ഡാ….. നിക്കെടാ അവിടെ….

RAJI SHAJI

ഡാ….. നിക്കെടാ അവിടെ…. ഡാ…. ജെയ്സൺ അലറിക്കൊണ്ട് അവന്റെ പിന്നാലെ പാഞ്ഞു…
അവൻ വേഗത്തിൽ ഓടി…. എന്നാൽ ജെയ്സന്റെ കാലടികൾ അവന്റെ കാലുകളെക്കാൾ വേഗത്തിലായിരുന്നു…

നിന്നോട് നിക്കാൻ പറഞ്ഞ നിക്കാൻ പറ്റില്ല അല്ലെടാ ചെറ്റേ…. ജെയ്സൺ അവന്റെ കഴുത്തിനു പിടിച്ചു ചോദിച്ചു…

എന്നെ ഒന്നും ചെയ്യല്ലേ.. ഞാൻ ഒന്നും ചെയ്തിട്ടില്ല… അയാൾ അവന്റെ മുന്നിൽ കൈ കൂപ്പി..

നീ ഒന്നും ചെയ്തില്ലേലും നിന്നെ വെറുതെ വിടില്ല.. കാരണം നീ അവന്റെ ഗുണ്ടയല്ലേ…. അതുകൊണ്ട് നീ ഇനി ജീവിക്കണ്ട……  അവൻ ഒരു ദാക്ഷണ്യവും ഇല്ലാതെ അയാളെ കുത്തി വീഴ്ത്തി…

ആ ആ ആ………..
അയാളുടെ കരച്ചിൽ അവിടമാകെ മുഴങ്ങി…..
ഒരു പൊട്ടിച്ചിരിയോടെ ജെയ്സൺ അവിടുന്ന് പോയി…….

സണ്ണിച്ചായാ….. ചാരുകസേരയിൽ കണ്ണടച്ചിരിക്കുന്ന സണ്ണി യുടെ അടുത്തേക്ക് വേണു വന്നു…

ഹ്മ്മ്……
അത്….. നമ്മുടെ അലോഷ്യസിനെ ജെയ്സൺ……
എന്താ…..
അതേ സണ്ണിച്ചായാ….. അലോഷ്യസ് വീട്ടിലേക്ക് പോകുന്ന വഴി അവൻ പിന്തുടർന്ന് ഓടിച്ചു കുത്തി വീഴ്ത്തിയതാ..

നോ……….. അവന്റെ കയ്യിലിരുന്ന glass താഴേക്ക്‌ വീണു ചിതറി…

ജെയ്സൺ….. അവൻ പരിധികളെല്ലാം ലoഘിച്ചിരിക്കുന്നു…ഇനി അവനെ വെറുതെ വിടാൻ പറ്റില്ല… അവന് തക്കതായ ശിക്ഷ കൊടുത്തേ പറ്റൂ… സണ്ണി പറഞ്ഞു…

അതത്ര എളുപ്പമല്ല സണ്ണിച്ചായാ…. അവൻ ആ ലോറൻസിന്റെ ആളാ.. ലോറൻസിന് വേണ്ടിയാ അവൻ ഒക്കെ ചെയ്യുന്നേ… വേണു പറഞ്ഞു…

ഹ്മ്മ്…. ലോറൻസിന്റെ അതിക്രമം കൂടുന്നുണ്ട്… നോക്കാം അവൻ ഏതുവരെ പോകുമെന്ന്….
ഇപ്പൊ നീ അലോഷ്യസിന്റെ വീട്ടിൽ പോയി അവിടുത്തെ കാര്യങ്ങളൊക്കെ ഒരു കുറവും വരാതെ ചെയ്യണം…

ശരി സണ്ണിച്ചായാ…..

വേണു അവിടുന്ന് പോയി…
സണ്ണിച്ചൻ വീണ്ടും കസേരയിലേക്ക് ചാരിയിരുന്നു കണ്ണുകളടച്ചു….

ലോറൻസച്ചായാ…… അവനെ ഞാൻ തീർത്തു…. ആ അലോഷ്യസിനെ…. ജെയ്സൺ ലോറൻസിന്റെ അടുത്തു ചെന്നു പറഞ്ഞു….

എനിക്കറിയാരുന്നു ജെയ്‌സാ…. നീ ഇത് ചെയ്യുമെന്ന്… നീ മിടുക്കനാ.. അതാ നിന്നെത്തന്നെ ഞാൻ ഇതേല്പിച്ചത്….

