ഇശൽ റൂഹ്‌ പാർട്ട്‌ 9

Part 9

Faizy ക്ക…
ആരെങ്കിലും ഒന്ന് പറ….

എന്താ സംഭവിച്ചത്…..

കുറെ നടന്നപ്പോൾ ആണ് ഒരു കാർ കിടക്കുന്നത് കണ്ടത്…

കാറിന്റെ അടുത്ത് എത്തിയതും….
എന്നോട് പിന്നിലേക്ക് കയറാൻ പറഞ്ഞ്….

ഞാൻ door തുറന്നതും ആരോ എന്നെ വലിച്ച് അകത്തേക്ക് ഇട്ട്…

പെട്ടന്ന് പുറത്ത് നിന്ന് വാതിൽ അടച്ചു….

എന്റെ കൈകളിൽ അയാള് അമർത്തി പിടുത്തം ഇട്ട്….

ആ ഇരുട്ടിലും എന്നെ തന്നെ നോക്കി ഇരിക്കുന്ന ആ കണ്ണുകൾ…..

റൂഫിക്ക…..

വിങ്ങി പൊട്ടി ഞാൻ ആ നെഞ്ചിലേക്ക് വീണ്….

പേടിച്ചോ????

ഞാൻ മരിച്ച് പോയി…
എന്തിനാ…എന്നെ ഇങ്ങനെ……

ഞാൻ നിറ മിഴിയാലെ ആ മുഖത്തേക്ക് നോക്കി…..

പരസ്പരം കണ്ണുകൾ ഉടക്കിയപ്പോൾ
എന്നെ തന്നെ നോക്കി കൊണ്ട്…
പതിയെ ആ അധരങ്ങൾ അടുപ്പിച്ചു….

Daa..daa.. മതി… ഇറങ്ങി മുന്നിൽ കയറിക്കെ…..

Shey… നീ എന്താടാ ഒളിഞ്ഞ് നൊക്കുവയിരുന്നോ…
കൃത്യമായി കുളം ആക്കികൊള്ളും….

പിന്നെ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ Backil നിന്നും ഇറങ്ങി മുന്നിലേക്ക് ഇരുന്നു….
അപ്പോഴേക്കും faizy ക്കയും കയറി മുന്നിൽനിരുന്ന്….

എന്റെ കൂടെ ഫിധയും കയറി….

നമ്മൾ എങ്ങോട്ട് ആണ്…

നമ്മൾ മാത്രം അല്ല…അർജുനും ലേച്ചുവും ഉണ്ട്….അവർ വഴിയിൽ നിന്ന് കയറികൊളും…

എന്താണ് ഇവിടെ നടക്കുന്നത്…
റൂഹ് ഇക്കാ …

Fidha പറഞ്ഞ് കൊടുക്ക്…

നിന്നെ കൊണ്ട് ഇവിടെ ആകിട്ട്…ഞങ്ങൽ നേരെ പാർക്കിൽ പോയി…

അവിടെ വെച്ച് ഒരു ചെറിയ trip പ്ലാൻ ചെയ്ത്…
പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു….

പിന്നെ നിനക്ക് ഒരു ചെറിയ പണി കൂടി ആയിക്കോട്ടെ എന്ന് കരുതി…
അല്ലേ…

Fidha അത് പറഞ്ഞ് നിർത്തിയതും ഞാൻ എത്തി വലിഞ്ഞ് അവന്റെ തലയിൽ രണ്ട് കൊട്ട് കൊടുത്ത്…

അടങ്ങി ഇരിക്ക് പെണ്ണേ….

റൂഹ് ഇക്കാ….
ഞാൻ ഡ്രസ്സ് പോലും എടുത്തിട്ട് ഇല്ല…

ഉസ്താദിനോടു ഒന്നും പറഞ്ഞതും ഇല്ല…
ഇത് ശെരി ആവില്ല…

നീ ഇങ്ങനെ തുള്ളതെ…
Fidha എന്നെ പിടിച്ച് ചാരി ഇരുത്തി…

ഉസ്താദിനോടു ഞാൻ സംസാരിച്ചിട്ടു ഉണ്ട്…
ആദ്യം ഒന്നും സമ്മതിച്ചില്ല….
പിന്നെ കുറേ കയ്യും കാലും പിടിച്ച്….

ഞാൻ ഒട്ടും prepared അല്ല…
ഡ്രസ്സ് ഒന്നും എടുത്തിട്ട് ഇല്ല….

എന്റെ പൊന്നു പെങ്ങളെ…ഡ്രസ്സ് ന്റെ കാര്യം അല്ലേ…
ദാ..നിന്റെ റൂഹ് വാങ്ങി തരും…..

മ്മ്…
ഒരു മൂളലോടെ അവള് പുറത്തേക്ക് നോക്കി ഇരുന്നു….

അതേ…

ഇനി എന്താണ്???

എവിടേക്ക് ആണ് പോകുന്നത്….??

നമ്മൾ നേരെ ooty ക്കാണ്….

ഈ കൊടും തണുപ്പിലോ????

അതിനെന്താ….
Set അല്ലേ…..

എന്റെ ഇഷാ…
ഞാൻ വേണേൽ…അവനെ പിടിച്ച് പുറകിൽ ഇരുത്തി തരാം….

അവന്റെ ചെവി നീ കടിച്ച് തിന്നൊ….
എന്റെ പുറകിൽ ഇരുന്നു…എന്നെ ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടു കല്ലെ….

ഹും….

കാർ ഒരു വശത്തേക്ക് പാർക്ക് ചെയ്ത് കൊണ്ട് faizy ക്ക…
Door nte lock മാറ്റി…

Daa…ഇറങ്ങി പുറകിൽ കയറിക്കോ…
Fidha നീ ഇങ്ങു വാ….

അവള് അത് കേൾക്കാൻ നിന്ന പോലെ…
ചാടി ഇറങ്ങി മുന്നിൽ കയറി….

പിന്നെ രണ്ട് എണ്ണവും കൂടി പിന്നിൽ ഇരിക്കുന്നത് കൊള്ളാം…
എന്റെ മുന്നിൽ mirror ഉണ്ട് കേട്ടല്ലോ…

ഒരു ശാസനയോടെ ഞങ്ങളെ അത് നോക്ക് പറഞ്ഞതും…..
പരസ്പരം നോക്കി ഒരു ചമ്മിയ ചിരി ഞങ്ങൽ കൊടുത്ത്….

ആ തോളിൽ ചാരി ഞാൻ ഇരുപ്പ് തുടങ്ങി….
Fidhayum faizy yum കൈകൾ കോർത്ത് പിടിച്ച് ഇരുന്നു romance കളിക്കുക ആയിരുന്നു….

