പണ്ട് കളമശേരിയിൽ ഒരു പോലീസ് ഡ്രൈവിങ് ടെസ്റ്റിനായി പോകുന്ന സമയം കോട്ടയമെത്തിയപ്പോൾ ഒരു ചായ കുടിക്കാനായി ആര്യഭവനിൽ കയറി …
പെട്ടന്ന് കുറേ ആൾക്കാർ ചാടി ഹോട്ടലിലേക്ക് വന്നിട്ട് പറഞ്ഞു ഷട്ടർ ഇടാൻ മിന്നൽ പണി മുടക്കാണന്നു ….
ആരെയോ തല്ലിയ കേസാണ് വിഷയം …..
ഞാൻ ആകെ വിഷമിച്ചു ..
എന്റെ ഇത്രയും കാലത്തെ സ്വപ്‍നമാണ് തകരാൻ പോകുന്നത് …..
പെട്ടന്നാണ് എന്റെ ബുദ്ധി ഉദിച്ചത് ….
ഞാൻ സപ്ലയറോട് പറഞ്ഞു ചേട്ടാ ഒരു പ്ലെയിൻ ദോശ പാർസൽ….. .
പ്ലീസ് … പെട്ടെന്ന് …വേണം …
കല്ല് ഓഫ് ചെയ്തന്നു പറഞ്ഞപ്പോൾ ഒള്ള ചൂടിൽ മതീന്ന് പറഞ്ഞു ..
.
പാർസൽ വാങ്ങി …
പുറത്തിറങ്ങി പ്ലെയിൻ ദോശയിലെ പ്ലെയിനിൽ കയറി നെടുമ്പാശേരിയിലേക്ക് കത്തിച്ചു വിട്ടു … ആ പോക്കിൽ ബാക്കിയുള്ള ദോശ ഞാൻ തിന്നിരുന്നു ….
നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ അവിടെയും പണി മുടക്ക് ….
ശെടാ …പെട്ടല്ലോ ….
ന്തു ചെയ്യാൻ പറ്റും …
ഞാൻ പ്ലെയിൻ അവിടെ ലാന്റ് ചെയ്തിട്ട് .. ഓടിയും നടന്നും കളമശേരി പോലീസ് ഗ്രൗണ്ടിൽ എത്തിയ പ്പോഴേക്കും സമയം കഴിഞ്ഞിരുന്നു …
ന്തു ചെയ്യാം …
മ്മക്ക് ഈ മരുഭൂമിയിൽ കിടന്ന് വണ്ടി ഓടിക്കാനായിരുന്നു വിധി ..😖😖😖😖😖