ഇശൽ റൂഹ്‌ പാർട്ട്‌ 4

Part 4

ടീ…
ഇന്ന് ആദ്യത്തെ period അജു സാറിന്റെത് ആണ്..
പുള്ളിക്കാരൻ അടിപൊളി ആണ് മോളെ…

കാണാൻ അല്ലേ???

ഒന്ന് പോടി….
പഠിപ്പിക്കുന്ന style തന്നെ വേറെ ആണ്….

ആഹാ…
എന്നിട്ട് എന്നിട്ട്…..

അതേ…ഒരു കയ്യ് നോക്കുന്നോ???
അവിവാഹിതൻ ആണ് കേട്ടോ!!

അയ്യോ…എനിക്ക് ആരെയും വേണ്ട……

അത് എന്താണ് വേണ്ടാത്തത്….
അത് പോലെ ഒരാളെ ഒക്കെ കിട്ടുക എന്നത് തന്നെ ഭാഗ്യം ആണ്…..

Personally അറിയാവുന്നത് കൊണ്ട് പറയുവാ..he is a പക്ക gentle man….

അറിയാതെ തോന്നി പോകും respect….

ഉവ്വേ…ശെരി ശെരി…ഞാൻ സമ്മതിച്ചു…
നീ അത് വിട്ടേ….

Nadha..dee എനിക്ക് ഇന്ന് ഏറ്റവും വലിയ ആകാംഷ എന്താണ് എന്ന് അറിയുമോ???

ഇല്ല എന്താണ്…..

നിന്റെ മുഖം ഒന്ന് കാണാൻ വേണ്ടി….
ഒരു പ്രതേക അടുപ്പം തോന്നുവാണ് നിന്നോട്….

മുഖം കാണണോ…അതിന് എന്താ…
കുറച്ച് നാൾ കൂടി ഈ ആകാംഷ ഇരിക്കട്ടെ…
പെട്ടന്ന് ആകാംഷ തീർന്ന് പോയാൽ ഒരു സുഖം കാണില്ല….

ഹും.. പോയേ…

Escuse me….

ഞങ്ങളുടെ സംസാരത്തിന്റെ ഇടയിലേക്ക് ഒരു പെൺകുട്ടി കടന്ന് വന്നു….

Yes..പറഞ്ഞോളൂ…

I am meera sudheevan….

എനിക്ക് ഒരു help വേണം…..

അതിനെന്താ പറഞ്ഞോ….

ഇയാളോട് പറഞ്ഞിട്ട് വല്യ ഗുണം ഒന്നും ഇല്ല…
ഈ കാലും വെച്ച് എങ്ങനെയാണ്….

Fidha യുടെ മുഖത്ത് നോക്കി അത് പറഞ്ഞ് നിർത്തിയപ്പോൾ എന്റെ കണ്ണുകളിൽ രോക്ഷം നിറഞ്ഞ്…..

Mind your words meera…
ഒരാളോട് ഇങ്ങനെ ആണോ സംസാരിക്കുന്നത്…..

ഒരു പുച്ഛം നിറഞ്ഞ നോട്ടം എനിക്ക് തന്നു കൊണ്ട് അവള് പറഞ്ഞ് തുടങ്ങി….

സൗന്ദര്യം കൊണ്ട് സാറുമാരെ വരെ അല്ലേ കയ്യിൽ എടുത്ത് ഇരിക്കുന്നത്….

അതിന്റെ അത്രയും മോശം ഒന്നും അല്ല… ഞാൻ…

മീര…mind your words….
ഇത്തവണ അവൾക്ക് നേരെ പൊട്ടി തെറിച്ചത് fidha ആയിരുന്നു…..

ഇന്നലെ അവന്മാരുടെ കൂടെ കാറിൽ എവിടേക്ക് ആണ് പോയത്???
ഹും…കോളേജിൽ മാന്യന്മാർ….
ബാക്കി ഞാൻ പറയണ്ടല്ലോ…

അത്രയും നേരം കണ്ണുകൾ കൂട്ടി അടച്ച് നിന്ന ഞാൻ….
ആ വാക്ക് കേട്ടതും…
വലത്തെ കൈ പൊക്കി അവളുടെ മുഖത്ത് നോക്കി ഒരെണ്ണം പൊട്ടിച്ച്…

ഇതെങ്കിലും ഞാൻ മറുപടി ആയി തരണം…
Case കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്…
ഈ nadha ക്ക് ഒരു ചുക്കും ഇല്ല…..

വെറും പഞ്ച പാവം ആയിരുന്നു ഞാൻ എന്ന തെറ്റി ധാരണ ഉളളവർ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു….

ബെഞ്ചിൽ നിന്നും ബാഗ് വലിച്ച് എടുത്ത് കൊണ്ട് ഞാൻ ഇറങ്ങി…..

കൈകൾ തരിച് കയറുക ആയിരുന്നു…
അവള് പറഞ്ഞ ഓരോ വാക്കും എന്റെ കാതിൽ മുഴങ്ങി കൊണ്ട് ഇരുന്നു…..

ലൈബ്രറിയിൽ പോയപ്പോൾ അവിടെ മുഴുവനും തിരക്ക് ആയിരുന്നു…
പിന്നെ ആകെ കൂടെ ഇഷ്ടപെട്ട സ്ഥലം apple തോട്ടം ആയിരുന്നു….

ആരും ഇല്ലായിരുന്നു അവിടെ…
കുറച്ച് നേരം ഒന്ന് നടന്നിട്ട് അവിടെ ചെന്ന് ഇരുന്നു….

മനസ്സിന് ഒരു വല്ലാത്ത തളർച്ച പോലെ….
തല പെരുത്തു കയറുന്ന പോലെ…..

കുറച്ച് ദിവസം കൊണ്ട് തന്നെ…എല്ലാം മടുത്ത ഒരു പ്രതീതി ആയിരുന്നു…..

കമന്നു ബാഗിൽ തല വെച്ച് അവിടെ ഇരുന്നു…..

ആരോ അരികിൽ വന്നു ഇരിക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് ഞാൻ ഞെട്ടി എഴുന്നേറ്റത്…..

പുഞ്ചിരി തൂകുന്ന അധരങ്ങൾ ആയിട്ട് ഒരു സ്ത്രീ….

വയസ്സ് ഒരു പത്ത് എഴുപത് വരും…

എന്താ മോളെ…ക്ലാസ്സ് ഇല്ലെ???

ഉണ്ട്…

പിന്നെ എന്താ മോളു ഇവിടെ ഇരിക്കുന്നത്…

അത് എനിക്ക് നല്ല സുഖം ഇല്ല…
അത് കൊണ്ടാണ്…
വല്യമ്മ ഇവിടുത്തെ..??

