RAJI SHAJI
ഹോസ്പിറ്റലിൽ ഒരു ബന്ധുവിനെ കണ്ടു തിരിച്ചി
റങ്ങുന്ന വഴിയാണ് ഗായു ആ കാഴ്ച കണ്ടത്… ഒരു പൂർണ്ണ ഗർഭിണി… ഒപ്പം കുറച്ചാളുകളും… ആ സ്ത്രീ വേദനയാൽ പിടയുന്നു.. അവരുടെ കൂടെയുള്ള ആളുകൾ ഒരു ഡോക്ടറോട് തട്ടി കയറുന്നു..
ഡോക്ടർ pls എന്റെ ഭാര്യയെ ഒന്ന് നോക്കണം… ഒരു ചെറുപ്പക്കാരൻ തൊഴുകൈയ്യോടെ ഡോക്ടറോട് അപേക്ഷിക്കുന്നു..
തന്നോട് പറഞ്ഞ മനസ്സിലാവില്ലേ…. എനിക്ക് വേറെ പണിയുണ്ട്.. നീ നിന്റെ ഭാര്യയെ വേറെ ഏതേലും ഡോക്ടറെ കാണിക്ക്.. ഈ നാട്ടില് gynacologist ആയി ഞാൻ മാത്രം അല്ലല്ലോ ഉള്ളത്..
Pls ഡോക്ടർ… ഇനി മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് ഇവൾക്ക് ആപത്തു ആണ്.. ദയവു ചെയ്തു ഞങ്ങളെ കൈ വിടരുത്… ഞാൻ കാല് പിടിക്കാം…
ഛെ.. നിന്നോടൊന്നും പറഞ്ഞ മനസ്സിലാവില്ലേ… ശല്യങ്ങള്.. വഴിന്നു മാറെടാ.. ഡോക്ടർ അയാളെ തള്ളി മാറ്റി അവിടുന്ന് പോകാനൊരുങ്ങി….
ഡോക്ടർ പോകല്ലേ.. Pls ഡോക്ടർ….
പക്ഷെ അയാൾ അത് ചെവിക്കൊണ്ടില്ല…
Hello Mr. ഡോക്ടർ…. പിന്നിൽ നിന്നും ഗായു വിളിച്ചു.. അയാൾ നിന്നില്ല..
ടോ തന്നോടല്ലേ അവിടെ നിക്കാൻ പറഞ്ഞത്….
ഇത് കേട്ട് ഡോക്ടർ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി…
എന്നെ എടാ പോടാന്നു വിളിക്കാൻ നീ ആരാടി….
ദേ.. സൂക്ഷിച്ചു സംസാരിക്കണം.. എടി പോടീന്നൊക്കെ വിളിച്ചാലുണ്ടല്ലോ…..
നിനക്ക് വിളിക്കാവോ….
ദേ… കിടന്നു വാചകം അടിക്കാതെ ഈ കൊച്ചിനെ നോക്കി പെട്ടെന്ന് വേണ്ടതെന്താന്ന് ചെയ്യെടോ…
ഓ.. നീ ഉത്തരവിട്ട ഉടനെ ഞാൻ ചെയ്യാൻ പോകുവല്ലേ…ഒന്ന് പോടീ അവിടുന്ന്… അയാൾ പോകാനൊരുങ്ങി..
ടോ… താൻ ഇപ്പൊ ഇവിടുന്ന് പോയാൽ പിന്നെ ഈ sthethescope തൂക്കി പിന്നെ താൻ ഈ പടി കയറില്ല…
ടി…. നീ ഒരു പെണ്ണാ… വെറും പെണ്ണ്…. നിന്നെക്കൊണ്ടു എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല….
താൻ പറഞ്ഞത് ശരിയാ… ഞാൻ ഒരു പെണ്ണ് തന്നെയാ… പക്ഷെ ഒരു പെണ്ണ് വിചാരിച്ചാൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നു തനിക്ക് ഞാൻ കാണിച്ചു തരാം…
എന്ന നീയൊന്ന് കാണിക്ക്…. അയാൾ കൈ കെട്ടി നിന്നു….
ങ്ഹും…. ഗായു അയാളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു….
അപ്പോഴാണ് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചു സ്ഥലം SI ഗിരിധർ അങ്ങോട്ടേക്ക് വന്നത്…
എന്താ ഇവിടെ പ്രശ്നം….അദ്ദേഹം ചോദിച്ചു…
സാർ.. ഞാൻ അത്യാവശ്യമായി ഒരു സ്ഥലത്തേക്ക് പോകാൻ തുടങ്ങിയതാ… അപ്പോൾ ദേ ഈ പെങ്കൊച്ച് വെറുതെ പ്രശ്നം ഉണ്ടാക്കുവാ….ഡോക്ടർ പറഞ്ഞു….
തിരിഞ്ഞ് നിന്നിരുന്ന ഗായുവിനെ ഗിരിധർ കണ്ടിരുന്നില്ല…
എന്ത് പ്രശ്നം.. ആരാ ഈ പെങ്കൊച്ച്…. ഗിരിധർ തിരിഞ്ഞ് നിൽക്കുന്ന ഗായുവിനെ നോക്കി….
അപ്പോഴാണ് ഗായു തിരിഞ്ഞത്…
മാഡം….. Good morning മാഡം… ഗിരിധർ ഗായുവിനെ നോക്കി സല്യൂട്ട് ചെയ്തു…
ഹ്മ്മ്… Good morning ഗിരിധർ…..
അല്ല മാഡം എന്താ ഇവിടെ…. ഗിരിധർ ചോദിച്ചു….
ഇവിടെ എന്റെ ഒരു ബന്ധുവിനെ കാണാൻ വന്നതാ… കണ്ടിട്ട് ഇറങ്ങിയപ്പോഴാ ഇവിടത്തെ ബഹളം കേട്ടത്… ഈ കുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടിട്ടും ഒരു കൂസലും ഇല്ലാതെ സ്വന്തം കാര്യം നോക്കി ഇയാള് പോകാൻ തുടങ്ങുവാ…
ഗിരിധർ… എത്രയും പെട്ടെന്ന് ഇവിടുത്തെ ആംബുലൻസിൽ ഈ കുട്ടിയെ അടുത്തുള്ള ഏറ്റവും നല്ല ആശുപത്രിയിൽ എത്തിക്കണം.. ഇയാളുടെ ഡെലിവറി കഴിയുന്നത് വരെ ഗിരിധർ അവിടെ ഉണ്ടാകണം…വിവരങ്ങൾ അപ്പപ്പോ എന്നെ inform ചെയ്യണം..
Yes മാഡം…..
ഉടനെ ആംബുലൻസ് എത്തി.. അവരെ അകത്തേക്ക് കയറ്റി…
നന്ദിയുണ്ട് മാഡം…. ആ പെൺകുട്ടിയുടെ ഭർത്താവ് ഗായുവിന്റെ നേരെ കൈ കൂപ്പി…
ഏയ്…. അതൊന്നും വേണ്ട… ഇതെന്റെ duty ആണ്… നിങ്ങൾ വേഗം പോകൂ… ഒന്നും സംഭവിക്കില്ല… ഹ്മ്മ് ചെല്ലൂ… അവരെല്ലാം ആംബുലൻസിൽ കയറി.. ആംബുലൻസ് ഉടനെ അടുത്ത ഹോസ്പിറ്റലിലേക്ക് പാഞ്ഞു….
