Part 2
പടികൾ കയറുന്നതിനു ഒപ്പം…തിരിഞ്ഞ് കൊണ്ട് ഒരു പുഞ്ചിരിയോടെ ഞാൻ എന്റെ പേര് പറഞ്ഞ്…
ഞാൻ നദാനിയ….
നദാനിയ മാലിക്….!!
നഥ….
Happy to meet you….
ഒരു നേർത്ത പുഞ്ചിരിയിൽ ആ സംഭാഷണം അവിടെ അവസാനിപ്പിച്ച് കൊണ്ട് ഞാൻ ക്ലാസ്സ് റൂം തിരഞ്ഞ് നടന്നു….
പക്ഷേ മനസ്സ് മുഴുവനും…വേറെ എവിടെയോ ആയിരുന്നു….
Shey…
സാറിന്റെ പേര് പോലും ചോദിക്കാൻ കഴിഞ്ഞില്ലല്ലോ….
കണ്ട മാത്രയിൽ എന്താണ് എനിക്ക് ഇങ്ങനെ തോന്നുന്നത്….
റബ്ബേ…..
എല്ലാ കഥയിലെ പോലെ…
ഇനി വല്ല പ്രണയമോ മറ്റോ ആണോ???
ആവോ…സ്വന്തമായി തലക്ക് ഒന്ന് കൊട്ടി കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് കയറി…..
Teacher അപ്പോഴേക്കും ക്ലാസ്സ് എടുത്ത് തുടങ്ങി ഇരുന്നു….
Miss…
May I get in….
Yes..you may please…
New admission ആണോ???
അതേ ….
May I know you name???
I am Nadaniya malik….
Nadha… അത് മതി അല്ലേ…
ഒരു സ്നേഹത്തോടെ എന്റെ തോളിൽ തട്ടി കൊണ്ട് ടീച്ചർ അത് പറഞ്ഞപ്പോൾ…ഒരു പ്രതേക അനുഭൂതി ആയിരുന്നു എനിക്ക്…..
കണ്ണുകൾ മാത്രം കാണാവുന്ന എന്റെ രൂപത്തെ എല്ലാവരും അതിശയത്തോടെ തന്നെ നോക്കി ഇരുന്നു….
ക്ലാസിൽ കയറിയ പാടെ…എല്ലാവരെയും ഒന്ന് ഒരു റൗണ്ട് നോക്കി വെച്ച് ….
എല്ലാവരുടെയും കണ്ണുകൾ എന്റെ പുറത്ത് ആണ് എന്ന് മനസ്സിലായപ്പോൾ…
ഒന്ന് നിവർന്നു നോക്കാൻ പോലും ഞാൻ മടിച്ചു…..
ഇരു വശത്ത ആയി arrange ചെയ്ത് ഇട്ടിരിക്കുന്ന bench inte നടുവിലൂടെ ഞാൻ നടന്നു പോയപ്പോൾ…
അടക്കം പറഞ്ഞ് ഉള്ള ചിരിയും….സംസാരവും എല്ലാം എന്റെ കാതിൽ മുഴങ്ങി കൊണ്ടേ ഇരുന്ന്….
എടാ..നോക്കിയേ…
അറബിക്കഥയിലെ രാജകുമാരിയുടെ കണ്ണുകൾ ആണ്…
ഇങ്ങനെയും ഉണ്ടോ കണ്ണുകൾ….
ആരോ എന്റെ കണ്ണുകളെ കുറിച്ച് പറയുന്നത് കേട്ട്..ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി…..
എന്റെ നോട്ടം മനസിലായിട്ട് ആവണം…പിന്നീട് ആരും തന്നെ ഒന്നും പറഞ്ഞില്ല…..
ക്ലാസ് മുറിയുടെ ഏറ്റവും പിന്നിൽ ആയി ഒഴിഞ്ഞ് കിടന്ന് ബെഞ്ചിൽ ഞാൻ ചെന്ന് ഇരുന്നു….
പിന്നോട്ട് ഉള്ള കാഴ്ചകൾ എന്റെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ തന്ന്
ദൂരേ പാതി തെളിഞ്ഞ മലയും….
