ഇശൽ റൂഹ്‌ പാർട്ട്‌ 3

Part 3

Fidha…
നീ ഇങ്ങനെ കരയല്ലേ……

Ey…
ഒന്നും ഇല്ല da.. വാ നമുക്ക് പോകാം….

ഞാൻ അവള് പറഞ്ഞ വഴിയിൽ കൂടി പോയി….
ചെന്ന് എത്തിയത് കോളജിന്റെ പുറകിൽ ആയിട്ട് ഉള്ള ഒരു സ്ഥലത്ത് ആയിരുന്നു…..
ഒരു apple തോട്ടം ആയിരുന്നു അത്…..

സീസൺ ആയത് കൊണ്ട്…നിറയെ apple പിടിച്ച് കിടപ്പുണ്ട് ആയിരുന്നു…..

അതിന്റെ ഇടയിൽ കൂടി wheel chair ഉരുട്ടി കൊണ്ട് കാര്യങ്ങൽ സംസാരിച്ച് ഞാനും അവളും നടന്നു…..

അങ്ങ് ഇങ്ങായു ഇട്ടിരിക്കുന്ന ബെഞ്ച്…
അതിൽ കുറച്ച് പെർ ഒക്കെ ഇരിപ്പുണ്ട്…..

ഒരു വശത്ത് ആയി ഇട്ടിരുന്ന ഒരു വെള്ള ബെഞ്ചിൽ ഞാൻ ചെന്നു ഇരുന്നു…..
സൈഡിൽ ആയിട്ട് അവളെയും ഇരുത്തി….

കുറച്ച് നേരത്തേക്ക് ഞങ്ങൾക്ക് ഇടയിൽ മൗനം തള കെട്ടി നിന്ന്…

Fidha…
അയാള് ആരാണ്??
എന്താണ് നിങ്ങള് തമ്മിൽ ഉള്ള പ്രശ്നം..

എന്റെ ചോദ്യങ്ങൾക്ക് മറുപടി ഒന്നും നൽകാതെ നിറഞ്ഞ മിഴികളും ആയി അവള് അതേ ഇരുപ്പ് തുടർന്ന്…..

പിന്നെ ഞാനും ഒന്നും ചോദിക്കാൻ പോയില്ല…..

Fidhaaa…… മോളെ……..

പെട്ടന്ന് ആയിരുന്നു ആ വിളി എന്റെ കാതിൽ പതിഞ്ഞത്….
ദൂരേ നിന്നും ഒരു ചെറുപ്പകാരൻ ഞങ്ങളുടെ അടുത്തേക്ക് ഓടി അടുത്തത്…

കയ്യിൽ ഒരു traveller ബാഗും ഉണ്ടായിരുന്നു….

അവളെ കണ്ടതും….
നിലത്തേക്ക് മുട്ട് കുത്തി ഇരുന്നുകൊണ്ട് അവളുടെ കയ്യിൽ മുഖം പൊത്തി അവൻ വിങ്ങാൻ തുടങ്ങി….

എന്താണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാവാതെ എന്റെ കണ്ണുകൾ മിഴിച്ച് ഞാൻ ആ ഇരുപ്പ് തുടർന്ന്….

തോളിൽ കിടന്ന ബാഗ്..നിലത്തേക്ക് എറിഞ്ഞിട്ടു…
തല കുനിച്ച് ഇരിക്കുന്ന അവളുടെ മുഖം കൈവെള്ളയിൽ എടുത്ത്……..

Fidha …
എന്നെ ഒന്ന് നോക്ക് ….
Da…
നിന്റെ faisy aada…
എന്നെ നീ തല്ലിക്കോ….
കൊന്നോ….
ഞാൻ നിന്ന് തരാം…പക്ഷേ എന്നെ ഒന്ന് നോക്ക് da…..

അവൻ അവളുടെ മുഖം അവന്റെ നേരെ വെച്ച്….

എന്താ എന്റെ മോൾക്ക് പറ്റിയത്…..

അയാള് എന്ത് ചോദിച്ചിട്ടും…
കണ്ണുകൾ തുറക്കാതെ അവള് അതേ ഇരുപ്പ് തുടർന്ന്…..

ഫൈസി…..

എവിടുന്നോ കേട്ട വിളിയിൽ…ഞാൻ തിരിഞ്ഞ് നോക്കി….
ആ റൂഹും കൂട്ടരും നടന്നു വരുന്നത് കണ്ട് എന്റെ ഹൃദയം ഇടിപ്പു കൂടാൻ തുടങ്ങി…

അളിയാ…..
Fidha യിലേ പിടി വിട്ട് കൊണ്ട് അവൻ എഴുന്നേറ്റു രൂഹിന്റെ അടുത്തേക്ക് ഓടി…..

എന്താടാ വൈകിയത്…
രണ്ട് ദിവസം മുന്നേ വരാം എന്ന് പറഞ്ഞത് അല്ലേ??
എവിടെ ആയിരുന്നു നീ…….

അതൊക്കെ പറയാം…
Da… അവള് എന്നോട് സംസാരിക്കുന്നില്ല…..
എന്താടാ ഞാൻ ചെയ്യേണ്ടത്…..

നീ വന്നെ..ഞാൻ പറഞ്ഞ എന്റെ പെങ്ങൾ കേൾക്കും…

റൂഹ് അവനേയും വലിച്ച് കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു……

റൂഹിനെ കണ്ടതും fidha പതിയെ തല ഉയർത്തി നോക്കി…

എന്താ മോളെ ഇത്…
ഇവനോട്‌ എന്താ നീ സംസരിക്കത്തത്ത്….

ഞാൻ എന്ത് മിണ്ടാൻ ആണ്???
അതിന് ഇവൻ എന്റെ ആരാണെന്നു ഒന്ന് പറഞ്ഞ് താ…

ഒരു തരി ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ….
എന്നെ കാണാൻ എങ്കിലും ഒരു തവണ വരുത്തില്ലെ??
സ്നേഹം ആണ് പോലും സ്നേഹം….

എനിക്ക് വേണ്ട ആരുടെയും സ്നേഹം…
ഒരു കാല് നഷ്ടപെട്ട എന്ന് അറിഞ്ഞപ്പോൾ..വേണ്ട എന്ന് വെച്ച് അല്ലേ???

