
ഹാപ്പി ബർത്തഡേ മോളെ….. കൈയിലിരുന്ന സമ്മാനപൊതി ജ്യോതിയുടെ കൈവെള്ളയിൽ പിടിപ്പിച്ചു കൊണ്ട് രാധികയും രാജേഷും ജ്യോതിയെ വിഷ് ചെയ്തു.
അതിരാവിലെ ഉണർന്ന് കുളിച്ച് മുറിയിൽ നിന്ന് പുറത്തേക്കിറക്കി അടുക്കള ലക്ഷ്യമാക്കി നടന്ന ജ്യോതിയുടെ മുന്നിലെത്തി അച്ഛനും അമ്മയും വിഷ് ചെയ്തപ്പോൾ ജ്യോതി പകച്ചു പോയി…..
അച്ഛനും അമ്മയും എങ്ങനെ അറിഞ്ഞു എൻ്റെ ബർത്ത്ഡേയാണന്ന്…..?
അതറിയാനാണോ പാട്
ഹാപ്പി ബർത്തഡേ നാത്തൂനെ……..
എവിടെന്നോ പൊട്ടി മുളച്ചതു പോലെ കാവ്യയും ജ്യോതിയുടെ മുന്നിലെത്തി ജ്യോതിയെ കെട്ടിപ്പിടിച്ചുകൊണ്ട് വിഷ് ചെയ്തു……
സമ്മാനം തരാനായി എൻ്റെ കൈയിൽ ഒന്നും ഇല്ലാട്ടോ രണ്ടും കൈയും നിവർത്തി കാണിച്ചു കൊണ്ട് കാവ്യ പറഞ്ഞു.. ……
എനിക്കൊന്നും വേണ്ട ……നിങ്ങളുടെയൊക്കെ സ്നേഹം എന്നും ഇതുപോലെ ഉണ്ടായാൽ മാത്രം മതി…
ഞങ്ങളുടെ മാത്രം സ്നേഹം മതിയോ.:..?
ഒന്നു പോടി…..
എങ്ങനെ എൻ്റെ ഏട്ടൻ വിഷ് ചെയ്തോ എൻ്റെ ഏട്ടത്തി കുട്ടീനെ
ഇല്ല……ജ്യോതിയുടെ മുഖം സങ്കടത്താൽ കുനിഞ്ഞു……
നേരം വെളുത്തതേയല്ലേയുള്ളു അവൻ ഉണർന്നു കാണില്ല മോളു വിഷമിക്കണ്ട അവനുണർന്ന് കഴിയുമ്പോൾ വിളിച്ചോളും….
സ്വന്തം ഭാര്യയുടെ പിറന്നാളിൻ്റെയന്ന് ഇത്തിരി നേരത്തെ എഴുന്നേറ്റാൽ എന്താ അമ്മയുടെ മകന്…? ഇത് അങ്ങനെ വിട്ടു കൊടുക്കരുത് ഏട്ടത്തി ഞാൻ എൻ്റെ ഏട്ടത്തിയുടെ ഭാഗത്തേ നിൽക്കു ………
അവരു ഭാര്യ ഭർത്താക്കൻമാരു തമ്മിലുള്ള പ്രശ്നത്തിൽ നീ കേറി തലയിടണ്ട അവനു സമയം കിട്ടുമ്പോൾ അവൻ വിളിച്ചോളും മോളു പോയി കോളേജിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്ത്. ങാ പിന്നേ ഇന്നു പോകുമ്പോൾ ഇതു ഇട്ടോണ്ട് പോയാ മതീട്ടോ….. രാധിക തങ്ങൾ കൊടുത്ത സമ്മാനപൊതി ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു……
നീയും പോയി കോളേജിൽ പോകാനുള്ള പണി നോക്കടി രാധിക കപട ഗൗരവത്തിൽ കാവ്യയോടായി പറഞ്ഞു……
ജ്യോതി അടുക്കളയിലേക്ക് ചെന്ന് കറിക്കുള്ള പച്ചക്കറി അരിയാൻ തുടങ്ങി….. രാധിക പശു തൊഴുത്തിലേക്കും പോയി…….
പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്നപ്പോളെല്ലാം ജ്യോതി ഇടക്കിടെ ഫോൺ എടുത്ത് നോക്കി കൊണ്ടിരുന്നു നന്ദേട്ടൻ്റെ കോളോ മെസ്സേജോ ഉണ്ടോന്ന്….. ഓരോ പ്രാവശ്യവും നിരാശയോടെ ഫോൺ തിരികെ വെച്ചു ജ്യോതി.
ഇന്നലെ രാത്രി സംസാരിച്ചപ്പോൾ ഞാൻ ഓർമിപ്പിച്ചതാ ഇന്ന് ബർത്ത് ഡേ ആണന് എന്നിട്ടുപോലും നന്ദേട്ടൻ ഒന്നു വിളിച്ചില്ലല്ലോ ഇന്ന് ലീവെടുത്ത് വരാൻ പറഞ്ഞപ്പോളും ഓഫീസിൽ തിരക്കാണ് ലീവ് കിട്ടില്ല എന്നൊക്കെ പറഞ്ഞ് നിരസിക്കുകയാണ് ചെയ്തത്…….
