ഇനിഒരുനാൾ_1
നാടും നഗരവും കാടും മലകളും കുന്നും മേടുമെല്ലാം കയറി ഇറങ്ങി ദൂരെക്ക് യാത്ര തുടർന്ന് കൊണ്ടിരിന്ന വാൻ..
വാനിന്റെ അകത്ത് ഡ്രൈവരോടൊപ്പം മറ്റു അഞ്ചു യാത്രക്കാർ
പിൻ സീറ്റിൽ ഒരു യൂണിഫോം ദാരിയായ ഒരു പോലീസുകാരൻ
അദ്ദേഹത്തിന്റെ അടുത്ത് വാടിയ മുഖവും കരഞ്ഞു വീർത്ത കണ്ണുകളോടെ പുറത്തേക് നോക്കി അലക്ഷ്യ ഭവത്തോടെ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ
അതിന് പുറകിലെ സീറ്റിൽ രണ്ട് സ്ത്രീകൾ അതിൽ ഒരു സ്ത്രീ ആ ചെറുപ്പക്കാരന്റെ സമാന രൂപത്തിൽ വിൻഡോയിൽ തല ചാച്ചു വെച്ചു ചിന്തയിൽ മുഴുകി ഇരിക്കുന്നു
അടുത്തിരുന്ന സ്ത്രീ സെൽ ഫോണിൽ നോക്കി ഡ്രൈവർക് വഴി പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു
ഡ്രൈവറുടെ അടുത്തിരുന്ന യാത്രക്കാരൻ ഇടക്കിടെ മുൻപിലത്തെ കണ്ണാടിയിലൂടെ ആ ചെറുപ്പക്കാരനെയും പിന്നിലിരുന്ന യുവതിയെയും ശ്രെദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു
യാത്രക്കിടയിൽ അവർ രണ്ട് പെരുമല്ലാതെ ബാക്കിയുണ്ടായിരുന്നവർ തമ്മിൽ പല സംസാരങ്ങളും നടക്കുണ്ട് അതിലൊന്നും ശ്രെദ്ധിക്കാതെ ആ ചെറുപ്പക്കാരനും യുവതിയും അപ്പോഴും മറ്റെന്തോ ചിന്തയിൽ തന്നെയായിരുന്നു
അതൊരു ദീർഘ ദൂര യാത്ര ആയതിനാൽ ഇടയിൽ ഒന്ന് രണ്ട് വട്ടം ഭക്ഷണം കഴിക്കാനും മറ്റു പല ആവശ്യങ്ങൾകുമായി വാഹനം പലയിടങ്ങളിലായി നിർത്തിയിരുന്നു
ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിട്ടും അവർ രണ്ട് പേരും വിസമ്മതിച്ചു
ആ യാത്രയുടെ അവസാനം വാൻ ചെന്ന് നിന്നത് നാട്ടിൻ പുറത്തെ ഒരു പോലീസ് സ്റ്റേഷൻ മുൻപിൽ ആയിരുന്നു
വാൻ ചെന്ന് നിർത്തിയതും സ്റ്റേഷനിൽ നിന്നും ഒന്ന് രണ്ട് പോലീസുകാർ വാഹനത്തിനരികിലേക്ക് എത്തി
വാനിന്റെ കതക് തുറന്നു മറ്റുള്ളവരെല്ലാം പുറത്തിറങ്ങി
ആ ചെറുപ്പക്കാരനെയും യുവതിയെയും സ്റ്റേഷൻ കോമ്പൗണ്ടിന്റെ അകത്തെക്ക് കൂട്ടി കൊണ്ട് പോയി
വാടി തളർന്നു ഇരിക്കുന്ന അവർ രണ്ട് പേരെയും രണ്ട് സ്ഥലങ്ങളിലായി മാറ്റി ഇരുത്തി
അതിനിടയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പല പോലീസുകാരും അവർ രണ്ട് പേരോടും മാറി മാറി എന്തൊക്കെയോ ചോദിക്കുകയും സംസാരിക്കുകയും ചെയുന്നുണ്ടായിരുന്നു
ഒന്നിനും വ്യെക്തമായ മറുപടി പറയാൻ പോലും കഴിയാത്തവരെ പോലെ അവർ രണ്ട് പേരും നിസ്സഹായമായി പരസ്പരം നോക്കികൊണ്ടിരുന്നു