ആയിക്കോട്ടെ…
ഞാൻ ഒറ്റക്ക് ജീവിചോളം….ആരും കൂടെ വേണം എന്ന് ഇല്ല…

അല്ലെങ്കിലും ഇനി ഒരിക്കലും സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത എന്നെ ആരും സ്നേഹിക്കണ്ട….

എന്താ fidha നീ പറയുന്നത്….

നിറഞ്ഞ കണ്ണുകളുമായി അയാള് അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു….

Fidha…
നീ എന്റെ പെണ്ണ് ആണ്…
എന്റെ ഹൃദയത്തില് തൊട്ട് അറിഞ്ഞ് തന്നെയാണ് ഞാൻ നിന്നെ പ്രണയിച്ചത്…
അത് ഒരിക്കലും മരിക്കുന്നില്ല…
ഇനി നിന്റെ രണ്ട് കാല് പോയെന്ന് പറഞ്ഞാലും…ഞാൻ സ്വീകരിക്കും നിന്നെ……
എനിക്ക് ഇല്ലെടി…രണ്ട് കാൽ…
അത് പോരെ….

ഞാൻ ഉള്ളപ്പോൾ…ഒരു wheel chair ഇന്റെയും ആവശ്യം നിനക്ക് ഇല്ലാ…..

അതും പറഞ്ഞ് അവളെ ഒന്നും പറയാൻ അനുവദിക്കാതെ….
Wheel ചെയറിൽ നിന്നും അവളെ എടുത്ത് പൊക്കി….

എന്നെ വിട്…എനിക്ക് ആരെയും വേണ്ട….
ഞാൻ പറഞ്ഞില്ലേ എനിക്ക് വേണ്ടെന്ന്…

ദേ.. റൂഹേ…ഇയാളോട് പറ എന്നെ നിലത്ത് നിർത്താൻ….

രൂഹിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അടക്കി പിടിച്ച് ചിരിക്കുന്നു…..

ഒന്നും മനസിലാകുന്നില്ലെങ്കികും ഞാനും ചെറിയ തോതിൽ ചിരി പാസ്സാക്കി….

ദേ..ഫൈസി എന്നെ താഴെ നിർത്താൻ ആണ് ഞാൻ പറഞ്ഞത്….

ഇല്ലെങ്കിൽ???

ഇല്ലെങ്കിൽ ഞാൻ വിളിച്ച് കൂവും….

ആണോ…എന്ന നമുക്ക് ഒരുമിച്ച് കൂവാം..അപ്പൊ നല്ല ശബ്ദം കേൾക്കാം…

എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ??

നിറഞ്ഞ തുളുമ്പിയ അവളുടെ മിഴി യിലേക്ക് തന്നെ അവൻ നോക്കി നിന്ന്…..

ഒട്ടും പ്രതീക്ഷിക്കാതെ ആണ്…
അവന്റെ തോളിൽ കൂടി കൈകൾ ചുറ്റി പിടിച്ച് കൊണ്ട് അവള് വിങ്ങി പൊട്ടിയത്….

അത് കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി….

എന്തിനാ…..എന്നെ കാണാൻ വരാതെ ഇരുന്നത്…
പറ….
ഞാൻ അനുഭവിച്ച ഏറ്റവും വലിയ വേദന ആയിരുന്നു അത്….

പറ…
എന്താ വരാഞ്ഞതു….

നിന്നെ ഇഷ്ടം ആയത് കൊണ്ട്….
ആ ഒരു നിലയിൽ നിന്നെ കാണാൻ ഉള്ള ത്രാണീ എനിക്ക് ഇല്ലായിരുന്നു…

പല തവണ നിന്നെ കാണാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടത് ആണ് പക്ഷേ…
എന്തോ അറിയില്ല….
അറിയില്ല എനിക്ക് ഒന്നും……

അതും പറഞ്ഞ് അവൻ വിങ്ങി പൊട്ടി കൊണ്ട് അവളെ ഇറുകെ പുണർന്ന്….

പരസ്പരം മുഖാമുഖം നോക്കി അവർ വിങ്ങി പൊട്ടി….
നിറഞ്ഞ് ഒഴുകുന്ന അവളുടെ കണ്ണുകളിലേക്ക് അവൻ പതിയെ ചുണ്ടുകള് അമർത്തി…

അതേ മതി മതി..
Break കയിയാറയി ക്ലാസിൽ പോകാൻ നോക്കിയേ…
അല്ലെങ്കിൽ അന്വേഷിച്ച് ഇങ്ങോട്ട് വരും ആളുകൾ……

കുറച്ച് ഗൗരവത്തോടെ റൂഹ് അത് പറഞ്ഞ് നിർത്തിയപ്പോൾ….
അവൻ പതിയെ അവളെ wheel ചെയറിൽ ഇരുത്തി….

അപ്പോഴാണ് എന്നെ അയാള് ശ്രദ്ധിച്ചത്!!

റൂഹേ.. ഇതേത ഈ പുതിയ അവതാരം…
വല്ല ജിന്നോ മറ്റോ ആണോ??

അയാള് അത് പറഞ്ഞതും…
എന്നെ നോക്കി അവളെ കൂട്ടി കൊണ്ട് പോകാൻ ആയി റൂഹ് ആംഗ്യം കാണിച്ച്….

ഒട്ടും വൈകിപികത്തെ ഞാൻ fidha യെയും കൂട്ടി കൊണ്ട്….അകത്തേക്ക് കയറി…

പോകുന്ന വഴിയിൽ എന്ത് കൊണ്ടോ ഞാൻ പോലും അറിയാതെ ….
എന്റെ മനസ്സ് അവനെ ഒന്ന് തിരിഞ്ഞ് നോക്കാൻ ആയി പറഞ്ഞ്…

കേട്ടാ പാതി കേൾക്കാത്ത പാതി ഞാൻ തിരിഞ്ഞ് നോക്കിയതും…
അവരെ അവിടെ കണ്ടില്ല…

ഇത്ര പെട്ടന്ന് പോയോ??

ഷോ…

Da…
നീ എന്താ late ആയത്??
ഞാൻ മരിച്ച് ജീവിക്കുക ആയിരുന്നു കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട്….

നിന്നെ വിളിച്ചിട്ട് ആണെങ്കിൽ ഫോണും off ആയിരുന്നു…

Da…
പറ… പോയ കാര്യം എന്തായി??
നമ്മൾ അറിഞ്ഞതിൽ സത്യം ഒന്നും ഇല്ലല്ലോ അല്ലേ…

നീ വാ. ഇവിടെ ഇരിക്ക്…
ഞാൻ പറയാൻ പോകുന്നത് നീ ശ്രദ്ധയോടെ കേൾക്കണം…
ഒരുപക്ഷേ നിനക്ക് ഇത് ഉൾകൊള്ളാൻ കഴിയില്ലെങ്കിൽ….

