
ചതിയനായ ഒരു ഭർത്താവിന് ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം
“എല്ലാവർക്കും ക്രിസ്തുമസ് നവവത്സരാശംസകൾ”.
ജെസ്നയുടെ വീഡിയോ കാൾ വന്നപ്പോൾ ഞാൻ അതിശയിച്ചു. ഇവളെന്താ ഈ പാതിരാത്രിയിൽ എന്ന ചിന്തയോടെ കാൾ അറ്റൻഡ് ചെയ്തു.
ഹായ് ജസ് ,എന്താ ഈ പാതിരാത്രി?
ഹായ് …നിർവികാരതയോടെ അവൾ പ്രതിവചിച്ചു.
എന്തു പറ്റി പെണ്ണേ ഉറക്കമില്ലേ?
ഒന്നും പറയണ്ട അയാൾക്ക് ഡൈവോഴ്സിനുള്ള സമ്മതം കൊടുക്കാൻ ഞാൻ തീരുമാനിച്ചു .
അയ്യോ,പെട്ടെന്നെന്താ ഇങ്ങനെ ഒരു തീരുമാനം?
പെട്ടെന്നല്ല വിഷ്ണുവേട്ടന് അറിയാവുന്നതല്ലേ എല്ലാം…
കുറെ നാളുകളായി ഞാൻ സഹിക്കുകയാണ്. ഇപ്പോൾ പരസ്യമായി പരസ്ത്രീ ബന്ധം തുടങ്ങിയിട്ടുണ്ട്.
ഛെ, ഇവൻ എന്തൊരു മനുഷ്യനാ…
വിഷമത്തോടെ ഞാൻ പറഞ്ഞു.
അയാൾ ഒരു നീചനാണ്, എന്റെ വീട്ടുകാർക്ക് പറ്റിയ അബദ്ധം…
പോട്ടെ മോളേ,സംഭവിച്ചതെല്ലാം നല്ലതിന് എന്ന് കരുതുക.
അവനോട് നീ സമ്മതം പറഞ്ഞോ?
ഇല്ല ഇന്നവൻ അവളുടെ കൂടെയാ…ആ വൃത്തികെട്ടവളുടെ കൂടെ.
ഈ വൃത്തികെട്ടവൾ എന്നത് അമീറ എന്ന ഒരു പെണ്ണിനെ ആണ്.നല്ല സമ്പന്നയായ ഒരുവൾ.അവൾ വിവാഹ മോചിതയാണ്.
ജസ്നയുടെ ഭർത്താവ് മനാഫ് ജെസ്നയുടെ സൗന്ദര്യം കണ്ട് മോഹിച്ചു കെട്ടിയതാണ്. ജെസ്ന എം.എസ്.സി കഴിഞ്ഞ് ബി.എഡ്ഢിനു പഠിക്കുന്ന സമയത്താണ് മനാഫിനെ വിവാഹം കഴിക്കുന്നത്.
ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു അവർ തമ്മിൽ.
അപ്പോഴാണ് അമീറയുടെ വരവ്. അവളുടെ വലയിൽ മനാഫ് വീണു.അവളെ കെട്ടിയാൽ ആ സമ്പത്തിൽ അവനും അവകാശം വരും എന്ന തിരിച്ചറിവ് അവനെ ജസ്നയിൽ നിന്നകറ്റി.
താല്പര്യപൂര്വം അവൾ അവനെ സമീപിക്കുമ്പോഴൊക്കെ അവൻ അവളെ അവഗണിച്ചു.
ഇരുട്ടിൽ അവളുടെ നെടുവീർപ്പുകൾ അവനിൽ ആനന്ദമുളവാക്കി.
അപ്പോഴൊക്കെ അമീറയും അവളുടെ സ്വത്തും ആയിരുന്നു അവന്റെ മനസ്സിൽ.
ഒരു ദിവസം മനാഫ് തനിക്ക് ഡിവോഴ്സ് വേണമെന്ന് അവളോട് പറഞ്ഞു.
അതിന് വിസമ്മതിച്ച അവളെ അവൻ ക്രൂരമായി മർദ്ദിച്ചു. പിന്നീട് ഇതൊരു തുടർക്കഥയായിമാറി.
എന്നും മദ്യപിച്ചെത്തുന്ന അവൻ അവളെ ഉപദ്രവിക്കുമായിരുന്നു.
ഞാൻ വിവിധ ഫേസ്ബുക് കൂട്ടായ്മകളിൽ എഴുതുന്ന കഥകൾ വായിച്ചാണ് ജെസ്ന എന്റെ സുഹൃത്താകുന്നത്.