ഇവിടത്തെ medical ഓഫീസറെ വിളിക്കൂ.. ഗായു അവിടെ നിന്ന ഒരു സെക്യൂരിറ്റിയോട് പറഞ്ഞു..
Yes മാഡം…അയാൾ അകത്തേക്ക് പോയി..
കുറച്ചു കഴിഞ്ഞ് സെക്യൂരിറ്റി യോടൊപ്പം ആ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ അങ്ങോട്ടേക്ക് വന്നു…
എന്താ സാർ കാര്യം….. അദ്ദേഹം യൂണിഫോമിൽ ഉള്ള പോലീസുകാരനോട് ചോദിച്ചു……
ഇത് കളക്ടർ മാഡം ആണ്.. മാഡത്തിന് തന്നോട് എന്തോ പറയാനുണ്ട്.. ആ പോലീസുകാരൻ അദ്ദേഹത്തോട് പറഞ്ഞു….
എന്താ മാഡം കാര്യം…..
ഇയാള് ഇവിടത്തെ gynacologist ആണോ…
അതെ മാഡം…. എന്താ മാഡം കാര്യം…
അവിടെ നടന്ന കാര്യങ്ങളൊക്കെ ഒരു പോലീസുകാരൻ അദ്ദേഹത്തോട് പറഞ്ഞു….
സോറി മാഡം… ഇതൊന്നും ഞാൻ അറിഞ്ഞില്ല….
നിങ്ങൾ ഇവിടുത്തെ മെഡിക്കൽ ഓഫീസർ ആകുമ്പോ ഇതൊക്കെ അറിയണം…. ഹ്മ്മ്.. Ok.. ഇന്ന് തന്നെ ഇയാളെ ഇവിടുന്ന് പറഞ്ഞു വിടണം… ഇങ്ങനൊരു ഡോക്ടർ ഇനിയും ഇവിടെ തുടർന്നാൽ ഒരുപാട് ജീവനുകൾക്ക് നിങ്ങൾ മറുപടി പറയേണ്ടി വരും…. അത് വേണോ എന്ന് നിങ്ങൾ തീരുമാനിക്കൂ….
ഇല്ല മാഡം…. ഇയാൾ ഇനി ഇവിടെ ഉണ്ടാവില്ല…. ഇവിടെ വരുന്ന ആർക്കും doctors ന്റെ careless കാരണം ജീവൻ നഷ്ടമാകില്ല…. ഇത് ഞാൻ തരുന്ന ഉറപ്പാണ്….
ഹ്മ്മ്… Ok… മനസ്സാക്ഷിയും സ്നേഹവും ഉള്ള ഒരു നല്ല ഡോക്ടറെ ഇയാൾക്ക് പകരം ഇവിടെ നിയമിക്കണം.. അതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം….
തീർച്ചയായും മാഡം…. ഉടനെ ചെയ്യാം..
ശരി…..
ജോബി …..
Yes മാഡം…..
പോകാം…
Yes മാഡം….
അവൾ തന്റെ ഔദ്യോഗിക വാഹനത്തിൽ കയറി അവിടുന്ന് പോയി…
അവൾ കളക്ടറേറ്റ് ലേക്ക് പോയി… കാറിൽ നിന്നും ഇറങ്ങിയപ്പോൾ assistant collector ഒരു വയസ്സായ സ്ത്രീയുടെ നേരെ shout ചെയ്യുന്നതാണ് അവൾ കണ്ടത്… അവൾക്ക് ദേഷ്യം വന്നു. അവൾ നേരെ അങ്ങോട്ടേക്ക് പോയി…
ഷാനിസ്… എന്താ ഇവിടെ ….
അ.. അത് മാഡം ഈ സ്ത്രീ രണ്ട് ദിവസം കൊണ്ട് വെറുതെ ഇവിടെ കിടന്നു പ്രശ്നം ഉണ്ടാക്കുവാണ് മാഡം….
അയ്യോ ഇല്ല സാറേ.. ഞാൻ പ്രശ്നം ഉണ്ടാക്കാനൊന്നും വന്നതല്ല… കഞ്ഞി കുടിക്കാനുള്ള വഴി തേടി വന്നതാ… അ സ്ത്രീ തൊഴുകൈയ്യോടെ പറഞ്ഞു…
അമ്മ വിഷമിക്കണ്ട.. എന്തായാലും നമുക്ക് പരിഹരിക്കാം…
അവൾ ഷാനിസിന് നേരെ തിരിഞ്ഞു..
എന്റെ ഷാനിസ് ഇത്…പ്രായമായ ഒരമ്മയോട് ഇങ്ങനെയാണോ സംസാരിക്കുന്നത്…
അത് മാഡം ഇവര് വെറുതെ…
…
Look ഷാനിസ്…. പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങൾ എന്താണെന്ന് അറിഞ്ഞു അതൊക്കെ നടത്തിക്കൊടുക്കുക എന്നതാണ് നമ്മുടെ ജോലി അല്ലാതെ ആരേലും എന്തെങ്കിലും സഹായം ചോദിച്ചുവരുമ്പോൾ അവരോട് ദേഷ്യപ്പെടുന്നതോ അവരെ നിസ്സഹായരായി മടക്കി അയക്കുന്നതോ അല്ല… ആദ്യം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കണം… പ്രായമായവരെ നമ്മുടെ അച്ഛനെയും അമ്മയുടെയും ഒക്കെ സ്ഥാനത്ത് കാണാൻ നമ്മൾ ശ്രമിക്കണം അവരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യങ്ങളായി മാറ്റി അതൊക്കെ നിറവേറ്റി നൽകാൻ കഴിയൂ..
ഇനി ഒരു തവണ പോലും ഇത് ആവർത്തിക്കരുത് നമ്മുടെ മുന്നിൽ വന്ന കൈ നീട്ടുന്നവരുടെ അവരുടെ ആവശ്യം എന്താണെന്ന് അറിഞ്ഞു അത് ന്യായമായ അവകാശങ്ങൾ ആണെങ്കിൽ അത് നടത്തി കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് അത് ഒരിക്കലും മറന്നു പോകരുത്…
സോറി മാഡം.. ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല..
ഹ്മ്മ്.. ഉണ്ടാകാതിരുന്നാൽ നല്ലത്…
ഈ അമ്മയുടെ ആവശ്യം എന്തുതന്നെയായാലും അത് ഇന്ന് തന്നെ എന്റെ മേശപ്പുറത്ത് എത്തിയിരിക്കണം.. ഇന്ന് തന്നെ അതിന് ഒരു സൊലൂഷൻ കണ്ടുപിടിച്ചു നാളെ തന്നെ അവരുടെ ആവശ്യം നിറവേറ്റി നൽകിയിരിക്കണം മനസ്സിലായോ…
Yes മാഡം….