സ്റ്റേഷനിൽ നിന്നും അറിയിച്ച വിവരത്തിന്റെ പുറത്ത് അവരെ കാണാൻ എന്നോണം വേണ്ടപ്പെട്ടവർ പലരും ആ സമയം കൊണ്ട് അവടെ എത്തിയിരുന്നു
വാൻ ഓടിച്ചിരുന്ന ഡ്രൈവറും അയാളുടെ അടുത്തിരുന്ന യാത്രക്കാരനും സ്റ്റേഷനിലെ ci യോട് കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്
സംസാരത്തിന് ഇടക് ci അവരെ രണ്ട് പേരെയും ഉറ്റു നോക്കുന്നുണ്ടായിരുന്നു
സ്റ്റേഷന്റെ തിരക്കേറിയ അന്തരീക്ഷം പിന്നീട് അവർ രണ്ട് പേരുടെയും കാര്യങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നു
പലരും പല കഥകളും പറഞ്ഞു തുടങ്ങി
എന്താ സംഭവം എന്നറിയാൻ പലരും തിടുക്കം കൂട്ടി
അറിഞ്ഞവരെല്ലാം കുത്തുവാക്കുകളുടെയും കുറ്റപ്പെടുത്തലുകളുടെയും അഭിഷേകം തുടങ്ങി വെച്ചു
“സാറെ ഇവരെ എവിടുന്നാ പൊക്കിയത്??
കൂട്ടത്തിൽ ഒരു വനിതാ പോലീസുകാരിയുടെ ആകാംഷയോടെയുള്ള ചോദ്യം
ഓഹ് ഇവൻ ഇവളെയും കൊണ്ട് നാട് ചുറ്റാൻ പോയതാ??
എങ്ങോട്ടാ സാറേ??
ചെന്നൈ
ഓഹ്!!! അവിടെ എന്തായിരുന്നീടി നിനക്ക് പണി?? വനിതാ പോലീസു കാരി അവളോട് അലറി ചോദിച്ചു
മിണ്ടാൻ പോലും കഴിയാതെ പേടിയും അതിനുപരി സങ്കടത്തോടെയുമുള്ള അവളുടെ നോട്ടം അവന്റെ മുഖത്തേക് തിരിഞ്ഞു
ചോദിച്ചത് കെട്ടില്ലെടി??
അവൻ ആരാടി നിന്റെ??
അവൾ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു വിതുമ്പി
ഇവൻ ഏതാ സാറെ???
“ഇവൻ അവളുടെ കൂടെ ജോലി ചെയ്തിരുന്ന പയ്യനാണ്
രണ്ട് പേർക്കും ഒരു പ്രേമത്തിന്റെ അസുഖം…
ഹും പ്രേമം!!!.
എന്ത് പ്രേമം ഇത് പ്രേമം എന്നൊന്നും പറയില്ല മാഡം ഇതിനൊക്കെ വേറെ പേരാ വിളിക്കേണ്ടത്
എന്താ സാറെ?
മാഡം എന്തറിഞ്ഞിട്ടാ ഈ രണ്ട് പേർക്കും കുടുംബവും കുട്ടികളും ഉണ്ട്
ഈശ്വരാ “!
അതേന്നെ കല്യാണം കഴിഞ്ഞു രണ്ട് പിള്ളേരുടെ അമ്മയാ ഇവൾ
അപ്പൊ അവനോ സാറെ?
അവനും ഉണ്ട് രണ്ട് മക്കൾ വന്നിട്ടുണ്ട് അവന്റെ ഭാര്യയും ഇവള്ടെ ഭർത്താവും വേണ്ടപ്പെട്ടവരും…
നിനക്കൊക്കെ എന്തിന്റെ കേടാടി ബാക്കിയുള്ള പെണ്ണുങ്ങളെ കൂടെ പറയിപ്പിക്കാനായിട്ട്! പേരെന്താടി നിന്റെ??
തളർന്നിരുന്ന അവൾ ശബ്ദം താഴ്ത്തി
പറഞ്ഞു ” നിത്യ”
എന്തോന്നു???
നിത്യ!!!
ഡാ നിന്റെയോടാ??
അവൻ അവളെ ഒന്ന് നോക്കി അവരോട് പറഞ്ഞു ” സാം
നിനക്ക് എത്ര പിള്ളേരാടാ??
രണ്ട്!!