. പുല്ലേ…കാര്യം പറയാൻ…
ദേഷ്യത്തോടെ അവൻ എന്റെ കോളറിൽ പിടിച്ച് കുലിക്കി…

അവന്റെ നിറഞ്ഞ തുളുമ്പിയ കണ്ണുകളിൽ നോക്കി…ഭയത്തോടെ ഞാൻ പറഞ്ഞ് തുടങ്ങി…

കഴിഞ്ഞ ഒരു വർഷം ആയി…
നീ നടത്തിയ തിരചിലുകൾ വെറുതെ ആയി….
നിന്റെ കാത്തിരിപ്പ് വെറുതെ ആയി….

എന്താടാ നീ പറയുന്നത് …..

അതേ….. റൂഹേ

She is no more…
നിന്റെ ഇഷ ഇന്ന് ഈ ലോകത്തിൽ ഇല്ല….
അവള് പോയിട്ട് ഇന്നേക്ക് വർഷം ഒന്ന് കഴിയുന്നു…

ഫ ചെറ്റ….നീ എന്താടാ ഈ പറയുന്നത്…
എന്റെ ഇഷ ഈ ലോകത്ത് ഇല്ല എന്നോ..

ഇല്ല…ഞാൻ ഇത് വിശ്വസിക്കില്ല…
ഒരിക്കലും ഞാൻ വിശ്വസിക്കില്ല…
നീയും എന്നെ പറ്റിക്കുക അല്ലേ..

പറയെട…
ഒരു ഭ്രാന്തനെ പോലെ അലമുറയിട്ടു കൊണ്ട് അവൻ ഫൈസിയുടെ കോളറിൽ വീണ്ടും പിടിച്ച് കുലുക്കി..

ഞാൻ പറയുന്നത് നീ വിശ്വസിക്കണ്ട…
കണ്ണുകൾ നുണ പറയില്ലല്ലോ….

അതും പറഞ്ഞ് നിറഞ്ഞ് വന്ന കണ്ണുകളെ തുടച്ച് കൊണ്ട് ബാഗിൽ നിന്നും ഒരു തെലുങ്ക് മഞ്ഞ പത്രം ഞാൻ കയ്യിൽ എടുത്ത്….

ഇത് കാണ്…
എന്നിട്ട് തീരുമാനിക്ക് നീ…വിശ്വസിക്കണോ വേണ്ടയോ എന്ന്….

അതിലെ ഒരു പേജ് നിവർത്തി റൂഹിന്റെ നേരെ നീട്ടി….

“കാറപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരണപ്പെട്ടു”

No…….
ഇഷാ…

നോക്ക് ഇത് നിന്റെ ഇഷ അല്ലേ???
പറയാൻ ഇത് നിന്റെ ഇഷ അല്ലേ…

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി… ആ paper ഓടെ അവൻ നിലത്തേക്ക് ഇരുന്നു…..

No…
ഇത് എന്റെ ഇഷാ അല്ല….

ഇതിന് വേണ്ടി ആയിരുന്നോ??
ഇടനെഞ്ചിൽ നിന്നെ കൊണ്ട് നടന്നത്….
ഈ നിമിഷം അല്ലായിരുന്നു ഫൈസി ഞാൻ ആഗ്രഹിച്ചത്…..

ഇല്ല…ഇതല്ല സത്യം…ഇതെങ്ങനെയാണ് ഞാൻ വിശ്വാസിക്കുക…
പറ…
നീ ഒന്ന് പറഞ്ഞ് താ…
നിനക്ക് കഴിയുമോ ഇത് വിശ്വസിക്കാൻ…..

ഇല്ല…
എന്റെ ഇഷ ഇവിടെ തന്നെ ഉണ്ട്…
അവളുടെ ഗന്ധം എന്നെ ചുറ്റി പറ്റി ഇപ്പോഴും ഉണ്ട്….
മരിച്ചിട്ടില്ല…
അതിന് അവളുടെ റൂഹ് എന്റെ ഇടനെഞ്ചിൽ ആണ്…
ഇൗ രൂഹിന്റെ ഇടനെഞ്ചിൽ….

ഇപ്പോഴും എന്റെ ഉള്ളിൽ തുടിക്കുന്ന അവളുടെ ഹൃദയമിടിപ്പ് എങ്ങനെയാണ് ഞാൻ നിലച്ച് എന്ന് വിശ്വസിക്കുന്നത്…

പറയെട….

Da.. നീ ഇങ്ങനെ emotional ആവരുത്…

വാക്കുകൾ വിശ്വസിക്കണം എന്ന് ഇല്ല…
പക്ഷേ ഇത് വിശ്വസിക്കാതെ പറ്റുമോ???

ഇല്ല ഫൈസി..പടച്ച തമ്പുരാൻ ഇറങ്ങി വന്നു പറഞ്ഞാലും ഞാൻ ഇത് വിശ്വസിക്കില്ല…
കാരണം അവള് ഇന്നും എന്റെ കൂടെ ഉണ്ട്…

ഈ മലകളെ സാക്ഷി നിർത്തിയാണ് എനിക്ക് അവള് വാക്ക് തന്നത് ഒരിക്കലും…എന്നെ പിരിഞ്ഞ് പോകില്ല എന്ന്….

ഇല്ല faizy..
I won’t belive this…
എനിക്ക് അതിന് കഴിയില്ല…….

കാതുകൾ നിന്റെ ശബ്ദത്തിനായു കാതോർത്ത് ഇരിക്കുക ആണ്…
എന്തിനാണ് ഇനിയും എന്നിൽ നിന്നും ഒരു അകലം…
വന്നു ചേർന്നോടെ???
ഈ റൂഹിന്റെ ഇടനെഞ്ചി ഇലേക്കു???
വിട്ട് പോയി എന്ന് ഒരു ജന്മം എടുത്താലും ഞാൻ വിശ്വസിക്കില്ല….
നിനക്കായി ഉള്ള കാത്തിരുപ്പ് ഞാൻ തുടരും…
നീ എന്നിൽ വന്ന് ചേരുന്ന നാൾ വരെ …

എന്റെ ചാരെ നീ വന്നു എത്തിയില്ലെങ്കിൽ…
അതിന്റെ ഒടുക്കം…
ഒന്ന് മാത്രമേ ഉള്ള്…
നിന്റെ ചാരെ ഞാനും കാണും….

