ഗൗരി

മോളെ….. ഗൗരി… റെഡി ആയില്ലേ നീ ഇതുവരെ?  മുകളിലേക്ക് നോക്കി മീര വിളിച്ചു.
റെഡി ആയമ്മേ.. ഇപ്പൊ വരാം… ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…

അല്ല ഈ ഞാൻ ആരാന്നല്ലേ നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നേ? എന്നാ ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം.

ഞാൻ ഗൗരി…. നന്ദനം വീട്ടിൽ സീനിയർ സർജനായ Dr. നന്ദകുമാറിന്റെയും ഗൈനക്കോളജിസ്റ്റായ Dr. മീരനന്ദകുമാറിന്റെയും രണ്ടു മക്കളിൽ ഇളയവളായ ഗൗരി നന്ദകുമാർ. എന്റെ അച്ഛനും അമ്മയ്ക്കും മൂത്ത സന്തതിയായി ഒരു മകൻ കൂടി ഉണ്ടേട്ടോ.. എന്റെ പുന്നാര ഏട്ടൻ Mr. ഗിരി നന്ദകുമാർ. ഇതാണ് ഞങ്ങളുടെ കൊച്ചു കുടുംബം.

ഇപ്പൊ എന്നെ മനസിലായല്ലോ. ഇനി നമുക്ക് തിരിച്ചു വരാം.
കോളേജിൽ പോകാൻ ടൈം ആയി അതാ അമ്മ ഇങ്ങനെ വിളിച്ചു കൂവുന്നേ..
നഗരത്തിലെ പ്രശസ്തമായ കോളേജിൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് ഞാൻ. ഏട്ടൻ അതേ കോളേജിലെ തന്നെ ഗസ്റ്റ് ലെക്ചററും. ഏട്ടൻ ഇപ്പൊ റെഡി ആയി breakfast കഴിക്കാൻ വന്നിട്ടുണ്ടാവും. അതാ അമ്മ വിളിക്കുന്നെ. ഏട്ടൻ പോയാൽ ഞാൻ തന്നെ പോകേണ്ടിവരും.
അപ്പൊ നമുക്ക് ഇനി കോളേജിൽ കാണാം. Ok.
                                ഏട്ടന്റെ ബുള്ളറ്റ് കോളേജിന്റെ ഗേറ്റ് കടന്നു പാർക്കിംഗ് ഏരിയ യിൽ വന്നു നിന്നു.
ആഹാ നിന്റെ ഗ്യാങ് എല്ലാം ആൽമരച്ചോട്ടില് തന്നെ ഉണ്ടല്ലോടി.. ഏട്ടൻ വണ്ടിയിൽ നിന്നിറങ്ങി കൊണ്ട് പറഞ്ഞു. 
അതേല്ലോ….അവര് എന്നെ വെയിറ്റ് ചെയ്തതാവും..
ഹ്മ്മ്. Ok ok ഇവിടെങ്ങും കറങ്ങി തിരിയാതെ വേഗം എല്ലാരും ക്ലാസ്സിലേക്ക് പോവാൻ നോക്ക്…
Ok സാർ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഏട്ടൻ സ്റ്റാഫ്‌ റൂമിലേക്കും ഞങ്ങൾ ക്ലാസ്സിലേക്കും പോയി…

ടി…. ഇന്ന് ഫസ്റ്റ് പീരിയഡ് ആ കാലമാടന്റേതല്ലേ… ഞാൻ നീതുവിനെ നോക്കി പറഞ്ഞു…

ടി… വേണ്ടാട്ടോ… അല്ലേലെ നിന്നെ കാണുമ്പോ  സാറിന് കലിപ്പ് മൂഡ് ഓൺ ആകും. ഇനി കാലമാടൻ എന്ന് വിളിക്കുന്നത്‌ കൂടി സാർ കേൾക്കണ്ട.. Neethu എന്നെ നോക്കി പറഞ്ഞു…

ഓ പിന്നെ എന്നത്തേയും പോലെ ഇന്ന് അങ്ങേരു കലിപ്പ് മൂഡ് ഓണാക്കിയ എന്റെ തനിക്കൊണം അങ്ങേരിന്നു കാണും.. ഞാൻ ദേഷ്യത്തോടെ പറഞ്ഞു…
ദേ ഗൗരി വേണ്ടാട്ടോ… നീതു പേടിയോടെ പറഞ്ഞു…