ആ മലയുടെ പച്ചപ്പിനെ പുണരുന്ന കൊടാമഞ്ഞും…..
കാറ്റിന്റെ ഒപ്പം എന്നെ തഴുകി ഉണർത്തുന്ന മഞ്ഞ് കണവും…
എല്ലാം ഒരു തരം അനുഭൂതി എനിക്ക് നൽകി
..
.
Attender വന്ന് വിളിച്ചപ്പോൾ…
ടീച്ചർ തൽകാലം എടുത്ത് കൊണ്ട് ഇരുന്ന ക്ലാസ്സ് നിർത്തിയിട്ട് പോയതും…
എല്ലാവരും കൂടി ഒരുപോലെ ആയിരുന്നു തിരിഞ്ഞ് എന്നെ നോക്കിയത്…..
അവരുടെ ആ നോട്ടം എന്നിൽ ഭീതി ഉണർത്തി….
പരസ്പരം ഓരോ തമാശയും പറഞ്ഞ്…
എന്റെ രൂപത്തെ അവർ ഒരുപാട് കളിയാക്കുനുണ്ടയിരുന്ന്……..
ആരും ഒന്ന് അടുത്തേക്ക് വന്നു സംസാരിക്കുന്നു പോലും ഇല്ലായിരുന്നു…
എന്റെ കണ്ണുകളുടെ സൗന്ദര്യത്തെ കുറിച്ച് പലരും അടക്കം പറയുന്നത് കേട്ടു…..
ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ എന്റെ നാവ് വളരെ അധികം ആഗ്രഹിക്കുന്നുണ്ടയിരുന്ന്….
ബാഗിൽ നിന്ന് എടുത്ത് വെച്ച ബുക്ക് പതിയെ മറിച്ച മറിച്ച് ഇരുന്നു…
ഒരു കാര്യവും ഇല്ലെന്ന് അറിഞ്ഞിട്ടും…
ചുറ്റും ഉള്ളവരിൽ നിന്നും ഒന്ന് രക്ഷപെടാൻ അത് മാത്രം ആയിരുന്നു ഉപാധി….
അങ്ങ് ഇങ്ങായി നോക്കിയും….
തിരിഞ്ഞും മറിഞ്ഞും ഇരികുന്നതിന്റെ ഇടയിൽ ആണ്….
ക്ലാസിന്റെ കണ്ണാടി ജനലിൽ കൂടി ഞാൻ ഒരു രൂപം കണ്ടത്…….
വാതിലിൽ ചാരി നിന്നു കൊണ്ട് സംസാരിക്കുന്ന സാർ….
ഒരു കയ്യ് പോക്കറ്റിൽ വെച്ചിട്ട് ഉണ്ട്..
ഇടയ്ക്ക് ഇടയ്ക്ക്…bracelet പിടിച്ച് മുകളിലേക്ക് വെക്കുന്നു ഉണ്ട്….
താടിക്ക് കയ്യും കൊടുത്ത് …..
ഞാൻ ആ കാഴ്ച കാണുന്നത് തുടർന്ന്…..
ആരോടാണ് സംസാരിക്കുന്നത് എന്ന് അറിയാൻ വേണ്ടി .
ഞാൻ ഇരുന്ന ഇടത്ത് നിന്ന് കുറച്ചും കൂടി മാറി ഇരുന്നു…
കണ്ണാടിയിൽ കൂടി തെളിഞ്ഞ് വന്ന ആ രൂപം കണ്ടതും…
എന്റെ കാലുകൾ വിറക്കാൻ തുടങ്ങി…
Alloh…പിശാച്….
പറഞ്ഞത് കുറച്ച് ഉറച്ച് ആയി പോയി എന്ന് എല്ലാവരും എന്നെ തിരിഞ്ഞ് നോക്കിയപ്പോൾ ആണ് മനസ്സിലായത്….
ഞാൻ ഒന്നും അറിഞ്ഞിട്ട് ഇല്ലാത്ത ഭാവത്തിൽ വീണ്ടും എടുത്ത് വെച്ചിരുന്ന ബുക്കിൽ ശ്രദ്ധ ചെലുത്തി…
അല്ല പിന്നെ…
വീണ്ടും എന്റെ കണ്ണുകൾ പുറത്തെ കാഴ്ചയിലേക്ക് പോയി….
കൈകൾ ചുറ്റി പിണഞ്ഞു കൊണ്ട്…
വാതിലിൽ ചാരി നിന്നു സാറിനോട് സംസാരിക്കുന്ന ആ രൂപം…
ഒരൽപം പുഞ്ചിരി പോലും വിടരാത്ത ആ മുഖം കാണും തോറും..ഞാൻ പോലും അറിയാതെ എന്റെ കയ്യ് തടവി പോയി….
എന്നാലും…വല്ലാത്ത ചെയ്ത് ആയി പോയി…
ബുർക്കക് ഉള്ളിൽ കൂടി അയാളെ നോക്കി മതിവരുവോളം കൊഞ്ഞനം കുത്തി…
എന്റെ പ്രവർത്തികൾ ഒരാള് നിരീക്ഷിക്കുന്നുണ്ട് എന്ന് പിന്നീട് ആണ് മനസിക്കിയത്…..
എന്റെ നേരെ ഉള്ള മൂന്നാമത്തെ ബെഞ്ചിൽ ഇരിക്കുന്ന ഒരു പെൺകുട്ടി എന്നിൽ തന്നെ നോട്ടം എറിഞ്ഞേക്കുകയായിരുന്നു …
ഒരു ചമ്മിയ ചിരി അവൾക്ക് കൊടുത്തിട്ട് ഞാൻ വീണ്ടും പുസ്തകത്തിലെ ക്ക് കമന്നു വീണു….
മനസ്സ് മുഴുവനും…..
ഒരാളുടെ മിഴികൾ മാത്രം ആയിരുന്നു…..
എന്റെ ചിന്തകൾക്ക് വിരാമം കുറിച്ച് കൊണ്ട് ടീച്ചർ വീണ്ടും ക്ലാസ്സിലേക്ക് കയറി വന്നു….
ഒപ്പം ഒരു പെൺ കുട്ടിയും ഉണ്ടായിരുന്നു…..
അവള് wheel ചെയറിൽ ആയിരുന്നു….
എല്ലാവരെയും അവള് മാറി മാറി നോക്കി ഇരുന്നു……
ഒഴിഞ്ഞ് കിടന്ന എന്റെ ബെഞ്ച് അവൾക്ക് ടീച്ചർ ചൂണ്ടി കാണിച്ച് കൊടുത്ത്…
ഞാൻ ആണെങ്കിൽ അത് കണ്ടതും ഒരുപാട് happy ആയി…
പകുതി വരെ wheel chair ഉരുട്ടി കൊണ്ട് നീങ്ങി വന്ന അവളെ ഞാൻ ആയിട്ട് പിടിച്ച് ഇരുത്തി….
എല്ലാവരും എനിക്കും അവൾക്കും ആയി ഒരു പുഞ്ചിരി നൽകി….
Everyone please listen here….
She is our new admission…
Fidha എന്നാണ് name…
Actually ഈ കുട്ടി നമ്മുടെ last year student ആണ്…
Exam ആകാറയപ്പോൾ ആണ് ഇവൾക്ക് ഒരു accident പറ്റിയത്…
And she lost her one leg….
പിന്നെ discontinue ചെയ്യേണ്ടി വന്നു…
അങ്ങനെയാണ് നിങ്ങളുടെ കൂടെ ഇവിടെ എത്തിയത്….
ടീച്ചർ അത് പറഞ്ഞപ്പോൾ…
ഞാൻ അവളുടെ മുഖത്തേക്ക് ഒരിക്കൽ കൂടി ഒന്ന് നോക്കി…
പുഞ്ചിരി മാത്രം പ്രകാശിച്ചു നിൽക്കുന്ന അവളുടെ അധരങ്ങൾക്ക്…
ഒരു കുറവും ഇല്ലായിരുന്നു….
എന്തോ അവളെ കാണുമ്പോൾ എല്ലാം..
