
അലക്സിന്റെ വിരലുകൾ ഷെറിന്റെ ബ്രായുടെ ഹുക്കുകൾ വിടുവിക്കുമ്പോൾ അവൾ പെട്ടെന്നൊന്നു വിങ്ങി.. പെട്ടെന്നവൾ ബെഡിൽ കിടന്ന ഷീറ്റെടുത്തു മാറോടു ചേർത്തു അവനിൽ നിന്നും അകന്നു മാറി…. വാട്ട് ഹാപ്പെൻഡ് ഡിയർ?? അലക്സ് അവളുടെ വേവലാതി പൂണ്ട മുഖത്തേക്ക് നോക്കി ചോദിച്ചു... ഐ ആം നോട്ട് കംഫോർറ്റബിൾ അലക്സ്.. ഐ ഹാവ് ടു ഗോ നൗ.. ഡ്രെസ്സുകൾ പെട്ടെന്നെടുത്തു ധരിച്ചു കൊണ്ട് തിടുക്കത്തിൽ അവൾ വാതിലിനരികിലേക്ക് നീങ്ങി.... അലക്സ് പെട്ടെന്ന് അവളുടെ മുൻപിൽ വന്നു അവളുടെ മാർഗം തടഞ്ഞു.. എന്താണ് കാര്യമെന്നു പറയാതെ പെട്ടെന്ന് ഇറങ്ങി പോയാൽ ഞാനെന്താ മനസ്സിലാക്കേണ്ടത്??
പരസ്പര സമ്മതത്തോടെയാണ് നമ്മൾ ഈ ഹോട്ടലിൽ റൂമെടുത്തത്.. ഐ നെവർ ഫോഴ്സ്ഡ് യു ഫോർ എനിതിങ്.. ഇതിൽ നിന്നെന്താ ഞാൻ മനസ്സിലാക്കേണ്ടത് നിനക്ക് ഇപ്പോഴും എന്നോട് ഇഷ്ടമില്ലെന്നല്ലേ??…അതല്ല അലക്സ്.. എനിക്ക്.. എനിക്ക് പറയാൻ കഴിയുന്നില്ല.. എന്താ സംഭവിക്കുന്നതെന്നു.. നീയെന്നെ തൊടുമ്പോൾ എനിക്ക് കുറ്റബോധം കൊണ്ട് നെഞ്ച് വിങ്ങുകയാ... ടോണിയോട് ഞാൻ ചെയ്യുന്നത് തെറ്റല്ലേ എന്നുള്ള ഉൾവിളി എന്നെ വേട്ടയാടുവാ... ഐ നീഡ് സം ടൈം അലക്സ്... പ്ലീസ്.... അലക്സ് കുനിഞ്ഞ മുഖത്തോടെ അവൾക്കു ഡോർ തുറന്നു കൊടുത്തു.. വിദൂരതയിലേക്ക് മറയുന്ന ഷെറിനെ നോക്കി അവൻ നിന്നു.... എവിടെയായിരുന്നു എന്റെ എയിഞ്ചൽ ഇത് വരെ.. രാവിലെ പള്ളിയിൽ പോയിട്ട് വരാൻ ഇത്ര താമസിച്ചപ്പോൾ ഞാൻ കുറച്ചു വിഷമിച്ചുട്ടോ... എന്തായാലും നിനക്ക് സമാധാനമില്ല.. എന്റെ ഡയപ്പർ നിറഞ്ഞു.. ചെറുതായി ലീക്ക് ഔട്ട് ആയി...
ടോണിയും ഷെറിനും തമ്മിലുള്ള കല്യാണം കഴിഞ്ഞു 6 മാസം കഴിഞ്ഞപ്പോഴുണ്ടായ ഒരു ആക്സിഡന്റിൽ ശരീരം തളർന്നു വീൽ ചെയറിൽ ആയതാണ് ടോണി.. ഓരോ ദിവസം കഴിയുന്തോറും അവന്റെ അവസ്ഥ മോശമാകുന്നതല്ലാതെ മെച്ചപ്പെടുന്ന അവസ്ഥയുമില്ല…ഇപ്പോൾ വർഷം 5 ആയി.. ആദ്യമൊക്കെ ടോണിയുടെ ബന്ധുക്കളും അവളുടെ ബന്ധുക്കളും ഒക്കെ സഹായത്തിനുണ്ടാരുന്നു.. പിന്നീട് അതുമില്ലാതായി.. ഷെറിന്റെ വീട്ടുകാർ അവളോട് പുനർ വിവാഹത്തിന് ആവശ്യപ്പെട്ടിട്ടും അവൾ തയ്യാറായില്ല…. കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ ടോണിയെ നോക്കണം പപ്പാ.. അവനെ ഞാനല്ലാതെ ആര് നോക്കും ഇങ്ങനെ.. ആറു മാസം അവൻ എന്നെ എങ്ങനെയാ സ്നേഹിച്ചതെന്നു പപ്പയ്ക്ക് അറിയുവോ..ഇപ്പോൾ ഞാനവനെ കളഞ്ഞിട്ടു പോയാൽ ദൈവം പൊറുക്കുമോ പപ്പാ?? അന്നവൾ അവളുടെ പപ്പയോടു പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി... അവന്റെ നനഞ്ഞ ഡയപ്പർ മാറ്റുമ്പോഴും അവളുടെ കണ്ണുകൾ സജലങ്ങളായിരുന്നു..