നീ പേടിക്കാതെടി അങ്ങേർക്കു എന്നെ കാണുമ്പോ എന്തിന്റെ കേടാന്നു എനിക്കിന്നറിയണം.. അല്ല പിന്നെ….
ഇവളിതെന്തു ഭവിച്ചാ…. എനിക്കറിയില്ലല്ലോ എന്റെ ഭഗവതി… നീതു നെഞ്ചിൽ കൈ വെച്ചു…
ദേ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വന്നല്ലോ കാലമാടൻ. ഇങ്ങേരെ തല്ലിക്കൊന്നാലും ചാവൂല്ല… ഞാൻ പറഞ്ഞു.
ഗുഡ് മോർണിംഗ് സാർ.. അങ്ങേരെ കണ്ടുടനെ ക്ലാസ്സിലെ തരുണീ മണികളായ പെണ്പിള്ളേരൊക്കെ ഇളിയോടെ നീട്ടി പറഞ്ഞു…
Good morning Good morning  sit down.
അയ്യടാ എല്ലാവളുമാരുടേം മുഖത്ത് 100 വാൾട്ടിന്റെ ബൾബ് മിന്നുന്ന കണ്ടോ..
ടി ഗൗരി ഒന്ന് മിണ്ടാതിരിക്കെടി… നീ പോടീ നിനക്കും ഉണ്ട് അങ്ങേരെ കാണുമ്പോ ഒരിളക്കം… ഞാൻ നീതുവിനെ നോക്കി പറഞ്ഞു…
അത് പിന്നെ കാണാൻ കൊള്ളാവുന്ന മാഷിനെ കാണുമ്പോ ആരായാലും ഒന്ന് നോക്കി പോവില്ലെടി.. നീതു നാണത്തോടെ പറഞ്ഞു..
ആര് കാണാൻ കൊള്ളാന്നു.. ഇയാളോ…
ഹും… ചിമ്പാൻസിയെ പോലുണ്ട്.. പക്ഷെ അയാളുടെ ജാഡ കണ്ടാ സൽമാൻഖാനാണെന്ന വിചാരം… കാലമാടൻ…

സൈലെൻസ്….
അവിടെ ആരാ സംസാരിക്കുന്നെ…
Oh… താനാണോ.. എനിക്ക് തോന്നി തന്നെയല്ലേ ഇങ്ങനെ ചോദിക്കാനും പറയാനും ആരും ഇല്ലാതെ അഴിച്ചു വിട്ടേക്കുന്നെ…
ആ കാലമാടന്റെ വായിൽ നിന്നും ഇത്രേം കേട്ടപ്പോ എന്റെ സകല നിയന്ത്രണവും പോയി. ഞാൻ ചാടി എഴുന്നേറ്റു..
സാർ സൂക്ഷിച്ചു സംസാരിക്കണം. മാഷാണെന്ന് കരുതി എന്ത് തോന്നിവാസവും വിളിച്ചു പറയാന്ന് കരുതരുത്.. 

ടി മിണ്ടാതിരിക്കെടി നീതു എന്നെ തടയാൻ നോക്കി.
നീ മിണ്ടാതിരിക്കെടി ഞാൻ നീതുവിനെ ദേഷ്യത്തോടെ നോക്കി.
ഇയാളാരാന്നാടോ തന്റെ വിചാരം.. കുറെ ദിവസം കൊണ്ട് ഞാൻ സഹിക്കുന്നു. എന്റെ ഏട്ടനെ നാണം കെടുത്തണ്ടാന്ന് കരുതിയ ഇത്രയും നാൾ ഞാൻ മിണ്ടാതിരുന്നേ…
വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലയിൽ കേറുന്നോ… ഞാൻ സാറിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

