞ് നടന്നു.. പെട്ടെന്ന് എന്തോ ഓർത്തപോലെ അവന്റെ നിന്നു… തിരികെ വന്ന് ബാഗിൽ  നിന്നും അവളുടെ ഫോൺ എടുത്തു…. ഇതിനി നിനക്ക് വേണ്ട….

എന്റെ ഫോൺ ഇങ്ങ് താ….. Pls…. അവൾ കെഞ്ചി….
ഇല്ലെടി ഇത് നിന്റെ കയ്യിൽ ഇരുന്ന നീ ഇനിയും അവനോടു കൊഞ്ചി കുഴയും.. അതിനി വേണ്ട…

Pls കൊണ്ട് പോവല്ലേ…. ഫോൺ തന്നിട്ട് പോ…. Pls….
പക്ഷെ അവൻ അവളുടെ  ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു പോക്കറ്റിൽ ഇട്ട് അവിടുന്ന് പോയി…
അമ്മേ എന്റെ ഫോൺ തന്നിട്ട് പോകാൻ അയാളോട് പറയ്‌.. Pls…
ഇല്ലെടി നീ ഇനി ആ വൃത്തികെട്ടവനോട് സംസാരിക്കണ്ട….
നിങ്ങള് എന്റെ അമ്മ തന്നെയാണോ…. സ്വന്തം മക്കള് വേദനിക്കുന്നത് ഏത് അമ്മയ്ക്കാണ് സഹിക്കാൻ പറ്റുന്നെ….

അല്ലെടി ഞാനല്ല നിന്റെ അമ്മയെന്നു തന്നെ നീ കരുതിക്കോ… പ്രസാദേ ലക്ഷങ്ങള് ശമ്പളം വാങ്ങുന്നവനാ.. മാത്രമല്ല കോടിക്കണക്കിനു ആസ്തിയും ഉണ്ട്… നിന്റെ കണ്ണനോ നക്കാപ്പിച്ച ശമ്പളം വാങ്ങുന്നവൻ….പ്രസാദിനെ നീ കല്യാണം കഴിച്ച നിനക്ക് സുഖായിട്ട് ജീവിക്കാം.. ഒപ്പം എനിക്കും അവരുടെ സ്വത്തിൽ  കുറച്ചു അവൻ തരും… പണിയെടുക്കാതെ ഇനിയുള്ള കാലം എനിക്കും ജീവിക്കാം. കണ്ണനെ നീ കെട്ടിയ നീ എന്നും ജോലിക്ക് പോകേണ്ടി വരും.. എന്തേലും നക്കാപ്പിച്ചയേ അവൻ എനിക്കും തരൂ… എനിക്ക് വയ്യ കഷ്ടപ്പെടാൻ…

അമ്മയ്ക്ക് സുഖായിട്ട് ജീവിക്കാൻ എന്തിനാ എന്റെ സന്തോഷങ്ങൾ ഇല്ലാതാക്കുന്നെ….

മിണ്ടാതെ അടങ്ങി ഒതുങ്ങി അനുസരിച്ചു നിന്ന നിനക്ക് കൊള്ളാം.. അല്ലേൽ കൊന്നുകളയും ഞാൻ പറഞ്ഞേക്കാം…

ഇതിലും ഭേദം കൊന്ന് കളയുന്നതാ….

ടി നാവും വെച്ചു മിണ്ടാതിരുന്നോ… അവർ അവളെ പിടിച്ചു തള്ളി door lock ചെയ്തു അവിടുന്ന് പോയി… അവൾ അവിടെ നിലത്തിരുന്നു കരയാൻ തുടങ്ങി….

കണ്ണൻ ശ്രീയെ വിളിച്ചു കിട്ടാണ്ടായപ്പോൾ  അമ്മയുടെ അടുത്തേക്ക് വന്നു…

അമ്മേ ശ്രീയുടെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്.. ആ പ്രസാദ് അവന്റെ പണി തുടങ്ങിയെന്ന തോന്നുന്നേ
..
മോനേ… ഇനി നമ്മൾ എന്താടാ ചെയ്യുക….
ഞാൻ എന്തായാലും അങ്ങോട്ടൊന്നു പോട്ടെ….
അപ്പോഴാണ് ശ്രീയുടെ കൂട്ടുകാരി അങ്ങോട്ടേക്ക് വന്നത്….

