“ഇവൾq എത്ര പറഞ്ഞാലും കേൾക്കൂല്ലാല്ലോ ഭാഗവനെ …..! “
അമ്മയുടെ ശബ്ദം കേട്ട് ഓടിവന്നാ പൊന്നു കണ്ടത് തന്റെ പാതി നിലത്ത് വീണ് കിടക്കുന്നതാണ്.. അമ്മ അവളെ എഴുന്നേൽപ്പിക്കാൻ നോക്കുന്നുണ്ട്..!
“എന്താ അച്ചു കാല് വേദനിക്കുന്നുണ്ടോ നിനക്ക് അവിടെ ഇരുന്നാ പോരെ ഞാൻ എന്താ വെച്ചാ എടുത്ത് തരില്ലെ എന്റെ പെണ്ണെ ..! “
അവൾ അവന്റെ മുഖത്ത് കുറച്ച് വിഷമത്തോടെ നോക്കി. അമ്മയ്ക്ക് അവളുടെ കാല് ഒടിഞ്ഞതിന് ഉള്ളാ സങ്കടം ഇതുവരെ മാറില്ലാ പിണക്കവും അടുത്ത നിന്ന് പിറുപിറുക്കുന്നുണ്.
“പൊന്നു അതെ മഴ കണ്ടപ്പോൾ നനഞ്ഞ് നിക്കാൻ തോന്നി കാല് ഓടിഞ്ഞത് മറന്ന് ..! “
അമ്മാ അടുത്ത് നിന്ന് അവളുടെ കൈകൾ തോളിലെക്ക് ഇട്ട് …
“അമ്മാ മാറിക്കെ ഇവളെ ഇന്ന് ശരിയാക്കണം എത്ര പറഞ്ഞാലും കേൾക്കില്ലാ…! “
അവളെയും എടുത്ത് ഞാൻ മഴയത്തോടെ ഇറങ്ങിയതും… അവൾ ഒരു പ്രാവിനെ പോലെ നെഞ്ചിൽ കുറുകി കൂടി അമ്മ കലി തുള്ളി ചൂരൽ എടുത്ത് പിന്നാലെ . ഞാൻ അവളെയും കൊണ്ട് മുറിയിലെക്ക് ഓടി കേറിമ്പോഴും അവൾ കണ്ണെടുക്കാതെ നോക്കുന്നുണ്ട്.
“എത്ര പറഞ്ഞാലും നന്നാവില്ലാ രണ്ടും ..! “
അമ്മ വാതിൽ വരെ വന്ന് തിരിച്ച മടങ്ങി അവളുടെ തല തുടച്ച് ഉടുപ്പുകൾ മാറി വീൽ ചെയറിൽ ഇരുത്തി അടുക്കളിലെക്ക് യാത്ര തുടങ്ങി..
“പൊന്നൂ അമ്മാ വഴക്ക് പറയുമോ ..?”
” നീ പേടിക്കണ്ടാ എനിക്കെ കിട്ടൂ…. നീ ഇപ്പോഴും അമ്മയുടെ മോള് അല്ലെ . അതല്ലെ കാല് ഓടിഞ്ഞിട്ടും എന്നെ മാത്രം വഴക്ക് പറയുന്നെ . “
അടുക്കളയിൽ ദേശ ചുട്ട് എടുക്കുന്നാ തിരക്കിലാണ് അമ്മാ അവളെയും കൊണ്ട് നടന്നു.
“അയ്യോ വാന്നോ രണ്ടും എന്റെ മോൻ ഇങ്ങുവന്നെ ..! “
അമ്മയുടെ സ്നേഹം കണ്ട് കൊതികൂടി പോവുമ്പോൾ അവൾ കൈകയിൽ പതിയെ പിടിക്കുന്നുണ്ടായിരുന്നു കൈകളിൽ ചൂട് ചട്ടകം ഉള്ളത് മറന്ന് പൊളിച്ചത് എന്റെ കൈയിലാണങ്കിൽ കൊണ്ട് മോളുടെ നെഞ്ചിലും അമ്മയുടെ കണ്ണിലുമാണ്.!