പെട്ടെന്ന് ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ക്ലാസ്സ്‌ മുഴുവനും ഞെട്ടി… കുറച്ചു കഴിഞ്ഞാണ് എല്ലാർക്കും മനസിലായത് അത് പടക്കം പൊട്ടിയതല്ല എന്റെ കരണം പൊട്ടിയതാണെന്ന്…. കവിളിൽ കൈ വെച്ചു ഞാൻ നോക്കിയപ്പോൾ ജ്വലിക്കുന്ന കണ്ണുകളുമായി എന്നെ നോക്കുന്ന സാറിനെയാണ് കണ്ടത്..
നീ ആരാന്നാടി നിന്റെ വിചാരം കോപ്പേ… നിന്റെ ചേട്ടൻ ഇവിടെ പഠിപ്പിക്കുന്നു എന്ന് കരുതി കൂടുതൽ അഹങ്കാരം കാണിച്ചാലുണ്ടല്ലോ  എന്റെ ശരിക്കുള്ള മുഖം നീ കാണും പറഞ്ഞേക്കാം.  സാർ ദേഷ്യം കൊണ്ട് വിറയ്ക്കാൻ തുടങ്ങി.
അടി കൊണ്ട വേദനയും കൂട്ടുകാരുടെ മുൻപിലുണ്ടായ നാണക്കേടും കാരണം ഞാൻ ബാഗുമെടുത്തു ക്ലാസിനു പുറത്തേക്കോടി.
              സെക്കന്റ്‌ year students നു ക്ലാസ്സ്‌ എടുക്കുകയായിരുന്നു ഏട്ടൻ. ഞാൻ ഏട്ടന്റെ അടുത്തേക്കോടി. കലങ്ങിയ കണ്ണും നീര് വന്നു തടിച്ച മുഖവുമായി നിൽക്കുന്ന എന്നെ കണ്ടു ഏട്ടൻ പേടിച്ചു പോയി…
മോളെ എന്താടാ എന്ത് പറ്റി ഇതെന്താ ആരാ നിന്നെ തള്ളിയെ.. ഏട്ടൻ വെപ്രാളത്തോടെ ചോദിച്ചു…
ഞാൻ ഏട്ടന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു… ഏട്ടൻ എന്നെയും കൊണ്ട് നേരെ ക്ലാസ്സിലേക്ക് പോയി. അവിടെ ചുവന്ന മുഖവുമായി നിൽക്കുന്ന സാറിനെയും ആകെ പേടിച്ചിരിക്കുന്ന കുട്ടികളെയുമാണ് കണ്ടത്.
എന്താ സാർ ഇത്‌ ആരാ എന്റെ കുട്ടിയെ തല്ലിയെ.. ഏട്ടൻ ദേഷ്യത്തോടെ ചോദിച്ചു…
ഹും…  കുട്ടി….. നാക്കിനു 10 മുഴം നീളമുള്ള ഇവളാണോ സാർ കുട്ടി…. പെങ്ങന്മാരെ മര്യാദക്ക് വളർത്തണം.. അല്ലാതെ പഠിപ്പിക്കുന്ന മാഷുമാരുടെ മെക്കട്ട്  കേറാനല്ല പഠിപ്പിക്കേണ്ടത്.. ഹരി സാർ ഏട്ടന്റെ നേരെ തിരിഞ്ഞു…
സാർ ആണോ ഇവളെ തല്ലിയെ…. തല്ലാനും മാത്രം ഇവളെന്താ ചെയ്തേ…. ഏട്ടൻ ചോദിച്ചു…
അത് സാർ….. ഗൗരി….. അവിടെ നടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ ഫൈസൽ പറഞ്ഞു….
എന്താ മോളെ സാറിനോട് ഇങ്ങനൊക്കെയാണോ സംസാരിക്കേണ്ടേ…
ഏട്ടൻ എന്നെ നോക്കി പറഞ്ഞു…
അത് ഏട്ടാ വെറുതെ എന്നെ ചൊറിയാൻ വന്നതാ ഇയാൾ… ഞാൻ ഏട്ടനോട് പറഞ്ഞിട്ടില്ലേ എന്നെ കാണുമ്പോ മാത്രാ എന്നോട് മാത്രാ ഇങ്ങനെ… ചതുർഥി കാണുന്ന പോലെ… എപ്പോഴും വഴക്കുണ്ടാക്കും….പോലാ എന്നെ കാണുന്നെ….
ആ സാരവില്ല പോട്ടെ… ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു..