കണ്ണേട്ടാ…

എന്താ മോളേ.

കണ്ണേട്ടാ ശ്രീയെ മുറിയില് പൂട്ടി ഇട്ടേക്കുവാ…. ഇന്നലെ ആ പ്രസാദ് വന്നിരുന്നു… അവളോട് വഴക്കുണ്ടാക്കുകേം അവളെ തല്ലുകേം ഒക്കെ ചെയ്തു.. അങ്ങോട്ടേക്ക് പോയ അവളെ കൂടുതൽ ഉപദ്രവിക്കും. അതുകൊണ്ട് ഞാൻ എന്റെ വീടിന്റെ ജനൽ വഴിയാ നോക്കിയേ… ആരും കാണാതെ അവളുടെ റൂമിന്റെ ജനൽ വഴിയാ ഞാൻ അവളോട്‌ സംസാരിച്ചേ…. നാളെ അവളെ ഗുരുവായൂർ കൊണ്ട് പോയി കല്യാണം നടത്താൻ തീരുമാനിച്ചേക്കുവാ അവര്‌..

അയ്യോ മോനേ…
അമ്മ വിഷമിക്കാതെ…. അവളുടെ കഴുത്തിൽ താലി കെട്ടുന്നത് ഈ കണ്ണനായിരിക്കും….
ഇപ്പൊ എനിക്ക് വേണേൽ എന്റെ പെണ്ണിനെ അവിടുന്ന് രക്ഷിക്കാം.. പക്ഷെ അവളെ ഉപദ്രവിച്ച അവനിട്ട് നല്ലൊരു പണി കൊടുക്കണം… ഞാൻ മോഹനെ ഒന്ന് വിളിക്കട്ടെ….. അവന്റെ ഫോണും എടുത്തു പുറത്തേക്ക് പോയി…..
കാർത്തിക്കിന്റെ friend ആണ് മോഹൻ.. ഒപ്പം സ്ഥലം SI യും…
കാർത്തിക് മോഹനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു….

ഓ.. അങ്ങനെയാണോ കാര്യങ്ങൾ… നീ വിഷമിക്കണ്ട കാർത്തി… അവളെ നമ്മൾ രക്ഷിച്ചിരിക്കും…

പിറ്റേന്ന് രാവിലെ ശ്രീയുടെ അമ്മ നിർബന്ധിച്ചു അവളെക്കൊണ്ട് പട്ട് സാരി  ഉടുപ്പിച്ച് ഒരുക്കി പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് വന്നു…

അമ്മേ pls… എന്നെ ഒന്ന് വിടമ്മേ… ഞാൻ കണ്ണേട്ടനെ ഒന്ന് കണ്ടോട്ടെ അമ്മേ…..
പ് ഫ…. നിർത്തെടി .. അവളുടെ ഒരു കണ്ണേട്ടൻ.. ഇനി ആ നശിച്ചവന്റെ പേര് നീ മിണ്ടി പോവരുത്…. അധിക പ്രസംഗി….
അപ്പോഴാണ് പ്രസാദ് ബന്ധുക്കളെയും കൂട്ടി അങ്ങോട്ടേക്ക് വന്നത്..
എന്താ അമ്മായി ശ്രീക്കുട്ടിക്ക് പ്രശ്നം…

ഓ.. ഒന്നും ഇല്ല മോനേ… ഞാൻ ഇവളോട് കുറച്ചു കാര്യം പറഞ്ഞു കൊടുത്തത…

അപ്പൊ നമുക്ക് ഇറങ്ങാം അമ്മായി…..
ആ മോനേ ഇറങ്ങാം….
അവരിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു പോലീസ് ജീപ്പ് അങ്ങോട്ടേക്ക് വന്നത്….
ജീപ്പിൽ നിന്നും മോഹൻ ഇറങ്ങി…മോഹനെ ശ്രീക്കറിയാം.. അവൾക്ക് ആശ്വാസം തോന്നി…

ഇവിടാരാ പ്രസാദ്…

ഞാനാണ് സാർ.. എന്താ സാർ കാര്യം…

നിങ്ങൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട്….ഈ പെൺകുട്ടിയെ നിങ്ങൾ നിർബന്ധിച്ചു വിവാഹം കഴിക്കാൻ കൊണ്ട് പോകുകയാണെന്ന്….

