ഓഫീസിൽ അന്ന് പതിവിലും നേരത്തെ എത്തിയിരുന്നു ശിവ. ഓഫീസിന്റെ വരാന്തയിൽ ഒരു പുതുമുഖത്തെ കണ്ടവൾ അങ്ങോട്ട് നോക്കി. കട്ടതാടിയും നീണ്ട മീശയും ഉള്ള ഒരു ചെറുപ്പക്കാരൻ. കണ്ടമാത്രയിൽ അവളോർത്തു ജാടക്കാരൻ തന്നെ…
നേരത്തെ എത്തിയതു കൊണ്ടു ശിവ എല്ലാവരോടും ചെന്ന് കുശലാന്വേഷണം നടത്തുന്ന തിരക്കിലായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് അവൾ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു…
” ടീ നമ്മുടെ പുതിയ മാനേജർ എന്നാ വരണേ ?” തനുജ ശിവയോട് ചോദിച്ചു.
” ആവോ നിക്ക് അറിയില്ല. ഒരാഴ്ചക്കുള്ളിൽ വരും ന്നാ പറഞ്ഞെ. ഇനി ഏത് തരക്കാരനാകുവോ ?”
” പാവം അസിസ്റ്റന്റ് മാനേജറുടെ പരിഭ്രമം കണ്ടോ അമലേ…” ഇതും പറഞ്ഞ് തനുജയും അമലും ചിരിച്ചു. ശിവയ്ക്ക് ദേഷ്യം വരാതിരുന്നില്ല. സ്വയം പിറുപിറുത്തുകൊണ്ട് പോയി.
പെട്ടെന്ന് പുറത്തു നിന്ന ജാടക്കാരൻ അകത്തേക്കു വന്നു. വന്നപാടെ ശിവയെ ഒന്നു നോക്കി. ഇയാളാരാ എന്ന ഭാവത്തിൽ പുരികം ചുളിച്ച് ശിവയും.
” ഹലോ.. I Am Devanand…. ഇനി മുതൽ ഇവിടത്തെ മാനേജർ…. ഇനി നിങ്ങടെ Self intro ആകാം. “
ഓരോരുത്തരായി പറഞ്ഞു തുടങ്ങി. ശിവയും പറഞ്ഞു…
” I Am Shiva.. Assistant Manager Sir ….”
ദേവ തന്റെ ക്യാബിനിലേക്ക് പോയി… ശിവ തലയിൽ കൈ വച്ചിരുന്നു പോയി. ഈ മുരടനാണോ മാനേജർ എന്ന അർത്ഥത്തിൽ ! ഏതാനും മിനുട്ടുകൾക്കുള്ളിൽ ശിവയ്ക്ക് call വന്നു.
” Shiva come to my Cabin “
ശിവ എല്ലാവരെയും നോക്കി പന്തം കണ്ട പെരുച്ചാഴിയെ പോലെ മാനേജറുടെ കാബിനിലേക്ക് കയറി…
“Sir…!! “
” Please sit Shiva… “
ശിവ ദേവയ്ക്ക് അഭിമുഖമായി ഇരുന്നു…
” ശിവയ്ക്ക് ഞാൻ ഏത് തരക്കാരൻ എന്നാ തോന്നണേ…” ദേവയുടെ ചോദ്യം കേട്ട് ശിവ ഒന്ന് ചൂളി …
” Sir…. അത്…. ഞാൻ….” അവൾ വിക്കി വിക്കി പറഞ്ഞു….
” Its ok…. തന്റെ പരിഭ്രമം മനസ്സിലായി…. Any way നമ്മുടെ Branch മായി സ്ഥിരമായി Dealings ഉള്ളവരുടെ ഒരു outline താനെന്ന് തരണം… It will be more helpful….”
” തരാം സർ…..”
ശിവ എല്ലാം നല്ല രീതിയിൽ പറഞ്ഞു കൊടുത്തു.
” Ok Shiva… തനിക്ക് ഇനി പോകാം… ആ പിന്നെ office ടൈമിൽ other talks വേണ്ട….ok….”