എന്നാലും സാറിന് എന്നോട് പറയാരുന്നു. എന്റെ കുഞ്ഞിനെ ഇങ്ങനെ തല്ലണ്ടാരുന്നു..
ഇതുവരെ ഞങ്ങളാരും ഒന്ന് നുള്ളി നോവിച്ചിട്ടില്ല ഞങ്ങടെ കുഞ്ഞിനെ അറിയോ…
അതിന്റെ കേടു തന്നാ ഈ കാണിക്കുന്നേ. വളർത്തു ദോഷം അല്ലാതെന്താ.,സാർ വിടാൻ ഭാവം ഇല്ലാരുന്നു…
സാർ….. ഏട്ടൻ ഉറക്കെ വിളിച്ചു…
വേണ്ട ഏട്ടാ നമുക്ക് പോകാം… ഇനി അവിടെ നിന്നാ ചിലപ്പോ ഏട്ടൻ സാറിനെ തല്ലിയാലോ എന്ന് ഞാൻ പേടിച്ചു..
ഏട്ടൻ പെർമിഷൻ വാങ്ങി എന്നെയും കൊണ്ട് വീട്ടിൽ വന്നു…
വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും ഹോസ്പിറ്റലിൽ നിന്നു എത്തിയിട്ടില്ലാരുന്നു..
ഞാൻ നേരെ റൂമിലേക്കോടി കട്ടിലിൽ വീണു പൊട്ടിക്കരഞ്ഞു. ജീവിതത്തിലാദ്യമായി ഒരാൾ എന്നെ തല്ലിയിരുന്നു എനിക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…
ഏട്ടൻ അടുത്ത് വന്നു എന്നെ ആശ്വസിപ്പിച്ചു..
അച്ഛനും അമ്മയും വന്നപ്പോ ഏട്ടൻ കാര്യങ്ങളൊക്കെ പറഞ്ഞു.. സാറിനോട് അങ്ങനെ പറഞ്ഞതിൽ അമ്മ വഴക്ക് പറഞ്ഞു.. അച്ഛൻ സ്നേഹത്തോടെ ഉപദേശിക്കുകയും അശ്വസിപ്പിക്കുകയും ചെയ്തു..
പിറ്റേന്ന് കോളേജിൽ പോകാൻ മടി പിടിച്ചിരുന്ന എന്നെ ഏട്ടൻ കുത്തിപ്പൊക്കി റെഡി ആക്കി. ആ കാലമാടന്റെ ക്ലാസ്സിൽ കേറില്ലെന്ന ഒറ്റ നിബന്ധനയിൽ കോളേജിൽ പോകാമെന്നു ഞാൻ സമ്മതിച്ചു..
  ഹരി സാറിന്റെ ക്ലാസ്സുകളും എന്തിന് അയാളുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ ഒഴിവാക്കി.. ദിവസങ്ങൾ പലതും കൊഴിഞ്ഞു…
രണ്ടു മാസത്തോളം ആയി ഞാൻ ഹരി സാറിന്റെ ക്ലാസ്സിൽ കയറാതായിട്ട്… Notes നീതു ഷെയർ ചെയ്യും. Topic ഏട്ടൻ പറഞ്ഞു തരും. Record sign ചെയ്യാൻ പോലും ഞാൻ സാറിന്റെ അടുത്ത് പോകില്ല.. ഏട്ടൻ കോളേജിൽ ഉള്ളതുകൊണ്ട് അതൊക്ക ഏട്ടനെ ഏല്പിച്ചു…
അങ്ങനെ  ഒരു അവധി ദിവസം ഞാൻ വെറുതെ ഒരു ഷോപ്പിങ്ങിനായി ടു വീലർ എടുത്ത് വീട്ടിൽ നിന്നിറങ്ങി… ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴി വലിയ തിരക്കൊന്നും ഇല്ലാത്ത റോഡിൽ എന്റെ വണ്ടിയുടെ മുൻപിൽ ഒരു കാർ വന്നു എന്നെ ബ്ലോക്ക്‌ ചെയ്തു.. ദേഷ്യം വന്ന ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി…
എവനാടാ എന്റെ വണ്ടിയെ ബ്ലോക്ക്‌ ചെയ്തേ എന്ന് പറഞ്ഞു തീരും മുൻപ് കാറിൽ നിന്നും ഹരി സ്സാർ ഇറങ്ങി എന്റെ അടുത്തേക്ക് വന്നു…
ഞാൻ പെട്ടെന്ന് സൈലന്റ് ആയി…