ഡാ സണ്ണി….. നീ എണ്ണിക്കോടാ…. ഇത് നിന്റെ പതനത്തിന്റെ തുടക്കവ.. ഇനി നിന്റെ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമേ ഉണ്ടാകൂ…
ഹ ഹ ഹ………. ലോറൻസ് പൊട്ടിച്ചിരിച്ചു…

കളത്തിൽ വീട്ടിൽ ലോറൻസ്………എല്ലാ തല്ലുകൊള്ളിത്തരവും കള്ളും കഞ്ചാവും മറ്റു പല under ground bussinuss കളും ഉള്ള ഒരുത്തൻ…. പണം സമ്പാദിക്കാൻ വേണ്ടി എന്ത് വൃത്തികെട്ട പണിയും ചെയ്യാനും ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാനും മടിയില്ലാത്തവൻ…
അവന്റെ ആഞ്ജകൾ അനുസരിക്കുന്ന ഒരു വാടക ഗുണ്ടയാണ് ജെയ്സൺ…. കൊല്ലിനും കൊലയ്ക്കും അടിപിടിക്കും ലോറൻസിന്റെ വലം കൈ….

ലോറൻസിന്റെ bussinuss partner ആയിരുന്നു കുരിശുമുട്ടം തറവാട്ടിൽ കുര്യാക്കോസ്…. ഒരിക്കൽ ഇരട്ടി ലാഭത്തിനു വേണ്ടി ലോറൻസ് കുര്യക്കോസിനെ ഒട്ടിക്കൊടുത്തു… കുര്യക്കോസ് ജയിലിലായി…. ലോറൻസ് കുര്യക്കോസിനെതിരെ വ്യാജ തെളിവുകളും സാക്ഷികളെയും അണിനിരത്തി.. അങ്ങനെ കുര്യക്കോസ് കുറ്റക്കാരാണെന്നു കണ്ട് കോടതി അദ്ദേഹത്തെ  14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.. എന്നാൽ 2 ദിവസത്തിനു ശേഷം കുര്യക്കോസ് ജയിലിൽ കിടന്ന് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു…. അന്ന് ലോറൻസ് പടക്കം പൊട്ടിച്ചു കുര്യകോസിന്റെ മരണം ആഘോഷിച്ചു… അന്ന് മുതൽ കുര്യാക്കോസിന്റെ മകൻ സണ്ണി കുര്യക്കോസ് ലോറൻസിനോടുള്ള പ്രതികാരം ആരംഭിച്ചു…. തന്റെ അപ്പച്ചനെ കൊന്ന ആ വൃത്തികെട്ടവനെ കൊല്ലാതെ കൊല്ലും എന്ന് അവൻ പ്രതിജ്ഞ ചെയ്തു…. അന്ന് മുതൽ ലോറൻസിന്റെ കഷ്ട കാലവും തുടങ്ങി…. അയാൾ ചെയ്യുന്ന എല്ലാ under ground ബിസ്സിനസ്സും സണ്ണി പൊളിച്ചു പാളീസാക്കും….. ഇപ്പൊ അയാളുടെ കോടികളുടെ ഒരു deal പൊളിച്ചതിനാണ് ലോറൻസ് സണ്ണിയുടെ കൂട്ടാളിയായ അലോഷ്യസിനെ ജയ്സണെ കൊണ്ട് കൊല്ലിച്ചത്…

വേണു….. അലോഷ്യസിന്റെ വീട്ടിലെ ചടങ്ങുകളെല്ലാം നന്നായി നടത്തിയോ…

ഉവ്വ് സണ്ണിച്ചായാ…..
ഹ്മ്മ്… അവനില്ലേ ആ ജെയ്സൺ…. അവന്റെ details collect ചെയ്യണം…

ഞാൻ നാളെ ഡെല്ലിക്കു പോകും.. തിരിച്ചു വരുമ്പോഴേക്കും അവനെക്കുറിച്ചുള്ള full details എനിക്ക് കിട്ടിയിരിക്കണം…. നമ്മുടെ ഒന്ന് രണ്ട് പിള്ളേരെ കൂടെ കൂട്ടിക്കോ….

ശരി സണ്ണിച്ച….

ഹ്മ്മ്….

അപ്പച്ചാ….. അമ്മച്ചി…… കോളേജിൽ  നിന്ന് വീട്ടിലെത്തിയ ജാൻവി ഉറക്കെ വിളിച്ചു…..

എന്താടി നീ. ഇങ്ങനെ വിളിച്ചു കൂവുന്നേ…. അടുക്കളയിലായിരുന്ന അമ്മച്ചി അങ്ങോട്ടേക്ക് വന്നുകൊണ്ട് ചോദിച്ചു..

അപ്പോഴേക്കും അപ്പച്ചനും അങ്ങോട്ടേക്ക് വന്നു…
എന്നതാ മോളെ…. എന്തിനാ മോള് വിളിച്ചേ…..

