
“””” അനാഥരായ രണ്ടു പേരുടെ മിന്നുകെട്ടിന് സാക്ഷിയാവുകയാണ് സ്നേഹാലയം…. “”
“”ഡോക്ടർ അലൻ ക്രിസ്റ്റി, ടീച്ചറായ അനീറ്റ മറിയം “””
ആ നിമിഷം തങ്ങളുടെ കൂടപ്പിറപ്പുകളുടെ മിന്നുകെട്ട് കണ്ട സ്നേഹാലയത്തിലെ എല്ലാവരുടെയും കണ്ണിൽ നിറഞ്ഞു നിന്നത് സന്തോഷാശ്രുക്കളായിരുന്നു…
കർത്താവിന്റെ രൂപത്തിന് മുന്നിലിരുന്ന് പ്രാർത്ഥിക്കുന്ന അനീറ്റയെ നെഞ്ചോടു ചേർത്ത് നിർത്തി അലൻ… അവളുടെ നിറകണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു… “””” ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയരുത്… എന്റെ അവസാന ശ്വാസം വരെ ഞാനുണ്ടാകും നിന്റെ കൂടെ.. ഇനി നമ്മൾ അനാഥരല്ല… “””
സ്നേഹാലയത്തിലെ തങ്ങളുടെ കൂടപ്പിറപ്പുകൾക്കായ് ഒരുക്കിയ വിവാഹ സൽക്കാരത്തിന് ശേഷം അലനും അനീറ്റയും സിസ്റ്റർ തെരേസയോട് യാത്ര പറഞ്ഞു…
രണ്ടുപേരെയും അനുഗ്രഹിച്ചതിന് ശേഷം സിസ്റ്റർ അവരെ സന്തോഷത്തോടെ യാത്രയാക്കി..
“” അലൻ ,, നിന്നെ കിട്ടിയപ്പോൾ കൂടെയുണ്ടായിരുന്നതാണ് ഈ കുരിശ്.. ഇത് ഞാൻ ഇത്ര നാളും സൂക്ഷിച്ചു വച്ചു.. ഇനി നിന്റെ കയ്യിലിരിക്കട്ടെ… “”
“”” ഏതൊരു സാഹചര്യത്തിൽ ജീവിക്കേണ്ടി വന്നാലും മനസ്സിലെ നന്മ കൈവിടരുത്.. ഒന്നിന്റെ
പേരിലും ഒരാളെയും വേദനിപ്പിക്കരുത്.. “”
സിസ്റ്ററുടെ വാക്കുകൾ സന്തോഷത്തോടെ രണ്ടാളും കേട്ടു നിന്നു…
രണ്ടു പേരും കൂടി അഞ്ചു കുട്ടികളുടെ സ്പോൺസർ ഷിപ് ഏറ്റെടുത്തതിന്റെ ലീഗൽ ഫോർമാലിറ്റീസ് എല്ലാം സിസ്റ്റർ ശരിയാക്കി..
“”” നിങ്ങളുടെ നല്ല മനസ്സിന്റെ കൂടെ കർത്താവ് എപ്പോഴും ഉണ്ടാകും…””
എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി.. രണ്ടു മണിക്കൂർ യാത്രയുണ്ട് പുതുതായി വാങ്ങിയ വീട്ടിലേക്ക്… മറഞ്ഞു പോകുന്ന സ്നേഹാലയത്തിനെ നോക്കിയപ്പോൾ മനസ്സ് വിങ്ങുന്നത് പോലെ തോന്നി രണ്ടാൾക്കും. അനീറ്റയെ ചേർത്തുപിടിച്ചുകൊണ്ട് അലൻ സീറ്റിലേക്ക് ചാരിയിരുന്നു…
അവരുടെ കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ രണ്ടുത്തുള്ളി കണ്ണുനീർ സിസ്റ്ററുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു….
കഴിഞ്ഞ 28 വർഷങ്ങൾ…..
സിസ്റ്ററുടെ ഓർമ്മകൾ പുറകിലേക്ക് പോയി…..
ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് സിസ്റ്റർ ഉറക്കമുണർന്നത്…
അമ്മതൊട്ടിലിൽ നിന്നാണല്ലോ കരച്ചിൽ.. സിസ്റ്റർ വെളിയിലേക്കിറങ്ങി നോക്കിയപ്പോ ആരെയും കണ്ടില്ല..
വേഗം പള്ളിമേടയുടെ മുൻവശത്തായുള്ള തൊട്ടിലിനരികിലേക്ക് ചെന്നു..
അവിടെ കണ്ട കാഴ്ച!!
പിറന്നിട്ട് ഒരാഴ്ച പോലുമാകാത്ത ഒരു ചോരകുഞ്ഞു കിടന്നു കരയുന്നു… നല്ല റോസ് നിറം.. ചാര നിറത്തിലുള്ള കണ്ണുകൾ … എന്തൊരു തേജസ്സുള്ള കുഞ്ഞ്.. സിസ്റ്റർ ചുറ്റും നോക്കി., ആരെയും കാണുന്നില്ല,, പതിയെ കുഞ്ഞിനെയെടുത്തു മാറോടു ചേർത്തു…
കുഞ്ഞു കിടന്ന സ്ഥലത്ത് ഒരു ചെറിയ സ്വർണ്ണ കുരിശും ഉണ്ടായിരുന്നു…
സിസ്റ്റർ കുഞ്ഞിനെ എടുത്തുകൊണ്ട് അകത്തേക്ക് നടന്നു.
അവന് അമ്മയായി, സഹോദരിയായി, അതിലുപരി ഒരു അധ്യാപികയായി….
തെരേസ സിസ്റ്റർ…..
സിസ്റ്ററുടെ തണലിൽ നല്ല മിടുക്കനായി അവൻ വളർന്നു..
സ്നേഹാലയത്തിൽ വേറെയും ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇത്രയും പ്രായം കുറഞ്ഞ കുട്ടി ഇല്ലായിരുന്നു… സ്നേഹലായത്തോട് ചേർന്ന് ഒരു ഹയർ സെക്കന്ററി സ്കൂളും ഉണ്ടായിരുന്നു… അവിടത്തെ അധ്യാപികയായിരുന്നു സിസ്റ്റർ തെരേസ…
സിസ്റ്റർ അവനെ അലൻ ക്രിസ്റ്റി എന്ന് പേരുവിളിച്ചു.. അവന് നാലുവയസ്സുള്ളപ്പോൾ ആയിരുന്നു അനീറ്റയുടെ ജനനം. പതിനേഴാം വയസ്സിൽ ചില സാമൂഹ്യ വിരുദ്ധരുടെ ക്രൂര പീഡനത്തിനിരയായ സ്റ്റെല്ല യുടെ മകൾ.
സ്റ്റെല്ലയുടെ അമ്മയായ സെലിന്റെ ഇളയ സഹോദരിയായിരുന്നു സിസ്റ്റർ.. സ്റ്റെല്ല ഗർഭിണിയായപ്പോൾ വീട്ടുകാർ മാനഹാനി ഭയന്ന് അവളെ സ്നേഹാലയത്തിൽ കൊണ്ടുചെന്നാക്കി..