എന്താ തനിക്ക് ഇപ്പൊ ഒന്നും പറയാനില്ലേ… സാർ എന്നെ നോക്കി ചോദിച്ചു.
സാറിനിപ്പോ എന്താ വേണ്ടേ… ഞാൻ താല്പര്യമില്ലാതെ ചോദിച്ചു…
എന്ത് ചോദിച്ചാലും താൻ തരുവോ..
സാറിന്റെ ചോദ്യം കേട്ട് ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഇതുവരെ കാണാത്ത ഒരു ഭാവം ഞാൻ കണ്ടു പക്ഷെ അത് എന്താണെന്നു എനിക്ക് മനസിലായില്ല.
ചോദിച്ചത് കേട്ടില്ലേ എന്ത് ചോദിച്ചാലും തരുവോന്നു… സാർ ഒന്നുടെ എന്റെ അടുത്തേക്ക് നീങ്ങി നിന്നു..
സാറിതെന്തൊക്കെയാ പറയുന്നേ…
എന്താന്ന് ഞാൻ പറയാം താൻ ആദ്യം തന്റെ വണ്ടി സൈഡിലേക്ക് ഒതുക്കി എന്റെ വണ്ടിയിൽ കയറ്…
എന്താ.. ഞാനെന്തിനാ സാറിന്റെ വണ്ടിയിൽ കയറുന്നെ..സാർ ഒന്നും പോയെ….
ഞാൻ എന്റെ വണ്ടിയിൽ കയറി റിവേഴ്‌സ് എടുക്കാൻ നോക്കി. പക്ഷെ സാർ അപ്പോഴേക്കും എന്റെ വണ്ടി ഓഫ്‌ ചെയ്തു കീ കൈക്കലാക്കിയിരുന്നു..
നീ കുറെ നാളായി എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുവാ.. ഇന്ന് എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ടേ നീ ഇവിടുന്ന് പോകു. വന്നു കേറടി എന്റെ വണ്ടിയില്… സാറിന്റെ ശബ്ദം അത്രയ്ക്ക് ഉറച്ചതായിരുന്നു.. വേറെ വഴിയില്ലാതെ ഞാൻ സാറിന്റെ കാറിൽ കയറി.
സാർ എന്റെ വണ്ടി സൈഡിലേക്കു ഒതുക്കി വെച്ചു കാറിൽ കയറി..
കാർ ചെന്ന് നിന്നത് ഒരു പാർക്കിൽ ആരുന്നു അധികമാരും അവിടില്ലാരുന്നു. അവിടത്തെ ഒരു ബെഞ്ചിൽ സാർ ഇരുന്നു.. ഇവിടിരിക്ക്…
ഞാൻ കേട്ടതായി ഭാവിച്ചില്ല… സാറിന്റെ ശബ്ദം ഒന്നും കൂടി ഉയർന്നു.
ഇരിക്കെടി ഇവിടെ…. സാറിന്റെ ശബ്ദം കനത്തു.. ഞാൻ അറിയാതെ ഇരുന്നു പോയി….
തനിക്കു എന്നോട് ദേഷ്യവാണോ ഗൗരി…. സാർ ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല…
സാർ തുടർന്നു.. എനിക്കറിയാം തനിക്കു എന്നോട് ദേഷ്യമാണെന്ന്… കാലമാടൻ, മുരടൻ, ഹൃദയമില്ലാത്തവൻ.. ഇതൊക്കെയല്ലേ താൻ എനിക്ക് ചാർത്തിത്തന്നിരിക്കുന്ന പേരുകൾ…ഹും… അതേ ഞാൻ മുരടനാ… ഹൃദയമില്ലാത്തവനാ… ഞാൻ എങ്ങനെ ഇങ്ങനൊക്കെ ആയി എന്ന് ആരും ചോദിച്ചിട്ടില്ല… ആർക്കും അറിയുകയുമില്ല…
തന്നെപ്പോലെ ഒരു പെണ്ണ് കാരണം……
ഞാൻ ഒരു നിമിഷം സാറിന്റെ മുഖത്തേക്ക് നോക്കി…