അവരുടെ ഓരോ പരിപാടി ഞാൻ റൂഹ് നേ വിളിച്ച് കാണിച്ച് കൊടുത്ത് കൊണ്ട് ഇരുന്നു….

കുറച്ച് കഴിഞ്ഞപ്പോൾ അവള് ചാരി കിടന്നു ഉറങ്ങാൻ തുടങ്ങി…

ഹൈറേഞ്ച് കയറി തുടങ്ങിയപ്പോൾ…
നല്ല തണുപ്പ് അനുഭവപ്പെട്ടു…..

ഞാൻ ആ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു വെച്ച് ഇരുന്നു….

ഇരു കൈകൾ കൊണ്ടും വരിഞ്ഞ് മുറുകി…
കൂട്ടി ഇടിക്കുന്ന പല്ലുകളെ പിടിച്ച് നിർത്തി കൊണ്ട് അങ്ങനെ ഇരുന്നു….

എന്റെ അവസ്ഥ മനസ്സിലാക്കിയത് പോലെ…
ഇട്ടിരുന്ന sweater ഊരി എനിക്ക് തന്ന്….

ഒരു മറുപടി പോലും കൊടുക്കാതെ ഞാൻ അത് വാങ്ങി ഇട്ട്….

കൈകൾ നെഞ്ചോട് പിടിച്ച് കൊണ്ട്…ഞാൻ ആ മടിയിലേക്ക് ചുരുണ്ട് കിടന്നു….

Da… അവരെ വിളിച്ച് നോക്കിക്കേ…

ഇവള് മടിയിൽ കിടക്കുന്നത് കൊണ്ട്.. പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ വയ്യ….

മ്മ്..ഞാൻ വിളിച്ചു നോക്കാം…

Da… നിങ്ങള് എവിടെ എത്തി…

ഞങ്ങൽ ഉടുമല്പെട്ട എത്താറായി…

അങ്ങനെ വഴിയിൽ നിന്നും അവരെയും കൂടി കൂട്ടികൊണ്ട് ഞങ്ങൽ വീണ്ടും യാത്രയായി…

അവരെ കാറിന്റെ ഏറ്റവും ബാക്കിലേക്ക്‌ ഞങ്ങൽ പ്രൊമോഷൻ കൊടുത്ത്…..

അവർ പ്രണയ ജോഡികൾ അല്ലാത്തത് കൊണ്ട് തന്നെ…
വഴക്കും കൂടി കൊണ്ട് അതേ ഇരുപ്പ് തുടർന്ന്….

Daa.. രണ്ട് എണ്ണവും ഉറങ്ങി എന്ന് തോന്നുന്നു……

നമുക്ക് ഇറങ്ങി ഓരോ ചായയും കുടിച്ച്…ഒരു cig കത്തിച്ചാലോ…

Faizy നീ കൂടുതൽ കത്തിക്കാൻ നിൽക്കാതെ വണ്ടി എടുത്തേ….

വേണ്ട അല്ലേ…
തൽകാലം വേണ്ട…

Daa റൂഹേ… നീ റിസോർട്ട് ബുക്ക് ചെയ്താലോ അല്ലേ??

എല്ലാം set aanu അളിയാ…
പിന്നെ നീ town എത്തുമ്പോൾ…ഏതെങ്കിലും shop ന്റെ മുന്നിൽ നിർത്തണം…
ഇവൾക്ക് കുറച്ച് ഡ്രസ്സ് എടുക്കണം….

അതൊക്കെ set അക്കാം…

Eda… ഇഷാ പറഞ്ഞത് എന്ത് ശെരി ആട..

എന്ന തണുപ്പ് ആണ്…ഞാൻ ഇപ്പൊ ice ആയി പോകും..

ഇതൊക്കെ അല്ലേ ഒരു thrill….

റൂഹേ temperature എത്രയാണ് കാണിക്കുന്നതും..

എടാ…5 ഡിഗ്രീ ആണ് കാണിക്കുന്നത്…

ഹൊ..ചുമ്മാതെ അല്ല….

ഒരു ചായയും വാങ്ങി കുടിച്ച് കൊണ്ട് ഞങ്ങൽ വീണ്ടും യാത്ര തുടങ്ങി…

അപ്പോഴും എന്റെ മടിയിൽ അതേ കിടപ്പ് അവള് തുടർന്ന്….

പതിയെ ഞാൻ അവളുടെ കവിളിൽ തലോടി…
എന്ത് കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞ് വന്ന്….

ഞാൻ അന്ന് അടിച്ച കാര്യം ഒക്കെ ഒരു മായ പോലെ കടന്നു പോയി…

കിടക്കുന്നതിന് ഇടയിൽ മാറി കിടന്ന അവളുടെ ഡ്രസ്സ് പിടിച്ച് നേരെ ഇട്ട് കൊടുത്തിട്ട്….
വയറ്റിൽ കൂടി കയ്യ് ഇട്ട് ഞാൻ ഇരുന്നു…..

പതിയെ എന്റെ കണ്ണുകളും അടഞ്ഞ് തുടങ്ങി…..

Daa… റൂഹേ….

Faizy യുടെ നിർത്താതെ ഉള്ള വിളി കേട്ടപ്പോൾ ആണ് ഞാൻ എണീറ്റത്…

Da.. ദാ shop എത്തി….
ഒരു തുണി കടയുടെ മുന്നിൽ ആയി വണ്ടി നിർത്തികൊണ്ട് അവനും fidhayym ഇറങ്ങി…

രാത്രി 9 ആവറയി…കട ഒക്കെ അടക്കുന്ന സമയം ആയിരുന്നു അത്…

ഇഷാ…da.. വാ
.. എണീറ്റ്…നമുക്ക് ഡ്രസ്സ് എടുക്കണ്ടെ…

പതിയെ കണ്ണുകൾ തിരുമി അവള് എണീറ്റ്…

എവിടെ എത്തി…??

ഒരു 3hr കൂടി ഉണ്ട് da…
അപ്പൊൾ എത്തും..

നീ വാ…ഡ്രസ്സ് എടുക്കാം….

ഊരി ഇട്ടിരുന്ന ചെരുപ്പ് ഇട്ട് കൊണ്ട്…
അവള് door തുറന്ന് ഇറങ്ങി…

എന്റെ കയ്യിൽ ചുറ്റി പിടിച്ച് കൊണ്ട് അകത്തേക്ക് കയറി….

ഒന്നും മിണ്ടാതെ ഓരോന്നും നോക്ക് നോക്കി നിന്നു….