ഹ്മ്മ്.. അമ്മേ എന്താന്ന് വെച്ച അപേക്ഷയുടെ കൊടുത്താ മതി എന്നിട്ട് അമ്മ നാളെ രാവിലെ വന്നോളൂ.. അമ്മയുടെ ആവശ്യം എന്തായാലും അത് നാളെ തന്നെ ശരിയാക്കിയിരിക്കും.. അമ്മയുടെ മോള് അമ്മയോട് പറയുന്നതാന്ന് കരുതിയാ മതി..ഇത് എന്റെ വാക്കാണ്….
നന്ദിയുണ്ട് മോളേ….. അവർ അവൾക്ക് നേരെ കൈ തൊഴുതു…
അയ്യോ എന്താ അമ്മേ ഇത്…. ഇതിന്റെയൊന്നും ആവശ്യം ഇല്ല.. ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമാണ്… അമ്മ ധൈര്യമായി പോയിട്ട് നാളെ വരൂ.. ഇനി ഈ ആവശ്യവും പറഞ്ഞു ഇവിടെ കയറി ഇറങ്ങേണ്ടി വരില്ല…
ശരി മോളേ.. ആ അമ്മ കണ്ണ് തുടച്ച് അവിടെ നിന്നും പോയി…
മാഡം ഇന്ന് 4 മണിക്കാണ് കോൺഫറൻസ് arrange ചെയ്തിരിക്കുന്നത്…
Ok… റ്റീനയോട് എന്നെ 3 മണിയാകുമ്പോ ഒന്ന് ഓർമിപ്പിക്കാൻ പറയൂ ഹരി….
Yes മാഡം…..
വൈകുന്നേരം റ്റീനയോടൊപ്പം കോൺഫറൻസിൽ പങ്കെടുക്കാൻ പോകുവാരുന്നു ഗായു…. പെട്ടെന്ന് വഴിയിൽ ഒരാൾക്കൂട്ടം കണ്ടു…
ജോബി വണ്ടി ഒന്ന് നിർത്തിക്കേ…
Yes മാഡം….
അവിടെ എന്താ ഒരാൾക്കൂട്ടം… ജോബി ഒന്നിറങ്ങി നോക്കൂ..
Yes മാഡം…
മാഡം അവിടെ ആക്‌സിഡന്റ് ആയി ഒരു കുഞ്ഞ്… ഡ്രൈവർ ഓടിക്കിതച്ചു വന്നു പറഞ്ഞു…
What…. ഗായു വേഗം കാറിൽ നിന്നിറങ്ങി അങ്ങോട്ടേക്കോടി..
ദേ കളക്ടർ മാഡം വരുന്നു.. ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു…ആളുകൾ ഇരുഭാഗത്തേക്കും മാറി നിന്നു….
ഗായു വേഗം ആ കുട്ടിയുടെ അടുത്തേക്ക് പോയി… തലയിൽ നിന്നും രക്തം വാർന്നൊഴുകി ബോധം നഷ്ടപ്പെട്ട് അമ്മയുടെ മടിയിൽ കിടക്കുന്നു.. ആരെങ്കിലും സഹായിക്കണേ എന്ന് ആ സ്ത്രീ വാവിട്ട് കരയുന്നു…. അവരുടെ അവസ്ഥ കണ്ട ഗായുവിന് വേദനയും ഒപ്പം അവിടെ കൂടി നിൽക്കുന്നവരോട് ദേഷ്യവും തോന്നി….
മനസ്സാക്ഷിയുണ്ടോ നിങ്ങൾക്കൊക്കെ…എന്ത് കാണാനാ നിങ്ങളൊക്കെ ഇങ്ങനെ നിൽക്കുന്നെ…നിങ്ങൾക്കും ഇല്ലേ മക്കള്…. ഒരു പിഞ്ചു കുഞ്ഞ് രക്തം വാർന്ന് കിടക്കുന്നതു കണ്ടിട്ട് ഇങ്ങനെ നോക്കി നിൽക്കാൻ എങ്ങനെ തോന്നുന്നു ങേ….അവൾ ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു. ചേച്ചി വരൂ… അവൾ കുഞ്ഞിനേയും കൊണ്ട് കാറിനടുത്തേക്ക് പാഞ്ഞു….
ജോബി വേഗം ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോകൂ…
Yes മാഡം….
മാഡം….ഹോസ്പിറ്റലിൽ പോയാൽ മീറ്റിങ്ങിനെത്താൻ വൈകും..റ്റീന പറഞ്ഞു…..
ഒരു കുഞ്ഞിന്റെ ജീവനേക്കാൾ വലുതല്ല റ്റീന മീറ്റിംഗ്…. ജോബി വേഗം പോകൂ…
വിഷമിക്കണ്ട ചേച്ചി… കുഞ്ഞിനൊന്നും പറ്റില്ല… ഗായു കുഞ്ഞിന്റെ അമ്മയെ ആശ്വസിപ്പിച്ചു….
അവർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി…
വേഗം ഈ കുഞ്ഞിനുള്ള treatment നൽകൂ ഡോക്ടർ ….
Yes മാഡം… സിസ്റ്റർ വേഗം blood ഒക്കെ clean ചെയ്യൂ…
ആ കുഞ്ഞിന്റെ ശരീരത്തിൽ നിന്നും ഒത്തിരി blood പോയിട്ടുണ്ട് മാഡം… കുറച്ചു blood വേണ്ടി വരും…. കുറച്ചു കഴിഞ്ഞു ICU വിൽ നിന്നു പുറത്തേക്കിറങ്ങിയ ഡോക്ടർ പറഞ്ഞു…
അയ്യോ എന്റെ കുഞ്ഞ്….. അമ്മ നെഞ്ചത്ത് കൈ വെച്ചു കരഞ്ഞു….
ചേച്ചി കരയാതെ….. ആ കുഞ്ഞിന്റെ blood group ഏതാണ് ഡോക്ടർ…. ഗായു ചോദിച്ചു….
B+… ഡോക്ടർ പറഞ്ഞു….
ഹ്മ്മ്… എന്റെ blood group B+ ആണ്.. ഞാൻ blood തരാം ഡോക്ടർ…
Ok മാഡം … എന്നാ അകത്തേക്ക് വരൂ…..
റ്റീന…..ഷെറിനെ വിളിച്ച് meetting cancel ചെയ്തേക്ക്…
Ok മാഡം…..
കുറച്ചു സമയത്തിന് ശേഷം…..
എങ്ങനെയുണ്ട് ഡോക്ടർ കുഞ്ഞിന്….
ഇപ്പൊ ok ആണ് മാഡം…… കുഴപ്പം ഒന്നുമില്ല… രണ്ട് ദിവസം ഇവിടെ കിടന്നോട്ടെ…
Thank you ഡോക്ടർ…..