അതേടോ… ഒരു പെണ്ണിനെ ഞാൻ ഒത്തിരി സ്നേഹിച്ചു. എന്റെ ജീവന് തുല്യം അല്ല അതിനെക്കളേറെ… പക്ഷെ അവൾക്കു ആവശ്യം എന്റെ കയ്യിൽ നിന്നും കിട്ടുന്ന വിലപിടിപ്പുള്ള സമ്മാനങ്ങളാണെന്നു അറിഞ്ഞ നിമിഷം ഞാൻ ആകെ തളർന്നു പോയെടോ…. അവളുടെ ഒരു birthday ക്കു അവൾ എന്നോട് ഒരു ഡയമണ്ട് നെക്‌ളേസ്‌ ആവശ്യപ്പെട്ടു. അത് വാങ്ങാൻ എന്റെ കയ്യിൽ  അന്ന് കാശുണ്ടായിരുന്നില്ല.. അന്ന് അവൾ എന്നെ കാൽ കാശിനു വിലയില്ലാത്ത പിച്ചക്കാരൻ എന്ന് പറഞ്ഞു ഉപേക്ഷിച്ചു പോയി. രണ്ടാഴ്ച ക്കു ശേഷം അവൾ എന്നെ കാണാൻ വന്നു അവളുടെ കല്യാണം ക്ഷണിക്കാൻ ഒരു അമേരിക്കക്കാരനുമായി അവൾ പ്രണയത്തിലാരുന്നു ഞാൻ ഇതൊക്കെ അറിയാൻ ഒത്തിരി വൈകിപ്പോയി.. ഞാൻ ആകെ തകർന്നു പോയി. എന്നെ ഈ അവസ്ഥയിലാക്കാൻ എന്റെ വീട്ടുകാർ ഒത്തിരി കഷ്ടപ്പെട്ടു..
അങ്ങനെ ഒക്കെ മറന്നു ഞാൻ കോളേജിൽ വന്നപ്പോ താൻ പേര് പറഞ്ഞപ്പോ അവളെ വീണ്ടും ഞാൻ ഓർത്തുപോയി അവളുടെ പേരും ഗൗരി എന്നാരുന്നു.. തന്നെപ്പോലെ തന്നാരുന്നു അവളും. പിന്നെ തന്നെ കാണുമ്പോളൊക്കെ അവളെയാ എനിക്ക് ഓർമ വരുന്നേ. അന്ന് ഞാൻ പെട്ടെന്ന്…. സോറി…എന്റെ ദേഷ്യം മാറിയപ്പോ ഞാൻ തന്നോട് സോറി പറയാൻ തീരുമാനിച്ചു പക്ഷെ താൻ എന്നെ കാണുമ്പോ മാറി നടക്കും… താൻ അന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ പെട്ടെന്ന് അവൾ എന്നോട് സംസാരിക്കുന്നതായിട്ടാ എനിക്ക് തോന്നിയെ.. അതാ ഞാൻ തല്ലിപ്പോയെ…. സോറി… തന്നെ കാണാതിരുന്നപ്പോഴാ തന്നെ ഞാൻ എത്രമാത്രം മിസ്സ്‌ ചെയ്യുന്നെന്നു മനസിലായെ…. തന്നെ കാണാതെ തന്നോട് സംസാരിക്കാതെ എനിക്ക് പറ്റുന്നില്ലെടോ….
എന്റെ കയ്യുടെ പുറത്ത് സാറിന്റെ കൈ വെച്ചു.
എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി. എടോ…..ഈ കഴുത്തിൽ ഞാൻ താലി കെട്ടിക്കോട്ടെ….. തന്നെ നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ….. എനിക്കറിയാം തന്നെ…
ഈ വായാടിത്തരം മാത്രമേ ഉള്ളൂ തനിക്കാരെയും വേദനിപ്പിക്കാൻ കഴിയില്ല എന്ന് സ്നേഹിക്കാനല്ലാതെ… ഇപ്പോഴാ എനിക്കതു മനസിലായെ… താൻ ഒരിക്കലും
അവളെപ്പോലെ ആവില്ലെന്നെനിക്കറിയാം.
ഈ കാന്താരിയുടെ നല്ല പതിയാവാൻ ഈ കലിപ്പന് ഒരവസരം തരുവോ താൻ…
ഇത്രയും നേരം സാർ പറഞ്ഞതൊക്കെ കേട്ട് ഷോക്ക് ആയിരിക്കുവാരുന്നു ഞാൻ… കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ….
ടോ….. താനെന്താ ആലോചിക്കുന്നേ…. തനിക്ക് എന്നോട് ഇപ്പോഴും ദേഷ്യവും വെറുപ്പും ഒക്കെയാണോ.. അതാണോ താൻ ഒന്നും മിണ്ടാത്തെ….. സാർ എന്റെ കൈ വിടുവിച്ചു…. എന്നിട്ട് പറഞ്ഞു… തനിക്കു എന്നെ ഇഷ്ടവല്ലല്ലേ അതല്ലേ ഇങ്ങനെ……