ഈ രണ്ട് പിള്ളേരേം വെച്ചിട്ടാണോടാ നീ ഈ ചെറ്റത്തരം കാണിച്ചേ നിനക്ക് ഇത്ര കഴപ് ആണേൽ തീർക്കാൻ നാട്ടിൽ വേറെ എന്തൊക്കെ സൗകര്യങ്ങളുണ്ട് വേറെ രണ്ട് ജീവിതം തകർത്തിട്ട് ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ ??
ഇവന്റെ ഭാര്യ വന്നിട്ടുണ്ടോ സാറേ??
ഉവ്വ പുറത്ത് ഉണ്ട്!!
നിന്റെ ആരാടി വന്നിട്ടുള്ളത്??
ഭർത്താവ്!!
എന്തോന്ന്?
ഭർത്താവ്.. ( അവൾ മുഖം താഴ്ത്തി പറഞ്ഞു )
ഹും അപ്പൊ നിനക്കറിയാം അവൻ നിന്റെ ഭർത്താവ് ആണെന്ന്
അപ്പൊ ഇവൻ നിന്റെ ആരാടി??
അവൾ അതിന് മറുപടി പറയാൻ കഴിയാതെ വിങ്ങി പൊട്ടി
“ചെയ്യേണ്ടതെല്ലാം ചെയ്ത് വെച്ചിട്ട് ഇരുന്നു മോങ്ങുന്നോ??
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്റ്റേഷൻ പരിസരം ആളുകളെ കൊണ്ട് നിറഞ്ഞു
കഥയിലെ നായകനെയും നായികയേയും കാണുവാൻ പുറത്ത് കാത്തുനിന്ന ആളുകൾ തിക്കിയും തിരക്കിയും ആവേശം കൂട്ടി
ആ സമയത്ത് ആൾക്കൂട്ടത്തിൽ നിന്നും അകത്തേക്കു രണ്ട് പേർ കയറി വന്നു
ഒന്ന് നിത്യയുടെ ചിറ്റയും പിന്നെ കണ്ണനും നിത്യയുടെ ആങ്ങളയായിരുന്നു കണ്ണൻ
ഗേറ്റിന്റെ അടുത്തിരുന്ന സാമിനെ ദേഷ്യത്തിൽ ഒന്ന് നോക്കികൊണ്ട് കണ്ണൻ സാമിനോട് പറഞ്ഞു നിന്നെ ഞാൻ കാണുന്നുണ്ട് ഇത് കഴിഞ്ഞിട്ട്
അവർ അവളുടെ അടുത്തെത്തിയതും അത് വരെ പിടിച്ചു വെച്ച സങ്കടങ്ങളുടെ കൂമ്പാരം അവൾ അറിയാതെ തന്നെ അണപൊട്ടി ഒഴുകി
കണ്ണൻ നിത്യയോട് സംസാരിക്കണം എന്ന് പോലീസുകാരോട് ആവശ്യപെട്ടു
അവരുടെ സമ്മത പ്രകാരം നിത്യയെ മറ്റൊരു ഭാഗത്തേക് അവർ കൂട്ടി കൊണ്ട് പോയി
അല്പം ദൂരെ ആയിരുന്നാലും സാമിന് നിത്യയെ കാണാൻ കഴിയുമായിരുന്നു
അവരുടെ സംസാരങ്ങൾകിടയിൽ നിത്യ പൊട്ടി കരയുന്നത് കാണുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു
എന്തൊക്കെയോ സംസാരിച് കൊണ്ടിരിക്കുന്ന സമയം
മതി ഇനി നിങ്ങൾ മാറി നിൽക് എന്ന് പറഞ്ഞു പോലീസുകാർ അവരെ അവിടെ നിന്നും മാറ്റി
അവർ തിരികെ സാമിന്റെ അരികിലൂടെ തിരിച്ചു പുറത്തേക് കടക്കുന്ന നേരവും
കണ്ണൻ സാമിനോട് പറഞ്ഞു
നീ മര്യാദക് ജീവിക്കുമെന്നു കരുതണ്ട
ഇതൊക്കെ ഒന്ന് കഴിയട്ടെ നിന്നെ ഞാൻ എടുക്കുന്നുണ്ട്
അവൻ അതിന് മറുപടി ഒന്നും പറയാതെ മുഖം താഴ്ത്തി ഇരുന്നു
കാര്യം എന്താണെന്നു അറിയാതെ കഥ മെനഞ്ഞവർ ആയിരുന്നു കൂട്ടത്തിൽ അധികവും
പലരും അവരെ കുറിച് പല കഥകളും നിമിഷങ്ങൾക്കകം തന്നെ രചിച്ചെടുത്തു
“അവൾ ഒരു അമ്മയാണോ??