ജ്യോതിയുടെ മനസ്സ് ഒരു വർഷം പിന്നിലേക്കു പാഞ്ഞു……..
അമ്മ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഞങ്ങൾ രണ്ടു പെൺമക്കളേയും കഷ്ടപ്പെട്ട് വളർത്തി കൊണ്ടുവന്ന ഒരച്ഛൻ്റെ മകളായിരുന്ന എനിക്ക് പതിനെട്ട് കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ വിവാഹലോചന തുടങ്ങി……. അച്ഛൻ്റെ മനസ്സിലെ ആധിയായിരുന്നു ഒരു പോലെ വളർന്നു വരുന്ന രണ്ടു പെൺകുട്ടികൾ…. അതായിരിക്കണം പതിനെട്ടു കഴിഞ്ഞ ഉടനെ എന്നെ കെട്ടിച്ചു വിടാൻ അച്ഛൻ ധൃതി കാണിച്ചത്……
ഇപ്പോ ഒരു കല്യാണം വേണ്ട വേണ്ട എന്ന് കരഞ്ഞു കാലു പിടിച്ചു പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല….. ബ്രോക്കർ ദാമുവേട്ടൻ കൊണ്ടുവന്ന ഒരാലോചനയായിരുന്നു നന്ദേട്ടൻ്റേത്……. ജാതകം നോക്കി പത്തിൽ എട്ടു പൊരുത്തം സർക്കാർ ജോലി മാതാപിതാക്കളുള്ള കുടുംബം.നന്ദേട്ടൻ പെണ്ണുകാണാൻ വന്നത് അച്ഛനും അമ്മക്കും സഹോദരിക്കും ഒപ്പം അത് അച്ഛനെ ഏറെ സന്തോഷിപ്പിച്ചു……. പരസ്പരം നല്ല സ്നേഹമുള്ള കുടുംബമാണ് ….. എൻ്റെ മോളുടെ ഭാഗ്യമാണ് അങ്ങനെയൊരു കുംടുംബത്തിൽ ചെന്നു കേറാൻ പറ്റുന്നതു തന്നെ അച്ഛൻ വിധിയെഴുതി.
ഒറ്റ കാഴ്ച്ചയിൽ തന്നെ നന്ദേട്ടനും കുടുംബത്തിനും പെണ്ണിനെ ഇഷ്ടമായി. ……
എന്താ നിങ്ങളുടെ ഡിമാൻ്റ് എന്ന അച്ഛൻ്റെ ചോദ്യത്തിന് മറുപടിയായി നന്ദേട്ടൻ്റെ അച്ഛൻ പറഞ്ഞത് .:…… ഞങ്ങൾക്ക് ഒരു ഡിമാൻറും ഇല്ല…. നിങ്ങളുടെ മകളെ ഞങ്ങൾക്കിഷ്ടായി…… നിങ്ങൾക്കും താത്പര്യം ഉണ്ടെങ്കിൽ നിങ്ങളുടെ മകളെ മാത്രം ഞങ്ങൾക്കു തന്നാൽ മതി…….
നന്ദട്ടൻ്റെ അച്ഛൻ്റെ ആ വാക്കുകളും അച്ഛന് ഇഷ്ടമായി പിന്നെ അച്ഛൻ വേറെ ഒന്നും ചിന്തില്ല…… ഏറ്റവും അടുത്ത മുഹുർത്തത്തിൽ തന്നെ കല്യാണം നടത്തി.
അച്ഛൻ വെറുംകൈയോടെ എന്നെ പറഞ്ഞു വിട്ടില്ല. അമ്മയുടെ പഴയ സ്വർണ്ണം ഇരുന്നത് ഉരുക്കി പണിയിച്ച് ബാക്കി കുറച്ച് അച്ഛൻ്റെ സമ്പാദ്യത്തിൽ നിന്നും എടുത്ത് പത്തു പവൻ്റെ സ്വർണ്ണവും ഇട്ടു തന്നാണ് കല്യാണം നടത്തിയത്…….
അച്ഛനേയും അനിയത്തിയേയും വിട്ട് മറ്റൊരു ലോകത്തേക്ക് പറിച്ചു നട്ടപ്പോൾ സങ്കടത്തോടെയാണ് നന്ദേട്ടൻ്റ വീടിൻ്റെ പടികൾ കയറിയത്……. എന്നാൽ എന്നെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു അവിടുത്തെ ഓരോരുത്തരുടേയും പെരുമാറ്റം മറ്റൊരു വീട്ടിലാണ് താൻ വന്നിരിക്കുന്നതെന്ന യാതൊരു ഫീലും തോന്നിയില്ല…..പ്രായം കൊണ്ട് മൂത്തതാണെങ്കിലും കിലുക്കാംപെട്ടിയായ ഒരു അനിയത്തിയും സ്നേഹനിധികളായ അച്ഛനും അമ്മയും ……. യാതൊരു ഒറ്റപ്പെടലും ഫീൽ ചെയ്യാതെ ചേർത്തു പിടിക്കുന്ന രണ്ടു കരങ്ങൾ നന്ദേട്ടൻ്റേത്……
മരുമകളായി അച്ഛനും അമ്മയും ഒരിക്കലും കണ്ടിട്ടില്ല എന്നെ ‘……വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ ഉടൻ ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് അച്ഛൻ ആ സന്തോഷ വാർത്ത പറഞ്ഞത്
നന്ദൻ്റെ ലീവ് കഴിഞ്ഞ് നാളെ മുതൽ നിനക്ക് ജോലിക്ക് പോയി തുടങ്ങുകയല്ലേ…..