കൈകൾ കൊണ്ട് മുഖം പൊത്തി ആ apple തോട്ടത്തിൽ ഇരുന്നു ഞാൻ വിങ്ങി പൊട്ടി…..

Da റൂഹേ..ഇത് എന്ത് ഇരിപ്പാണ്…
നീ വന്നെ…

എന്നെ ആരും വിളിക്കാനായി വരേണ്ട….
എന്റെ ഓർമകൾ ഇവിടെ ആണ്….
ഞാൻ എവിടേക്കും ഇല്ല..

എടാ…

ഇല്ല faizy…അവൾക്ക് എന്നെ വിട്ടു പോകാൻ. ആവില്ല….

തളർന്ന് പോകുവാ….ഓരോന്ന് ഓർത്തിട്ട്….

നീ എന്താടാ ഇങ്ങനെ….
നീ വന്നെ…

ഒരു മായ ലോകത്ത് നിന്ന എന്റെ തോളിൽ പിടിച്ച് കൊണ്ട് അവൻ എന്നെ അവിടുന്ന് കൂട്ടി കൊണ്ട് പോയി…..

Faizy പറഞ്ഞ ഓരോ വാക്കും…
എന്റെ നെഞ്ചിടിപ്പ് കൂട്ടി കൊണ്ട് ഇരുന്നു….

കാത്തിരിക്കുക ആണ് നിനക്ക് വേണ്ടി…
രാവുകൾ എത്ര കൊഴിഞ്ഞാലും നീ നൽകിയ ഓർമകളുടെ ദൈർഘ്യത്തോളം വരില്ല….

ലൈബ്രറിയിൽ fidhayodu ഒപ്പം മെമ്പർ ship എടുക്കാൻ വേണ്ടി പോയത് ആണ്….
Queue യില് നിന്നപ്പോൾ ഞാൻ കണ്ട്..അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ തല ചായ്ച്ചു കിടന്നു കൊണ്ട്…
ഏതോ ഒരു ബുക്ക് മറിച്ച് മറിച്ച് നോക്കുന്ന റൂഹിനെ

Cover page കണ്ടപ്പോൾ എനിക്ക് മനസ്സിലായി..അത് അവന്റെ ഡയറി ആണ് എന്ന്….

അത് കണ്ടതും എന്ത് കൊണ്ടോ…
അതിലെ വരികൾ ഒന്ന് വായിക്കാൻ എന്റെ ഉള്ളിടം കൊതിച്ച്….

എന്റെ പ്രാർത്ഥന കേട്ട പോലെ…
ആരോ വന്നു വിളിച്ചപ്പോൾ തൽക്കാലത്തേക്ക് പേന കൊണ്ട് ബുക്ക് മടക്കി വെച്ചിട്ട്….
അവൻ എണീറ്റ് പോയി….

ആ മിഴികൾ നിറഞ്ഞ് ഇരുന്നു…
കൺ തടങ്ങൾ വറ്റി പോയത് പോലെ…
അലസമായി കിടന്ന മുടിയെ ഒന്ന് ഒതുക്കി കൊണ്ട്…നടന്നു ഇറങ്ങി..

പോയെന്ന് ഉറപ്പ് വരുത്തിയതും….
Fidha യോടു ദേ വരുന്നു എന്ന് പറഞ്ഞ് ഞാൻ അവിടേക്ക് പോയി…..

അവൻ മടക്കി വെച്ചിട്ട് പോയ താൾ ഞാൻ തുറന്ന് നോക്കി….

“പെയ്ത് ഒഴിഞ്ഞ മഴ പോലെയാണ് എന്റെ ഹൃദയം…..
വന്നു പതിക്കുന്ന ഓരോ മഴ തുള്ളികളെയും
ഞാൻ പ്രണയിച്ചു…..
ആ ഒരു പ്രണയത്തിന് ഉത്തരം…
നീ മാത്രം ആയിരുന്നു….
ഖൽബിൽ മായാതെ പതിഞ്ഞ നീയാം മഴതുള്ളി….”

                    _ഇശൽ റൂഹ്_

വായിച്ച് കഴിഞ്ഞതും….
എന്റെ കണ്ണുകൾ ഒരു നിമിഷത്തേക്ക് കൂമ്പി അടഞ്ഞ് പോയി….

ഡയറി അടച്ച് കൊണ്ട് തിരിഞ്ഞതും….
എന്നെ തന്നെ നോക്കി നിൽക്കുന്ന റൂഹിനെ ആണ് കണ്ടത്….

എന്തെങ്കിലും ഒന്ന് പറയുന്നതിന് മുന്നേ….
ആ കൈകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു……

ബുർക്കാക്ക് ഉള്ളിൽ കൂടി ഞാൻ അറിഞ്ഞു…
ആ വിരലുകളുടെ ചൂട്….
പുകയുന്ന കവിൾ തടം…
പെയ്ത് ഇറങ്ങുന്ന കണ്ണീർ……
വിറക്കുന്ന അധരങ്ങൾ

നിനക്ക് ഞാൻ തന്നത് ആണ്….
എന്റെ ആദ്യത്തെയും അവസാനത്തെയും warning…
ഇനി ഒന്ന് ഉണ്ടാവില്ല എന്ന് പറഞ്ഞതും ആണ്…

നീ എന്ത് കരുതി…മറ്റുള്ളവരെ പോലെ പറഞ്ഞത് പോലെ ചെയ്യില്ല എന്നോ??

എന്ന നിനക്ക് തെറ്റി…
ഈ രൂഹിനെ നിനക്ക് ശെരിക്കും അറിയില്ല…

നീ തൊട്ടു കളിച്ചത് എന്റെ ആത്മാവിൽ ആണ്…
ഇനി പതിയുന്നത് എന്റെ വിരലുകൾ ആയിരിക്കില്ല…
അതിന് ഞാൻ നിന്നെ വെച്ചേകില്ല…
ഓർത്തോ….

വിറക്കുന്ന എന്റെ കൈകൾ തട്ടി മാറ്റി കൊണ്ട്.. അവൻ ആ ഡയറി എടുത്ത് അവിടുന്ന് ഇറങ്ങി പോയി…

അവിടെ ഉള്ള എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കാൻ തുടങ്ങി….