ഇല്ല സാർ… ആരാ ഇങ്ങനൊരു പച്ചക്കള്ളം പറഞ്ഞത്… ഞങ്ങൾ തമ്മിൽ ഇഷ്ടത്തില… ഇവളുടെ പൂർണ്ണ സമ്മതത്തോടെയാ ഞങ്ങൾ വിവാഹം കഴിക്കുന്നേ….

ആണോ കുട്ടി…..
അല്ല സാർ…. ഇയാളും എന്റെ അമ്മയും കൂടി എന്നെ നിർബന്ധിച്ചു കൊണ്ട് പോകുകയാ….

ടി.. ഞങ്ങളെ ഒറ്റി കൊടുക്കുന്നോ…. അമ്മ അവളെ തല്ലാനായി കൈ ഓങ്ങി…

തൊട്ടു പോകരുത്… സ്വന്തം മകളായാലും പ്രായപൂർത്തിയായ കുട്ടിയാണ് ശ്രീലക്ഷ്മി… അപ്പൊ ഇവളുടെ വിവാഹക്കാര്യം ഇവൾക്ക് തീരുമാനിക്കാം…
ഇതെന്താ ശ്രീലക്ഷ്മി തന്റെ മുഖത്ത് പാട്… ഇവൻ തന്നെ ഉപദ്രവിച്ചോ..
അതേ സാർ.. ഇയാള് മാത്രമല്ല.. എന്റെ അമ്മയും…..
ങ് ഹും… നിങ്ങൾ ഒരമ്മയാണോ…. സ്വന്തം മോളേ ഇങ്ങനെ ഉപദ്രവിക്കാൻ എങ്ങനെ തോന്നി നിങ്ങൾക്ക്….
എന്തായാലും ശ്രീലക്ഷ്മിയെ ഉപദ്രവിച്ചവരെല്ലാം അകത്താകും..

ടോ ഇവനെ പിടിച്ച് ജീപ്പിൽ കേറ്റ്…
സാർ….നിങ്ങൾ ഇതിന് അനുഭവിക്കും…

ഓ.. ആയിക്കോട്ടെ ഞാൻ അനുഭവിച്ചോളാം.. ഇപ്പൊ സാറ് വാചകം അടിക്കാതെ പോയി വണ്ടിയിൽ കയറ്…
പോയി കേറട ജീപ്പില്….. മോഹൻ അലറി…
മീന.. ഇവരെയും പിടിച്ചു കയറ്റ്..
Lady കോൺസ്റ്റബിൾ നോട് മോഹൻ പറഞ്ഞു..
അയ്യോ സാറേ ഞാൻ ഒന്നും ചെയ്തില്ല…

ഒന്നും ചെയ്തില്ലേ.. നിങ്ങളാണ് ഏറ്റവും കൂടുതൽ ചെയ്തത്.. അതിനുള്ള തെളിവ് ഇവളുടെ മുഖത്ത് തന്നെ ഉണ്ട്…

… നന്ദിയുണ്ട് മോഹനേട്ടാ…. അവൾ കൈ കൂപ്പി..
ഏയ്‌.. എന്റെ കൂട്ടുകാരന്റെ പെണ്ണ് എന്റെ അനിയത്തി കുട്ടിയല്ലേ.. അപ്പൊ പെങ്ങൾക്ക് ഒരാപത്തു വരുമ്പോ ആങ്ങളയല്ലേ സഹായിക്കേണ്ടത്…. അപ്പോ ok… കണ്ണൻ വരും കൂട്ടാൻ…. ഞാൻ പോട്ടെ…

