
രഹസ്യ പ്രേമം പഠിക്കുന്ന കാലത്തു എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു. എന്റെ പേര് സൽമാൻ അന്ന് ഉണ്ടായിരുന്ന ലേറ്റസ്റ്റ് മോഡൽ റ്റയിറ്റ് ഉള്ള ജീൻസും കുട്ടികുപ്പായവുവും പിന്നെ പാറി പറക്കുന്ന മുടിയും അവിടവിടെ മുഖത്ത് ഓരോ രോമംവെച്ചിട്ട് അഡ്ജസ്റ്റ് ചെയ്ത് താടിയും പിന്നെ കുറേശ്ശേ മുഖ സൗന്ദര്യം നഷ്ട്ടപെടുത്താൻ എന്ന പോലെ മുഖക്കുരു.. ഓഹ് വിഷയതില്‍ നിന്ന് വഴി മാറി എന്നെ വർണ്ണിക്കൽ ആയോ എനിക്ക് എന്റെ സ്വന്തം ക്ലാസ്സിലെ സുമയ്യയെ ഇഷ്ട്ടമാണ് പക്ഷെ പറയാൻ മടി അവൾക് എന്നെ ഇഷ്ട്ടായില്ലെങ്കിലോ അവളാണേൽ ഒരു സിനിമ നടിയുടെ മൊഞ്ചും ഞാൻ ട്രന്റ് ഒകെ ആണേലും. ഒട്ടും തടി ഇല്ല പൊക്കം ഉണ്ട് ഡെയിലി കോളേജിൽ. പോകാൻ നേരത്ത് കണ്ണാടി 2 തവണ നോക്കും ഉറപ്പ് വരുത്തും എന്നെ കാണാൻ കൊള്ളും എന്ന് കോളേജ് ബി എ ഫൈനൽ ഇയർ മാത്രം ആയിട്ട് ഞന് കോളേജിലെക് വന്നതാ ക്ലാസ്സിൽ എന്നെ കൂടാതെ ഒരു 6 ആൺകുട്ടികൾ മാത്രം പെൺകുട്ടികൾ 50 എണ്ണം. ഉണ്ടാകും മൊത്തത്തിൽ ഒരു പെണ്പടയിൽ പെട്ട 7ആമത്തെ പൂവനിൽ അത്യാവശ്യം മൊഞ്ചു ഞന് തന്നെ എന്ന് സ്വയം അങ്ങ് വിലയിരുത്തും എന്നും ഇട കണ്ണിട്ട് ഞാൻ സുമയ്യയെ നോക്കും അവളെ അങ്ങിനെനോക്കികൊണ്ടിരിക്കാൻ തന്നെ എന്താ രസം അവളെ മൊഞ്ചു കണ്ടാൽ ചുറ്റിൽ ഉള്ളത് ഒന്നും അറിയാൻ പറ്റില്ല അങ്ങിനെ അങ്ങ് നോക്കി നിന്ന് പോകും ഓരോ ദിവസവും ഉള്ളിലെ. പ്രേമം കൂടി കൂടി. ആകെ പൊട്ടി തെറിക്കും പോലെ ആയി മാസങ്ങൾ കടന്നു പൊയി എനിക്കാണേൽ. സുമി ഇല്ലാതെ പറ്റില്ല എന്നായി അത് തുറന്നു പറയാൻ ഉള്ള ധൈര്യം മാത്രം ഉണ്ടായില്ല അതിനിടയിൽ ക്ലാസ്സിലെ വേറെ ഒരു പെൺകുട്ടിക്ക് എന്നോട് കട്ടപ്രേമം ഞാൻ സുമയ്യ എന്നെ മൈൻഡ് ആകാത്തത് കൊണ്ടോ. എന്തോ എന്നെ ഇഷ്ട്ട പെടുന്ന പെണ്ണിനോട് ഒരു അടുപ്പം ഒക്കെ ആയി അവൾ അവളെ കെട്ടുമോ അതോ നിനക് നിനക് ടൈംപാസ്സ് ആണോന്നു. മറ്റൊരു പെണ്ണ് മുഗേന എന്നോട് ചോദിച്ചു ഞാൻ സത്യത്തിൽ സുമിയെ അത്രയ്ക്കു ഇഷ്ട്ടപെടുന്നുണ്ടായിരുന്നു ഇനിയും ഇവൾ എന്നോട് കൂടുതൽ അടുത്താൽ സുമിയെ എനിക്ക് എന്നന്നേക്കും ആയി നഷ്ട്ടമാകും എന്നിലെ വക്രബുദ്ദി ഉണർന്നു ഞാൻ പറഞ്ഞു എനിക്ക് ടൈംപാസ്സ് ആണെന്ന് അവൾ എന്നെ തനിച്ചു വിളിച്ചിട്ട് മോന്തക്ക് ഒന്ന് പൊട്ടിച്ചു ആവൂ ആരും കണ്ടില്ല ഞാൻ ജഗദീഷിന്റെ ഷർട്ടിൽ കാക്ക തൂറിയ സീനിനെ സ്മരിക്കും പോലെ ആരും കണ്ടില്ലല്ലോ എന്ന മട്ടിൽ കിട്ടിയത് വരവും വെച്ച് ക്ലാസ്സിലേക് വെച്ച് പിടിച്ചു . പിന്നീട് വീണ്ടും സുമിയെ മാത്രം നോക്കി ഞാൻ വെള്ളമിറക്കൽ തുടർന്നൊണ്ട് നിന്നു ..അങിനെ കാലം കടന്നു പൊയി സർവ ധൈര്യവും സംഘടിപ്പിച്ചു വീണ്ടും ഞാൻ ബസ്റ്റോപ്പിൽ നിലയുറപ്പിച്ചു. അവൾ ബസ്റ്റോപ്പിൽ വരുന്നു ബസ് കയറാൻ ഞാൻ അവിടെ പൊയി സുമി. നിന്നെ ഞാൻ ഇഷ്ട്ടപെടുന്നു ഐ ലവ് യു പറയുന്നു ഫുൾ പ്ലാനിട്ടു അങ്ങിനെ ബസ്റ്റോപ്പിൽ റെഡിയായി നിന്നു അതാ വരുന്നു കഥ നായിക സുമിക്കുട്ടി ഞാൻ ഓടി ചെന്നു പെട്ടെന്നു ബസ് വന്നത്. അവൾ കയറി പൊയി .. അവിടന്നങ്ങോട്ട് എന്റെ ധൈര്യം ഒലിച്ചു പൊയി മറ്റു പിള്ളേർ എന്നെ നോക്കി ഇത്രേം മൊഞ്ചുള്ള. പെണ്ണ് നിന്നെ മൈൻഡ് ആകില്ല കുരങ്ങേ എന്ന് പറയും പോലൊക്കെ എനിക്ക് തോന്നി തുടങ്ങി അല്ലേൽ അവൾ ഇങ്ങനെ ഓടി പോകുമോ എന്നൊക്കെ ആയി ചിന്ത പിന്നീട് സുമിയെ മറക്കാൻ ആയി ശ്രമം കുറെ കാലായി അവൾക്. പിന്നാലെ. പഠിക്കാനും മൂഡില്ല സെൻറ് ഓഫ് ആയി എല്ലാരും ഓട്ടോഗ്രാഫ് എഴുതൽ ആയി എന്റെ ഓട്ടോഗ്രഫ് ഗേൾസ് മത്സരിച്ചു എഴുതുന്ന കണ്ടപ്പോള് എനിക്ക് വീണ്ടും നഷ്ട്ടബോധം തോന്നി ഇത്രേം പെൺപട എന്നെ അത്രയ്ക്കു ഇഷ്ട്ടപെടുന്നുണ്ട് അല്ലേ. അതിൽ ഒരുവൾ എഴുതി 2തോണിയിൽ കാൽവയ്ക്കരുത് എന്ന് കൂടാതെ കൂട്ടത്തിൽ കഥാനായിക എനിക്ക് ഓട്ടോഗ്രാഫ് തന്നു കൂടെ അവളുടെ വീട്ടിലെ ലാൻഡ്ഫോൺ നമ്പറും എന്നിട്ട് എനിക്ക് തിരിച്ചു തന്നു ഞാൻ നമ്പർ വേഗം ഒരു ബുക്കിൽ കുറിച്ച് വെച്ച് അവള് കണ്ടു ഡയറി ഒന്നൂടെ. വാങ്ങിയിട്ട് നമ്പർ വെട്ടി കളഞ്ഞു ഞാൻ കരുതി എല്ലാവര്ക്കും ഇത് പോലെ നമ്പർ കൊടുത്തു കാണും അതിൽ കാര്യം ഇല്ല എന്ന് പിന്നീട് മറ്റു ബോയ്സിന്റെ ഓട്ടോഗ്രാഫ് നോക്കി നോക്കി ആർക്കും അവള് നമ്പർ കൊടുത്തില്ല എനിക്ക് മനസ്സിൽ ലഡ്ഡു പൊട്ടി.