പൊയ്‌മുഖം

പൊയ്മുഖം…

: ചേട്ടനും മക്കളും പോയതിനു ശേഷം ജോലികൾ എല്ലാം ഒതുക്കി വെച്ചു ആണ് ഫോൺ നോക്കാൻ സമയം കിട്ടിയത്. മോൾക്ക്‌ ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടായപ്പോ തിരക്കോട് തിരക്ക് ആയിരുന്നു ഫോണിന്.ഇപ്പോൾ സ്കൂളിൽ പോക്ക് തുടങ്ങിയപ്പോ ഫോൺ ആർക്കും വേണ്ട.സമാധാനം ആയി ഫോൺ നോക്കാൻ ഇപ്പോ ആണ് പറ്റുന്നത്.അപ്പൊ ആണ് നീലിമ വിളിച്ചത്.അവൾക്കു എന്നെ ഒന്ന് കാണണം എന്ന്.വീട്ടിൽ അമ്മ ഉള്ളത് കൊണ്ട് എന്നോട് പുറത്ത് എവിടേലും വെച്ചു കാണാൻ ആണ് പറഞ്ഞെ.ഞാൻ വീടിനു അടുത്തുള്ള പാർക്കിൽ വരാൻ പറഞ്ഞു.

കുറച്ച് ദിവസം ആയി അവളുടെ സ്റ്റാറ്റസ് എല്ലാം ശ്രദ്ധിക്കുന്നു എല്ലാം ഒരു ശോകം .ഉണർന്നത് മുതൽ ഉറങ്ങാൻ പോകുന്നത് വരെ സ്റ്റാറ്റസ് ഇടുന്നവൾ ആയിരുന്നു.എന്റെ തിരക്കുകൾ കൂടിയപ്പോ ചോദിക്കാൻ സമയം കിട്ടിയില്ല.പിന്നെ എത്ര ക്ലോസ് ആണെന്ന് പറഞ്ഞാലും അവരുടെ പ്രശ്നങ്ങൾ ഷെയർ ചെയ്യാൻ ഇഷ്ടം ഇല്ലങ്കിൽ അത് ചോദിക്കാതെ ഇരിക്കുന്നത് അല്ലെ നല്ലത്.

നീലിമ…. എന്റെ കൂടെ കോളേജിൽ പഠിച്ചത് ആണ്.അവളെ കല്യാണം കഴിച്ചത് എന്റെ ഭർത്താവിന്റെ വീടിനു അടുത്തു ആണ്. എങ്ങോട്ടേലും പോണേലും ഒരാൾ കൂടെ ഉള്ളത് നല്ലത് അല്ലെ.അങ്ങനെ ആയിരുന്നു ഞങ്ങൾ.അവളുടെ വീട്ടിൽ ഭർത്താവും അമ്മയും ആണ് ഉള്ളതു.കല്യാണം കഴിഞ്ഞു വർഷം രണ്ട് ആയിട്ടും കുട്ടികൾ ഇല്ല.ആളുകളുടെ കുത്തുവാക്കുകൾക്ക് ഇടയിൽ അമ്മയും ഭർത്താവും അവളെ ചേർത്ത് പിടിച്ചത് കൊണ്ട് ആളു ഹാപ്പി ആണ്.അമ്മയെ കുറിച്ചു പറയാൻ നൂറ് നാവു ആണ് അവൾക്കു. എന്നാലും എന്താവും അവളുടെ പ്രശ്നം.

ഉച്ചക്ക് ഊണ് കഴിഞ്ഞു അമ്മയോട് അവളെ കാണാൻ ആണെന്നും പറഞ്ഞു ഇറങ്ങി. പാർക്കിൽ എത്തുമ്പോൾ അവൾ ഉണ്ട് ഒരു ബെഞ്ചിൽ ഇരിക്കുന്നു. നല്ലോണം കരഞ്ഞു എന്ന് കണ്ണ് കണ്ടാൽ അറിയാം. കണ്ണൊക്കെ കലങ്ങിട്ടുണ്ട് ..

“എന്താടി പറ്റിയെ നീ നല്ലോണം കരഞ്ഞ മട്ട് ഉണ്ടല്ലോ.കെട്ടിയോനും ആയി പിണങ്ങിയോ”

അവർ തമ്മിൽ ഇടക്ക് ഇടക്ക് പിണക്കം പതിവാണ്.എന്നാലും ഇത്രക്ക് വരാറില്ല.പെണ്ണ് ആണേൽ മിണ്ടുന്നും ഇല്ല

“നീ കാര്യം പറയുന്നുണ്ടോ മക്കൾ വരുമ്പോളേക്കും എനിക്ക് വീട്ടിൽ എത്തണം”

“നിനക്ക് വരാനും കാത്തിരിക്കാനും സ്നേഹിക്കാനും ആളുകൾ ഉണ്ട്.എനിക്ക് ആരാ “

ഈ പെണ്ണ് ഇതു എന്താ പറയുന്നേ….