ഞാൻ ആണ് ഈ apple തോട്ടം നോക്കി നടത്തുന്നത്…
നിലത്ത് വീണ് കിടക്കുന്ന ചപ്പും ചവറും എല്ലാം ഞാൻ ആയിട്ട് ആണ് മാറ്റുന്നത്….

ആണോ…
വീട് എവിടെയാ…
ഞാൻ അവരുടെ അടുത്തേക്ക് കുറച്ച് നീങ്ങി ഇരുന്നു….

എന്റെ വീട്…
താഴ്‌വരയിൽ ആണ്….

മക്കൾ ഒക്കെ???

രണ്ട് ആൺ മക്കൾ ആണ്…
അവർക്ക് എന്നെ വേണ്ട മോളെ…
ഞാൻ കഷ്ടപ്പെട്ട് ഉണ്ടക്കുന്ന പൈസക്ക് ആണ് കെട്ടിയോനേ നോക്കി കഴിയുന്നത്….

നിറഞ്ഞ് തുളുമ്പിയ അവരുടെ കണ്ണുകൾ അവരുടെ അവസ്ഥ വിളിച്ച് ഓതി…..

മോൾ ഇവിടെ വന്ന് ഇരുന്നപ്പോൾ എനിക്ക് പെട്ടന്ന് ഇഷ കുഞ്ഞിനെ ആണ് ഓർമ വന്നത്….

ഇഷ യും റൂഹ് മോനും സ്ഥിരം ഇവിടെ വന്ന് ഇരിക്കും ആയിരുന്നു….
എന്നെ പിടിച്ച് അടുത്ത് ഇരുത്തി കൊണ്ട്…
ഞങ്ങൽ ഒരുമിച്ച് ഇരുന്നു apple തിന്നും ആയിരുന്നു…

ഒഴുകി ഇറങ്ങുന്ന കണ്ണീർ തുടച്ച് കൊണ്ട് അവർ പറഞ്ഞ് നിർത്തി…..

റൂഹ് മോൻ…
അവൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന്…ഇങ്ങനെ ജീവിച്ച് ഇരിക്കുക പോലും ഇല്ലായിരുന്നു…..

കണ്ടിട്ട് കുറേ ആയി മോനെ….

ഇഷ മോൾ പോയതിൽ പിന്നെ അധികം ഇവിടേക്ക് വരാറില്ല….
അവൻ വരുന്ന സമയത്ത് ഞാനും കാണില്ല…..

എവിടെ ആയിരുന്നാലും….
പടച്ചോൻ അവനെ സന്തോഷത്തോടെ ഇരുത്തട്ടെ….

വല്യമ്മ…
ഈ ഇഷ ആരാണ്????

ഒരു പകപ്പോടെ ഞാൻ ചോദിച്ച് നിർത്തി…

ഇഷ…
റൂഹിന്റെ പെണ്ണ് ആണ്….

അവന്റെ ആത്മാവ്…
അത്രയും മനോഹരം ആയ ഒരു പ്രണയം…
ഈ ഇത്രയും വർഷം ഞാൻ ഇവിടെ ജീവിച്ചിട്ടും കണ്ടിട്ടില്ല….

എങ്ങനെ സഹിക്കുന്നോ എന്തോ എന്റെ മോൻ….

അതും പറഞ്ഞ് കണ്ണുകൾ തുടച്ച് കൊണ്ട് അവർ അവിടുന്ന് എഴുന്നേറ്റ് പോയി….

എനിക്ക് ഒരു തരം മരവിപ്പ് തോന്നി….
എന്തൊക്കെ ആണ് നടക്കുന്നത്…..
പലതും മനസിലാകുന്നില്ല…
ഇഷാ… റൂഹ്….
ഇവർ തമ്മിൽ ഉള്ള ബന്ധം എന്താണ്???
എന്താണ് ഇഷാ ക്‌ക് സംഭവിച്ചത്…

ഓരോന്ന് ചിന്തിച്ചു എനിക്ക് വട്ട് പിട്‌ക്കുനത് പോലെ തോന്നി….

കുറച്ച് നേരം കഴിഞ്ഞ് ഞാൻ ക്ലാസ്സിലേക്ക് നടന്ന് അടുത്ത്…
മടി തോന്നിയെങ്കിലും….
അതൊന്നും കാര്യം അക്കത്തെ ഞാൻ പടികൾ കയറി….

ആഹാ..late ആയോ വന്നപ്പോൾ??

ക്ലാസിൽ കണ്ടില്ലല്ലോ ??

അത് സാർ….എനിക്ക് തലവേദന ആയിരുന്നു…
അത് കൊണ്ട്..കയറിയില്ല…

വന്ന പാടെ തുടങ്ങിയോ മടി ഒക്കെ??

അയ്യോ മടി ഒന്നും അല്ല sir…
ഇളിച്ച് കൊണ്ട് ഞാൻ അത് പറഞ്ഞ് നിർത്തി…

കയ്യ് എങ്ങനെ ഉണ്ട്….

കുറവുണ്ട് സാർ…

കുറച്ച് portions എടുത്തിട്ടുണ്ട്….
ഫ്രീ time കിട്ടുമ്പോൾ എന്നോട് പറ…
ഞാൻ പറഞ്ഞ് തരാം…

അയ്യോ…ബുദ്ധിമുട്ട് ആവില്ലേ..ഞാൻ ആരോടെങ്കിലും ചോദിച്ച് കൊള്ളാം sir…

എന്ത് ബുദ്ധിമുട്ട്…
പറഞ്ഞ് തരാൻ അല്ലേ ഞാൻ ഇരിക്കുന്നത്…

Nadha വന്നാൽ മതി…
I will take it for you……

ക്ലാസ്സിലേക്ക് കയറാൻ എന്ത് കൊണ്ടോ…
മനസ്സ് ഒട്ടും അനുവദിക്കുന്നില്ല…..
കറങ്ങി കറങ്ങി വരാന്തയിൽ തന്നെ നിന്ന്…..

അങ്ങനെ നിന്നപ്പോൾ ആണ് റൂഹ് നടന്നു വരുന്നത് കണ്ടത്…..

കണ്ട ഭാവം നടിക്കാതെ ഞാൻ തിരിഞ്ഞ് നിന്ന്…..

ടീ…

ആ ഒരു വിളിയിൽ ഞാൻ താനേ തിരിഞ്ഞ്….

ക്ലാസ് ഇല്ലെ??
Break കഴിഞ്ഞല്ലോ…
ബാഗ് ഒക്കെ ആയിട്ട് എങ്ങോട്ടാ…
എവിടേക്ക് എങ്കിലും ചാടാൻ ഉള്ള പരിപാടി ആണോ????