സോറി ഒക്കെ എന്റെ തെറ്റാ… അവൾ പോയപ്പോ ഇനി എന്റെ ലൈഫിൽ ഒരു പെണ്ണുണ്ടാകില്ലെന്നു കരുതിയതാ പക്ഷെ അറിയാതെ എപ്പോഴോ  താൻ എന്റെ മനസ്സിൽ കയറി കൂടി. തന്നെ മറക്കാൻ പറ്റാത്തത് കൊണ്ടാ എന്റെ ഇഷ്ടം തന്നോട് പറഞ്ഞെ… സോറി… ഞാൻ ഇനി ഒരിക്കലും തന്നെ ശല്യപ്പെടുത്തില്ല.. ഞാൻ കാരണം താൻ കോളേജിൽ പോകാതിരിക്കണ്ട… നാളെ ഞാൻ കോളേജിൽ നിന്നും resign ചെയ്യും.
താൻ നാളെ മുതൽ കോളേജിൽ പോണം.
ചെയ്തു പോയ എല്ലാ തെറ്റിനും സോറി…
സാർ എന്റെ മുൻപിൽ കൈ കൂപ്പി. 
അയ്യോ സമയം ഒത്തിരി ആയി വാടോ തന്നെ വീട്ടിൽ അന്വേഷിക്കില്ലേ വാ നമുക്ക് പോകാം.. സാർ നടക്കാൻ തുടങ്ങി.
ടോ.,.. എഴുന്നേറ്റ് വാ പോകാം.   ഞാൻ എഴുന്നേറ്റു സാറിന്റെ പുറകെ പോയി..
യാത്രയിലുടനീളം മൗനം മാത്രമായിരുന്നു.
ഞങ്ങൾ പരസ്പരം നോക്കിയില്ല.കാർ എന്റെ ടു വീലറിനു മുൻപിൽ വന്നു നിന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങി സാറിനെ നോക്കപോലും ചെയ്യാതെ… സാർ കാറുമായി പോയി. ഞാൻ വീട്ടിലേക്കും. വീട്ടിൽ വന്ന ഉടനെ തലവേദന ആണെന്ന് പറഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി. ഫുഡ്‌ കഴിക്കാൻ അമ്മ വന്നു വിളിച്ചിട്ടും പോയില്ല… എന്തോ.. രാത്രി എനിക്ക് ഉറക്കം വന്നില്ല. മനസ് മുഴുവൻ സാർ പറഞ്ഞ കാര്യങ്ങളാരുന്നു.. സാർ നാളെ കോളേജിൽ നിന്നും resign ചെയ്യുവാണെന്നു പറഞ്ഞത് ഓർത്തപ്പോ എന്തോ മനസിലെവിടേയോ ഒരു വേദന പോലെ… ഇനി ഞാനും സാറിനെ പ്രണയിക്കുന്നുവോ….
എന്റെ ഭഗവാനെ ഒരു സമാധാനവും ഇല്ലല്ലോ. എന്റെ ഉറക്കവും പോയല്ലോ ഭഗവാനെ….
മനസ്സിൽ ചിലതൊക്കെ ഉറപ്പിച്ചു ഞാൻ കണ്ണുകളടച്ചു…
പിറ്റേന്ന് രാവിലെ കോളേജിൽ പോയ ഞാൻ അറിഞ്ഞു സാർ resign ചെയ്യാൻ പോകുന്നെന്ന് പറഞ്ഞത് സത്യമാണെന്നു…
ഞാൻ ആരോടും പറയാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി സാർ ലൈബ്രറി യിലേക്ക് പോകുന്നത് കണ്ടു ഞാൻ സാറിന് പുറകെ പോയി.ലൈബ്രറിയിൽ അധികം ആരും ഇല്ലാരുന്നു.. ഏറ്റവും അറ്റത്തെ ഷെൽഫിൽ സാർ ഏതോ പുസ്തകം തിരയുകയായിരുന്നു.. അവിടെ നിൽക്കുന്നവരെ വേറാർക്കും പെട്ടെന്ന് കാണാൻ കഴിയില്ല.. ഞാൻ സാറിന്റെ മുൻപിൽ പോയി നിന്നു.. പെട്ടെന്ന് എന്നെ അവിടെ കണ്ട സാർ അമ്പരന്നു..
എന്താടോ താൻ ഇവിടെ.. തനിക്ക് ഈ പീരിയഡ് ക്ലാസ്സ്‌ ഇല്ലേ.. സാർ ചോദിച്ചു…