“ഇങ്ങനെ പറയാൻ മാത്രം ഇപ്പോൾ എന്താ ഉണ്ടായേ “

“ചേട്ടനും ആയി പിണങ്ങിയോ “

“ചേട്ടൻ അല്ലടി വിഷയം അമ്മ ആണ് “

“അമ്മയോ! അമ്മ എന്ത് ചെയ്യ്തു”

കാര്യം എനിക്ക് ഇവളോട് ഇച്ചിരി അസൂയ ഉള്ളത് ഇവളുടെ അമ്മായിഅമ്മ കാരണം ആണ്.അവളുടെ സ്വന്തം അമ്മ പോലും ഇങ്ങനെ അവളെ കൊണ്ട് നടക്കില്ല.അവർ തമ്മിൽ കൂട്ടുകാരെ പോലെ ആണ്.ഏട്ടനും ആയി ഉണ്ടാകുന്ന പിണക്കങ്ങൾ അമ്മ ആണ് തീർത്തു കൊടുക്കുന്നെ.അവരുടെ വീട്ടിൽ ചെന്നാൽ കാണാം അവരുടെ സ്നേഹവും ഒത്തരുമയും.വീട്ടിൽ ഉള്ളതിനെ അപേക്ഷിച്ചു അവളുടെ അമ്മായിഅമ്മ ദേവി ആണ് ശ്രീദേവി.ഞങ്ങൾക്കിടയിൽ ഇടക്ക് അമ്മായിഅമ്മമാർ വിഷയം വരാറുണ്ട്.എന്റെ അമ്മായിഅമ്മ ഇച്ചിരി വൃത്തി കൂടുതൽ ഉള്ള കൂട്ടത്തിൽ ആണ് അപ്പൊ എനിക്ക് പറ്റുന്ന അബദ്ധങ്ങൾ മക്കളെ പോലെ കരുതി അമ്മ ചീത്ത പറയാറുണ്ട്.എന്നാൽ അവൾക്കു അങ്ങനെ ഒന്നും ഇല്ല.അമ്മയെ കുറിച്ച് ഇവൾക്കും ഇവളെ കുറിച്ച് അമ്മയ്ക്കും പറയാൻ നൂറ് നാവ് ആണ്.പിന്നെ ഇപ്പോൾ എന്താ ഇവൾ ഇങ്ങനെ പറയാൻ…

“നീ എന്താടി പറയുന്നേ നിങ്ങൾ തമ്മിലുള്ള സ്നേഹം കണ്ടു ഈ ചുറ്റുവട്ടത്ത് ഉള്ളോർക്കും എനിക്കും അടക്കം അസൂയ ആണ്.ആ അമ്മ കാരണം ആണ് നീ കരഞ്ഞേ എന്ന് പറഞ്ഞാൽ….”

“ആടി സത്യം ആണ്.ഞാനും അങ്ങനെ ഒക്കെ അല്ലെ വിചാരിച്ചേ.എന്നാൽ അങ്ങനെ അല്ല മോളെ കാര്യങ്ങൾ “

“നീ തെളിച്ചു പറ “

“അമ്മയുടെ ഫോണിൽ പൈസ ഇല്ലാത്തതു കൊണ്ട് ഇന്നലെ ചേച്ചിയെ വിളിക്കാൻ ഞാൻ എന്റെ ഫോൺ ആണ് അമ്മക്ക് കൊടുത്തേ”

“നിന്റെ ഭർത്താവിന്റെ പെങ്ങളെ വിളിക്കാൻ ആ പാവത്തിന് നിന്റെ ഫോൺ കൊടുത്തതിനു എന്താടി പ്രശ്നം “

“നീ തോക്കിൽ കേറി വെടി വെക്കല്ലേ.അമ്മ ചേച്ചിയും ആയികൊറേ നേരം സംസാരിച്ചു.എന്റെ ഫോൺ ആയത് കൊണ്ട് ആണ് സമയം എനിക്ക് കൃത്യം ആയി മനസിലായെ.അമ്മ ചേച്ചിയും ആയി എത്ര സംസാരിക്കും എന്നൊന്നും എനിക്ക് അറിയില്ല.അങ്ങനെ അമ്മ സംസാരം ഒക്കെ കഴിഞ്ഞു ഫോൺ എന്റെൽ കൊടുന്നുതന്നു.ഇത്ര നേരം ചേച്ചിയും ആയി എന്താവും സംസാരിച്ചേ എന്ന് അറിയാൻ എനിക്കൊരു ആഗ്രഹം “

