ഇശൽ റൂഹ്‌ പാർട്ട്‌ 10

Part 10

ഒരു വലിയ ഫ്രെയിമിൽ എന്റെയും റൂഹ് ന്റെയും ഒരു caricature രൂപം….
അതിൽ മുഴുവനും വെള്ള ബൾബുകൾ വെച്ച് പിടിപിച്ചിരിക്കുന്നു…

അതിന്റെ ഇരു വശത്തും ആയി…light പച്ചയും വെള്ളയും നിറമുള്ള ballons…

എന്നെ കൊണ്ട് നിർത്തിയ ഇടത്ത് നിന്ന് ആ സ്റ്റേജ് വരെ ….
റോസാപ്പൂക്കൾ നിരത്തി ഇട്ടിരിക്കുന്നു…..

ഞാൻ ഇത് ഏതെങ്കിലും സ്വർഗ്ഗത്തിൽ ആണോ????

വെളിച്ചം കാരണം…കണ്ണുകൾ തുറക്കാൻ വയ്യായിരുന്നു….

എന്റെ പിന്നിൽ ആയി നിന്ന കൈകളുടെ ഉടമയെ ഞാൻ തിരിഞ്ഞ് നോക്കി….

Pistah ഗ്രീൻ shirtum..അതിന്റെ പുറത്ത് കൂടി white coatum അണിഞ്ഞ്…
പതിവിലും വിപരീതായി മുടി ഒതുക്കി …
എന്നെ തന്നെ നോക്കി നിൽക്കുന്ന റൂഹ്….

ഞാൻ എന്താണ് പറയേണ്ടത് എന്ന് അറിയാതെ സ്തംഭിച്ച് നിന്ന്….

ചുറ്റും നോക്കിയപ്പോൾ…
Fidhayum faizy yum….അർജുനും ലേച്ചുവും….
അജു സാരും എല്ലാവരും ഉണ്ട്…
അവർ എല്ലാം…ഞങ്ങളുടെ ഡ്രസ്സ് nu match ആയിട്ട് ഉള്ള രീതിയിൽ ആണ് ഡ്രസ്സ് ധരിച്ചു ഇരിക്കുന്നത്….

അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാതെ ഞാൻ ഒരു പകപോടെ നിന്ന്….

പെട്ടന്ന് ആയിരുന്നു…എന്റെ മുന്നിലേക്ക് മുട്ട് കുത്തി റൂഹ് ക്ക നിന്നത്….

പോക്കറ്റിൽ നിന്നും ഒരു ring എന്റെ നേരെ നീട്ടി…..

ഒരു രണ്ട് നിമിഷത്തേക്ക് അവിടം മുഴുവനും മൗനതയൽ നിറഞ്ഞ്…

Will u be mine….

ഒരു formality യോടെ എൻ്റെ മിഴികളിൽ മാത്രം നോട്ടം എറിഞ്ഞ് കൊണ്ട് അത് ചോദിച്ചപ്പോൾ….
ഞാൻ കോരി തരിച് പോയി….

ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന അവിടുള്ള ആളുകളെ ഞാൻ ഒരു നിമിഷം നോക്കി….

പതിയെ എന്റെ കൈകൾ നീട്ടി കൊണ്ട്…..
എന്റെ വിരലിൽ റൂഹ് എന്ന് എഴുതിയ മോധിരം അണിഞ്ഞ് തന്നതും…

പരിസരം മറന്നു ഞാൻ അവനെ വാരി പുണർന്ന്…..

കണ്ണോടു കണ്ണ് നോക്കി അതേ നിൽപ്പ് തുടർന്ന്…..

എന്തൊക്കെയോ പറയാൻ ഇരുവരുടെയും കണ്ണുകൾ തുടിക്കുക ആയിരുന്നു…..

അതേ…സ്റ്റേജിലോട്ട്‌ കയറിക്കെ…..

അതും പറഞ്ഞ് fidha വന്ന് എന്നെ കൂട്ടി കൊണ്ട് പോയി…..

തൊട്ട് അടുത്ത് ആയി ഞങ്ങൽ ഇരുന്നു….
അപ്പോഴും എന്റെ കണ്ണുകൾ ആ മിഴികളെ തേടി പോയി കൊണ്ട് ഇരുന്നു….

ഞാൻ ആ കൈകൾ കോർത്ത് പിടിച്ച് ഇരുന്നു…..

ഇതുവരെ തോന്നാത്ത ഒരു അനുഭൂതി ആയിരുന്നു അത്…

സ്റ്റേജിൻ്റെ സൈഡിൽ ആയിട്ട് ചെറിയ തോതിൽ രണ്ട് ആളുകൾ ഇരുന്നു music play ചെയ്യുന്നു…..

എല്ലാത്തിനും സാക്ഷി ആയി നിലാവും തെളിഞ്ഞ് നിന്ന്…

എന്താണ് ഇങ്ങനെ ഒരു surprise തരാൻ കാര്യം എന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലായില്ല….

കയ്യിൽ കിടന്ന് തിളങ്ങുന്ന diamond ringilekk ഞാൻ വീണ്ടും നോക്കി നോക്കി ഇരുന്നു…

നിലാവിന്റെ വെളിച്ചത്തിൽ അതിൽ കൊത്തി വെച്ചിരിക്കുന്ന നാമതിന് ഒരു വല്ലാത്ത പ്രത്യേകത എനിക്ക് തോന്നി….

എന്തടി…
ഇങ്ങനെ ഇരിക്കുന്നത്….

എൻ്റെ കാതോരം ആ ശബ്ദം കേട്ടതും…
എൻ്റെ രോമങ്ങൾ ഒരു നിമിഷത്തേക്ക് തരിച് ഇരുന്നു…

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല….
ഞാൻ….

Ey…
ഇഷാ…

നീ വന്നെ…..

അങ്ങനെ അവളുടെ കയ്യും പിടിച്ച് കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി….

Resort ന്റെ താഴെ ആയിട്ട് ഒരു തോട്ടം ഉണ്ടായിരുന്നു…
നിലാവെളിച്ചത്തിൽ അവിടം അതി മനോഹരം ആയി തന്നെ ഇരുന്നു….
നിറയെ റോസാപ്പൂക്കൾ നിറഞ്ഞ് നിന്ന ഒരു തോട്ടം..

എന്റെ കൈകൾ കോർത്ത് പിടിച്ച് കൊണ്ട് അവിടേക്ക് നടന്നു അടുത്ത്…..

അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ ഞങ്ങൽ ഇരുന്നു…

പ്രതീക്ഷിചോ???

ഇല്ല…..

അപ്പോഴും എന്റെ കണ്ണുകൾ ആ മോതിരത്തിൽ ആയിരുന്നു…….

ഇഷാ…..

എന്തോ…..

ഇങ്ങോട്ട് നീങ്ങി ഇരിക്കെടി….

അവളുടെ ഇടുപ്പിൽ കൂടി പിടിച്ച് എന്റെ അരികിലേക്ക് ഇരുത്തി….

ഇഷാ….