” ഇവൾക്ക് ഇല്ലെ ..! “
” കാലിലെ മാറട്ടെ എന്റെ കൊച്ചിനെ കൊണ്ട് തള്ളിയിട്ടതും പോരാ അവൾക്ക് ചൂടും കൊടുക്കണോ ..!”
അവൾക്ക് ദേശ കൊടുത്ത് പിണക്കം ഒറ്റമുറി ദേശയിൽ തീർന്നതു പതിയെ എനിക്കും ഒരു മുറി തന്നു .
” വേദനിച്ചോടാ ..! “
” ഇല്ലാ . “
“അല്ലേ നിനക്ക് എവിടെ വേദനിക്കാനാ എന്റെ മോളക്ക് വേദനിച്ചിട്ടുണ്ടാവും. “
അവൾ പതിയെ അമ്മയുടെ കൈകൾ പിടിച്ചു.
” പിണക്കം മാറില്ലെ അമ്മാ..! “
അവളെ നെഞ്ചിലെക്ക് ചേർത്ത് നെറ്റിയിൽ ചുംമ്പനം നിറച്ച് .!
“എന്തിനാ മോളെ അമ്മയ്ക്ക് പിണക്കം ഒന്നും ഇല്ലാ പോത്ത പോലെ വളർന്നിട്ടും രണ്ടും കൂടെ ഇങ്ങനെ വീഴലും പൊട്ടലും മാത്രമായ അമ്മയ്ക്ക് നിങ്ങൾ അല്ലെ ഉള്ളൂ… എന്തെലും പറ്റിയാ എനിക്കി പേടിയാ .! “
” ഒന്നും പറ്റില്ലാല്ലോ അമ്മാ.! “
” നീ മിണ്ടാണ്ടാ നീയാ കൊച്ചിനെ വഷാളക്കാന്നുത്..! “
ഗൗരവം കാണിച്ച് അമ്മയും മോളും വീണ്ടും ഒന്നായ് … ഒന്നായ് കൂട്ടത്തിൽ കാല് ഓടിഞ്ഞ് കഥാ കൂടെ മോള് അമ്മയ്ക്ക് പറഞ്ഞ കൊടുത്ത് ..ഞാൻ തളിയിട്ട് വീണാതാ പറഞ്ഞ് തീരും മുമ്പ് എഴുന്നേറ്റ് ഓടാൻ നിന്നാ എന്നെ പിടിച്ച് അമ്മ അടുത്ത് അടി കൂടെ തന്ന്.
“മോള് വാ നമ്മുക്ക് മഴ കാണാം . “
” അമ്മാ ഞാനും .! “
അമ്മയും മോള് മുറ്റത്ത് ഇറങ്ങി മഴനനയുന്നുണ്ട് വട്ടാണന്ന് നാട്ടുകാര് പറയും പക്ഷെ അമ്മയക്ക് ഈ ചില നിമിഷങ്ങളിൽ സ്ന്തോഷമാണ് ഇഷ്ടം അത് ഒന്നും എത്ര സമ്പാദ്യം ഉണ്ടാക്കിയാലും കിട്ടൂലെന്ന് അമ്മയുടെ വശം. ശരിക്കും ഞങ്ങൾ രണ്ടും കല്യാണം കഴിഞ്ഞ് ശേഷമാണ് അമ്മാ ഒന്നും അച്ഛനെ നഷ്ടപ്പെട്ടെ കഴിഞ്ഞ ശേഷം ഒന്നു ചിരിച്ച് കാണുന്നതും പഴയ പോലെ ആയതും എല്ലാം അച്ചു കാരണമാണ്.!
“ടാ വേണങ്കിൽ വന്നോ… ഇപ്പോ ചൂരൽ ഇല്ലാ പിന്നെ ഇറങ്ങിയാ ഞാൻ എടുക്കുവെ ..!”