ശരി ഏട്ടാ…
അവർ അവിടുന്ന് പോയി…
പ്രസാദിന്റെ കൂടെ വന്നവരും തിരികെ പോയി…
അപ്പോഴേക്കും കണ്ണനും അമ്മയും അങ്ങോട്ടേക്ക് വന്നു.. അവരെ കണ്ടതും അവളുടെ നിയന്ത്രണം പോയി.. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവർക്കടുത്തേക്കൊടി… കണ്ണേട്ടാ….
മോളേ… അവൻ അവളെ കെട്ടിപ്പിടിച്ചു….
അവൾ അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു….
മോളേ കരയാതെ… കണ്ണേട്ടൻ വന്നില്ലേ….
മോളേ അവൻ മോളേ ഉപദ്രവിച്ചു ല്ലേ.. ഗീതു പറഞ്ഞു…
അയാള് മാത്രം അല്ല അപ്പച്ചി എന്റെ അമ്മയും…
പോട്ടെ മോളേ… ഇനി കരയണ്ട….

മോളേ ശ്രീ…. ഇതെന്താ…. ഒത്തിരി വേദന സഹിച്ചുല്ലേ എനിക്ക് വേണ്ടി…അവൻ അവളുടെ കവിളിൽ തലോടി പറഞ്ഞു….

ഏയ്‌.. സാരവില്ല കണ്ണേട്ടാ…..

അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു.. അവളെ മാറോട് ചേർത്തു…

വാ പോവാം… അവർ അവളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി…

അവൻ അവളെ കൂട്ടിക്കൊണ്ട് പോയി പൂജ മുറിയിൽ നിർത്തി… അവൾ രക്ഷിച്ചതിനു സകല ദൈവങ്ങളെയും വിളിച്ചു മിഴികൾ മൂടി നന്ദി പറഞ്ഞു…
കഴുത്തിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്…
അവൾ അറിഞ്ഞു കണ്ണേട്ടന്റെ താലി തന്റെ കഴുത്തിൽ വീണു എന്ന്….. അവൾ അവനെ നോക്കി.. അവൻ അവളെ നോക്കി മെല്ലെ പുഞ്ചിരിയാലേ കണ്ണുകൾ ചിമ്മി…. അവളുടെ മിഴികൾ വീണ്ടും ഈറനായി..
അവന്റെ കൈയ്യാൽ അവളുടെ സീമന്ത രേഖ ചുവന്നു…. അവന്റെ ചുംബനം അവളുടെ നെറുകയിൽ പതിഞ്ഞു…

മതി കരഞ്ഞത്….ഇനി ഈ കണ്ണ് നിറയരുത് ഒരിക്കലും…. അവൻ അവളുടെ കണ്ണുകളിൽ അമർത്തി ചുംബിച്ചു…

ഇരുവരും ഒരുമിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി….
മക്കള് വേഷം ഒക്കെ മാറി വാ…ഇന്ന് നമുക്ക് സദ്യ കഴിക്കാം…

വാടി…. അവൻ അവളെയും കൂട്ടി മുറിയിലേക്ക് പോയി….

ഇരുവരും ഫ്രഷ് ആയി താഴേക്ക്‌ വന്നു… മൂന്നുപേരും കൂടി ഒരുമിച്ചു സദ്യ കഴിച്ചു…

രാത്രി ഒരു glass പാലും കയ്യിൽ കൊടുത്ത് ഗോമതി അമ്മ അവളെ കണ്ണന്റെ മുറിയിലേയ്ക്ക് അയച്ചു…

അവൾ മുറിയിലെത്തിയപ്പോൾ അവൻ ബെഡിൽ അവളെ കാത്തിരിക്കുവാരുന്നു …. അവളെ കണ്ടതും അവൻ പുഞ്ചിരിയോടെ എഴുന്നേറ്റു അവൾക്കടുത്തേക്ക് വന്നു.. Door അടച്ച് അവളെയും കൂട്ടി bed നടുത്തേക്ക് പോയി.. അവൾ നാണത്തോടെ പാൽ glass അവന് നേരെ നീട്ടി….
അവൻ അവളുടെ കയ്യിൽ നിന്നും പാൽ വാങ്ങി കുടിച്ചു അവൾക്കും നൽകി….
Glass വാങ്ങി ടേബിളിൽ വെച്ചു അവളെ ചേർത്ത് പിടിച്ചു കട്ടിലിൽ ഇരുന്നു…

ടി കാന്താരി.. നിനക്കെന്താ നാണം വരുന്നോ…. അങ്ങനൊരു വികാരം നിനക്കുണ്ടോ…..
അവൾ തല കുനിച്ചിരുന്നു.. അവളുടെ മിഴിനീർ അവന്റെ കയ്യിൽ പതിച്ചു…
ശ്രീ നീ കരയുവാണോ… നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ കണ്ണ് ഇനി നിറയരുതെന്ന്…. പിന്നെന്തിനാ കരയുന്നെ..

