രചന :aവിജയ് സത്

.ഒറ്റമകൾ
.
“എന്റെ മോൾക്ക് ഞാൻ നൂറ്റമ്പത് പവനും ഇന്നോവ വണ്ടിയും പത്തേക്കർ സ്ഥലവും നൽകും. ഒരേ ഒരു മോൾ ആയതുകൊണ്ട് അത് ഇപ്പോ വേണോ എന്ന് ചോദിക്കും.. എന്നാലും ഞാൻ ഇപ്പോൾ തന്നെ നൽകും.. അതാണ് ഈ ഉത്തമ സുന്ദരൻ..”
മകളെ പെണ്ണുകാണാൻ വന്ന സർക്കാർ ഉദ്യോഗസ്ഥന്റെ അച്ഛനും അമ്മയോടും തന്റെ പ്രൗഢി കാണിക്കുകയാണ് അയാൾ..
ഒരേ ഒരു മോളെ ഉള്ളൂ.. അയാൾക്കുള്ളത് ഒക്കെ അവൾക്ക് ആണെന്ന് ആർക്കാണ് അറിയാത്തത്..
“അപ്പോൾ ഉത്തമ സുന്ദരേട്ടോ..
നിങ്ങൾ നിങ്ങളുടെ ഭാഗം പറഞ്ഞ് കഴിഞ്ഞു.. ഇനി ചെറുക്കന്റെ കുടുംബക്കാർക്ക് വല്ലതും പറയാനുണ്ടോ..?”
ബ്രോക്കർ നീലാംബരൻ ചെറുക്കൻ റെ വീട്ടുകാരോടായി ചോദിച്ചു.
“ഏയ് ഞങ്ങൾക്കൊന്നും ഇല്ല.. എന്റെ മകൻ റവന്യൂ ഉദ്യോഗസ്ഥൻ ആണ്.. ഇതൊന്നുമില്ലെങ്കിലും അവനവന്റെ ഭാര്യയെ നന്നായി നോക്കൂമെന്നെനിക്കറിയാം.. എന്നാലും നാട്ടുനടപ്പനുസരിച്ച് നിങ്ങൾക്ക് എന്താ നൽകാൻ കഴിയുക എന്ന് വെച്ചാൽ അത് നൽകിക്കോളൂ.. അതെന്തു തന്നെ ആയാലും ഞങ്ങൾക്ക് യാതൊരു വിരോധവുമില്ല..ഒക്കെ അവരുടെ ഭാവി ജീവിതത്തിന് വേണ്ടി മാത്രം.”
“എന്നാ പിന്നെ മുഹൂർത്തവും തീയതിയും തീരുമാനിക്കാം..”
ബ്രോക്കർ തിടുക്കം കൂട്ടി.
“ആയിക്കോട്ടെ”
അങ്ങനെ അവരുടെ ജോത്സ്യൻ
ആ വിവാഹത്തിനു ഒരു നല്ല മുഹൂർത്തവും തീയതിയും കുറിച്ചു തീരുമാനിച്ചു..
വിവാഹം ഗംഭീരമായി നടക്കുകയാണ് ചെറുക്കൻറെയും പെണ്ണിനേയും ആൾക്കാരെ കൊണ്ട് വിവാഹ മണ്ഡപം നിറഞ്ഞു.
കുളിർ പരത്തി കറങ്ങുന്ന ഫാനിനെ താഴെ ലക്ഷ്വറി കസേരയിലിരുന്നു എല്ലാവരും കതിർമണ്ഡപത്തിലെ ആ കല്യാണം നോക്കിനിന്നു..
മുഖ്യ കാർമ്മികൻറെ നേതൃത്വത്തിൽ താലി കെട്ടുകയും മാല ചാർത്തുകയും ഒക്കെ ചെയ്തു..
ബഹളമയമായ അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ എല്ലാവരും വരന്റെ വീട്ടിലെത്തി.
വലിയ കൊട്ടാരം ഒന്നുമല്ലെങ്കിലും തരക്കേടില്ലാത്ത ഒരു ഭവനമായിരുന്നു ചെറുക്കൻറെത്..
അവിടുത്തെ സൽക്കാരവും മറ്റും കഴിഞ്ഞു പെണ്ണിന്റെ ബന്ധുക്കൾ പിരിഞ്ഞുപോയി.
അങ്ങനെ ആദ്യരാത്രി വന്നെത്തി..
ഇന്നലെവരെ ഇരുവരുടെയും സ്വപ്നങ്ങളിൽ മാത്രം ഉണ്ടായിരുന്ന ആ സുന്ദര മുഹൂർത്തം വന്നണഞ്ഞ അതിന്റെ ആവേശത്തിലാണ് അവർ..
രാത്രി നേരം വൈകുവോളം സംസാരിച്ചു. പിന്നെ എപ്പോഴാ കിടന്നുറങ്ങി..
നേരം വെളുത്തിട്ടും ചുരുണ്ടുകൂടി കിടക്കുന്ന അവളെ നോക്കി അയാൾ നെടുവീർപ്പെട്ടു.
” സുസുവിന് വീട്ടുജോലി അറിയില്ലേ?”
അയാൾ ചോദിച്ചു.
“ഏയ് ഞാൻ ഒറ്റമകൾ അല്ലേ.. അതുകൊണ്ട് എനിക്ക് അതൊന്നും അറിയില്ല.”
രാവിലെ ബെഡ് കോഫി പ്രതീക്ഷിച്ച അയാൾ വിരൽ കഴിക്കേണ്ടി വരുമോ എന്ന സംശയത്തോടെ അവളോട് അജ്ഞാപിച്ചു.
“സു സു ഒരു ബെഡ് കോഫി ഉണ്ടാക്കെടി..”
“ഞാനാണോ ഈ വീട്ടിൽ ബെഡ് കോഫി ഉണ്ടാക്കേണ്ടത്..? “
അവളുടെ കടുത്ത സ്വരത്തിൽ ഉള്ള ചോദ്യം കേട്ടപ്പോൾ. അയാൾക്ക് ഓർമ്മവന്നത്
“കോഫി ഞാൻ ഉണ്ടാക്കാം
പക്ഷേ പഞ്ചസാര..”
“പഞ്ചസാര..??”
അവൾ വീണ്ടും കടുപ്പിച്ച് ചോദിച്ചു.
“പഞ്ചസാര ഞാൻ ഇടും”
“എന്നാ ഇട്”
“കലക്കി ഞാൻ അങ്ങട് തരും”
“ഞാൻ കുടിക്കും”
എന്ന വീഡിയോ ആണ്..
അയാള് പാവം സ്വയം എണീറ്റ് പോയി കോഫി ഉണ്ടാക്കി കുടിച്ചു.
ഒരു ഗ്ലാസ് അവൾക്കും കൊണ്ട് കൊടുത്തു.
അടുക്കളയിൽ കയറാൻ വീട്ടുജോലി ചെയ്യാൻ അവൾ തയ്യാറായില്ല..
വേലക്കാരിയും
അവന്റെ അച്ഛനും അമ്മയും അടുക്കളയിൽ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് അവൾ കഴിച്ചു. ടിവി നോക്കി പോത്തുപോലെ കിടന്നുറങ്ങി.
വളർത്തുദോഷം.. അച്ഛനും അമ്മയെയുമാണ് പറയേണ്ടത്.. കൂടുതൽ ലാളിച്ചു കുഴിമടിയത്തിയാക്കി മാറ്റിയിരിക്കുന്നു..
ഭർത്താവ് എന്തെങ്കിലും ദേഷ്യപ്പെട്ട് പറയുമ്പോൾ അവൾ പറയും.. ഞാൻ ഒറ്റ മകളാണ് എനിക്കതൊന്നും ശീലമില്ല. ‘എനിക്ക് അതു അറിയില്ല എനിക്ക് ഇത് അറിയില്ല’
അയാൾ ആലോചിച്ചു..ഈ ഒറ്റമകൾ എന്നത് അത്ര വലിയ കുഴപ്പമാണോ?
അയാൾ അതിനെക്കുറിച്ച് പഠിച്ചപ്പോൾ.. ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയത്..
സാമൂഹിക ജീവിതത്തിലും ദാമ്പത്യജീവിതത്തിലും ഈ ഒറ്റമകൾമാർ ക്കാട്ടികൂട്ടിയ വീരശൂര പരാക്രമങ്ങളുടെ ലിസ്റ്റ് വലുതാണ്..
അമിത ലാളനയും വാത്സല്യവുമാണ് ഇവരെ വഴിതെറ്റിക്കുന്നത്..
ഏതായാലും തലയിലായി ഇനി അനുഭവിച്ചേ പറ്റൂ..
മേക്കപ്പിലും കോസ്റ്റ്യൂംസിലും അവൾ അവളുടെ തായ ചില ചിട്ടവട്ടങ്ങൾ പിന്തുടരുന്നത് അയാൾ ശ്രദ്ധിച്ചു..
ടിവി കാണുമ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോഴും അവളുടെ രീതി കണ്ടയാൾക്ക് ഉള്ളിൽ ചിരി പൊട്ടി..
പൊസസീവ്നെസ് ഉണ്ടെങ്കിലും ഉള്ളിൽ ഒരുപാട് സ്നേഹം ഉണ്ടെന്ന് അയാൾ മനസ്സിലാക്കി..
“ആട്ടെ നീ എങ്ങനെയാ ചെറുപ്പം മുതൽ ഇതുവരെ ജീവിച്ചു വളർന്നത്.. ഒന്നു പറഞ്ഞേ എന്റെ ജീവിതചര്യകൾ..
ഇടയ്ക്ക് അയാൾ അവളെ മടിയിൽ കിടത്തി സ്നേഹത്തോടെ ചോദിക്കും..
അവൾക്ക് ഓർമ്മയുള്ള ഒന്നാംക്ലാസ് തൊട്ടു ഇതുവരെയുള്ള എല്ലാ ചരിത്രവും വള്ളിപുള്ളി വിടാതെ പറഞ്ഞു..
ഒക്കെ കേട്ടപ്പോൾ അയാൾക്ക് ഒരു കാര്യം മനസ്സിലായി..
നീ എത്ര വയസ്സുവരെയാ അച്ഛനും അമ്മയുടെയും മധ്യത്തിൽ കൂടെ കിടന്നത്.?”
“എട്ടാം ക്ലാസ് വരെ..”
അയാൾ ഊറിച്ചിരിച്ചു..
“വെറുതെയല്ല അച്ഛനും അമ്മയ്ക്കും നീ ഒറ്റമകൾ ആയത്…”
“എന്തേ”
“അയ്യോ ഒന്നും ഇല്ലായെ..!”
❤❤.
രചന :aവിജയ് സത്യ