Da.. ഈ top കൊള്ളാമോ..ഇത് എടുക്കട്ടെ…

ഉറക്കത്തിന്റെ അലസതയും ..തണുപ്പും എല്ലാം കൊണ്ട് അവള് ആകെ tired ആയിരുന്നു…

എനിക്ക് സ്ഥിരം ഡ്രസ്സ് എടുത്ത് തരുന്ന ആൾ അല്ലേ…
ഇഷ്ടപെട്ടത് എടുത്തോ…

അതും പറഞ്ഞ് എന്റെ തോളിലേക്ക് ചാരി…

ഒരു നേർത്ത പുഞ്ചിരിയോടെ ഞാൻ രണ്ട് മൂന്ന് ടോപ്പും… Legginsum…
ശോളും വാങ്ങി….

പിന്നെ രണ്ട് sweaterum….

അതേ… ഇഷാ..ഇത് മാത്രം മതിയോ…

മ്മ്… മതി….

നിനക്ക് വേറെ ഒന്നും വേണ്ടേ….

ഇനി എന്താണ് വേണ്ടത്….ഉറക്കത്തിന്റെ ദേഷ്യത്തിൽ എന്റെ തോളിലേക്ക് മുഖം വെച്ച് കൊണ്ട് പറഞ്ഞ്….

ഒരു പുഞ്ചിരിയോടെ ഞാൻ അവളെ ഇറുകെ പിടിച്ച്….

ടീ പൊട്ടി…inner ഒന്നും വേണ്ടേ എന്നാണ് ഞാൻ ചോദിച്ചത്…
പതിയെ ചെവിയുടെ അടുത്തായി പറഞ്ഞ്…

നിവർന്നു നോക്കി എനിക്ക് ഒരു ചമ്മിയ ചിരി തന്ന്…

മ്മ്.. വേണം…

എന്ന അതും കൂടി എടുത്ത് കൊണ്ട് വാ…
ഞാൻ ബില്ല് ഇടുന്ന ഇടത്ത് കാണും…

അതും പറഞ്ഞ് ഞാൻ പോയി….

കുറച്ച് കഴിഞ്ഞതും അവളും വന്ന് എന്റെ അടുത്ത് നിന്ന്…

എടുത്തോ??

മ്മ്….

അവിടുത്തെ ഷോപ്പിംഗ് കഴിഞ്ഞ് ഞങ്ങൽ വീണ്ടും യാത്ര തുടങ്ങി….

ആദ്യം ഒക്കെ പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു..
കുറച്ച് കഴിഞ്ഞതും…എന്റെ വയറ്റിൽ ഇറുകെ പിടിച്ച് കൊണ്ട് കിടപ്പ് തുടങ്ങി…..

ഒരു കുഞ്ഞിനെ കിടത്തുനത് പോലെ…
ഞാൻ എന്റെ കയ്യിലേക്ക് കയറ്റി കിടത്തി….

എന്റെ നെഞ്ചിന്റെ ചൂട് പറ്റി.. ഈ റൂഹിന്റെ പാതി….

കുനിഞ്ഞ്… ആ നെറുകയിൽ ഒരു മുത്തം കൊടുത്ത്…..

പതിയെ അവളുടെ മുടിയിൽ തലോടി ഞാനും ഉറക്കത്തെ തേടി പോയി….

Daa…
രണ്ട് എണ്ണവും കൊള്ള….trip kond വരാൻ പറ്റിയ items…

ചിരിയും ബഹളവും കേട്ട് കൊണ്ടാണ് ഞാൻ എണീറ്റത്….

നോക്കിയതും…
Door തുറന്ന് കൊണ്ട് മുന്നിൽ നിൽക്കുന്ന അവതരങ്ങളെ ആണ് കണ്ടത്…

ആഹാ resort എത്തിയോ…

ഞാൻ പതിയെ ഇശയെ തട്ടി വിളിച്ച്…
ഒരു അലസതയുടെ അവള് എണീറ്റ് ഇരുന്നു…

എന്റെ കയ്യിൽ ചുറ്റി പിടിച്ച് കൊണ്ട് അവിടുന്ന് ഇറങ്ങി….

Resort ഇലേക്ക് കയറിയതും….കൈകൾ ചുറ്റി പിണഞ്ഞു കൊണ്ട് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന അജു സാറിനെ കണ്ട്….

സാറിനെ കണ്ട പാടെ..അവള് മാരു ഞങ്ങളുടെ പിന്നിൽ ആയി മാറി നിന്ന്….

ആഹാ… ഇതാരോക്കെ ആണ്???
നാളെ ക്ലാസ്സ് ഉണ്ടല്ലോ..പിന്നെ എന്താണ് ഇവിടെ…???

ഓഹോ.. ഇവളുമാരും ഉണ്ട് അല്ലേ….

സാർ അത് പറഞ്ഞതും അവർ മുന്നിലേക്ക് കയറി നിന്ന്….

ഇത് ഒക്കെ ശെരി ആണോ fidha…
Ehh… ക്ലാസ്സ് ഒക്കെ കളഞ്ഞിട്ട് ആണോ trip വെക്കുന്നത്…
വീട്ട് കാര് ഇതൊന്നും അറിയുന്നില്ലേ????

വപ്പാടെ നമ്പർ എടുത്തേ…
ഞാൻ ഒന്ന് വിളിച്ച് സംസാരിക്കട്ടെ….

സാർ… അത്….

അവള് ഏകദേശം കരച്ചിലിന്റെ വക്കിൽ എത്തി ഇരുന്നു….

ഇഷാ…ഇയാളുടെ ഉസ്താദിനെ ഞാൻ ഒന്ന് കാണുന്നുണ്ട്….

സാർ അത് പറഞ്ഞതും എന്റെ കയ്യിൽ ഇറുകെ പിടിച്ച് കൊണ്ട് ദയനീയമയു നോക്കി…..

അവരുടെ നിൽപ്പ് കണ്ടിട്ട്….faizy പൊട്ടി ചിരിച്ച്…..

Faizykka…എന്താണ് ഈ കാണിക്കുന്നത്….
.ഫിധ അവന്റെ കയ്യിൽ ഒരു അസ്സൽ നുള്ള് കൊടുത്ത്…

എന്റെ റൂഹേ…എനിക്ക് ഇനി പിടിച്ച് നിൽക്കാൻ വയ്യയെ….

അവൻ വയറ്റിൽ കൈ വെച്ച് പൊട്ടി ചിരിക്കാൻ തുടങ്ങി…

ഒന്നും മനസ്സിലാവുന്നില്ല അല്ലേ????