അപ്പച്ചന്റെ പൊന്നോമന പുത്രൻ വീണ്ടും ഒരാളെ കുത്തി കൊന്നു…

ങേ….നിന്നോട് ആര് പറഞ്ഞു മോളെ….
അപ്പച്ചൻ ചോദിച്ചു…

ഡെയ്സി കോളേജിലേക്ക് വരുന്ന വഴി ബസ്സിൽ ഇരുന്നു കണ്ടതാ….. ആ ലോറൻസ് മുതലാളിയുടെ വലം കൈ അല്ലേ പൊന്ന് മോൻ…. അയാൾക്ക്‌ വേണ്ടിയാകുമ്പോ പോലീസ് പിടിച്ചാലും അയാള് ഊരിക്കൊണ്ട് വരുവല്ലോ… ഒരു ദക്ഷണ്യവും ഇല്ലാതെ ഒരാളെ കുത്തി വീഴ്ത്താൻ എങ്ങനെ കഴിയുന്നു അപ്പച്ചാ ഇച്ചായന്…. അവള് പറയുന്ന കേട്ടിട്ട് എനിക്ക് തന്നെ സങ്കടം തോന്നി.. അപ്പൊ അയാളുടെ കുടുംബത്തിന്റെ അവസ്ഥ… ഓർക്കാൻ പോലും വയ്യ അപ്പച്ചാ.. അവളുടെ കണ്ണുകൾ നിറഞ്ഞു…

അങ്ങനൊരു തല തെറിച്ചവനായി പോയി മോളെ എന്റെ സന്തതി…. അപ്പച്ചൻ ഒരു നെടുവീർപ്പോടെ പറഞ്ഞു….

എന്റെ കർത്താവെ ഈ പാപമൊക്കെ അവൻ എവിടെ കൊണ്ട് വെക്കും… അമ്മച്ചി നെഞ്ചത്ത് കൈ വെച്ചു….

അവൻ ഈ ചെയ്യുന്ന പാപത്തിന്റെയൊക്കെ ഫലം ഇതുപോലെ ആരുടെയെങ്കിലും കത്തിക്കോ തോക്കിനോ ഇരയായിക്കൊണ്ടാകും അനുഭവിക്കുക…. അപ്പച്ചൻ പറഞ്ഞു….

ഇങ്ങനൊന്നും പറയല്ലേ ഇച്ചായ.. ഒന്നും ഇല്ലേലും അവൻ നമ്മുടെ മോനല്ലേ….

ങ്ഹും..മോൻ….. വയസ്സാം കാലത്ത് തന്തയെയും തള്ളയേയും കണ്ണീര് കുടിപ്പിക്കാൻ ഉണ്ടായ സന്തതി….
മോള് ഇപ്പൊ വേറൊന്നും ചിന്തിക്കണ്ട.. പോയി കുളിച്ച് വല്ലതും കഴിക്ക്.. ചെല്ല്… അപ്പച്ചൻ അവളുടെ തോളിൽ തട്ടി പറഞ്ഞു..

ഡെല്ലിയിൽ നിന്നും മടങ്ങിയെത്തിയ സണ്ണി നേരെ ഓഫീസിലേക്ക് പോയി…

അവൻ ഫോൺ എടുത്ത് number dial ചെയ്തു…

വേണുവിനെ വരാൻ പറയൂ….

കുറച്ചു കഴിഞ്ഞ് വേണു അങ്ങോട്ടേക്ക് വന്നു…

സണ്ണിച്ച….

ആ വേണു എന്തായി.. ആ ജൈസനെ കുറിച്ചുള്ള details കിട്ടിയോ….

കിട്ടി സണ്ണിച്ച…. അവന്റെ വീട് ഇവിടെ കാരമറ്റത്താണ്…. വീട്ടിൽ അപ്പനും അമ്മയും ഒരു പെങ്ങളും… സാമ്പത്തിക ഭദ്രതയുള്ള കുടുംബം…. പെങ്ങൾ st. Thomas കോളേജിൽ MA student ആണ്…

ഹ്മ്മ്…. ശരി വേണു പൊക്കോ… ഞാൻ വിളിച്ചോളാം….

ശരി സണ്ണിച്ച…

നമുക്ക് ആ ജൈസന്റെ പെങ്ങളെ ഒന്ന് പൊക്കാം
.. ചെറിയൊരു കിഡ്നാപ്പിംഗ്… പെങ്ങളെ രക്ഷിക്കാൻ അവൻ വരാതിരിക്കില്ല..
സണ്ണി പറഞ്ഞു
..
അവളെ എവിടുന്നു പൊക്കും.. വേണു ചോദിച്ചു….
കോളേജിൽ പോയി വരുന്ന വഴി
. അവൾ ബസ്സിലാണ് പോകുന്നതെന്നല്ലേ പറഞ്ഞത്…

അതേ…

ഹ്മ്മ്…. ഇനി ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ വേണു….
ഇല്ല സണ്ണിച്ച നാളെ അവളെ പൊക്കിയൊരിക്കും..
ഹ്മ്മ്… പിന്നെ അവളെ ഉപദ്രവിക്കരുത്…. നമ്മുടെ ഗോഡൗണിൽ കൊണ്ട് വന്ന മതി..