അതെയച്ഛാ ലീവ് തീർന്നു മറ്റെന്നാൾ മുതൽ ഓഫീസിൽ പോയി തുടങ്ങണം……
മറ്റന്നാൾ മുതൽ ജ്യോതി കോളേജിൽ പോയി തുടങ്ങിക്കോ…….. അച്ഛൻ്റെ ആ വാക്കുകൾ എനിക്ക് എത്ര സന്തോഷമായി എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം താനൊരിക്കലും പ്രതീക്ഷിക്കാത്ത സന്തോഷം.
നന്ദേട്ടൻ പിറ്റേന്ന് ജോലി സ്ഥലത്തേക്ക് പോയി. പഞ്ചായത്തിലാണ് ജോലി ഒരു പട്ടി കാട്ടിലാണ് നന്ദേട്ടൻ ജോലി ചെയ്യുന്ന പഞ്ചായത്ത്. വീട്ടിൽ നിന്ന് ദൂരം കൂടുതലായതു കൊണ്ട് നന്ദേട്ടൻ ജോലി സ്ഥലത്താണ് താമസം എല്ലാ ആഴ്ചയിലും വീട്ടിൽ വരും ….. ട്രാൻസഫറിന് ശ്രമിക്കുന്നുണ്ട്……
നന്ദേട്ടൻ അടുത്തില്ലന്ന കുറവു മാത്രമേ തനിക്ക് ഈ വീട്ടിലുള്ളു…….. ഈ വീട്ടിൽ താൻ എത്തിയതിന് ശേഷമുള്ള ആദ്യത്തെ ബർത്തഡേയാണ് ഇന്ന്……. അച്ഛനും അമ്മയും അനിയത്തിയും വിഷ് ചെയ്തു….. എങ്കിലും തൻ്റെ പ്രിയപ്പെട്ടവൻ ഇതുവരെ ഒന്നു വിളിച്ചില്ലല്ലോ എന്നും രാവിലെ വിളിക്കുന്നതാണ് ഇന്ന് ഇതുവരെ വിളിച്ചിട്ടില്ല……. ഇനിയും കാത്തിരിക്കാൻ വയ്യ ജ്യോതി ഫോണെടുത്ത് നന്ദൻ്റെ നമ്പറിലേക്കു വിളിച്ചു.
ബെല്ലടിച്ച് തീരാറായപ്പോൾ ആണ് നന്ദൻ കോൾ എടുത്തത്…..
നന്ദേട്ടാ…….
ജ്യോതി ഞാൻ പിന്നെ വിളിക്കാം ഞാനിപ്പോ അല്പം തിരക്കിലാണ്…. നന്ദൻ അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു ……
ജ്യോതി ഓരോന്നും ആലോചിച്ചു കൊണ്ട് അടുക്കളയിലെ പണികൾ ഓരോന്നായി തീർത്ത് കോളേജിൽ പോകാൻ ഒരുങ്ങാനായി തൻ്റെ മുറിയിലേക്ക് പോയി ….
കാവ്യ ആ സമയം കൊണ് വീടും മുറ്റവും അടിച്ചുവാരിയതിന് ശേഷം കുളിക്കാൻ കയറി……
രണ്ടു പേരും കോളേജിൽ പോകാനായി ഒരുങ്ങി ഡൈനിംഗ് ടേബിളിനരികിൽ എത്തിയപ്പോഴെക്കും അമ്മ ചായ ഉണ്ടാക്കി കഴിക്കാനുള്ളതും എടുത്ത് ടേബിളിൽ വെച്ചു. രാധിക എല്ലാവർക്കും വിളമ്പി കൊടുത്തിട്ട് തനിക്കുള്ളതും വിളമ്പി അവരോടൊപ്പം കഴിക്കാൻ ഇരുന്നു……
എന്താ മോളെ അവനിതുവരെ എഴുന്നേറ്റില്ലെ …. അവൻ വിളിച്ചോ മോളെ…. മുന്നിലിരിക്കുന്ന ഭക്ഷണം കഴിക്കാതെ അതിൽ ചിത്രം വരച്ചിരിക്കുന്ന ജ്യോതിയോടായി രാധിക ചോദിച്ചു.
ഇല്ലമ്മേ…. ഞാനങ്ങോട്ട് വിളിച്ചു പക്ഷേ നന്ദേട്ടൻ തിരക്കിലാണന്നും പറഞ്ഞ് കോൾ കട്ട് ചെയ്തു…….
അവൻ ഇനി വിളിക്കട്ടെ ഞാൻ നാലെണ്ണം പറയുന്നുണ്ട് ……. രാധിക ജ്യോതിയെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
മോള് കഴിക്ക് എന്നിട്ട് കോളേജിൽ പോകാൻ നോക്ക്……..