എടീ പൊട്ടികളെ… ഈ പ്ലാൻ നിൻറെ മാസ്റ്റർ brain ദാ ഈ നിൽക്കുന്ന മനുഷ്യന്റെ ആണ്…

അജു സാറിനെ ചൂണ്ടി കാണിച്ച് കൊണ്ട് ഫൈസി ക്ക അത് പറഞ്ഞതും…fidha അവന്റെ മുത്തികിൽ ഇട്ട് ഒരെണ്ണം കൊടുത്ത്…

Actually.. ഇത് എന്റെ കൊച്ചപ്പടെ റിസോർട്ട് ആണ്….

അത് കൊണ്ടാണ്…സീസൺ ആയിട്ടും…വിളിച്ച് പറഞ്ഞ ഉടനെ rooms കിട്ടിയത്….

എന്നാലും… സാർ…
ഇങ്ങനെ ഒരു twist വേണ്ടായിരുന്നു…..

നെഞ്ചത്ത് കൈ വെച്ച് കൊണ്ട് fidha പറഞ്ഞ് നിർത്തി…

അവിടെ അത്രയും വലിയ പ്രശ്നം നടന്നിട്ടും…
ഒരു കൂസലും ഇല്ലാതെ എന്റെ തോളിൽ ചാരി ഇഷാ അതേ നിൽപ്പ് തുടർന്ന്…

Isha yum…fidhayym lechuvum ഒരു മുറിയിലും…ഞങ്ങൽ വേറെ ഒരു മുറിയിലും അങ്ങനെ ആണ് plan ചെയ്തിരുന്നത്….

എന്റെ മുറി എത്തിയതും…എന്റെ കയ്യും പിടിച്ച് അവള് അകത്തേക്ക് കയറി…

അതേ അതേ….
ഫൈസി വന്ന് മുന്നിൽ നിന്ന്…

പെങ്ങൾക്ക് മുറി മാറി പോയി…
Today first night അല്ല..
ദോ..അവള് മാരുടെ കൂടെ പോയി കിടന്നോ….

അപ്പോഴാണ് എന്നെ അവള് ഒന്ന് പാളി നോക്കിയത്…

ശേഷം എന്നിലെ പിടി വിട്ട് കൊണ്ട് അവളുമാരുടെ അടുത്തേക്ക് പോയി…..

ടീ നിങ്ങൾക്ക് എന്ത് food പറയണം…??

എനിക്ക് ഒന്നും വേണ്ട ….
ഇഷാ അതും പറഞ്ഞ് മുറിയിലേക്ക് പോയി…

അവൾക്ക് എന്ത് പറ്റി….

അത് ഉറക്കം തലക്ക് പിടിച്ച് നടക്കുവാ…

ഒരു കാര്യം ചെയ്യ്….നിങ്ങള് പോയി കഴിക്കു…
എനിക്കും അവൾക്കും ഉള്ളത് ഇവിടേക്ക് കൊടുത്ത് വിട്ടേക്ക്…

എന്ന ശെരി…

അവള് മുറിയിലേക്ക് പോയ പിന്നാലെ ഞാനും പോയി….

അപ്പോഴേക്കും blanket intr അടിയിൽ അവള് സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു….

ഞാൻ പതിയെ അരികിൽ ചെന്ന് ഇരുന്നു….

മുടിയിൽ തലോടി കൊണ്ട് ഇരുന്നു…..
എന്റെ സ്പർശനം ഏറ്റത്തും…
തിരിഞ്ഞ് എന്റെ മടിയിലേക്ക് ചുരുണ്ട് കിടന്നു……

ബെല്ല് അടിച്ചതും..ഞാൻ ചെന്ന് വാതിൽ തുറന്നു കൊടുത്ത് ..

Waiter ആയിരുന്നു…

Sir…food…

കൊണ്ട് വന്ന food വാങ്ങി വെച്ചിട്ട് അയാളെ പറഞ്ഞ് വിട്ട്…

ഒരു പ്ലേറ്റിൽ ഒരു അപ്പവും കുറച്ച് chicken curryum എടുത്ത് കൊണ്ട് ഞാൻ കട്ടിലിൽ ചെന്ന് ഇരുന്നു….

ഇഷാ…
എണീറ്റ്…
ഇത് കഴിച്ചിട്ട് കിടക്ക്…

എനിക്ക് വേണ്ട റൂഫിക്ക…
എനിക്ക് ഉറങ്ങിയാൽ മതി…..

നമുക്ക് ഉറങ്ങാം…
പക്ഷേ അതിന് മുന്നേ…ഒരു അപ്പം..ഒരു ഒറ്റ ഒരെണ്ണം…
ഞാൻ ദാ എടുത്ത് വെച്ച് കൊണ്ട് ഇരിക്കുവാണ്….

കഴിച്ചിട്ട് കിടന്നോ…..

കണ്ണുകൾ തുറന്നു എന്നെ ഒന്ന് തറപ്പിച്ച് നോക്കി…

നല്ല കുട്ടി അല്ലേ…
ഞാൻ ഒരു കൊഞ്ചലോടെ അവളെ പിടിച്ച് എണീപ്പിച്ചു ഇരുത്തി…

ഉറക്കം കെടുത്തിയത്തിന് എന്നിൽ നിന്നും മുഖവും തിരിച്ച് blanket കഴുത്ത് വഴി ഇട്ട് ഇരുന്നു….

ദാ… വാ തുറന്നെ…..

എനിക്ക് ഓരോ പ്രാവശ്യവും തറപ്പിച്ച് ഒരു നോട്ടം തന്ന് കൊണ്ട്…
വെച്ച് കൊടുത്ത food കഴിച്ച് ഇറക്കി….

പിന്നെ…എഴുന്നേറ്റ്…ഒന്ന് ഫ്രഷ് ആയിട്ടു വീണ്ടും കിടന്നു….

Door നിട്ട് ഉള്ള നിർത്താതെ ഉള്ള കൊട്ട് കേട്ട് ഞാൻ plate um ആയി എണീറ്റ്…

ആഹാ…നീ കഴിച്ചോ??

ഞാൻ ദാ കഴിച്ച് കഴിഞ്ഞത് ഉള്ളൂ..
നിങ്ങള് പോക്കോ..ഞാൻ വരുന്നു…..

കയ്യ് കഴുകിയിട്ട് fidhayeyum…lechuvineyum കയറ്റി കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി….

കുഞ്ഞിന് food കൊടുത്ത് കഴിഞ്ഞോ???

കളിയാക്കണ്ട….
അവള് എനിക്ക് കുഞ്ഞ് തന്നെയാണ്… കേട്ടോട…

ആരും സ്നേഹിചിട്ട് ഇല്ലാത്ത പോലെ എനിക്ക് അവളെ സ്നേഹിക്കണം…..