ശരി സണ്ണിച്ച…..

പിറ്റേന്ന് കോളേജിൽ പോയിട്ട് ബസ്സിറങ്ങി നടന്നു വരികയായിരുന്നു ജാൻവി…. കുറച്ചു ദൂരം നടക്കാനുണ്ട് വീട്ടിലേക്ക്.. പെട്ടെന്ന് അവൾക്കു മുന്നിൽ ഒരു സ്കോർപിയോ വന്ന് നിന്നു.. അതിൽ നിന്നും രണ്ട് പേരിറങ്ങി ..
ജാൻവി അല്ലേ അതിലൊരാൾ ചോദിച്ചു….
അതേ.. നിങ്ങളാര… അവൾ ചോദിച്ചു തീരും മുൻപ് അവർ അവളെ തൂക്കിയെടുത്ത് വണ്ടിയിൽ കയറ്റിയിരുന്നു…
ഏയ്‌… എന്നെ വിട്.. നിങ്ങളൊക്കെ ആരാ… എന്തിനാ എന്നെ പിടിച്ചോണ്ട് പോകുന്നെ…… Pls എന്നെ വിടൂ…. അവൾ പറഞ്ഞതൊന്നും അവർ ചെവിക്കൊണ്ടില്ല…
അവരവളെ വണ്ടിയിൽ നിന്നും പിടിച്ചു വലിച്ചു ഗോഡൗണിൽ കൊണ്ട് പോയി…..

അവർ അവിടെ ഒരു മുറിയിൽ അവളെ പൂട്ടി….. ശേഷം ഒരാളെ അവിടെ നിർത്തി അവർ പോയി……
അവൾ അവിടെ കിടന്നു നിലവിളിച്ചു.. പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല
. അവളുടെ കണ്ണ് നിറഞ്ഞു.. അപ്പച്ചനും അമ്മച്ചിയും ഇപ്പൊ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും.. അവൾക്ക് വേദന തോന്നി.. അവൾ അവിടിരുന്ന് മുഖം പൊത്തി കരഞ്ഞു….

കുറച്ചു സമയത്തിന് ശേഷം door തുറന്നു കുറച്ചു പേർ അങ്ങോട്ടേക്ക് വന്നു… ഒരാൾ അവൾക്ക് മുന്നിലുള്ള കസേരയിൽ ഇരുന്നു….
അവൾ തല പൊക്കി അയാളെ നോക്കി…. നല്ല ചുവന്നു തുടുത്ത മുഖം… കട്ടി മീശ…. ചുവന്ന അധരങ്ങൾ…
ആര് കണ്ടാലും ഒന്ന് നോക്കി പോവും…..
പക്ഷെ അവൾക്ക് അയാളോട് ദേഷ്യം തോന്നി…
ടോ… താനെന്തിനാ എന്നെ പിടിച്ചോണ്ട് വന്നേ… നിങ്ങളാര….

.. ഞാൻ ആരാണെന്ന് മോൾക്ക്‌ വഴിയേ മനസ്സിലാവും…. പിന്നെ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.. നിന്റെ പുന്നാര ഏട്ടനുണ്ടല്ലോ ആ ജെയ്സൺ… അവനെ എന്റെ മുന്നിൽ വരുത്താനാ…. അവൻ കാരണം ഒരുപാട് നഷ്ടങ്ങൾ എനിക്കുണ്ടായി….. അവനോട് അതിന് പകരം ചോദിക്കണമെനിക്ക്….

ആഹാ… നന്നായിട്ടുണ്ട്…. അതേ….. എന്റെ ഇച്ചായനെ ഇവിടെ വരുത്താനാണ് നിങ്ങൾ എന്നെ പിടിച്ചോണ്ട് വന്നതെങ്കിൽ നിങ്ങൾ എന്നെ എത്ര നാള് ഇവിടെ പൂട്ടിയിട്ടാലും അത് നടക്കില്ല.. കാരണം എന്റെ ഇച്ചായന് സ്വന്തം കാര്യം മാത്രവാ വലുത്..കൊല്ലും കൊലയും ആയി നടക്കുന്നവന് കുടുംബത്തോട് എങ്ങനാ സ്നേഹം ഉണ്ടാകുവാ.. എന്നെ കൊല്ലും എന്ന് പറഞ്ഞാൽ പോലും അയാള് വരില്ല..

