“എടാ അവൾ ആത്മഹത്യക്ക് ശ്രമിച്ച് ഹോസ്പിറ്റലിൽ ആണത്രേ
എന്തിന് ??
“എന്റെ പുതിയ റിലേഷൻ അവൾ അറിഞ്ഞു”
“അതും പറഞ്ഞ് ഞങ്ങൾ തർക്കത്തിലായിരുന്നു”
ഇന്നലെ ഞങ്ങൾടെ ചാറ്റ് മോൾ കണ്ട് അവളുടെ ഹസ്ബന്റിന് അയച്ചു കൊടുത്തു
സഫ്രി വിളിച്ച് പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്
” ഇനിയിപ്പോ ഞാൻ എന്താ ചെയ്യാ ??"നീയൊന്നും ചെയ്യണ്ടാ ആ ഫോൺ അങ്ങ് ഓഫാക്കിയേക്ക്"
ഇതു വരെ കേട്ട പ്രണയമെന്ന് പേരിട്ട് വിളിക്കുന്ന ആഭാസങ്ങളിലെ അവസാന വരികൾ _!!! എല്ലാ ആണും മോശമാണെന്നും എല്ലാ പെണ്ണും ശരികളാണെന്നും എല്ലാ റിലേഷനും ആഭാസമാണെന്നുമുള്ള അഭിപ്രായക്കാരി അല്ല ഞാൻ !!
എങ്കിലും സൗഹൃദങ്ങളേ __??
കുടുംബ ബന്ധങ്ങളിലെ താളപ്പിഴവുകളോ,
തുറന്ന് പറയാനൊരിടമില്ലാത്തതോ
അതല്ലെങ്കിൽ
പണ്ടെന്നോ ആസ്വദിക്കാൻ
മറന്നു പോയ പ്രണയത്തിന്റെ അവശേഷിപ്പോ ആവാം നമ്മളെ ഇങ്ങനൊരു റിലേഷനിലേക്ക് കൊണ്ടെത്തിക്കുന്നത് !!
പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ കൊടുത്ത് കൈ ചേർത്ത് പിടിച്ച്
മനം നിറഞ്ഞ് സ്വപ്നങ്ങളുടെ ആഴത്തിലേക്ക് ഒരുമിച്ചിറങ്ങി
ഒരുദിവസം നിങ്ങൾ അവളെ തനിച്ചാക്കി പുതിയൊരു ബന്ധത്തിലേക്ക് തിരിഞ്ഞ് നടന്നാൽ
തിരിച്ച് കയറാനാവാതെ മുന്നോട്ട് പോവാനാവാതെ അവൾ /അവൻ
തളർന്ന് വീണേക്കാം
അതി ജീവിക്കാൻ പറ്റാതെ
സ്വന്തം കുടുംബം നഷ്ട്ടമായി എന്ന തിരിച്ചറിവിൽ അവൾ മരണത്തെ തിരഞ്ഞെടുക്കുക എന്നത് അവസാനത്തെ വഴിയായിരിക്കാം
തിരിച്ചറിയുക !!!!
കൂടെ ഇരുന്ന് നമ്മെ കണ്ടും കേട്ടും
അടുത്തറിഞ്ഞവർക്ക് തരാൻ പറ്റാത്തതൊന്നും _??
ഈ സോഷ്യൽ മീഡിയായിൽ ഉള്ളവർക്ക് ഒരേ പോലെ ഒരുപാട് കാലം ഒരു പരിധിക്കപ്പുറം
ഒന്നും നൽകാൻ കഴിയില്ല !!! __
✍️ 𝓼𝓪𝓪𝓫𝓲𝓲
Very informative and funny! For those curious to know more, check out: FIND OUT MORE. Let’s discuss!