അവൾക്ക് എല്ലാം എല്ലാം ആയി മാറണം…
ഒരു ജന്മം എടുത്താലും കൊടുത്ത് തീർക്കാൻ കഴിയില്ല…എനിക്ക് അവളോട് ഉള്ള സ്നേഹം…
എത്ര പ്രകടിപ്പിച്ചിട്ടും….തൃപ്തി കിട്ടുന്നില്ല…..

അവള് ആണ് എന്റെ ലോകം….
പരസ്പരം സ്നേഹം പങ്കിട്ട് ഞങ്ങൽ ജീവിക്കും…..

അവൾക്ക് കിട്ടിയിട്ട് illada… ഒന്നും…ആരുടെയും സ്നേഹം……

നിറഞ്ഞ് വന്ന മിഴികളെ തുടച്ച് കൊണ്ട് ഞാൻ ബാൽക്കണിയിൽ ഇറങ്ങി നിന്നു….

എനിക്ക് അവളോട് പ്രണയം അല്ലടാ…
വാത്സല്യം ആണ്…..
എന്റെ നെഞ്ചോട് ചേർത്ത് കിടത്തി ഉറക്കണം….
മടിയിൽ കിടത്തി തലോദനം….

എനിക്ക് കിട്ടാതെ പോയ സ്നേഹം അവൾക്ക് ഞാൻ കൊടുക്കും…..

നിനക്ക് ഒന്നും അറിയില്ല…ഞങ്ങൾക്ക് ഇടയിൽ ulla bond എന്താണ് എന്ന്……

അവൾക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ…
Ee കയ്യിൽ കോർത്ത് പിടിച്ചത് ആണ് അവളെ…
ഇതുവരെയും ഞാൻ അത് വിട്ടിട്ട് ഇല്ല…..

അന്നും ഇന്നും ഇനി എന്നും….അവള് എന്റെ കുഞ്ഞ് തന്നെയാണ്….

എടാ…..
പേരിനു പോലും അവൾക്ക് ആരും ഇല്ലായിരുന്നു…..

അന്ന് മുതൽ ചേർത്ത് നിർത്തിയത് ആണ് എന്റെ നെഞ്ചോട്…
അത് കൊണ്ടാണ്…
അവൾടെ ദേഹത്ത് ഒരു തരി മണ്ണ് വീണ് എന്ന് അറിഞ്ഞാൽ…
എനിക്ക് ഭ്രാന്ത് കയറുന്നത്…

കാരണം…ഇന്ന് ഈ റൂഹിന് ഈ ലോകത്ത് അവള് മാത്രം ആണ് ഉള്ളത്….

വാത്സല്യം ആണ് അവളോട്….
ഞാൻ ആദ്യം ആയി അവളെ കയ്യ് വെച്ചപ്പോൾ…ഹൃദയം പൊടിഞ്ഞ് പോയി…
പക്ഷേ അവൾക്ക് അറിയാം ആയിരുന്നു….സ്നേഹം കൊണ്ടാണ് എന്ന്…..

സഹിക്കില്ല ഈ റൂഹ്….അവൾക്ക് എന്തെങ്കിലും പറ്റിയാൽ…..

അത് കൊണ്ടാണ്…നിഴൽ പോലെ ഞാൻ നടക്കുന്നത്….

ഒരു മുറിവ് പറ്റിയാൽ…
നീറുന്നത് എന്റെ നെഞ്ചിടം ആണ്…

അവൾക്കും അത് പോലെയാണ്…..
അവളുടെ ലോകം ഞാൻ ആട….

അവളുടെ ഉള്ളിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന ശ്വാസം… ഈ റൂഹിന്റെ ആണ്….

പ്രാണൻ ആണ് എനിക്ക് അവള്….

Da… നീ അത് വിട്…
വന്നു കിടന്നെ…..

എന്നെയും വലിച്ച് പൊക്കി കൊണ്ട് പോയി ഞങ്ങൽ എല്ലാവരും കൂടി കിടന്ന്….

അടഞ്ഞ് പോകുന്ന മിഴികളിൽ തിങ്ങി നിറഞ്ഞത് അവളുടെ നിഷ്കളങ്കമായ മുഖം മാത്രം ആയിരുന്നു…..

ഒരു നേർത്ത ചിരിയോടെ ഞാൻ ഉറക്കത്തെ വരവേറ്റു….

രാവിലെ തന്നെ എല്ലാ എണ്ണവും ready ആയി food കഴിക്കാൻ വന്ന് നിന്ന്….

രാത്രി വന്ന് കയറിയത് കൊണ്ട്…resort ഒന്ന് നേരെ കാണാൻ കൂടി കഴിഞ്ഞില്ല…..

ഗുഡ് mrng ഇശൽ….

Mrng സാർ…

ഇന്നലെ ഇയാള് വന്നിട്ട് ഉണ്ട് എന്ന് പോലും അറിഞ്ഞില്ല…
എന്ത് ഉറക്കം ആയിരുന്നു…

നല്ല ക്ഷീണം ആയിരുന്നു….
Hehe….

ഒരു ചമ്മിയ ചിരിയോടെ ഞാൻ പറഞ്ഞ് നിർത്തി….

അജു സാറേ ….
നമുക്ക് ഇറങ്ങിയാലോ….

എടാ ആദ്യം എങ്ങോട്ട് ആണ്…

Straight to കൽഹാട്ടി waterfalls…

പോകുന്ന വഴിയിൽ മുഴുവനും മഞ്ഞ് മൂടി കിടന്ന്…..

കാർ നിർത്തിയ ഇടത്ത് നിന്നും ഒരുപാട് നടക്കാൻ ഉണ്ടായിരുന്നു…..

കല്ലും…പാറയും..കൊണ്ട് വഴി നിറഞ്ഞ് ഇരുന്നു…..

വലിയ വലിയ പാറകളിൽ പിടിച്ച് കൊണ്ട് ഞങ്ങൽ കയറാൻ തുടങ്ങി….

റൂഹ് ഇക്കാ..എനിക്ക് എന്തോ നല്ല ക്ഷീണം…

നീ വാ..കുറച്ചും കൂടി നടനൽ മതി…

അജു സാറിന് ആരെയും ചുമക്കാൻ ഇല്ലാത്തത് കൊണ്ട്…പുള്ളിക്കാരൻ വേഗത്തിൽ തന്നെ നടന്നു കയറി…

എടാ…ഇവൾ മാരെയൊന്നും കൊണ്ട് വരണ്ടയുരുന്ന്…
ഹൊ….

ഇത് ഇന്ന് എങ്ങാനും എത്തുമോ???
Faizy fidhaye നോക്കി ദയനീയമായി ചോദിച്ച്…

ഹും…നീ പോടാ…

അതും പറഞ്ഞ് അവള് അജു സാറിന്റെ പിന്നാലെ കയറി….

