
രാത്രി
നല്ല മഴ…ആ കുടിലിൽ മണ്ണെണ്ണ വിളക്കിൻെറ വെട്ടത്തിൽ..ബീഡിയും വലിച്ചുകൊണ്ട് വിനോദനും കൂട്ടുകാരൻ നന്ദനും ..മുന്നില്‍ രണ്ട് ഗ്ലാസും…ഒരു ഹാഫ് ബോട്ടിലും… ഒഴിയെടൊ..വിനോദൻ നന്ദനേ നോക്കി പറഞ്ഞു.. നിനക്കെൻറെ കഥ കേൾക്കണ്ടെ...സൗദിയിലെ കൊടും ചൂടും തണുപ്പും പതിനെട്ട് വർഷം കൊണ്ടവനാണീ ഞാൻ.... ഒാണവും വിഷവുംപോലുള്ള നല്ല നാളിൽപോലും ..ഒരു നല്ല ഷർട്ട്പോലും വാങ്ങിയിട്ടില്ല ഇതുവരെ...നാട്ടിൽ കുടുംബം സന്തോഷിക്കട്ടെ..അവർക്കൊരു കുറവുമുണ്ടാകരുത്..എന്നഒരൊറ്റ ചിന്തയെ എനിക്കുണ്ടാവാറുള്ളു.... പതിനെട്ട് വയസ്സിൽ തുടങ്ങിയതായീ ഒാട്ടം...എൻെറ പിന്നിലുള്ളവരൊക്കെ മുന്നില്‍ എത്തി..ഞാനും മെല്ലെമെല്ലെ ..ഒാടി...തളർന്നില്ല...തളർന്നാൽ എൻെറ കുടുംബം പട്ടിണിയാവും ... പലരുടെയും കുത്ത് വാക്കുകൾ കേട്ടും സഹിച്ചും...ഞാനിവിടെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.മക്കളെ പഠിപ്പിക്കണം.ഉയരങ്ങളിലെത്തിക്കണം..എന്നാശിച്ചു.പിന്നേ ഒരു വീട്...... കഷ്ടപ്പെട്ടെടാ...ഒരുപാട്..കഷ്ടപ്പെട്ടു...
ഗ്ലാസിലൊഴിച്ച പെഗ്ഗ് വായിലേക്ക് കമഴ്ത്തി.ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു ..എല്ലാ ജോലിയും ചെയ്തു…വീടായിരുന്നു.ലക്ഷ്യം .ഒരൊറ്റ വർഷം കൊണ്ട് വീടാക്കി.ചെറിയൊരു വീട്.എൻെറ കമലയുടെ സ്വപ്നമായിരുന്നു.ഒരു വീട്..പക്ഷെ ഇന്നവളില്ല.എന്നേ തനിച്ചാക്കിയതുവഴി പോയി…പാവം.. പിന്നെ മക്കൾ അവർ വളർന്നു.അവർക്ക് ജോലിയായി...പക്ഷെ അവർക്കു അച്ഛനെവേണ്ടാതായി..മൂന്നൊ നാലോ വർഷം കുടുമ്പൊൾ രണ്ട് മാസം വരുന്ന അച്ഛനെ അവർക്കെന്തിന്....കാശല്ലേ പ്രധാനം..എന്നെ ആവശ്യമുള്ളവർ നേരത്തെ പോയി...... വീട്ടിൽ വിളിക്കാൻ പേടിയാണ്..ഒരു ദിവസം മൂത്തമകൻ വഴക്ക് പറഞ്ഞു....അവനെ വിളിച്ചതിന്...കുട്ടികളൊക്കെ ,വളർന്നില്ലേ....ഞാനറിയാതെ പോയി...അവർക്കും ഉണ്ടാകും ഇഷ്ടാനിഷ്ടങ്ങൾ....... സൗദിയില്‍ പുതിയ നിയമങ്ങളൊക്കെ പ്രാബല്യത്തിൽ വന്നു.അറബിയുടെ കീഴിൽ ജോലിയെടുക്കാത്ത തൊഴിലാളി നാടുകടത്താനുള്ള ഓർഡർ.അതും എൻെറ വിസ ഡ്രൈവർ വിസ.ഞാൻ ഡ്രൈവറല്ല..... ഒരാഴ്ച മുറിയിൽ തന്നേ...റൂം വാടക..ഭക്ഷണം ഇതിനൊക്കെ കാശ് വേണം....ഉടനെ കോൺട്രാക്ടറെ വിളിച്ചു..നാളെ വരാമെന്ന് പറഞ്ഞു.... അന്നൊരു ബുധനാഴ്ച. ഉച്ചസമയം മൂന്ന് വണ്ടിനിറയെ പോലീസുകാർ....