കണ്ണേട്ടാ….. മോഹനേട്ടൻ വന്നില്ലാരുന്നേൽ ഞാൻ…
ഏയ്‌…. നിന്നെ അങ്ങനെ വല്ലവനും വിട്ടു കൊടുക്കുവോ മോളേ ഞാൻ.. അതിനെനിക്കാകുവോടാ……

മതി…. അതൊക്കെ നീ കണ്ട ദു:സ്വപ്‌നങ്ങൾ മാത്രവ… അങ്ങനെ കണ്ട മതി….കേട്ടല്ലോ…
അപ്പൊ എന്റെ സുന്ദരി കുട്ടി കണ്ണ് തുടച്ച് ഒന്ന് ചിരിച്ചേ…. എത്ര നാള് കൊണ്ട് ഈ ദിവസത്തിനായി കാത്തിരിക്കുവാണെന്നറിയോ പെണ്ണേ ഞാൻ.. നീയും ഒരുപാട് കൊതിച്ചതല്ലേ ഈ ദിവസം… അതുകൊണ്ട് വേണ്ടാത്തതൊക്കെ മനസ്സിന്നു കളഞ്ഞു നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം… അവൻ അവളെ തന്റെ മാറോട് ചേർത്തു… അവളുടെ നെറുകയിൽ ഉമ്മ വെച്ചു… അവളുടെ അധരങ്ങൾ കവർന്നു…. അവളുടെ മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടി…
അവളുടെ കഴുത്തിൽ മുഖം ചേർത്തു…
കഴുത്തിൽ നിന്നും മുഖം അവളുടെ മാറിലേക്ക് പൂഴ്ത്തി.. അപ്പോഴാണ് അവളുടെ ഇടത്തെ മാറിൽ പൊള്ളിയ പാട് അവൻ കണ്ടത്…

ശ്രീ എന്താടാ ഇത്…. ഈ പാട്…..

അത്… അമ്മയെ എതിർത്തതിന് പൊള്ളിച്ചതാ..

അവന്റെ നെഞ്ച് പിടഞ്ഞു പോയി…

മോളേ…. അവൻ കണ്ണുനീരോടെ അവളുടെ മാറിൽ മുത്തി…. എനിക്ക് വേണ്ടി ഒത്തിരി സഹിച്ചൂലേ പെണ്ണേ…..

ഏയ്‌.. എന്താ കണ്ണേട്ടാ ഇത്… ഇങ്ങനെ കരയല്ലേ.. Pls…
അവൾ അവന്റെ മുഖം പിടിച്ചുയർത്തി അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു.. അവൻ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു… അവളുടെ ശരീരമാകെ ചുംബിച്ചു…. അവന്റെ പ്രണയം മഴയായി അവളിലേക്ക് പെയ്തിറങ്ങി…. അങ്ങനെ അവൾ അവന്റെ പ്രണയത്തിൽ കഴിഞ്ഞതൊക്കെ ഒരു ദു : സ്വപ്നം പോലെ മറന്നു…. അവന്റെ പ്രാണനായി ….. അവന്റെ ജീവനായി…. കണ്ണന്റെ മാത്രം ശ്രീയായി……. ഇനി അവർ ജീവിക്കട്ടെ…. സന്തോഷത്തോടെ….. സമാധാനത്തോടെ…… കൊതി തീരുവോളം….

24 comments

  1. Reading this confirmed a small detail I had been uncertain about, and a stop at tapetoken provided the source for further checking, content that supports verification through citations or links rather than just asserting facts is more trustworthy and this site has clearly built its credibility through that kind of verifiable approach consistently.

  2. Genuinely good work, the kind that holds up over multiple readings without losing its appeal, and a stop at slackvista kept that going, definitely a site I will be returning to and probably mentioning to others who work in or care about this particular area of interest today and in coming weeks.

  3. Worth a quiet moment of recognition for the consistency I have noticed across multiple posts, and a stop at trenchtwist continued that consistent quality, sites that maintain quality across many pieces rather than peaking on one viral post are sites with real editorial discipline and this one has clearly developed that discipline carefully.

  4. Bookmarked the page and the homepage too because clearly there is more to explore here, and a quick stop at starlitvixen only made that more obvious, this is the kind of place I want to dig through over a weekend rather than rushing through during a coffee break tomorrow morning before getting back to work.

  5. Thanks for the moderate length, neither so short it skips substance nor so long it bloats, and a stop at waferturtle hit the same balance, the right length is one of the hardest things to calibrate in blog writing and I appreciate when a team has clearly thought about it rather than defaulting.

  6. Felt the writer was speaking my language without trying to imitate it, and a look at swansignal continued that natural fit, when a writers default voice happens to match what you find easy to read the experience feels frictionless and that is something I notice and remember about specific sites going forward.

  7. A piece that brought a sense of order to a topic I had been finding chaotic, and a look at singersorbet continued that organising effect, content that imposes useful structure on messy subjects is doing genuine intellectual work and this site is providing that organisational function across multiple posts I have read recently here.

  8. Well structured and easy to read, that combination is rarer than people think, and a stop at vesseltame confirmed the same standard runs across the rest of the site, definitely the kind of place I will be coming back to when this topic comes up in conversation later again over the weeks ahead.

  9. Liked the way the post balanced confidence and humility, and a stop at tweedvolume maintained the same balance, knowing when to assert and when to acknowledge uncertainty is a sign of mature thinking and the writers here have clearly developed that calibration through what I assume is years of careful work on their craft.

  10. Thanks for a post that does not try to be funny when it is not the moment for it, and a stop at siskatrance maintained the same appropriate seriousness, knowing when humour helps and when it just signals desperation for engagement is a sign of editorial maturity that many blogs have not developed yet.

  11. Thank you for not assuming the reader already knows everything, the explanations meet me where I am, and a look at stridertorch did the same, that consideration is what makes a site feel welcoming rather than gatekeepy which is sadly the default mood across the modern web today for most subjects covered.

  12. However selective I am about new bookmarks this one made it past my filter, and a look at tasseltract confirmed the bookmark was worth the slot, the precious slots in my permanent bookmark folder are difficult to earn and this site earned one without making me think twice about whether the slot was justified by the quality.

  13. Liked the careful word choice throughout, every term seemed picked for a reason rather than thrown in casually, and a stop at thisdomainisabdu continued that precise style, this kind of attention to small details is what separates careful writing from the usual rushed content that dominates blog spaces today across pretty much every topic I follow.

  14. xn88. com hiện là đối tác chiến lược của nhiều nhà phát hành game danh tiếng toàn cầu, minh chứng cho tầm vóc và tiềm lực tài chính hùng mạnh của thương hiệu. TONY04-14H

  15. Chỉ cần đăng ký tài khoản tại 188v con bằng số điện thoại, bạn đã có thể nhận ngay 150.000 VNĐ tiền cược miễn phí – không yêu cầu nạp đầu, không điều kiện phức tạp, rút được ngay nếu thắng. TONY04-14H

  16. Backbiome is an advanced daily wellness supplement formulated to help support spinal comfort, reduce feelings of built-up tension, and promote freer, smoother movement throughout everyday life.

  17. PurDentix is a revolutionary oral health supplement designed to support strong teeth and healthy gums. It tackles a wide range of dental concerns, including gum inflammation and tooth decay

  18. GL Pro is a natural dietary supplement formulated to help maintain steady, healthy blood sugar levels while easing persistent sugar cravings.

  19. ProDentim is a distinctive oral-care formula that pairs targeted probiotics with plant-based ingredients to encourage strong teeth, comfortable gums, and reliably fresh breath.

  20. ProDentim is a modern oral-health supplement formulated with specialized probiotics and naturally sourced ingredients to help maintain firm teeth

Leave a Reply

Your email address will not be published. Required fields are marked *