കഴിച്ചെന്നു വരുത്തി ജ്യോതി എഴുന്നേറ്റു.. :…..
രാധിക രണ്ടു പേർക്കുള്ള ലഞ്ച് ബോക്സ് എടുത്ത് ടേബിളിൽ വെച്ചു…….. ലഞ്ച് ബോക്സും എടുത്ത് ബാഗിൽ വെച്ചു കൊണ്ട് ജ്യോതിയും കാവ്യയും അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി……..
ജ്യോതി മോളവിടെ ഒന്നു നിന്നേ ..::.രാജേഷ് തൻ്റെ പോക്കറ്റിൽ നിന്ന് ഏതാനും നോട്ടുകൾ എടുത്ത് ജ്യോതിയുടെ നേരെ നീട്ടി
ഇന്ന് ബർത്തഡേയല്ലേ കൂട്ടുകാർക്കൊക്കെ സ്വീറ്റ്സ് വാങ്ങി കൊടുത്തോ. …..
ഇതൊന്നും വേണ്ടച്ഛാ…..
അച്ഛൻ തന്നതല്ലേ മോളതു വാങ്ങിച്ചോ….. രാധികയും നിർബദ്ധിച്ചപ്പോൾ ജ്യോതി അച്ഛൻ്റെ കൈയിൽ നിന്നാ കാശുവാങ്ങി പേഴ്സിൽ വെച്ചു……
ഏട്ടത്തിക്ക് മാത്രമേയുള്ളോ പോക്കറ്റ് മണി…..
അതിന് ഇന്ന് ജ്യോതിയുടെ ബർത്തഡേയല്ലേ നിൻ്റെ അല്ലല്ലോ……
എൻ്റെ ഏട്ടത്തീടെ ബർത്തഡേയല്ലേ അതിൻ്റെ സന്തോഷത്തിന് എൻ്റെ കൂട്ടുകാർക്കും കൊടുക്കണ്ടേ സ്വീറ്റ്സ്
നിനക്ക് ഓരോ ദിവസം ഓരോ കാരണങ്ങളാ എൻ്റെ കൈയിൽ നിന്ന് കാശുവാങ്ങിയെടുക്കാൻ…… ഇന്ന് ഇല്ല …..
പ്ലീസ് അച്ചാ ഒരു നൂറു രൂപ മതിയച്ഛാ കാവ്യ രാജേഷിൻ്റെ മുന്നിൽ കൈ നീട്ടികൊണ്ട് കെഞ്ചി.
ഞാൻ തരാം എനിക്ക് ഇത്രയും പൈസയൊന്നും വേണ്ട …..ജ്യോതി പേഴ്സ് എടുത്ത് തുറക്കാൻ തുടങ്ങി….
മോൾക്ക് ഞാൻ തന്നത് മോൾടെ കൈയിൽ തന്നെ ഇരിക്കട്ടെ….. ഇതാ നിനക്കുള്ളത് രാജേഷ് പോക്കറ്റിൽ നിന്ന് കാശ് എടുത്ത് കാവ്യക്കും നൽകി…
താങ്ക്സ് അച്ഛാ കാവ്യ രാജേഷിനെ വന്ന് കെട്ടി പിടിച്ച് മുത്തം നൽകി കൊണ്ടു പറഞ്ഞു……
കൂടുതൽ സോപ്പിംഗ് ഒന്നും വേണ്ട പോകാൻ നോക്ക് അല്ലെങ്കിൽ ബസിപ്പോ പോകും
രണ്ടു പേരോടും യാത്ര പറഞ്ഞ് ഇരുവരും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു…..
എന്താ ഏട്ടത്തി ഒരു സങ്കടം ഏട്ടൻ വിളിക്കാത്തതിൻ്റെയാണോ?
വെറുതെ തലയൊന്നു കുലുക്കുക മാത്രം ചെയ്തു കൊണ്ട് നിറഞ്ഞു വന്ന നീർകണങ്ങളെ കാവ്യ കാണാതെ തുടച്ചു മാറ്റി.
പോകുന്ന വഴി സ്വീറ്റസും വാങ്ങി കോളേജിൽ എത്തി ……എല്ലാവരും വിഷ് ചെയ്തപ്പോഴും എല്ലാവർക്കും സ്വീറ്റസ് നൽകുമ്പോഴും ജ്യോതിയുടെ മുഖം സങ്കടത്താൽ നിറഞ്ഞിരുന്നു .പക്ഷേ എല്ലാവരുടേയും മുന്നിൽ പുഞ്ചിരി തൂകി നിൽക്കാൻ ജ്യോതിശ്രമിച്ചു…… ഏറ്റവും അടുത്ത കൂട്ടുകാരികളെയും കൂട്ടി കാൻ്റീനിൽ പോയി അവർക്ക് ആവശ്യമുള്ളത് വാങ്ങി കൊടുത്ത് അവരോടൊപ്പം സന്തോഷം പങ്കിടുമ്പോഴും ജ്യോതിയുടെ ഉള്ള് പിടയുകയായിരുന്നു……
അമ്മയുടെ മരണശേഷം ഇതുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ല. പിറന്നാൾ ദിനം പോലും ഓർക്കാറില്ല….. കാരണം ആ ദിനം ഓർത്താൽ കൂട്ടുകാർക്ക് ചിലവ് ചെയ്യേണ്ടി വരും അതിന് അച്ഛൻ്റെ മുന്നിൽ കൈ നീട്ടേണ്ടി വരും എനിക്ക് തരാനായി അച്ഛൻ്റെ കൈയിൽ കാശില്ലങ്കിൽ അച്ഛന് സങ്കടമാകും വെറുതെ അച്ഛനെ സങ്കടപ്പെടുത്തണ്ടല്ലോ എന്നോർക്കും…..അതുകൊണ്ടുതന്നെ പിറന്നാൾ ദിനം ഓർക്കാറില്ല…..
