കുട്ടിക്കുട……~~~
അയൽപക്കത്തെ വീട്ടിലെ വിഷ്ണുവിന്റെ കൈയിൽ ആ ചെറിയ കുട കണ്ടിട്ടാണ്.
അജു കുടയ്ക്ക് വേണ്ടി തന്റെ ഉപ്പയോട് പറഞ്ഞത്.
എനിക്കും അതുപോലത്തെ ഒരു കുട വേണം നിനക്ക് ഇപ്പൊ എന്തിനാ കുട മോന്ക് സ്കൂളിൽ പോവുമ്പോൾ കുട മേടിച് തരാലോ.
എനിക്ക് ഇപ്പൊ കുട മാണം അവൻ വാശി പിടിച്ചു കരയാൻ തുടങ്ങി
അകത്തു നിന്ന് അവന്റെ ഉമ്മ വിളിച്ചു പറഞ്ഞു ഒരു കുട മേടിച്ചു കൊടുത്തേക്ക്.
ഇനി ഇതിനായിരിക്കും ഇന്ന് രാത്രി മുഴുവൻ കരച്ചലും പിഴിച്ചലും
വേഗം തന്നെ ഡ്രസ്സ് മാറ്റി ആയാൾ അങ്ങാടിയിലേക്ക് ഇറങ്ങി
ഒരു കടയിൽ കയറി അവനു പറ്റിയ കുട മേടിച്ചു വീട്ടിലേക് തിരിച്ചു
ഉപ്പയുടെ വരവും കാത്തു വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു
ഉപ്പയെ കണ്ട ഉടനെ ഉപ്പയുടെ അരികിലേക് ഓടി
ആവാൻ ആകാംഷയോടെ ചോദിച്ചു വാപ്പി കുട കിട്ടിയോ. മോന് ബാ എന്ന് പറഞ്ഞു വീട്ടിനുള്ളിൽ കയറി
അവന്റെ കൈയിൽ കുട കൊടുത്തിട്ട് പറഞ്ഞു മോന് കുട പൊട്ടിക്കരുത്ട്ടോ
അവൻ മം മുളി കൊണ്ട് കുട എടുത്തു മുറ്റത്തേക് ഇറങ്ങി
എന്നും കുട എടുത്തു കളിക്കാൻ തുടങ്ങിയപ്പോൾ ഉമ്മ പറഞ്ഞു മോനെ കുട അവിടെ വെച്ചേ കുട പൊട്ടിപോയാൽ കണ്ണിൽ തട്ടിപോവും. ഞാൻ കുറച്ചുടെ കളിച്ചോട്ടെ ഉമ്മി
നിന്നോട് പറഞ്ഞാൽ മനസ്സിൽ ആവില്ലേ
വാ ഇങ്ങു മതി കളിച്ചത്
ബലമായി കുട മേടിച്ചു തട്ടിന് പുറത്തു വെച്ചു
അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു
പതിയെ കരയാൻ തുടങ്ങി
അത് കണ്ട് ഉമ്മ അവനെ വാരി എടുത്തു തോളിൽ കിടത്തി പറഞ്ഞു
ഉമ്മി സങ്കടപെടുത്താൻ പറഞ്ഞതല്ലല്ലോ
മോന് വീണാൽ മുറിവ് ആവില്ലേ അതോണ്ടല്ലേ പറഞ്ഞെ സാരല്ലട്ടോ
കിടന്നോ
പിറ്റേ ദിവസം മുറ്റത്തു നിന്ന് കളിച്ചോണ്ട് ഇരിക്കുമ്പോൾ അവന്റെ ഉപ്പ ജോലി കഴിഞ്ഞു വരുന്നുണ്ടായിരുന്നു. പുറത്തു നിന്ന് ടി നസി മോന് എന്തെ കാണിക്കുന്നത് നോക്യേ മണ്ണിൽ നിന്ന് കളിക്കുന്നു. മുറ്റത്തു ഇറങ്ങുന്നത് നോക്കിക്കൂടെ
ഓ ഇപ്പൊ കുളിപ്പിച്ച് കുപ്പായം മാറ്റി കൊടുത്തിട്ടേയുള്ളു. അതും മണ്ണാക്കിയോ. ഇങ്ങു വാടാ. ഇവിടുന്നു കളിച്ചാൽ മതി.പുറത്തു ഇറങ്ങേണ്ട എന്ന് പറഞ്ഞു ഗിൽസ് പുട്ടി.
അവൻ അപ്പോയെക്കും കരഞ്ഞു തുടങ്ങിയിരുന്നു. ഉപ്പ അവന്റെ അടുത്ത് വന്നു ഇരുന്നു കൊണ്ട് പറഞ്ഞു മോന് കരയേണ്ടട്ടോ വാപ്പി വൈകുന്നേരം അങ്ങാടിയിൽ പോവുമ്പോൾ മോനെയും കൊണ്ട് പോവാട്ടോ . അവൻ ചിരിച്ചു കൊണ്ട് അകത്തേക്കു പോയ്
വൈകുന്നേരം ആയപ്പോൾ അവൻ വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു
പുറത്തു ഇറങ്ങാം നേരം ഞാനുണ്ട് എന്ന് പറയുമ്പോൾ. മോന് ഇവിടെ നിന്നോ വാപ്പി പോയ് വേഗം വരാം. എന്ന് പറയുമ്പോയേകും അവൻ ചിണുങ്ങാൻ തുടങ്ങി. അപ്പോയെക്കും അകത്തു അവന്റെ ഉമ്മ വന്നു പറഞ്ഞു.നിങ്ങളല്ലേ പറഞ്ഞെ മനുഷ്യ പുറത്തു പോവുമ്പോൾ കൊണ്ട് പോവാന്ന്. അതും കൂടെ കേട്ടപ്പോൾ. ആയാൾ മോനോടായി പറഞ്ഞു. എന്നാ മോന് ബാ അവൻ വേഗം അകത്തേക്കു ഓടി. ഉമ്മി ഉമ്മി എന്ന് വിളിച്ചു. ഉമ്മ അവന്റെ അടുത്തേക് ചെന്ന് ഉമ്മി ആ കുട ഒന്ന് എടുത്തു കൊണ്ട
ആ ഇനി ഇതിന്റെ ഒരു കുറവും കൂടിയേള്ളൂ. എന്ന് പറഞ്ഞു. കുട എടുത്തു കൊടുത്തു.
കുട കിട്ടിയതോടെ ഉപ്പയുടെ വിരൽ പിടിച്ചു
ആ ചെറിയ കുട ചൂടി നടന്നു. ബാവുട്ടി ✍️