
നമ്മളൊക്കെ ഇടക്കിടെ ഇരിട്ടിക്ക് പോകുന്നവർ ആണല്ലോ….
കുറച്ചു നാളുകൾക്കു ശേഷം ഇരിട്ടിയിൽ ചെന്നാൽ പുതിയൊരു കാഴ്ച്ച കാണാം…
എന്താണ് അല്ലെ…. ഇരിക്കു പറയാം…
നിങ്ങൾ ആരും എന്നേ കണ്ടിട്ടില്ല… അറിയുകയുമില്ല… ഇപ്പോ ഞാൻ ഉള്ളത് ബെംഗളൂരുവിൽ ആണ്..
” ഇ ആരാണാവോ ഞാൻ “ * * *
നാട്ടിലെ അറിയപ്പെടുന്ന ഒരു മൊതലാളി ആണ് തമ്പി സാർ..
തമ്പി സാറിന്റെ രണ്ട് പെണ്മക്കളിൽ ഇളയവൾ ആണ് സാന്ദ്ര…
സോഷ്യൽ മീഡിയ ആയിരുന്നു സാന്ദ്രയുടെ ടൈം പാസ്…ഫേസ് ബുക്ക്.. യുട്യൂബ്.. ടിക് ടോക് അങ്ങനെ എല്ലാം…
വിരസത അകറ്റാൻ അവൾ ചാറ്റും ചെയ്തു..
അങ്ങനെ ഒരു ചാറ്റിൽ പരിചയപ്പെട്ട ആൾ ആണ് ജീവൻ…
തമ്മിൽ കാണാതെ അവരുടെ പ്രണയം അങ്ങനെ ഒഴുകി..
ഒരിക്കൽ ഒരു രാത്രിയിൽ ജീവൻ വന്നു സാന്ദ്രയെ കാണാനായി മതിലും ചാടി..
വീട്ടുകാർ അറിയാതെ സാന്ദ്ര അവനെ മുറിക്കുള്ളിൽ എത്തിച്ചു..
ഫോട്ടോയിൽ കണ്ട അത്രയും മിടുക്കൻ അല്ലെങ്കിലും ആൾ കൊള്ളാം.. സാന്ദ്ര മനസ്സിൽ പറഞ്ഞു..
വെളിച്ചത്തിന്റെ അഭാവത്തിൽ ജനലരികിൽ നിന്ന് അവർ നക്ഷത്രങ്ങളെ നോക്കി…
നിന്ന് കൊണ്ട് സംസാരിച്ചിരുന്ന അവർ പിന്നെ ഇരുന്നായി…
പിന്നെ മെല്ലെ മെല്ലെ അത് കിടന്നായി..
നാവുകൾക്കു പകരം ചുണ്ടുകൾ ആയി…
അങ്ങനെ സുഖത്തിന്റെ ആലസ്യത്തിൽ അവൾ ആ വാതിലുകൾ അവനായി തുറന്നു കൊടുത്തു…
നേരം പരപര വെളുക്കും മുന്നേ മതില് ചാടി പോകാൻ തുടങ്ങുന്ന അവന്റെ വിയർത്ത നെറ്റിയിൽ ചുംബനം നൽകാൻ അവൾ മറന്നില്ല..
ഇ മതില് ചാട്ടം ഇടക്കിടെ തുടർന്ന് കൊണ്ടേയിരുന്നു… അവനായി അവളുടെ വാതിലുകളും തുറന്നു..
കളി കാര്യമായി എന്ന് സാന്ദ്ര മനസിലാക്കിയപ്പോളേക്കും സമയം വൈകിപ്പോയി…
ആ ആളാണ് ” ഇ ഞാൻ “
വാർത്ത അറിഞ്ഞു തമ്പി സാറും ഞെട്ടി.. കുടുംബത്തിന്റെ അന്തസ്സ്..
അതോടെ ജീവനും മുങ്ങി
പിന്നെ ജീവനെ പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞു… ഭാര്യയും ഒരു കുട്ടിയും ഉള്ള ആൾ ആണെന്ന്….
അങ്ങനെ മൂന്നര പവന്റെ ഒരു നെക്കൾസും ഹുതാ ഹവാ…
അടുത്ത ബന്ധുക്കളുമായി ചർച്ച ചെയ്തു
” കളയാൻ ” തീരുമാനമായി…
ജീവൻ ചതിച്ചു എന്ന് മനസിലായതോടെ സാന്ദ്രയും അതിനോട് യോജിച്ചു…
ഇരു ചെവി അറിയാതെ ഡോക്ടറിന്റെ അടുത്ത്..