മനസ്സിന് ഒരു സന്തോഷം കിട്ടി കൊണ്ടേ ഇരുന്നു…..
അവളെ തന്നെ നോക്കി ഇരുന്ന എന്റെ മുഖത്തേക്ക് അവള് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു…
നിറഞ്ഞ് വന്ന എന്റെ മിഴികളെ ചൂണ്ടി കാണിച്ച് എന്ത് പറ്റി എന്ന് ചോദിച്ചു…
ഒന്നും ഇല്ല എന്ന് പറഞ്ഞ് കൊണ്ട് ഞാൻ അവളിൽ നിന്നും മുഖം മാറ്റി…..
അതേ…
ഞാൻ fidha….
കുട്ടിടെ പേര് എന്താണ്???
ഞാൻ nadha …nadhaniya maalik….
Nice to meet you…
Fidha… ഞാൻ ആരും ഇല്ലാതെ ഇങ്ങനെ ഒറ്റകു ഇരുന്നപ്പോൾ ആണ്….ഇയാളെ കിട്ടിയത്…
Now I am happy da…
എന്ത് കൊണ്ടോ…ഒരു പ്രതേക ബന്ധം എനിക്ക് അവളോട് തോന്നി…..
അങ്ങനെ ഞാൻ മാത്രം ആയി സ്ഥാനം ഉറപ്പിച്ച ആ ബെഞ്ചിലേക്ക് അവളും കടന്ന് വന്നും..
ഒരു രണ്ട് മണിക്കൂർ കൊണ്ട് തന്നെ…
മൂന്നാമത് ഒരാള് ഞങ്ങൾക്ക് ഇടയിൽ വേണ്ട എന്ന കഠിനമായ തീരുമാനം വരെ ഞങ്ങൽ എടുത്തിരുന്നു….
കുശലാന്വേഷണം ഒക്കെ നടത്തി കൊണ്ട് ഇരുന്നപ്പോൾ ആണ്…
രണ്ട് മൂന്ന് പേരെയും കൂട്ടി നേരത്തെ ഗ്രൗണ്ടിൽ അടി ഉണ്ടാക്കിയ അവൻ കയറി വന്നത്…
ആ രോക്ഷം നിറഞ്ഞ മുഖം കാണും തോറും ഞാൻ ഇല്ലാതെ ആയി പോകുന്ന പോലെ തോന്നി….
ഞങ്ങൾ ഇരുന്ന ബെഞ്ച് ലക്ഷ്യം വെച്ച് നടന്നു വരുന്ന അവനെ കണ്ടതും ഞാൻ ഒരു കാര്യം തീരുമാനിച്ച്….
എന്റെ അവസാനം ആണ് ഇന്ന് എന്ന്…
ഒന്നെങ്കിൽ ഞാൻ കോഷ്ഠി കാണിച്ചത് കണ്ടിട്ട് ഉണ്ടാകും…
പക്ഷേ എങ്ങനെ കാണാൻ ആണ്… ബുർക്കാക്ക് ഉള്ളിൽ കൂടി അല്ലേ ഞാൻ കാണിച്ചത്….
റബ്ബേ…
തണുത്ത് ഉറഞ്ഞ കൈകളെ ഒന്ന് ചൂട് അക്ക്കൻ ഉള്ള ത്രാണി പോലും ഇല്ലാതെ…രണ്ട് കയ്യും കോർത്ത് കൊണ്ട് ഞാൻ ഇരുന്നു…
എന്നെ തന്നെയാണ് ലക്ഷ്യം എന്ന് അറിഞ്ഞതും ഞാൻ കണ്ണുകൾ പതിയെ അടച്ച് കൊണ്ട് ഇരുന്നു……
എങ്ങനെ ഉണ്ട്….
Next year join ചെയ്താൽ പോരായിരുന്നോ???
എന്നോട് അല്ലേ??
പതിയെ ഞാൻ കണ്ണുകൾ തുറന്ന് നോക്കിയതും….
ബെഞ്ചിൽ കയ്യ് വെച്ച് കൊണ്ട് മുട്ട് കുത്തി ഇരുന്നു fidhayod സംസാരിക്കുന്ന അവനെ ആണ് കണ്ടത്…
സാരമില്ല ikka….
