എന്റെ ടീമിനു വേണ്ടി വളരെയധികം ഹാർഡ് വർക്ക് ചെയ്യുകയും സ്വന്തം കളി മികവിൽ വളരെയധികം കോൺഫിഡൻസ് ചെലുത്തുകയും ചെയ്യുന്ന കളിക്കാരനാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ പ്രേമികളുടെ സ്വന്തം CR7. തന്റെ ടീമിനുവേണ്ടി എത്രത്തോളം തനിക്ക് ചെയ്യാൻ കഴിയും എന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ട്. CR7 ന്റെ ഇത്തരത്തിലുള്ള ആറ്റിറ്റ്യൂഡിനെ ചൂണ്ടിക്കാട്ടുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. 2016 -17 ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ ആയിരുന്നു വേദി.
സാക്ഷാൽ സിഥിനിൻ സിനാന്റെ റിയൽ മാട്രിഡ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ സെക്കൻഡ് ലീഗിൽ തങ്ങളുടെ തട്ടകമായ സാൻഡിയാഗോ ബെർനാമുവിൽ നേരിടുന്നു. ആദ്യ പദത്തിൽ റിയൽ മാഡ്രിഡ്, ബയേണിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. തീർച്ചയായും അന്ന് റിയൽ നേടിയ രണ്ടു ഗോളുകളും CR7 ന്റെ വകയായിരുന്നു. ബയേൺന്റെ മറുപടി ഗോൾ നേടിയതാകട്ടെ ആർട്ടോ റോബിഡാലും. ഫസ്റ്റ് ലീഗിൽ കൈവരിച്ച ഈയൊരു വിജയത്തിന്റെ മുൻതൂക്കത്തില്ലായിരുന്നു റിയൽ രണ്ടാം പദം മത്സരത്തിനിറങ്ങിയത്. എന്നാൽ ബയേണിന് പോലെ ഒരു ടീമിനെതിരെ ഒരു ഗോളിന്റെ അഡ്വാന്റേജ് ഒന്നും അത്ര വലുതല്ല എന്നകാര്യം പരിശീലകനായ സിദാനും റിയൽ താരങ്ങൾക്കും തീർച്ചയായും അറിയാമായിരുന്നു. 2017 ഏപ്രിൽ 12നാണ് ഇരു ടീമുകളും തമ്മിലുള്ള സെക്കൻഡ് ലീഗ് മത്സരം അരങ്ങേറിയത്. മത്സരത്തിലെ ആദ്യ പകുതി ഗോൾരഹിത മായിരുന്നു. എന്നാൽ മത്സരത്തിന്റേ അമ്പത്തിമൂന്നാം മിനിറ്റിൽ സ്ട്രൈക്കർ ആയ റോബർട്ട് ലെവൻടോസ്ക്കിയുടെ പെനാൽറ്റി ഗോളിൽ ബയൺ മത്സരത്തിലെ ആദ്യ ഗോൾ നേടി. ബയെൺ ഫോർവേടെ ആര്യൻറോബനെ ക്യാൻസിമറോ ബോക്സിൽ വീഴ്ത്തിയതിന് ആയിരുന്നു പെനാൽറ്റി. ഇതോടെ അഗ്രിഗേറ്റിൽ 2- 2 എന്ന സ്കോറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം എത്തി. തുടർന്ന് നഷ്ടപ്പെടുത്തിയ ലീഡ് തിരിച്ചുപിടിക്കാനായി എഴുപതാം മിനിറ്റിൽ സിദാൻ ടീമിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു. റൊണാൾഡോയെ പിൻവലിച്ച് പകരം യുവതാരം മാർക്കോ സെൻസിവയെ ഇറക്കാനായി CR7 നോട് കളം വിടാൻ സിദാൻ ആവശ്യപ്പെട്ടു. എന്നാൽ റൊണാൾഡോ ഇത് നിഷേധിക്കുകയും താൻ കളം വിടാൻ ആഗ്രഹിക്കുന്നില്ല എന്ന് തന്റെ മാനേജറോട് പറയുകയും ചെയ്തു. ഈ സമയം സിദാൻ ആദ്യമൊന്ന് അത്ഭുതപ്പെട്ടങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം റൊണാൾഡോയോട് യോജിച്ചു. തുടർന്ന് CR7 ന് പകരം കരിം ബെൻസേമയെ അദ്ദേഹം പിൻവലിച്ചു. പകരം മാർക്കോസെൻസിവയെ കളത്തിലിറക്കി. നിമിഷങ്ങൾക്ക് ശേഷം ഏവരെയും ഞെട്ടിച്ചുകൊണ്ട് തകർക്കാൻ ഒരു ഹെഡറിലൂടെ CR7 റിയലിനെ മുന്നിലെത്തിച്ചു. എന്നാൽ ഒട്ടും വൈകാതെ തന്നെ സെർജിയോ റാമുസിന്റെ സെൽഫ് ഗോളിൽ ബയേൺ ഒരിക്കൽകൂടി ലീഡ് നേടി. ഇതോടെ അഗ്രിഗേറ്റർ 3 3 എന്ന മാർജിനിലേക്ക് തിരിഞ്ഞു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 105 -110 മിനിറ്റുകളിൽ ഗോൾ നേടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തനിസ്വരൂപം പുറത്തെടുത്തു. അതെ ഒരു തകർപ്പൻ HAT-TRICK. അധികം വൈകാതെ തന്നെ 112 ആം മിനിറ്റിൽ പകരക്കാരനായി വന്ന മാർക്കോസെൻസിവെ പട്ടിക പൂർത്തിയാക്കി. ഇതോടുകൂടി 6 -3 എന്ന വൻ അഗ്രിഗേറ്റ് മാർജിനിൽ ആണ് റിയൽ സെമിയിലേക്ക് പ്രവേശിച്ചത്. ഒരു താരത്തിന് തന്റെ പ്രതിഭയിൽ ഉള്ള വിശ്വസ്തതയാണ് റൊണാൾഡോ ഈയൊരു സംഭവത്തിലൂടെ നമുക്ക് കാട്ടി തന്നത്. സെമി ഫൈനലിൽ സ്പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഇരു പദങ്ങളിലായി 5 -1 എന്ന മാർജിനിൽ തകർത്തപ്പോൾ മൂന്ന് ഗോളുകൾ പിറന്നത് റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു. തുടർന്ന് കലാശപ്പോരാട്ടത്തിൽ യുവന്റസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തപ്പോൾ റിയൽന്റെ രണ്ടു ഗോളുകളും നേടിയത് CR7 ആയിരുന്നു. ഈയൊരു വിജയത്തോടുകൂടി റിയലോയുടെ പന്ത്രണ്ടാമത് ചാമ്പ്യൻസ് ലീഗ് കിരീടമാണ് സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ ആകട്ടെ 12 ഗോളുകളുടെ ടോപ് സ്കോററും. അതോടൊപ്പം തന്നെ ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായിരുന്നു റൊണാൾഡോ. തീർന്നില്ല ഇതേവർഷം തന്നെയായിരുന്നു റൊണാൾഡോ തന്റെ അഞ്ചാമത് ബലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയതും.
WRITING COURTESY