മനുഷ്യനെ പിടിച്ച് കെട്ടി..!!

ഷരീക്ക NT

എപ്ലസ്സും ഒക്കെ വാരിക്കൂട്ടാൻ മുലപ്പാലിന്റെ മണം പോലും മാറാത്ത കുരുന്നുകളെ വലിയൊരു ഭാണ്ഡക്കെട്ടിന്റെ അകമ്പടിയോടെ വിദ്യാലയങ്ങളിലേക്കയച്ചിരുന്ന ദുരഭിമാനികളായ രക്ഷിതാക്കൾ അടഞ്ഞ് കിടക്കുന്ന കലാലയങ്ങളെ നോക്കി നെടുവീർപ്പിടുന്നു..
പഠനങ്ങളും പരീക്ഷകളുമില്ലാതെ ഈ ഒഴിവുകാലം ആർത്തുല്ലസിക്കേണ്ട നമ്മുടെ ബാല്യ കൗമാരങ്ങൾ ഇന്ന് വീടിനുള്ളിൽ തളച്ചിടപ്പെട്ടിരിക്കുന്നു. വേറെയും ചില ഗുണപാഠങ്ങൾ ഈ വൈറസ് നമുക്ക് നൽകുന്നുണ്ട്, നമ്മുടെ തൊടിയിലും വളപ്പിലും ഒക്കെ ഉണ്ടായിരുന്ന ഫലങ്ങളും കായ്കനികളും ഒക്കെ ഇന്ന് നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കാൻ തുടങ്ങിയിരിക്കുന്നു. ചെടികൾക്ക് വെള്ളമൊഴിക്കാൻ ശീലിച്ചിരിക്കുന്നു, അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കുന്നു, വീട്ടുകാർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും സംസാരിക്കാനും സമയം ഉണ്ടായിരിക്കുന്നു. മാത്രമല്ല ധൂർത്തിന്റെയും, ആർഭാടത്തിന്റെയും, അഹങ്കാരത്തിന്റെയും, പൊങ്ങച്ചത്തിന്റെയും കേന്ദ്രങ്ങളായി മാറിയിരുന്ന കല്യാണങ്ങളും വിരുന്നുകളും കേവലം ഒരു ചടങ്ങിൽ ഒതുക്കിയിരിക്കുന്നു, അതുവഴി നമ്മൾ പാഴാക്കിയിരുന്ന ഭക്ഷണ സാധനങ്ങൾ ഒരു നേരം വയർ നിറക്കാനില്ലാത്ത ന്റെ അവകാശമാണെന്ന് നമ്മൾ മറന്ന് പോയിരുന്നു. വളരെയധികം പാവനമായി കാണേണ്ട ഇത്തരം മംഗള കർമ്മങ്ങൾ ആഭാസത്തിന്റെ വിളനിലങ്ങളായി മാറിയിരുന്നു. അതിനെല്ലാം തൽക്കാലം ഒരറുതിയായിരിക്കുന്നു. ഇനിയും തീരുന്നില്ല ഗുണങ്ങൾ, സെക്കൻഡുകൾക്കുള്ളിൽ നിരത്തിലൂടെ ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങൾ എല്ലാം ഇന്ന് വിശമത്തിലാണ്, തത്ഫലമായി പുക മൂലം ഉണ്ടായിരുന്ന അന്തരീക്ഷ മലിനീകരണം ഒരുപാട് കുറഞ്ഞിരിക്കുന്നു, മാത്രമല്ല റോഡപകടങ്ങൾ കുറഞ്ഞിരിക്കുന്നു, പക്ഷികളും മൃഗങ്ങളും സസ്യ ലതാതികളും ആനന്ദ നൃത്തം ചവിട്ടുന്നു.കാരണം ഇതുവരെ ഭൂമി നമ്മുടേത് മാത്രമായിരുന്നല്ലോ ഇപ്പോൾ ഇത് അവർക്കും കൂടി ഉള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരെ എല്ലാവരേയും പിടിച്ച് കെട്ടിയപ്പോൾ പക്ഷികളും മൃഗങ്ങളും സസ്യങ്ങളും ഒക്കെ ഭയമില്ലാതെ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. മാത്രമല്ല ഈ വൈറസിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ, മുതലാളിയെന്നോ തൊഴിലാളിയെന്നോ, നേതാവെന്നോ അണികളെന്നോ, വെളുത്തവനെന്നോ കറുത്തവനെന്നോ, ഡോക്ടറെന്നോ രോഗിയെന്നോ, മതമുള്ള വനെന്നോ മതമില്ലാത്തവനെന്നോ വേർത്തിരിവില്ലാത്തത് കാരണം ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം ഇക്കാര്യത്തിൽ നമുക്കനുഭവിക്കാൻ കഴിയും. ഓർക്കുക! നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു ജീവിയാണിന്ന് ചന്ദ്രനിൽ കാലുകുത്തിയ, ഒരു ചിപ്പിനുള്ളിൽ ലോകത്തെ ചുരുക്കിയ, വിരൽത്തുമ്പിലൂടെ ലോകം ദർശിക്കാൻ കഴിവുള്ള ശക്തരും ബുദ്ധിശാലികളുമായ മനുഷ്യകുലത്തെ ഒന്നടങ്കം വരുതിയിൽ നിർത്തിയിരിക്കുന്നത്..! അത് കൊണ്ട് തന്നെ ഈ ജീവിയിൽ നിന്നും നാം ഇനിയും ഒരുപാട് പഠിക്കാനിരിക്കുന്നതേയൊള്ളു. എന്തായാലും മാനവരാശിക്ക് വന്ന് ഭവിച്ചിട്ടുള്ള ഈ മഹാദുരന്തം എത്രയും പെട്ടന്ന് നാടുനീങ്ങിപ്പോകട്ടേ എന്ന് നമുക്ക് പ്രാർത്ഥിക്കാം, അതിനായി പ്രവർത്തിക്കാം.. ഷരീക്ക NT

ലോകമെങ്ങും കൊറോണ വൈറസിനെക്കുറിച്ചും, അതുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും, അതിന്റെ വ്യാപനത്തെ കുറിച്ചും ഒക്കെയുള്ള ചർച്ചകളും ആശങ്കയും ഭീതിയും ഒക്കെ നിലനിൽക്കുന്ന ഒരു സമയമാണല്ലോ ഇപ്പോൾ… ഒരു ഭാഗത്ത് പടർന്ന് പിടിക്കുന്ന ഈ രോഗത്തിന് മുന്നിൽ നിസ്സഹായതയോടെ നിൽക്കുന്ന ഒരു പറ്റം മനുഷ്യരുടെ ദയനീയ അവസ്ഥ കണ്ട് മനസ്സ് മരവിച്ചിരിക്കുന്ന നമ്മൾ, മറുഭാഗത്ത് ഈ വൈറസ് കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുകയും അതിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന നമ്മൾ, ഇതിന്റ രണ്ടിന്റെയും ഇടയിലൂടെയുള്ള ഒരു നൂൽപ്പാലത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോകുന്നത്. എന്തുതന്നെ ആയാലും മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ, സാമ്പത്തിക രംഗങ്ങളിൽ, രാഷ്ട്രീയ കാര്യങ്ങളിൽ, വിദ്യാഭ്യാസ മേഖലകളിൽ, ആചാരങ്ങളിൽ അനുഷ്ഠാനങ്ങളിൽ, ചിന്തകളിൽ, മനോഭാവങ്ങളിൽ ഒക്കെ കാതലായ മാറ്റങ്ങൾ വന്നിരിക്കുന്നു. ഒരു പ്രത്യേക ദേശത്തെയോ, ഒരു പ്രത്യേക ജനതയേയോ അല്ലങ്കിൽ ഒരു രാജ്യത്തെയോ അല്ല ഈ വൈറസ് കീഴടക്കിയിരിക്കുന്നത്, മറിച്ച് ലോകമാസകലം ഉള്ള ജനങ്ങൾ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ ജീവിയെ പേടിച്ച് വീടിന്റെ അകത്തളങ്ങളിൽ ഒളിച്ചിരിക്കുന്ന ഒരവസ്ഥയാണിപ്പോൾ ഉള്ളത്. അത്കൊണ്ട് സ്വജീവന്റെ രക്ഷയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതോടൊപ്പം നമ്മുടെ കുടുംബത്തിന്റെ നാടിന്റെ രാജ്യത്തിന്റെ അതുപോലെ തന്നെ ലോകം മുഴുവൻ ഉള്ള ജനങ്ങളുടെ ഒക്കെ ജീവന്റെ രക്ഷയും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ് ബാധ്യതയാണ്. അത് കൊണ്ട് നമുക്ക് വേണ്ടി, നമ്മുടെ നാടിന് വേണ്ടി, നമ്മുടെ രാജ്യത്തിന് വേണ്ടി, മാനവകുലത്തിന് ഒന്നടങ്കം വേണ്ടി ഒന്നിച്ച് നിന്ന് അതിജീവനത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.. സർക്കാരും, നമ്മുടെ ആരോഗ്യ പ്രവർത്തകരും, ആരോഗ്യ വകുപ്പും ഒക്കെ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും മുൻ കരുതലുകളും ഒക്കെ പാലിച്ച് കൊണ്ട് ഈ വൈറസിനെ തുരത്താനുള്ള പരിശ്രമത്തിൽ നാം ഓരോരുത്തരും പങ്കാളിയായേ മതിയാകൂ.. ഒരു ഭരണകൂടത്തിന്റെ കരക്കശമായ നിലപാടുകളെ പേടിച്ചിട്ടോ അല്ലങ്കിൽ പോലീസ് ലാത്തി ചാർജജ് ഭയന്നിട്ടോ അല്ല നമ്മൾ ഈ രോഗത്തെ അതിജീവിക്കാനുള്ള പരിശ്രമങ്ങൾ നടത്തേണ്ടത്, മറിച്ച് നമ്മൾ നമ്മുടെ മനസ്സിന്റെ ഉള്ളിലാണ് വേലി തീർക്കേണ്ടത്, നാം നമ്മെ തന്നെയാണ് പിടിച്ച് കെട്ടേണ്ടത്, നാം നമ്മളോട് തന്നെയാണ് മുൻകരുതലുകളെടുക്കാൻ പറയേണ്ടത്. അങ്ങനെ നാം ഓരോരുത്തരും മുൻകരുതലുകളെടുത്താൽ മാത്രമേ നമുക്ക് നമ്മളെ എല്ലാവരേയും രക്ഷിക്കാൻ സാധിക്കുകയൊള്ളു. എന്തൊക്കെയാണങ്കിലും ഈ ഒരു വൈറസ് നമ്മെ ഒരു പാട് പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. എത്ര പെട്ടന്നാണ് നമ്മുടെ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കപ്പെട്ടത്! എത്ര പെട്ടന്നാണ് നമ്മുടെ ദൈനംദിന ജീവിതത്തിൽ കടിഞ്ഞാൺ വീണത് ! എത്ര പെട്ടന്നാണ് നമ്മുടെ ചിന്താഗതിയിൽ, മനോഭാവത്തിൽ, ആചാരങ്ങളിൽ അനുഷ്ഠാനങ്ങളിൽ ഒക്കെ മാറ്റങ്ങൾ വന്നത്! എത്ര പെട്ടന്നാണ് തെരുവോരങ്ങൾ വിചനമാക്കപ്പെട്ടത്! എത്ര പെട്ടന്നാണ് നിരത്തുകളിൽ നിന്നും വാഹനങ്ങൾ അപ്രത്യക്ഷമായത്! ഇത്രയും കാലം ഒരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം തിന്നും കുടിച്ചും രസിച്ചും രമിച്ചും സഞ്ചരിച്ചും നടന്നിരുന്ന നമ്മൾ എത്ര പെട്ടന്നാണ് വീടിന്റെ അകത്തളങ്ങളിൽ ബന്ധനത്തിലായത്.! വേലയും കൂലിയുമില്ലാതെ, വിനോദങ്ങളും ആഘോഷങ്ങളുമില്ലാതെ, ആർഭാടങ്ങളില്ലാതെ വീടിനുള്ളിൽ ഒതുങ്ങിക്കഴിയുന്ന നമ്മൾ ഒരുപാട് വീർപ്പ് മുട്ടുന്നുണ്ടല്ലേ.. സമയമില്ല എന്നത് ഒരു അലങ്കാര വാക്കായി പ്രയോഗിച്ചിരുന്ന നമ്മൾ സമയം കൊല്ലാനുള്ള മാർഗ്ഗങ്ങൾ തികയാതെ സമയത്തെ നോക്കിയിരിക്കാൻ പഠിച്ചുവല്ലേ.. നമ്മുടെ അഭാവം മൂലം ഉണ്ടായേക്കാവുന്ന കച്ചവടത്തിെന്റയും ബിസിനസിന്റെയുമൊക്കെ നഷ്ടങ്ങൾ കണക്കിലെടുത്ത് ഒരു നിമിഷം പോലും പാഴാക്കാതെ അതിന്റെ പിറകെ ഓടിയിരുന്ന നമുക്ക് നമ്മുടെ വീട്ടിലെ ചില അംഗങ്ങളെയും നമ്മുടെ സഹജീവികളെയും നമ്മുടെ ചുറ്റുപാടുകളെയും കാണാൻ സമയം കിട്ടിയിരുന്നില്ല. ലോകം മുഴുവൻ വെട്ടിപ്പിടിക്കാനും കാൽക്കീഴിലൊതുക്കാനും വെമ്പൽ കൊണ്ടിരുന്ന നമ്മൾ, അതിന് വേണ്ടി നെട്ടോട്ടമോടിയിരുന്ന നമ്മൾ ഇന്ന് എല്ലാറ്റിനും അവധി കൊടുത്ത് ഒരിടത്ത് കുത്തിയിരിക്കാൻ ശീലിച്ചിരിക്കുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ലഹരി തലക്ക് പിടിച്ച് സഹജീവികളെയും ആലംബഹീനരേയും കാണാതിരുന്ന നമ്മൾ, പെറ്റമ്മയെ പോലും ഒരു നോക്ക് കാണാൻ സമയമില്ലാതിരുന്ന നമ്മൾ... എത്ര തിരക്കായിരുന്നു ലേ... നമ്മൾക്ക്! അതെ.. സമയമില്ല എന്ന നമ്മുടെ പരാതി തീർക്കാൻ ദൈവം നൽകിയ അസുലഭ നിമിഷങ്ങളാണീ വീട്ടു തടങ്കൽ. ഇപ്പോൾ എല്ലാവർക്കും സമയമുണ്ട്, ഒരു മനുഷ്യനെപ്പോലും കാണാൻ സാധിക്കുന്നില്ല. ഇനിയിപ്പൊ മനുഷ്യനെ കണ്ടിട്ടെന്താ കാര്യം, മനുഷ്യന്റെ മുഖം കാണാനൊക്കില്ലല്ലോ.. പിഞ്ചു കുഞ്ഞുങ്ങളടക്കം ഓരോർത്തരും മുഖം മാസ്ക്കിട്ട് മറച്ചിരിക്കുന്നു, ഒരു മനുഷ്യനെ കണ്ടാൽ ഒന്ന് പുഞ്ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥ! അതുപോലെത്തന്നെ ഒരു മനുഷ്യന്റെ മുഖത്ത് വിരിയുന്ന ഭാവഭേദങ്ങൾ മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ, എല്ലാം മാസക്കിട്ട് മറച്ച് വെച്ചിരിക്കുന്നു. മാത്രമല്ല ഇനിയിപ്പൊ പരിചയമുള്ള ഒരാളെ കണ്ടാൽ തന്നെ അടുത്ത് വരാനോ സംസാരിക്കാൻ അനുവാദമില്ല, ഒരാൾക്ക് മറ്റൊരാളെ കാണുന്നതും സംസാരിക്കുന്നതും അടുത്ത് വരുന്നതുമൊക്കെ പേടിയായിരിക്കുന്നു.. അതുപോലെത്തന്നെ ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികൾ പഠിക്കുന്ന പാഠ ശാലകൾ എല്ലാം അടഞ്ഞ് കിടക്കന്നു, റാങ്കുകളും ഉയർന്ന മാർക്കുകളും

Leave a Reply

Your email address will not be published. Required fields are marked *