പ്രണയാർദ്രമായ എന്റെ വിളിയിൽ അവള് തല താഴ്ത്തി ഇരുന്നു…..

ചരിഞ്ഞ് ഇരുന്നു കൊണ്ട് അവളുടെ മുഖം ഞാൻ പിടിച്ച് ഉയർത്തി….

എന്റെ കൈ വെള്ളയിലേക്ക് പതിയെ വെച്ച്…..

സന്തോഷം ആയോ എന്റെ പെണ്ണിന്????

ഞാൻ ചോദിച്ച് നിർത്തിയതും…..
എന്റെ നെഞ്ചിലേക്ക് അവള് മുഖം ഒളിപ്പിച്ച് കഴിഞ്ഞിരുന്നു……..

നോക്കിയേ…..
തിളങ്ങി നിക്കുന്ന ഈ ചന്ദ്രൻ ഇന്ന് നമുക്ക് വേണ്ടി ഉള്ളത് ആണ്…
നമ്മുടെ പ്രണയത്തിന് സാക്ഷ്യം വെക്കാൻ പോകുന്ന….
പരിശുദ്ധമായ വെളിച്ചം…..

നിലാവിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം ചുവന്ന് തുടുത്ത വരുന്നത് ഞാൻ കണ്ട്….

തണുപ്പ് കാരണം ഞങ്ങൽ ഇരുവരും ഇരുന്നു വിറച്ച്…..

ചെറിയ മഞ്ഞ് കണങ്ങൾ ഞങ്ങളെ തഴുകി പോയി കൊണ്ട് ഇരുന്നു…..

മഞ്ഞ് തുള്ളികൾ വന്ന് പറ്റി ഇരിക്കുന്ന അവളുടെ മൂക്കിൻ തുമ്പിൽ ഞാൻ പതിയെ എന്റെ ചുണ്ടുകൾ അമർത്തി….

ഒരു പിടചിലോടെ എന്റെ കയ്യിൽ അമർത്തി പിടിച്ചു…..

കൺ പോളയിൽ തളം കെട്ടി നിന്ന അവളുടെ കണ്ണീർ തുള്ളികൾ എന്റെ ചുണ്ടിൽ കൂടി ഒഴുകി ഇറങ്ങി…..

പതിയെ ഞാൻ അവളെ എന്റെ മടിയിലേക്ക് കയറ്റി ഇരുത്തി…

എന്റെ നോട്ടം സഹിക്കാൻ കഴിയാത്ത അവള് വീണ്ടും എന്റെ തോളിലേക്ക് മുഖം വെച്ച്…..

മെല്ലെ ആ മുഖം ഞാൻ കയ്യിലേക്ക് എടുത്ത്…

ദേ… നോക്കിയേ…..

എന്ത് പറഞ്ഞിട്ടും അവളിൽ ഒരു മാറ്റവും വന്നില്ല……

തണുത്ത് ഉറഞ്ഞ് ഇരിക്കുന്ന അവളുടെ അധരങ്ങളിൽ കൂടി ഞാൻ വിരൽ ഓടിച്ച്…..

എന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് ഞാൻ പതിയെ ആ റോസാപ്പൂ ഇതൾ പോലെ ഉള്ള ചുണ്ടുകൾ കൈകളിൽ എടുത്ത്…..

എന്റെ അധരങ്ങൾ മൃദുലമായി അതിലേക്ക് പതിച്ച്….

റൂഫിക്ക…..

അവളുടെ ആ ഒരു വിളിയിൽ….
ഞാൻ മിഴികൾ തുറന്ന്……

പതിയെ തണുത്ത് മരവിച്ച അവളുടെ കഴുത്തിലേക്ക് ഞാൻ ചുട് ചുംബനം നൽകി….

എന്നെ അവള് വരിഞ്ഞ് മുറുകാൻ തുടങ്ങി….

അവളുടെ പിൻ കഴുത്തിൽ അമർത്തി ചുംബിച്ച് കൊണ്ട്……

ഇട്ടിരുന്ന ലേഹങ്കായുടെ zip പതിയെ താഴ്ത്തി…..
.എന്റെ കൈകളിൽ അവള് പിടിച്ച് എങ്കിലും…
അത് ഒന്നും വക വെക്കാതെ….

നിലാവിന്റെ അരണ്ട വെളിച്ചത്തിൽ…..
തിളങ്ങി നിക്കുന്ന അവളുടെ പിൻ കഴുത്തിന്റെ താഴെ ഉള്ള മറുകിൽ ഞാൻ മെല്ലെ പല്ലുകൾ അമർത്തി……

ഒരു കോരി തരിപ്പോട എന്റെ നെഞ്ചിലേക്ക് അവള് ചാഞ്ഞ്…..
.എന്റെ രോമങ്ങൾ അവളിലൂടെ തട്ടി തടഞ്ഞ് പോകുന്നതിന് അനുസരിച്ച് എന്നിലെ പിടി മുറുക്കവും കൂടി കൂടി വന്നു……

എത്ര നുകർന്നിട്ടും മതി വരാതെ വീണ്ടും…അവളുടെ അധരങ്ങൾ ഞാൻ കവർന്നു എടുത്ത്….കൊടും തണുപ്പിൽ….
എന്റെ ചൂടിൽ….
അവള് മെല്ലെ കണ്ണുകൾ കൂമ്പി അടച്ചു…..

ആരൊക്കെയോ നടന്നു വരുന്ന ശബ്ദം കേട്ടതും….ഞാൻ പതിയെ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി….

മുഖത്തോട് മുഖം ഒന്ന് നോക്കാൻ പോലും മടിച്ച് അതേ ഇരുപ്പ് തുടർന്ന്…

ആഹാ…

നിങ്ങള് ഇവിടെ ഇരുന്നു സൊള്ളുവായിരുന്നോ???

ഞങ്ങൽ എവിടെ എല്ലാം നോക്കി…

എന്തായാലും നല്ല അടാറു climate തന്നെ……
അല്ലേ fidha…..??

അതേ…പുതച്ച് മൂടി കിടന്ന് ഉറങ്ങണം…

Shey നശിപ്പിച്ച്……

എന്താ da??

അല്ല…ഞാൻ കരുതി…

അയ്യ കൂടുതൽ ഒന്നും കരുതണ്ട….

Da..എന്നാലും…. കണ്ണ് തുറക്കുന്നത് തിന് മുന്നേ നിങ്ങളുടെ engagement കഴിഞ്ഞ്…

എല്ലാം എത്ര പെട്ടന്ന് ആണ്…

എന്നാലും അളിയാ…ഒരു വാക്ക് എന്നോട് നേ പറഞ്ഞ് ഇല്ലല്ലോ…

നിന്നോട് പറഞാൽ…fidha എന്തായാലും അറിയൂ …fidha അറിഞ്ഞാൽ ഇവൾ അറിയും….

അതുകൊണ്ടാണ്…

ഇവൾക്ക് എന്ത് പറ്റി….
നീ അമ്പിളി മാമനെ കാണിച്ച് തരാം എന്ന് പറഞ്ഞ് തന്നെ ആണോട കൊണ്ട് വന്നത് അതോ???