എങ്കിലും ഭാഗ്യം കൂടെ ഇല്ല അഞ്ചിന്റെ പൈസ കയ്യിൽ ഇല്ല ഫോൺ വിളിക്കാൻ വീട്ടിൽ ഉമ്മ എപ്പോഴും ഉണ്ടാകും ഇടയ്ക് അവൾ എന്നെ വിളിച്ചു എന്റെ ഉമ്മ ഫോൺ എടുത്ത് എന്നോട് ഏതോ. ഒരു കഞ്ഞി കുടിചിട്ടില്ലാത്ത ഒരു പെണ്ണ് നിന്നെ വിളിക്കുന്നെട എന്ന് ഞാൻ വിറച്ചോണ്ട് സംസാരിച്ചു ഡാ ഞാൻ സുമിയാ നിനക്കു സുഖമാണോ സൽമാനെ എന്ന് അങ്ങേ തലക്കൽ നായിക ഞാൻ എന്താ പറയണ്ടേ എന്നറീല്ല ആ നിനക്ക് സുഖമല്ലേ. ആ എന്നവളും പിന്നെ ഉമ്മയെ പേടിച്ചു 2 ആളും വിളിച്ചില്ല ഇടയ്ക് എപ്പോയോ 5 രൂപ എനിക്ക് കിട്ടി 5 കോയിൻ ആക്കി കോയിൻ ബോക്സിൽ പോയി വിളിച്ചു അവളെ അനിയത്തി അറ്റൻഡ് ചെയ്തു നീയാരാ ഇങ്ങനെ എങ്ങോട്ട് വിളിക്കരുത് caller id ഉള്ളതാ ഞൻ കംപ്ലയിന്റ് കൊടുക്കും എന്ന് ഞാൻ പേടിച്ചു പിന്നെ വിളിച്ചില്ല ……..കാലം കുറെ കടന്നു പോയി അവളെ ഫ്രണ്ടിനെ വിളിച്ചു അവൾ. പറഞ്ഞു നീ വേണ്ടാത്ത ചിന്ദിക്കണ്ട അവൾക് നിന്നോട് ഒന്നും ഇല്ല ഒരു പാവം തോന്നി ഫ്രണ്ട് ഷിപ്പിന്റെ പേരിൽ വിളിച്ചതാ വേറെ ആളുണ്ട് അവൾക് അനിയത്തിയുണ്ട് നോക്കുന്നോ എന്ന് ഞാൻ ഒന്നും പറഞ്ഞില്ല പിന്നീട് എപ്പോയോ വിളിച്ചപ്പോൾ അവളുടെ വീട്ടിലെ ലാൻഡ് നമ്പർ കിട്ടുന്നില്ല പതിയെ എല്ലാം. ഓർമയായി വർഷങ്ങൾ കടന്നു പോയി കൊണ്ടേ ഇരുന്നു അവളുടെ യാതൊരു വിവരവും അറിയാതെ. ആയി ഇന്റർനെറ്റ് സ്മാർട്ട്ഫോണിന്റെ കടന്നു വരവൊക്കെ ഇടയ്ക് നടന്നു ലോകം അതിവേഗം വികസിച്ചു കൂടെ , എനിക്ക് കല്യാണം. കഴിക്കാൻ വീട്ടിൽ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു വയസ്സ് 30ആയി. എന്റെ വീട്ടുകാർക്കു ഇഷ്ട്ടപെട്ട ഒരു കുട്ടി എന്റെ ഭാര്യയും ആയി ഞാൻ ഗൾഫിൽ നല്ല ജോലി ആയി കഴിഞ്ഞു പോകുന്നു അവൻ അൻസാർ എന്റെ ക്ലാസ്സ്‌മേറ്റ് ഇടയ്ക് ജുമുഹക് പളളി യിൽ വെച്ച് കണ്ടുമുട്ടി എല്ലാ. ബോയ്സും സെറ്റ് ആയി ഒരു വാട്ട്സപ് ഗ്രൂപ്പ് പിന്നീട് girls ഓക്കേ ഉള്ള വേറെ ഗ്രൂപ്പ് എന്നെയും ചേർക്കപെട്ടു ഞാൻ അറിഞ്ഞില്ല അതിൽ സുമി ഉണ്ടെന്നു ഞാൻ നോക്കുമ്പോൾ എന്റെ ഹായ് മെസ്സേജ് ശേഷം സൂമി കടന്നു വരുന്നു ഞാൻ പേർസണൽ. ആയി ചാറ്റ് ആയി ഞാൻ ഒന്ന് വിളിച്ചോട്ടെ എന്നായി അവള് ഊം എന്നും അങിനെ സംസാരിച്ചു കാട് കയറാൻ തുടങ്ങി അവൾ. പറഞ്ഞു നിന്നെ ഞാൻ ശ്രദ്ദിക്കാറുണ്ട് മുൻപ് എല്ലാ ബോയ്സും എന്നോട് കമന്റ് ഒക്കെ. അടിക്കും നീ ഇല്ലായിരുന്നു എന്ത് ചെയ്യുന്നെടാ സൽമാനെ ഞാൻ 2 മക്കൾ ബാപ്പയാ. നീയോ സെയിം പിച്ച്. 2 പെണ്കുട്ടികളുടെ ഉമ്മയും ഭർത്താവ് ഗൾഫിൽ എല്ലാം നല്ലത് ഇനി ചിരിച്ചോണ്ട് ഞാൻ തമാശ രൂപേണ എന്റെ രഹസ്യ പ്രേമം തന്നോട് ഉണ്ടായിരുന്നു നീ എനിക്ക് അന്ന് അവസരം തരാത്തോണ്ട് . പറയാനിനു എന്ന് ഞാൻ പറഞ്ഞു അപ്പോൾ തന്നെ ഇനി ഇതൊക്കെ നമുക്ക് അന്നത്തെ പ്രായത്തി ന്റെ ചാപല്യം ആയി കാണാം അല്ലേടാ എന്നും ഞാൻ പറഞ്ഞു ഇടയ്ക് വിളിക് വൈഫിനെ ഒക്കെ. പരിചയപെടാം എന്ന് പക്ഷെ അവള് ഒരു കരച്ചിൽ ആയിരുന്നു ഡാ നിന്നെ ഞാൻ എത്ര മാത്രം ഇഷ്ട്ടപെട്ടിരുന്നു എന്നറിയുമോ നീ അന്ന് പറഞ്ഞിരുന്നിനെൽ നിന്നെ കൊണ്ട് ഞാൻ ഒളിച്ചോടും അല്ല പിന്നെ ……ഞാനാകെ അന്ധാളിച്ചു ഇനി എന്ത് ചെയ്യും എനിക്ക് എന്റെ ഭാര്യ 2മക്കൾ അവളുടെ മക്കൾ ഒക്കെ ആയി ഇപ്പോൾ വാട്ട്സ് ആപ് ചാറ്റ് ഒക്കെ ഒളിഞ്ഞും മറ്റും. ഞാനും സുമിയും തുടരുന്നു മറ്റുളവർക്കിത് വെറും അവിഹിത ബന്ധം. ഞങ്ങൾ അത്രയ്ക്കു ഇഷ്ടപ്പെട്ടിരുന്നു പരസ്പരം പക്ഷെ സാഹചര്യം നമ്മളെ ഒന്നിക്കാൻ അനുവദിച്ചില്ല. ചിലപ്പോൾ ചിന്തിക്കും ആ ഞാൻ തേച്ച പെണ്ണിന്റെ ശാപം ആയിരിക്കാം ഇങ്ങനെ സംഭവിച്ചത് എന്ന് ………ഒരറ്റത്ത് സുമിയെ കാത്തു അവളുടെ സൽമു ആയി ഞാൻ കാത്തിരിക്കുന്നു ഒരിക്കലും നടക്കാത്ത സ്വപ്നത്തിനായി ഓർക്കുമ്പോൾ ഒരു നെടു വീർപ്പ് മാത്രം സൽമാൻ ഫാരിസ് 10.3.2022