ഞാൻ ok ആണ്…
ഒരു വർഷം കൂടി പോയാൽ ശേരിയാവില്ല….
എന്നാലും കുറച്ചും കൂടി ഒക്കെ ഒന്ന് കഴിഞ്ഞിട്ട് മതിയായിരുന്നു….
ഇയാൾക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയുമോ???
എന്റെ തൊട്ട് അരികിൽ ആയി കൈകൾ വേചേക്കുന്ന അവന്റെ മുഖഭാവം ഞാൻ കണ്ണ് എടുകത്തെ നോക്കി ഇരുന്നു…
എന്താ സ്നേഹം…
ഹൊ…..ഞാൻ മനസ്സിൽ ഓരോന്ന് പിറുപിറുത്തു കൊണ്ട് ഒന്നും മനസ്സിലാവാതെ ഇരുന്നു…..
അവളുടെ കൈകൾ പിടിച്ച് കൊണ്ട്…എന്തൊക്കെയോ ആശ്വാസ വാക്ക് പറഞ്ഞിട്ട് എനിക്ക് ഒരു നോട്ടം തന്ന്….
ഒരു അതിശയത്തോടെ എന്നെ തന്നെ നോക്കി ഇരുന്നു….
ഇക്കാ…ഇക്കാക്ക് അറിയുമോ ഇവളെ???
അറിയാം….
രാവിലെ ചെറുതായി ഒന്ന് പരിചയപ്പെടെണ്ടി വന്നു…
അല്ലേടി….
എന്റെ കണ്ണിൽ നോക്കി തറപ്പിച്ച് കൊണ്ട് അത് പറഞ്ഞ് നിർത്തിയപ്പോൾ….
കയ്യും കാലും തളർന്ന് എവിടെയെങ്കിലും ബോധം അറ്റ് വീഴും എന്ന് ഞാൻ പേടിച്ച്…
മോളെ…നിന്റെ കൂടെ ഇനി ഇവളാണോ???
അതെലോ…ഇനി മുതൽ nadha ആണ് എന്റെ എല്ലാം എല്ലാം…
അല്ലേ….
എന്റെ തോളിൽ തട്ടി കൊണ്ട് അവള് അത് പറഞ്ഞ് നിർത്തിയപ്പോൾ….
സന്തോഷം കാരണം എന്റെ മിഴികൾ നിറഞ്ഞ്….
Nadha എന്നാണ് അല്ലേ തന്റെ പേര്…
കൈകൾ കുത്തി കൊണ്ട് എഴുന്നേൽക്കുന്ന അതിനിടയിൽ എന്നോട് ആയി ചോദിച്ച്…
പേടി കാരണം…
വായിൽ നിന്നും ഒരു അക്ഷരം പോലും പുറത്തേക്ക് വന്നില്ല…..
Di…
നിന്റെ പേര് അതല്ലേ????
അതേ…nadha…
Full name പറയണം എന്നൊക്കെ ഉണ്ടായിരുന്നു….
പക്ഷേ …തണുത്ത കാറ്റ് വായിൽ കൂടി കയറിയും ഇറങ്ങിയും പോകുന്നത് അല്ലേ…വേറെ ഒന്നും ഉച്ചരിക്കാൻ എനിക്ക് കഴിഞ്ഞില്ല……
നല്ല ആളിനെ ആണ്…താങ്ങായി കിട്ടിയത്…
ആദ്യം ഇവളെ നടത്താൻ ആരെങ്കിലും ഒന്ന് പഠിപ്പിക്കണം!!!
അപ്പോ…ഞാൻ വീഴാൻ പോയത് ഒക്കെ ഇങ്കേര് കണ്ടോ??
ഇതൊക്കെ എപ്പോൾ എന്ന മട്ടിൽ ഞാൻ ഇരുന്നു….
