നിഹാരം പെയ്തു തോർന്ന രാവിൽ

നീഹാരം പെയ്തുതോർന്ന രാവിൽ.
പ്രിയപ്പെട്ടവളെ നിനക്കായി കുറിക്കുന്ന ആദ്യത്തെയും അവസാനത്തെയും കത്താണിത്.
ഒന്നും എഴുതാറില്ല, വായിക്കാറില്ല ഒന്നിനോടും ഒരു താല്പര്യമില്ലാത്തപോലെ മനസ്.
ചിന്തകൾ അനവധിയാണ് ഉഴറി മറിയുന്ന മനസുപോലെ അക്ഷരങ്ങൾ എന്നിൽ നിന്നും പടിയിറങ്ങിയപോലെയാണ് ഒരു തരത്തിൽ പറഞ്ഞാൽ ശുന്യതയാണ് .
പ്രണയവും വിരഹവും പെയ്തു തോരാത്ത മഴപോലെ ഉണ്ട് മനസ്സിൽ. പക്ഷെ വേണ്ടതു പോലെ തൂലികയിൽ പകർത്താനാവുന്നില്ല എന്നതാണ് സത്യം ദയ.
ഒരിക്കൽ പോലും നിന്റെ ഇഷ്ട്ടങ്ങളിൽ എന്റെ ഇഷ്ട്ടങ്ങളെ ചേർത്ത് വെച്ചില്ല. കാരണം നിന്റെ ഇഷ്ട്ടങ്ങളോളം വരില്ല എന്റെ ഇഷ്ടങ്ങൾ അത്രയും.
ചേർത്ത് പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്, പലപ്പോഴും നിന്നെ മനസിലാക്കാനും ഒരു പരധി വരെ എനിക്കായിട്ടുണ്ടെന്നാണ് വിശ്വാസം.
എഴുതി ഫലിപ്പിക്കാൻ ഏറ്റവും എളുപ്പം പ്രണയമാണെന്ന് നിയൊരിക്കൽ പറഞ്ഞില്ലേ. പക്ഷെ അതേ പ്രണയം നിന്നോട് തുറന്നു പറയാൻ എനിക്കവാതെ പോയതും മറ്റൊരു സത്യം.
ശരിയാണ്, സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ആർക്കും എഴുതി ഫലിപ്പിക്കാൻ കഴിയുന്ന ഒന്നാണ് പ്രണയം. പക്ഷെ അതൊരാളിലേക്ക് ചുരുങ്ങുമ്പോൾ, അവരെ ആ പ്രണയം അറിയിക്കാൻ പെടുന്ന പാടിനോളം വരില്ല പെണ്ണെ.
ഓരോ പ്രണയ പരാജയത്തിന്റെയും അനന്തര കാരണം പ്രാരാബ്ദമാണ് ദയ. ഒന്നുകിൽ എല്ലാം ഉപേക്ഷിച്ചു സ്വന്തമാക്കണം. അതും അല്ലെങ്കിൽ ഒന്നിനെ നഷ്ടപ്പെടുത്തണം. രണ്ടായാലും ഉരുകിത്തീരുന്നത് രണ്ടു ജന്മങ്ങൾ ആയിരിക്കും.
എന്തുകൊണ്ടോ അന്നെനിക്ക് പറയാനാവാതെ പോയ ഇഷ്ടത്തിന് ഇന്നൊരായുസിന്റെ നഷ്ടബോധം എന്നെ കൊല്ലാതെ കൊല്ലുകയാണ് പെണ്ണെ.
പറയാൻ മടിച്ചതത്രയും നിന്നോടുള്ള എന്റെ പ്രണയമായിരുന്നു .
കാണാനാവാതെ ഒന്നും പറയാനാവാതെ എത്ര രാപകലുകൾ ഉറങ്ങാതെ ഉണ്ണാതെ ഇരുന്നു കഴിച്ചുകൂട്ടിയെന്നോ നിനക്കറിയില്ല ദയ. അത്രമേൽ എന്നിൽ വേരുന്നിയൊരു ഇഷ്ടവും നഷ്ടവുമായിരുന്നു നിയെനിക്ക്.
കാത്തിരിപ്പ് ഇന്നുമൊരു തപസാണ് പറഞ്ഞറിയിക്കാൻ ആവാതെ പോവുന്നൊരു വേദനയുമാണ്. അത് അനുഭവിച്ചറിഞ്ഞവർക്കേ അതിന്റെ ആഴം എത്രയുണ്ടെന്ന് അറിയുകയുള്ളു പെണ്ണെ.
നീയെന്റെ പ്രാണൻ പകുത്തെടുത്ത പ്രണയമായിരിക്കാം, പക്ഷെ നിന്നിൽ ഞാൻ ഇന്നും മരിച്ചുജീവിക്കൊന്നൊരു അധ്യായം ആണെന്ന് എനിക്ക് അറിയാം.
ചേർത്ത് പിടിക്കാൻ അന്നെന്റെ കരങ്ങൾക്ക് ആവാതെ പോയതും എന്റെ നിസ്സഹയാവസ്ഥയാണ്. ജന്മം തന്ന അമ്മയോളം തന്നെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു ദയ. പക്ഷെ തോറ്റുപോയി നിന്റെ അച്ഛന്റെ മുന്നിൽ പാവം ന്റെ അമ്മ.
സ്വന്തം ആക്കാൻ കൊതിച്ചപ്പോഴും പണത്തിന്റെയും ജാതിയുടെയും തട്ടിൽ തണുപ്പോയൊരു കുടുംബമായി പോയി എന്റെ .
അർഹത ഇല്ലാഞ്ഞിട്ടും നിന്നെ സ്നേഹിച്ചുപോയത് അത്രമേൽ പ്രിയമേറിയൊരു ഇഷ്ടം ആയതുകൊണ്ട. കരഞ്ഞുകലങ്ങിയ മുഖമായി വരുന്ന അമ്മ ഇന്നെനിക്ക് ഒരു നോവുള്ള ഓർമയാണ്.
നിന്നെ നഷ്ടപ്പെടുത്താൻ ഒരുക്കമല്ലാത്ത മനസും മകന്റെ ആഗ്രഹം നിറവേറ്റാൻ കഴിയാതെ പോയ അമ്മയുടെ നിസഹായാവസ്ഥയും എന്നെ കൊണ്ടെത്തിച്ചത് ഒരു സെല്ലിൽ ആണ്‌. നാലുച്ചുവരുകളിൽ അത്രയും കോറിവരച്ചതും രണ്ടു പെൺമുഖങ്ങൾ. ഒന്ന് എന്റെ പ്രാണനായ നിന്നെ മറ്റൊന്ന് മകന്റെ അവസ്ഥ കണ്ടു പ്രാണൻ പിടഞ്ഞുപോയ എന്റെ അമ്മയെ.
മറക്കാനും പൊറുക്കാനും ആവാത്ത അത്രമേൽ പ്രിയപ്പെട്ടവർ ❤️
നഷ്ടപ്പെടൽ എക്കാലത്തും വേദനയാണ് ദയ. അത്രമേൽ പ്രിയപ്പെട്ട ഇഷ്ട്ടങ്ങൾ അല്ലെങ്കിൽ അത്രയും പ്രിയപ്പെട്ടവർ നമ്മുക്ക് നഷ്ട്ടപെട്ടാലേ നാം അറിയുള്ളു. അവ എത്രത്തോളം നമ്മുടെ ജീവിതത്തെ പിടിച്ചു നിർത്തി എന്ന്.
ഇന്നെനിക്കു നീയൊരു ഓർമയാണ് നീറുന്ന നെഞ്ചകത്തിന്റെ വിങ്ങലാണ്….
പെയ്തുതോർന്ന മഴപോലെയാണ് ഇന്ന് മനസ് എങ്കിലും നിനക്കായുള്ള കാത്തിരിപ്പ് ന്റെ മരണം വരെ ഉണ്ടാകും ദയ ഒരുപക്ഷെ തമ്മിൽ കാണാൻ ഇടയിലെങ്കിൽ കൂടിയും.
എന്ന് നിന്റെ
സ്വന്തം

One comment

  1. Đội ngũ quản trị của app 888slot luôn giám sát hệ thống một cách liên tục. Mỗi giao dịch, từ nạp tiền đến rút tiền, đều được kiểm tra cẩn thận để đảm bảo an toàn tuyệt đối. Nhờ vào các biện pháp bảo mật tiên tiến này, nhà cái đã xây dựng được lòng tin từ hàng triệu người chơi trên toàn thế giới. TONY12-11A

Leave a Reply

Your email address will not be published. Required fields are marked *