
മംഗല്യം ……….
“ഈ ആലോചന നടക്കില്ല… പെണ്ണിനെ എനിക്കിഷ്ടപ്പെട്ടില്ല.. “
പതിനേഴാമത്തെ പെണ്ണുകാണൽ കഴിഞ്ഞ് വീട്ടിലെത്തിയ രവി അസഹിഷ്ണുതയോടെയാണ് വിശേഷമറിയാൻ കാത്തു നിന്ന മാതാപിതാക്കളോട് പറഞ്ഞത്..
” ഇന്നെന്താ കാര്യം ഇഷ്ടപ്പെടാതിരിക്കാൻ? പെണ്ണിനു നിറം പോരേ? മുടിയില്ലേ? വിദ്യാഭ്യാസമില്ലേ?”
ഷർട്ടെടുത്തിട്ടു കൊണ്ട് രാമേട്ടൻ പുറത്തേക്കിറങ്ങാൻ ഒരുങ്ങി..
” പെണ്ണ് സുന്ദരിയൊക്കെ തന്നെയാ.. മുടിയും നിറവുമൊക്കെയുണ്ട്.. നല്ല പഠിപ്പുമുണ്ട്…. എല്ലാം കൂടുതലേയുള്ളൂ… ഇതതൊന്നുമല്ല കാര്യം…” കൂടെ പോയ ആനന്ദ് ചിരിച്ചു..
“പിന്നെന്താ പ്രശ്നം?”
“ചെറിയ ഒരു വീടാണ്… ഓടിട്ടത്…ഈ പെൺകുട്ടിക്കു താഴെ രണ്ടു പെൺകുട്ടികളുണ്ട്… അച്ഛൻ ഓട്ടോ ഓടിച്ചു വേണം കുടുംബം കഴിയാൻ.. കാര്യമായിട്ടൊന്നും സ്ത്രീധനം പ്രതീക്ഷിക്കണ്ട… അതാണവന് പിടിക്കാതെ പോയത്…” ആനന്ദ് രവിയെ ഒളികണ്ണിട്ടു നോക്കി പറഞ്ഞു..
” രവീ, നീയിത് എത്രാമത്തെ ആലോചനയാണ് ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു മുടക്കുന്നത്.. ഇപ്പോൾ തന്നെ നിനക്ക് വയസ് മുപ്പത്തിരണ്ടു കഴിഞ്ഞു.. നിറം പോര… മുടി പോര… സൗന്ദര്യം പോര.. വിദ്യാഭ്യാസം പോര.. എന്നൊക്കെ പറഞ്ഞ് മുമ്പു കണ്ട എത്ര ആലോചന നീയായിട്ടു മാത്രം വേണ്ട എന്നു വച്ചു.. ഇപ്പോൾ അതെല്ലാം ഒത്തു വന്നപ്പോൾ വേറെ പോരായ്മകളായി.. ജാതകവും ചേർന്നു വന്നതാ….ഓരോരുത്തർക്കും പെണ്ണു കിട്ടാനുള്ള ബുദ്ധിമുട്ടൊന്നും നീ കാണുന്നില്ലേ…. പെമ്പിള്ളേർക്കാണെങ്കിൽ സർക്കാർ ജോലിയുള്ള ചെക്കനെ മാത്രം മതി.. എത്ര ഗതി കെട്ട വീട്ടിലെയായാലും കഞ്ഞി കുടിക്കാനില്ലാത്ത വീട്ടിലെയായാലും പ്ലസ് ടു മാത്രം കഴിഞ്ഞ പെണ്ണായാലും ഗവൺമെന്റ് ജോലി വേണം ചെക്കന്…. കൂലിപ്പണിക്കാർക്കും ഡ്രൈവർമാർക്കുമൊന്നും പെണ്ണില്ല… ഇവർക്കാണെങ്കിൽ അത്തരം ഒരു ഡിമാന്റും ഇല്ല.. കേട്ടിടത്തോളം നല്ല ആലോചന…. പെൺകുട്ടിയും നല്ല കുട്ടിയാണെന്നാണ് ആ വാസുവേട്ടൻ പറഞ്ഞത്.. ഞാനും കണ്ടിട്ടുണ്ട് അമ്പലത്തിൽ വച്ച്.. കാണാൻ നല്ലൊരു കുട്ടി…. പെരുമാറാനും കൊള്ളാം….. ഇതെങ്കിലും നടക്കുമെന്നാ വിചാരിച്ചത്……എന്നിട്ടും വേണ്ട എന്ന് പറയുന്നത് നിന്റെ അഹങ്കാരമല്ലേ.. ” ജാനകിയമ്മ ചൂടാവാൻ തുടങ്ങി….
“അമ്മയ്ക്കതൊക്കെ പറയാം.. ഒന്നുമില്ലാത്തിടത്തു നിന്നും പെണ്ണെടുത്താൽ പിന്നെ ഞാനാണ് ബുദ്ധിമുട്ടുക.. താഴെ രണ്ടു പെൺകുട്ടികളും കൂടെയുണ്ട്.. ആ ബാധ്യതയും കൂടെ വരും.. “
” പിന്നേ.. അംബാനിയുടെ മകൾ വരും നിനക്ക്.. അതും നോക്കിയിരുന്നോ… മോനേ.. അവനവന്റെ യോഗ്യതയും കൂടി മനസിലാക്കിയിട്ടു വേണം നമ്മള് ഡിമാന്റ് കൂട്ടാൻ… പറയത്തക്ക കുടുംബ മഹിമയോ സമ്പത്തോ നമുക്കുണ്ടോ…. ഉയർന്ന പഠിപ്പോ ഉയർന്ന ജോലിയോ നിനക്കുണ്ടോ….. അല്ലലില്ലാതെ കഴിയാം എന്നല്ലേയുള്ളൂ… ങാ.. ഞാൻ പറയാനുള്ളത് പറഞ്ഞു… നിന്റെ ഇഷ്ടം പോലെ ചെയ്യ്… ഓരോരുത്തരോടും മറുപടി പറഞ്ഞ് ഞാൻ മടുത്തു…… ” ജാനകിയമ്മ തിരികെ അടുക്കളയിലേക്ക് പോയി….