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് കാവ്യക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോളും ജ്യോതിയുടെ മുഖം മ്ലാനമായിരുന്നു.. -…. ഇടക്കിടക്ക് ഫോൺ എടുത്ത് നോക്കും മെസ്സേ ജോ കോളോ ഉണ്ടോ എന്ന് ഓരോ പ്രാവശ്യവും നിരാശയോടെ ഫോൺ ബാഗിലക്ക് തിരികെ വയ്ക്കും
ബസ്സിറങ്ങി വീട്ടിലേക്ക് നടന്ന് വീടിൻ്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറിയതും വീടിൻ്റെ പൂമുഖത്തിരുന്ന് നന്ദേട്ടൻ്റെ അച്ഛനോട് സംസാരിച്ചിരിക്കുന്ന അച്ഛനെയാണ് കണ്ടത്. അച്ഛനെ കണ്ടതും ജ്യോതിയുടെ മുഖം സന്തോഷത്താൽ വിടർന്നു. ഓടി അച്ഛൻ്റെ അരികിലെത്തി…..
അച്ഛനെപ്പോ എത്തി….
കുറച്ചു നേരമായി മോളെ….. വാത്സല്യത്തോടെ അച്ഛൻ പറഞ്ഞു.
ജീവ വന്നില്ലേ അച്ഛാ
വന്നിട്ടുണ്ട് അകത്ത് ഉണ്ട്….
വളരെയധികം സന്തോഷത്തോടെ ജ്യോതി ഹാളിലേക്ക് പ്രവേശിച്ച ജ്യോതി പകച്ചുപോയി ബലൂണും വർണ്ണക്കടലാസും കൊണ്ട് ഹാളാകെ അലങ്കരിച്ചിരിക്കുന്നു…… ഹാപ്പി ബർത്തഡേ ജ്യോതി എന്ന് സ്വർണ്ണ കളറിൽ എഴുതി വെച്ചിരിക്കുന്നതിൻ്റെ മുന്നിലായി അലങ്കരിച്ച ടേബിളും ജ്യോതി ഒന്നും മനസ്സിലാകാത്ത രീതിയിൽ കാവ്യയെ നോക്കി…..
ഞാനൊന്നും അറിഞ്ഞിട്ടില്ലേ എന്ന ഭാവത്തിൽ കാവ്യ രണ്ടു കൈയും വിടർത്തിചുമലുകുലുക്കി ……
ജ്യോതി നേരെ കിച്ചണിലേക്ക് നടന്നു പായസം ഇളക്കി കൊണ്ട് അമ്മായി ഒരു സദ്യവട്ടത്തിന് ഒരുക്കം കൂട്ടികൊണ്ട് ആൻ്റിമാരും കുഞ്ഞമ്മമാരും അവരുടെ കൂടെ തൻ്റെ അനിയത്തിയും
ജ്യോതി വന്നതറിഞ്ഞ് കുഞ്ഞമ്മ പറഞ്ഞു
വന്നല്ലോ പിറന്നാളുകാരി……
അതു കേട്ട് തല തിരിച്ചു നോക്കിയ ജീവ തൻ്റെ മുന്നിൽ നിൽക്കുന്ന ചേച്ചിയെ കണ്ട് ഓടി വന്ന് കെട്ടിപിടിച്ചു.
ഹാപ്പി ബർത്തഡേ ചേച്ചി…..
താങ്ക്യം മോളെ…. ജ്യോതി ജീവയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ നൽകി.
എല്ലാവരേയും നോക്കി ജ്യോതി പുഞ്ചിരിച്ചു…… എല്ലാവരോടും വിശേഷം ചോദിച്ചും പറഞ്ഞും നിൽക്കുന്ന ജ്യോതിയെ നോക്കി രാധിക പറഞ്ഞു
എന്നാൽ മോളു പോയി ഡ്രസ്സ് മാറി വന്ന് എന്തേലും കഴിക്ക്…..
വന്നു വന്നു എന്നെ ആർക്കും വേണ്ടാതായി അല്ലേ ?കാവ്യ എല്ലാവരോടുമായി പരിഭവിച്ചു ….
ജ്യോതി തൻ്റെ മുറിയിലേക്ക് പോയി…..
വാതിൽ തുറന്ന് മുറിയിൽ കയറി ….മുഖം കഴുകി വന്ന് കണ്ണാടിയിലൊന്നു നോക്കി മുടി മാടി ഒതുക്കി ബാഗ് തുറന്ന് ഫോണെടുത്ത് നന്ദേട്ടൻ്റെ നമ്പറിലേക്ക് കോൾ ചെയ്തു കൊണ്ട് ബെഡിലേക്കിരുന്നു…..