ആരോഗ്യക്കുറവും കടുത്ത മാനസിക വിഷമവും അനുഭവിച്ചിരുന്ന സ്റ്റെല്ല എട്ട് മാസമായപ്പോൾ പ്രസവിച്ചു.. നല്ല വെള്ളാരംകണ്ണുള്ള വെളുത്ത ഒരു മാലാഖ കുഞ്ഞായിരുന്നു അനീറ്റ….സിസ്റ്റർ ,ആ കുഞ്ഞിനും അമ്മയായി..,…
അനീറ്റ ജനിച്ചപ്പോൾ മുതൽ അലൻ ആ കുഞ്ഞിന്റെ കൂടെ ആയിരുന്നു.. ഒരിക്കലും പിരിയാൻ കഴിയാത്ത ഒരു ആത്മ ബന്ധം അവിടെ വളരുകയായിരുന്നു…
എല്ലാ ക്ലാസ്സിലും ഒന്നാമതായി അലൻ ജയിച്ചുകൊണ്ടിരുന്നു… പ്ലസ് ടു പരീക്ഷയിൽ സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടിയായി അവൻ… നാട്ടിലെ പ്രമാണി ആയ മാണിച്ചൻ മുതലാളി അവന്റെ സ്പോൺസർ ഷിപ് ഏറ്റെടുത്തു……
ഡോക്ടർ ആകണമെന്നായിരുന്നു അലന്റെ ആഗ്രഹം.. അനീറ്റയും മിടുക്കിയായി പഠിച്ചു… സിസ്റ്ററുടെ പാത പിൻപറ്റി ഒരു അധ്യാപികയാകാൻ ആയിരുന്നു അനീറ്റയുടെ ആഗ്രഹം…
മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അനീറ്റയെ പിരിയണമല്ലോ എന്നോർത്ത് അലൻ ഒത്തിരി സങ്കടപ്പെട്ടു..
ഒരിക്കലും അവളെ പിരിയാൻപറ്റില്ലെന്നായപ്പോൾ സിസ്റ്ററോട് അവൻ പറഞ്ഞു… “” ഞാൻ ഡോക്ടറായി വരുമ്പോൾ അനീറ്റയെ കല്യാണം കഴിച്ചോട്ടെ “”
അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടിയായി സിസ്റ്റർ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു. “”” കർത്താവിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കും…. “””
അനാഥനാണെന്നുള്ള കാരണത്താൽ എല്ലായിടത്തും അലൻ ഒറ്റപ്പെട്ടുകൊണ്ടിരുന്നു… ആ കാലഘട്ടങ്ങളിൽ മാനസികമായി വളരെ വേദനിച്ചിരുന്നു അവൻ..
എന്നാലും ആത്മവിശ്വാസം കൈ വിടാതെ അവൻ പഠിച്ചു.. ഡോക്ടറായി.. അനീറ്റയും എല്ലാ ക്ലാസ്സുകളിലും ഒന്നാമതായി ജയിച്ചു.. ഡിഗ്രി കഴിഞ്ഞു, പിജി യും ബി എഡും എടുത്തു… ടീച്ചറായി……
എല്ലാവരുടെയും ആഗ്രഹം പോലെ അവരുടെ മിന്നുകെട്ടും കഴിഞ്ഞു…
സിസ്റ്റർ സന്തോഷത്തോടെ ഓർത്തു………
കാറിലിരുന്ന്
അനീറ്റ അടുത്തിരിക്കുന്ന അലനെ തിരിഞ്ഞു നോക്കി…. അവൻ ഇവിടെയെങ്ങും അല്ലെന്ന് അവൾക്ക് തോന്നി. സീറ്റിൽ കണ്ണുമടച്ചു ചാരിയിരിക്കുന്നു…
“” അലൻ,,”” അവൾ മെല്ലെ അവനെ തട്ടി വിളിച്ചു.. അവൻ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു.. അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..
അവന്റെ മനസ്സിന്റെ ദുഃഖം അവൾക്ക് മനസ്സിലായി.. അലന്റെ ആഗ്രഹം ആയിരുന്നു, വലുതായി ജോലി കിട്ടിയതിന് ശേഷം അമ്മയെ കണ്ടുപിടിക്കണമെന്ന്.. എന്തിനായിരുന്നു എന്നെ ഉപേക്ഷിച്ചത്, അതിന്റെ കാരണം അറിയാൻ വേണ്ടി മാത്രം….
ഒരിക്കൽ ഈ ആഗ്രഹം സിസ്റ്ററോട് പറഞ്ഞപ്പോൾ, ഒരെഴുത്തു എടുത്തുകൊണ്ടുവന്ന് കാണിച്ചു അവനെ….
“”” അലൻ “” ഇത് വായിച്ചുനോക്ക്.. എന്നെങ്കിലും നീ അമ്മയെ കുറിച് ചോദിക്കുകയാണെങ്കിൽ മാത്രം നിനക്ക് തരാൻ വേണ്ടി സൂക്ഷിച്ചതാണ്……
“””നിന്നെ കിട്ടി രണ്ടു മാസങ്ങൾക്ക് ശേഷം വന്ന എഴുത്താണ്….””