സംശയം നിറഞ്ഞ സ്വരത്തിൽ അവൻ അത് ചോദിച്ച് നിർത്തിയപ്പോൾ…ഞാൻ ഇളിച്ചു കാണിച്ചു …

അത് ഒന്നും അല്ലടാ…അവൾക്ക് ഞാൻ എന്തിനാണ് ഇപ്പൊ engagement നടത്തിയത് എന്ന് അറിയണം…..

ആ…അത് നല്ല ഒരു സംശയം ആണ്…ഞാനും ചോദിക്കാൻ വരിക ആയിരുന്നു….

എന്തിന ഇത്ര പെട്ടന്ന് ഒക്കെ???

അപ്പോ നീ അറിഞ്ഞില്ലേ…. പെൺകുട്ടികൾക്ക് 21 ആവാതെ ഇപ്പൊ കെട്ടാൻ പറ്റില്ലല്ലോ…

അപ്പോ അതിന് മുന്നേ…ഒരു ലൈസൻസ് എടുത്ത് വെച്ചത് ആണ്….

ഞാൻ അത് പറഞ്ഞ് നിർത്തിയതും അവൻ അന്തം വിട്ട് കുന്തം വിഴുങ്ങിയ മട്ടിൽ നിന്ന്…

Fidha…നിനക്ക് എന്നടി…21 ആവുന്നത്..നമുക്ക് എടുതലോ ഒരു ലൈസൻസ്??

ദേ…ഫൈസി ക്ക….
ഇതും പറഞ്ഞ് വീട്ടിലോട്ടു വാ…എന്റെ ഉപ്പചി എടുത്ത് തരും പടച്ചോനെ ന്റ അടുത്തേക്ക് പോകാൻ ഉള്ള ലൈസൻസ്…..

അല്ല പിന്നെ..

എടാ…നീ എന്തായാലും ചെയ്തത് മോശം ആയി പോയി….
അജു സാർ എന്ത് കരുതി കാണും..

സാർ എന്ത് കരുതാൻ????

അല്ല….പുര നിറഞ്ഞ് സാർ നിൽകുമ്പോൾ…
ഒരു student engagement കഴിക്കുക എന്ന് ഒക്കെ പറയുമ്പോൾ…
Shey.. മോശം…ഓർത്തിട്ട് തന്നെ അയ്യേ….

Da..da.. da..മതി നിർത്തു..ബാക്കി എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിൽക്കാതെ പോയേ…രണ്ട് എണ്ണവും കൂടി…
ഇറങ്ങി ഇരിക്കുന്നു……

ഓഹോ അപ്പോ ഞാൻ പറഞ്ഞതിൽ ആണ് തെറ്റ്…നീ ചെയ്തതിൽ ഒരു തെറ്റും ഇല്ല…

ഹും..നമ്മൾ പോയേക്കാം… വാടി
വെറുതെ എന്തിനാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നത്….

ഓരോന്ന് പിറുപിറുത്തു അവർ പോയതും….
നാണത്തോടെ എന്നെ നോക്കാൻ പോലും നിൽക്കാതെ അവള് അവിടുന്ന് പോകാൻ തുനിഞ്ഞ്….

Ey…
ഇഷാ……

ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ച്….

എന്റെ അരികിലേക്ക് മെല്ലെ പിടിച്ച് ഇരുത്തി….

എന്നോട് ദേഷ്യം ഉണ്ടോ….?

പതിയെ ഞാൻ കാതോരം ചോദിച്ച്…

എന്തിന്….??
പതിഞ്ഞ സ്വരത്തിൽ അവള് തല താഴ്ത്തി കൊണ്ട് മറുപടി തന്നു…

ഞാൻ ഇങ്ങനെ ഒക്കെ….

പറഞ്ഞ് പൂർത്തികരുന്നതിന് മുന്നേ അവളുടെ കൈകൾ കൊണ്ട് എന്റെ ചുണ്ടിൽ തടസ്സം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു…

എനിക്ക് ദേഷ്യപ്പെടാൻ കഴിയുമോ???

ഈ കൈപ്പിടിയിൽ ആണ് എന്റെ ലോകം….
അതിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം നിന്റെ സമ്മാനം ആണ്…

അതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല…നിന്റെ ചുംബനങ്ങൾ….എന്നോട് നിനക്കുള്ള അടങ്ങാത്ത സ്നേഹം ആണ് പറഞ്ഞ് തരുന്നത്….

അതിൽ എനിക്ക് പരിഭവം ഇല്ല…..

ഇഷാ…

റൂഫിക്ക…..
ഒരു മനസ്സും…ഒരു ശരീരവും ആണ് നമ്മൾ……
എന്റെ ശ്വാസം നീ ആണ്….

പിന്നെ…എന്തിനാ ഇങ്ങനെ ഒക്കെ….

വിങ്ങി പൊട്ടി കൊണ്ട് അവള് എന്റെ നെഞ്ചില് തല ചായ്ച്ചു കിടന്നു….

അങ്ങനെ ഒരിക്കലും കരുതല്ലെ…
ഈ ഇഷ യുടെ നിലനിൽപ്പ് ഈ ഇടനെഞ്ചിൽ ആണ്…

ഈ ഇട നെഞ്ചിനോട് ഒരിക്കലും…ഒരിക്കലും എനിക്ക് ദേഷ്യം തോന്നില്ല….

എന്നിലെ പൂർണ്ണത നീ ആണ്…

ഈ ചന്ദ്രന് ഭംഗി കൂട്ടുന്നത് ആകാശത്ത് അങ്ങ് ഇങ്ങായു പരതി കിടക്കുന്ന നക്ഷത്ര കുഞ്ഞുങ്ങൾ ആണ്….

അത് പോലെയാണ് നീ എനിക്ക്…..

ഒരു ശക്തിക്കും നമ്മളെ വേർപെടുത്താൻ കഴിയില്ല…
കാരണം നിൻ്റെ ആത്മാവ് എന്നിലും…എൻ്റെ ആത്മാവ് നുന്നിലുമാണ്..
നാം പരസ്പരം കൈമാറുന്നത് നമ്മുടെ ഹൃദയമിടിപ്പും….
അവിടെ നമ്മൾ ഒന്നാണ്….
അടർത്തൻ കഴിയാതെ വിധം ഒരുമിപ്പികപെട്ട പരിശുദ്ധമാം മനസ്സ്

I love you roofikka…

അവൻ്റെ മിഴികളോട് പ്രണയം പറഞ്ഞ് കൊണ്ട് അവള് നെഞ്ചില് ചാരി ഇരുന്നു…

മതിവരുവോളം ചുംബനങ്ങൾ കൈമാറി കൊണ്ട് നിലാവിനെ സാക്ഷി നിർത്തി ഞങ്ങൽ ഇരുന്നു….

കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൽ മുറിയിലേക്ക് ചെന്നു….

Fidha…fudha….