“അയ്യേ മറ്റുള്ളവർ സംസാരിച്ചത് കേൾക്കുന്നത് ചീപ് അല്ലേടി “

“അയ്യടി അത് കൊണ്ട് ആടി അമ്മേടേം മോളുടെം യഥാർത്ഥ മുഖം എനിക്ക് മനസിലായെ “

“എന്റെ ഫോൺ ഓട്ടോമാറ്റിക് കാൾ റെക്കോർഡ് ആണ്.അപ്പൊ പിന്നെ സുഖം ആയാലോ അവര് സംസാരിച്ചത് എന്താ എന്ന് അറിയാൻ. അവര് സംസാരിച്ചത് മുഴുവൻ എന്റെ കുറ്റങ്ങൾ ആണ്.കൂടെ നടന്നു ചിരിച്ചു കൊണ്ട് എന്റെ കഴുത്ത് അറക്കുക ആയിരുന്നു അവർ.എനിക്ക് കുട്ടികൾ ഇല്ലാത്തതു എന്റെ കുഴപ്പം ആണെന്നും.എന്നെ എങ്ങനെ എങ്കിലും ഏട്ടന്റെ ജീവിതത്തിൽ നിന്നും പുറത്താക്കണം എന്നും.കുറ്റങ്ങൾ മുഴുവൻ എന്റെ മേൽ ചാർത്തി അവര് വാങ്ങി പെങ്ങളുടെ ആവിശ്യത്തിനും വീടിനും ചിലവാക്കിയ എന്റെ സ്വർണം തിരിച്ചു കൊടുക്കണ്ട എന്നൊക്കെ “

“ദൈവമേ നിന്റെ അമ്മായിഅമ്മയോ “

“ആടി സത്യം ആണ് ഞാൻ പറയുന്നേ.ഏട്ടൻ വൈകുന്നേരം വരട്ടെ.ഇതൊക്കെ അങ്ങേരെ ഒന്ന് കേൾപ്പിച്ചു കൊടുക്കണം.അല്ലേൽ അവര് രണ്ടു പേരും ഞങ്ങളെ തമ്മിൽ പിരിക്കും “

“എടി എന്നാലും എനിക്ക് ഇതു അങ്ങ് വിശ്വാസം വരുന്നില്ല “

“വിശ്വസിച്ചേ പറ്റു മോളെ.ആളുകൾ നമ്മൾ വിചാരിക്കും പോലെ ഒന്നും അല്ല.നീ നിന്റെ അമ്മായിഅമ്മയുടെ ഫോണിൽ അവർ അറിയാതെ കാൾ റെക്കോർഡ് ഇൻസ്റ്റാൾ ചെയ്യ്തു കൊടുത്തു നോക്കു.നിന്റെ അമ്മായിഅമ്മയും നാത്തൂനും പറയുന്നത് എന്താണ് എന്ന് അറിയാലോ “

അവളുടെ പ്രശ്നം പറഞ്ഞു കഴിഞ്ഞു അവസാനം എന്റെ പെട്ടിയിൽ കൂടെ അവൾ നൈസ് ആയി ആണി അടിച്ചു.ഇനി അവൾ പറഞ്ഞ പോലെ എങ്ങാനും ഉണ്ടാവുമോ.

മക്കൾ വരാൻ ആയി എന്നും പറഞ്ഞു ഞാൻ വീട്ടിലേക്കു പോന്നു.വരുന്ന വഴികളിൽ എല്ലാം ഞാൻ അമ്മയുടെ ഫോണിൽ കാൾ റെക്കോർഡ് ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്നാണ് ആലോചിച്ചേ. അമ്മക്ക് ഫോണിനെ കുറിച്ച് ഒന്നും അറിയില്ല.എന്റെ ഫോണിൽ നിന്നും യൂട്യൂബ് വീഡിയോ മോൻ ആണ് അമ്മക്ക് കാണിച്ചു കൊടുത്തേ ചെടികളെയും അവ നടുന്നതിനെ പറ്റിയൊക്കെ. അങ്ങനെ ആണ് അമ്മയ്ക്കും യൂട്യൂബ് നോക്കാൻ ഏട്ടൻ പുതിയ ഫോൺ വാങ്ങി കൊടുത്തേ.