” ഹാ…. Sir…. “
cabin ൽ നിന്ന് പുറത്തുവന്ന ശിവയെ നോക്കി എല്ലാവരും എന്താ എന്ന ആംഗ്യം കാണിച്ചതും ശിവ ഒന്നും മിണ്ടല്ലെ എന്ന് ചുണ്ടിൽ ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിച്ചു….
വൈകുന്നേരം പുറത്തിറങ്ങിയ ശിവയോട് തനുജയും അമലും കൂടി മാനേജറുടെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി…
“എന്താടീ… ആള് എങ്ങനെയുണ്ട് … “തനുജ യുടെ ചോദ്യം കേട്ട് അമലിന് ചിരി വന്നു…
” അങ്ങേര് ഞാൻ രാവിലെ പറഞ്ഞതൊകെ കേട്ടു…ന്നോട് ചോദിക്കേം … ചെയ്തു….” ശിവ ചമ്മലോടെ പറഞ്ഞു നിർത്തി…
” എന്നിട്ട്…..” ആകാംക്ഷ സഹിക്കാനാകാതെ അമൽ ചോദിച്ചു.
” ന്നിട്ട് കുന്തം….”
” ആ പൊളിച്ച് … ചേച്ചീ മാനേജർടേന്ന് വാങ്ങിക്കൂട്ടും….! ” അമലിന്റെ പറച്ചിൽ കേട്ട് ശിവ തലയിൽ കൈ വച്ചു….
ദിവസങ്ങൾ കടന്നുപോയി… ദേവയുമായി ഒരു വിധം ഒത്തുപോകുന്ന സ്ഥിതിയിലായി ശിവ. ദേവയ്ക്ക് അധികാരത്തിന്റെ ദുർവിനിയോഗം ഇല്ല. friendly ആണ് എന്നാൽ കർക്കശകാരനുമായിരുന്നു…
ഒരു ദിവസം ശിവ Scooty park ചെയ്യാൻ കേറിയതും ദേവ front ൽ നിയന്ത്രണം വിട്ട് Scooty ദേവയുടെ കാലിൽ ഇടിച്ചു. ശബ്ദം കേട്ട് എല്ലാവരും വന്ന് നോക്കിയപ്പോൾ വീണു കിടക്കുന്ന ദേവയെയും നിന്നു വിറയ്ക്കുന്ന ശിവയെയുമാണ്…
ദേവയുടെ കാലിന് പൊട്ടലുണ്ട്. അമലും തനുജയും ശിവയും കൂടി ദേവയെ കോട്ടേഴ്സിൽ കൊണ്ടാക്കി. ശിവയ്ക്ക് അവിടന്ന് പോകാൻ തോന്നിയില്ല. അമലിനെയും തനുജ യെയും പറഞ്ഞ് വിട്ടിട്ട് അവൾ വീടിനകത്ത് കയറി. താൻ കാരണമാണ് ഇത് സംഭവിച്ചത് എന്ന കുറ്റബോധമായിരുന്നു അവൾടെ ഉള്ളിൽ…
കമ്പനി വക കോട്ടേഴ്സ് ആണ്… അവൾ ചുറ്റും കണ്ണോടിച്ചു… നല്ല വൃത്തിയിൽ അടുക്കും ചിട്ടയുമായി കിടക്കുന്ന ഹാൾ…. പെണ്ണുങ്ങളില്ലാത്ത വീടാണെന്ന് തോന്നില്ല. അടുക്കളയിൽ കയറിയ അവൾക്ക് Self cooking ആണ് പുള്ളിക്കാരൻ എന്ന് മനസ്സിലായി…
” ഹാ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം….! ” എന്നവൾ ആത്മഗതം പറഞ്ഞു…
ദേവയുടെ മുറിയിലേക്ക് കയറാൻ ഒന്ന് അറച്ചെങ്കിലും അവൾ കയറി… തലയിൽ കൈ വച്ച് കിടക്കുന്ന ദേവയെ ഉണർത്തണ്ടാന്നു കരുതി ശിവ തിരിഞ്ഞു നടന്നു…
” ടോ താൻ എന്താ പോകാഞ്ഞെ….! ” ആ ചോദ്യം കേട്ടവൾ നോക്കി…
” ഞാൻ കാരണം… സാർ…. ഒറ്റയ്ക്കല്ലേ വൈകുന്നേരം പോകാന്ന് കരുതി…. സർ വേണ്ടാന്ന് പറയരുത്…” ശിവ ദയനീയമായി പറഞ്ഞു….