ഹ്മ്മ്… നിന്റെ രക്ഷപ്പെടാനുള്ള അടവൊക്കെ കൊള്ളാം. പക്ഷെ അതിവിടെ ചെലവാവില്ല.. സണ്ണി പറഞ്ഞു…

ഏ മിസ്റ്റർ.. രക്ഷപ്പെടാനുള്ള അടവല്ല.. അല്ലേൽ നിങ്ങൾ തന്നെ ഇച്ചായനോട് സംസാരിക്കൂ…

അവന്റെ നമ്പർ താ….

അവൾ പറഞ്ഞ നമ്പർ വേണു ടൈപ്പ് ചെയ്തു…ശേഷം ഫോൺ സണ്ണിയെ ഏൽപ്പിച്ചു… സണ്ണി ഫോൺ വാങ്ങി സ്പീക്കർ മോഡിൽ ഇട്ടു…

ഹലോ… ജെയ്സൺ അല്ലേ…
അതേ ആരാ… ഞാൻ സണ്ണി കുര്യക്കോസ്….
നീയോ എന്താ കാര്യം..

കാര്യം നീ  ഞാൻ പറയുന്നിടത്തു വരണം…
ഇല്ലെങ്കിൽ….

ഡാ.. പുന്നാര മോനേ…. നിന്നെ ഇവിടെ വരുത്താൻ എനിക്കറിയാം.. നിന്റെ പൊന്ന് പെങ്ങൾ ഇല്ലേ ജാൻവി.. അവളിപ്പോ എന്റെ കസ്റ്റഡിയിൽ ആണ്. നീ ഞാൻ പറയുന്നിടത്തു വന്നില്ലേൽ ഇവളെ ഞാൻ കൊല്ലും….

അത്രേയുള്ളോ.. എന്ന നീ അവളെ അങ്ങ് കൊല്ല്… പെങ്ങളായാലും അപ്പനായാലും അമ്മയായാലും എന്റെ മനസ്സലിയില്ലെടാ ചെറ്റേ…
എന്നെ സംബന്ധിച്ചിടത്തോളം ലോറൻസ് മുതലാളി മാത്രവാ എന്റെ ദൈവം… മുതലാളി പറയുന്നതു മാത്രമേ ഈ ജെയ്സൺ ചെയ്യൂ.. അതുകൊണ്ട് എന്റെ സമയം. മെനക്കെടുത്തിക്കാതെ വെച്ചിട്ട് പോടാ…അവൻ call cut ചെയ്തു…

ഇപ്പൊ എങ്ങനെയുണ്ട് ഞാൻ പറഞ്ഞില്ലേ… അയാൾക്ക്‌ സ്നേഹം എന്ന വികാരം ഉള്ളത് ആ ലോറൻസിനോട് മാത്രവാ… നിങ്ങൾക്ക് ഇച്ചായനോടുള്ള ദേഷ്യം തീർക്കാൻ എന്നെ കൊല്ലാം.. പക്ഷെ എന്റെ അപ്പച്ചനും അമ്മച്ചിയും അവര്‌ പാവങ്ങള അവരെ ഒന്നും ചെയ്യരുത് pls…. അവൾ കരഞ്ഞു പോയി…

സണ്ണിയും വേണുവും പരസ്പരം നോക്കി…..

ഏയ്‌… താൻ കരയണ്ട.. എത്ര വലിയ ഗുണ്ട ആയാലും സ്വന്തം പെങ്ങൾക്ക് ആപത്തു വന്ന ഓടിയെത്തും എന്ന് ഞാൻ കരുതി..
പക്ഷെ….

ഹ്മ്മ്… ഈ ലോറൻസിനെ കുറ്റം പറഞ്ഞതിന് ഇച്ചായൻ എന്നെ തല്ലിയിട്ട് വരെ ഉണ്ട്…. അയാള് പറയുന്നതാ ഇച്ചായന് വേദവാക്യം….

വേണു
.. ഇവളെ എവിടുന്നാ പൊക്കിയത് അവിടെ കൊണ്ടാക്ക്… സണ്ണി എഴുന്നേറ്റു പോയി

വേണുവും കൂട്ടരും അവളെ പിടിച്ച സ്ഥലത്തു കൊണ്ടാക്കി.. വീട്ടിലെത്തിയപ്പോൾ തന്നെ കാണാതെ വിഷമിക്കുന്ന അപ്പച്ചനോടും അമ്മച്ചിയോടും ബസ്സ് കിട്ടാൻ വൈകിയെന്നു കള്ളം പറഞ്ഞു..