വീട്ടിൽ എത്തിയപ്പോൾ മക്കൾ എത്തിയിരുന്നു. പിന്നെ അങ്ങോട്ട്‌ തിരക്കുകളിൽ പെട്ടു. അമ്മ ആള് പാവം ആണ്.നാത്തൂനും.അമ്മക്ക് അങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല.എന്നാലും അമ്മ ഉള്ളത് എനിക്ക് വലിയ ഒരു ആശ്വാസം ആണ്.ഇടക്ക് വരുന്ന പെങ്ങളെ അമ്മയുടെ അടുത്ത് ആക്കി ആണ് ഞാൻ വീട്ടിൽ നിൽക്കാൻ പോകുന്നത്.അത്രയും അമ്മയെ തനിച്ചു നിർത്തില്ല.ഇനി അവൾ പറയുന്ന പോലെ ഉണ്ടാവുമോ.മനുഷ്യന്റെ മനസമാധാനം പോയല്ലോ ദൈവമേ………

അങ്ങനെ ഊണ് കഴിഞ്ഞു ആരും കാണാതെ അമ്മയുടെ ഫോണും എടുത്തു റൂമിൽ പോയി.എന്തായാലും വേണ്ട.നോക്കാലോ എന്താ പറയുന്നേ എന്ന്. അങ്ങനെ അമ്മയുടെ ഫോണിൽ കാൾ റെക്കോർഡ് ഇൻസ്റ്റാൾ ചെയ്യ്തു. അപ്പോ ആണ് പെങ്ങൾ വിളിക്കുന്നെ.ഫോൺ അമ്മക്ക് കൊടുത്തു. ഞാൻ ടീവി കാണാൻ ഇരുന്നു.ഏട്ടനും മക്കളും ഉറങ്ങിയിരുന്നു.അമ്മ പെങ്ങളെ വിളിച്ചു ഫോൺ എന്റെ കൈയിൽ തന്നു ഉറങ്ങാൻ പോയി. എന്താവും അവർ സംസാരിച്ചിട്ടുണ്ടാകുക.ഒന്ന് കേട്ട് നോക്കാം.കാൾ റെക്കോർഡ് ആപ്പ് എടുത്തു കാൾ ലിസ്റ്റിൽ നിന്നും കാൾ എടുത്തു പ്ലേ ചെയ്യാൻ നോക്കുമ്പോൾ ആണ് ഞാൻ ഒന്നു ചിന്തിച്ചത്.കല്യാണം കഴിഞ്ഞു എത്ര വർഷം കഴിഞ്ഞു ഇത്ര സമാധാനം ഇല്ലാത്ത ഒരു രാത്രി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.ഇത്രമാത്രം ഞാൻ ടെൻഷൻ അടിച്ചിട്ടില്ല.അതിനൊക്കെ കാരണം ഈ ആപ്പ് അല്ലെ.ഇനി ഇപ്പോൾ അവർ തമ്മിൽ അങ്ങനെ വല്ലതും സംസാരിച്ചെങ്കിൽ തന്നെ കലാകാലം ആയി തുടർന്നു വരുന്ന അമ്മായിഅമ്മ നാത്തൂൻ പോര് തുടർന്ന് വരുക തന്നെ അല്ലെ ചെയുക.അത് ഒരിക്കലും നിൽക്കില്ല.ഞാൻ ഒരു നാത്തൂൻ ആവും പിന്നെ ഒരു അമ്മായിഅമ്മയും ആവും. അവര് തമ്മിൽ എന്താ പറഞ്ഞത് എന്ന് ഞാൻ എന്തിനാണ് അറിയുന്നേ. ഇപ്പോ ഉള്ള സമാധാനം കളയണോ. അവൾക്കു അങ്ങനെ സംഭവിച്ചെങ്കിൽ എനിക്കും അങ്ങനെ വരും എന്ന് എന്താ ഉറപ്പു. ഇപ്പോ ഉള്ള ലൈഫ് ഞാൻ ഹാപ്പി ആണ്.ഇനി അതൊട്ടു ഇല്ലാതെ ആക്കാനും വയ്യ. സുഖമായും സമാധാനം ആയും ഉറങ്ങാൻ പോവുന്നതിനു മുന്നേ അമ്മേടെ ഫോണിൽ നിന്നും ആ ആപ്പ് ഞാൻ അൺഇൻസ്റ്റാൾ ചെയ്തിരുന്നു……… നല്ല നാളേക്ക് വേണ്ടി ഉള്ള നല്ലൊരു തീരുമാനം…..

Leave a Reply

Your email address will not be published. Required fields are marked *