വേഗത്തിൽ ഇറങ്ങി അമ്മയും അച്ചുവും ഞാനും മഴ നല്ലോണം നനഞ്ഞ് … മഴ തോർന്ന് പിണക്കങ്ങളും അവളുടെ കാല് ഒടിച്ചതിന് ശിക്ഷിയായ് അവളുടെ പണികൾ ഓരോന്നും എനിക്ക് തരുവാൻ തുടങ്ങി..
“പൊന്നു അമ്മാ ഇന്ന് നല്ലോണം മിണ്ടി… കുറെ നന്നായ് ചിരിക്കുന്നു ഉണ്ടായ് .! “
അവൾ എന്റെ നെഞ്ചിൽ കിടന്ന് രോമങ്ങൾ പതിയെ താലോലിച്ച് കിടക്കുന്നുണ്ട് ജനാലയിൽ നിലാവെളിച്ചം എത്തി നോക്കുന്നു. മഴ തോർന്ന് ബാക്കി തുള്ളികൾ ഇറ്റുവീഴുന്നത് കേൾക്കാം. അവളെ ചേർത്ത് പിടിച്ച് .
“അതെ ഇനിയും കൂടുതൽ സ്ന്തോഷം ഉണ്ടാവും അമ്മയ്ക്ക് …! “
” എങ്ങനെ ..! “
” നമ്മക്ക് രണ്ട് മക്കൾക്ക് വന്നാൽ ..! “
” അയ്യാടാ രാവിലെ കിട്ടിയത് പോരെ മോന്… നാണം ഇല്ലാത്ത മനുഷ്യൻ. “
” ഓ വേണ്ടങ്കിൽ വേണ്ടാ..! “
പിണക്കം പോലെ എന്നെ പതിയെ വിളിച്ച് ചിണുങ്ങുന്നുണ്ട്വൾ .
” ടോ കെട്ടിയോനെ ഈ കാലിലെ ഇത് ഒന്ന് അഴിക്കാട്ടാടോ ..!എന്നിട്ട് പോരെ . “
അവൾ എന്നെ പുതച്ച് കിടുന്നു ഋതുക്കൾ മാറി മാറിവന്നു അവളുടെ കാലിലെ മുറിവ് മാറി അവൾക്ക് ഇപ്പോ നടക്കാം പക്ഷെ ഇപ്പോഴും റെസ്റ്റാണ് . അവൾ ഇപ്പോൾ നിറവയാറാണ് ..! അമ്മയ്ക്ക് അവളുടെ കാര്യങ്ങൾ ഓടി നടന്ന് നോക്കാലാണ് പണി. അമ്മാ പണ്ടത്തെക്കാൾ ഉഷാറായ് ഞങ്ങളുടെ കുറുമ്പ് ഇപ്പോൾ കുറച്ച് കുറഞ്ഞു. ഇനി മോൻ വന്നിട്ട് വേണം വീണ്ടും തുടങ്ങാൻ ലക്ഷണം കണ്ടിട്ട് അമ്മമ്മക്ക് പണിയാണ് തോന്നു എന്നാണ് അമ്മ പറയുന്നത് എന്തായാലും കാത്തിരിപ്പാണ് അമ്മാ. ചിലരുടെ വരവ് ചില ജീവിതങ്ങളിൽ നിലച്ച് പോയാ കുറെ നല്ലാ നിമിഷങ്ങൾ പുനർജനിപ്പിക്കാനാണ്. ഇവിടെ എല്ലാരും അങ്ങനെയാണ് അച്ചു ഞങ്ങളുടെ കുറുമ്പ് എല്ലാം ഇപ്പോമോനും അമ്മയെ വീണ്ടും ജീവിതത്തിലെക്ക് തിരിച്ച് കൊണ്ടുവന്നിരിക്കുന്നു..!
✍️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ [ ജെസ്ന നിധിൻ ]