നിർത്താതെ ഉള്ള വാതിലിന്റെ തട്ട് കേട്ട് ഞങ്ങൽ മൂന്ന് പേരും എണീറ്റ്….

ലെച്ചു..നീ പോയി തുറന്ന് നോക്കിയേ….

എനിക്ക് വയ്യ…
നീ അല്ലേ ഫിധ അറ്റത്ത് കിടക്കുന്നത്….

എണീറ്റ് പോയേ….

അങ്ങനെ അവളെ ഉന്തി തള്ളി വിട്ടു…..

കണ്ണുകൾ തിരുമമി കൊണ്ട് വാതിൽ തുറന്നതും….മുന്നിൽ ഫൈസി ഇക്കാ…

എന്താ ഈ നേരത്ത്…

എടീ… ആകെ scene ആയി..
പെട്ടന്ന് റെഡി ആയിക്കോ….

എന്താ കാര്യം പറ…എന്ത് scene…

എടീ പോത്തെ….
കോളേജിൽ അറിഞ്ഞ്…നമ്മൾ കറങ്ങാൻ വന്ന കാര്യം എല്ലാം…
Leave എടുത്ത് trip വന്നത് ആണ് എന്ന് പ്രിൻസി അറിഞ്ഞ്…

ആരോ…പണിതത് ആണ്…
അജു സാറിന് കോൾ വന്നിരുന്നു….

റബ്ബേ…
എടീ..ആകെ മൊത്തത്തിൽ കുഴഞ്ഞ് മറിഞ്ഞ്….

നിന്റെ വീട്ടിൽ വിളിച്ച് എന്നോ…വാപ്പ ഏകദേശം കാര്യം ഒക്കെ അറിഞ്ഞ മട്ട് ആണ്….

അജു സാറിനെ എടുത്ത് വറുത്ത് കോരി കൊണ്ട് ഇരിക്കുക ആണ്..ഇതിന് കോടി പിടിച്ചതിന്…

ഫൈസി ഇക്കാ…ഞാൻ എന്താ ചെയ്യാ…
ഉപ്പചി അറിഞ്ഞാൽ എന്നെ വേചേക്കില്ല…ഞാൻ എന്ത് ചെയ്യും ഇനി….
എനിക്ക് പേടി ആകുന്നു….

ടീ നീ ഒന്നും ചെയ്യണ്ട…ചെയ്യേണ്ടത് പ്രിൻസിപ്പൽ അച്ഛൻ ചെയ്തിട്ട് ഉണ്ട്…

ലെച്ചു,
നിന്റെ ഏട്ടൻ ആണ് കോൾ പോയിരിക്കുന്നത്….
പട്ടാളത്തിൽ അല്ലേ.. സൂക്ഷിച്ചോ…
ഉണ്ടയും ആയിട്ട് പെട്ടന്ന് തന്നെ എത്തി കോളും…

ഈശ്വരാ….ഞാൻ എന്ത് ചെയ്യും….
അമ്മ അറിഞ്ഞാൽ എന്നെ കൊന്ന് കളയും…

Faizy ഇക്കാ…നമ്മൾ എന്താ ചെയ്യ….

ദേ..ഒന്നും അറിയാതെ പോത്ത് പോലെ കിടക്കുന്ന അവളെ ആദ്യം വിളിച്ച് പോക്ക്

ഇഷാ… ടീ എണീറ്റ….

Fidha രണ്ട് തവണ കുലുക്കി വിളിച്ചതും കണ്ണുകൾ തിരുമ്മി കൊണ്ട് അവള് എണീറ്റ്…

ഇത് എന്താ എല്ലാവരും എണീറ്റ് ഇരിക്കുന്നത്…
ഉറങ്ങിയില്ലേ….

എന്റെ മോളെ… ഇനി ഉറങ്ങേണ്ടി വരില്ല…
Full scene ആയി….

എന്താ പ്രശ്നം…
Bedil നിന്ന് അവള് ചാടി എണീറ്റു….

ഫിധ ഇവൾക്ക് കാര്യം പറഞ്ഞ് കൊടുത്തിട്ട്..ഇത്രയും പെട്ടന്ന് pack ചെയ്ത് കൊണ്ട് താഴേക്ക് വാ….

12hr ഉള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്തിട്ട് ഇല്ലെങ്കിൽ…പിന്നെ വീട്ടുകാർ വന്നാൽ പോലും ഒരു രക്ഷയും കാണില്ല…..
Tc ഒക്കെ വാങ്ങി എങ്ങോട്ട് എങ്കിലും പോകാം…

അത് കൊണ്ട്… ടപ് ടപ്..
വേഗം ആകട്ടെ…..

Door വലിച്ച് അടച്ച് കൊണ്ട് ഫൈസി ക്ക പോയതും….
ഇരു കൈകൾ കൊണ്ടും മുഖം പൊത്തി fidha bedilekk ഇരുന്നു….

നീ ഇങ്ങനെ കരയല്ലേ…..
വാപ്പ അറിഞ്ഞിട്ട് ഉണ്ടാവില്ല…

ഇഷാ…നിനക്ക് കാര്യത്തിന്റെ seriousness അറിയാത്തത് കൊണ്ടാണ്….
വപ്പ്പി അറിയാതെ ആണ് ഇതൊക്കെ എന്ന് അറിഞ്ഞാൽ…എന്നെ കൊന്ന് കളയും….

ഞാൻ എവിടേക്ക് എങ്കിലും പോകുവാ….

ദേ നിങ്ങള് രണ്ട് പേരും ഇങ്ങനെ തുടങ്ങല്ലെ….

വാ…വന്ന് ready ആവൂ….

എങ്ങനെയോ വലിച്ച് വാരി ഇട്ടിരുന്ന ഡ്രസ്സ് പറക്കി കൊണ്ട്…door lock ചെയ്ത് ഇറങ്ങി….

മിഴികൾ അപ്പോഴും നിറഞ്ഞ് ഒഴുകുന്നു ഉണ്ടായിരുന്നു……

റിസോർട്ടിന്റെ പുറത്ത് ഇറങ്ങിയതും അജു സാർ ഉണ്ടായിരുന്നു…

സാർ ആകെ പെട്ട് നിൽക്കുന്ന അവസ്ഥ ആയിരുന്നു….
ജോലി പോകുന്ന case ആണ് എന്നാണ് ഫൈസി ക്ക പറഞ്ഞത്…

അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കും തോറും….
അവർ രണ്ട് പേരും വിങ്ങി പൊട്ടൻ തുടങ്ങി..

ഉസ്താദിന്റെ മുഖം ഓർക്കുമ്പോൾ ഞാൻ വിറക്കാൻ തുടങ്ങി..പക്ഷേ അവരുടെ അത്രയും scene എനിക്ക് ഇല്ലാത്തത് കൊണ്ട്…കുറച്ച് ആശ്വാസം എനിക്ക് ഉണ്ടായിരുന്നു……

വാ കയറിക്കോ…
Door തുറന്ന് തന്നതും ഞങ്ങൽ കയറി…

ഒപ്പം അജു സാറും ഉണ്ടായിരുന്നു…..