” ടോ എനിക്ക് ഒരു ചായ കിട്ടുവോ? കടുപ്പത്തിൽ…! “
” Ready ആക്കാട്ടാ…..” ശിവ ചിരിച്ചുകൊണ്ട് പോയതും ദേവ വിളിച്ചു പറഞ്ഞു…” ശിവാ പാലില്ല…. താൻ മേടിക്കേണ്ടി വരും….”
കുറച്ചു സമയം കഴിഞ്ഞ് ശിവയുടെ സാർ വിളി കേട്ട് കണ്ണു തുറന്നപ്പൊ മുന്നിൽ ചായയുമായി അവൾ നിൽക്കുന്നു…
” താൻ സർ എന്നുള്ള വിളി ഒന്നു ഒഴിവാക്കിയാൽ നന്നായിരുന്നു….” ചിരിച്ചു കൊണ്ട് ദേവ പറഞ്ഞപ്പോൾ കുസൃതിയോടെ അവൾ മറുപടി പറഞ്ഞു….
” ആലോചിക്കാം….!!”
അന്നു മുതൽ ദേവയ്ക്ക് സുഖം പ്രാപിക്കും വരെ ശിവ തന്നെ food ഒക്കെ ഉണ്ടാക്കി കോട്ടേഴ്സിൽ എത്തിച്ചിരുന്നു… അവർക്കിടയിൽ നല്ലൊരു സൗഹ്യദത്തിനും തുടക്കം കുറിച്ചു….
” മാഷേ…..! ” എന്നുള്ള വിളി കേട്ടതും ദേവ ഒന്നമ്പരന്നു….തന്റെ മുന്നിൽ നിൽക്കുന്ന ശിവയെ തന്നെ പരിസരം മറന്നവൻ നോക്കി… അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റ് വീഴാൻ തുടങ്ങി…
” ന്താ മാഷേ… കരയണേ…. വേദനയാണോ… പ്ലാസ്റ്റർ ഇളക്കുമ്പോ Bantage ചുറ്റണം ന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ…. വല്യ ശക്തിമാനാന്ന കൊമ്പൻ മീശയുടെ വിചാരം…. പോത്ത് ….” ദേവയുടെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോഴാണ് തന്റെ നാവ് പറഞ്ഞ കാര്യങ്ങൾ ശിവയുടെ തലയിൽ കേറിയത്…. വളിച്ച ഒരു ചിരിയവൾ പാസ്സാക്കി …
” സർ സർ എന്ന് തികച്ച് വിളിക്കാത്ത പെണ്ണായിരുന്നു… ഇപ്പൊ പോത്തായി… നാളെ ന്താ കുവോ ന്തോ “
” ഓ ആണോ….”
” ശിവ… അടുത്ത മാസം നമുക്ക് മീറ്റിംഗ് പോയേ പറ്റൂ…താൻ വീട്ടിൽ പറയണം… അറിയാല്ലോ അന്ന് തിരിച്ചെത്തുന്ന കാര്യം സംശയാണ്….”
” ശരി…. പ്പോ മാഷ് നാളെ office ൽ എത്തി ല്ലേ ?”
” എത്തിക്കോളാവേ…”
മറുപടി കേട്ട് ശിവ ഉറക്കെ ചിരിച്ചു…. Office ൽ അവരുടെ സൗഹൃദം കണ്ട് എല്ലാവർക്കും അത്ഭുതം തോന്നി…
ദിനങ്ങൾ ഒന്നൊന്നായി കടന്നുപോയി… മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയപ്പൊ സമയം വൈകി….
” ശിവ താൻ comfortable ആണെങ്കിൽ എന്റെ വീട്ടിൽ stay ആക്കാം… രാത്രിയിൽ ഇത്രേം ദൂരം Drive ആക്കണ്ടാർന്നു.. അവിടെ അമ്മയുണ്ട്..”
” ഞാൻ ok ആണ്…. അമ്മയെ കാണാല്ലോ….”
