പാർട്ട് 17
ജിഫ്ന നിസാർ. ❣️
“അവൻ ബോസ് കളിക്കുന്നുണ്ടോ അഖിലേ?”
ഫോൺ വെച്ചയുടൻ അലോഷി ആദ്യം ചോദിച്ചത് അതായിരുന്നു.
വിശ്വായോടുള്ള മുഴുവൻ ദേഷ്യവും അവന്റെ മുഖത്തും വാക്കിലുമുണ്ട്.
“അവൻ മിടുക്കനാ അലോ..”
അഖിൽ ഗൂഡമായൊരു ചിരിയോടെ അലോഷിയെ നോക്കി.
പക്ഷേ അവനാ പറഞ്ഞതും രസിച്ചിട്ടില്ല.
“ഏതു കൊമ്പത്തെ മിടുക്കനാണേലും ഇത് കഴിഞ്ഞു പോകുമ്പോൾ നല്ലൊന്നാന്തരം ചതിയനാണല്ലോ അവൻ.. അതും ഡെന്നീസ് മാത്യുവിന്റെ മകളെ കാശിനു വേണ്ടി പ്രേമിച്ചു ചതിച്ചവൻ.ചില്ലറ കാര്യമാണോ അത്.
അലോഷി ക്രൂരമായൊരു ആവേശത്തിൽ ച്ചിരിച്ചു.
അഖിലും അത് തലയാട്ടി സമ്മതിച്ചു.
“ഡെന്നിസ് മാത്യുവിന്റെ ഒരേയൊരു മകൾ.. അവളെത്ര പ്രിയപ്പെട്ടതാണ് അയാൾക്കെന്ന് നമ്മൾക്കറിയാവുന്ന പോലെ അവനറിയില്ലല്ലോ.. ഞാൻ അതോർത്തു കൊണ്ട് ക്ഷമിക്കുന്നത..അല്ലായിരുന്നെങ്കിൽ ഇത് പോലൊരു കാര്യത്തിന് ഇത്രേം കാശും കൊടുത്തു അവന്റെ ഒടുക്കത്തെ അഹങ്കാരവും സഹിച് കൊണ്ട് നമ്മളവനെ പൊക്കി കൊണ്ട് വരില്ലല്ലോ അഖിലേ..”
അലോഷിയുടെ അസംതൃപ്തി നിറഞ്ഞ സ്വരം.
കാണുമ്പോൾ ഒക്കെയും വിശ്വാ എടുത്തടിച്ചത് പോലെ പറയുന്നതും തങ്ങളെ പഞ്ചപുച്ഛമടക്കി നിന്നു ബഹുമാനിക്കുന്നില്ല എന്നതും പറയുന്നത് അത് പോലെ അനുസരിക്കുന്നില്ല.. അവന് അവന്റേതായ തീരുമാനങ്ങളും അഭിപ്രായങ്ങളും ഉണ്ടെന്നുള്ളതുമെല്ലാം അലോഷി വിശ്വാക്ക് നേരെ ആരോപിക്കുന്നാ ഗുരുതരമായ ആരോപണങ്ങളാണ്.
അതിലൊരു ഇഷ്ടക്കേട് അഖിലിനും ഉണ്ടെങ്കിലും അലോഷിയുടെ അത്രയുമില്ല.
പോരാത്തതിന് വിശ്വായുടെ കാര്യത്തിൽ മോഹൻ ദാസിന്റെ ഇടപെടലും.
വിശ്വായെ.. അവൻ പറയുന്നതും ചെയ്യുന്നതുമെല്ലാം അവനറിയാതെയൊരു വിഡിയോ പകർത്തി മോഹൻ ദാസിനു അയച്ചു കൊടുത്തിരുന്നു.
നേരിട്ട് വിശ്വായുടെ മുന്നിലേക്ക് വരുന്നില്ല എന്നത് മോഹൻ ദാസ്സിനൊപ്പം അഖിലും അലോഷിയും കൂടി തീരുമാനിച്ചതാണ്.