നന്ദിയുണ്ട് മാഡം….. മാഡം ആ സമയത്ത് എത്തിയില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞ്…..ആ സ്ത്രീ കരഞ്ഞു പോയി…
ഏയ്… എന്താ ചേച്ചി ഇത്….. മോന് കുഴപ്പം ഒന്നും സംഭവിച്ചില്ലല്ലോ… ഈശ്വരനോട് നന്ദി പറയൂ…
എന്ന ശരി ഡോക്ടർ എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്.. എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഷാനുവിനോട് പറഞ്ഞാൽ മതി….
ഷാനു ഇവരുടെ വീട്ടിൽ നിന്നും ആരേലും എത്തുന്നത് വരെ താൻ ഇവിടെ ഉണ്ടാകണം…..
Yes മാഡം….
എന്ന പോട്ടെ ചേച്ചി….. എന്തേലും ആവശ്യം ഉണ്ടേൽ ഷാനുവിനോട് പറഞ്ഞ മതി…
ശരി മാഡം…. Thanks…..
ഗായു ഒന്ന് പുഞ്ചിരിച്ചു…
മോനേ….. ചേച്ചി പൊക്കോട്ടെ….മോൻ ഇപ്പോ ok അല്ലേ….ചേച്ചി പിന്നെ വരാം….
ആ ചേച്ചി…..
പോകാനായി തിരിഞ്ഞ ഗായു ഒന്ന് നിന്നു. ശേഷം റ്റീനയുടെ കയ്യിൽ നിന്നും തന്റെ ബാഗ് വാങ്ങി കുറച്ചു cash എടുത്തു അവർക്കു നൽകി…
ചേച്ചി ഇത് വെച്ചോ.. വീട്ടിൽ നിന്നു ആരേലും വരുന്നത് വരെ എന്തേലും ആവശ്യം ഉണ്ടേലോ…
അയ്യോ വേണ്ട മാഡം… ഇത്രയും സഹായം ചെയ്തത് തന്നെ വലിയ കാര്യം ആണ്….. ഞങ്ങടെ കുഞ്ഞിനെ രക്ഷിച്ചതിനു മാഡത്തിന്റെ വിലപ്പെട്ട സമയം പോയി… മാഡത്തിന്റെ ഡ്രസ്സും ചീത്തയായി….
ഓ അതൊന്നും സാരവില്ല.. … മറ്റുള്ളവർക്ക് സഹായം ചെയ്യാൻ പറ്റിയില്ലേൽ പിന്നെ ഞാൻ ഈ post ൽ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല…ഒക്കെ വച്ച് കെട്ടി വീട്ടിൽ ഇരിക്കുന്നതാ നല്ലത്…എന്ന ശരി ഞാൻ ഇറങ്ങിക്കോട്ടെ…
ശരി മാഡം….
ഗായു നേരെ പോയത് വീട്ടിലേക്കാണ്… തന്റെ പുന്നാര ഏട്ടന്റെ അടുത്തേക്ക്….
തന്റെ ഡ്രെസ്സിലെ ചോരപ്പാട് കണ്ട് ഏട്ടൻ പേടിക്കാതിരിക്കാൻ അവൾ കാര്യങ്ങളൊക്കെ നേരത്തെ ഏട്ടനെ വിളിച്ചു പറഞ്ഞിരുന്നു…
ആ മോളേ…. നീ വന്നോ… വേഗം പോയി കുളിച്ച് വാ.. ഏട്ടൻ കഴിക്കാൻ എടുക്കാം.. ഇന്ന് നേരെ ചൊവ്വേ ഒന്നും കഴിച്ച് കാണില്ല…
ദേ വരുന്നു ഏട്ടാ….
ഏട്ടനോട് ഞാൻ പറഞ്ഞില്ലേ കഴിക്കാൻ….
മോള് വരട്ടെന്ന് കരുതി…. പിന്നെ ആ കുഞ്ഞിന് കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ…
ഇല്ല ഏട്ടാ ഇപ്പൊ ok ആണ്….
ഹ്മ്മ്….
മീനു എന്താ പറ്റിയെ…. ഗിരിയും ഹരിയും ഹോസ്പിറ്റലിലേക്ക് വന്നു…
മീനാക്ഷി ഉണ്ടായ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു….
കളക്ടർ മാഡം ഇല്ലാരുന്നെല് ഇന്ന് നമ്മുടെ കുഞ്ഞ്…. മീനു കരഞ്ഞു പോയി….
ഏയ്.. മീനു കരയാതെ….. നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ.. അതുകൊണ്ട് ഈശ്വരൻ നമ്മളെ കൈ വിടില്ല….
എന്നാലും ഇന്നത്തെ കാലത്ത് ഇങ്ങനെ നല്ല മനസ്സുള്ളവർ വളരെ കുറവാ… ഹരി പറഞ്ഞു…
ഗിരിയും ഹരിയും വന്നപ്പോൾ അവരോടു പറഞ്ഞു ഷാനു തിരിച്ചു പോയി…
ഹരി നീ പൊക്കോ. എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ വിളിച്ചോളാം…
ശരി ഏട്ടാ..
ഗിരിയുടെ ഭാര്യയാണ് മീനാക്ഷി…. അവരുടെ 4 വയസ്സുള്ള മകൻ ആദിക്കാണ് ആക്‌സിഡന്റ് പറ്റിയത്.. ഗിരിയുടെ അനിയനാണ് ഹരി…. ഇരുവരും ചേർന്ന് real estate ബിസിനസ്സ് നടത്തുന്നു…
പിറ്റേന്ന് ഗായു കുഞ്ഞിനെ കാണാനായി ഹോസ്പിറ്റലിൽ എത്തി
…
ആ മാഡം…. മീനാക്ഷി എഴുന്നേറ്റു… ഏട്ടാ ഇതാ കളക്ടർ മാഡം….മാഡം ഇതാണ് എന്റെ husband ഗിരി .. ഇത് അദ്ദേഹത്തിന്റെ അനിയൻ ഹരി…
ഓ… വരണം മാഡം…നന്ദിയുണ്ട് മാഡം.. മാഡം ഇല്ലാരുന്നെല് ഞങ്ങടെ കുഞ്ഞ്…..
ഏയ്.. നന്ദി പറച്ചിലിന്റെ ആവശ്യം ഇല്ല.. എന്റെ duty ഞാൻ ചെയ്തു. അത്രേയുള്ളൂ… മോന് ഇപ്പൊ എങ്ങനെയുണ്ട്…
Ok ആണ് നാളെ ഡിസ്ചാർജ് ചെയ്യാന്നാ ഡോക്ടർ പറഞ്ഞേ….
ഹ്മ്മ്… ആദി മോനേ… സുഖാണോ…
ആ ചേച്ചി….
ഹ്മ്മ്.. Good boy… ദാ ചോക്ലേറ്റ്….
Hai.. ചോക്ലേറ്റ്.. Thanks ചേച്ചി…
You are welcome… അവൾ അവന്റെ തലയിൽ തലോടി….
ആ… എന്ന ഞാൻ ഇറങ്ങട്ടെ.. ഒരു meetting ഉണ്ട്..
ശരി മാഡം….