അതിവേഗം തന്നെ അവൾ എന്റെ അടുത്ത കൂട്ടുകാരിയായി മാറി.
അവളുടെ വിഷമങ്ങൾ എന്നോടാണ് അവൾ പറയുന്നത്. എന്റെ വാക്കുകൾ അവൾക്കൊരു ആശ്വാസമാണ്.
ഒരിക്കൽ ഡിവോഴ്സ് വാങ്ങി ഇങ് പോരെ ഞാൻ നിന്നെ കെട്ടിക്കോളാം എന്ന് പറഞ്ഞതാണ്, പക്ഷെ അവൾ സമ്മതിച്ചില്ല.
അങ്ങനെ ചെയ്യുന്നത് ഒരു നല്ല ഭാര്യക്ക് ചേരുന്ന രീതിയല്ല എന്ന് അവൾ പറഞ്ഞു.
കഴിവതും മനാഫ് തന്റെ വഴിക്ക് തന്നെ വരും എന്നവൾ വിശ്വസിച്ചിരുന്നു പക്ഷെ…
അപ്പോൾ നീ അവനുമായി പിരിയാൻ തീരുമാനിച്ചു,പക്ഷെ നിനക്ക് അവനോട് ഇപ്പോഴുള്ള വികാരം എന്താണ് സ്നേഹമാണോ അതോ ദേഷ്യമോ?
അവൾ ദേഷ്യത്തോടെ എന്നെ നോക്കി,
സ്നേഹവുമല്ല ദേഷ്യവുമല്ല മറിച്ച് പകയാണ്…അവനെയും അവളെയും കൊല്ലാനുള്ള പക.
ആഹാ നീ മണ്ടത്തരം ചിന്തിക്കാതെ.
മണ്ടത്തരമല്ല,എനിക്ക് അങ്ങനെയാണ് തോന്നുന്നത്.
മോളേ ജസ്…അങ്ങനെ എങ്കിൽ അവനൊരു പണി നമുക്ക് കൊടുക്കാം,കൊല്ലുന്നതിലും നല്ലത് അതാണ്.
എന്ത് പണി? അവൾ ആവേശത്തോടെ ചോദിച്ചു.
പറയാം, നീ ശ്രദ്ധിച്ചു കേൾക്കണം.
വിദേശ രാജ്യങ്ങളിൽ ലൈംഗികാതിക്രമങ്ങൾ ചെയ്യുന്ന ആളുകൾക്ക് ഒരു മരുന്ന് കുത്തിവെക്കാറുണ്ട്.അതു കുത്തിവെച്ചാൽ അവരുടെ ലൈംഗിക ശേഷി ക്രമേണ നഷ്ടമാകും.
പിന്നീട് കാമോദ്ദീപകമായ എന്ത് കണ്ടാലും അവർക്ക് ഒന്നും സാധിക്കില്ല.
അപ്പോൾ…
അപ്പോൾ ഒന്നുമില്ല,രുചികരമായ ഭക്ഷണം മുൻപിൽ വിളമ്പി വെച്ചിട്ടുണ്ട്,പക്ഷെ കഴിക്കാൻ സാധിക്കുന്നില്ല…ഈ അവസ്ഥ ആയിരിക്കും അവർക്ക്.
അടിപൊളി അപ്പോൾ ഇതാണോ അവനുള്ള പണി?
അതേ,എന്റെ ഒരു സുഹൃത്ത് വഴി ഈ മരുന്ന് ഞാൻ സംഘടിപ്പിക്കാം.
നീ അവനെ ഇത് കുത്തിവെക്കണം.
ശരി, പക്ഷെ എങ്ങനെ അവനെ ഞാൻ കുത്തിവെക്കും?
അതിനൊരു വഴിയുണ്ട്,അവൻ കഴിക്കുന്ന ഭക്ഷണത്തിൽ മയങ്ങാനുള്ള മരുന്ന് കലർത്തി കൊടുക്കണം.അവൻ ഉറങ്ങിക്കഴിയുമ്പോൾ ഈ മരുന്ന് അവന്റെ ദേഹത്ത് നീ കുത്തിവെക്കണം.
ശരി അങ്ങനെ തന്നെ ചെയ്യാം.
അപ്പോൾ ഒ.കെ ഗുഡ്നൈറ്റ്. ഞാൻ പറഞ്ഞു.
ഗുഡ്നൈറ്റ്…
ഒരാഴ്ചയ്ക്ക് ശേഷം ഞാൻ ആ മരുന്ന് ജസ്നയുടെ കൈകളിൽ എത്തിച്ചു.