എന്റെ പൊന്നു ഇക്കാ…
ഇങ്ങൾ ഒന്ന് പോയേ….ഒന്നാമത് ഇവള് ഇപ്പൊ മരിക്കും എന്ന് പറഞ്ഞ് ഇരിക്കുക ആണ്…
ഒന്ന് ശ്വാസം നേരെ എടുക്കേണ്ടി… ഇവൻ നിന്നെ പിടിച്ച് തിന്നത് ഒന്നും ഇല്ല….
ആര് പറഞ്ഞ്…
ചിലപ്പോൾ ഞാൻ തിന്നും എന്ന് വരും…
അല്ലടാ….
എല്ലാവരും കൂടി എനിക്ക് ഇട്ട് താങ്ങുന്നത് ഒന്നും സഹിക്കാൻ കഴിയാതെ ഞാൻ…അങ്ങിയയി നോക്കി ഇരുന്നു….
ശെരി di…
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ…
ദാ ഇവളെ ഒന്ന് പറഞ്ഞ് വിട്ട മതി…
ഞങ്ങൽ എത്തികൊള്ളം…
അടിപൊളി…
അപ്പോ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി….
അയാള് മുണ്ട് മടക്കി കൊണ്ട്… അവിടുന്ന് പോയതും…ഞാൻ ബെഞ്ചിലേക്ക് തളർന്ന് വീണ്….
Fidha യെ നോക്കി ഇളിച്ച് കൊണ്ടേ ഇരുന്നു…
എന്താട…എന്താ പറ്റിയത്….
ഒന്നും ഇല്ല മോളെ…
ആ പോയ ആൾ നിന്റെ ആരയിട്ട് വരും….
അത് എന്റെ ikka ആണ്….
Ikkayo???
അതെലോ….ഒരു ഉമ്മാന്റെ വയറ്റിൽ നിന്ന് വന്നത് അല്ലെങ്കിലും….
മനസ്സ് കൊണ്ട്…എന്റെ സ്വന്തം ikka ആണ്…
നിങ്ങള് തമ്മില് എങ്ങനെയാണ് പരിചയം….??
ഞങ്ങൽ തമ്മിൽ ഒരു ഒന്നര വർഷത്തിന്റെ പരിചയം മാത്രമേ ഉള്ളൂ….പക്ഷേ…
എന്ത് കൊണ്ടോ… എന്റെ എല്ലാം എല്ലാം ആയ brother ആണ് ആ പോയത്…..
Fidha അത് പറഞ്ഞപ്പോൾ….
ഞാൻ പുറത്തേക്ക് നോക്കി……
ക്ലാസിന്റെ വരാന്തയിൽ നിന്ന് കൊണ്ട്…
Shirttinte പോക്കറ്റിൽ നിന്നും cig എടുത്ത് ചുണ്ടിൽ ചേർത്ത് വെച്ച് കത്തികുന്ന്….
എന്നെ കണ്ടതും…കണ്ണ് കൊണ്ട് enthadi എന്ന ഭാവത്തിൽ ആംഗ്യം കാണിച്ച്….
ആ ഒരു രംഗം കണ്ടതും ഞാൻ തല പെട്ടന്ന് വെട്ടിച്ച് മാറ്റി….
Alloh…
എന്റെ പിടലി…..
എന്റെ ഉറക്കെ ഉള്ള നിലവിളി കെട്ട് അവള് പൊട്ടി ചിരിക്കാൻ തുടങ്ങി…
Di… അയാള് എന്ത് പരിപാടി ആണ് കാണിക്കുന്നത്???
ഇവിടെ നിന്നാണോ cig okke വലിക്കുന്നത്??
ആ അടിപൊളി…
എന്ന നീ ഒന്ന് പോയി warn ചെയ്തിട്ട് വാ…
എന്റെ റബ്ബേ ഞാൻ ഇല്ല…അവൻ വലിച്ചോട്ടെ…
അവൻ എന്നോ…
നിന്നെ കാൾ എത്ര വയസ്സിനു മൂത്തത് ആണ്??
എനിക്ക് പേര് ഒന്നും അറിയില്ല അത് കൊണ്ടാണ്……
എന്ന കേട്ടോ…
ദാ… ആ നിൽക്കുന്നവൻ ആണ് റൂഹ്….
റൂഹ് മുഹമ്മദ്…..