രണ്ട് കുഞ്ഞുങ്ങളെ തനിച് ആക്കി കാമുകന്റെ കൂടെ പോയേക്കുന്നു
“അതെ അതെ, അവളുടെ അസുഖം വേറെയാ!!
ഇവർ തമ്മിൽ പല സ്ഥലത്തും വെച്ച് ഞാൻ കണ്ടിട്ടുണ്ട് (കൂട്ടത്തിൽ നിന്ന ഒരാളുടെ വാക്കുകൾ ഇങ്ങനെ )
ആണോ??
അതേയെന്നെ!!
ഇവനെ എനിക്കറിയാം.. (മറ്റൊരാൾ കൂട്ടത്തിൽ നിന്നും ഇടക്ക് കേറി വന്നു പറഞ്ഞു )
ഇവൾടെ കൂടെ ആ ഹോട്ടലിൽ പണി എടുത്തോണ്ട് ഇരുന്നവനാ
അവിടെ ഭക്ഷണം കഴിക്കാൻ ചെല്ലുന്ന സമയത്ത് കാണണം രണ്ടിന്റെയും നോട്ടവും പ്രകടനങ്ങളും
എനിക്ക് അപ്പോഴേ സംശയം തോന്നിയിരുന്നു ഇവർ തമ്മിൽ എന്തോ ഉണ്ടെന്നു
അന്ന് ഞാൻ പറഞ്ഞപ്പോ ആരും വിശ്വസിച്ചില്ല ഇപ്പോ എന്തയായി?
ഇതെല്ലാം കേട്ടുകൊണ്ട്
അവിടെ ഉണ്ടായിരുന്ന മറ്റൊരാൾ ചോദിച്ചു “ഇത് എവിടെയാ ഈ കട??
നമ്മുടെ പടിഞ്ഞാറ് ബീച്ചിന്റെ അടുത്താണെന്നെ “!
ഓഹ് ആ നാല് സ്ത്രീതൾ നടത്തുന്ന കടയോ??
അതെ അത് തന്നെ!!
ഇവന് എന്തായിരുന്നു അവിടെ പണി??
ഇവനാ അവിടെ പൊറോട്ട അടിച്ചോണ്ടിരുന്നത്
ആഹാ പൊറോട്ട അടിക്കാൻ വന്നു പെണ്ണിനെ അടിച്ചോണ്ട് പോയി കൊള്ളാം
അത് കേട്ടതും
അവിടെ ആകെ ഒരു പൊട്ടിച്ചിരി നിറഞ്ഞു
എല്ലാം കേട്ട് കൊണ്ട് ഒന്നും മിണ്ടാൻ കഴിയാതെ സാം തല താഴ്ത്തി തന്നെ ഇരുന്നു
നിത്യ സാമിനെ തന്നെ നോക്കി കൊണ്ട് ദൂരെ മാറി ഇരിക്കുന്നുണ്ടായിരുന്നു
പെട്ടെന്നു അവിടേക്ക് ഒരു പോലീസ് ജീപ്പ് കടന്നു വന്നു രണ്ട് പോലീസുകാർ ജീപ്പിൽ നിന്നും ഇറങ്ങി
അവരെ കണ്ടതും നിത്യയുടെ ഭർത്താവും മറ്റൊരു വ്യക്തിയും കൂടെ ഇറങ്ങി വന്ന പോലീസുകാരോട് എന്തൊക്കെയോ സംസാരിച്ചു തുടങ്ങി
മം നിങ്ങൾ പുറത്ത് നിൽക്കു ഞാൻ ഒന്ന് സംസാരിക്കട്ടെ
നിങ്ങൾ ആണോ അവളുടെ ഭർത്താവ്??
അതെ സർ!!.
പേരെന്താ
രാജേഷ്!!
ഇവരെ ആരാ ചെന്നൈയിൽ നിന്നും കൂട്ടി കൊണ്ട് വന്നത്?