എന്നെ മാഡം എന്ന് വിളിക്കണ്ട…ഗായത്രി ന്നാ എന്റെ പേര്…എനിക്കും ഇങ്ങനൊരു ഏട്ടൻ ഉണ്ട്..ഗായു ന്നാ എല്ലാരും വിളിക്കുന്നെ.. അങ്ങനെ വിളിച്ച മതി..
പിന്നെ ഏട്ടന്റെ നമ്പർ ഒന്ന് തരുവോ… ഇടയ്ക്ക് മോനെ വിളിക്കാനാ…
ഓ.. അതിനെന്താ മാഡം..
ഗിരി തന്റെ നമ്പർ അവൾക്ക് നൽകി..
അപ്പൊ ശരി ഞാൻ പൊക്കോട്ടെ…
ശരി മാഡം.. അല്ല ഗായു…
അവൾ അവരെ നോക്കി പുഞ്ചിരിച്ചു…
ഏട്ടന്റെ മടിയിൽ തല വെച്ചു കിടക്കുകയാണ് ഗായു…
ഏട്ടാ…
ഹ്മ്മ്….
അവരില്ലേ….ആ ആദി മോന്റെ വീട്ടുകാര്.. അവരും നമ്മളെ പോലെ ആണെന്ന തോന്നുന്നേ…നല്ല ആൾക്കാരാ…
ആണോ….
ഹ്മ്മ്…
ഏട്ടന്റെ മോൾക്ക് തോന്നിയ പിന്നെ തെറ്റില്ലല്ലോ.. ഹ്മ്മ്….
അവരെല്ലാം എന്നോട് വളരെ സ്നേഹത്തിലാ സംസാരിച്ചേ.. ആദ്യം ഞാൻ കരുതി ആദി മോനേ രക്ഷിച്ചത് കൊണ്ടുള്ള നന്ദി ആയിരിക്കുമെന്ന്… എന്ന അങ്ങനല്ല അവര് സ്നേഹം ഉള്ളോരാ….
എന്താണ് മോളേ….അവരുടെ ഫാമിലിയിലെങ്ങാനും പോകാൻ തോന്നുന്നുണ്ടോ എന്റെ കുട്ടിക്ക്…
ഏയ്… അതൊന്നും അല്ല.. ഞാൻ പറഞ്ഞതാ… ഏട്ടൻ വാ.. നമുക്ക് വല്ലതും കഴിക്കാം.. നാളെ നേരെത്തെ പോണം. മിനിസ്റ്ററുമായി മീറ്റിംഗ് ഉള്ളതാ….
ഹ്മ്മ്….
അവൾ കിച്ചണിലേക്ക് പോയി..
എന്തോ ആലോചിച്ചു ദേവനും അവളുടെ പിന്നാലെ പോയി….
സത്യത്തിന്റെയും ന്യായത്തിന്റെയും ഭാഗത്തു നിൽക്കുന്നത് കൊണ്ട് ഗായത്രി ക്ക് ധാരാളം ശത്രുക്കളും ഉണ്ടായിരുന്നു.. അഴിമതിക്കാരും അതിന് കൂട്ട് നിൽക്കുന്ന കുറെ പേരും അവളുമായി കൊമ്പ് കോർത്തിരുന്നു… അതുകൊണ്ട് അവളുടെ കാര്യം ഓർത്ത് ദേവന് എപ്പോഴും പേടിയാണ്.. അവൾ അല്പം വൈകിയാൽ അവളുടെ call എത്തിയില്ലെങ്കിൽ അവന് ടെൻഷൻ ആണ്…..
മാഡം… കോൺട്രാക്ടർ രാമകൃഷ്ണൻ കാണാൻ വന്നിട്ടുണ്ട്…. റ്റീന വന്നു പറഞ്ഞു….
അയാള് വീണ്ടും വന്നോ… ആ വരാൻ പറയൂ…
Ok മാഡം….
Good morning മാഡം…
ആ good മോർണിംഗ്.. ഇരിക്കൂ….
എന്താ കാര്യം….
കാര്യം എന്താണെന്ന് മാഡത്തിന് അറിയാത്തല്ലല്ലോ…. super market ന്റെ പണി തുടങ്ങാൻ എനിക്ക് ആ സ്ഥലം കിട്ടിയേ തീരൂ…..
Mr. രാമകൃഷ്ണൻ…. ഇക്കാര്യം പറയാനാണെങ്കിൽ ഇങ്ങോട്ട് വരേണ്ടതില്ലെന്നു ഞാൻ പറഞ്ഞതല്ലേ.. ആ സ്ഥലത്ത് താമസിക്കുന്ന പാവങ്ങളെ നക്കാപ്പിച്ച കൊടുത്ത് അവിടുന്ന് ഒഴിപ്പിച്ചിട്ടു തനിക്ക് super market പണിതു ലാഭം കൊയ്യാമെന്ന മോഹം വേണ്ട.. അത് നടക്കില്ല…
ഡി പെങ്കൊച്ചേ നീ ചെറുപ്പവ… ചെറുപ്പത്തിന്റെ ചോരത്തിളപ്പൊക്കെ നല്ലതാ. പക്ഷെ അത് ഈ രാമകൃഷ്ണനോട് വേണ്ട…. ഞാൻ ഒന്നും തീരുമാനിച്ചാൽ അത് എന്ത് വില കൊടുത്തും നടത്തിയിരിക്കും…
കേട്ടോടി…കൂടുതല് തിളച്ച വീട്ടിലുള്ളവർക്ക് നിന്റെ ജഡം പോലും കിട്ടില്ല… പറഞ്ഞേക്കാം..
പ് ഫ… നിർത്തെടോ.. തന്റെ ഉമ്മാക്കി കാണിച്ച് എന്നെ പേടിപ്പിക്കാന്നു താൻ കരുതിയോ… എന്ന തനിക്ക് തെറ്റി… തന്നെപ്പോലുള്ള എന്തിനും മടിക്കാത്ത വൃത്തികെട്ടവന്മാരോട് ഏറ്റുമുട്ടേണ്ടി വരുമെന്നറിഞ്ഞിട്ട് തന്നെയാടോ ഞാൻ ഈ ഫീൽഡ് സെലക്ട് ചെയ്തത്…
ഒരു ദിവസമാണ് ഈ പദവിയിൽ ഇരിക്കുന്നതെങ്കിലും അത് നീതിക്ക് നിരക്കുന്നത് മാത്രം ചെയ്തുകൊണ്ടാവണം എന്ന തീരുമാനത്തോടെ തന്നെയാ ഞാൻ ഈ കളക്ടർ കുപ്പായം അണിഞ്ഞത്.. അതുകൊണ്ട് രാമകൃഷ്ണൻ മുതലാളി പേടിപ്പിക്കാതെ എന്താ ചെയ്യാൻ പറ്റുന്നതെന്ന് വെച്ച അങ്ങ് ചെയ്യ്…
ഡി നിന്നെ….
ഇറങ്ങി പോടോ….
നീ ചെവിയില് നുള്ളിക്കോ.. ഇതിന് നീ കണക്കു പറയേണ്ടി വരും….
അയാൾ ചാടി തുള്ളി അവിടുന്ന് പോയി..
