ഓർമ്മകൾ
ഓർക്കുക നീ വെറുമൊരു പാഴ്ക്കിനാവായ്
ഓർത്തതിന്നത്രയും മിഥ്യ ശതകങ്ങളും
പോയകാലത്തിൻ സ്പന്ദനമാത്രയിൽ
പിറാവുപോലവൾ പാറിയകന്നതും
ശോകമുഗ്ദ്ധ സ്ഥായിയായ് ഇനിയൊരു
ശ്രവണഗാനത്തിൻ മാധുരിയകലെയായ്
സ്വപ്നബിന്ദു മാഞ്ഞുപോം നിശയിതിൽ
സാന്ത്വനമേകിടാനൊരു മൊഴിയതും
ഇനിവരികയില്ലാ സന്ധ്യാമധ്യത്തിൽ
ഇന്ദ്രനീലിമായൊരാഴിയും ചെമന്നിടും
രക്തകിരണങ്ങളതായീ ശോണബിംബം
രാമയങ്ങും യാമമതരികിലായ്
മാപ്പുനൽകുകെൻ പ്രിയതോഴാ വെറുമൊരു
മാപ്പിലൊതുങ്ങില്ലെന്നാകിലും, മറന്നീടുക നീ
ജീവിതയാത്രയിൽ മായുംനിഴലായ്
ജലരേഖകൾ വീണുടയും തരംഗമായ്
ഓർക്കുക നീ എന്നും ഏകാന്തതൻ
ഓളപ്പരപ്പിൽ തെന്നിവീണൊരാ
കടലാസ്സിൻ കളിവഞ്ചിയായ്
കളിച്ചുനടന്നതും, ശ്രുതിയിടറും വീണതൻ
രാഗമതിൽ നിറഞ്ഞൊരിക്കണ്ണീർ
രാഗമയൂര നൃത്തമാടുകിൽ
ആയുഷ്ക്കാലമതൊപ്പം നിൻ
ആശിർവാദത്തണലിൽ തലചായ്ച്ചും
ആഴിതൻ അലയടിയാഞ്ഞു വീശുമ്പോഴും
അനുരാഗമായ്, പോള്ളയാം പീറത്തടിയൊന്നായ്
ജീവിതം ഏകാകിയായി മുങ്ങിത്താഴ്ന്നു
ജീർണ്ണിച്ചുതീർന്നിടും, ഓർമ്മയ്ക്കായി…….. - കശ്യപ്