ബെല്ലടിച്ചതും നന്ദൻ കോൾ കട്ട് ചെയ്തു …..ജ്യോതി വീണ്ടും വിളിച്ചു…. അപ്പോഴും നന്ദൻ കോൾ കട്ട് ചെയ്തു….
സങ്കടം അണപൊട്ടിയൊഴുകിയ ജ്യോതി ബെഡിലേക്ക് കമിഴ്ന്ന് കിടന്നു കൊണ്ട് പൊട്ടി കരഞ്ഞു.
തൻ്റെ ചെവിക്കരികിൽ ആരുടേയോ ചുടുനിശ്വാസം അറിഞ്ഞ ജ്യോതി കണ്ണു തുറന്ന് തല ചെരിച്ചു നോക്കി….
ഹാപ്പി ബർത്ത്ഡേ പൊന്നു ഐ ലൗവ് യു…… തിരിഞ്ഞു നോക്കിയ ജ്യോതിയെ ഇറുകെ പുണർന്നു കൊണ്ട് നന്ദൻ ജ്യോതിയുടെ കാതിൽ പറഞ്ഞു……
ജ്യോതി സർവ്വശക്തിയും എടുത്ത് നന്ദനെ തള്ളി മാറ്റി എഴുന്നേറ്റിരുന്നു കൊണ്ട് ഇരുകൈ കൊണ്ടും മാറി മാറി നന്ദൻ്റെ നെഞ്ചിലിടിച്ചു
ഇങ്ങനെ ഇടിക്കാതെടി പെണ്ണേ ഞാൻ ചത്തു പോകും……. ജ്യോതിയുടെ ഇരുകൈകളും കൂട്ടി പിടിച്ച് വലിച്ച് തൻ്റെ നേഞ്ചോടു ചേർത്തുകൊണ്ട് നന്ദൻ പറഞ്ഞു……
ജ്യോതി മുഖം വീർപ്പിച്ച് നന്ദൻ്റെ നേരെ നോക്കി…..
സങ്കടമായോ നന്ദേട്ടൻ്റ കുട്ടിക്ക് ഇത്രയും സങ്കടം ആകും എന്ന് നന്ദേട്ടൻ ഓർത്തില്ല ഇതൊരു മാതിരി കൊച്ചു കുട്ടികളെ പോലെ
ജ്യോതി നിഷ്കളങ്കമായി നന്ദൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു…..
സങ്കടമായി നന്ദേട്ടാ നല്ല സങ്കടമായി ഞാൻ പേടിച്ചും പോയി …. എന്നെ പറ്റിക്കുകയാണന്ന് ഞാൻ ചിന്തിച്ചില്ല…… പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദൻ്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നു
പോട്ടെ ഇതെല്ലാം അവളുടെ പ്ലാൻ ആയിരുന്നു കാവ്യയുടെ.:…. ഇത് ഇത്ര സീരിയസ് ആകും എന്ന് ഞാനും ഓർത്തില്ല..:…സോറി ഡാ ക്ഷമിക്ക് ….
ക്ഷമയൊന്നും പറയണ്ട നന്ദേട്ടൻ ജ്യോതി നന്ദൻ്റെ വായ് പൊത്തി കൊണ്ട് പറഞ്ഞു.
എന്നാൽ എൻ്റെ പെണ്ണു പോയി കലങ്ങിയ ഈ കണ്ണും മുഖവും കഴുകി വന്നേ……
ജ്യോതി എഴുന്നേറ്റു പോയി കണ്ണും മുഖവും കഴുകി വന്നു.
വാ നമുക്ക് പോയി ചായ കുടിച്ചു വരാം ജ്യോതിയെ ചേർത്തു പിടിച്ചു കൊണ്ട് നന്ദൻ പറഞ്ഞു……
ഇരുവരും താഴെക്കിറങ്ങി വന്ന് ഡൈനിംഗ് ടേബിളിനരികിലേക്ക് വന്നു……..
അല്ല എൻ്റെ നാത്തൂന് ലോട്ടറിയടിച്ചോ ഈ നിമിഷം വരെ വ്യാകുലമാതാവിനെ പോലെ നടന്നതാ പെട്ടന്ന് ആളാകെ മാറി ഉഷാറായല്ലോ കാവ്യ ജ്യോതിയെ കളിയാക്കി….
എൻ്റെ കുട്ടിയെ സങ്കടപ്പെടുത്തിയിട്ട് ഇപ്പോ കളിയാക്കുന്നോ നിനക്കിട്ട് ഇന്നു ഞാൻ നന്ദൻ കാവ്യയുടെ ചെവിയിൽ പിടിച്ചു തിരുമ്മി
അയ്യാ അമ്മേ…… അച്ഛാ ആരെങ്കിലും ഓടി വരണേ കാവ്യ അലറി വിളിച്ചു……
ചായ കുടിയും കഴിഞ്ഞ് ജ്യോതിയേയും കൂട്ടി നന്ദൻ മുകളിലെ മുറിയിലേക്കു പോയി….