മാഡം അയാള് ദേഷ്യത്തിലാ പോയത്.. മാഡം ഒന്നും സൂക്ഷിക്കുന്നത് നല്ലതാ.. റ്റീന പറഞ്ഞു…
അങ്ങനെ പേടിച്ചു പിന്മാറാൻ എന്നെ കിട്ടില്ല റ്റീന.. എനിക്ക് പേടിയും ഇല്ല.. അവനെന്താ ചെയ്യുന്നതെന്ന് വെച്ച ചെയ്യട്ടെ..
അയാള് പറഞ്ഞത് പോലെ രാമകൃഷ്ണൻ പണി തുടങ്ങി… അവൾക്കുള്ള എട്ടിന്റെ പണി…
നല്ല മഴയുള്ള ഒരു ദിവസം കോൺഫറൻസ് കഴിഞ്ഞു late ആയാണ് ഗായു വീട്ടിലേക്ക് തിരിച്ചത്…. എല്ലാടത്തേയും പോലെ കളക്ടറേറ്റിലും അവളെ ഒറ്റിക്കൊടുക്കാൻ ഒരു ചാരൻ ഉണ്ടായിരുന്നു.. അവൾ ഇറങ്ങിയ സമയം അയാൾ രാമകൃഷ്ണനെ inform ചെയ്തു….
ഇന്ന് വിചാരിച്ചിരിക്കാത്ത മഴയാണല്ലോ ജോബി…
അതേ മാഡം…late ആകുകേം ചെയ്തു..
ഹ്മ്മ്…അവൾ വാച്ചിലേക്ക് നോക്കി സമയം 11.05…..
മഴ കൂടുതൽ ശക്തിയായി പെയ്യുകയാണ്…
പെട്ടെന്നാണ് ജോബിയുടെ കാൽ ബ്രേക്കിൽ അമർന്നത്….
അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്….
റോഡിനു കുറുകെ ഒരു വാൻ നിർത്തിയിട്ടിരിക്കുന്നു.. ജോബി കാർ സൈഡിലൂടെ ഓടിക്കാൻ നോക്കി. പക്ഷെ അപ്പോഴേക്കും ആ വാനിൽ നിന്നും മൂന്നാല് പേർ ഇറങ്ങി കാറിനടുത്തേക്ക് വന്നു…
അവൾക്ക് എന്തോ അപകടം മണത്തു..
അവൾ police സ്റ്റേഷൻ ൽ വിളിക്കാൻ ഫോൺ എടുത്തു.. പക്ഷെ മഴയത്തു റേഞ്ച് ഉണ്ടായിരുന്നില്ല…. അപ്പോഴേക്കും ആ ഗുണ്ടകൾ door ചവിട്ടി തുറന്ന് ജോബിയെ പുറത്തേക്ക് വലിച്ചിട്ടു… ജോബി അവരെ എതിർക്കാൻ നോക്കി. പക്ഷെ അപ്പോഴേക്കും അവരിലൊരാൾ അയാളെ കുത്തി വീഴ്ത്തിയിരുന്നു..
ജോബി…… അവൾ ഇരു ചെവിയിലും കൈ പൊത്തി ഉറക്കെ അലറി…
ടാ….
ഛീ….. ആപത്തിൽ പെട്ടിട്ടും അവളുടെ അഹങ്കാരം കണ്ടില്ലേ….
പിടിക്കെടാ അവളെ….
ഗുണ്ടകളുടെ അടുത്ത ലക്ഷ്യം താനാണെന്നു അവൾക്കറിയാമായിരുന്നു…. അവൾ വേഗം കാറിന്റെ door തുറന്ന് ഓടി.. അവർ അവളുടെ പിന്നാലെ ഓടി….. ഓടി ഓടി ഒടുവിൽ അവരിലൊരാൾ അവളുടെ മുടിക്കുത്തിന് പിടിച്ചു നിർത്തി..
എവിടെയാടി നീ ഓടി രക്ഷപ്പെടുന്നേ… നീ സിംഹ കുട്ടിയല്ലേ. എന്നിട്ടും പൂച്ചയെ പോലെ പേടിച്ചോടുന്നോ.. ങേ…
വിട്….. വിടെടാ…..
ഛീ…. നിർതെടി നിന്റെ അലറല്…
നീയൊക്കെ എന്നെ കൊന്നാലും നിന്നെയൊക്കെ അയച്ചവന്റെ ഒരുദ്ദേശവും നടക്കില്ല…
ടാ കളക്ടർ മാഡം ഒരു നടയ്ക്ക് പോകുന്ന ലക്ഷണം കാണുന്നില്ല….
മാഡത്തിന് സ്വീകരണം കൊടുത്തേക്ക്….
അത് കേട്ടതും ജോബിയെ കുത്തിയയാൾ കത്തിയുമായി അവൾക്ക് നേരെ തിരിഞ്ഞു….
അവൾ കുതറി മാറാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല… അവളുടെ വയറിൽ അയാൾ ആഞ്ഞു കുത്തി.
ആ………….. അവളുടെ നിലവിളി ആ മഴയിൽ അലിഞ്ഞു ചേർന്നു…. നിന്നെപ്പോലെ സത്യസന്ധത കാണിക്കുന്നവർക്കു ഇതെന്നും ഒരു പാഠമാവണം…. വാടാ.. അവളെ അവിടെ തള്ളി അവർ അവിടുന്ന് പോയി….
ഏട്ടാ…….. ഏട്ടാ…. അവളുടെ ശബ്ദം ആ മഴയിൽ പ്രതിധ്വനിച്ചു..
മെല്ലെ അവളുടെ കണ്ണുകൾ അടഞ്ഞു….
കോയമ്പത്തൂർ ഒരാവശ്യവുമായി പോയിട്ട് മടങ്ങി വരികയായിരുന്നു ഹരി… അപ്പോഴാണ് വഴിയിൽ ഒരു കാർ lights on ആയി കിടക്കുന്നതു അവൻ കണ്ടത്…
അടുത്തേക്ക് വന്നപ്പോൾ കാറിൽ collector എന്ന board കണ്ടു…
കളക്ടറുടെ കാർ…. ഇവിടത്തെ കളക്ടർ ഗായത്രി അല്ലേ.. അവൻ മനസ്സിലോർത്തു.. അവൻ വാച്ചിൽ സമയം നോക്കി… 11.45…ഈ നേരത്ത് ഇവിടെങ്ങനെ…. അവൻ കാർ സൈഡിൽ ഒതുക്കി കുടയും എടുത്ത് കാറിൽ നിന്നും ഇറങ്ങി… മുന്നിൽ കണ്ട കാഴ്ച്ചയിൽ അവനൊന്നു ഞെട്ടി… Collector മാഡത്തിന്റെ ഡ്രൈവർ തറയിൽ കുത്തേറ്റു കിടക്കുന്നു… അവൻ വേഗം അയാൾക്കടുത്തേക്ക് പോയി… അയാളുടെ കയ്യിൽ പിടിച്ചു നോക്കി…
Oh god….. ഇയാള് മരിച്ചല്ലോ…
അവൻ വേഗം എഴുന്നേറ്റു ചുറ്റും നോക്കി..