സാർ..അപ്പൊ bike???

നമ്മൾ നേരെ…കോളജിലേക്ക് ആണ്…പറഞ്ഞ timil റിപ്പോർട്ട് ചെയ്തിട്ട് ഇല്ലെങ്കിൽ ശെരി ആവില്ല…
അതാണ് ഞാൻ നിങ്ങളുടെ കൂടെ വരുന്നത്…

Bike ഇവിടുത്തെ ഒരാള് കൊണ്ട് എത്തിച്ച് കൊള്ളും….

അർജ്ജുനനെ… നീ അയാളോട് എവിടെ എത്തി എന്ന് ചോദിക്ക്…

അർജുൻ ഫോൺ എടുത്തതും റിസോർട്ടിന്റെ കയറ്റം കയറി ഒരാള് വന്ന് നിന്നു….

ദാ..ഇതാണ് bike… ഹോസ്റ്റലിൽ കൊണ്ട് വെച്ചിരുന്ന മതി….

ഇത് കയ്യിൽ വെച്ചോ…

അതും പറഞ്ഞ് സാർ കുറച്ച് പണം അയാളുടെ കയ്യിൽ വെച്ച് കൊടുത്തു….

നിറ മിഴിയാലെ എല്ലാവരും കാറിലേക്ക് കയറി….

എന്തൊക്കെ ആയിരുന്നു….
Ooty മുഴുവനും കണ്ട് തീർക്കണം…എന്നിട്ട് എന്തായി…..

അർജുൻ തലക്ക് കൈ വെച്ച് അതും പറഞ്ഞ് പിറകിലേക്ക് കയറി…

മുന്നിൽ ആയി അജു സാറും…. ഫൈസി yum..
പിന്നിൽ…അർജുനും ഫിധയും ലേച്ചുവും…

ഏറ്റവും പിന്നിൽ ഞാനും ഇഷയം…

കാർ നീങ്ങി തുടങ്ങിയതും എല്ലാവരും sweater എടുത്ത് ഇട്ട്….

Fidha നെഞ്ചത്ത് അടിച്ച് കരച്ചിൽ ആയിരുന്നു…..

എന്റെ fidha…നീ ഇങ്ങനെ കരയല്ലേ ….

പിന്നെ ഞാൻ എന്ത്ണ് വേണ്ടത് faizy ക്കാ…
ഇങ്ങൾക്കു് അറിയില്ല എന്റെ വാപ്പ ടെ ദേഷ്യം….

എന്നെ വലിച്ച് കീറി ഭിത്തിക്ക്‌ ഒട്ടിക്കും…ഇത് അറിഞ്ഞാൽ….

Edi.. നീ ഒന്ന് cool ആവൂ…..

ലേച്ചുവിന്റെയും അവസ്ഥ ഒട്ടും മോശം അല്ലായിരുന്നു…
നെഞ്ചില് കൂടി കയറി ഇറങ്ങാൻ പോകുന്ന ഉണ്ടകളുടെ എണ്ണം എടുത്ത് കൊണ്ട് അവകും ഇരുന്നു….

ഇഷാ എന്റെ മുഖത്തേക്ക് തുറിച്ച് നോക്ക് കൊണ്ട് ഇരുന്നു…..

നേരം വെളുത്ത് തുടങ്ങി….റോഡിൽ ആളുകൾ നിറഞ്ഞ് തുടങ്ങി…

Faizy ക്ക ഇത് നമ്മൾ വന്ന വഴി അല്ലല്ലോ….???

വന്ന വഴിയെ പോകാൻ ആണെങ്കിൽ….ഇന്നും നാളെയും ഒന്നും കോളേജിൽ എത്തില്ല…

ഇത് short cut ആണ്…നിനക്ക് പറഞ്ഞത് ഒന്നും മനസ്സിലായില്ലേ…

Faizy കുറച്ച് ദേഷ്യത്തിൽ അത് പറഞ്ഞതും…fidha ഒന്നും മിണ്ടാതെ പിന്നിലേക്ക് ചാരി ഇരുന്നു…

അളിയാ.. കാർ ഒന്ന് നിർത്തിക്കെ…

അർജുൻ പറഞ്ഞത് കെട്ട് faizy രൂക്ഷം ആയി അവനെ നോക്കി….

അളിയാ…pleas…
കൈ വിട്ടു പോകും….

Oh….ഇതിനെ ഒക്കെ കൊണ്ട് തോറ്റു…അചന്റെ വായിൽ ഇരിക്കുന്നത് മേടിക്കാൻ പോകുമ്പോൾ ആണ് അവന്റെ ഒക്കെ ഒരു …..

പെൺപിള്ളേർ ഇരിക്കുന്നു അല്ലെങ്കിൽ നീ എന്റെ വായിൽ നിന്ന് കെട്ടെനെ..

പോയിട്ട് വാ….

പരവേഷത്തോടെ പുറത്തേക്ക് ചാടിയ അർജു…. ഒരു സമാധാനത്തോടെ തിരിച്ച് കാറിലേക്ക് ചാടി…

വണ്ടി പോട്ടെ….

നിങ്ങൾക്ക് ആർക്കും ഒരു ടെൻഷൻ ഇല്ലെ???

എടീ…എല്ലാവരും കൂടി ടെൻഷൻ അടിച്ചിട്ട് എന്ത് ചെയ്യാൻ ആണ്…

പാവം സാർ ഇരിക്കുന്നത് കണ്ടോ???
എന്തോ കളഞ്ഞ് പോയ അണ്ണാനെ പോലെ…
ഇങ്ങേർക്കു വല്ല കാര്യം ഉണ്ടോ???

ഫൈസി അത് പറഞ്ഞതും….
സാർ അവനെ ഒന്ന് അടി മുടി നോക്കി…

എന്നെ പറഞാൽ മതിയല്ലോ…
നിന്റെ ഒക്കെ കൂടി ഇറങ്ങി പുറപ്പെട്ടത്….

പടച്ചോൻ അറിയാം ഇനി ആ ജോലി എങ്കിലും ബാക്കി കിട്ടുമോ എന്ന്…

ദേ രൂഹെ..എങ്ങാനും എന്റെ ജോലി പോയാൽ…നീ തന്നോണം ചിലവിനു….

ഒരാളുടെ വയർ നിറക്കാൻ അല്ലേ…ഞാൻ ഏറ്റു സാറേ….

അർജൂ…ഇത് ഏത് ആണ് സ്ഥലം…..

ലെച്ചു നീ ഒന്ന് അടങ്ങി ഇരിക്കോ…വേണേൽ ദാ ഇവിടെ ഇരുന്നോ???

എന്നെ ഇങ്ങനെ ശല്യ പെടുതല്ലെ…..

ഹും…

അവള് വീണ്ടും പുറത്തേക്ക് ഒരു board വായിക്കാൻ ഉള്ള ആവേശത്തിൽ എത്തി വലിഞ്ഞ് നോക്ക് കൊണ്ട് ഇരുന്നു…

ടീ… മാറി ഇരുന്നെ….വല്ല പാണ്ടി ലോറിയും കൊണ്ട് പോകും നിന്റെ ഈ തല….