എന്തെ എന്റെ പൊന്നിന്റെ കണ്ണുകൾ നിറഞ്ഞേക്കുന്നെ.. സാധാരണ ചറ പറ കഥകൾ പറഞ്ഞു ഇതൊക്കെ ചെയ്യുന്നവളായിരുന്നല്ലോ?? എന്ത് പറ്റിയെന്റെ മോന്…. പെട്ടെന്നു അവൾ ടോണിയുടെ മാറിലേക്ക് ആർത്തലച്ചു വീണു.. അവളുടെ കണ്ണുനീരിന്റെ ചൂട് അവന്റെ നെഞ്ചിനെ പൊള്ളിച്ചപ്പോൾ അവന്റെ ഉള്ളും ഉലഞ്ഞു...
എന്താടാ.. എന്തായാലും പറ.. അവൻ അവളുടെ താടി പിടിച്ചു മേൽപ്പൊട്ടുയർത്തി… ഞാൻ തെറ്റ് ചെയ്തു ടോണി.. എനിക്ക് നിന്നെ നോക്കാൻ പോലും കഴിയുന്നില്ല.. കുറെ നാളായി ഞാൻ പറയണമെന്ന് വിചാരിക്കുന്നതാ.. എനിക്ക് വേറൊരാളുമായി ലവ് അഫയർ ഉണ്ട് ടോണി.. മാസങ്ങൾ ആയി നിന്നോട് ഞാൻ അത് മറച്ചു വെച്ചു…. ഇന്നിപ്പോ അവന്റെ കൂടെ ഞാൻ…. അവൾ പാതി വഴിയിൽ നിർത്തി… അവന്റെ നെഞ്ചിൽ മുഖമമർത്തി വിങ്ങി പൊട്ടി കൊണ്ടേയിരുന്നു….
ടോണിയുടെ മനസ്സിൽ അപ്പോൾ ഒരു തരം മരവിപ്പായിരുന്നു.. അവന്റേതെന്നു മാത്രം സ്വാർത്ഥതയോടെ കണ്ടിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടു പോയ പോലെ.. അവന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ കണ്ണുനീർ തുള്ളികൾ അവളറിയാതെ അവൻ തുടച്ചു മാറ്റി… മുഖം കുനിച്ചു അവളുടെ നെറ്റിയിൽ അവൻ ചുംബിച്ചു…ഷെറിൻ.. എന്റെ ഒരാഗ്രഹമാണ് നീ കണ്ടെത്തിയ ആളെ എനിക്കൊന്നു കാണണം.. നീ അത് സാധിച്ചു തരണം.. നിങ്ങളൊരുമിച്ചു ഒരു ദിവസം ഇവിടെ തങ്ങണം.. ഷെറിൻ പകപ്പോടെ ടോണിയെ നോക്കി... ടോണി നീയെന്നെ വീണ്ടും വിഷമിപ്പിക്കല്ലേ.. പ്ലീസ്.. ഷെറിൻ അവനോടു കൈകൾ കൂപ്പി... നീ തെറ്റൊന്നും ചെയ്തിട്ടില്ല ഷെറിൻ.. എത്ര നാളായി പ്രതീക്ഷയറ്റ എന്നെ നീ നോക്കുന്നു.. മരണത്തിനു പോലും നീ എന്നെ വിട്ടു കൊടുത്തില്ല.. ഇനി നിന്റെ മനസ്സും ശരീരവും ആഗ്രഹിക്കുന്നത് എനിക്ക് നിനക്ക് തരണം.. അതിനു നിങ്ങൾ ഒരുമിച്ചു വരണം എന്നെ കാണാൻ....
പിറ്റേന്ന് അലക്സ്നെ അവൾ കൂട്ടി കൊണ്ട് വന്നു.. അലക്സ് പിയാനിസ്റ്റ് ആണന്നു ഷെറിൻ പറഞ്ഞില്ലല്ലോ.. ചെറു ചിരിയോടെ ടോണി അലക്സ്നെ നോക്കി ടോണി ചോദിച്ചു..
നിർവികാരനായി ടോണിയെ നോക്കി അലക്സ് നിന്നു… എനിക്ക് വേണ്ടി എന്തേലും ഒന്ന് പ്ലേ ചെയ്യുമോ അലക്സ്.. പിയാനോ ഇവിടെയുണ്ട്.. ഇനി അതില്ലെന്നു പറയണ്ട..
അലക്സ് അവനു വേണ്ടി ബീതോവന്റെ ഒരു symphony വായിച്ചു.. ഷെറിൻ ടോണിയുടെ കാൽമുട്ടിൽ തലവെച്ചു കിടന്നു.. കണ്ണുകളടച്ചു ശരിക്കും സംഗീതം ആസ്വദിച്ചു അവൻ തല പുറകിലേക്ക് ചായ്ച്ചു… അലക്സിന്റെ സംഗീതം നിലച്ചപ്പോഴും അവൻ കണ്ണുകൾ തുറന്നില്ല..
ഷെറിൻ അവനെ കുലുക്കി വിളിച്ചു.. ടോണി… ടോണി… അവനപ്പോൾ നിത്യ അമരത്വത്തിന്റെ സ്വർഗീയ സംഗീതം കേൾക്കാൻ യാത്രയായി കഴിഞ്ഞിരുന്നു…..
✍️✍️
അർജുൻ മോഹൻ
Very well written! The insights provided are very valuable. For additional information, check out: LEARN MORE. Looking forward to the discussion!