അല്പം മാറി ഗായു രക്തത്തിൽ കുളിച്ച് കിടക്കുന്നതു അവൻ കണ്ട് അവൻ വേഗം കുട ദൂരേക്കേറിഞ്ഞു അവൾക്കടുത്തേക്ക് പോയി….
അവളെ തട്ടി വിളിച്ചു.. മാഡം… മാഡം…
അവൾ മരിച്ചിട്ടില്ലെന്നു അവന് മനസ്സിലായി..
ഏട്ടാ….. പതിയെ ബോധത്തിലും അവളുടെ നാവ് മന്ത്രിക്കുന്നുണ്ടായിരുന്നു… അവൻ വേഗം തന്നെ തന്റെ shirt ഊരി blood ഒഴുകുകയായിരുന്ന അവളുടെ വയറിൽ മുറുകെ കെട്ടി….അവളെ എടുത്ത് കാറിനകത്തു കിടത്തി വേഗം ഹോസ്പിറ്റലിലേക്ക് പാഞ്ഞു…
മീനു… മീനു…..
ദേ വരുവാ ഏട്ടാ,.. എന്താ ഏട്ടാ വിളിച്ചേ….
മീനു അത്…… നമ്മുടെ collector ഗായത്രി…..
ഗായുവിനെന്താ പറ്റിയെ….
അവളെ ആരോ attack ചെയ്തു… ഹരി കോയമ്പത്തൂരുന്നു വരുന്ന വഴി റോഡില് രക്തം വാർന്ന് കിടക്കുന്ന നിലയില് അവളെ കണ്ടു.. അവൻ ഹോസ്പിറ്റലിൽ കൊണ്ട് പോയേക്കുവാ…
എന്റെ ഈശ്വര… അവർക്കൊന്നും വരുത്തല്ലേ…
വിവരം അറിഞ്ഞ ദേവൻ അങ്ങോട്ടേക്ക് പാഞ്ഞെത്തി…
എന്താ എന്റെ കുട്ടിക്ക് പറ്റിയെ…
ആരോ attack ചെയ്തതാ ഏട്ടാ.. ഞാൻ വരുമ്പോ റോഡില് കിടക്കുവാരുന്നു…
കുറച്ചു സമയത്തിന് ശേഷം ഡോക്ടർ വന്നു…
ഡോക്ടർ എന്താ എന്താ ഗായുന്..
പേടിക്കേണ്ട ആവശ്യം ഇല്ല.. മാഡം ok ആണ്…
മോളേ….ദേവൻ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു..
ഏട്ടാ…… അവൾ കരഞ്ഞു പോയി….
കരയാതെ മോളേ…. ഒന്നും പറ്റിയില്ലല്ലോ… എന്റെ മോള് പേടിച്ചോ…
ഹ്മ്മ്… ഏട്ടനെ ഇനി കാണാൻ പറ്റില്ലെന്ന ഞാൻ കരുതിയെ…. ഞാൻ എങ്ങനാ ഏട്ടാ ഇവിടെത്തിയെ….
നമ്മുടെ ഹരി ഇല്ലേ…. ആദി മോന്റെ ചെറിയച്ഛൻ.. അവൻ കോയമ്പത്തൂര് ബിസിനസ്സ് ആവശ്യവുമായി പോയി തിരികെ വരുന്ന വഴി മോള് റോഡില് രക്തം വാർന്ന് കിടക്കുന്നതു കണ്ട് അവനാ മോളേ ഇവിടെത്തിച്ചേ…..
എന്നിട്ട് ആളെവിടെ….
ഇതുവരെ അവൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.. ഞാൻ വന്നപ്പോ നിർബന്ധിച്ചു ചായ കുടിക്കാൻ പറഞ്ഞു വിട്ടു.. ആ ദേ എത്തിയല്ലോ ആള്…
ഉണർന്നോ….. ചിരിയോടെ ഹരി അകത്തേക്ക് വന്നു….
ആ… ഉണർന്നു… ചായ കുടിച്ചോ ഹരി….
ആ ഏട്ടാ കുടിച്ചു….
എങ്ങനെയുണ്ടെടോ…. ഹരി ഗായുവിനോട് ചോദിച്ചു…..
ആ.. Ok യാ… Thanks…. എന്നെ രക്ഷിച്ചതിന്…..
അവൻ ഒന്നു പുഞ്ചിരിച്ചു…..
ഹരി ഇനി വേണേല് പൊക്കോ…. ഇന്നലെ മുതല് ഇവൾക്ക് കാവലിരിക്കുവല്ലേ…
ഗിരിയേട്ടനും ഏട്ടത്തിയും വരും. എന്നിട്ട് ഞാൻ പോകാം…
അവരെ ബുദ്ധിമുട്ടിക്കണ്ടാരുന്നു.. എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. ഗായു പറഞ്ഞു..
അപ്പോഴേക്കും അവരെത്തി…
മോളേ… ആരാ മോളേ ഈ ദ്രോഹം ചെയ്തത്….. ഗിരി ചോദിച്ചു…..
ഈ പദവിയിൽ ഇരിക്കുമ്പോ ശത്രുക്കൾ ധാരാളം കാണുമല്ലോ ഏട്ടാ….
എന്നാലും മോളേ….മോളുടെ ഈ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല…. മീനു പറഞ്ഞു…
ആദിമോൻ സ്കൂളിൽ പോയോ ചേച്ചി…
ആ പോയി…. മോനറിഞ്ഞിട്ടില്ല നീ ഹോസ്പിറ്റലിൽ ആയത്…. അറിഞ്ഞ നിന്നെ കാണണമെന്ന് വാശി പിടിക്കും…
വേണ്ട ചേച്ചി .. മോനേ ഇപ്പൊ കൊണ്ട് വരണ്ട.. ഈ അവസ്ഥയിൽ എന്നെ കണ്ടാ അവന് സങ്കടാവും…. ഗായു പറഞ്ഞു…
അപ്പോഴാണ് ഷാനു അങ്ങോട്ടേക്ക് വന്നത്…
മാഡം….ഇപ്പൊ എങ്ങനുണ്ട്….
ഞാൻ ok ആണ് ഷാനു… ജോബിയുടെ വീട്ടിൽ പോയോ…
Yes മാഡം…..
ഏട്ടാ എനിക്കൊന്നു ബോബിയെ അവസാനമായി കാണണം…
ഹ്മ്മ്… ഡോക്ടർ ടെ പെർമിഷൻ വാങ്ങി ഏട്ടന്റെ കൊണ്ടുപോകാം മോളേ….
പാവം… എന്നെ രക്ഷിക്കാൻ ശ്രമിച്ചതാ ജോബിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണം…അവളുടെ കണ്ണുകൾ നിറഞ്ഞു..