സാധാരണ ഒരു ടെറസ് വീടിന്റെ മുന്നിലേക്ക് കാർ കൊണ്ട് നിർത്തി… ഹോൺ ശബ്ദം കേട്ട് ഉമ്മറത്തേക്ക് ഒരു സ്ത്രീ വന്നു… ഇതാകും മാഷിന്റെ അമ്മ… ശിവ മനസ്സിൽ ഓർത്തു….
കാർ തുറന്നു ഇറങ്ങിയ മകനൊപ്പം പെൺകുട്ടിയെ കൂടി കണ്ടതും അമ്മയുടെ മുഖം തിളങ്ങി…
“അമ്മാ ഇത് ശിവ…. officil ലെ അസിസ്റ്റന്റ് മാനേജറാണ്… മീറ്റിംഗ് കഴിഞ്ഞപ്പൊ late ആയി…”
” വാ മോളേ….”
കുളിച്ച് fresh ആയി ആഹാരം കഴിച്ച് ശിവ ബാൽക്കണിയിൽ ഇരിക്കുന്ന ദേവയുടെ അടുത്തെക്ക് ചെന്നു… അമ്മയും അവിടേക്ക് വന്നു….
” മോളേ ഇവൻ അവിടെ എങ്ങനെയാ ?”
” ന്താ അമ്മേ… ? ” ദേവ കണ്ണുരുട്ടിയതും അമ്മ മിണ്ടാതെയായി…
” പറയമ്മേ….എന്താ ?”
” ഇവനോട് ഒരു പെണ്ണു കെട്ടാൻ പറഞ്ഞാൽ കേക്കില്ല… Office മാത്രം… ബാക്കി സമയം കൂടിയാണ്… ആരോടും മിണ്ടില്ല…എല്ലാറ്റിനും ദേഷ്യം… ചിരിക്കാറ് കൂടിയില്ല… മോളേ…” ഇത്രയും പറഞ്ഞ് ആ അമ്മ കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി… ദേവയുടെ മുഖത്ത് വല്ലാത്ത ദേഷ്യം കണ്ടു തുടങ്ങി…..
” ന്താടോ മാഷേ…. താനിത്ര ക്ക് കുഴപ്പാണോ ?”
” ആണ്….ന്ത്യേ…”
” ദേഷ്യം വരുന്നുണ്ടോ ? ” എന്ന് ചോദിച്ചു കൊണ്ട് ദേവയുടെ മീശ പിരിച്ചിട്ട് ശിവ ” ഉഷാറായി…. ഇനി ദേഷ്യപ്പെട് പെടടോ ….”
ദേവയുടെ ദേഷ്യം ആവിയായി പോയിന്ന് പറയാം. ഇന്നേവരെ ഒരു പെണ്ണും ഈ ധൈര്യം കാണിച്ചിട്ടില്ല…
” മാഷേ… തന്റെ പ്രശ്നങ്ങൾ എന്താന്ന് നിക്ക് അറിയില്ല….ന്തായാലും ഒരു പ്രേമ നൈരാശ്യം മണക്കുന്നുണ്ട്… ടോ ഇതൊന്നും അല്ല ടോ ജീവിതം…. എന്നെ നോക്കിക്കേ… തനിക്ക് എന്നെ അറിയോ? വിധവയാണ്… 2 വർഷത്തെ ദാമ്പത്യം… സമനില തെറ്റിയ ഒരുത്തന്റെ ഭാര്യ…. ഒടുവിൽ ഞാനും ഭ്രാന്തിയായി… അയാളുടെ ക്രൂരതകൾ സഹിച്ച് … സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ച വച്ച് അയാള് ….” മുഴുവിപ്പിക്കാതെ ശിവ കരഞ്ഞു പോയി….
അന്നു വരെ ദേവ കണ്ടിരുന്ന ശിവയായിരുന്നല്ല….
പിറ്റേന്ന് പോകാൻ ഇറങ്ങിയപ്പൊ ആ അമ്മയ്ക്ക് ശിവ വാക്ക് കൊടുത്തു. അമ്മയുടെ മോനെ ശരിയാക്കി തരാട്ടാ….
യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശിവ രണ്ടു ദിവസം office ൽ പോയില്ല… മൂന്നാം ദിനം അച്ഛൻ ചായയുമായി വരാൻ പറഞ്ഞത് കേട്ട് ചെന്ന ശിവ കാണുന്നത് ദേവയെയും അമ്മയെയുമാണ്….