അത്…ഞാൻ…

വിക്കി വിക്കി നേരം കളയാതെ ക്ലാസിൽ കയറെടി…
അവള് വന്നേകുന്നു……

ഹും…
ഇയാള് പിന്നെ പഠിക്കാൻ എന്ന് പറഞ്ഞിട്ട്…
ഇവിടെ കിടന്നു കരങ്ങുവനല്ലോ??

മനസ്സിൽ പിറുപിറുത്തു കൊണ്ട് ഞാൻ നിന്ന്…
എന്റെ നിർഭാഗ്യം എന്ന് പറഞ്ഞ മതിയല്ലോ

രണ്ട് അടി മുന്നോട്ട് വെച്ചവൻ…
മൂന്ന് അടി പിന്നോട്ട് വന്ന് എന്നെ ഒന്ന് പാളി നോക്കി….

മുഖത്ത് ഒരു വല്ലാത്ത ഭാവം വരുത്തി കൊണ്ട് ഞാൻ അതേ നിൽപ്പ് തുടർന്ന്…..

കോളേജ് chairperson ന് പല കാര്യത്തിലും ഇറങ്ങി നടക്കേണ്ടി വരും….
ഭിത്തിയിൽ കൈ കുത്തി കൊണ്ട്….
പതിയെ താടിയിൽ തടവ് കൊണ്ട്…
അത് പറഞ്ഞ് നിർത്തി….

അപ്പൊൾ ഇവൻ ആയിരുന്നോ ആ ആവതരാം…..

എന്തടി പിറുപിറുക്കുന്നത്…
വല്ലതും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറ കേട്ടോ…..

ഞാൻ മറുപടി ഒന്നും പറയാതെ തല കുനിച്ച് നിന്ന്…

ഇങ്ങേർക്കു കയ്യ് എങ്ങനെ ഉണ്ട് എന്ന് എങ്കിലും ചോദിച്ച് കൂടെ…
ഇങ്ങനെയും ഉണ്ട് കാട്ടു മാക്കൻ മാരു…..

ഉണ്ടേടി…
ഞാൻ കാട്ടു മക്കൻ ആണ്….
അതിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ??

റബ്ബേ… അതും കേട്ടോ…

ടീ…
കൂടുതൽ dialogue അടിക്കാൻ നിൽക്കാതെ ക്ലാസിൽ കയറി പോടി…..

ഇനി അവിടെ നിന്നാൽ ഒരുപക്ഷേ ആ വരാന്തയിൽ നിന്നും അവൻ എന്നെ എടുത്ത് താഴേക്ക് എറിയും എന്ന് എനിക്ക് തോന്നി….

അത് കൊണ്ട് തന്നെ…ഒട്ടും വൈകികത്തെ ഞാൻ ക്ലാസ്സിലേക്ക് കയറി……

സങ്കടം കൊണ്ട് നിഴലിച്ചു ഇരിക്കുന്ന മീരയുടെ മുഖം കാണും തോറും എനിക്ക് ഒരു തരം മനപ്രയസം തോന്നി….

ചെന്ന് ഒരു സോറി പറഞ്ഞാലോ??
വേണോ??

കുറച്ച് നേരം ചിന്തിച്ചിട്ട് അവള് ഇരിക്കുന്ന ബെഞ്ചിലേക്ക് ചെന്ന് ഇരുന്നു…

ഇരു കയ്യും തലക്ക് കൊടുത്ത് കൊണ്ട്…ഇരിക്കുക ആയിരുന്നു അവള്….

എന്റെ സാമീപ്യം അറിഞ്ഞത് പോലെ…അവള് നിവർന്നു ഇരുന്നു…

തോളിൽ ഞാൻ കയ്യ് വെച്ചതും…വിങ്ങി പൊട്ടി കൊണ്ട് എന്നെ അവള് ഇറുകെ പുണർന്ന്….

Nadha…
I am sorry….I am really sorry nadha…
ഞാൻ പറഞ്ഞു പോയത് വലിയ തെറ്റാണ്….
Really sorry..

Ey…
എന്താ ഇത്….
സാരമില്ല…
ഞാൻ അല്ലേ sorry പറയേണ്ടത്…
അപ്പോഴുള്ള ദേഷ്യത്തിന് പുറത്ത് ചെയ്തത് പോയത് ആണ്….

അല്ലാതെ മനപൂർവ്വം അല്ല…
അതിന്റെ പേരിൽ ഒന്നും മനസ്സിൽ വേചേകല്ലെ….

ഇല്ല nadha…I am oke… താൻ എന്റെ അരികിലേക്ക് വന്നല്ലോ….

Really sorry nadha… ഞാൻ അങ്ങനെ ആയി പോയി…പെട്ടന്ന് ഒന്നും ചിന്തിച്ചില്ല…

എന്നോട് ദേഷ്യം ഒന്നും തൊന്നല്ലെ…pleas nadha….

I am really sorry…

Ey…it’s oke മീര…. താൻ അത് വിട്…

പിന്നെ…ഞാൻ നിങ്ങളുടെ കൂടെ കൂടിക്കൊട്ടെ…..

അത്….

ഞാൻ തിരിഞ്ഞ് fidha യെ നോക്കിയതും അവള് സമ്മതം എന്ന് ആംഗ്യം കാണിച്ചു…..

എന്ന വാ…ബാഗ് എടുത്തോ…
ഇനി അവിടെ ഇരിക്കാം….

അങ്ങനെ അവളെയും കൂട്ടി കൊണ്ട് ഞങ്ങൽ രണ്ട് പേര് ഇരുന്ന ബെഞ്ചിലേക്ക് പോയി….

Fidha…I am really sorry da….

സാരമില്ല മീര…
I am oke…

എന്റെ അരികിൽ ആയിട്ടാണ് മീര ഇരുന്നത്…..

Nadha…
നീ ഇങ്ങോട്ട് നീങ്ങിക്കെ…

എന്താടാ പറ…
മുതല കണ്ണീർ കണ്ടപ്പോൾ നീ വീണ് അല്ലേ…

അങ്ങനെ ഒന്നും അല്ല fidha…
കണ്ടില്ലേ…എന്തോരം കരഞ്ഞ് എന്ന്…
നമുക്ക് ക്ഷമിക്കാം….
ക്ഷേമ അല്ലേ ഏറ്റവും മനോഹരം ആയ പ്രതികാരം…..

കണ്ണുകൾ ഇറുക്കി കൊണ്ട് ഞാൻ പറഞ്ഞ് നിർത്തി….

പരസ്പരം ഒന്നും പറയാതെ അങ്ങ് ഇങ്ങായു നോക്കി കൊണ്ട് ഞങ്ങൽ ഇരുന്നു…

Dee. Nadha…
…എനിക്ക് ഒരു ചെറിയ സംശയം ഇല്ലാത്ത ഇല്ല…

എന്ത് സംശയം…

അല്ല… അജു സാർ വന്ന ഉടനെ തിരഞ്ഞത് മുഴുവനും നിന്റെ കണ്ണുകളെ ആണ്…..
ഇരിക്കാപൊരുതി ഇല്ലാതെ ആണ് അങ്ങേര് നിന്നത്…
ഇനി എന്തെങ്കിലും….