മോളേ സങ്കടപ്പെടണ്ട… വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ…
ഡോക്ടർ ടെ പെർമിഷൻ വാങ്ങി ജോബിയെ കാണാൻ ദേവൻ അവളെ കൊണ്ട് പോയി… ആ വീട്ടുകാരുടെ സങ്കടം കണ്ട് അവൾക്ക് വല്ലാത്ത വേദന തോന്നി….. അവരെ ആശ്വസിപ്പിച്ചു അവൾ അവിടുന്ന് പോയി….
രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് ഗായുവിനെ ഡിസ്ചാർജ് ചെയ്തത്…
കുറച്ചു ദിവസം rest ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു…..
വീട്ടിലെത്തിയ അവളെ ദേവൻ നന്നായി care ചെയ്തു…. മിക്ക ദിവസങ്ങളിലും ഗിരിയും മീനുവും ഹരിയും അവളെ കാണാൻ വരും.. അവർ തമ്മിൽ നല്ലൊരു സ്നേഹബന്ധം ഉടലെടുത്തിരുന്നു..
കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ പഴയ പോലെ ജോലിയിൽ ശ്രദ്ധിക്കാൻ തുടങ്ങി…
ഇതിനിടയിൽ ഹരിയും ഗായുവും ആയുള്ള കല്യാണ കാര്യം അവിടെ ചർച്ചാ വിഷയമായി….. ഗിരിക്കും മീനുവിനും ഗായുവിനെ തങ്ങളുടെ വീട്ടിൽ കൊണ്ട് പോകാൻ വലിയ ആഗ്രഹമാരുന്നു… അവർ ആ ആഗ്രഹം ദേവനോട് പറഞ്ഞു…. ദേവനും നൂറ് വട്ടം സമ്മതമാരുന്നു.. തനിക്കെന്തേലും പറ്റിയാൽ തന്റെ ഗായു തനിച്ചാവരുതെന്ന് ദേവൻ ആഗ്രഹിച്ചു..
ഹരിയോട് ചോദിച്ചപ്പോൾ അവനും സമ്മതം.. ദേവൻ ഗായുവിന്റെ സമ്മതവും വാങ്ങി….. അങ്ങനെ അവർ തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചു…
വിവാഹം തീരുമാനിച്ചതിനു ശേഷം അവർ പരസ്പരം കണ്ടിട്ടില്ല… രണ്ടു പേർക്കും ഇപ്പൊ വിളിക്കാനും മടിയാണ്…..
അങ്ങനെ ഒരു വിഷു ദിവസം ദേവൻ ഗിരിയെയും മറ്റുള്ളവരെയും വീട്ടിലേക്ക് ക്ഷണിച്ചു l.. അവരെല്ലാരും അവിടെത്തി….
കുറെ നാളിനു ശേഷമാണ് ഹരിയും ഗായുവും തമ്മിൽ കാണുന്നത്..
അവർക്ക് face ചെയ്യാൻ എന്തോ മടി തോന്നി… കുറെ നേരമൊക്കെ അവനിൽ നിന്നും ഒഴിഞ്ഞ് മാറി നടന്നു..
എന്നാൽ അവളോട് സംസാരിക്കാൻ അവസരം നോക്കി ഇരുന്ന ഹരി അവൾ ബാൽക്കണിയിലേക്ക് പോയപ്പോൾ അവളുടെ പിന്നാലെ പോയി..
Hello കളക്ടർ മാഡം…
അവന്റെ ശബ്ദം കേട്ട് ഗായു തിരിഞ്ഞ് നോക്കി.. പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുവാരുന്നു ഹരി… അവൻ അവൾക്കടുത്തേക്ക് പോയി..
എന്താണ് മാഡം എന്നെ കാണുമ്പോ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നെ.. ഹ്മ്മ്..
അത്… അത് പിന്നെ ഞാൻ…
നമ്മുടെ വീട്ടുകാര് ചില തീരുമാനങ്ങളൊക്കെ എടുത്ത കാര്യം താൻ അറിഞ്ഞു കാണുമല്ലോ എന്താ മാഡത്തിന്റെ അഭിപ്രായം….
അ.. അത് പിന്നെ ഞാൻ…
എന്താ സമ്മതാണോ മാഡത്തിന്….അവൻ ഒരു കുസൃതി ചിരിയോടെ അവൾക്കടുത്തേക്ക് വന്നു ചോദിച്ചു…
അവൾ പിന്നിലേക്ക് നീങ്ങി.. അവൾ നീങ്ങുന്നതിനനുസരിച്ച് അവനും അവൾക്കടുത്തേക്ക് നീങ്ങി….ഒടുവിൽ അവൾ ചുവരിൽ തട്ടി നിന്നു….. അവൻ ഒരു കുസൃതിയോടെ അവളിലേക്ക് നീങ്ങി….
അതേയ്…… എന്താണ് മാഡം തല കുനിച്ച് നിൽക്കുന്നെ….. ഒന്ന് നോക്കെടോ…..
അവൾ മെല്ലെ അവനെ നോക്കി….
അവൻ അവളുടെ തോളിൽ കൈ വെച്ചു…..
എന്നെ സഹിക്കാൻ തയ്യാറാണോ കളക്ടർ മാഡം…… ഹ്മ്മ്…
അവൾ അവനെ നോക്കി പുഞ്ചിരിച്ചു…..
അവൻ അവളുടെ പുഞ്ചിരി സമ്മതമായി കണ്ട് അവളുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി പൊതിഞ്ഞ് പിടിച്ചു….
അന്ന് നിന്നെ റോഡരികില് രക്തത്തിൽ കുളിച്ച് കിടക്കുന്ന അവസ്ഥയില് കണ്ടപ്പോ എനിക്ക് പെട്ടെന്ന് എന്റെ കയ്യും കാലും തളരുന്ന പോലെ തോന്നി… എന്തോ നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തോ ആപത്തു സംഭവിച്ച പോലാ തോന്നിയെ….. എന്തോ ചങ്കില് കത്തി കുത്തിയിറക്കിയ പോലെ…..അതുവരെ നമ്മള് തമ്മില് വെറും പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ….അന്നാണ് ഞാൻ തിരിച്ചറിഞ്ഞത് താൻ എനിക്ക് വെറുമൊരു പരിചയക്കാരി മാത്രമല്ലെന്ന്…..എന്റെ ആരൊക്കെയോ ആണെന്ന ഒരു feel…… അന്ന് നിന്നെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തുമ്പോ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുവാരുന്നു നിനക്കൊന്നും പറ്റരുതേ എന്ന്…. ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു….നിന്നെ എനിക്ക് തിരികെ തന്നു.. എന്റേത് മാത്രമായി….
അവൻ അവളുടെ നെറുകയിൽ ചുണ്ടമർത്തി…. അവളെ തന്റെ മാറോട് ചേർത്തു….
അങ്ങനെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഹരി ഗായുവിനെ തന്റെ ജീവിത സഖിയാക്കി….അങ്ങനെ collector ഗായത്രി ഹരികൃഷ്ണൻ എന്ന ബിസിനസ്സ്മാന് സ്വന്തമായി… ഇനി അവർ എന്നും സന്തോഷത്തോടെ ജീവിക്കട്ടെ….