അങ്ങനെ പോലും ഡെന്നീസ് മാത്യു അവനിൽ പിടിച്ചു തൂങ്ങി തന്നിലേക്ക് എത്തരുത് എന്നത് അയാളുടെ വാശിയാണ്.
അഖിലും അലോഷിയും പിന്നെ ഇത് പോലെ നിരവധി ബിസിനസ് ഡീൽ ചെയ്യുന്നത് കൊണ്ട് മോഹൻ ദാസിന്റെ മാത്രം ആളുകളുമല്ല.
എല്ലാം പഴുതടച്ചുളള കളിയാണ്..
“നിന്റെ അവനെ കാണുമ്പോഴുള്ള ചൊറിച്ചിൽ കുറച്ചൊക്കെ അടക്കി വെക്കണം അലോ.. അത് അവനോടുള്ള ഇഷ്ടം കൊണ്ടല്ല.. അറിയാലോ.. ബോസ് പറഞ്ഞത്.. ഇത് പോലൊരു വള്ളി കെട്ട് കേസിനു പറ്റിയ ആളാണ് അവൻ..
മിത്രയോട് മുട്ടി നിൽക്കാൻ അവന് കഴിയും.
അവളുടെ അത്രയും വിദ്യാഭ്യാസമില്ലെങ്കിലും അവന്റെ മുന്നിൽ അവളെ മുട്ടി കുത്തിക്കാനുള്ള കഴിവൊക്കെ അവനുണ്ട്..
അത് നമ്മൾ അംഗീകരിച്ചു കൊടുത്തേ മതിയാവൂ..
അപ്പൊ പിന്നെ അവനോടിടയാൻ നിന്നിട്ട് അവനെങ്ങാനും തിരിച്ചു പോയ ഇനി ഇത് പോലൊരു ആളെ കിട്ടുക അത്ര എളുപ്പമല്ല..”
അഖിൽ ഗൗരവത്തോടെ പറയുമ്പോൾ അലോഷിക്കും അറിയാം അത് സത്യമാണെന്ന്.
അവന് കൊടുത്തു കാഷൊന്നും ഒരു ബലമായി കാണാനേ പറ്റില്ല.
കൂടുതൽ ചൊറിയാൻ പോയാൽ.. ഇതൊന്നും വേണ്ടന്ന് തോന്നിയാൽ സ്വന്തം കിഡ്നി തൂക്കി വിറ്റിട്ടായാലും ആ കാശ് തന്നു തീർത്തിട്ട് ചെക്കനവന്റെ പാട് നോക്കി പോകും.
അതിലൊരു സംശയവും വേണ്ട.
അതിനേക്കാൾ പ്രധാന കാര്യം…അവന് കൊടുകാം എന്നേറ്റ തുക.. അതിൽ അഞ്ചു ലക്ഷം മാത്രം മതിയെന്ന് അവൻ പറഞ്ഞത് ബോസിന് അറിയില്ല.
അവന്റെ വകയിൽ ബോസ്സിന്റെ കയ്യിൽ നിന്നും വാങ്ങിച്ച അൻപതു ലക്ഷത്തിൽ ബാക്കി നാല്പതഞ്ചു ലക്ഷം തന്റെയും അഖിലിന്റെയും അക്കൗണ്ടിൽ സേഫ് ആണെന്ന് ബോസിനും വിശ്വാക്കും അറിയില്ല..
“ഇല്ലെടാ.. ഞാനിനി ഒന്നിനും ഇല്ല.. പക്ഷേ അവന്റെ അഹന്ത നിറഞ്ഞ നോട്ടവും ഭാവവും കാണുമ്പോൾ എനിക്കാ മോന്ത നോക്കി പൊട്ടിക്കാനാ തോന്നാറുള്ളത്.. പിന്നെയത് പറഞ്ഞു തീർക്കുന്നു എന്ന് മാത്രം..”
അലോഷി കൈ കൂട്ടി തിരുമ്പി കൊണ്ട് അഖിലിന്റെ നേരെ നോക്കി.
“അണയാൻ പോകുന്ന വിളക്കാണ് അലോഷി.. വിശ്വാ.