ദേ fidha… ഒന്ന് മിണ്ടാതെ ഇരിന്നെ…
മീര ഇരിക്കുന്നു …
അവള് എന്ത് കരുത്തും…

Chup raho…

ഞാൻ മിണ്ടുന്നില്ല…
ഇനി സാർ വരുമ്പോൾ നീ ഒന്ന് ശ്രദ്ധിച്ചാൽ മതി….

വേണേൽ നോക്കിക്കോ…
ഞങ്ങളുടെ എല്ലാം ഖൽബ് ആണ് സാർ…
അങ്ങേരെ പോലെ ഒരു പഞ്ച പാവം ഇല്ല…
റൂഹ് ഉണ്ടാക്കുന്ന എല്ലാ പ്രശ്നവും തീർക്കുന്നത് സാർ ആണ്…
എന്തോ എന്ത് കൊണ്ടോ എല്ലാവർക്കും ഭയങ്കര കാര്യം ആണ്…

ഒരു കാര്യം വീണ്ടും ഓർമിപ്പിക്കുന്നു…
He is still a bachelor…

കണ്ണുകൾ ഇറുക്കി കൊണ്ട് അവള് അത് പറഞ്ഞ നിർത്തിയപ്പോൾ…
അവളുടെ കയ്യിൽ ഒരു അസ്സൽ നുള്ള് ഞാൻ കൊടുത്ത് കഴിഞ്ഞിരുന്നു…

ആ പിഷ്ചെ…എന്ത് ദ്രോഹി ആടി നീ…

ഹൊ..നിനക്ക് വേണ്ടെങ്കിൽ വേണ്ട..അതിന് എന്നെ എന്തിനാ ഉപദ്രവിക്കുന്നത്….

അയ്യോ പിനങ്ങല്ലെ….
നമുക്ക് നോക്കാം …
നീ സമാധാന പെട്…

നോക്കാം എന്നോ??

എന്ത്???

അത്…സാർ ന് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടോ എന്ന് ..

ഉണ്ടെന്ന് അഭത്തവശാൽ സാർ പറഞാൽ????

പറഞാൽ…എന്ത് ചെയ്യാൻ…ചിലപ്പോൾ വീണെന്ന് വരും. .
അത്ര തന്നെ…
നീ ഒന്ന് പോയേ…

എന്താ മോളെ.. ഓർത്തിട്ട് തന്നെ നാണം വരുന്നോ…
അപ്പോഴേ എനിക്ക് ഒരു spelling mistake തോന്നിയത് ആണ്…..

മ്മ്… നടകട്ടെ..

Next hr… സാർ വരും എന്ന് പറഞ്ഞ്…
Teacher leavil ആണ് എന്ന്…
അപ്പൊൾ ഒന്ന് നിരീക്ഷിച്ചാൽ നിനക്ക് മനസ്സിലാകും…

ഒന്ന് പോയേ fidha…

നീ നോക്കണ്ട…ഞാൻ കാണിച്ച് തരാം കേട്ടോ…

ശേരിയെ….

Gud mrng sir….

Mrng…
വീണ്ടും ഞാൻ തന്നെയാണ് കേട്ടോ…
എന്റെ ക്ലാസ്സിൽ കയറാതെ ചിലർ ഒക്കെ മുങ്ങി നടക്കുക അല്ലായിരുന്നു…
അവരെ ഒക്കെ ഒന്ന് കയ്യോടെ പൊക്കം എന്ന് കരുതി…..

അജു സർ അത് പറഞ്ഞപ്പോൾ…
ചമ്മൽ കൊണ്ട് ഞാൻ മുഖം മാറ്റി….

So ഞാൻ ഇന്ന് trigonometry യില് നിന്നാണ് തുടങ്ങാൻ പോകുന്നത്…
Last hr discuss ചെയ്തതിൽ എന്തെങ്കിലും doubts ഉണ്ടെൽ…
വന്ന മതി പറഞ്ഞ് തരാം…

സാർ….nadha ക്ക് എന്തോ doubt ഉണ്ട് എന്ന്….

Fidha അത് പറഞ്ഞ് നിർത്തിയപ്പോൾ…
ഒരു അന്തളിപ്പോടെ ഞാൻ അവളുടെ മുഖത്തേക്കു സാറിന്റെ മുഖത്തേക്കും മാറി മാറി നോക്കി ഇരുന്നു…

ടീ പിശചെ നിനക്ക് ഉള്ളത് ഞാൻ തരാം…

Nadha…stand up and say ..
What’s your doubt…

പതിയെ…
വേറെ നിവർത്തി ഇല്ലാതെ ഞാൻ എഴുനേറ്റു….

എന്താണ് ഇപ്പൊ ചോദിക്കുക…
കഴിഞ്ഞ period ഞാൻ ഇവിടെ ഇല്ലായിരുന്നു…
ഷോ…

സാർ…
സാർ…married ആണോ എന്ന് ആയിരിക്കും ഓളുടെ doubt…

അപ്പുറത്തെ സൈഡിൽ ഇന്ന് ഒരുത്തൻ അത് വിളിച്ച് പറഞ്ഞതും…
എന്റെ ശരീരം തളർന്ന് പോകുന്നത് പോലെ തോന്നി……

എല്ലാവരും ചിരിക്കാൻ തുടങ്ങി…
അത് കണ്ട് .. വീണ്ടും എന്റെ കാലുകൾ തളർന്ന് പോകുന്നത് പോലെ ….

ഇവിടെ എന്താണ് സാറേ…ഒരു ഒച്ചയും ബഹളവും…..

വാതിലിന്റെ സൈഡിൽ നിന്നും കേട്ട ശബ്ദത്തിന്റെ ഉടമയെ എല്ലാവരും ഒരുപോലെ തിരിഞ്ഞ് നോക്കി…

റൂഹ് ഇക്കാ…

Fidha പറഞ്ഞപ്പോൾ…ഞാനും കുനിച്ച് നിന്ന തല നിവർത്തി നോക്കി…..

എന്റെ പൊന്നു മോനെ…നീ ക്ലാസ്സ് അലമ്പ് ആക്കത്തെ പോയേ…

ഉവ്വേ…പോകുന്ന വഴിയിൽ ചിരിയും ബഹളവും കേട്ട്..അത് കൊണ്ട് ഒന്ന് ചോദിച്ചത് ആണേ…

ഞാൻ പോണു….