എന്നെ തേടി എത്തിയ നോട്ടെത്തെ കാലും…അവൻ അടിച്ചത് ആയിരുന്നു എന്റെ മനസ്സ് മുഴുവനും…..

കൈപ്പാട് കവിളിൽ പതിഞ്ഞിട്ട്‌ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു….

അത്രയ്ക്ക് പുകച്ചിൽ ഞാൻ അനുഭവിച്ചു….
അതിലേറെ നീറി പുകയുന്ന മനസ്സ്…..

ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ നേരെ വാഷ്രൂമിലേക്ക് പോയി….

വാതിൽ അടച്ച് കൊണ്ട്…
കണ്ണാടിയിൽ മുഖം നോക്കി വിങ്ങി പൊട്ടി…..

എത്ര വെള്ളം ഒഴിച്ചിട്ടും…
ആ പുകച്ചിൽ മാറിയില്ല….
അത് പോലെ മനസ്സിലും അത് ഉണങ്ങാതെ കിടന്ന്….

ആരോ കതകിൽ കൊട്ടുന്ന ശബ്ദം കേട്ട് കൊണ്ട് ഞാൻ ബുർക്ക പിടിച്ച് ഇട്ട് വാതിൽ തുറന്നു…..

സാറും…
പിന്നെ രണ്ട് മൂന്ന് students ആയിരുന്നു…
കൂട്ടത്തിൽ fida യും ഉണ്ടായിരുന്നു…

നഥ…what happened…

താൻ ഇങ്ങ് വന്നെ??
എന്നെ വിളിച്ച് കൊണ്ട് സാർ അവിടേക്ക് മാറി നിന്നു….

എന്താടോ പറ്റിയത്…
റൂഹ് തന്നെ അടിച്ച് എന്ന് കുട്ടികൾ വന്ന് പറഞ്ഞ്…
കാരണം എന്താണ്???

ഞാൻ അവനെ ഒന്ന് കാണുന്നുണ്ട്…
കളിച്ച് കളിച്ച് ഇപ്പൊ അവൻ സ്ഥല കാല ബോധം പോലും ഇല്ല..ഒരു പെൺകുട്ടിയെ ആണോ public ആയി അടിക്കുന്നത്….
Shey…

ദേഷ്യം കൊണ്ട് അദ്ദേഹം വരാന്തയിൽ ആഞ്ഞ് അടിച്ച്……

It’s oke sir…
തെറ്റ് എന്റെ ഭാഗത്ത് ആണ്..

ഇത് ഒരു issue ആക്കണ്ട…

എന്നാലും വന്ന് കയറിയ ദിവസം തന്നെ….!!

Shey അവന് ഒരു ബോധവും ഇല്ലാതെ നടക്കുവാ…

സാരമില്ല sir…

ഒരുപാട് വേദനിചൊ??

ഇല്ല sir…
I am oke…

എന്നാലും…ഞാൻ അവനെ വിളിച്ച് കൊണ്ട് വരാം…ഒരു സോറി പറഞ്ഞിട്ട് മതി ബാക്കി ഉള്ള കാര്യം…

വേണ്ട sir…

ഇയാള് ഒന്നും പറയണ്ട…
Come with me…

എന്നെയും കൂട്ടി കൊണ്ട്..apple തോട്ടത്തിലേക്ക് പോയി….

അവിടെ ഒരു ബെഞ്ചിൽ ആയി..ഞാൻ ഇരുന്നു…
തൊട്ട് അടുത്ത് ആയി സാറും…

അവൻ ഇപ്പൊ വരും….

Sir….

പിന്നെ നഥ…
ഇയാള് ഇങ്ങനെ സാർ സാർ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം അല്ല..
ഇയാള് എന്ന് അല്ല..ആരും എന്നെ sir എന്ന് വിളിക്കുന്നത് ഇഷ്ടം അല്ല…

എന്റെ പേര് അജ്മൽ എന്നാണ്..
എല്ലാവരും short ആയി അജു sir എന്നാണ് പറയുന്നത്…

പേര് ചേർത്ത് ഉള്ള സാർ വിളി ആണ് എനിക്ക് ഇഷ്ടം….

അജു sir ഓരോന്ന് പറയുന്നുണ്ട് എങ്കിലും..
ഞാൻ ഒരു തരം മരവിപ്പ് പോലെ ഇരുന്നു….

എന്താ അജു സാറേ പ്രശ്നം??

എന്റെ അടുത്ത് ആയി കേട്ട ശബ്ദ്ത്തിന്റെ ഉടമയെ ഞാൻ തിരിഞ്ഞ് നോക്കി….

റൂഹ്….
ആ മുഖത്തേക്ക് ഒന്ന് നോക്കാൻ ഞാൻ ഭയന്നു….

Da.. നീ ഇവിടെ വന്ന് ഇരിക്ക്…..

എനിക്ക് ഇരിക്കാൻ ഒന്നും സമയം ഇല്ല..
വിളിച്ച കാര്യം പറ….

നീ ഇവളെ തല്ലിയോ??

മ്മ്…

മൂളാൻ അല്ല പറഞ്ഞത്..say yes or no??

Yes … ഞാൻ തല്ലി….
ഒരെണ്ണം കൂടി കൊടുക്കാൻ പറ്റിയില്ല…..

വന്നു പരാതി പറഞ്ഞ് കാണും അല്ലേ…

ഒരു പുച്ഛത്തോടെ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞ് നിർത്തി…

എന്നാലും നീ എന്ത് പണി ആണ് കാണിച്ചത്….ഒരു പെൺകുട്ടി അല്ലെട….

ഈ റൂഹിന് അങ്ങനെ വേർ തിരിവ് ഒന്നും ഇല്ല..കൊടുക്കാൻ തോന്നിയ കൊടുക്കും….

നിനക്ക് അതിൽ പരാതി ഉണ്ടോടി….

എന്റെ കണ്ണുകളിൽ നോക്കി…അവൻ അത് ചോദിച്ചപ്പോൾ …
ഉത്തരം ഇല്ലായിരുന്നു എന്റെ പക്കൽ…

ഉണ്ടോ എന്ന്…
ഉണ്ടെങ്കിൽ ദാ ഇപ്പൊ ഇവിടെ വെച്ച് പറയണം…..
ഉണ്ടോ???

ഇല്ല…എനിക്ക് ഒരു പരാതിയും ഇല്ല….

