നഫീസ താജ്
മഴുവും കയറുമായ് ആഞ്ഞിലി മുറിക്കാനായ്
മരം വാങ്ങിയയാളെത്തി നിന്നൊരാ നേരം ..
മുട്ടയിട്ടടയിരുന്ന കിളിക്കൂടപ്പോൾ
ആഞ്ഞിലിക്കൊമ്പി ലുയരത്തി ലായിരുന്നു …
ചിറകിട്ടടിച്ചലച്ചു കരഞ്ഞവൾ
ആൺകിളി എത്തുവാൻ കേണു കരയവേ
കൊമ്പുകളൊന്നൊന്നായ് അറുത്തു മാറ്റപ്പെട്ടു !
കൊമ്പിനോടൊത്തു കിളികൂടും പതിച്ചു പോയ് !
മുട്ടകളൊന്നൊന്നായ് പൊട്ടിയൊലിച്ചു പോയ്
പെൺകിളി ദീനമായ് കേണു കരച്ചിലായ് !
ആൺകിളിയെങ്ങോ പറന്നുപോയ് രാവിലെ …
അന്നം തിരഞ്ഞിണകിളിക്കു നൽകിടാൻ !!
തേങ്ങീ മാനസമിന്നവള്‍ അറിയാതെ
തേങ്ങീ ഹൃദയ വീണയി ലപസ്വരം
എത്രനാളുണ്ട് കാത്തിരിപ്പൂ വൃഥാവിൽ
എത്ര നാളുകൾ നിനക്കായൊരുക്കി ഞാൻ ..
ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കാതെ
ഉറച്ചപാദങ്ങൾ ധൃതിയിൽ ഉയർത്തി നീ
നഗ്നപാദനായ്എന്നെയുപേക്ഷിച്ചെങ്ങോ
പറന്നകന്നു പോയ് ദൂരെയതി വേഗം …
മിഴികൾ പൂട്ടാതെ മനസ്സുരുകി ഞാൻ
കാത്തിരിപ്പൂ നിന്നെ വരുംവരെയെന്നും
മനസ്സ് തണുക്കുവാൻ തേടുകയാണ് ഞാൻ
കൂരിരുൾ കറുപ്പിച്ച ഈ അർത്ഥ രാവിതിൽ…
വിനയം കൊണ്ടല്ല വഴക്കംകൊണ്ടല്ലിത് വിധിയാം നിയതിയാണിത് തന്നത് ..
ഒരിക്കൽ നീ വരും എന്ന പ്രതീക്ഷയിൽ
ഒരിറ്റു കണ്ണീരു ഞാൻ ബാക്കിവെക്കട്ടെ! കരയണം നിന്നെ കാണുന്ന നേരത്തു
കാൽക്കൽ വീണപ്പോൾ കേണുര ചെയ്യണം .. ………………….,,.,……..
വെളുത്തൊരു നേരം പറന്നെത്തി യവൻ
വൈകിയാണെങ്കിലും അവളുറങ്ങീല ! പോകരുതെന്നെ വിട്ടെന്റെ യിണക്കിളീ
കൂടൊരുക്കി കാത്തിരിക്കും പാവമല്ലേ ഞാൻ .. ..
കൂകി കരഞ്ഞെന്റെ കണ്ഠമിടറുന്നു
കരയാനെന്നെ വിട്ടൂ പോകരുതേയിനി !
കാറ്റു വന്നു പറത്തിയെടുത്തു പോയ്
കൂടൊരുക്കി ഞാൻ കാത്ത കിളി മുട്ടകൾ ..
ഇല്ലയാഞ്ഞിലി വെട്ടിമുറിച്ചു പോയ്
ഇല്ല എനിക്കൊരു കൂടിനിയുറങ്ങുവാൻ കൂട്ടിരിക്കണം നീയെങ്കിലും തുണയായ്
കൂടോന്നൊരുക്കുവാൻ മറ്റൊരിടം നോക്കാൻ !
കുയിലേ ഇണക്കിളീ കരയാതോമലേ !
കൂടോന്നൊരുക്കും നിനക്കായി ഓമലേ
മുട്ടകളിട്ടു കുഞ്ഞു വിരിയോളം നിന്നെ
കാത്തു രക്ഷിച്ചിടും നിന്റെയിണക്കിളി !
കരയരുതോമലേ കൺഠമിടറി നീ !
കണ്ടിരിക്കാൻ കഴിയില്ലെനിക്കിത് !
കൊക്കുരുമ്മി അല്ലലകന്നു പോയന്നേരം
കാന്തനോടൊത്തു കഴിഞ്ഞു പിന്നെയും പെൺകുയിൽ !!