
ഗൾഫുകാരന്റെ ഭാര്യ…..
അങ്ങനെ വായിക്കുമ്പോൾ തന്നെ ചിലരുടെ മനസിലേക്ക് പല കഥകളും കൂടുതലും മസാല ചേർത്ത കഥകൾ തത്സമയം തന്നെ മിന്നിമറഞ്ഞിട്ടുണ്ടാവും
എന്നാൽ അതല്ല ഈ വനിതാ ദിനത്തിൽ പറയാൻ ഉദ്ദേശിച്ചത്.
ഗൾഫുകാരന് പറയാൻ തന്റെ കുടുംബത്തിനുവേണ്ടി മണലാരാണ്യത്തിൽ വര്ഷങ്ങളോളം കഷ്ട്ടപെട്ടു പണിയെടുത്തു കുടുംബം പോറ്റുന്ന കഥ കേൾക്കുമ്പോൾ എല്ലാവർക്കും അവരോടു സങ്കടവും സഹതാവുമൊക്കെ തോന്നും. (തോന്നട്ടെ )
എന്നാൽ കല്യാണവും കഴിഞ്ഞു ഭാര്യയെ നാട്ടിൽ തന്നെ നിറുത്തി കൃത്യമായ ഇടവേളകളിൽ എത്തി കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും തിരികെ പോകുകയും ചിലർ കൃത്യമായി തന്നെ ചെലവിന് കാശ് അയച്ചു കൊടുക്കുകയും പിന്നീടുള്ള അവസരങ്ങളിൽ ഫോണിൽക്കൂടി സന്തോഷിപ്പിക്കുകയോ സങ്കടപെടുത്തുകയോ ചെയുന്നു.
എന്നാൽ നിങ്ങളൊരു പ്രവാസിയുടെ ഭാര്യയെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? അതിപ്പോ…. പറയാനുണ്ടോ…. അവർക്ക് കുറച്ചു സൗന്ദര്യമുണ്ടെങ്കിൽ…. നാസയിലെ ശാസ്ത്രജ്ഞന്മാര് ചിന്തിക്കുന്നതിനും അപ്പുറത്തേ ചിന്തയാണ് പിന്നെ നാട്ടുകാർക്കും വീട്ടുകാർക്കും അവർ വീടിന് പുറത്തേക്കിറങ്ങി തിരിച്ചു വരുന്നത് വരെയുള്ള റൂട്ട് മാപ്പ് പോലും വളരെ കൃത്യമായി ഇവറ്റകൾ രേഖപെടുത്തുന്നു.
ഭർത്താവ് വിദേശത്തേയ്ക്ക് പോകുന്ന അന്നുമുതൽ അയാളുടെ ഭാര്യയും തന്റെ എല്ലാ സുഖസൗകര്യങ്ങളും ഭർത്താവിനെപോലെ അയാളുടെ മക്കൾക്കും കുടുംബത്തിനുവേണ്ടിയും അടിയറവയ്ക്കുകയാണ് സത്യത്തിൽ ചെയ്യുന്നത്. ചിലരുടെ വിചാരം കെട്ടിയോൻ അയച്ചു കൊടുക്കുന്ന കാശ് മുഴുവനും ഭാര്യ അടിച്ചു പൊളിക്കുകയാണെന്നാണ്.. എന്നാൽ അയച്ചു കൊടുക്കുന്ന ഓരോ ചില്ലി കാശിനുപോലും അവർ വ്യെക്തമായ കണക്കുകൾ കെട്ടിയോൻ ചോദിക്കുമ്പോൾ കാണിച്ചു കൊടുക്കണം. പിള്ളേരുടെ ചിലവ് പഠനം, ഹോസ്പിറ്റലിൽ, വീട്ടിലേക്കുള്ള സാധനങ്ങളുടെ കണക്ക്, ഭക്ഷണം, വസ്ത്രം,മാതാപിതാക്കൾക്ക് ഉള്ള ചിലവുകൾ, അതിനിടയിൽ വീടിന്റെ പണികൾ എല്ലായിടങ്ങളിലും ഭർത്താവിന്റെ അസാനിദ്ധ്യത്തിൽ ഭാര്യയുടെ കണ്ണും കാലും കയ്യും മനസ്സുമെല്ലാം ചെല്ലണം. എവിടെങ്കിലുമൊന്ന് പിഴച്ചു പോയാൽ കുറ്റം മുഴുവനും സ്വയം ഏൽക്കാനും അവൾ ബാധ്യസ്ഥയാവും. അവൾ ഓടി തളരുമ്പോഴോ ഒന്ന് പനിപിടിച്ചു കിടക്കുമ്പോഴോ ഒരു ആശ്വാസത്തിനായി ഒന്ന് തല ചയ്ക്കാൻ ഒരു വാക്ക് മിണ്ടാനോ ചിലപ്പോൾ അവൾക്കീലോകത്ത് ആരുമില്ലെന്നുള്ള അവസ്ഥ വരെയും ഉള്ളിൽ തോന്നിപോകും. ഒരു കടലോളം കണ്ണീർ ഓരോ രാത്രികളിലുമവൾ തനിച്ചിരുന്നു കരഞ്ഞു തീർത്തിട്ടുണ്ടാവും
നല്ല വീടും വച്ചു മക്കളെയും പഠിപ്പിച്ചു വലുതാക്കി അവരുടെ ജീവിതവും സുരക്ഷിതമാക്കി ബാങ്ക് ബാലൻസും ഉണ്ടാക്കി വർഷങ്ങൾ കഴിഞ്ഞു പ്രവാസജീവിതം അവസാനിപ്പിച്ചു നിങ്ങൾ ഞെളിഞ്ഞു തലയുയർത്തി വരുമ്പോൾ….. സത്യം പറഞ്ഞാൽ ഇതിന്റെയൊക്കെ പിന്നിൽ ഒരു സ്ത്രിയുടെ ജീവിതവുകൂടിയാണ് ബലി കൊടുക്കുന്നത്.
ഈ വനിതാദിനത്തിൽ അവരെയും സ്നേഹത്തോടെ ഓർത്തുപോകുന്നു
ഇനിയും വെത്യസ്തമായ ഒരുപാട് അനുഭവങ്ങളുള്ള വനിതകൾ സുഹൃത്തുക്കളായിയുണ്ട്…. അവരെക്കുറിച്ചും ഇനിയും എഴുതാം.
പ്രിയപ്പെട്ട എല്ലാ വനിതകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
സാജുപി.. കോട്ടയം
Your article helped me a lot, is there any more related content? Thanks!
Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.info/da-DK/register-person?ref=V3MG69RO