കഥ : കോഴിവസന്ത
അന്നേദ്യമായിട്ടാണ് മാണി മൃഗാശ്പത്രിയിൽ പോയത്, വീട്ടിലെ കോഴികളെല്ലാം ചത്തുപോകുകയാണ്.
കോഴിവസന്തയാണത്രെ കോഴിവസന്ത
വല്ലാത്തൊരു അസുഖം തന്നെ
ആശുപത്രിയിൽ വിചാരിച്ചപോലെ തിരക്കൊന്നുമില്ല
പുറത്തുള്ള ജനലിലൂടെ നോക്കിയപ്പോൾ അകത്തിരുന്നു ഒരാൾ എന്തോ എഴുതുന്നത് കണ്ടു
മുൻവശത്തെ വാതിലിനടുത്തു കാലിനു സ്വാധീനക്കുറവുള്ള ഒരാൾ ഇരിക്കുന്നുണ്ട്
“ഏട്ടാ നിങ്ങളാണോ മൃഗഡോക്ടർ”
“ഏട്ടനോ, ആരുടെ ഏട്ടൻ?” അയാൾ പരുഷമായി ചോദിച്ചു
മാണി വിറച്ചുപോയി
“ഹും അകത്തേക്കു ചെല്ല് ” അയാൾ ആഞാപിച്ചു
വിറകാലുകളോടെ മാണി അകത്തേക്കു കടന്നു
നേരത്തെ ജനലിലൂടെ കണ്ടയാൾ തന്നെ, ഇയാളായിരിക്കും ഡോക്ടർ, ഇയാളുടെ കഴുത്തിൽ കുഴലൊന്നുമില്ലല്ലോ
“ഹും എന്താ?” മാണിയുടെ ചിന്ത മുറിഞ്ഞു
ചോദ്യം കേട്ടു മാണിയൊന്നു നടുങ്ങി
“കോഴിൾക്കു നല്ല സുഖം ല്ലാ”
“എന്താ കുഴപ്പം” അയാൾ ഒരു കടലാസ് എടുത്തുകൊണ്ടു ചോദിച്ചു
“അവിടീം ഇവിടീം തൂക്കി നിക്കും, പിന്നെ ചത്തുപോവും “
വിറച്ചു കൊണ്ടാണെങ്കിലും പറഞ്ഞൊപ്പിച്ചു
ഡോക്ടർ കൈ പുറത്തേക് ചൂണ്ടികൊണ്ട് പറഞ്ഞു
“മരുന്ന് പുറത്തു നിന്നു വാങ്ങണം”
വിറക്കുന്ന കൈകളോട് കുറിപ്പ് വാങ്ങിക്കൊണ്ടു മാണി പുറത്തേക് നടന്നു
വാതിൽക്കൽ ഇരുന്നയാൾ വായതുറന്ന് നല്ല ഉറക്കത്തിലാണ്, മാണി ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി
ഡോക്ടർ ഇരുന്ന മുറിയുടെ ജനലിലൂടെ കുറിപ്പടി അകത്തേക്കു നീട്ടി
“എന്താ ഇത് ” ഡോക്ടർ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു
“മര്ന്നു…….”
“പോടാ….. “
ഡോക്ടറുടെ അലർച്ചയിൽ മാണിക്ക് വാക്കുകൾ മുഴുവനാക്കാൻ കഴിഞ്ഞില്ല.
പ്രശാന്ത് മാവൂർ