കേട്ടല്ലോ…അവൾക്ക് ഇല്ലാത്ത പരാതി സാറിന് വേണ്ട…
കാര്യം നമ്മൾ chunkukal ആണ്…
പക്ഷേ…
ഇവള് എന്റെ personal കാര്യത്തിൽ ആണ് ഇടപെട്ടത്….
അതിന് ആണ് ഞാൻ കയ്യ് വെച്ചതും….

കാര്യം അറിയാതെ വെറുതെ സാർ ഇടപെടേണ്ട….

റൂഹേ…നീ കുറച്ചും കൂടി ബോധത്തോടെ ഒക്കെ ഒന്ന് നടക്കാൻ നോക്കണം…
ഇന്ന് ഞാൻ രാവിലെ വന്നില്ലയിരുന്ന് എങ്കിൽ കാണാം ആയിരുന്നു…

എന്ത് കാണാൻ…തല്ലേണ്ടവന്മരെ തല്ലും..കൊല്ലേണ്ടവന്മരെ ഞാൻ കൊല്ലും…
അത് ആണായാലും പെണ്ണ് ആയാലും…

എന്നെ തറപ്പിച്ച് ഒരു നോട്ടം നോക്കിയിട്ട്….
മുണ്ട് മടക്കി കുത്തി കൊണ്ട് അവൻ പോയി…

I am sorry nadha… അവന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു….

അയ്യോ..sir it’s oke….
എനിക്ക് പ്രശ്നം ഇല്ല…

എന്ന ഇയാള് ക്ലാസിലേക്ക് പോകാൻ നോക്ക്….
തുടങ്ങി കാണും…
നമുക്ക് പിന്നെ കാണാം…

ക്ലാസ് റൂം ഇലേക്ക് പോയ എന്റെ കണ്ണുകൾ ആരെയോ കാര്യമായി തിറയുന്നുണ്ടയിരുന്ന്…
ക്ലാസ്സ് തുടങ്ങിയത് കാരണം ആരും അവിടെ എവിടെയും ഇല്ലായിരുന്നു….

ഒരു ഇടവഴിയിൽ കൂടി വേണം നടന്നു buildingekk എത്താൻ….
എന്റെ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല….

പെട്ടന്ന് ആണ് എന്റെ മുന്നിൽ രണ്ട് മൂന്ന് ആളുകൾ വന്ന് നിന്നത്….
അതിൽ ഒരാളെ കണ്ടതും എന്റെ നെഞ്ച് ഇടുപ്പുവർധിച്ച് കൊണ്ട് ഇരുന്നു…

സക്കറിയ….

എവിടേക്ക് ആണ് ..തമ്പുരാട്ടി…??
കൂടെ ഉള്ള ഒറ്റ കാലി എവിടെ…

ഷോ…അവള് കാണും എന്ന് ആണ് ഞാൻ കരുതിയത്…

സാരമില്ല….അവൾക്ക് കൊടുക്കുന്നതും നിനക്ക് തരുന്നതും ഒരുപോലെ അല്ലേ…

ആ മുഖം ഒന്ന് പോക്കിക്കെ….
ചേട്ടൻ മാരു ആ മൊഞ്ച് ഒന്ന് കാണട്ടെ….

ഞാൻ പതിയെ പിന്നിലേക്ക് ചുവട് വയ്ക്കാൻ തുടങ്ങി….

അയ്യോ…ഇങ്ങനെ പേടികല്ലെ…
മുഖം ഒന്ന് കാണിക്കാൻ അല്ലേ പറഞ്ഞുള്ളൂ….

മോള് ആയിട്ട് കാണിച്ചിലെങ്കിൽ…
ബലമായി ഈ ചേട്ടന്മാർ വേറെ പലതും കാണും…..

അവരുടെ വാക്കുകൾ ഓരോന്ന് കേൾക്കും തോറും എന്റെ മിഴികൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി….

ചുണ്ടിൽ cig കത്തിച്ച് പിടിച്ച് കൊണ്ട്..സക്കറിയ എന്റെ നേരെ നടന്നു അടുത്ത്….

നീ കാണിക്കില്ല അല്ലേ…..

അതും പറഞ്ഞ് ബലമായി എന്റെ കയ്യിൽ കയറി പിടിച്ചു….

ബുർക്ക പിടിച്ച് പൊക്കാൻ തുനിഞ്ഞതും ഞാൻ എങ്ങനെയോ തള്ളി ഇട്ട് കൊണ്ട് തിരിഞ്ഞ് ഓടി…

Bulidinginte പടികൾ കയരുന്നതിന് ഒപ്പം ഞാൻ പിന്നിലേക്ക് നോക്കി കൊണ്ട് ഇരുന്നു…
ആ ഓട്ടം ചെന്ന് അവസാനിച്ചത് ആരെയോ ചെന്ന് ഇടിച്ച് നിന്നപ്പോൾ ആണ്….

എന്റെ ഹൃദയം വീണ്ടും ഇടിക്കാൻ തുടങ്ങി…

നിവർന്നു നോക്കിയതും…
റൂഹ്

എവിടെ നോക്കി ആണ് നടക്കുന്നത്…
മര്യാദയ്ക്ക് നടക്കാൻ അറിയാവുന്നവർ മാത്രം ഇങ്ങനെ ഉള്ളത് ഇട്ട് കൊണ്ട് നടന്നാൽ മതി…
അല്ലാത്ത പക്ഷം…
മാന്യമായുള്ള വേറെ ഏതെങ്കിലും ഡ്രസ്സ് ഇട്ട് വാ….

നീ ആരെയാണ് ഈ നോക്കുന്നത്….

അത്…
നിറഞ്ഞ് ഒഴുകുന്ന എന്റെ മിഴികളെ ഒരു അമ്പരപ്പ് ഓടെ അവൻ നോക്ക് നിന്ന്…

എന്താ പറ്റിയത്…

ഞാൻ വീണ്ടും തിരിഞ്ഞ് നോക്കിയതും…
അവന്മാർ പടി കയറി വന്നു കഴിഞ്ഞിരുന്നു…

റൂഹ് നേ കണ്ടതും….
അവർ
പതിയെ പിന്നിലേക്ക് കാലുകൾ വെക്കാൻ തുടങ്ങി……

എന്നെ പിടിച്ച് മാറ്റി കൊണ്ട്….