പോയി കുളിച്ച് സുന്ദരിക്കുട്ടി ആയി വന്നാൽ ഒരു സമ്മാനം തരാം……
എനിക്കറിയാം അതെന്തു സമ്മാനം ആണെന്ന്.
എന്താ എന്നാലൊന്നു പറഞ്ഞേ
എന്നും തരുന്നത് ഉമ്മയല്ലേ……
അതെപ്പോഴും തരുന്നതല്ലേ ഇതുപോലെ ജ്യോതിയെ പിടിച്ച് തന്നോട് ചേർത്തു പിടിച്ചു കൊണ്ട് നന്ദൻ ആ ചുണ്ടിൽ അമർത്തി ചുംബിച്ചു…… അതിന് കുളിച്ചിട്ട് വരണം എന്നൊന്നും ഇല്ല
എന്നാലെന്താന്ന് പറ നന്ദേട്ടാ ജ്യോതി കൊഞ്ചലോടെ ചോദിച്ചു…. :i:
മര്യാദക്ക് പോയി കുളിച്ചിട്ടു വാടി …..നന്ദൻ ഗൗരവഭാവത്തിൽ പറഞ്ഞു എന്നിട്ട് ജ്യോതി ഉന്തി തള്ളി കുളിക്കാനായി പറഞ്ഞു വിട്ടു…..
കുളിച്ചിറങ്ങി വന്ന ജ്യോതിയുടെ കൈയിലേക്ക് ഒരു കവർ എടുത്ത് നീട്ടികൊണ്ട് പറഞ്ഞു.ഈ ഡ്രസ്സും ഇട്ട് വേഗം ഒരുങ്ങി വാ…….
ജ്യോതി ആ കവർ തുറന്നു നോക്കി കല്ലുകളും മുത്തുകളും പതിച്ച ഒരു ഫ്രോക്ക് ആയിരുന്നു അത്…… ജ്യോതി ആ ഫ്രോക്ക് നിവർത്തി തൻ്റെ ദേഹത്തു വെച്ച് കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് അതിൻ്റെ ഭംഗി ആസ്വദിച്ചു ……ഫ്രോക്ക് ധരിച്ച് മുടി മിനുക്കി കൊണ്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോളാണ് നന്ദൻ പിന്നിലൂടെ വന്ന് അണി വയറിലുടെ കെട്ടി പിടിച്ചത്…. ജ്യോതി നടുങ്ങി തെറിച്ചു നന്ദേട്ടൻ്റെ ചുടുനിശ്വാസം തൻ്റെ കഴുത്തിലൂടെ അരിച്ചിറങ്ങി ശരീരത്തിലൂടെ ഒരു കുളിരു കോരുന്നത് ജ്യോതി അറിഞ്ഞു…. നന്ദൻ ജ്യോതിയുടെ ചെവിയിൽ ചെറുതായൊന്നു കടിച്ചു……. ജ്യോതിയെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി…..
കണ്ടോ പെണ്ണിൻ്റെ മുഖത്തെ നാണം കാണാൻ എന്താ ഒരു ഭംഗി ……ജ്യോതിയുടെ മുഖം നാണത്താൽ ചുവന്നു…..
നന്ദൻ ജ്യോതിയുടെ താടിയിൽ പിടിച്ചുയർത്തി ……ജ്യോതിക്കുട്ടി….
ഉം പ്രണയഭാവത്തോടെ ജ്യോതി ഒന്നു മൂളി
ഈ പിറന്നാളിന് തനിക്ക് എന്താ സമ്മാനം വേണ്ടത്……
എൻ്റെ നന്ദേട്ടൻ്റെ ഈ സ്നേഹം ഈ സമീപ്യം ഇതു് രണ്ടും മാത്രം മതി ഇതിനേക്കാൾ വലിയൊരു സമ്മാനവും എനിക്ക് കിട്ടാനില്ല…….
നന്ദൻ ജ്യോതിയെ പിടിച്ചു അടുത്ത് കിടന്ന കസേരയിൽ ഇരുത്തി……. ഇനി എൻ്റെ ജ്യോതിക്കുട്ടി കണ്ണൊന്ന് അടച്ചേ….
എന്താ നന്ദേട്ടാ….. എന്തിനാ കണ്ണ് അടക്കുന്നത്……
കണ്ണ് അടയ്ക്കടി……
ജ്യോതി തൻ്റെ കണ്ണുകൾ അടച്ചു നന്ദൻ ജ്യോതിയുടെ കാൽചുവട്ടിൽ പടിഞ്ഞിരുന്നു. തൻ്റെ പോക്കറ്റിൽ കിടന്ന ജുവൽ ബോക്സിൽ നിന്ന് ഒരു ജോഡി സ്വർണ്ണപാദസ്വരം പുറത്തെടുത്ത് ജ്യോതിയുടെ ഇരുകാലുകളിലും അണിയിച്ചു… :ഇരുകാലുകളും എടുത്ത് തൻ്റെ മടിയിൽ വെച്ച് ആ പാദങ്ങളിൽ തലോടി…… ജ്യോതി ഇതെല്ലാം അറിയുന്നുണ്ടായിരുന്നു. ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
എന്താടി മോങ്ങുന്നത്….:
ഇപ്പോ ഇതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ ? ഇത്രയും വില കൂടിയ സമ്മാനമൊന്നും എനിക്ക് വേണ്ടായിരുന്നു നന്ദേട്ടാ…. :..അച്ഛനും അമ്മയും ഇതറിഞ്ഞാൽ അവർക്ക് ഇഷ്ടമാകുമോ.?