ഇഷാ എന്റെ കയ്യിൽ പിടിച്ച് കൊണ്ട് പതിയെ കയറി…

എന്താടാ പറ്റിയത്???

അറിയില്ല….ഒരു സുഖം ഇല്ല…

ബുദ്ധിമുട്ട് ഉണ്ടോ???

മ്മ്…

എന്ന വാ….

ഞാൻ അവളെ താങ്ങി പിടിച്ച് തോളിൽ ഇട്ട്….

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള നീക്കം ആയത് കൊണ്ട്…എന്നെ തന്നെ നോക്കി അവള് ഇരുന്നു…

എന്തടി ഇങ്ങനെ നോക്കുന്നത്…..

ഇനി വാ…..

കണ്ട് പഠിക്ക്…
മുഖം തിരിച്ച് കൊണ്ട് ഫിധ കയറി പോയി…

എടാ….daash മോനെ…
ബാക്കി ഉള്ളവർക്ക് പണി തരാൻ വേണ്ടി ഇറങ്ങി കൊള്ളും…..

Da…സൂക്ഷിച്ച് കയറാൻ നോക്ക്…
അവളുടെ മുഖത്ത് നിന്ന് കണ്ണ് എടുക്കു…

അസൂയ യോടെ അവൻ അത് പറഞ്ഞിട്ട് കയറി പോയി….

എന്റെ കഴുത്തിൽ കൂടി കൈകൾ ഇട്ട് അവള് അങ്ങനെ ഇരുന്നു….

നല്ല സുഖം ഉണ്ട് അല്ലേ…ഇങ്ങനെ ഇരിക്കാൻ???

ഞാൻ ചോദിച്ചതും….
അവള് ചുറ്റും ഒന്ന് കണ്ണുകൾ ഓടിച്ച്….

ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിൽകയിതും….

എന്റെ കവിളിൽ ഒരു ഉമ്മ തന്ന്….

പെട്ടന്ന് ഉള്ള നീക്കത്തിൽ ഞാൻ ആകെ തരിച് നിന്ന് പോയി….

Da…നിന്നോട് ഞാൻ പറഞ്ഞ് അവളുടെ മുഖത്ത് നിന്ന് കണ്ണ് എടുത്തിട്ട് നടന്നു കയറാന്…

തിരിച്ച് ഇറങ്ങിയിട്ട് പോകാൻ ഉള്ളത് ആണ്….

ഒരു ശസനയോടെ അവൻ അത് പറഞ്ഞതും…

അവളെ ഒന്നും കൂടി ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ കയറി…..

Water falls എത്തിയതും ഞാൻ താഴെ നിർത്തി…..

ഹൊ…പാവം അവന്റെ നടു ഓടിച്ചല്ലോടി ദ്രോഹി നീ….

Faizy വന്ന് എന്റെ നടു തടവി തന്ന്….

ഹും…
മുഖം തിരിച്ച് കൊണ്ട് അവള് ഫിധയോട് ഒപ്പം പോയി…

ഇതെല്ലാം കണ്ട് കൊണ്ട്…
രണ്ട് കയ്യും മലർത്ത്..

എന്തുവടെ” എന്ന ഭാവത്തിൽ aju സാർ നിന്ന്…

Shey.. ഇങ്ങേരു ഉള്ള കാര്യം ഞാൻ ഓർത്ത് ഇല്ലടാ…

മോശം ആയോ???

Ey..എന്ത് മോശം..വന്നവര് മുഴുവനും നിങ്ങളുടെ മുകളിൽ ആയിരുന്നു കണ്ണ്…
വേറെ scene illa…

ഒരു വാപ്പയും കുഞ്ഞും ഇറങ്ങി ഇരിക്കുന്നു…

എനിക്ക് ഇട്ട് ഒന്ന് താങ്ങിയിട്ട് അവൻ പോയി..

അജു സാറേ വാ….
നമുക്ക് വെള്ളത്തിൽ ഇറങ്ങിയിട്ട് വരാം…

എന്റെ അർജ്ജുനനെ ഞാൻ ഇല്ല…
ഒന്നാമത് കൊടും തണുപ്പ്…
അതിന്റെ കൂട്ടത്തിൽ….

എന്നെ വെറുതെ വിട്ടേക്ക് മക്കളെ…

അയ്യോ…സാർ അങിനെ പറയരുത്….
ഇൗ trip ന് ഒത്താശ എടുത്തത് സാർ അല്ലേ…

അപ്പോ ഞങ്ങളുടെ ഒരു സമാധാനത്തിന്….

പറഞ്ഞ് പൂർത്തീകരിക്കാൻ നിക്കത്തെ…അർജുൻ സാറിനെ തള്ളി വെള്ളത്തിലേക്ക് ഇട്ട്….

Daa…

ഒരു അലറച്ചയോടെ സാർ ചെന്ന് വീണ്….

തൊട്ട് പിന്നാലെ അവനേയും വലിച്ച് വെള്ളത്തിലേക്ക് ഇട്ട്…..

ആഹാ… എല്ലാ എണ്ണവും വെള്ളത്തിൽ ഇറങ്ങി അല്ലേ…

കൈകൾ പിണഞ്ഞു കൊണ്ട് faizy അവരെ നോക്കി പറഞ്ഞ് തീർന്നതും…

അർജുൻ അവനെ വലിച്ച് വെള്ളത്തിലേക്ക് ഇട്ട്…

Daa….

അലറി കൊണ്ട് അവൻ അർജുനന്റെ മുടി കുത്ത്തിൽ പിടിച്ച്……

പിന്നെ അവിടെ ഒരു യുദ്ധ കളം ആയി മാറി…
നടുവിൽ കിടന്ന് അടി കൊള്ളാൻ അജു സാറും..

കുറച്ച് ഫോട്ടോസും എടുത്ത് കൊണ്ട്…
വെള്ളത്തിൽ കുറച്ച് നേരം ചിലവ് അഴിച്ചിട്ടു…ഞങ്ങൽ തിരിച്ച് ഇറങ്ങി….

ഉച്ച കഴിഞ്ഞതും റിസോർട്ടിൽ തിരിച്ച് എത്തി….
ഒരിടത്ത് പോയപ്പോൾ തന്നെ എല്ലാ എണ്ണവും ഒരു പരുവം ആയി കഴിഞ്ഞിരുന്നു…

ഇനി ബാക്കി സമയം അവിടെ തന്നെ ചിലവ് ഇടാം എന്ന കടുത്ത തീരുമാനം എടുത്ത് കൊണ്ട് ഒരുരുത്തരും മുറിയിലേക്ക് പോയി……

Fidha.. ടീ.. ഞാൻ ഒന്ന് പുറത്ത് ഒക്കെ നടന്നിട്ട് വരാം…
അത് പറഞ്ഞ് lechu പോയി….

ഞാനും ഇഷാ yum കൂടി അവിടെ കിടന്നു….

Di.. fidha… എനിക്ക് നല്ല തലവേദന എടുക്കുന്നു…
ഞാൻ ഒന്ന് കയറി കുളികട്ടെ….

നീ ഇവിടെ കിടന്നോ…

അതും പറഞ്ഞ് അവള് പോയി…..

ഫോണിൽ നോക്കി കിടന്ന സമയത്ത് ആണ് വാതിലിൽ ആരോ തട്ടിയത്…

Lechu ആയിരിക്കും എന്ന് ഓർത്ത് കയറി വരാൻ പറഞ്ഞ്…

പക്ഷേ കടന്ന് വന്നത് faizy ക്ക ആയിരുന്നു….

അത് കണ്ടതും ഞാൻ ചാടി എണീറ്റു….

എവിടെ ബാക്കി രണ്ട് എണ്ണവും….

ഒരാള് കുളിക്കാൻ കയറി…
മറ്റെ ആൾ കറങ്ങാൻ പോയി…

എന്റെ ഫിധ കുട്ടി എന്ത് ചെയ്യുവയെയുന്നു….

അതും പറഞ്ഞ് door ചാരി കൊണ്ട് എന്റെ അടുത്തേക്ക് വന്നു….

ഞാൻ വെറുതെ കിടക്കുവായിരുന്ന്…

ദേ..faizy ക്ക…
ഇഷാ ഉണ്ട്…
മറിക്കെ….

പിന്നെ അവർക്ക് മാത്രം റൊമാൻസ് കളിച്ചാൽ മതിയോ….

എന്റെ തോളിൽ കൈ വെച്ച് കൊണ്ട്…
ആ മുഖത്തേക്ക് എന്നെ അടുപിച്ചതും…

വാതിൽ തുറന്നു കൊണ്ട് റൂഹ് കടന്ന് വന്ന്….

നീ ഇവിടെ ഉണ്ടായിരുന്നൊ???

Shey…നശിപ്പിച്ച്…

നശിപ്പിക്കും…da…എത്രയോ അവസരം നീ എന്റെത് തകർത്ത് ഇരിക്കുന്നു….

ചമ്മൽ കാരണം ഞാൻ അവിടുന്ന് ഇറങ്ങി പോയി…..

എന്റെ പിന്നാലെ റൂഹ് ന് ദഹിപ്പിക്കുന്ന നോട്ടം കൊടുത്തിട്ട് faizy ക്കായും വന്ന്……

ഇശയെ തപ്പി ഇറങ്ങിയത് ആണ് ഞാൻ….
അവള് ഇത് എവിടെ പോയി…
തിരിച്ച് വാതിൽ അടച്ച് ഇറങ്ങാൻ പോയതും….

ബാത്ത്റൂമിൽ നിന്ന് ആരോ ഇറങ്ങി വരുന്നത് കണ്ട്….

ഞാൻ പതിയെ വാതിൽ ചാരി അകത്ത് നിന്ന്…..

തലയിൽ കെട്ടി ഇരുന്ന ടവ്വൽ അഴിച്ച് കൊണ്ട്….
മുടിയിലെ വെള്ള തുള്ളികളെ കുടഞ്ഞ് കളഞ്ഞ് കൊണ്ട്…

ഇറങ്ങി വരുന്ന എന്റെ ഇഷാ….

എന്നെ കണ്ടതും….
ഒരു പകപ്പോടെ അവിടെ തന്നെ നിന്ന്…..

മുഖത്ത് കൂടി പതിയെ തഴുകി ഇറങ്ങുന്ന വെള്ള തുള്ളികൾ…
കഴുത്തിൽ കൂടി അത് ചുംബിച്ച് കടന്ന് പോകുന്നു…..

പതിയെ ഞാൻ അവിടുന്ന് നീങ്ങി തുടങ്ങി….

എന്റെ കണ്ണിലേക്ക് തന്നെ അവള് നോക്കി നിന്നു……

ഇരു കൈകളും ഇടുപ്പിൽ ചുറ്റി ഞാൻ കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു…..

എന്റെ കണ്ണുകൾ അവളുടെ മിഴികളിൽ തറഞ്ഞ നിമിഷം…
ഞാൻ പതിയെ ഇടുപ്പിൽ കൂടി ചുറ്റി വരിഞ്ഞ് എന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു……

കയ്യിൽ നിന്നും ടവ്വൽ പതിയെ വാങ്ങി….
മുടിയിൽ കൂടി ഇടിട്ടു… തോർത്തി കൊടുത്ത്….

എന്നെ ഒരു അതിശയത്തോടെ നോക്ക് നിന്ന്…..

അവിടെ കിടന്ന ചെയർ ഇലേക്ക് ഞാൻ ടവ്വൽ വെച്ച്…..

പതിയെ അവളുടെ മുഖത്ത് കൂടി….
വിരൽ ഓടിചൂകൊണ്ട്
ഒഴുകി ഇറങ്ങാൻ വെമ്പി നിൽക്കുന്ന വെള്ള തുള്ളികളെ ഞാൻ തട്ടി തെറുപിച്ച്…..

കൺ പോളയിൽ തട്ടി തടഞ്ഞ് നിന്ന വെള്ള തുള്ളികള് ഞാൻ എന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്ത്….

മേശ പുറത്ത് വെച്ച് ഇരുന്ന… കൺ മഷി ഞാൻ കയ്യിൽ എടുത്ത്….

അതിൽ നിന്നും കുറച്ച് എന്റെ വിരലിലേക്ക്‌ പകർത്തി….

എന്നെ തന്നെ നോക്കി നിൽക്കുന്ന ആ മിഴികളിലെക്ക്…ഞാൻ അത് പതിയെ പകർത്തി…..

ഇപ്പോഴാണ് എന്റെ പെണ്ണ് സുന്ദരി ആയത്….

നിറഞ്ഞ് വരുന്ന അവളുടെ മിഴികളെ നോക്കാതെ ഞാൻ…നെറുകയിൽ ഒരു ചുംബനം നൽകി……

എന്റെ കൈകളിൽ അമർത്തി പിടിച്ചതും…
ഞാൻ പതിയെ എന്റെ ചുണ്ടുകൾ കൊണ്ട്…കഴുത്തിലെ വെള്ള തുള്ളികൾ ഒപ്പി എടുത്ത്….

Daaa…..

ഒരു അലർച്ച കേട്ടപ്പോൾ ഞാൻ ഞെട്ടി മാറിയത്…

പന്ന daashe…അങ്ങനെ ഇപ്പൊ നീ സുഖിക്കണ്ട….

ഫൈസി വന്ന് എന്റെ വയറ്റിന് ഇട്ട് ഒരു ഇടി തന്ന്….

എന്റെ പടച്ചോനെ…ഇതുങ്ങളുടെ കൂടെ എപ്പോഴും ആരെയെങ്കിലും വിടണം…
അല്ലെങ്കിൽ ശെരി ആവില്ല…
.ഓരോന്ന് പിറു പിറുത്ത് കൊണ്ട് അവൻ വാതിലിൽ ചരി നിന്ന്….

എന്താ പ്രശ്നം…
വാതിൽ തുറന്ന് അജു സാർ കടന്ന് വന്നു….

ഒന്നും ഇല്ല സാർ…. ഇവിടെ ഒക്കെ ചുറ്റി കറങ്ങി കാണുന്ന കാര്യം പറയുവയിരുന്നു….

വായിൽ തോന്നിയ ഒരു കള്ളം പറഞ്ഞിട്ട് ഞാൻ അവനേയും സാറിനെയും കൂട്ടി ഇറങ്ങി…..

മോളെ…..
ഞങ്ങൽ ഒന്നും കണ്ടില്ല… കേട്ടോ…..

പിന്നെ…നിന്റെ റൂഹ് ഇക്കനോട് പറ…
ഒരു change ന് വേണ്ടി എങ്കിലും…സ്ഥിരം സ്ഥലം ഒന്ന് മാറ്റി പിടിക്കാൻ….

എന്റെ കഴുത്തിൽ തൊട്ട് കൊണ്ട് പറഞ്ഞിട്ട് അവള് പോയി…

Shey….
ആകെ ചമ്മിയല്ലോ…….

ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ കഴുത്തിലെ ഒരു വശം ചുവന്നു കിടക്കുന്നത് കണ്ട്….

അയ്യേ…..
ഞാൻ തട്ടം പിടിച്ച് നേരെ ഇട്ട് കൊണ്ട് അത് മറച്ചു……

വൈകുന്നേരം വരെ റിസോർട്ട് എല്ലാം ഒന്ന് ചുറ്റി കറങ്ങി കണ്ട്….
ഉച്ചക്ക് ശേഷം ഞാൻ റൂഹ് നേ കണ്ടതേ ഇല്ല…
അവർ അവരുടേത് ആയ ലോകത്ത് ആയിരുന്നു….

സന്ധ്യ കഴിഞ്ഞ് ഒരു 8 മാണ് ആയപ്പോൾ വാതിലിൽ നിർത്താതെ ഉള്ള കൊട്ട് കേട്ട്…

Food നുള്ള time ആയോ???

എന്നോട് സംശയം ചോദിച്ച് കൊണ്ട് ഫിധ വാതിൽ തുറന്നു…..

റൂഫിക്ക….ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് ചാടി ഇറങ്ങി…

Fidha one minute….
നീ റിസോർട്ടിന്റെ ബാക്കിൽ ഉള്ള swimming poolinte അടുത്തേക്ക് pokko..അവിടെ എല്ലാവരും ഉണ്ട്…

അപ്പോ ഇഷ യോ???

ഇഷാ വന്നോളും….

കേട്ടാ പാതി കേൾക്കാത്ത പാതി..ഫോണും എടുത്ത് കോൺ അവള് പോയി…

എന്താ റൂഫിക്ക…..

ടീ പതുക്കെ വിളിക്ക്…
നമ്മൾ മാത്രം ഉള്ളപ്പോൾ അങ്ങനെ ഒരു വിളി മതി എന്ന് പറഞ്ഞത് അല്ലേ…

അതിന് ഇപ്പൊ നമ്മൾ മാത്രം അല്ലേ ഉള്ളൂ…

Aah fidha പോയോ…
വാതിലിൽ നിന്നും എത്തി വലിഞ്ഞ് ഒന്ന് നോക്കി….

ടീ…. ദാ ഇത് പിടിക്ക്…

പെട്ടന്ന് ഇത് ഇട്ടോണ്ട് വാ…
പറഞ്ഞത് പോലെ…swimming poolinte അവിടെ…

ഇത് എന്താണ്???
Packet തുറന്ന് നോക്കിയതും….
ഒരു pistah ഗ്രീൻ ലേഹങ്ങ…അതിന് match ആവുന്ന ornaments…

ഇതൊക്കെ എന്താണ്???
ആരുടെയെങ്കിലും കല്യാണം ഉണ്ടോ??

ആടി… ഉണ്ട്…

നീ പെട്ടന്ന് വാ….

അത്രയും പറഞ്ഞ് കൊണ്ട്… എങ്ങോട്ടെക്കോ ചീറി പാഞ്ഞ് പോയി…

ഇതൊക്കെ എപ്പോൾ പോയി വാങ്ങിയോ എന്തോ???

ഇതായിരിക്കും….വൈകിട്ട് വരെ കാണാതെ ഇരുന്നത്….

എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അത് എടുത്ത് ഇട്ട്….
കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു തിരിഞ്ഞും മറിഞ്ഞും നോക്കി…

മ്മ്…അടിപൊളി ആയിട്ട് ഉണ്ട്‌ലോ….

സ്വന്തമായി ഓരോ comments പറഞ്ഞ്…അതേ നിൽപ്പ് തുടർന്ന്…

വാത്തിലിക് കൊട്ട് കേട്ടപ്പോൾ ആണ് എനിക്ക് ബോധം വീണത്….

പടച്ചോനെ എന്നോട് എപ്പോ പോകാൻ പറഞ്ഞത് ആണ്….

തട്ടം പിടിച്ച് കൊണ്ട് ഞാൻ വാതിൽ തുറന്നതും…
ആരെയും കണ്ടില്ല….

പെട്ടന്ന് ആയിരുന്നു എവിടുന്നോ രണ്ട് കൈകൾ എന്റെ കണ്ണ് മൂടിയത്…..

Eyy…. വിട്…

ഞാൻ എന്ത് പറഞ്ഞിട്ടും…. ആ കൈകൾ എന്നിൽ നിന്നും ഉള്ള പിടി വിട്ടില്ല….

എന്നെയും കൊണ്ട് ആ കൈകൾ എവിടേക്കോ നീങ്ങി…..

ഒരു ഭീതിയോടെ ഞാൻ ചുവടുകൾ വെച്ച്……

എവിടെയോ ചെന്ന് എത്തിയതും എന്നിലെ പിടി വിട്ടു…

കണ്ണുകൾ തിരുമ്മി നോക്കിയതും ആ കാഴ്ച കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി………

Leave a Reply

Your email address will not be published. Required fields are marked *