ഇക്കാ ഇന്ന് ചിക്കൻ ബിരിയാണിയാണ് അല്പം കഴിക്കൂ ജെസ്ന മനാഫിനോട് പറഞ്ഞു.
മനസില്ലാമനസോടെ അവൻ കൈകഴുകി ഇരുന്നു.
ആവിപറക്കുന്ന ബിരിയാണി അവൾ അവന്റെ പാത്രത്തിലേക്ക് വിളമ്പി.
നീ കഴിക്കുന്നില്ലേ എന്ന് അവൻ ചോദിച്ചില്ല,കാരണം കഴിഞ്ഞ കുറേ നാളുകളായി അങ്ങനെ ഒരു ചോദ്യമില്ല .
ബിരിയാണി കഴിച്ചു കഴിഞ്ഞപ്പോൾ അവന് നല്ല ക്ഷീണം തോന്നി.
അവൻ കൈകഴുകിയ ശേഷം കിടക്കയിലേക്ക് ചാഞ്ഞു.
അവൻ നല്ല ഉറക്കമായപ്പോൾ ജെസ്ന ഒരു സിറിഞ്ചിൽ ആ മരുന്നുമായി അവന്റെ മുറിയിലേക്ക് കയറി.
അവളുടെ ഹൃദയം പടപടാന്ന് ഇടിച്ചു.
വിറയ്ക്കുന്ന കരങ്ങളോടെ അവന്റെ അരയിൽ നിന്ന് അവൾ മുണ്ട് താഴോട്ട് മാറ്റി,അല്പം ബുദ്ധിമുട്ടി ഞരമ്പ് കണ്ടുപിടിക്കാൻ,
അവൾ ആ സൂചി പതിയെ അവന്റെ ഞരമ്പിലേക്ക് കുത്തിയിറക്കി.
അതിലെ മരുന്ന് മൊത്തം അവന്റെ ഞരമ്പിലേക്ക് കയറിക്കഴിഞ്ഞപ്പോൾ അവൾ ആ സൂചി ഊരിയെടുത്തു,കുത്തിയ ഭാഗത്ത് തുണിയിൽ പൊതിഞ്ഞ ഐസ് വെച്ചു.
ഉണർന്നെഴുന്നേറ്റ മനാഫിന് എന്തോ അസ്വസ്ഥത തോന്നി.
എന്തോ കൊണ്ട് കുത്തിയ പോലൊരു വേദന അവന് തോന്നി.
അവൻ പതിയെ എഴുന്നേറ്റു,നോക്കിയപ്പോൾ കട്ടിലിനു താഴെ ഒരു കടന്നൽ ചത്തു കിടക്കുന്നു.
നാശം ഇത് കുത്തിയതാണോ എന്ന് അവൻ പിറുപിറുത്തു.
മുഖം കഴുകി അവൻ താഴെ വന്നപ്പോൾ ജെസ്ന തന്റെ ബാഗുകൾ തയ്യാറാക്കി ഒരു യാത്രയ്ക്കൊരുങ്ങിയ മട്ടിൽ സോഫയിൽ ചാരിയിരിക്കുന്നു.
നിങ്ങളുടെ ആവശ്യം ഞാൻ അംഗീകരിച്ചു. എനിക്ക് സമ്മതമാണ്,ഡിവോഴ്സിന്റെ പേപ്പറുകൾ തന്നാൽ ഞാൻ സൈൻ ചെയ്യാം അവൾ പറഞ്ഞു.
അവൻ സന്തോഷത്തോടെ അകത്തേക്കോടി,തിരികെ വന്നത് ഒരു ഫയലുമായിട്ടാണ്.
അവൾ അതു വാങ്ങി അവൻ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ ഒപ്പുവെച്ചു.
അപ്പോൾ മിസ്റ്റർ.മനാഫ് നമ്മൾ ഇനി കോടതിയിൽ വെച്ചു കാണും അവൾ പറഞ്ഞു.
അവൻ സന്തോഷത്തോടെ ചിരിച്ചു.
പെട്ടെന്ന് മതിലിനു വെളിയിൽ ഒരു കാർ ഹോണടിച്ചു,അവൻ വെളിയിലേക്ക് നോക്കാൻ പോയപ്പോൾ അവൾ തടഞ്ഞു.
ഞാൻ ഓണ്ലൈൻ ടാക്സി ബുക് ചെയ്തിരുന്നു, എനിക്ക് പോകാനുള്ള വണ്ടിയാണത്.