അവൻ നടന്നു കയറി വന്ന അപകടം.. അതിന്റെ ആഴം.. ഒന്നും അവനറിയില്ല.
നമ്മൾക്കു വേണ്ടി ചെയ്യുന്ന ജോലി..
സത്യത്തിൽ അതവന്റെ മരണക്കെണി കൂടിയാണ്..
മിത്രയുടെ കാര്യത്തിൽ ഒരു തീരുമാനം ആകുന്നതോടെ.. അവളെ വെച്ചിട്ട് നമ്മൾ ആഗ്രഹിച്ച ആ ഓർഡർ നമ്മുക്ക് കിട്ടുന്നത് വരെയും വിശ്വാ നമ്മുടെ ആളാണ്..
അതായത് അത് വരെയും അവൻ സേഫാണ് എന്നർഥം
അത് കഴിഞ്ഞാൽ,
അഖിൽ തല ചെരിച്ചു കൊണ്ട് അലോഷിയെ നോക്കി..
അവനിലും ഒരു ചിരിയുണ്ട്..
“പിന്നെയവൻ ഡെന്നീസിന്റെ ഇരയാണ്.
മകളെ വേദനിപ്പിച്ചവനെ.. അവളുടെ സങ്കടങ്ങൾക്ക് കാരണമായവനെ അയാൾ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?”
അഖിൽ ചോദിക്കുമ്പോൾ അതേ ചിരിയോടെ തന്നെ അലോഷി ഇല്ലെന്ന് തലയാട്ടി..
“അതായത്.. വിശ്വാ നേർച്ച കോഴിയാണ്..അലോ.
നമ്മൾ വിട്ടു മാറുന്നതോടെ ഡെന്നീസ് മാത്യു വിധി തീർപ്പാക്കുന്ന.. നേർച്ച കോഴി…”
പറയുന്നതിനിടെ തന്നെ അഖിലിന്റെ മുഖം വലിഞ്ഞു മുറുകി…
അലോഷിയുടെ മുഖത്തും ഒരു സംതൃപ്തി നിറഞ്ഞിരുന്നു..
💜💜
അവരെന്തു പറഞ്ഞെടാ..?
കയ്യിലൊരു ഗ്ലാസ് ചായയും കൊണ്ട് മുരുകനും വിശ്വായുടെ അരികിൽ വന്നിരുന്നു.
“അവരുടേയാ ബോസില്ലേ.. അയാളോട് പറഞ്ഞിട്ട് അര മണിക്കൂർ കൊണ്ട് തീരുമാനം പറയാമെന്ന്”
“അവര് വേണ്ടന്ന് പറയുമോടാ.. “
“അവരെന്തു പറഞ്ഞാലും നമ്മൾക്ക് പ്രശ്നമല്ല മുരുകാ..
അഞ്ചു ലക്ഷം രൂപക്ക് ചെയ്യുന്ന ജോലി എന്നായിരുന്നു എഗ്രിമെന്റ്.. ആ തുക നമ്മൾക്ക് കിട്ടി ബോധിക്കുകയും ചെയ്തു.
ഇനിയുള്ളത് അതിന് വേണ്ടിയുള്ള ജോലിയാണ്.
അത് നമ്മൾ ചെയ്യാൻ അതിന് വേണ്ടിയെത്ര കാശും മുടക്കാൻ അവർ ഒരുക്കമാണ്.
നമ്മുടെ ഭക്ഷണം.. താമസം.. എന്ന് വേണ്ട ബാക്കി എല്ലാത്തിനും അവർ തന്നെ കാശിറക്കും.
നമ്മൾ വെറുതെ നിന്ന് കൊടുത്താൽ മാത്രം മതി…”
തന്റെ കയ്യിലുള്ള ഗ്ലാസ്സിലെ ചായ മുഴുവൻ കുടിച്ചു തീർത്തു കൊണ്ട് വിശ്വാ സിറ്റൗട്ടിലെ തൂണിലേക്ക് ചാരിയിരുന്നു.