ഭാഗ്യത്തിന് റൂഹ് വന്നത് കൊണ്ട് തന്നെ
.എല്ലാവരും ചിരിച്ച് കൊണ്ട് ഇരുന്ന കാര്യത്തിന്റെ തീവ്രത ലേശം കുറഞ്ഞത് ആയിട്ട് എനിക്ക് തോന്നി….

Sit sit….

ചിരിച്ച് കൊണ്ട് എന്നോട് അത് അജു സാർ പറഞ്ഞതും…
ഒന്നും നോക്കിയില്ല….
ഞാൻ ഇരുന്നു……

എന്നെ നോക്കി മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ച് കൊണ്ട് fidha ഇരുന്നു….ഇപ്പുറത്ത് വശത്ത് ഒരു വികാരവും ഇല്ലാതെ മീരയും….

ക്ലാസ്സ് എടുക്കുന്നു സമയത്ത് എല്ലാം….
അജു സാറിന്റെ നോട്ടം എന്റെ മുകളിൽ ആണോ എന്ന് ഒരു സംശയം എനിക്ക് തോന്നി തുടങ്ങി…
മാറിയും തിരിഞ്ഞും എല്ലാം ഇറുന്നിട്ടും…കൃത്യമായി ആ നോട്ടം എന്റെ കണ്ണുകളിൽ തന്നെ വന്ന് പതിഞ്ഞ കൊണ്ട് ഇരുന്നു…..

ആ നോട്ടം കാണും തോറും…ഇനി fidha പറഞ്ഞത് സത്യം ആണോ എന്ന് തോന്നി പോയി……

ദേ…നോക്കിയേ…..
എന്റെ കാതോരം വന്ന് fidha അത് പറഞ്ഞതും… അജു സാർ എന്നിലെ നോട്ടം മാറ്റി….

പടച്ചോനെ ഇനി ഈ പിശാച് പറഞ്ഞത് പോലെ …..അങ്ങേർക്ക് എന്തെങ്കിലും കാണുമോ???

Ey….കാണില്ല ആയിരിക്കും…

ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങി പോയപ്പോഴും…
എനിക്ക് ഒരു നോട്ടം തരാൻ അദ്ദേഹം മറന്നില്ല…..

ടീ..കണ്ടലോ കണ്ടല്ലോ… ഞാൻ പറഞ്ഞപ്പോൾ നിനക്ക് വിശ്വാസം ഇല്ലായിരുന്നു…
ഇപ്പൊ എന്തായി…

മോളെ…
കോൾ അടിച്ചല്ലോ…
ഇങ്ങേരുടെ പുറകെ എത്ര പെൺകുട്ടികൾ ആണ് കഴിഞ്ഞ വർഷം ഒക്കെ നടന്നത്…..

എന്നിട്ട്…അങ്ങേർക്ക് പ്രേമം…
ഈ കണ്ണ് മാത്രം പുറത്ത് കാണിച്ച് നടക്കുന്ന നിന്നോട്…

ആ…പാവം സാറിന്റെ ഒരു വിധിയെ ….

ദേ…fidha…നീ വെറുതെ ഇല്ലാത്തത് ഒന്നും പറയണ്ട…
പാവം സാർ…
അങ്ങനെ ഒന്നും കാണില്ല…
വെറുതെ വല്ലതും നോക്കിയത് ആവും….

Oh പിന്നെ…
നിന്റെ മുഖത്ത് ആണല്ലോ…ബോർഡ്…
എഴുതി പഠിപ്പിക്കാൻ വേണ്ടി….

എന്തായാലും…
ഒരു crush ഞാൻ മണക്കുനുണ്ട്…

സത്യം പറ…
നിനക്കും അങ്ങേരോടും ഇല്ലെ ഒരു..ഒരു…

എന്ത് ഒരു…
വന്നിട്ട് രണ്ട് ആഴ്ച കഴിയുന്നത് അല്ലേ ഉള്ളൂ…
അതിന്റെ ഇടയിൽ എന്ത് ഒരു…

ഹും…

നീ അങ്ങനെ ഒന്നും ഒഴിഞ്ഞ് മാറേണ്ട….spark അടിക്കാൻ…നിമിഷ നേരം മതി…
അതിന് ആയച്ചയോ…മാസമോ ഒരു കാണക്കെ അല്ല…

എന്തായാലും… നീ doubt ചോദിക്കാൻ പോകുമ്പോൾ….
ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും…

എന്ത് ചോദിക്കാൻ…
ഞാൻ ഒന്നും ഇല്ല…..

ഒന്ന് പോയേ….

നീ ഒന്നും പറയണ്ട…
Last period നീ ഇല്ലയിരുന്നല്ലോ….
So… നീ പോയിട്ട് വാ….

എന്നാലും…
ഒരു എന്നാലും ഇല്ല…

Lunch കഴിക്കാൻ ഹോസ്റ്റലിൽ പോയിട്ട് തിരികെ വന്നപ്പോൾ എന്നെ ബലമായി fidha അജു സാറിന്റെ അരികിലേക്ക് പറഞ്ഞ് വിട്ട്…

മനസ്സില്ലാ മനസ്സോടെ ഞാൻ staffroomil കയറി…

Sir…

ആ..
Nadha..come …

പറയൂ.. ഏതാണ് doubt…

Sir..linear equations ആ part വരുന്ന…

Oke oke..

ഇയാള് ഇവിടെ ഇരിക്കു….

എനിക്ക് doubt പറഞ്ഞ് തരുന്ന നിമിഷങ്ങളിൽ എല്ലാം…
ഞാൻ fidha പറഞ്ഞത് പോലെ ശ്രദ്ധിച്ചു…
ആ മിഴികൾ എന്നെ തേടി തന്നെ എത്തി കൊണ്ട് ഇരുന്നു…

എന്ത് കൊണ്ടോ…
കയ്യും കാലും വിറക്കാൻ തുടങ്ങി….

പറയുന്ന ഒരു കാര്യവും ഞാൻ കേട്ടത് പോലും ഇല്ല….

അപ്പോ ശെരി…
ഇനി എന്തെങ്കിലും doubt ഉണ്ടെങ്കിൽ വന്നേക്കനെ….

Oke sir…
ഒരു പാവയെ പോലെ ഞാൻ നടന്നു ഇറങ്ങി…

Staffroominte സൈഡിൽ ആയി മീര നിൽപ്പുണ്ടായിരുന്നു…..

നീ എപ്പോ വന്ന്….??

എനിക്ക് ഒരു doubt ഉണ്ട്…അത് തീർക്കാൻ വന്നത് ആണ്…

ചിരിച്ച് കൊണ്ട് അതും പറഞ്ഞ് അവള് അകത്തേക്ക് കയറി…..