ഞാൻ ഒന്നും മിണ്ടാതെ സാറിനെ തന്നെ നോക്കി നിന്നു. ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.. അത് കണ്ട സാർ  … ടോ… എന്തായിത് താനെന്തിനാ കരയുന്നെ…. ടോ.. ഗൗരി തനിക്കെന്താ പറ്റിയെ…സാർ വെപ്രാളത്തോടെ ചോദിച്ചു,
എന്താന്നോ ഒന്നും അറിയില്ലല്ലേ സാറിന്…
ചുമ്മാ ഫ്രീ bird ആയിട്ട് നടന്ന എന്നെ ഓരോന്ന് പറഞ്ഞു എന്റെ ഉറക്കം കെടുത്തീട്ട് ഇപ്പൊ എന്നെ തനിച്ചാക്കി പോകുവാ അല്ലെ…
സാർ എന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി… ടോ…. താൻ എന്താ പറഞ്ഞെ….
എനിക്കറിയില്ല എന്താന്ന്… പക്ഷെ ഒന്നും മാത്രം അറിയാം. സാർ ഇല്ലാത്ത കോളേജിൽ ഞാനും ഉണ്ടാവില്ല. എനിക്ക് പറ്റില്ല സാർ ഇല്ലാതെ…..അത്രയ്ക്ക്…. അത്രയ്ക്ക് ഇഷ്ടാ എനിക്ക് ഈ കലിപ്പനെ….. ഞാൻ സാറിന്റെ കൈ പിടിച്ചു. സാർ എന്നെ വലിച്ചു സാറിന്റെ നെഞ്ചിലേക്കിട്ടു എന്നെ സാറിന്റെ കാരവലയത്തിലാക്കി… ഇന്നലെ മുതൽ പിടിച്ചു വെച്ച സങ്കടമെല്ലാം കണ്ണീരായി സാറിന്റെ നെഞ്ചിലേക്ക് പെയ്തൊഴിഞ്ഞുഎന്റെ മുഖം സാർ കൈക്കുള്ളിലാക്കി എന്റെ നെറുകയിൽ ചുംബിച്ചു. സാർ എനിക്ക് നൽകുന്ന ആദ്യ ചുംബനം…. എന്റെ മുഖം മുഴുവൻ സാർ ചുംബനങ്ങളാൽ മൂടി.. വിറയ്ക്കുന്ന എന്റെ അധരങ്ങളെ സാർ സ്വന്തമാക്കി…. കണ്ണുകളടച്ചു സാറിന്റെ പ്രണയം ഞാൻ സ്വീകരിച്ചു… അധരങ്ങൾ അതിന്റെ ഇണയെ ആവോളം ആസ്വദിച്ചു…. ശ്വാസം വിലങ്ങിയപ്പോൾ സാർ എന്റെ അധരങ്ങൾ വേർപെടുത്തി….
എന്നെ ചേർത്ത് പിടിച്ചു സാർ പറഞ്ഞു…. ഇപ്പൊ ഈ ലോകത്തു ഏറ്റവും ഭാഗ്യവാനാടോ ഞാൻ…. കിട്ടില്ലെന്ന്‌ കരുതിയ സ്നേഹം ഇപ്പൊ എന്റെ കൈക്കുള്ളിൽ… ഇനി എന്നും ഞാൻ ഉണ്ടാവും ഈ കാന്താരിയുടെ സ്വന്തം കലിപ്പനായി….. ഇതും പറഞ്ഞു സാർ എന്നെ ഒന്നുകൂടെ ചേർത്ത് പിടിച്ചു… ഞാനും സാറിനെ ഇറുകെ പുണർന്നു സാറിന്റെ നെഞ്ചോടു ചേർന്ന് നിന്നു….
മരണം വരെ എന്നും ഇങ്ങനെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയണേ എന്ന പ്രാർത്ഥനയോടെ  ഞങ്ങൾ ഒരുമിച്ചുള്ള ജീവിതത്തിന്റെ നിറമുള്ള സ്വപ്‌നങ്ങൾ ഇരുവരുടെയും മനസ്സിൽ ചിറകുകൾ വിരിച്ചു പറക്കാൻ തുടങ്ങി….

…………………………………………………….
എന്റെ story എല്ലാവർക്കും ഇഷ്ടമാകുവാണേൽ എന്നെ support ചെയ്യുക… Thanks…. RAJI SHAJI

.

3 comments

Leave a Reply to Shaniba Cancel reply

Your email address will not be published. Required fields are marked *