സുഖ പ്രസവം

‘സുഖ’പ്രസവം


ജിൻസിയുടെ കൂടെ വന്നവർ ആരേലുമുണ്ടോ??

ഓപ്പറേഷൻ തീയേറ്ററിന്റെ പുറത്തെ ചാരുകസേരയിൽ നിന്ന് ബെന്നിച്ചൻ എഴുന്നേറ്റുവന്നു.

ഇവിടുണ്ട്!!

പെൺകുട്ടിയാണേ..

ഓപ്പറേഷൻ ആയോണ്ട് ഇച്ചിരി സമയം എടുക്കും റൂമിലേക്ക് മാറ്റാൻ,
കുട്ടിയെ കണ്ടിട്ട് വേഗം തരൂ.

( ബെന്നിച്ചൻ കുട്ടിയെ കണ്ടിട്ട് സന്തോഷത്തോടെ നേഴ്സിന് തിരിച്ചു നൽകി)

ജിൻസി…
അവളുടെ രണ്ടാമത്തെ സിസേറിയാനാണിത് ആദ്യത്തെ കുഞ്ഞിന് ഒന്നര വയസ്സാവുന്നെ ഒള്ളു ജിൻസി
മാനസികമായും ശാരീരികമായും ഒന്ന് തയ്യാറെടുക്കുമ്പോഴേക്കുമായിരുന്നു അടുത്തത്)

അന്ന് വൈകീട്ട് ജിൻസിയെ റൂമീലേക്ക് കൊണ്ടുവന്നു.

കുഞ്ഞിനേയും ജിൻസിയെയും കണ്ട സന്തോഷത്തിലായിരുന്നു ബെന്നിച്ചൻ

ജിൻസിയോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ബെന്നിച്ചന് ഒരു സംശയം

“അല്ലെടി ജിൻസിയെ നമ്മളിപ്പോ
എന്തന്നാ പറയാ ഇത് ഓപ്പറേഷൻ അല്ലെ അതുകൊണ്ട്…

അതുകൊണ്ട്??

അതുകൊണ്ട് പ്രസവിച്ചുന്നു പറയാൻ പറ്റുവോ അഥവാ അങ്ങനെ പറഞ്ഞാൽ തെറ്റാവോ??

എന്റെ ഇച്ചായ എന്ത് വർത്താന ഈ പറയണേ ഇതും പ്രസവം തന്നെയല്ലേ വിളിക്കുന്നവരോട്

“ജിൻസി പ്രസവിച്ചു സിസേറിയനായിരുന്നു എന്നുവേണം പറയാൻ”

പക്ഷെ ജിൻസിയുടെ പ്രസവ വേദനയേക്കാൾ വലിയ വേദന വരാനിരിക്കുന്നെ ഉണ്ടായിരുന്നുള്ളു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ജിൻസിയും കുഞ്ഞും ഡിസ്റ്റാർ്ജ് ആയി വീട്ടിലേക്കെത്തി

അവളെയും കുഞ്ഞിനേയും കാണാൻ ബെന്നിച്ചന്റെ അമ്മാമയും ബന്ധുക്കളും എല്ലാം വന്നിരുന്നു

സംസാരിച്ചിരിക്കുന്നതിനിടെയാണ് അമ്മാമ ഒരുകാര്യം എടുത്തിട്ടത്

“ഇതൊന്നും ഇപ്പൊ പ്രസവം എന്ന് പറയാൻ പറ്റുവോ വെറുതെ മയക്കി കെടുത്താ എന്നിട്ട് ഒരു ചെറിയ കീറൽ കുട്ടിയെ പുറത്തെടുക്ക ഇതിലെന്താ ഇപ്പൊ ഇവളുമാര് വല്ല വേദന അറിയുന്നുണ്ടോ??

അതിനും വേണ്ടി ഞങ്ങളുടെ കാലത്ത് ഓപ്പറേഷനുമില്ല കീപ്പറെഷനുമില്ല പ്രസവം വേദന അറിഞ്ഞു തന്നെ പറ്റത്തൊള്ളു

അല്ലേലും ഈ ഓപ്പറേഷനിലുണ്ടാവുന്ന കൊച്ചുങ്ങളൊക്കെ എപ്പോഴും മരുന്നിൽ തന്നെയാവുന്നേയ്
റാണി ചേച്ചീടെ കമന്റ്.

ജിൻസിയുടെ മുഖം സങ്കട ഭാരത്താൽ കുനിഞ്ഞതുകണ്ട ബെന്നിച്ചൻ ഇടയിൽ ഇടപ്പെട്ടു

“അല്ലാ അമ്മാമ്മേ ഇവള് ഒരുവിധം വേദന സഹിച്ചതാ കൊച്ചിന്റെ കഴുത്തിൽ വള്ളി ചുറ്റിയത് പറഞ്ഞപ്പോ ഞാനാ രണ്ടുപേർക്കും ബുദ്ധിമുട്ടില്ലാതെ കഴിയാൻ വേണ്ടി ഓപ്പറേഷൻ ആക്കിയേ”

ഒന്നുപോടാ ചെറുക്കാ
അവന്റെയൊരു ന്യായം എന്തൊക്കെയായാലും ഈ ഏർപാടിനെ വേദനയുള്ള പ്രസവത്തിന്റൊപ്പം ഞാൻ കൂട്ടേലാ”

ജിൻസി തന്റെ അടിവയറ്റിലെ ആറ് സ്റ്റിച്ചിൽ തടവി
അവളുടെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു

രാത്രി എല്ലാവരും ഉറക്കമായി
അപ്പോൾ ജിൻസി മാത്രം ഉറങ്ങാതെ കുഞ്ഞിനേയും നോക്കി കിടപ്പുണ്ടായിരുന്നു.