ഈ അഡ്രസ്സിൽ ഞാൻ പോയി അന്വേഷിച്ചു ബോധ്യപ്പെട്ടതാണ്… “”
അവൻ ആ എഴുത്തിലേക്ക് നോക്കി….
അമ്മയില്ലാതെ വളർന്ന കുട്ടിയായിരുന്നു ജെസ്സി.. പിന്നെ അപ്പനായിരുന്നു അവൾക്ക് എല്ലാം.. അവൾ പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് ഒരു ആക്‌സിഡന്റിൽ പെട്ട് അപ്പൻ മരിച്ചു. പ്രീഡിഗ്രി പാസ്സായതിന് ശേഷം ബാംഗ്ലൂർ ഉള്ള ആന്റിയുടെ കൂടെയായിരുന്നു അവൾ താമസിച്ചിരുന്നത്……
അവിടെ വച്ച് പരിചയപ്പെട്ടതായിരുന്നു ജീവനെ… പരിചയം പതിയെ പ്രണയമായി വളർന്നു.. ഇവരുടെ ബന്ധം അറിഞ്ഞ ആന്റി ആ ബന്ധത്തെ ശക്തമായി എതിർത്തു… ജീവന്റെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി… പക്ഷെ അപ്പോഴേക്കും ജെസ്സി യുടെ വയറ്റിൽ ജീവന്റെ അംശം വളരുന്നുണ്ടായിരുന്നു.. ജീവന്റെ വീട്ടുകാർ ജീവനെ ലണ്ടനിൽ അവന്റെ അച്ഛന്റെ അടുത്തേക്ക് അയച്ചു…
ജീവൻ അറിഞ്ഞിരുന്നില്ല അവന്റെ കുഞ്ഞു ജെസ്സിയുടെയുള്ളിൽ വളരുന്നുണ്ടെന്ന സത്യം….
നാലുമാസം വരെ ജെസ്സി ഈ വിവരം ആരെയും അറിയിക്കാതെ കൊണ്ട് നടന്നു. ഒരു ദിവസം കഠിനമായ വയറുവേദന യെ തുടർന്ന് ജെസ്സിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി… … തുടർന്നുള്ള പരിശോധനയിൽ ആണ് ജെസ്സി ക്ക് വയറിനകത്തു ക്യാൻസർ ആണെന്ന് കണ്ടെത്തിയത്… ആന്റി അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു. പക്ഷെ അബോർഷൻ ചെയ്യാനുള്ള ടൈം കഴിഞ്ഞിരുന്നു… ഡെലിവറി ബുദ്ധിമുട്ട് ആകുമെന്ന് അറിയാമായിരുന്ന ജെസ്സി ട്രീറ്റ് മെന്റിന് സമ്മതിച്ചില്ല..
കുറെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ ജെസ്സി പ്രസവിച്ചു…
പ്രസവത്തിൽ ജെസ്സി യുടെ ജീവൻ രക്ഷിക്കാൻ ആയില്ല….
സ്നേഹലയത്തിലെ സ്കൂൾ വണ്ടിയുടെ ഡ്രൈവർ ആയിരുന്ന ആന്റണി ചേട്ടന്റെ മകൾ മിനി മോൾ, ബാംഗ്ലൂർ ജെസ്സി പ്രസവിച്ച ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു…. മിനിമോൾ ആയിരുന്നു കുഞ്ഞിനെ ആന്റണി ചേട്ടന്റെ നിർദ്ദേശ പ്രകാരം സ്നേഹലയത്തിലെ അമ്മതൊട്ടിലിൽ കൊണ്ടുവന്നത്…….
ഈ വിവരങ്ങൾ അറിഞ്ഞ ശേഷം എപ്പോഴും അവൻ വളരെ വിഷമത്തിൽ ആയിരുന്നു…. അനീറ്റ ഓർത്തു….