മുണ്ട് മടക്കി …
അവന്മാരുടെ പിന്നാലെ ഇറങ്ങി ഓടി……

അപ്പോഴേക്കും…
ക്ലാസിൽ നിന്നും എല്ലാവരും വന്ന് എത്തിയിരുന്നു….

അവരെയും കൂട്ടി ഞാൻ ഗ്രൗണ്ടിലേക്ക് പോയി….

ചെന്ന് എത്തിയതും ഞാൻ കണ്ടൂ…
ഒരു ദയയും ഇല്ലാതെ….
സക്കറിയയെ മരത്തിൽ ചേർത്ത് നിർത്തി ഇടിക്കുന്നത്…..

പോക്കറ്റിൽ നിന്നും ഒരു cig എടുത്ത് കൊണ്ട്…
കത്തിച്ചിട്ട്….
അവന്റെ കയ്യിൽ പല ഇടത്ത് ആയി അമർത്തി പിടിച്ചു……

ഇത് എന്തിനാണ് എന്ന് നിനക്ക് അറിയാം….
ഇനി മേലാൽ….
ഏതെങ്കിലും പെൺകുട്ടി യെ നീ rage ചെയ്ത് എന്ന് ഞാൻ അറിഞ്ഞാൽ…..

അറുത്ത് ഏറിയും നിന്നെ തുണ്ടം തുണ്ടം ആയി…..

പിന്നെ…ഞാൻ അവളെ തല്ലി….
അത് അവള് ചെയ്ത ഒരു തെറ്റിന് ഞാൻ കൊടുത്ത ശിക്ഷ ആണ്….

പക്ഷേ….
വേറെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ…
ഇവളെ എന്ന് അല്ല….
ഒരു പെണ്ണിനേയും നോവിച്ചൽ ഇതായിരിക്കും അവസ്ഥ…കേട്ടല്ലോ…
ചിലപ്പോൾ ഇതിലും വലുത് ആയിരിക്കും…..

അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും….
മരത്തിന്റെ അടുത്ത് ആയി കിടന്ന ഒരു തടി കഷ്ണം എടുത്ത് കൊണ്ട് അവൻ പാഞ്ഞ് വന്ന്…..

എതിർക്കാൻ തുനിഞ്ഞ.
റൂഹ് സൈഡിലേക്ക് ആഞ്ഞതും….. ആ തടി കഷ്ണം വന്ന് എന്റെ കയ്യ് തണ്ടയിൽ തട്ടി വീണ്….

ആ…

വേദന കൊണ്ട് ഞാൻ നിലത്തേക്ക് ഇരുന്നു…..

Daa… അലറി കൊണ്ട് അവന്റെ അടുത്തേക്ക് റൂഹ് പാഞ്ഞ് അടുത്ത്…

അത് കണ്ടതും….
സക്കറിയ അവന്റെ നേരെ പാഞ്ഞ് അടുത്ത്……

നിർത്ത്…..
ഇടയ്ക്ക് കയറി വന്നു കൊണ്ട് അജു സാർ അവരെ പിടിച്ച് മാറ്റി….

എത്ര പിടിച്ച് മാറ്റിയിട്ടും….
റൂഹിന്റെ കണ്ണിലെ പക കെടുന്ന് ഇല്ലായിരുന്നു…..

റൂഹേ…നിർത്താൻ ആണ് ഞാൻ പറഞ്ഞത്….
വന്നേ….

എന്നെ ആരൊക്കെയോ ചേർന്ന് അവിടുത്തെ വരാന്തയിൽ ഇരുത്തി….

Nadha… ചതവ് കാണും…
ഹോസ്പിറ്റലിൽ പോയിട്ട് വരാം….

വന്നെ…
സാരമില്ല സാർ…

Nadha…ഇയാളോട് വരാൻ ആണ് പറഞ്ഞത്…

റൂഹേ..നീയും കൂടി വാ….

ഞാൻ ഇല്ല…. ഏറ്റു എടുത്ത sir തന്നെ കൊണ്ട് പോയാ മതി….

നീ എന്താണ് ഇങ്ങനെ?

വന്നു കയറിക്കെ…

ഞാൻ ഇല്ലെന്ന് പറഞ്ഞില്ലേ…

റൂഹേ..നീ കളിക്കാൻ നിൽക്കാതെ വന്ന് കയറൂ…

കാറിന്റെ മുന്നിൽ ആയി അവർ രണ്ടു പേരും..
പിന്നിൽ ആയി ഞാനും…ഇരുന്നു

പോകുന്ന വഴിയിൽ മുഴുവനും മൗനം മാത്രം ആയിരുന്നു….

കണ്ണാടിയിൽ കൂടി ഞാൻ കണ്ട്….
റൂഹ് ഇന്റെ മിഴികൾ നിറഞ്ഞ് ഇരിക്കുന്നത്….

എന്തോ ഒരു വലിയ പ്രശ്നം അവനെ അലട്ടുന്നത് പോലെ എനിക്ക് തോന്നി…..

കുറച്ച് നേരം പുറത്തേക്ക് നോക്കി ഇരുന്നപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്….
Front mirror il കൂടി എന്നെ തന്നെ നോക്കി ഇരിക്കുന്ന അജു സാറിനെ…

ഞാൻ നോക്കി എന്ന് അറിഞ്ഞതും…അദ്ദേഹം നോട്ടം മാറ്റി…
കണ്ണുകൾ അടച്ച് കൊണ്ട് ഒരു ചമ്മിയ ചിരി ചിരിച്ചത് ഞാൻ ഇപ്പുറത്ത് വശത്ത് കൂടി കണ്ട്……

ഇയാള് ഹോസ്റ്റലിൽ ആണോ???

മൗനത്തെ കീറി പറിച്ച് കൊണ്ട് അജു സാർ ചോദിച്ച് തുടങ്ങി….

അതേ….

നാട് എവിടെയാ…ഇവിടെ തന്നെ ആണോ??

അത്….

അതേ ഹോസ്പിറ്റലിൽ എത്തി…
സാറിന്റെയും കുട്ടിയുടെയും കുശലാന്വേഷണം പിന്നേട് ആവാം….

ഇപ്പൊ നീ ഇറങ്ങാൻ നോക്ക്…എനിക്ക് ഒരിടത്ത് പോകാൻ ഉണ്ട്…

അത് എന്ത് മര്യാദ ആണ് റൂഹേ…
അവളെ ഒറ്റക്ക് വിടാനോ???

ഒന്നാമത് ഇരുട്ട് തുടങ്ങി….

ഈ റൂഹിന് ഇത്രയും മര്യാദ ഉള്ളൂ….
എടാ..

ഞാൻ car പാർക്ക് ചെയ്തിട്ട് വരാം…നീ ഒന്ന് കൂടെ പോ…

സാറിന് ഒരു ദഹിപ്പിക്കുന്ന നോട്ടം കൊടുത്തിട്ട്….

എന്റെ കൂടെ അവനും വന്ന്….

കയ്യുടെ x ray എടുത്തപ്പോൾ കുഴപ്പം ഒന്നും കണ്ടില്ല…
ഒരു ചെറിയ ചതവ് മാത്രം ഉണ്ടായിരുന്നു ഉള്ളും…
അത് bandage കൊണ്ട് ചുറ്റി തന്ന് …

ഓരോന്ന് നോക്കി കൊണ്ട്…അവൻ വാതിലിന്റെ അടുത്ത് നിന്ന്….
പതിയെ അവിടെ നിന്ന് കൊണ്ട് cig വലിക്കാൻ തുടങ്ങി….

ഇവിടെ നിന്ന് cig വലിക്കാൻ പാടില്ല…
പുറത്ത് പോകണം Mr.

ഒരു nurse വന്ന് അത് പറഞ്ഞതും എന്നെ ഒന്ന് തറപ്പിച്ച് നോക്കി….
എന്ത് കൊണ്ടോ….എനിക്ക് ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല…

ബുർക്കക്ക് ഉള്ളിൽ കൂടി ഞാൻ പൊട്ടി ചിരിക്കുകയാണ് എന്ന് അവനു മനസ്സിലായി….

രൂക്ഷമായ ഒരു നോട്ടം എനിക്ക് തന്നിട്ട് അവിടുന്ന് ഇറങ്ങി പോയി…

റബ്ബേ…ഞാൻ പെട്ടോ…
ഇനി എങ്ങനെ തിരിച്ച് പോകും…..

പുറത്ത് ഇറങ്ങിയ ഞാൻ അവിടെ മുഴുവനും റൂഹിന് വേണ്ടി ഒരു തിരച്ചിൽ നടത്തി…

ഹലോ…nadha കഴിഞ്ഞോ??

ആ കഴിഞ്ഞ് സാർ!!

ആരെയാണ് താൻ നോക്കുന്നത്…

അത് എന്റെ കൂടെ കൂട്ടിനു സാർ പറഞ്ഞ് വിട്ട ആളിനെ തന്നെ…..

അവൻ പോയി കാണും…
അത് അങ്ങനെ ഒരു type ആണ്….
ഞങ്ങൽ ഇവിടെ വന്ന സമയം മുതൽ നല്ല സുഹൃത്തുക്കൾ ആണു….
എന്നെ അജു എന്ന് വിളിക്കാൻ ഉള്ള അധികാരം ഞാൻ അവനു മാത്രമേ കൊടുത്തിട്ട് ഉള്ളൂ….അവന്റെ സ്വഭാവം എനിക്ക് അത് കൊണ്ട് നല്ലത് പോലെ അറിയാം…

ഇയാള് വാ..ഞാൻ കൊണ്ട് ആക്കം…

അത് വേണ്ട സാർ…
ഇവിടുന്ന് കുറച്ച് പോയാൽ മതി…hostel എത്തും…..

എന്ന പിന്നെ അങ്ങനെ ആയിക്കൊട്ടെ….
ഒരു പെൺകുട്ടിയെ ഒന്നിനും നിർബന്ധിക്കരുത്….
ഇങ്ങോട്ട് വന്നപ്പോൾ രണ്ട് പേര് ഉണ്ടായിരുന്നു…ഇതിപ്പോൾ ഞാൻ മാത്രം അല്ലേ ഉള്ളൂ…its oke…

ഒരു പുഞ്ചിരിയിൽ ഞാൻ അതിനുള്ള മറുപടി ഒതുക്കി കൊണ്ട്…അവിടുന്ന് ഹോസ്റ്റലിൽ പോയി….

എന്റെ കൺ തടങ്ങളിക് തള കെട്ടി നിൽക്കുന്ന കണ്ണീർ കണം നിനക്കായി പരിണമിച്ചത് ആണ്…
നിന്റെ പ്രണയത്തിന് സാഗരത്തിൽ ഒഴുകി ചേർന്ന എന്റെ ഹൃദയത്തിന്റെ നോവ് ആണ് അത്”
ഇശൽ റൂഹ്

നിലാവിനെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാട് ആകുന്നു….
ഇഷാ….
നീ എവിടെയാണ്……
ഈ നക്ഷത്ര കൂട്ടങ്ങൾക്ക് ഇടയിൽ നീ ഉണ്ട് എന്ന് ഒരിക്കലും ഞാൻ വിശ്വസിക്കില്ല…..

എന്തിനാണ്….നീ ഒരു തീരാ നോവ് ആയി മാറുന്നത്….
അങ്ങനെ എന്നെ വിട്ടു പിരിയാൻ കഴിയുമോ???

എന്റെ ഹൃദയത്തില് പതിഞ്ഞത് നിന്റെ രൂപം അല്ല…നിന്റെ റൂഹ് ആണ് ഇഷാ….
അത് ഇന്നും മിടികുന്നുണ്ട്….
പിന്നെ എങ്ങനെയാണ്….
നീ ഇല്ലാതെ ആയി എന്ന് ഞാൻ വിശ്വസിക്കേണ്ടത്…..

എവിടെയോ എന്നെ ചുറ്റി പറ്റി തന്നെ നിന്റെ ഗന്ധം ഉണ്ട്….
തണുത്ത കാറ്റിന്റെ ഒപ്പം അത് ഞാൻ എന്നും അനുഭവിക്കരുള്ളത് ആണ്….

നമ്മൾ പറഞ്ഞ് തീർത്ത പ്രണയം പോലെ പരിശുദ്ധം വേറെ എന്താണ് ഉള്ളത്…

ഇഷാ….
I really love you…..

നീ ഇല്ലാതെ ഞാൻ വെറും ശൂന്യം ആണ്….
നിനക്ക് വേണ്ടിയാണ് ഞാൻ ഇന്ന് കാത്തിരിക്കുന്നത്….
നിന്റെ തിരിച്ച് വരവിന് വേണ്ടിയാണ് ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നത്…

.

Leave a Reply

Your email address will not be published. Required fields are marked *