ആ ആലോചന അവിടം കൊണ്ടവസാനിച്ചു… രവിയുടെ ജീവിതത്തിൽ വീണ്ടും പെണ്ണു കാണലുകൾ മുറയ്ക്കു നടന്നു കൊണ്ടിരുന്നെങ്കിലും ഒരാലോചനയും ശരിയായി വന്നില്ല… പോകപ്പോകെ രവി ഡിമാന്റുകൾ ഒന്നൊന്നായി കുറച്ചുവെങ്കിലും പ്രായം കൂടി എന്ന കാരണത്താൽ അയാൾക്ക് ഒരു കല്യാണാലോചനയും ശരിയായി വന്നില്ല…. പെണ്ണു കിട്ടാതെ വന്നപ്പോൾ രണ്ടാം കെട്ടായാലും മതിയെന്ന ചിന്തയിലായി രവിയും വീട്ടുകാരും..
ബ്രോക്കർ മുഖേന വന്ന അടുത്ത ആലോചന ഒരു രണ്ടാം കെട്ടുകാരിയുടേതായിരുന്നു… വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം ഭർത്താവ് മരിച്ചു പോയ ഒരു പെൺകുട്ടി.. ആ കുട്ടിയെ കാണാൻ വേണ്ടി രവിയും മാതാപിതാക്കളും അവളുടെ വീട്ടിൽ ചെന്നു… വീട്ടിൽ ചെന്നു കഴിഞ്ഞതും നനഞ്ഞ കോഴിയെ പോലെയായി രവി…പത്ത് വർഷങ്ങൾക്ക് മുമ്പ് താൻ പെണ്ണുകാണാൻ വന്ന വീട്… പുതിയ വീട് പണിതതുകാരണം വീടിനുള്ളിൽ കയറുന്നതു വരെയും മനസിലായില്ലായിരുന്നു… പെൺകുട്ടിയുടെ അച്ഛനെയും ചേച്ചിയെയും കണ്ടപ്പോഴാണ് മനസിലായത്… താൻ മുമ്പ് കാണാൻ വന്ന പെൺകുട്ടിയുടെ അനിയത്തിയാണെന്ന്….. ചേച്ചിയുടെ ചുണ്ടിൽ ഒരു ചിരി തത്തിക്കളിച്ചു……
” രണ്ടു പേർക്കും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം…” ബ്രോക്കറുടെ ചോദ്യം രവിയെ ചിന്തയിൽ നിന്നുണർത്തി..
ബെഡ് റൂമിലെ ചുമരിനോടു ചാരിയാണ് സീമ നിന്നിരുന്നത്.. രവി അവളുടെ അരികിൽ നിന്നു…..ഉള്ളിൽ നിന്നും ഒരു വിറയൽ.. ചായ കുടിച്ചെങ്കിലും വീണ്ടും വെള്ളം കുടിക്കാൻ ദാഹം…
” ഇയാൾക്കെന്നെ ഇഷ്ടമായോ? ” എന്തെങ്കിലും ചോദിക്കണ്ടേ എന്നു വച്ച് രവി ചോദിച്ചു..
” ഇഷ്ടക്കുറവൊന്നുമില്ല.. വീട്ടുകാരുടെ ഇഷ്ടമാണ് എന്റേതും… എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടു തന്നെയല്ലേ വന്നിരിക്കുന്നത്..”
” ഉം “
“ചേട്ടനിതിന് മുമ്പ് ഇവിടെ വന്നിട്ടുണ്ടോ? കണ്ടതുപോലെ… “
” ഉണ്ട്…. തന്റെ ചേച്ചിയെ പെണ്ണു കാണാൻ വന്നിട്ടുണ്ട്… “
“ഓ…. അതാണ് നിങ്ങളെ കണ്ടതും ചേച്ചി ചിരിച്ചത്…” അവൾ ചിരിയോടെ നോക്കി.
എന്തു പറയണമെന്നറിയാതെ രവി അൽപ നേരം മൗനമവലംബിച്ചു..
” ചേച്ചിക്ക് പിന്നീട് സർക്കാർ ജോലി കിട്ടി… പഞ്ചായത്തിൽ…… ചേട്ടൻ പോലീസ് ഡിപ്പാർട്ട് മെന്റിലാണ്…. രണ്ടു കുട്ടികളായി അവർക്ക്… ഒരു മോളും ഒരു മോനും… “
കേട്ടപ്പോൾ ഒരു നഷ്ടബോധം തോന്നാതിരുന്നില്ല.. ഇനി കാര്യമില്ലല്ലോ… അനിയത്തിയെങ്കിൽ അനിയത്തി… ഇനി ഇവളുടെ വീട്ടുകാർ എന്തു പറയുമോ എന്തോ?
വിചാരിച്ചതു പോലെ സീമയുടെ വീട്ടുകാർ എതിരഭിപ്രായം പറഞ്ഞില്ല. …. രവിയുടെ വീട്ടുകാർക്കും എതിർപ്പില്ല…
പെണ്ണു കാണാൻ പോയി പെണ്ണിന്റെ അനിയത്തിയെ കെട്ടി തൃപ്തിപ്പെട്ട് കഴിയുന്നു ഇപ്പോൾ രവി….
മേഘ മയൂരി
**mitolyn official**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.info/register?ref=IHJUI7TF