ഈ കോളജിലെ hero…..
ഇനി കണ്ടില്ല എന്ന് ഒന്നും പറഞ്ഞെക്കരുത്….
പതിയെ എന്റെ കണ്ണുകൾ വീണ്ടും പുറത്ത് നിൽക്കുന്ന ആളിലേക്ക് പോയി….
എരിഞ്ഞ് തീർന്ന cig..
ചവിട്ടി അരച്ചിട്ട്…
ഫോൺ ചെവിയിലേക്ക് ചേർത്ത് പിടിച്ച്…
മറ്റെ കയ്യ് കൊണ്ട്..മുണ്ട് മടക്കി കുത്തി കൊണ്ട് നടന്ന് പോകുന്നു…….
അതേ …
Nadha…
ഇവിടെ ഒരുപാട് അസൂയ നിറഞ്ഞ കണ്ണുകൾ ഉണ്ട് കേട്ടോ….
അത് എന്താ നീ അങ്ങനെ പറഞ്ഞത്….
ദേ front ബെഞ്ചിലേക്ക് നോക്കിയേ….
പതിയെ നോക്കണേ….
അറിയാത്ത ഭാവത്തിൽ ഞാൻ നോക്കിയതും ആ കുട്ടി കണ്ണുകൾ വെട്ടിച്ച് കഴിഞ്ഞിരുന്നു….
അത് കണ്ടതും ഞങ്ങൽ രണ്ട് പേരും പൊട്ടി ചിരിച്ച് പോയി…
Fidha…
കഴിഞ്ഞ വർഷം അടിപൊളി ആയിരുന്നോ???
മധുരം ഏറിയ ഓർമകൾ എന്നും എനിക്ക് നൽകിയ ഒരു വർഷം….
ഒരു പുഞ്ചിരിയിൽ അവള് ആ മറുപടി ഒതുക്കി എങ്കിലും… ആ കണ്ണുകൾ നിറഞ്ഞത് ഞാൻ മാത്രം ആണ് കണ്ടത്…..
Nadha….
നമുക്ക് break time ആകുമ്പോൾ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കാണണം….
എന്റെ കുറച്ച് favourite spots ഉണ്ട് ഇവിടെ….
അതിനെന്താ…നമുക്ക് ശേരിയക്കം…
Break ആയതും ഞാൻ പതിയെ അവളെ ഒന്ന് താങ്ങി പിടിച്ച് wheel chairiyil ഇരുത്തി കൊണ്ട് വെളിയിലേക്ക് ഇറങ്ങി…
കോടമഞ്ഞിന്റെ തണുപ്പ് കാരണം…
പല്ലുകൾ കൂട്ടി ഇടിക്കുക ആയിരുന്നു….
പർദ്ദയുടെ മുകളിൽ കൂടി ഒരു sweater ഞാൻ വെറുതെ ഇട്ടിരുന്നു…..
കോളജിന്റെ വരാന്തയിൽ നിന്നാൽ കാണുന്ന കാഴ്ചകൾ അതി മനോഹരം ആയിരുന്നു…..
കുന്നും…മലയും…
അവളെയും wheelnchairil നീക്കി കൊണ്ട് ഞാൻ കായ്‌ചകൾ ആസ്വദിച്ച് നടന്നു….
കോളേജിൽ അധ്യാപകർക്ക് വേണ്ടി മാത്രം പോകാനും വരാനും വെച്ച lift il അവളെയും കൂട്ടി കൊണ്ട് ഞാൻ കയറി…
Fidha ക്ക് മാത്രം ആയിരുന്നു അത് use cheyyam permission ഉണ്ടായിരുന്നത്….
4th flooril ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ്….
Lift 3rd എത്തിയപ്പോൾ ഒന്ന് നിർത്തി…
കയ്യിലും നെറ്റിയിലും ആയി മുറിവുകൾ വെച്ച് കെട്ടിയിട്ട് ഉണ്ടായിരുന്ന ഒരാള് കയറി… …..
അവന്റെ മുഖം കണ്ടതും fidha മുഖം വെട്ടിച്ച് മാറ്റി…..