അലൻ ഒരിക്കലും ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടന്നിട്ടില്ല. അവന്റെ ലക്ഷ്യത്തിന് വേണ്ടി എല്ലാം ഉള്ളിലൊതുക്കി നടന്നു. ഒരിക്കൽ സിസ്റ്റർ ആണ് പറഞ്ഞത് “”” അനീറ്റാ,, കുട്ടിയുടെ പ്ലസ് ടു കഴിഞ്ഞു. ഡിഗ്രി വേറെ കോളേജിൽ പോയി പഠിക്കണം…. കുട്ടി അലനെ എങ്ങനെയാണ് കാണുന്നതെന്ന് അറിയില്ല. പക്ഷെ അവന് കുട്ടിയെ ഇഷ്ടമാണ്…. അവന് ഒരു ആഗ്രഹം ഉണ്ട്, കുട്ടിയെ മിന്നൂകെട്ടി കൂടെ കൂട്ടണമെന്ന്… എന്താണ് കുട്ടിയുടെ അഭിപ്രായം???
കേട്ടത് വിശ്വസിക്കാനാവാതെ അനീറ്റ സിസ്റ്ററെ നോക്കി… ചെറുപ്പം മുതലുള്ള ആഗ്രഹമാണ്, ഒരിക്കലും അലനെ പിരിയാനുള്ള ഇട യുണ്ടാവല്ലേ എന്ന്…. എന്നും കർത്താവിനോട് പ്രാർത്ഥിച്ചത് അത് മാത്രമായിരുന്നു….. ഒരു ജീവിതം ഉണ്ടെങ്കിൽ അത് അവനോടൊപ്പം മാത്രമായിരിക്കണേ എന്ന്… “” എനിക്ക് സമ്മതമാണ് സിസ്റ്റർ, എനിക്കും പഠനമൊക്കെ കഴിഞ്ഞ് ജോലികിട്ടിയതിന് ശേഷം അലനെ കല്യാണം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹം…
“”” പിന്നീടങ്ങോട്ട് പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധ… ഒരു അനാഥ ആയതിന്റെ പേരിൽ
പലവിധ തടസ്സങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്…
വണ്ടി നിന്നപ്പോൾ ആണ് അനീറ്റ ഓർമകളിൽ നിന്നുണർന്നത്…..
….സെന്റ് ജോർജ് കത്തിഡ്രൽ…. അനീറ്റ നന്ദിയോടെ അലനെ നോക്കി….
ഇവിടെയാണ് അനീറ്റയുടെ അമ്മയുടെ കല്ലറ…..
“””വരൂ,, അലൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു…
അമ്മയുടെ കല്ലറയിൽ ഒരുപിടി പൂക്കൾ വച്ചുകൊണ്ട് അവർ നിറകണ്ണുകളോടെ പ്രാർത്ഥിച്ചു….
അവിടെ നിന്നും അവർ വീണ്ടും യാത്ര തിരിച്ചു…
ചെറിയ ഭംഗിയുള്ള ഒരു വീടിനുമുന്നിൽ വണ്ടിനിന്നു… അനീറ്റ ജോലിചെയ്യുന്ന സ്കൂളിനടുത്താണ് വീട് വാങ്ങിയത്.. അലൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ കുറച്ചു ദൂരം ഉണ്ട്…
രണ്ടുപേരും കാറിൽ നിന്നിറങ്ങി,, അലൻ അനീറ്റയെ ചേർത്തുനിർത്തി ക്കൊണ്ട് പറഞ്ഞു
“”””ഇനി നമ്മൾ അനാഥരല്ല ,, നമ്മെ ഒറ്റപ്പെടുത്തിയവരുടെ മുൻപിൽ നമുക്ക് ജീവിച്ചു കാണിക്കണം…
അനീറ്റയെയും ചേർത്തുപിടിച്ചു അലൻ വീടിനകത്തേക്ക് കയറി..
അവരുടെ മാത്രം സ്വർഗത്തിലേക്ക്…..
ഭൂമിയിലെ സ്വർഗം…
ശുഭം……