“പക്ഷേ നമ്മുക്കാ സൗകര്യം വേണ്ട മുരുകാ.. മറ്റൊരാളെ ചതിച്ചിട്ട് കിട്ടുന്ന കാശ് കൊണ്ട് നമ്മൾ ഭക്ഷണം കഴിച്ചാൽ അതൊരിക്കലും ദഹിക്കില്ലഡാ..
മല്ലിയുടെ ജീവൻ രക്ഷിക്കാൻ നമ്മളാ കാശ് വാങ്ങിച്ചു..
ഇനിയൊരു ചില്ലി കാശ് പോലും നമ്മുക്കാ വഴിയിൽ വേണ്ട മുരുകാ..”
വിശ്വാ പറയുമ്പോൾ മുരുകനും അത് മതിയെന്ന് തലയാട്ടി സമ്മതിച്ചു.
ഇവിടെ നിൽക്കുന്ന അത്രയും നാൾ നമ്മുക്ക് കഴിഞ്ഞു കൂടാൻ ഉള്ളത്.. അതാണ് ഞാൻ അവരോട് പറഞ്ഞത്..
കാന്റീൻ അവർ ലീസിന് എടുത്തോട്ടെ..
നമ്മൾ അവിടെ ജോലി ചെയ്യുന്നു..
അതായത് അതിന്റെ അടുക്കളയിൽ കയറി നമ്മൾ പണിയും എന്നതല്ല ഞാൻ ഉദ്ദേശിച്ചത്..
നല്ലത് പോലെ പണി അറിയാവുന്ന ആൾക്കാരെ ഇറക്കി നമ്മൾ നടത്തി കൊണ്ട് പോകും..
ആറ് മാസം അതിൽ നിന്ന് എന്ത് കിട്ടിയാലും നമ്മൾക്ക്..
അതിപ്പോ ലാഭം ആണെങ്കിലും നഷ്ടമാണെങ്കിലും.
ആദ്യത്തെ ഒരു മാസം കൊണ്ട് നമ്മൾക്കറിയാൻ കഴിയും മുന്നോട്ടുള്ള പോക്കിന്റെ റൂട്ട്..
നഷ്ടത്തിലാണ് ഓടുന്നതെങ്കിൽനമ്മുക്കത് അവിടെ വെച്ചു നിർത്താം..”
തന്റെ മനസ്സിലുള്ളത് മുഴുവൻ വിശ്വാ മുരുകനോട് പറഞ്ഞു കൊടുത്തു.
അവനെന്തു കൊണ്ടാണ് തീരുമാനം പറയാൻ വൈകിച്ചതെന്ന് മുരുകന് അപ്പോഴാണ് മനസിലായതും..
വളരെ നേരം അവൻ ആലോചിച്ചെടുത്ത ഒരു തീരുമാനമായിരുന്നു അപ്പോഴാ പറഞ്ഞത്.
ഈ ഒരു ജോലിയുടെ പേരിൽ ഇനിയൊരു രൂപ പോലും അവരിൽ നിന്നും കൈപറ്റി കൊണ്ട് ജീവിക്കാൻ അവന് വയ്യെന്ന് തോന്നി.
മല്ലിയുടെ ജീവൻ രക്ഷിക്കാൻ എന്നൊരു ന്യായമുണ്ട് ആദ്യം വാങ്ങിച്ച കാശിന്.
ഇനിയങ്ങോട്ട് അത് അങ്ങനെയല്ല.
ഇനി അത് സ്വീകരിക്കുന്നത്.. അതവന് ചിന്തിക്കാൻ കൂ ടി വയ്യ.
തീരുമാനം നിനക്കെടുക്കാം എന്ന് അഖിൽ പറഞ്ഞിട്ട് പോയതും അവന് ധൈര്യമായിരുന്നു.
എന്നിട്ടും അഖിലിനെ വിളിക്കും മുന്നേ അവൻ വക്കീലിനെ വിളിച്ചു..
മനസ്സിൽ ഉള്ളതെല്ലാം അയാളോട് പറഞ്ഞു.