എങ്ങോട്ടാ..പെങ്ങമാർ…
ഞാൻ കൊണ്ടക്കനോ??
ദേ സക്കറിയ നീ വീണ്ടും ഒരു പ്രശ്നത്തിന് നിന്നാൽ….
അറിയാമെടി…നീ നിന്റെ മറ്റെവനെ കണ്ട് കൊണ്ട് ഉള്ള നേഗളിപ്പ് അല്ലേ…
തീർത്ത് തരും ഈ ഞാൻ എല്ലാം….
നിനക്ക് കിട്ടിയത് ഒന്നും പോരെ???
വാങ്ങി കൂട്ടി മടുത്തില്ലെ……
Fidha അത് ചോദിച്ചപ്പോൾ….
അവളുടെ മുഖത്തേക്ക് ഒരു അറപ്പോടെ അവൻ നോക്കി നിന്നു……
നിന്നെ ഒറ്റ കാലി എന്ന് ഓഫീസ് മുറിയിൽ വെച്ച് വിളിച്ചതിന് അല്ലേടി…..
അവൻ എന്നെ ഈ പരുവം ആക്കി മാറ്റിയത്…
കാണാൻ ഇരിക്കുന്നത് ഉള്ളൂ…
നീയും നിന്റെ റൂഹും….
കാതിരുന്നോലാൻ പറഞ്ഞെക്ക്….
.ഇത്രയും നാൾ ഈ സക്കറിയ ഒഴിഞ്ഞ് മാറി നടന്നത്….
ഒന്ന് ആഞ്ഞ് അടിക്കാൻ തന്നെയാണ് എന്ന് അവനോട് പറഞ്ഞെക്ക്…
അത് നിന്റെ വെറും വ്യാമോഹം ആണ് സക്കറിയ….അവന്റെ ദേഹത്ത് ഒരു തരി മണ്ണ് നീ വീഴ്തില്ല…
അതിന് നിന്റെ കയ്യ് പൊങ്ങില്ല…
പൊങ്ങുമോ ഇല്ലേയോ എന്ന് ഒക്കെ നമുക്ക് കാണാം….
തൽകാലം ഒറ്റ കാലി….
ഒരു ഇടത്ത് അടങ്ങി ഇരിക്കാൻ നോക്ക്…
അല്ലെങ്കിൽ ചേട്ടൻ കയറി നിരങ്ങി ഇറങ്ങും…
കെട്ടോടി….
Daaa….
അവളുടെ നേരെ അവൻ വിരൽ ചൂണ്ടിയതും..അവള് ആ വിരലിൽ കയറി പിടിച്ച്…
ഒടിഞ്ഞ മറ്റെ കയ്യ് കൊണ്ട് അവൻ ആവുന്നതും പിടിച്ച് മാറ്റി…
ദേഷ്യം തീരുന്നത് വരെ..അവള് അവന്റെ വിരൽ പിടിച്ച് തിരിച്ച് കൊണ്ട് ഇരുന്നു….
പുന്നാര മോളെ…
ഇതിന് ഞാൻ തരും എടി…
കണക്ക് പറഞ്ഞ് തരും…
തരാൻ നീ ബാക്കി ഉണ്ടായിട്ട് വേണ്ടേ…
എന്റെ ശരീരത്തിൽ നീ തൊട്ട് എന്ന് ഞാൻ ഒന്ന് പറഞാൽ മതി…
തീരും അവന്റെ ദയ കൊണ്ട് ബാക്കി വെച്ച ഈ ശ്വാസമിടിപ്പ്…
ഇറങ്ങി poda…
അവന്റെ വിരൽ ആഞ്ഞ് വിട്ട് കൊണ്ട് അവള് മുഖം തിരിച്ച്….
മറുത്തു എന്തോ പറയാൻ ആയി തുനിഞ്ഞതും lift എത്തി കഴിഞ്ഞിരുന്നു…..
അവൻ പോയതും…
വിങ്ങി പൊട്ടി കൊണ്ട് അവള് മുഖം പൊത്തി കരയാൻ തുടങ്ങി….
എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ പകച്ച് നിന്ന് പോയി……