ബ്രോ

ബ്രോ….(കഥ)


തുണിക്കടയിലെ സെൽസ്ഗേളിനോട് വിമ്മിഷ്ടപ്പെട്ടാണ് ബ്രാ വേണമെന്ന് പറഞ്ഞത്. അളവ് എത്രയെന്ന ചോദ്യത്തിന് അറിയില്ലായെന്ന ഉത്തരത്തിൽ സെയിൽസ് ഗേൾ എന്നെ തുറിച്ച് നോക്കി.
എന്റെ വണ്ണമേയുള്ളോയെന്ന് ചോദിച്ചപ്പോൾ തലയാട്ടി സമ്മതം അറിയിച്ചു. ബില്ല് നല്കി പുറത്ത് കടന്നപ്പോൾ സ്വയം അഭിമാനം തോന്നി. അവളുടെ വീടിന് മുന്നിലെത്തി സൈക്കിൾ മണി മുഴക്കിയപ്പോഴെ , അവൾ ഇറങ്ങി വന്നു. പൊതിയെടുത്ത് കൊടുത്തപ്പോൾ ഇതെന്ത് എന്ന ഭാവത്തിൽ അവൾ തുറിച്ചുനോക്കി. ഇത് നീ മെസൻജറിൽ ഇന്നലെ എഴുതിയ സാധനം. പൊതി അവളുടെ കൈയ്യിൽ വെച്ചുകൊടുത്തു.
“ഞാൻ എന്ത് മെസൻജറിൽ എഴുതി” അവളുടെ ചോദ്യം എന്നിൽ അരിശം ഉളവാക്കി. പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് നെറ്റ് ഓണാക്കി മെസേജ് അവളെക്കാട്ടി….
“ബ്രാ വാങ്ങിത്തരുമോ”
“അയ്യോ….ഞാൻ ചുറ്റിക്കെട്ട് പുളളിയിടാൻ മറന്നതാ….”ബ്രോ” വാങ്ങിതരുമോ എന്ന് എഴുതിയതാ…”
“പോടി ഞാൻ ഇത് എത്രപാടുപെട്ടാണ് വാങ്ങിയതെന്ന് അറിയുമോ?? അവളുടെ അമ്മേടെ ചുറ്റിക്കെട്ട് പുള്ളി”
“സോറി ഡാ”
“അളവ് എത്രയാ”
34..
ഭാഗ്യം. ചുറ്റിക്കെട്ട് പുള്ളി ശരിയായില്ലെങ്കിലും അളവ് ശരിയായി…അവൾ നാണത്താൽ ഓടി

Leave a Reply

Your email address will not be published. Required fields are marked *