ഉക്രയിനിൽ വീണ ബോംബ് പോലത്തെ വലിയ ഗുളികകൾ എന്നേ കൊല്ലാൻ എത്തി…
പിന്നെ ആസിഡ് പോലത്തെ ദ്രാവകവും…
അവസാനം വൈദ്യ ശാസ്ത്രം വിധി എഴുതി… Its too late.. ഇനി എന്തെങ്കിലും ചെയ്താൽ ചിലപ്പോൾ അമ്മയുടെ ജീവൻ…
അവിഹിതത്തിന്റെ തീയിൽ കുരുത്ത ഞാൻ ഉണ്ടൊ അങ്ങനെ തകരാൻ…
ഒറ്റ രാത്രി കൊണ്ട് തമ്പി സാറിന്റെ ac BMW കാറിൽ ഞാൻ ബംഗലൂരിൽ എത്തി…
ഇവിടെ ആന്റിയുടെ കൂടെ ഒളിച്ചു താമസം ഒപ്പം സുഖപ്രസവവും… പിന്നെ?
അതെ ആ പിന്നെ ആണ് ഇവിടെ ഉത്തരം കിട്ടാത്തത്…
മാരണം ഓരോന്നൊക്കെ… ഇ അശ്രീകരത്തിന്റെ ഒരു കാര്യം… കുടുംബത്തിന്റെ മാനം കളയാൻ..
വയറ്റിൽ കിടന്ന് ഞാൻ എല്ലാം കേട്ടു…
എന്റെ ദേഷ്യം ഓരോ തൊഴിയിലൂടെയും ഞാനും തീർത്തു…
അപ്പോളും കിട്ടി ശകാരം.. നല്ല ” മയും കയും “
കൂട്ടി…
മ്യാതൃ സ്നെഹം….
ബോംബ് ഗുളികളുടെ ശക്തി കൊണ്ടോ അതോ ആസിഡിന്റെ കഴിവ് കൊണ്ടോ എന്നറിയില്ല…
ന്യൂനതകൾ എനിക്ക് ഒരുപാട്… കൈയുണ്ടോ.. കാലുണ്ടോ.. കണ്ണുണ്ടോ.. ചെവിയുണ്ടോ… ചട്ടൻ ആണോ പൊട്ടൻ ആണോ എന്നൊന്നും അറിയില്ല…
ഗ്രൂപ്പ് ചർച്ചകൾ പലതും ഞാൻ കേട്ടു…
എന്റെ ഭാവി എനിക്കറിയാം…
ഒന്നുകിൽ ഭൂമി കണ്ടു ഒരാഴ്ച്ചക്കുള്ളിൽ ഏതെങ്കിലും ചവറു കൊട്ടയിലോ അല്ലെങ്കിൽ ശിശു ഷേമ സമിതിയിലോ… എന്തായാലും ഗ്രേറ്റ് മമ്മി എന്നേ കൂടെ കൂട്ടില്ല…
ഞാൻ ആരായിരിക്കും കന്നഡ കുട്ടിയോ അതോ മലയാളി ഗുട്ടിയോ…
മണ്ണ് തിന്നിട്ടാണെങ്കിലും ഞാൻ വളരും… ആരോടും പകരം ചോദിക്കാൻ അല്ല…
ഡാഡി & മമ്മി അവർ അവരുടെ വഴിക്കു പോട്ടെ…
പക്ഷെ എന്റെ ഉള്ളിൽ ഒരു തീ ഉണ്ടാവും…
അണയാത്ത ഒരു തീ… ഞാൻ എന്ന സാധനത്തിന്റെ പ്രോഡക്ക്ഷനിൽ അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന അതെ തീ…
എനിക്ക് മലയാളി ആയി ജീവിക്കാൻ ആണ് താല്പര്യം… അതുകൊണ്ട് കള്ള വണ്ടി കയറി ആണെങ്കിലും ഞാൻ എത്തും
Gods own Country യിൽ…
ആളൊഴിഞ്ഞ ബസ് സ്റ്റാൻഡിന്റെ ബെഞ്ചിന്റെ അടിയിൽ ഞാൻ ഉറങ്ങും…
ഹോട്ടലിന്റെ പിന്നിൽ തെരിവ് ഡോഗ്സ്ന്റെ ഒപ്പം ഞാൻ ഭക്ഷണത്തിനായി അടി കൂടും…
നിങ്ങൾ ടൗണിൽ വരുമ്പോൾ എന്നേ കണ്ടേക്കാം…. പൈസ തരല്ലേ… എന്റെ വയർ ഒട്ടി കിടക്കുന്നതു കണ്ടാൽ കുറച്ചു ചോർ.. ചോർ…
പിന്നെ എന്നേ നോക്കി ചോർ ചോർ എന്ന് വിളിക്കല്ലേ…
കുടിച്ച ആസിഡിന്റെ ശക്തി കൊണ്ടാവാം… തലയിൽ ഒറ്റ മുടി പോലുമില്ല…
അങ്ങനെ ഇ ഞാൻ എന്ന ഞാൻ ഒരു
” മൊട്ട തലയൻ ” ആയി നിങ്ങളുടെ ഇടയിൽ ഉണ്ടുട്ടോ..
നിറഞ്ഞ സ്നേഹത്തോടെ
മൊട്ട സേട്ടൻ ❤