കാത്തിടുവീൻപ്രകൃതിയെ

മഴവേണമെന്നൊരു വേനലിൽ
ആശയാൽ ജനം കേണപ്പോൾ
മഴു വേണ്ടയെങ്കിലെന്നൊരു
അശരീരി എങ്ങോ കേട്ടവർ
ഗർവ്വിന്റെ ഉന്നതിയിലന്നവർ
മഴുപ്പെയ്ത്തു നടത്തിയെങ്ങുമെ
മഴപോലുള്ള മഴുപ്പെയ്ത്തിനാൽ
മാമരം വീഴുന്നു പ്രാണനകന്നതാ
മാനുഷാ നീ ചെയ്ത പാപത്തിൽ
നോവിനാൽ കേഴുന്നൂ പ്രകൃതിയും
കാലം മാറി മറിഞ്ഞൊരു നേരമിൽ
ഞാനെന്നഭാവം മാനുഷാ നിന്നിലും
സംഹാര രുദ്രയായ് മഴമേഘവും
നിർത്താതെ താണ്ഡവമാടിടുന്നു
മഴയൊന്ന് നിന്നെങ്കിൽ എന്നവർ
കൈകൂപ്പവേ പ്രാണ ഭയത്തിനാൽ
പുഴയും സമുദ്രവും പരിഹസിച്ചീടവേ
പരിഭ്രാന്തിയിൽ നിൽക്കുന്നഖിലവും
ദുരിതമാം കടലിനാഴത്തിലന്നവർ
ശ്വാസമറ്റതാ പിടഞ്ഞിടുന്നൂ ജനം
വൈകിടാതെ ചിന്തിക്ക നീ സ്വയം
അമ്മയാം ഭൂമിയെ കാത്തിടുവാൻ
അവസരം നോക്കി നീ ചെയ്യുകിൽ
നമ്മളിൽ ശപമോക്ഷം വിദൂരമല്ല!! ✍️ShabnaAboobacker

One comment

Leave a Reply

Your email address will not be published. Required fields are marked *