അമ്മയാ പറഞ്ഞത് നിനക്ക് പാദസ്വരം വാങ്ങണം എന്ന് കാവ്യയുടെ കാലുകളിൽ പാദസ്വരം ഉണ്ട് …നീയും കാവ്യയും അമ്മക്ക് ഒരു പോലെയാണ് നിൻ്റെ കാലിൽ പാദസ്വരം ഇല്ലാത്തത് അമ്മക്ക് സങ്കടം ആണന്ന് പറഞ്ഞതും അമ്മയാണ്.
ഞാനെത്ര ഭാഗ്യവതി ആണല്ലേ നന്ദേട്ടാ ഇത്രയും നല്ല ഒരമ്മയേയും അച്ഛനേയും അനിയത്തിയേയും കിട്ടിയില്ലേ…..
അപ്പോ എന്നെ കിട്ടിയത് ഭാഗ്യം അല്ല അല്ലേ.
ഒന്നു പോ നന്ദേട്ടാ … :i…… ജ്യോതി നന്ദൻ്റെ തോളിലേക്ക് ചാഞ്ഞു…..
ഇവിടെ കൊക്കുരുമ്മി ഇരുന്നോ രണ്ടും കൂടി…… അവിടെ എല്ലാവരും നിങ്ങളെ തിരക്കുന്നു…… അവിടേക്ക് വന്ന കാവ്യ പറഞ്ഞു.
നശിപ്പിച്ചു.. :. ഇവളെ ഉടനെ കെട്ടിച്ചു വിട്ടില്ലങ്കിൽ സമാധാനമായി ഞങ്ങൾക്കൊന്ന് പ്രണയിക്കാൻ പോലും പറ്റില്ല…….
.
എന്നെ കെട്ടിച്ചു വിട്ടിട്ട് നിങ്ങൾ പ്രണയിക്കാം എന്നു ഓർത്താൽ നടക്കില്ലാട്ടോ… അതുടൻ നടക്കില്ല…… മര്യാദക്ക് ഇപ്പോ എൻ്റെ കൂടെ വാ
ന ന്ദനും ജ്യോതിയും കാവ്യയുടെ പിന്നാലെ നടന്നു.
താഴെ ചെന്നപ്പോൾ എല്ലാവരും നന്ദനേയും ജ്യോതിയേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു….
ഞാനിപ്പോ ചെന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും വരില്ലായിരുന്നു. ഞാൻ ചെല്ലുമ്പോൾ ഇണക്കുരുവികൾ പ്രണയിക്കുകയായിരുന്നു………
ഈശ്വരാ ഇവളുടെ നാക്കിന് എല്ലില്ലാലോ ……
കാവ്യ ജ്യോതിയെ പിടിച്ച് കേക്കിനരുകിൽ നിർത്തി. ജ്യോതിയുടെ അടുത്തായി നന്ദനേയും നിർത്തി കേക്ക് മുറിപ്പിച്ചു……..
ഒരു രാജകുമാരിയെ പോലെ സുന്ദരിയായി നിന്ന് തൻ്റെ മകൾ കേക്ക് മുറിക്കുന്നത് നോക്കി ജ്യോതിയുടെ അച്ഛൻ നിന്നു് തൻ്റെ മനസ്സ് നിറയുന്നത് അദ്ദേഹം അറിഞ്ഞു
കേക്ക് മുറിച്ച് ആദ്യത്തെ ഒരു കക്ഷണം എടുത്ത് ജ്യോതി നന്ദൻ്റെ നേരെ നീട്ടി.
ദേ അവിടെ കൊടുക്ക് ആദ്യം നന്ദൻ ജ്യോതിയുടെ അച്ഛൻ്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു…….
അച്ഛൻ എന്താ മാറി നിൽക്കുന്നത്. വാ ഇങ്ങോട്ട്….. . ജ്യോതി അച്ഛൻ്റെ വായിൽ കേക്കു വെച്ചു കൊടുക്കുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ഇതിൽ കൂടുതൽ തനിക്കെന്തു വേണം അച്ഛനും മോളും ഒരേ സമയം ചിന്തിച്ചു.
കേക്കുമുറിക്കലും സദ്യയും കഴിഞ്ഞ് എല്ലാവരും ഒത്തൊരുമിച്ച് സന്തോഷം പങ്കിട്ടു കഴിഞ്ഞാണ് …. :ജ്യോതി കിടപ്പുമുറിയിലേക്ക് ചെന്നത്.
ആ രാത്രിയുടെ പിന്നീടുള്ള നിമിഷങ്ങൾ നന്ദൻ്റേയും ജ്യോതിയുടേതും ആയിരുന്നു.
അവസാനിച്ചു.
ചുമ്മ എഴുതിയതാണ്. അഭിപ്രായം പറയില്ലേ
–
Fantastic perspective! The points you made are thought-provoking. For more information, I found this resource useful: FIND OUT MORE. What do others think about this?