“സംഭവം കുഴപ്പമൊന്നുമില്ല.. നിനക്ക് ചെയ്യാൻ കഴിയും എന്നുറപ്പുണ്ടെങ്കിൽ ഏറ്റെടുത്തോ..”എന്നായിരുന്നു അയാളുടെ മറുപടി.
നിയമസഹായം എന്തെങ്കിലും വേണമെങ്കിൽ ഞാൻ വിളിക്കാം എന്നും പറഞ്ഞു കൊണ്ട് വിശ്വാ പിന്നെ അഖിലിനെ വിളിച്ചു.
പറ്റില്ല എന്ന് പറയാഞ്ഞത് വിശ്വാക്ക് പ്രതീക്ഷ തന്നെയാണ്.
വെറുതെ ഇരുന്നു തിന്നുന്നു എന്നുള്ള അവരുടെ പരാതി ഒരിക്കലും കേൾക്കേണ്ടി വരരുത് നിർബന്ധമില്ലായിരുന്നു.
“നടക്കുമായിരിക്കും. അല്ലേടാ..”
മുരുകൻ വിശ്വായെ നോക്കി..
“നടക്കുമെങ്കിൽ നടക്കട്ടെ മുരുകാ..”
വിശ്വാക്കത് അത്രയേ ഉണ്ടായിരുന്നൊള്ളു.
അതിന് വേണ്ടി അവരുടെ മുന്നിൽ തല താഴ്ത്തി നിൽക്കാനൊന്നും അവന് വയ്യ..
ഇനി ഇതല്ലെങ്കിലും… ഒരു ജോലി കണ്ടു പിടിക്കണം എന്ന് തന്നെയാണ് അവന്റെ ഉള്ളിലും.
അപ്പോഴും ഇതിന്റെ പേരിൽ അവരുടെ ഔദാര്യം സ്വീകരിക്കില്ല എന്നതവൻ വീണ്ടും വീണ്ടും ഓർത്തു..
❤🔥❤🔥
ഈ പരിപാടി നടക്കുമെന്ന് തോന്നുന്നില്ല മിത്രമേ.. “
ടീന ഒറ്റ ദിവസം കൊണ്ട് മടുത്തു പോയി.
അത്രക്കുണ്ടായിരുന്നു അന്നത്തെ അവളുടെ കഷ്ടപ്പാട്.
മുടിഞ്ഞ ട്രാഫിക് ബ്ലോക്ക്…
രാവിലെ എട്ടിനു വീട്ടിൽ നിന്നിറങ്ങിയിട്ടും ഫസ്റ്റ് പിരീഡ് കഴിഞിട്ടാണ് ഫസ്റ്റ് ദിവസം അവൾ കോളേജിൽ എത്തിയത്.
അതിന്റെയൊരു ചടപ്പ് അവളിൽ നല്ലത് പോലുണ്ട്.
“ആദ്യദിവസം തന്നെ നെഗറ്റീവ് പറയാതെടാ..”
മിത്ര അവളുടെ കയ്യിൽ അമർത്തി പിടിച്ചു.
“നെഗറ്റീവ് അല്ലേടി. എന്നും ഇത് പോലെ തന്നെയാണ് ഈ നേരത്തെ റോഡിന്റെ അവസ്ഥ.
തിരക്ക് പിടിച്ച നേരമല്ലേ.
ബസ്സിലായാൽ ഇതിനേക്കാൾ വൈകും എന്നോർത്തു കൊണ്ടാ ഞാൻ സ്കൂട്ടിയെടുത്തത്. അത് അതിനേക്കാൾ വലിയൊരു പാരയായി.
എത്ര പ്രാവശ്യം ഞാൻ കാലനെ നേരിട്ട് കണ്ടെന്നോ.. ഇങ്ങനെ എന്നും..
എന്റമ്മോ.. ഞാനൊരു അബദ്ധമാണോ ചെയ്തത് എന്നെനിക്കിപ്പോ തോന്നുന്നു..”
ടീന മുഖം ചുളിച്ചു.
അതോടെ മിത്രയുടെ മുഖവും മങ്ങി.