” തന്നെ പെണ്ണുകാണാൻ വന്നതാ…ന്താ…” ശിവയോടായി ദേവ പറഞ്ഞു…
ഒന്നും മനസിലാകാതെ അവൾ അന്തിച്ചു നിന്നു …
” മോൾടെ കാര്യങ്ങൾ എല്ലാം അറിയാം… ഇവന് നിന്നെ വേണംന്ന് പറഞ്ഞു… ഇനി മോള് പറ… “
” അമ്മേ… അത് ഞാൻ…. ഞാൻ എങനെയാ….”
” മോൾക്ക് ഇഷ്ടക്കേടില്ലാന്ന് അച്ഛന് അറിയാം… സമ്മതിക്ക് മോളേ….”
ഇന്നവരുടെ ആദ്യ രാത്രിയാണ്….. ശിവ ദേവയുടെ അരികിൽ ഇരുന്നു….
” ന്തിനാ മാഷേ… എന്നെ ? “
” അതോ….നിന്നെ അത്രക്ക് ഇഷ്ടായോണ്ട്…. തേടി വന്നതാ ഞാൻ നിനക്കു വേണ്ടി….നിന്റെ എഴുത്തിലൂടെ…. ഒരിക്കൽ നീ ഒരു Quote ഒരു fb ഗ്രൂപ്പിൽ ഇട്ടിരുന്നു.. അന്നു മുതൽ നിന്നെ നോക്കി…നിന്റെ എഴുത്തിൽ എന്റെ ജീവിതമായിരുന്നു….നിന്റെ കഥകളിലൂടെ നിന്നെ ഞാനറിഞ്ഞു… പ്രൊഫൈൽ നോക്കിയപ്പൊ നീയും എന്റെ അതേ കമ്പനിയിലാണെന്ന് മനസ്സിലായി… മാസങ്ങൾ വേണ്ടി വന്നു ഇങ്ങോട്ട് Transfer ശരിയാകാൻ… വന്ന അന്ന് തന്നെ നിന്നെ ഞാൻ നോക്കുകയായിരുന്നു… മനപൂർവ്വം നിന്റെ മുന്നിൽ കയറി നിന്നതാ ഇടി കിട്ടാൻ… നീ എന്നിലേക്ക് കൂടുതൽ അടുക്കാൻ… മീറ്റിംഗ് ഞാൻ ചോദിച്ച് വാങ്ങിയതാ…നിന്നെ അമ്മയെ കാണിക്കാൻ… ഒടുവിൽ പെണ്ണ് ചോദിച്ച് വരാൻ… നീയാണടീ എന്നെ പഴയ ഞാനാക്കിയത്… ചിരി വിരിയിച്ചത്…. കുടി നിർത്തിച്ചത്…. നീയില്ലാതെ എനിക്ക് പറ്റില്ല പെണ്ണേ…”
ഇത് പറഞ്ഞ് തീർന്നതും ദേവയുടെ ചെകിട്ടിൽ ശിവയുടെ കൈ പതിഞ്ഞിരുന്നു….
” എന്നെ പറ്റിച്ചതിന്…. പോത്ത്….” എന്നും പറഞ്ഞ് ശിവ അവന്റെ നെഞ്ചിലേക്ക് അമർന്നു…
ചില തേടിയെത്തലുകൾ നല്ലതാണ്. തകർന്ന രണ്ടു പേരുടെ ജീവിതങ്ങൾ തമ്മിൽ ചേരുമ്പോൾ ജീവിതത്തിന്റെ വിലയറിഞ്ഞ് സ്നേഹത്തിന്റെ വിലയറിഞ്ഞവർ ജീവിക്കും… അതുപോലെ ശിവയും ദേവയും ജീവിക്കട്ടെ….
Saranya P Kumar ( ത്രിനേത്ര)
first postinu നിങ്ങൾ തരുന്ന support കണ്ടിട്ട് എഴുതിയതാട്ടോ…കൂടെ നിൽക്കുന്നവർക്ക് അഭിപ്രായം പറയുന്നവർക്കും ഒക്കെ ഒരു പാട് നന്ദി….❤️