പടികൾ ഇറങ്ങി വന്നു കൊണ്ട് ഇരുന്നപ്പോൾ ആണ്… ഗീത ടീച്ചർ എന്നെ കയ്യ് കാണിച്ച് വിളിച്ചത്….

മോളെ nadha…
Freshers day വരുന്നുണ്ട്…ഒരു മൂന്ന് ദിവസം കഴിഞ്ഞ്….
നീ അല്ലേ ക്ലാസ്സ് representative…
അത് കൊണ്ട് maximum students നേയും നീ ഇറക്കണം…
കേട്ടോ….

Then…
കൂടുതൽ കാര്യത്തിന് കോളേജ് chairperson റൂഹ് മുഹമ്മദ് നേ contact ചെയ്താൽ മതി…

ഇതാ…നമ്പർ…

ഗീത ടീച്ചർ തന്ന നമ്പർ ഞാൻ വാങ്ങി വെച്ച്….

പടച്ചോനെ ആ കാലമാടനെ ഞാൻ വിളിക്കണോ??

നടന്നത് പോലെ തന്നെ….

മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് പോയി….

പിന്നെ ഉള്ള രണ്ട് ദിവസത്തേക്ക് ക്ലാസിൽ കയറാൻ ഉള്ള സമയം പോലും കിട്ടിയില്ല…

പല കാര്യത്തിനും ഓടി നടക്കുക ആയിരുന്നു…..

പല സംശയങ്ങൾ വന്നിട്ടും….ഇത് വരെ ടീച്ചർ തന്ന നമ്പറിൽ ഞാൻ ഒന്ന് നോക്കി കൂടി ഇല്ല….

രാത്രി കിടന്നപ്പോൾ ആണ് പെട്ടന്ന് ഓരോ കാര്യം ഓർമയിൽ വന്നത്….

എന്റെ maths note…

പടച്ചോനെ കുത്തി ഇരുന്നു complete ചെയ്ത സാധനം ആണ് അത്…

അജു സാറിന്റെ അടുത്ത് doubt ചോദിക്കാൻ പോയിട്ട്..അത് അവിടെ വെച്ചിട്ട് ഇങ്ങ് വന്നു…

Shey.. എന്റെ ഒരു കാര്യം..

നാളെ freshers day ആയത് കൊണ്ട് തന്നെ…staff room എല്ലാം ക്ലീൻ ചെയ്യും…
ആരെങ്കിലും എടുത്ത് കളാഞ്ഞാൽ പോലും അറിയില്ല….
എന്താ ഇപ്പോ ചെയ്യാ…..

അപ്പോഴാണ് ഗീത ടീച്ചർ തന്ന നമ്പറിന്റെ കാര്യം ഓർമ വന്നത്…

എന്തായാലും നാളത്തെ പരിപാടിയുടെ തിരക്കിൽ അവർ എല്ലാം അവിടെ തന്നെ കാണും….

ഒന്ന് വിളിച്ച് നോക്കാം..ആവശ്യം എന്റേത് ആയി പോയില്ലേ….

ഫോൺ എടുത്ത് ആ number ഡയൽ ചെയ്ത് ചേവിയോടു ചേർത്ത് പിടിച്ചു…..

രണ്ട് ബെല്ല് അടിച്ചതും…
പെട്ടന്ന് എന്തോ ഓർത്ത പോലെ…
ഞാൻ cut ആക്കി….

ഒരു തരം ഭയം….
വേണോ??? അതോ…

നാളെ കോളേജിൽ എത്തിയിട്ട് നോക്കാം എന്ന് കരുതി…

പതിവിലും നേരത്തെ ആണ് കോളേജിൽ എത്തിയത്….

അധികം ആരും വന്ന് തുടങ്ങി ഇല്ലായിരുന്നു…
ആദ്യം ഓടിയത് staffroomilekk ആണ്….
അവിടെ എല്ലാം കാലി അടിച്ച് കിടന്നിരുന്നു…

ഒരു പേപ്പർ കഷ്ണം പോലും അവിടെ ഇല്ലായിരുന്നു…..

പ്രതീക്ഷിച്ചത് പോലെ…
എല്ലാം പോയി…..

ഇനി ഇപ്പൊ എന്താണ് ഞാൻ ചെയ്യുക….

നിരാശയോടെ നടന്നു ഇറങ്ങിയതും…
മുന്നിൽ ആയി റൂഹ് വന്ന് നിന്നു…

എങ്ങോട്ടാണ് ഇത്ര രാവിലെ…

അത്…എനിക്ക് ആണ്…freshers day incharge…
അപ്പോ…
അതിന്റെ arrangements.. ഒക്കെ …

മ്മ് oke… നടകട്ടെ….

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവിടുന്ന് പോയി…..

റൂഹ് നടന്നു പോകുന്ന വഴിയിലേക്ക് ഞാൻ നോക്കി നിന്നു…..

നീ ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്ന് മനസ്സ് പറയുന്നു….
നിന്റെ കണ്ണിലെ നിഷ്കളങ്കത അത് എനിക്ക് പറഞ്ഞ് തരുന്നു….

തിരിഞ്ഞ് നടക്കാൻ പോയ എന്റെ കാതുകളെ തേടി ഒരു വിളി എത്തി…

Nadha…..

തിരിഞ്ഞതും ദൂരേ നിന്ന് എന്റെ അടുത്തേക്ക് നടന്നു വരുന്ന രൂഹിനെ ആണ് കണ്ടത്…

റബ്ബേ ഇനി അതും കേട്ടോ..ഇതിന്റെ ചെവി എന്താണ് ഇങ്ങനെ ….

പെട്ടല്ലോ എന്ന് ഓർത്ത് നിന്ന എന്റെ അരികിൽ ആയി വന്നു നിന്നു…

അതേ…നിങ്ങളുടെ പരിപാടി maximum കുളമാക്കൻ സക്കറിയയുടെ ആളുകൾ നോക്കും….
അത് ഒന്നും കാര്യം ആക്കാൻ നിൽക്കണ്ട കേട്ടോ…

മ്മ്…
എന്ന ശെരി…..

സ്റ്റേജിൽ പരിപാടികൾ ഓരോന്ന് ആയി നടന്നു കൊണ്ട് ഇരുന്നു…
അതിന് അനുസരിച്ച് ഉള്ള കൂവലും വിളികളും വേറെ…

അത് ഒന്നും കാര്യം അക്കത്തെ…ഞാൻ ബാക്കി കാര്യങ്ങൽ arrange ചെയ്യുന്നതിന്റെ ശ്രദ്ധയിൽ ഇരുന്നു…..

Nadha….

ആഹാ..
Late ആയോ മീര നീ….

ഞാൻ നേരത്തെ വന്ന്……വന്നപ്പോൾ staffroomil നിന്റെ maths book ഇരിക്കുന്നത് കണ്ട്…
അത് ഞാൻ എടുത്ത് ഒരു മുറിയിൽ കൊണ്ട് വെച്ചിട്ട് ഉണ്ട്..

ആണോ…
Thanks da… thanks a lot….

നീ വാ…ഞാൻ അത് എടുത്ത് തരാം…
പരിപാടി കഴിഞ്ഞാൽ..പിന്നെ അത് വീണ്ടും മിസ്സ് ആവും…

ഒരു min…
ഞാൻ ഈ announcement ആരെയെങ്കിലും ഒന്ന് എല്പിച്ചിട്ട്‌ വരാമേ…

ഗായത്രി..da…
നീ അടുത്ത രണ്ട് programees ഒന്ന് announce ചെയ്യണേ…ഞാൻ ദേ വരുന്നു…ഒരു 10 min..

നീ പതുക്കെ പോയിട്ട് വന്നാൽ മതി..ഞാൻ നോക്കിക്കോളാം…
താങ്ക്സ് da…

മീര..വാ…

പോകുന്ന വഴിയിൽ ഒരുപാട് അവള് സംസാരിച്ച്….
വീട്ടിലെ കാര്യവും അങ്ങനെ അല്ലറ ചില്ലറ കൊച്ച് വർത്തമാനം..

Nadha…..

ഈ റൂമിൽ ആണ് വെച്ചത്…

ഇത് lab അല്ലേ???

രാവിലെ വന്നപ്പോൾ ഇവിടം മാത്രമേ തുറന്നിട്ട് ഉണ്ടായിരുന്നുള്ളൂ…

Door തുറന്നതും കൂരിരുട്ട് ആയിരുന്നു….

മീര…da…book എവിടെ???

ചോദിച്ചിട്ട് തിരിഞ്ഞതും…വാതിൽ ആരോ പുറത്ത് നിന്ന് പൂട്ടിയിരുന്നു….

മീര…വാതിൽ തുറക്കൂ….
മീരാ……..

വാതിലിൽ ഇട്ട് തട്ടുന്ന എന്റെ പിന്നിൽ ആയി ആരോ നടന്നു അടുക്കുന്ന ശബ്ദം ഞാൻ കേട്ടു…..

ആരാണ്…..

ആരാണെന്ന്……???

എന്റെ ചോദ്യങ്ങൾക്ക് മറുപടി ആയി…
എന്റെ മുഖത്തേക്ക് അയാളുടെ കൈകൾ പതിഞ്ഞ കൊണ്ട് ഇരുന്നു…

ആ…..

എന്നെ വിട്….

മറുപടി ഒന്നും ഇല്ലായിരുന്നു…..

പതിയെ വെളിച്ചം വന്നു….

എന്റെ മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന സക്കറിയ…..

എന്തടി……

എന്റെ താടിയിൽ അവൻ പിടുത്തം ഇട്ട്…

നിന്റെ മുഖം ഒന്ന് കാണിക്കാൻ ഞാൻ പറഞ്ഞതിന്…
നീ മറ്റെവനെ കൊണ്ട് എന്നെ അടിച്ച് ഒതുക്കി….

ഇവിടെ ഇപ്പൊൾ ആര് വരാൻ ആണ്…
വിളിച്ച് കൂവിയാൽ പോലും…
Auditori യത്തിലെ ബഹളം കാരണം…ഒരു മനുഷ്യനും അറിയില്ല….

നിന്നെ ഒന്ന് ശെരിക്കും കണ്ടിട്ട്…
ബാക്കി ഉള്ളവർക്ക് കൂടി കാണാൻ പറ്റുന്ന പാകത്തിന്…ഞാൻ കൊണ്ട് ഗ്രൗണ്ടിൽ ഇടും…

ഇത് എന്റെ ചെറിയ മധുര പ്രതികാരം ആണ്….

എന്റെ അടുത്തേക്ക് അവൻ അടുക്കും തോറും ഞാൻ നീങ്ങി നീങ്ങി പോയി…

ലാബിന്റെ ഏറ്റവും അറ്റത്തെ ഭിത്തിയിൽ ചെന്ന് നിന്ന്….

വിയർത്ത് ഒലിക്കുക ആയിരുന്നു…..

കണ്ണുകൾ കൂട്ടി അടച്ച് കൊണ്ട്. ഞാൻ നിന്ന്……

അവന്റെ ശ്വാസം എന്റെ മുഖത്ത് കൂടി തട്ടി തടഞ്ഞ് പോയി…..

Daaaa…..

ആ ഒരു വിളിയിൽ ഞാൻ പതിയെ കണ്ണുകൾ തുറന്നു….

വാതിൽ ചവിട്ടി തുറന്ന് കൊണ്ട് റൂഹ് കടന്ന് വന്ന്….
റൂഹിനെ കണ്ടതും….
അവൻ എന്നിലെ പിടി വിട്ടു……

Daa…*മോനെ….

അവിടെ കിടന്ന ഒരു ബെഞ്ച് ചവിട്ടി അവന്റെ നെഞ്ചിലേക്ക് ഇട്ട്…..
നിലത്ത് വീണ അവൻ …ചാടി എണീറ്റു ഇറങ്ങി ഓടി….

അവന്റെ കോളറിൽ പിടുത്തം ഇടാൻ ശ്രമിച്ച് കൊണ്ട് റൂഹ് അവന്റെ പിന്നാലെ ഓടി….

പെട്ടന്ന് പുറത്ത് നിന്നും ഗീത ടീച്ചറും….
ബാക്കി ഉള്ളവരും അകത്തേക്ക് വന്നു….
അവർക്ക് ഇടയിലും എന്റെ കണ്ണുകൾ തിരഞ്ഞത് മീരയെ ആയിരുന്നു…..

നിറഞ്ഞ മിഴികൾ കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി ഗ്രൗണ്ടിലേക്ക് ഓടി…..

Da….
കയ്യിൽ കിട്ടിയ ഒരു ചെടി ചട്ടി എടുത്ത് സക്കറിയയുടെ തലയിലേക്ക് ആഞ്ഞ് അടിച്ച്…..

നിലത്തേക്ക് തലയും പൊത്തി ഇരുന്ന അവനെ വലിച്ച് ഇഴച്ച് കൊണ്ട്…
എന്റെ നേരെ വന്നു……

അടിക്കടി…..
അടിക്കാൻ ഇവന്റെ മുഖത്ത് നോക്കി…..

പറഞ്ഞത് കേട്ടില്ലേ അടിക്കെടി പുല്ലേ…

ആ ഒരു പറച്ചിലിൽ….
അവന്റെ മുഖത്തേക്ക് ഞാൻ ആഞ്ഞ് അടിച്ച്….

പറയെട…ആരുടെ പ്ലാൻ ആയിരുന്നു ഇത്…
പറയാൻ……

പ്രതിയെ കയ്യോടെ കിട്ടിയിട്ട് ഉണ്ട്….
മീര യുടെ കയ്യിൽ പിടിച്ച് ബലമായി … ഫൈസി ഗ്രൗണ്ടിലേക്ക് കൂട്ടി കൊണ്ട് വന്നു….

ടീ… പുല്ലേ പറയെട്….
നിന്റെ പ്ലാൻ അല്ലേ ഇത്…..

ചി പറയാൻ…
അതും പറഞ്ഞ് റൂഹ് അവളുടെ മുഖത്തേക്ക് ആഞ്ഞ് അടിച്ച്….

അതേ….
എന്റെ പ്ലാൻ ആണ്…

വിങ്ങി കൊണ്ട് അവള് പറഞ്ഞ് നിർത്തി….

എന്നെ ഇവളെ അടിച്ചതിന് ഒരു പ്രതികാരം….
സക്കറിയ യോടു ഞാൻ ആണ് പറഞ്ഞത്….
.
രാവിലെ ഞാൻ വന്നപ്പോൾ…കണ്ട്…
Staffroomil ഇരിക്കുന്ന അവളുടെ ബുക്ക്….
അത് ഒന്ന് മറിച്ച് നോക്കിയിട്ട് ഞാൻ പോയി..

ക്ലാസിൽ ബാഗ് വെച്ചിട്ട് തിരിച്ച് ഒരു പ്ലാൻ ആയിട്ട് വന്നപ്പോഴേക്കും….
റൂഹ് ആ ബുക്ക് എടുത്ത് കൊണ്ട് പോയിരുന്നു…..

പിന്നെ….
ഉറപ്പ് ഇല്ലായിരുന്നു ആ പ്ലാൻ നടക്കുമോ എന്ന്…

Fa…***മോളെ…
നിന്നെ പോലെ ഒരു പെൺകുട്ടി അല്ലേ ഇവളും….

എന്നിട്ടും ചി….

Nadha…
കൊടുക്കെടി.. ഇവളുടെ മുഖത്ത് നോക്കി ഒരെണ്ണം….

പേടിയോടെ ഞാൻ നിന്നു…

ടീ… നിന്നോട് കൊടുക്കാൻ ആണ് ഞാൻ പറഞ്ഞത്…..

അവന്റെ ശാസന നിറഞ്ഞ സ്വരം കേട്ടതും,ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളുടെ മുഖത്ത് വീണ്…


..
എന്റെ അടിയുടെ ബലത്തിൽ അവള് നിലത്തേക്ക് ഇരുന്നു…..

ഞാൻ ആണ് നിന്റെ ബുക്ക് എടുത്ത് വെച്ചത്….
പരിപാടി യുടെ ഇടയ്ക്ക് നിന്നെ കാണാതെ വന്നപ്പോൾ…
ഞാൻ അന്വേഷിച്ചു…
അപ്പോഴാണ് ഞാൻ അറിഞ്ഞത്…ബുക്ക് വാങ്ങാൻ വേണ്ടി നീ മീര യുടെ കൂടെ പോയി എന്ന്….

ഒരു സംശയ്തിന്റെ പുറത്ത് വന്നു നോക്കിയത് ആണ്…
അപ്പൊൾ അവള് ഒറ്റക്ക് നടന്നു പോകുന്നു..
ചോദിച്ചപ്പോൾ…ഓടി കളഞ്ഞ്….

റൂഹ് പറയുന്ന കാര്യങ്ങൽ കേട്ട് ഞാൻ തരിച്ചു ഇരുന്ന് പോയി……

നിലത്ത് നിന്ന് എഴുനേൽക്കാൻ ശ്രമിക്കുന്ന സക്കറിയയുടെ തലയിലേക്ക് അവൻ വീണ്ടും ചെടി ചെട്ടി കൊണ്ട് ആഞ്ഞ് അടിച്ച്…

ആ ഗ്രൗണ്ടിൽ രക്തം ചിതറി വീണ്…..

വീണ്ടും ചെടി ചട്ടി എടുത്ത് ആഞ്ഞ് അടുക്കാൻ പോയതും…ഞാൻ മുന്നിലേക്ക് കയറി നിന്ന്…

Noo…stop it….
ഞാൻ ഒരു ഭ്രാന്തി യെ പോലെ ചോരയിൽ കുളിച്ച് നിൽക്കുന്ന റൂഹ് ന്റെ കയ്യിൽ ചെന്ന് പിടിച്ച്….

വിറക്കുന്ന എന്റെ കൈകളിലേക്‌കും എന്റെ കണ്ണുകളിലേക്ക് അവൻ ഉറ്റു നോക്കി നിന്നു….

Please…stop it…

കരഞ്ഞ് കൊണ്ട് ഞാൻ ആ കൈകളിലെ പിടുത്തം മുറുക്കി…

Please….

ഛെ….
എന്റെ കയ്യ് തട്ടി മാറ്റി കൊണ്ട് അവൻ അവിടുന്ന് പോയി….

നിറഞ്ഞ് ഒഴുകുന്ന കണ്ണുകളെ തുടച്ച് കൊണ്ട്…
ഞാൻ apple തോട്ടത്തിലേക്ക് പോയി…..

മുഖം പൊത്തി ഒരുപാട് നേരം വിങ്ങി പൊട്ടി….

ആ കാഴ്ച എന്റെ കണ്ണുകളിലേക്ക് വന്ന് കൊണ്ടേ ഇരുന്ന്…..

എന്റെ ചുറ്റും വന്ന് നിന്ന ആളുകളെ കണ്ടപ്പോൾ ആണ് ഞാൻ നിവർന്നു നോക്കിയത്….

Fidha…ഫൈസി….arjun… പിന്നെ lechu….

Nadha….
എനിക്ക് മനസ്സിലാകും നിന്റെ മാനസികാവസ്ഥ….

നീ ഒന്ന് cool ആവൂ….

എടാ…നീ ഈ കാണുന്നവൻ ആയിരുന്നില്ല റൂഹ്….
അവൻ ഇങ്ങനെ ആയി മാറിയത് ആണ്…..
പുഞ്ചിരിക്കാൻ മാത്രമേ അവൻ അറിയുക ഉണ്ടായിരുന്നുള്ളൂ…..

വിധി…
അതാണ് ഞങ്ങളുടെ റൂഹ് നേ ഇങ്ങനെ ആകിയത്ത് ……

അറിയണം…..
നീ എല്ലാം….
റൂഹ് നേ കുറിച്ച് അറിയുന്നതിനും മുന്നേ….ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട ഇശൽ നേ കുറിച്ച് …….

Leave a Reply

Your email address will not be published. Required fields are marked *