ഒറ്റക്കാണേലും താൻ ഇവിടെ തുടരും..
പക്ഷേ ടീന കൂടെ ഉണ്ടെങ്കിൽ അതൊരു..
അവൾ ഒന്നും പറയാതെ ടീനയെ നോക്കി.
“നീ ടെൻഷനാവാതെടി.. നമ്മുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം. എന്തായാലും നിനക്കൊപ്പം ഞാനും ഏറ്റു പോയിലെ..
ഇനിയിപ്പോ ഞാൻ പാതിയിൽ ഇട്ടിട്ട് പോണില്ല..
നീ ആഗ്രഹിക്കുന്നത് പോലെ കോളേജിന്റെ രസങ്ങളറിയാൻ നമ്മൾ ഇവിടെ തന്നെ കാണും..”
മിത്രയുടെ മൗനം കണ്ടിട്ട് ടീന അങ്ങനെയൊരു വാക്ക് കൊടുക്കുമ്പോഴും അവൾക്കറിയില്ലായിരുന്നു അതെങ്ങനെ മുന്നോട്ടു കൊണ്ട് പോകും എന്നുള്ളത്..
“നമ്മുക്ക്.. നമുക്കിവിടെ ഒരു ഹോസ്റ്റൽ നോക്കിയാലോ ടീന..?”
മിത്ര ടീനയെ നോക്കി.
“ആലോചിക്കബിളാണ്. പക്ഷേ വീട്ടിൽ മിക്കവാറും സീനാവും.”
“അതൊക്കെ നമ്മുക്ക് സെറ്റാക്കാം.. നീ ഓക്കെയാണോ.. ആദ്യം അത് പറ.”
“എനിക്ക് .. എനിക്ക് കുഴപ്പമൊന്നുമില്ല.. പക്ഷേ ഹോസ്റ്റൽ എന്ന് പറയുമ്പോ..”
ടീന മുഖം ചുളിച്ചു.
“ഒരു കുഴപ്പവുമില്ലെടി.. ഞാനും ഹോസ്റ്റലിൽ നിന്നല്ലേ പഠിച്ചത്..’
ടീനക്ക് എതിർപ്പൊന്നും ഇല്ലെന്ന് കണ്ടതും മിത്ര ആവേശത്തിലാണ്.
“അങ്ങ് വിദേശത്തുള്ള ഹോസ്റ്റലും ഇവിടെ നാട്ടിലുള്ള ഹോസ്റ്റലും തമ്മിൽ നീ കമ്പയർ ചെയ്തു പറയല്ലേ എന്റെ മിത്രമേ.. വൻ ശോകമാകും.ഇവിടുത്തെ കാര്യം നിനക്കൊന്നും അറിയില്ല..ഒന്നും”
ടീന ദയനീയമായൊരു ഭാവത്തിൽ കൈ കൂപ്പി കാണിച്ചു..
“പിന്നെന്ത് ചെയ്യും..?”
മിത്ര ടെൻഷനോടെ ടീനയെ നോക്കി.
“ഒരു മിനിറ്റ്.. ഞാൻ അഭിയെ ഒന്ന് വിളിക്കട്ടെ.. അവൻ ഇവിടെ ആയിരുന്നു പിജി ചെയ്തത്. അത് ഇവിടെവിടെയോ റെന്റിന് കിട്ടുന്ന വീട്ടിൽ..
അവനും അവന്റെ ഒരു ഫ്രണ്ടും..
അന്നാ വീടിനെ കുറിച്ചും ആ ഏരിയ യെ കുറിച്ചും അവൻ പറഞ്ഞത് എനിക്ക് ഓർമയുണ്ട്..
നമ്മുക്ക് ആ വഴിയൊന്നു പിടിക്കാം..
പറയുന്നതിനൊപ്പം തന്നെ ടീന ഫോണിൽ അഭിലാഷിന്റെ നമ്പറിലേക്ക് വിളിക്കുന്നുണ്ടായിരുന്നു..
തുടരും…
**mind vault**
mind vault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking