വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം …..
ആദ്യത്തെ വിരുന്നിൻ്റെയും യാത്രകളുടെയെല്ലാം തിരക്ക് ഒഴിഞ്ഞ് രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ അവൾ വരുന്നത് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ …..
അവൾ വന്നു ….ഭർത്താവിൻറെ കൂടെ …..ഒരു മാസം മുമ്പ് പടിയിറങ്ങിപ്പോയ കുട്ടിത്തം മാറാത്ത 20കാരിയായിട്ടല്ല….
കഴുത്തിൽ കിടക്കുന്ന ആ വലിയ താലി… അവളുടെ കുട്ടിത്തവും കുസൃതിയും കവർന്നെടുത്തത് പോലെ തോന്നി എനിക്ക്….
ഓർമ്മവെച്ച നാളിൽ പിന്നെ ആ കൈയിലെ മൈലാഞ്ചി ചുവപ്പ് മാറി ഞാൻ കണ്ടിട്ടില്ല…. എന്നാൽ ഇന്ന് അത് പതിയെ മാഞ്ഞു തുടങ്ങിയിരിക്കുന്നു….
നീണ്ട മിഴികൾ കൺമഷിയാൽ കറുപ്പിച്ച് പിന്നെയും പിന്നെയും നീട്ടി എഴുതിയിരുന്നവളുടെ കൃഷ്ണമണിയുടെ കറുപ്പ് മാത്രം ബാക്കിയുണ്ട് …..
തലമുടി കാണാതെ തട്ടം മറക്കാൻ ഞാൻ ശകാരിക്കുമ്പോൾ …..
പിന്നെ ഹെയർ സ്റ്റൈൽ ആര് കാണാനെന്ന് ചോദിച്ച് എന്നെ കളിയാക്കി ….. ഷോൾ കൊണ്ട് മാത്രം തല മറച്ചിരുന്നവൾ …..
ഒരു മുടി പോലും പുറത്തു കാണാതെ …..ഭംഗിയായി പല ചുറ്റ് ചുറ്റി തല മറച്ചിട്ടുണ്ട് …..
അവളുടെ മാറ്റങ്ങൾ കണ്ട് നിൽക്കെ …..ഓടിവന്നവൾ എന്നെ കെട്ടിപ്പിടിച്ചു …..
ഉമ്മിച്ചി…..എനിക്ക് ഏറ്റവും കൂടുതൽ അവിടെ മിസ്സ് ചെയ്യുന്നത് എൻറെ ഉമ്മച്ചിയെയാണ് ….തേങ്ങി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു ……
അവൾ പോയതിൽ പിന്നെ ശരിക്കും ഞാനും ഒറ്റപ്പെട്ട് പോയിരുന്നു …..പകൽ എല്ലാവരും പോയാൽ പിന്നെ തനിച്ചാണ് വീട്ടിൽ …..
ഉപ്പയും മോനും പോയാൽ രാത്രിയാണ് വരവ് …..
പിന്നെ വൈകുന്നേരം വരെ നോക്കിയിരിപ്പാണ്…”
കോളേജിൽ നിന്നും അവൾ വരുന്നത് വഴിക്കണ്ണുമായി കാത്തിരിക്കും …..
വന്നാൽ വിശേഷങ്ങളായി കളിചിരികളായി സമയം കറച്ച് അങ്ങനെ പോകും …..ആ കളിയും ചിരിയും അധികം നീണ്ടു നിൽക്കില്ല …..
ഞാൻ പറഞ്ഞ ഒരു വക അനുസരിക്കില്ല ….തർക്കുത്തരം പറയും …. കോഷ്ട്ടി കാണിക്കും …..എന്തേലും ജോലി ചെയ്യാൻ പറഞ്ഞാൽ …..അടുത്ത പറമ്പ് ചാടി തറവാട്ടിൽ പോയി വെറുതെ സൊറ പറഞ്ഞിരിക്കും …..
നേരത്തെ കുളിക്കാൻ പറഞ്ഞാൽ കുളിക്കില്ല …..നമസ്കരിക്കില്ല …. ഖുർആൻ ഓ തില്ല …..നേരത്തെ എഴുന്നേക്കില്ല ….
സുബഹി നമസ്കരിക്കില്ല ….
എനിക്കെന്നും അവളെക്കുറിച്ച് പരാതികളാണ് …..
ഇടയ്ക്കിടയ്ക്ക് അവൾ പറയും …..ഓ….. കല്യാണം കഴിഞ്ഞ് പോകുന്നത് വരെ സഹിച്ച മതിയല്ലോ ഈ ഉമ്മച്ചിനെ …..
ഉപ്പച്ചി എന്നെ ഒന്ന് വേഗം കെട്ടിച്ച് വീട് …..ഉമ്മച്ചിനെ കൊണ്ട് എനിക്ക് ഈ വീട്ടിൽ ഒരു പൊറുതി ഇല്ലാതായിട്ടുണ്ട് ……
അപ്പോ ഞാൻ പറയും ……ങാ….വേഗം കെട്ടിച്ചു വിടാൻ പറ ഉപ്പാനോട് …..
അമ്മായിയമ്മ വെച്ചുണ്ടാക്കി ടേബിളിൽ വിളമ്പി വെച്ചിട്ട് വന്ന് വിളിക്കും …ഉമ്മച്ചിയെ പോലെ …..അപ്പോ വന്ന് കഴിച്ചിട്ട് പോയാൽ മതിയാകും …..
കല്യാണം ഉറപ്പിച്ച് കഴിഞ്ഞുo അവൾ ഇടയ്ക്കിടയ്ക്ക് പറയു0 …..ഉമ്മച്ചിയെ പിരിയുന്നതിലല്ല ….
ഉപ്പച്ചി യെയും ഇക്കക്കാനെയും പിരിയുന്നതിലാണ് സങ്കടമെന്ന് …..
കല്യാണത്തിന്റെ അന്നും കെട്ട് കഴിഞ്ഞ് ഇറങ്ങുമ്പോഴും കെട്ടിപ്പിടിച്ച് കരഞ്ഞത് അത്രയും ഉപ്പയെയും ആങ്ങളയെയും തന്നെയായിരുന്നു …..
അവൾ പോയ ആ രാത്രി ഞങ്ങൾ മൂന്നു പേർക്കും ഇടയിൽ അവൾ ഇല്ലാത്ത ഒരു ശൂന്യത നിറഞ്ഞ് നിന്നെങ്കിലും ….
പിന്നീടുള്ള ദിവസങ്ങളിൽ …..ഞാൻ ഒഴികെ ബാക്കി രണ്ടാളും അവൾ ഇല്ലാത്തതിന്റെ കുറവിനെ കുറിച്ച് പറഞ്ഞ് ഞാൻ കേട്ടില്ല ….
അവർ രണ്ടുപേരും അവരുടേതായ തിരക്കുകളിലായിരുന്നു ….
അപ്പോഴും ഒറ്റക്കിരിക്കുന്ന പകലുകളിൽ അവളുടെ ഓർമ്മകൾ എന്നെ കരയിക്കുന്നുണ്ടായിരുന്നു.
ശരിക്കും ഒറ്റപ്പെട്ട് പോയി …..മിണ്ടാനും പറയാനും ആളില്ലാതെ ശ്വാസം മുട്ടും പോലെ ……
കല്യാണം കഴിഞ്ഞ് പോയതിൽ പിന്നെ …..ഒരു ദിവസത്തിൽ പത്തിൽ കൂടുതൽ തവണ വിളിക്കും .
അതിൽ സംശയങ്ങൾ …..പരാതികൾ ….. സങ്കടങ്ങൾ അങ്ങനെ പലതും ഉണ്ടാകും ……
ചിലപ്പോഴൊക്കെ തോന്നും എങ്ങും വിടണ്ടായിരുന്നു എന്ന് ….കൺനിറയെ കാണാൻ ….. ആ കളിചിരികളുമായി എന്നും മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് …..
അവളുടെ കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ ഒന്നും സങ്കടങ്ങളെയല്ല ….എന്നാലും കേൾക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലാണ് ……ആ മനസ്സ് വേദനിക്കുമോ എന്ന ഭയമാണ് …..
വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിൽ ചെല്ലുമ്പോളാണ് പെൺമക്കൾ സ്വന്തം അമ്മയെയും അവരുടെ സ്നേഹവും തിരിച്ചറിയുന്നത്.
പെണ്ണല്ലേ …..പറിച്ച് നട പെടേണ്ടവളാണ് …..ജനിച്ച്
വീണ സ്വർഗ്ഗത്തിൽനിന്നും …..മറ്റൊരു വീടിനെ സ്വർഗ്ഗം ആക്കേണ്ടവൾ …..
പലതും സഹിക്കേണ്ടിവരും …..പലതും ത്യജിക്കേണ്ടി വരും ….. കുടുംബം അത് ഇമ്പമുള്ളതാക്കാൻ …..
റിയ അജാസ്