അത് ഞാനും പിന്നെ.. ഇതെന്റെ ചേട്ടൻ ആണ് പുള്ളിയും പിന്നെ എസ് ഐ സാറും ഒരു വനിതാ പോലീസും ഉണ്ടായിരുന്നു
ഉം നിങ്ങളുടെ നിലപാട് എന്താണ്???
അത് സർ എനിക്ക് കുഴപ്പം ഒന്നും ഇല്ല
അവൾ എന്റെ കൂടെ പോരാൻ തയ്യാർ ആണെങ്കിൽ ഞാൻ കൊണ്ട് പൊക്കോളാം…
ഇതെന്തായാലും ഒരു മിസ്സിംഗ് കേസ് ആണ് അവളുടെ മൊഴി അനുസരിച്ചായിരിക്കും ബാക്കിയുള്ള ഉള്ള കാര്യങ്ങൾ അവൾ തയ്യാർ ആണെങ്കിൽ മാത്രമേ നിങ്ങളുടെ കൂടെ വിടാൻ കഴിയുകയുള്ളു
സർ വീട്ടിൽ രണ്ട് പിള്ളേരുണ്ട്
ഇവളെ കാത്ത് ആണ് അവർ ഇരിക്കുന്നത്
അത് എന്നോടല്ല അവളോട് സംസാരിക്കണം
സർ ഞങ്ങൾക്ക് ഒന്ന് സംസാരിക്കാൻ???
ഇപ്പോ പറ്റില്ല ആദ്യം അവളുടെ മൊഴി എടുക്കട്ടേ എന്നിട്ട് നിങ്ങൾക് സംസാരിക്കാം
ശെരി സർ!!
ആരാ അവളുടെ കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞവൻ?
സർ ആ ഇരിക്കുന്ന നീല ഷർട്ട്
എന്താ അവന്റെ പേര്?
സാം
മം നിങ്ങൾ അങ്ങോട്ട് മാറി നില്ക്
പോലീസുകാരൻ സാമിന്റെ അടുത്തേക്ക് നീങ്ങി
ഡാ എന്താടാ നിന്റെ പേര്???
സാം
എന്തോന്ന്?
സാം
എന്താടാ നിനക്ക് നാവു പൊന്ധത്തില്ലേ??
നീ ഇവളേം കൊണ്ട് എങ്ങോട്ടാടാ പോയെ??
ചെന്നൈ!
അവിടെ എന്തായിരുന്നു പണി നിനക്ക്??
പണി ഒന്നും ഇല്ലായിരുന്നു.. ( തെല്ലു ഭയത്തോടെയും സങ്കടത്തോടെയും സാം മറുപടി പറഞ്ഞു
പിന്നെ നീ ഇവളെയും കൊണ്ട് അവിടെ എന്തെടുക്കുവായിരുന്നു
ഇവന് ഇത് തന്നെയാ സർ പണി.. കൂടെ നിന്ന മറ്റൊരു പോലീസുകാരന്റെ കമന്റ്
നീ ഇതിന് മുൻപ് എത്ര പേരെ കൊണ്ട് പോയിട്ടുണ്ടടാ ഇത് പോലെ??
ഇല്ല സർ
ആരു പറഞ്ഞു ഇല്ല എന്ന്? ” നായിന്റെ മോനെ നിന്റെ ഈ കഴപ്പ് ഞാൻ ഇന്നത്തോടെ അവസാനിപ്പിക്കുന്നുണ്ട്..
അങ്ങോട്ട് മാറി നില്ലടാ
അവളുടെ മൊഴി എടുത്തോ???
” ഇല്ല സർ
എന്നാ ആദ്യം അതെടുക്ക്
അത് കഴിഞ്ഞിട്ടാവം ബാക്കി
“മോനെ ഇതൊന്നു കഴിയട്ടെ അവൾ എങ്ങാനും നിനക്ക് എതിരായി ഒരു വാക്ക് പറഞ്ഞാൽ നീ തീർന്നു.. ബാക്കി എന്താണെന്നും കേരള പോലീസ് ആരാണെന്നും നീ അറിയും”..
ഞങ്ങളൊക്കെ വെറും ഉണ്ണാക്കൻമാരാണെന്നു കരുതിയോടാ നീ???
സാം ഒന്നും മിണ്ടാതെ തല താഴ്ത്തി തന്നെ ഇരുന്നു..
Writing: Shamseer saam