ഒരു പാണ്ടി ലോറി വേറെ ഒരു പാണ്ടി ലോറിയെ ഇടികുമോ???

ദേ അർജ്ജുനനെ…നിന്നെ ഞാൻ….

അവൻ അവന്റെ മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ച് കൊടുത്ത്…..

ടീ…..

ദേ…mysore…..

Eh…

Fidha നോക്കിയേ….
ഈ ബോർഡിൽ mysore എന്നു തന്നെ അല്ലേ എഴുതി ഇരിക്കുന്നത്….

അതെലോ…

Daa….
പിന്നിൽ ഇരുന്നു കൊണ്ട് faizy യുടെ തല നോക്കി fidha ഒരു അടി കൊടുത്ത്…

ഇത് എങ്ങോട്ട് ആണ്….
മര്യാദയ്ക്ക് പറഞ്ഞോ….

Mysore വഴി നിന്റെ ആരാടാ…short cut ഉണ്ടാക്കി വെച്ച് ഇരിക്കുന്നത്….

പറയാൻ….

Faizy യുടെ മുടിയിൽ അവള് പിടുത്തം ഇട്ട്…..

റൂഹ് ഇക്കാ…നമ്മൾ എങ്ങോട്ട് ആണ്….
ഒരു വികാരവും ഇല്ലാതെ അവള് അത് ചോദിച്ച് നിർത്തിയപ്പോൾ എനിക്ക് ചിരി ആണ് വന്നത്…..

ഫൈസി…da….പറയാൻ…
എന്റെ മുടി വിടെടി പിശചെ….

നീ പറയാതെ ഞാൻ വിടില്ല…

ലഡാക്ക് ലഡാക്ക്….
പിടി വിട്….

എന്തോന്ന്…നേരെ പറയെട….

എടീ… ലഡാക്ക്…..

What???

അവനിലെ പിടുത്തം വിട്ടു കൊണ്ട് അവള് ഒരു നെടു വീർപ്പോടെ ചാരി ഇരുന്നു….
അരികിൽ ഇരിക്കുന്ന ലെച്ചുവിനെയും…
പിന്നിൽ കണ്ണും തള്ളി ഇരിക്കുന്ന എന്നെയും നോക്കി….

റൂഹ് ഇക്കാ…അവൻ.എന്താണ് പറഞ്ഞത്….
നമ്മൾ തിരിച്ച് കോളജിലേക്ക് അല്ലേ???

അല്ലല്ലോ….

പിന്നെ എവിടേക്ക് ആണ്….

അതല്ലേ..പറഞ്ഞ്…നീ കേട്ടിട്ട് ഇല്ലെ… ലഡാക്ക്….

What…??

ഒരു അതിശയത്തോടെ അവള് ചരിഞ്ഞ് ഇരുന്നു എന്നെ ഒന്ന് അടി മുടി നോക്കി…..

എന്തടി ഇങ്ങനെ നോക്കുന്നത്….

ഇത് എന്താണ് നേരത്തെ പറയാഞ്ഞത്…???

എല്ലാം വളരെ പെട്ടന്ന് ആയിരുന്നു….

ദേ… റൂഹ് ഇക്കാ കളികല്ലെ…

മനുഷ്യന്റെ പാതി ജീവൻ പോയി…..

കുടിക്കാൻ വാങ്ങി വെച്ച വെള്ള കുപ്പി എടുത്ത്…
ഫിധ ഫൈസിയുടെ തല വഴി ഒഴിച്ച് കൊടുത്ത്…

ടീ.
. ടീ…..

അവൻ മുഖം വെട്ടിച്ച് കൊണ്ട് കയറ്റിത്തിന്റെ ഒരു വശത്തേക്ക് കാർ ഒതുക്കി…….

നനഞ്ഞ കോഴിയെ പോലെ…അവൻ പിന്നിലേക്ക് ഒരു നോട്ടം എറിഞ്ഞ്…..
X
കാലി ആയിരുന്ന കുപ്പി കൊണ്ട് അവള് അവന്റെ തലക്ക് ഇട്ട് ഒരു അടിയും കൂടി കൊടുത്ത്…..

അതും കൂടി അയപ്പോൾ…..
ഒലിച്ച് ഇറങ്ങുന്ന വെള്ളത്തുള്ളികൾ ചിറകിൽ ഏറ്റു കൊണ്ട് പല വർണത്തിൽ ഉള്ള കിളികൾ പറന്ന് പോയി….

എനിക്ക് ഇത് വേണം….
പ്ലാൻ ഇട്ട ഇവർക്ക് ഒന്നും ഇല്ല….
എല്ലാം എനിക്ക് തന്നെ…

ബാക്കി കൂടി ഒഴിക്കെടി…എന്തിനാ കുറച്ച് ആയി ബാക്കി വെച്ചിരിക്കുന്നത്…..

ഫൈസി അത് പറഞ്ഞ് തീർന്നതും…കയ്യിൽ ഉണ്ടായിരുന്ന കുപ്പിയിൽ അവശേഷിച്ച കുറച്ച് വെള്ളം കൂടി അവന്റെ തലയിൽ കൂടി ഒഴിച്ച് കൊടുത്ത്…

എടീ കുട്ടി പിശചെ…

അവൻ ചാടി ഇറങ്ങി……

അവൻ ഇറങ്ങിയത് കണ്ട്…അവള് door തുറന്ന് പുറത്തേക്ക് ചാടി…..

ഞാൻ ഒന്നും അറിഞ്ഞിട്ട് ഇല്ല രാമനയാരൻ എന്ന മട്ടിൽ ഞങ്ങൽ മൂന്ന് പേരും ഇരുന്നു…..

ടീ നിൽക്കടി അവിടെ….

ഞാൻ ഓടി കാറിന്റെ പിന്നിൽ ആയി ചെന്ന് നിന്നു…..

റോഡിൽ എങ്ങും ആരും ഇല്ലായിരുന്നു…..

എന്റെ മുന്നിൽ ആയി ഫൈസി ക്ക വന്ന് നിന്നു…..

കുളിച്ച് നിൽക്കുന്ന രൂപം കാണും തോറും എനിക്ക് ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല…..

ടീ….

ഒരു അലർച്ച യോടെ എന്റെ ഇടുപ്പിൽ ചുറ്റി പിടിച്ച്….

ആ ഒരു പിടിയിൽ എന്റെ ശ്വാസം നിലച്ചു പോകുന്ന പോലെ തോന്നി……

നനഞ്ഞു കുതിർന്ന ശിർട്ടും ആയി എന്നിലേക്ക് അമർന്നു നിന്ന്…

ആ നനവ് പതിയെ എന്നിലേക്ക് പടരാൻ തുടങ്ങി……

കണ്ണുകൾ എടുക്കാതെ എന്നെ തന്നെ നോക്കി നിന്നു..

നീ എന്റെ പുറത്ത് വെള്ളം ഒഴിക്കും അല്ലേ???