ഇച്ചായാ… ഇച്ചായ

ഉം…
എന്താടി??

എനിക്ക് ഉറക്കം വരണില്ല എന്താണെന്നറിയില്ല.

നീ കണ്ണടച്ചു കിടന്നേ ഉറങ്ങിക്കോളും.

അതല്ല ഇച്ചായ ഇന്ന് അമ്മാമ പറഞ്ഞത് മനസ്സീന്ന് പോണില്ല,

നീയതൊന്നും ആലോചിക്കാതെ കിടന്നേ ജിൻസി

അനുഭവിച്ച എനിക്ക് അങ്ങനെ അങ്ങോട്ട് മറക്കാൻ പറ്റോ ഇച്ചായാ??

നീയെന്തനുഭവിച്ചെന്ന ഓപ്പറേറ്റ് ചെയ്യുമ്പോ ബോധം കെടുത്തിയില്ലാരുന്നോ പിന്നെ എന്നാ??

(അതുകേട്ടതും അവൾ തകർന്നുപോയി)

നിങ്ങള് ഇത് പറയണം ഇച്ചായ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിവിട്ടിട്ട് എന്താ ഉണ്ടാവുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ ഇച്ചായൻ??

വേദന വരുന്നത് വരെ കിടത്തി കുഞ്ഞു സ്വയം വരുന്നതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തി പ്രസവത്തിന്റെ വേദനയും എടുത്ത് നമ്മുടെ കുഞ് കഴുത്തിൽ വള്ളിചുറ്റിയത് കൊണ്ടാ എന്റേത് ഓപ്പറേഷൻ ആക്കിയേ ഞാൻ അനുഭവിച്ച വേദനക്ക് വിലതരണ്ട ഇത്തരം ചോദ്യങ്ങൾ കൊണ്ട് വേദനിപ്പിക്കാതിരുന്നൂടെ??

ഓപ്പറേഷൻ പിന്നെ എളുപ്പമാണല്ലോ ഒന്നിളക്കാനോ തിരിയാനോ പരസഹായമില്ലാതെ ഒന്ന് ടോയ്‌ലെറ്റിൽ പോകാനോ പറ്റാതെ കിടക്കുന്നതും നല്ല സുഖമുള്ള കാര്യമാ,
ഇച്ചായൻ പറഞ്ഞത് കാര്യമാ ബോധം കെടുത്തിയാർന്നു നട്ടെല്ലിന് നല്ലൊരു ഇൻജക്ഷൻ
എന്റെ മമ്മായും ഇതുപോലൊരു ഓപ്പറേഷനിലാ എന്നെ പ്രസവിച്ചെ പാവം ഇന്നും തണ്ടെല് വേദന പറഞ്ഞോണ്ടിരിക്കുവാ നാളെ ഞാനും പറയുമായിരിക്കും ഞങ്ങൾ പെണ്ണുങ്ങൾക്കിതൊക്കെ പറഞ്ഞിട്ടുള്ളതാന്നേയ്

എടി ഞാനതൊന്നും ഓർത്തു പറഞ്ഞതല്ല

എന്തോർത്തായാലും ഇച്ചായൻ അത് പറയാൻ പാടില്ലായിരുന്നു

അമ്മാമ്മേടെ കൂടെ വന്ന റാണി ചേച്ചി പറഞ്ഞതുകേട്ടോ ഓപ്പറേഷൻ കഴിഞ്ഞ കുട്ട്യേള് മാരുന്നുമ്മേലേ വാളരൂന്ന് ഇവർക്കൊക്കെ എന്ത് മറുപടിയാ പറയാ??

നിങ്ങൾ കൂടെയുള്ളവരാണ് സുഖ പ്രസവവും ‘അ’സുഖ പ്രസവവും സമ്മാനിക്കുന്നതെന്ന് ഇപ്പോ ബോധ്യമായി.

ജിൻസി ഒരടയാളമാണ്
നാളെയ്ക്കുള്ള അമ്മമാരുടെ,
സമൂഹത്തിൽ പരിപാലിച്ചു പാലൂട്ടിവളർത്തിയ പെണ്ണുങ്ങളുടെ
വേദന അനുഭവിച്ചല്ലാതെ ഒരു പെണ്ണും ജനിപ്പിക്കുന്നില്ല

ജനനത്തിന്റെ മാലാഖാമാർക്ക് ഹൃദയം നിറഞ്ഞ
“വനിതാദിനാശംസകൾ”

happywomensday

©Anzar anu

One comment

Leave a Reply to Marciat Cancel reply

Your email address will not be published. Required fields are marked *