ഞങ്ങളെ മൊത്തം ഓടിച്ചിട്ടു പിടിച്ചു..രണ്ടുമാസം ജയിലിൽ...പുറത്ത് എന്ത് നടക്കുന്നു എന്നറിയാത്ത ദിവസങ്ങൾ.... ഒരു ചൊവ്വാഴ്ച.എന്നെ നാട്ടിലേക്ക് വിട്ടു..കൈയ്യില്‍ ഒന്നുമില്ല.ഡെൽഹിക്കാണ് ഫ്ലൈറ്റ് . പിറ്റേന്ന് പകൽ ഡെൽഹിയിലെത്തി... അവിടുന്ന് നല്ലവരായ മനുഷ്യസ്നേഹികളുടെ സഹായത്താൽ നാട്ടിലേക്ക്...വീട്ടിലെത്തുമ്പൊൾ രാത്രി പന്ത്രണ്ട് മണി..വാതിലിൽ മുട്ടി...... വാതില്‍ തുറന്നത്..മൂത്തമകൻ.എന്നെ കണ്ടതും പുശ്ചഭാവത്തോടെ....ഓ ഗൾഫ്കാരനെത്തിയൊ...ന്ത് കോലമാണിത്..നാണക്കേടാണല്ലോ... ഞാനാകെ വിറങ്ങലിച്ചുപോയെടാ....എൻെറ മോന് ഞാൻ നാണക്കേടായി മാറി.ഞാനൊന്നും പറഞ്ഞില്ല.ഒന്നും...പറയാൻ വയ്യ...എൻെറ മോനല്ലേ...... ഞാൻ വീടിന് പുറത്തിറങ്ങി നടന്നു....ഒടുക്കം എത്തിച്ചേർന്നത്..രാഘവേട്ടൻെറെ വീട്ടിൽ...എനിക്കവർ അഭയം തന്നു....രണ്ട് ദിവസം കഴിഞ്ഞ് ഇവിടെ രാഘവേട്ടനും ഞാനും ചേർന്ന് ഈ കൂരയുണ്ടാക്കി..... ഞാനൊറ്റയ്ക്ക്.....
പ്രവാസിയായപ്പൊഴും ഞാനൊറ്റയ്ക്കല്ലേ….ഇനി ശിഷ്ട ജീവിതം….അതിങ്ങനെയങ്ങ് പോവും….എൻെറ മക്കളുടെ കൺവെട്ടത്ത് പോലും ഞാൻ പോകില്ല…..അവരുടെ സ്വസ്ഥത ഞാനായി നശിപ്പിക്കില്ല….അവകാശോം പറഞ്ഞൊന്നും ഞാൻ ബുദ്ധിമുട്ടിക്കില്ല…
അവർ ജീവിക്കട്ടെ സന്തോഷമായി….എൻെറ കമലയുടെ ഓർമ്മകളുമായി ഞാനിവിടെയുണ്ടാകും….ആരോടും വഴക്കിനൊന്നും ഞാൻ പോവില്ല…. അവർ എൻെറ മക്കളാണ് ..കോടതി കയറിയിറങ്ങാനൊന്നും വയ്യ.എന്നായാലും അവർക്കുള്ളതാണ്.ഞാനത് നേരെത്തെ കൊടുത്തു..അത്ര തന്നെ...കമല എന്നരികിൽ തന്നെയുണ്ട്..ഒരു നാൾ അവളെന്നെയങ്ങ് കൊണ്ടുപോകും....അതുവരെ ആർക്കും ശല്യമാവാതെ ഞാനിവിടെയുണ്ടാകും....ജീവിതം ജീവിച്ച് തീർക്കേണ്ടതല്ലേ....അങ്ങനെയങ്ങ് തീരെട്ടൊടൊ....വിനോദിൻെറ ശബ്ദം ഇടറുന്നുണ്ടായിരുന്നു......
അയാൾ തുടർന്നു ..എനിക്കൊരു തെറ്റുപറ്റി..നന്ദാ..!! എനിക്കുവേണ്ടി ഒരു രൂപപോലും നീക്കിവച്ചിട്ടില്ല…അതൊരു തെറ്റാണ് …ആ തെറ്റ് ഇനിയാർക്കും വരാതിരിക്കട്ടെ… അയാളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു….പുറത്ത് അപ്പൊഴും നല്ല കനത്ത മഴയായിരുന്നു…..
(ശുഭം )
**mitolyn reviews**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.