
ഇന്ന് നാം നിത്യേന കേൾക്കുന്ന വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന ഒരു വാർത്തയാണ് ഭാര്യ അന്യപുരുഷനുമായി ഒളിച്ചോടി. തന്റെ കുട്ടികളെ ഉപേക്ഷിച്ച് അവൾ മറ്റൊരു പുരുഷന്റെ കൂടെ പോയി എന്നൊക്കെ. ഞാൻ എന്റെ കാഴ്ചപ്പാടിൽ എഴുതുന്നത് ആണ് അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാവാം. അപ്പോൾ സ്ത്രീ അതെ അവൾ ഭൂമിയോളം ക്ഷമയുള്ളവളാണ്. പണ്ടൊക്കെ ഒരു സ്ത്രീ തന്റെ ആഗ്രഹ പ്രകാരം പ്രതികരിച്ചാൽ സരളമായി തള്ളിക്കളയാറേ യുള്ളൂ. എന്നാൽ ഇന്ന് കാലം മാറി. അവൾ അവളുടെ ഇഷ്ടങ്ങൾക്കും സ്വാതന്ത്യ ത്തിനും വേണ്ടി ശബ്ദമുയർത്താൻ തുടങ്ങി. പണ്ടത്തെ പോലെ ഒതുങ്ങി ജീവിക്കുന്നവളല്ല ഇന്നത്തെ തലമുറ. ഇനി കാര്യത്തിലേക്ക് വരാം അല്ലേ എന്തെന്നാൽ വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന് ഒരു ചൊല്ലുണ്ട്. ഒരു സ്ത്രീ പല പല സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ആദ്യത്തെ ഒരു വർഷം ഹണിമൂൺ പിരീഡാണ് അത് വേഗം കഴിയും കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി. പിന്നീട് ഒരു മൂന്നു വർഷം കുഞ്ഞിഞ്ഞു പിന്നാലെ അമ്മയുടെ ഓട്ടമായും … കുട്ടിയുടെ സ്ക്കൂൾ ജീവിതം ആരംഭിച്ചാൽ അവൾ വീണ്ടും തനിച്ചാകും. ഭർത്താവിൽ നിന്നും മതിയായ പരിഗണനയും കിട്ടാതാകുമ്പോൾ പല പല കാര്യങ്ങളും അവൾ സ്വയം വിശകലനം ചെയ്യാൻ തുടങ്ങും .. Dissappointed stage ആണിത് . ഈ ഒരു അഞ്ചു വർഷം തരണം ചെയ്താൽ പിന്നീട് ആ ജീവിതം വിജയകരമായിരിക്കും. ഈ stage ൽ ആണ് കൂടുതൽ വിവാഹമോചനങ്ങൾ ഒക്കെ നടക്കുന്നത്. അതെ അവളിലും എന്തിനായിരുന്നു വിവാഹം എന്റെ കലാപരമായ കഴിവും പഠിച്ചതും ഒക്കെ വെറുതെയായില്ലേ എന്നൊക്കെയുള്ള ചിന്തകൾ പല കുറി മാറിമറിയും… അവൾ ആ സമയം സോഷ്യൽ മീഡിയകളിൽ അഭയം തേടുന്നു …
തന്റെ പഴയ സൗഹൃദങ്ങളും പ്രണയങ്ങളും ഒക്കെ പുതുക്കുന്നു. നാം എല്ലാവരും സ്നേഹത്തിനു പിന്നാലെ ഓടുന്ന വരാണ്. ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് യാത്ര ചെയ്യുന്നവളാണ് സ്ത്രീ , ഹൃദയത്തിൽ വസിക്കുന്ന ജീവിയാണ് സ്ത്രീ എന്നും , സ്നേഹിക്കപ്പെടുന്ന സ്ത്രീയുടെ മുഖം നന്ത്യാർവട്ട പൂ പോലെ എന്നും ശോഭനമായിരിക്കും എന്നുമുള്ള ആമിയുടെ വാക്കുകൾ ഇവിടെ സ്മരിക്കുകയാണ്. അതെ അവൾ ആഗ്രഹിച്ചപ്പോലത്തെ ജീവിതം കിട്ടാതാകുമ്പോൾ മാത്രമാണ് മറ്റൊരുവനെ തേടി പോകുന്നത്. അവളുടെ ഹൃദയം അത്രകണ്ട് വേദനിച്ചിട്ടുണ്ടാകാം അപമാനിക്കപ്പെട്ടിട്ടുണ്ടാകാം, അല്ലാതെ വെറും ഒരു കാമാസക്തിക്കു വേണ്ടി മാത്രം ഒരു സ്ത്രീയും തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് പോകില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. എന്നാലും ലോകം ഇന്നും അവളെ മാത്രം പഴിച്ചാരുന്നതെന്തിന്?……
രജി…..