എന്റെ കൈകളിൽ പിടുത്തം ഇട്ട് കൊണ്ട് അത് ചോദിച്ച് നിർത്തി….

വിട്..വേദനിക്കുന്നു….

ഫൈസി ക്ക…എന്താ ഇങ്ങനെ നോക്കുന്നത്…..

ഒന്നും ഇല്ല…ഞാൻ ആകെ തണുത്ത് മരവിച്ച് നിൽ ക്കുവാണ്….

എന്റെ പൊന്നു മോളെ ഈ തണുപ്പ് ഒന്ന് മാറ്റി തന്നാൽ…ഞാൻ വിടാം….

മ്മ്.. മാറി… ടവ്വൽ എടുകട്ടെ…

അയ്യ…ടവ്വൽ… പൊടി….

എന്റെ കയ്യിലേക്ക് ഒന്നും കൂടി അമർത്തി പിടുത്തം ഇട്ട്….

I want a kiss…..

പതിയെ കാതോരം അത് പറഞ്ഞതും ഞാൻ കണ്ണുകൾ മിഴിച്ച് ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു….

What….

നിനക്ക് ഇംഗ്ലീഷും അറിയില്ലേ???

ഞാൻ തരില്ല…ഒന്ന് പോയേ… അയ്യേ…..

പെട്ടന്ന് തന്നൽ…ഞാൻ വിടാം…
അല്ലെങ്കിൽ പിന്നെ ഞാൻ അങ്ങോട്ട് തരും….

ഫൈസി ക്ക സോറി…..ഞാൻ ആ ഒരു ദേഷ്യത്തിൽ ചെയ്ത് പോയത് ആണ്…

എനിക്ക് sorry ഒന്നും വേണ്ട….
തരുന്നു ഉണ്ടോ… ഇല്ലെയോ…..

തന്നിട്ട് ഇല്ലെങ്കിൽ പിന്നെ ഫൈസി ക്ക എന്ന് വിളിച്ച് കൊണ്ട് വന്നേകരുത്….

അയ്യോ…ഞാൻ തരാം…
എന്ന പെട്ടന്ന് തന്നോ…അവർ ഇറങ്ങി വരുന്നതിനു മുന്നേ……

അവള് കണ്ണുകൾ അടച്ച് കൊണ്ട് പതിയെ എന്റെ അരികിലേക്ക് നീങ്ങി നിന്ന്….

പതിയെ എന്റെ കവിൾ ലക്ഷ്യം വെച്ച് വന്ന അവളുടെ….അധരങ്ങൾ ഞാൻ ചരിഞ്ഞ് നിന്ന് കവർന്ന എടുത്ത്…

ഒരു നിമിഷത്തേക്ക്‌ അവള് തരിച് നിന്ന് പോയി….

കണ്ണുകൾ കൂട്ടി പിടിച്ച് കൊണ്ട്…എന്നിൽ പിടി മുറുക്കി….

ഒരു പിടച്ചിലോടെ എന്നെ പിടിച്ച് തള്ളി മാറ്റി..

എന്ത് ചെയ്യണം എന്ന് അറിയാതെ അവള് ആകെ ഒരു കുഴഞ്ഞ പരുവത്തിൽ നിന്ന്….

പോയി കയറിക്കോ…ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറ്റിയിട്ട് വരാം…
ഒരു ചിരിയോടെ ഞാൻ അത് പറഞ്ഞതും

എന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും മടിച്ച് കൊണ്ട് അവള് പോയി…

അതേ….
Window curtain ഉള്ളത് കൊണ്ട് ഞങ്ങള് ഒന്നും കണ്ടില്ല…
എന്തായിരുന്നു രണ്ട് പേരും കൂടി അവിടെ…..

അയ്യോ…ഞങ്ങൽ ഒഴിച്ച് തീർത്ത വെള്ളത്തിന്റെ കണക്ക് എടുക്കുക ആയിരുന്നു…
അല്ലേ fidha മോളെ….

അർജുനന് ഉള്ള മറുപടിയും കൊടുത്ത് കൊണ്ട് അവൻ വന്നു കയറി….

കണക്ക് എടുത്തിട്ട് എത്ര രൂപയുടെ നഷ്ടം ഉണ്ട് അളിയാ….

ഞാൻ ക്ലാസ്സ് എടുത്ത് തന്ന മതിയോ അർജ്ജുനനെ….

അയ്യോ..കണക്ക് സാറു ഉള്ള കാര്യം ഞാൻ ഓർത്തില്ല….

Hehe…

ഒരു ചമ്മിയ ചിരിയോടെ അവൻ ഇരുന്നു…

എത്ര days എടുക്കും അവിടെ എത്താൻ…ഞാൻ ഇനി എങ്ങനെ തിരിച്ച് യത്തീം ഖനയിൽ കയറും….
നിങ്ങൾക്ക് എല്ലാം കുട്ടി കളി ആണ്…

കുറച്ച് ഉറക്കെ അവള് അത് പറഞ്ഞ് നിർത്തിയപ്പോൾ എല്ലാവരും ഞങ്ങളെ തിരിഞ്ഞ് നോക്കി…

Da… പിശചെ….
അവളെ പിടിച്ച് അടക്കി ഇരുത്തിക്കെ… എനിക്ക് concetration കിട്ടുന്നില്ല…..

ഒരു ശകരതോടെ faizy അത് പറഞ്ഞ് നിർത്തിയതും…മുഖവും വീർപ്പിച്ച് സീറ്റിലേക്ക് ചാരി ഇരുന്നു…..

Centre mirror il കൂടി ഉള്ള അവളുടെ ഇരിപ്പും എന്റെ ദയനീയമായി ഭാവവും കാണും തോറും…
അവൻ വിളറി വെളുത്ത്…..

ദേ faizy ക്ക അവള് പറഞ്ഞതിൽ എന്താണ് തെറ്റ്…
ഹും…

നീ ഒന്ന് അടങ്ങൂ fidha….
എല്ലാം ഞാൻ ശെരി ആക്കി തരാം….

പിന്നെ…ഇമ്മാതിരി ഉള്ള തീരുമാനം എടുത്ത് കൊണ്ട് അല്ലേ…. ശെരി ആക്കുന്നത്…..

എന്താണ് ഇപ്പൊ വേണ്ടത്…trip cancel ചെയ്യണോ???

അവൻ കുറച്ച് ദേഷ്യത്തോടെ അത് ചോദിച്ച് നിർത്തിയതും ആരും ഒന്നും മിണ്ടാതെ ഇരുന്ന്……

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇപ്പൊ പറയണം…
പാതി വഴിയിൽ എത്തിയിട്ട് വീട്ടിൽ പോകണം എന്ന് കിടന്ന് കൂവരുത്…

ഉള്ളത് ഞാൻ പറഞ്ഞേക്കാം….

പോകാം…..
ഒരു പതിഞ്ഞ സ്വരത്തിൽ ഇഷാ അത് പറഞ്ഞ് നിർത്തിയതും …

എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു….
പക്ഷേ എന്നോട് എന്തോ വലിയ ദേഷ്യം ഉള്ളത് പോലെ മുഖവും തിരിച്ച് ഇരുന്നു….