അവൾ ആ ബാഗുകളും തൂക്കി വെളിയിലിറങ്ങി.
ആ കാറിലേക്ക് കയറി…
വളരെ പെട്ടെന്ന് തന്നെ അവർ ഡിവോഴ്സ് ആയി.
അധികം വൈകാതെ അമീറയുമായുള്ള അവന്റെ വിവാഹം നടന്നു.
വിവാഹം നടന്ന ഓഡിറ്റോറിയത്തിൽ:
എന്റെ കൈകോർത്തു പിടിച്ചുകൊണ്ട് ജസ്ന ആളുകൾക്കിടയിലൂടെ സ്റ്റേജിലേക്ക് കയറി.
കല്യാണ പെണ്ണിനേക്കാളും, അവിടെ കല്യാണം കൂടാൻ എത്തിയിരുന്ന എല്ലാ പെണ്ണുങ്ങളെക്കാൾ സൗന്ദര്യം ജെസ്നയ്ക്കുണ്ടായിരുന്നു.
അവളെ ആളുകൾ ഒരേ സമയം അത്ഭുതത്തോടെയും അസൂയയോടെയും നോക്കി.
നവദമ്പതികൾക്ക് ആശംസകൾ…ജസ്ന അവരോട് പറഞ്ഞു.താങ്ക്സ് അവർ തിരിച്ചും.
ഇത് നിങ്ങൾക്കുള്ള ഒരു സമ്മാനമാണ്,മിസ്റ്റർ മനാഫിന് ആവശ്യം വരും അവൾ പറഞ്ഞു.
അവൻ സംശയത്തോടെ അത് വാങ്ങി.
ഇതാരാ എന്നെ ചൂണ്ടി അവൻ അവളോട് ചോദിച്ചു.
ഇത് വിഷ്ണു നമ്പ്യാർ,എന്റെ പ്രതിശുത വരനാണ് അവൾ പറഞ്ഞു.
അമ്പരപ്പോടെ നവദമ്പതികൾ ഞങ്ങളെ നോക്കി.
വിഷ്ണു എന്ത് ചെയ്യുന്നു അമീറ ചോദിച്ചു.
ഞാൻ ബിസിനസ്സ്മാനാണ്.
പാലയ്ക്കൽ ഗ്രൂപ്പ് ഞങ്ങളുടേതാണ്.
പാലയ്ക്കൽ ഗ്രൂപ്പോ അവിശ്വാസനീയതയോടെ അവൾ തിരക്കി.
അതേ പാലയ്ക്കൽ ഗ്രൂപ്പ് തന്നെ.
അപ്പോൾ ഞങ്ങളിറങ്ങുവാ മിസ്റ്റർ മനാഫ് എനിക്ക് നിങ്ങളോട് വളരെ നന്ദിയുണ്ട്,ഈ പെണ്ണിനെ ഉപേക്ഷിക്കാൻ തോന്നിയതിന്.
രാത്രി നവവധുവിനെയും കാത്ത് മണിയറയിൽ ഇരിക്കുമ്പോഴാണ് ആ സമ്മാനത്തിന്റെ കാര്യം മനാഫ് ഓർത്തത്.
അവൻ ആ പൊതി തുറന്നു.
ഒരുകിലോ നായ്ക്കുരണ പരിപ്പായിരുന്നു അതിലുണ്ടായിരുന്നത്.
കൂടെ ഒരു കത്തും
“പ്രിയപ്പെട്ട മുന്ഭർത്താവേ, താങ്കളുടെ ലൈംഗികശേഷി ഏകദേശം നഷ്ടമായതായി ഈയുള്ളവൾ മനസിലാക്കുന്നു.
ഈ നായ്ക്കുരണ പരിപ്പ് ഇടിച്ചുപൊടിച്ച ശേഷം പാലിൽ കലക്കി കുടിക്കുക എന്തെങ്കിലും മാറ്റം ഉണ്ടാകും.
ആശംസകളോടെ”
ജെസ്ന മുഹമ്മദ്…
(ശുഭം).
പണത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളുടെ പിന്നാലെ പോയവനാണ് നായകൻ അവൻ സഹതാപം അർഹിക്കുന്നില്ല.
ലൈക്കുകൾ കമന്റുകൾ ഇവ ഇടാൻ മറക്കണ്ട
ഞങ്ങളുടെ ബൂസ്റ്റാണ് ഈ ലൈകും കമന്റും .
Very engaging and funny! For more on this topic, visit: LEARN MORE. Let’s chat!