നടുവിൽ അവളുടെ sweater എടുത്ത് വെച്ച് കൊണ്ട് അതിർത്തി തിരിച്ച് അങ്ങേ അറ്റത്ത് പോയി ഇരുപ്പ് ഉറപ്പിച്ച്…..

ഇടയ്ക്ക് ഒക്കെ എന്നെ ഒളി കണ്ണ് ഇട്ട് നോക്കുന്നു ഉണ്ടായിരുന്നു….

ആഹാ…അത്രയ്ക്ക് വാശി പാടില്ലല്ലോ …ഞാനും മിണ്ടാതെ ഇരുന്ന്…
അല്ല പിന്നെ…

എന്നെ കൊണ്ട് പറ്റുന്ന കാര്യം അല്ല എന്നാലും….ഒരു പരിശ്രമം….

എന്താ… എല്ലാ എണ്ണവും ഇങ്ങനെ ഇരിക്കുന്നത്….
ഞാൻ ക്ലാസ്സ് വല്ലതും എടുത്ത് തരണോ???

അയ്യോ…

വേണ്ടെങ്കിൽ എന്തെങ്കിലും ഒക്കെ മുണ്ടിയും പറഞ്ഞ് ഇരിക്ക് പിള്ളേരെ…

സാർ അത് പറഞ്ഞ് നിർത്തിയതും…
Fidha yum ലേച്ചുവും കൂടി പാട്ട് തുടങ്ങി…

എന്തിനാണ് സാറേ…എന്നോട് ഈ ക്രൂരത കാണിച്ചത്….

അർജുൻ ദയനീയമയു സാറിനെ നോക്കി…..

നീയും കൂടിക്കോട….

ഞാൻ ഇല്ലെ….
എന്നിട്ട് വേണം…

അങ്ങനെ പാട്ടും ബഹളവും ആയി യാത്ര മനോഹരം ആയി തന്നെ തുടർന്ന്….

ഒരാള് മാത്രം വായ താഴിട്ടു പൊട്ടിയത് പോലെ ഇരുന്നു…

അവളുടെ മുഖം കാണും തോറും എനിക്ക് ചിരി വന്ന്…

ഇഷാ…
ദാ ഒരാള് വിളിക്കുന്നു….

ഫോൺ അവൾക്ക് നേരെ നീട്ടിയതും എന്നെ ഒന്ന് തറപ്പിച്ച് നോക്കി…

ഞാൻ ഫോണിലേക്ക് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച്…

അതിൽ ഡയൽ ചെയ്ത് ഇരിക്കുന്ന പേര് വായിച്ചതും അവള് ഒന്ന് നിവർന്നു ഇരുന്നു ശ്വാസം എടുത്ത്…

ഉസ്താദ്’

വിറച്ച് കൊണ്ട് അവള് ഫോൺ വാങ്ങി….

എല്ലാവരോടും മിണ്ടാതെ ഇരിക്കാൻ അവള് പറഞ്ഞിട്ട് ഫോൺ വാങ്ങി ചെവിയോട് ചേർത്ത് പിടിച്ച്…

Aslamualaikkum ഉസ്താദ്…

Walaikkumusulam മോളെ…..

എവിടേം വരെ ആയി യാത്ര ഒക്കെ???

ലഡാക്കിൽ പോകുന്നു കാര്യം പറയണോ… വേണ്ടയോ ഒന്നും അറിയാതെ ഞാൻ വെള്ളം ഇറക്കി കൊണ്ട് ഇരുന്നു….

മോളെ…
എന്താണ് ഒന്നും സംസാരിക്കാത്ത….

ആ ഉസ്താദ്…ഞങ്ങൽ ooty യില് നിന്ന് ഇറങ്ങി….

മ്മ്…
റൂഹ് മോൻ പറഞ്ഞ്…നിങ്ങള് ലഡാക്കിൽ മറ്റോ പോകുവാന് എന്ന്….

എവിടേക്ക് ആണെങ്കിലും എന്റെ മോള് സൂക്ഷിക്കണം കേട്ടോ…..

ഉസ്താദ് പറഞ്ഞ വാക്ക് കേട്ട് ഞാൻ അതിശയത്തോടെ ഇരുന്നു….

എന്ന ശെരി മോളെ…
പോയി വാ….

അതും പറഞ്ഞ് ഉസ്താദ് ഫോൺ വെച്ച്….

ഞാൻ ആകെ തരിച് ഇരുന്നു പോയി…ഒരു പൊട്ടി തെറി പ്രതീക്ഷിച്ച എന്നെ തേടി എത്തിയ സമ്പക്ഷണം…എന്റെ mood എല്ലാം മാറ്റി എടുത്ത്…

അതിർത്തിയിൽ വെച്ചിരുന്ന sweater പതിയെ നീക്കി കൊണ്ട് ഞാൻ കുറച്ച് കൂടി നടുവിലേക്ക് കയറി ഇരുന്നു….

എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിച്ച് കൊണ്ട്..
അവൻ പുറത്തേക്ക് നോക്കി ഇരുന്നു……

ഷോ….
ഞാൻ പതിയെ നിഷ്കളങ്കത യോടെ ആ മുഖത്തേക്ക് എത്തി നോക്കി…

എന്റെ നോട്ടം കണ്ടതും…പൊട്ടി ചിരിച്ച് കൊണ്ട് എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് ഇരുത്തി……

എന്തെങ്കിലും ഒന്ന് കാണാതെ ഞാൻ വേറെ ഒന്നും ചെയ്യും എന്ന് നിനക്ക് തോന്നിയോ

Eh…..

ഇല്ല അല്ലേ…..

അവളുടെ മറുപടിക്ക് കയ്യിൽ ഒരു നുള്ള് കൊടുത്ത് കൊണ്ട് ഞാൻ പിടിച്ച് എന്നിലേക്ക് ചേർത്ത് ഇരുത്തി…..

Faizy യും അജ്മൽ സാറും ആയിരുന്നു ഡ്രൈവിങ് ഏറ്റു എടുത്ത് ഇരുന്നത്…

Faizy ക്‌ക് ഡ്രൈവിംഗ് ഒരു craze ആയത് കൊണ്ട്….ഞങ്ങൽ ആയിട്ട് അവനെ എതിർക്കാൻ നിന്നില്ല…
3500 km ഓടിച്ച് കഴിയുമ്പോൾ അവന്റെ craze ന്റെ കാര്യത്തിൽ തീരുമാനം ആയികൊളും…

ഭയങ്കര കാര്യ ഗൗരവത്തിൽ ഗൂഗിൾ മാപ് set ചെയ്ത് കൊണ്ടാണ് ഇരിക്കുന്നത്…

പടച്ചോൻ അറിയാം…ലഡാക്കിൽ തന്നെ ചെന്ന് എത്തി ചേരുമോ എന്ന്…..

പടച്ചോനെ ഞങ്ങളെ കാത്തോളി…….

Leave a Reply

Your email address will not be published. Required fields are marked *