രാത്രി കിടക്കാൻ നേരം അവൾ അന്ന് നടന്ന കാര്യങ്ങൾ ചിന്തിച്ചു… സണ്ണിയുടെ മുഖം അവളുടെ ഓർമയിൽ വന്നു.. ആര് കണ്ടാലും ഒന്ന് നോക്കി പോകും.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

ജെയ്‌സണെ കുടുക്കാൻ പല വഴികളും അവർ നോക്കി…. എല്ലാത്തിൽ നിന്നും അവൻ രക്ഷപ്പെട്ടു.. ഒടുവിൽ വേണുവും കൂട്ടരും വിരിച്ച വലയിൽ അവൻ വീണു….
അവനെ അവർ സണ്ണിയുടെ അടുത്തെത്തിച്ചു….
അവർ അവനെ നന്നായി പെരുമാറി.. പക്ഷെ കൊല്ലാൻ സണ്ണിക്ക് മനസ്സ് വന്നില്ല… ഒരുപക്ഷെ അവൻ ജാൻവിയുടെ ആങ്ങള ആയതുകൊണ്ടാവാം…. എത്ര ദുഷ്ടനാണെങ്കിലും ആങ്ങളയ്ക്കു ആപത്തു സംഭവിച്ചാൽ അത് പെങ്ങളെ വേദനിപ്പിക്കും..എന്തുകൊണ്ടോ അവളെ വേദനിപ്പിക്കാൻ അവൻ ആഗ്രഹിച്ചില്ല…

പലപ്പോഴും സണ്ണിയുടെ കാർ pass ചെയ്തു പോകുന്നത് ജാൻവി ബസ്സ് സ്റ്റോപ്പിൽ നിന്നു കാണുമായിരുന്നു….
കൂളിംഗ് glass ഒക്കെ വെച്ച് നല്ല സ്റ്റൈലിൽ ആണ് പോകുന്നത്….
എന്തോ അവനെ കാണുമ്പോൾ അവളുടെ ഉള്ളം വല്ലാണ്ട് മിടിക്കും…

ഒരിക്കൽ അവനെ കാണാൻ അവൾ അവന്റെ ഓഫീസിലേക്ക് പോയി…

ആരാ….സെക്യൂരിറ്റി അവളോട് ചോദിച്ചു…
ഞാൻ സണ്ണിച്ചനെ കാണാൻ വന്നതാ… സണ്ണിച്ചന്റെ പരിചയക്കാരിയാ…
അയാൾ അവളെ അകത്തേക്ക് കയറ്റി വിട്ടു..

അവൾ അകത്തു ചെന്നപ്പോൾ ഓഫീസിലെ ഒരു സ്റ്റാഫ് അവളോട് ആരാണെന്നും എന്താ കാര്യം എന്നും ചോദിച്ചു..

സണ്ണിയെ പരിചയമാണെന്നും കാണാൻ വന്നതാണെന്നും അവൾ അയാളോടും പറഞ്ഞു..

അയാൾ അവൾക്ക് സണ്ണിയുടെ ക്യാമ്പിൻ കാണിച്ചുകൊടുത്തു..

May I Coming sir….

Yes…..

Good morning….

Morning…. പറഞ്ഞു കഴിഞ്ഞിട്ടാണ് സണ്ണി തല ഉയർത്തി നോക്കിയത്..

ജാൻവിയോ താൻ എന്താ ഇവിടെ… അവൻ ചോദിച്ചു…

വെറുതെ… ഇതുവഴി പോയപ്പോ സാറിനെ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി.

എന്തിനാ താൻ എന്നെ വെറുതെ കാണുന്നെ..
ചുമ്മാ… അവൾ ചുമൽ കൂച്ചി പറഞ്ഞു…

നോക്ക് ജാൻവി.. എന്റെ ഓരോ മിനുട്ടും വിലപ്പെട്ടതാണ്… അതിനിടയിൽ ഇങ്ങനെ തന്നെപ്പോലെ തമാശ കളിക്കാൻ എനിക്ക് time ഇല്ല.. താൻ പോകാൻ നോക്ക്..തന്നെ ആരാ ഇങ്ങോട്ട് കയറ്റി വിട്ടത്.. Idiot…അവൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു….

ഓ.. Sorry സാർ…ഇവിടുള്ളവരെ കുറ്റം പറയണ്ട.. സണ്ണിച്ചായന്റെ പരിചയക്കാരി എന്ന് പറഞ്ഞത് കൊണ്ടാ അവര്‌ എന്നെ കയറ്റി വിട്ടത്… സാറിന്റെ ഓരോ മിനുട്ടും വിലപ്പെട്ടതാണെന്നു എനിക്കറിയില്ലാരുന്നു. സോറി.. ഞാൻ പോകുവാ… പിന്നെ ഇത് ഞാൻ എടുക്കുവാ.. എന്തേലും ആവശ്യം വന്നാലോ.. അവിടിരുന്ന അവന്റെ ഒരു വിസിറ്റിംഗ് card എടുത്ത് കൊണ്ട് അവൾ എഴുന്നേറ്റ് പോയി….
അവൾ തിരിഞ്ഞു പോലും നോക്കാതെ അവന്റെ കാബിനിൽ നിന്ന് പുറത്തിറങ്ങി…
അവനെന്തോ അവളോട് അങ്ങനെയൊക്കെ പറഞ്ഞതിൽ സങ്കടം തോന്നി..
ഛെ… അവളോട് അങ്ങനൊന്നും പറയണ്ടാരുന്നു… പാവം… അവൻ ചിന്തിച്ചു..

പിന്നെ അവനെ വഴിയിൽ വെച്ചൊക്കെ കണ്ടാലും അവൾ mind ചെയ്തിരുന്നില്ല…
ഇടയ്ക്കൊരു ദിവസം അവനും അവളെ കണ്ടിരുന്നു. അവളുടെ അടുത്തു കാർ നിർത്തിയെങ്കിലും അപ്പോഴേക്കും അവൾ ബസ്സിൽ കയറി അവിടുന്ന് പോയി..

എന്തോ അവൾ അങ്ങനെ പ്രതികരിച്ചതിൽ അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി.. അവൻ തിരിച്ചറിയുകയായിരുന്നു തന്റെ മനസ്സിൽ ജാൻവിയോടുള്ള ഇഷ്ടം…

ഒരു ദിവസം ജാൻവി കോളേജിലേക്ക് പോകാനായി ഇടവഴിയിലൂടെ നടന്നു വരികയായിരുന്നു.. പെട്ടെന്ന് രണ്ട് മൂന്ന് പേർ അവൾക്ക് മുന്നിലെത്തി ഒരു അഡ്രസ്സ് ചോദിച്ചു.. അവൾ അഡ്രസ്സിലുള്ള വീട് പറയാനായി തിരിഞ്ഞതും അവർ അവളെ വായ പൊത്തി പൊക്കിയെടുത്തു കൊണ്ട് കുറച്ചു ദൂരെ മാറ്റിയിട്ടിരുന്ന അവരുടെ കാറിൽ കയറ്റി.. അവൾ അവരുടെ കയ്യിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും അവൾക്ക് കഴിഞ്ഞില്ല…

അവർ അവളെ ആളൊഴിഞ്ഞ ഒരു പഴയ കെട്ടിടത്തിലേക്കു കൊണ്ട് പോയി…
അവിടെ മുറിക്കകത്തിട്ട് പൂട്ടി..

നിങ്ങളൊക്കെ ആരാ. എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നത്…

അത് കുറച്ചു കഴിയുമ്പോ മോൾക്ക് മനസ്സിലാകും.. അതിലൊരാൾ പറഞ്ഞു…
അവർ സണ്ണിച്ചന്റെ ആൾക്കാർ അല്ലെന്ന് ജാൻവിക്കു മനസ്സിലായി.. അല്ലേലും സണ്ണിച്ചൻ ഇനി തന്നെ കിഡ്നാപ് ചെയ്യില്ല… പിന്നെ ആരാവും.. അവൾ ആലോചിച്ചു നിന്നപ്പോഴാണ് ഒരാൾ അങ്ങോട്ടേക്ക് വന്നത്.. അയാളെ കണ്ടപ്പോൾ അവരുടെ തലവനാണെന്ന് അവൾക്ക് മനസ്സിലായി…

നിങ്ങൾ ആരാ എന്നെ എന്തിനാ പിടിച്ചോണ്ട് വന്നേ…

ഹ ഹ ഹ മോൾക്ക് എന്നെ അറിയില്ല.. പക്ഷെ എനിക്ക് മോളെ അറിയാം.. ജെയ്സന്റെ പെങ്ങളെ ആർക്കാ അറിയാത്തെ…
നിങ്ങൾക്ക് എന്റെ ഇച്ചായനെ അറിയോ…
അറിയാല്ലോ
. പക്ഷെ നേരിട്ടല്ല.. എന്റെ അനിയൻ വഴി.. എന്റെ അനിയൻ ആണെന്നല്ലേ… അലോഷ്യസ്…. നിന്റെ ആങ്ങള ഇല്ലേ ആ ചെറ്റ ഒരു ദാക്ഷണ്യവും ഇല്ലാതെ കൊന്ന അലോഷ്യസിന്റെ ചേട്ടനാടി ഞാൻ…

അവന്റെ മുഖം കണ്ട് അവളൊന്നു പേടിച്ചു… അത്രക്ക് ക്രൂരത ആ കണ്ണുകളിൽ അവൾ കണ്ടു…

ഇച്ചായൻ ചെയ്‌ത തെറ്റിന് നിങ്ങൾ എന്തിനാ എന്നെ ഉപദ്രവിക്കുന്നേ…

അവന് വേദനിക്കണമെങ്കിൽ നിനക്കെന്തേലും പറ്റണം… ഇന്ന് വൈകുന്നേരത്തിനുള്ളിൽ അവന്റെ ഫോണിലേക്ക് ഒരു വീഡിയോ ചെല്ലും.. എന്താണെന്നല്ലേ ദേ ഇവന്മാരെല്ലാം കൂടി നിന്നെ സ്നേഹിക്കുന്ന വീഡിയോ….
സ്വന്തം പെങ്ങളുടെ മാനം social media വഴി പറക്കുന്നത് കണ്ട് അവൻ നെഞ്ച് പൊട്ടി കരയണം… അതിൽ തീർക്കില്ല ഞാൻ… അവനെ ഇഞ്ചിഞ്ഞായി കൊല്ലണം എനിക്ക്.. അതും നിന്നിലൂടെ…

Pls എന്നെ ഒന്നും ചെയ്യല്ലേ.. ഇച്ചായനോടുള്ള പ്രതികാരം എന്തിനാ എന്റെ ജീവിതം നശിപ്പിച്ചു കൊണ്ട് തീർക്കുന്നേ…. എനിക്കെന്തു പറ്റിയാലും അത് ഇച്ചായനെ ബാധിക്കില്ല…

കൊള്ളാം.. രക്ഷപ്പെടാനുള്ള നിന്റെ അടവ് എനിക്കിഷ്ടായി.. പക്ഷെ രക്ഷയില്ല മോളെ.. എന്റെ അനിയൻ അവന്റെ മുന്നിൽ ജീവന് വേണ്ടി കേണപേക്ഷിച്ചത് പോലെ നീ എന്റെ മുന്നിൽ നിന്റെ മാനത്തിന് വേണ്ടി കരയണം.. നിന്റെ നെഞ്ചു പൊട്ടിയുള്ള ആ കരച്ചിൽ അവൻ കാണണം…

ഡാ ഇവൾക്ക് കഴിക്കാൻ എന്തേലും കൊടുക്ക്‌…. അഞ്ചാറു പേരെ താങ്ങാനുള്ള കരുത്തു വേണ്ടേ ഇവൾക്ക്….ങേ…

സകല ദൈവങ്ങളെയും വിളിച്ചു നീ പ്രാർത്ഥിച്ചോ…
ഇനി  ഒരു 1 മണിക്കൂർ കൂടിയേ നിന്റെ ശരീരം നിനക്ക് സ്വന്തം ആയിട്ടുണ്ടാകൂ.. അത് കഴിഞ്ഞ ഇവന്മാർക്ക് ആസ്വദിക്കാനുള്ള വിരുന്നാ അത്… ഹ ഹ ഹ ഹ……

അട്ടഹസിച്ചുകൊണ്ട് അവൻ അവിടുന്ന് പോയി.. കൂടെയുള്ളവരും….

അവൾ അവിടിരുന്ന് നെഞ്ച് പൊട്ടി കരഞ്ഞു…

എന്റെ കർത്താവെ.. കൂടപ്പിറപ്പ് കാരണം മാനം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണല്ലോ.. അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു പോയി…

പെട്ടെന്നാണ് അവൾക്ക് ഒരു കാര്യം ഓർമ വന്നത്
. അവൾ വേഗം കണ്ണ് തുടച്ച് ബാഗിൽ എന്തോ തിരഞ്ഞു..
അവളുടെ കയ്യിൽ തടഞ്ഞ card അവൾ കയ്യിലെടുത്തു…
അതിലെ പേര് അവൾ വായിച്ചു.

സണ്ണി കുര്യക്കോസ്….. S K group of companies…
അവൾ ബാഗിൽ നിന്നും ഫോൺ എടുത്ത് ആ card ലെ നമ്പർ dial ചെയ്തു…
കർത്താവെ സാർ ഫോൺ എടുക്കണേ… അവൾ നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിച്ചു..

കുറച്ചു ring ന് ശേഷം call connect ആയി..

ഹലോ…
ഹലോ സണ്ണി സാർ അല്ലേ…
അതേ ആരാ..
സാർ ഞാൻ ജാൻവിയാണ്..

നിന്നോട് പറഞ്ഞില്ലേ എന്റെ സമയം മെനെക്കെടുത്തിക്കരുതെന്നു…

സാർ pls ഞാൻ പറയുന്നതൊന്നു കേൾക്കൂ…
ഞാൻ ഒരാപത്തിൽ പെട്ടിരിക്കുകയാ… സഹായം ചോദിക്കാൻ എനിക്ക് വേറാരും ഇല്ല…
കുറച്ചു സമയം കൂടി കഴിഞ്ഞ ചിലപ്പോ എനിക്ക് എന്റെ മാനം നഷ്ടപ്പെടും.. ഇച്ചായനോടുള്ള ദേഷ്യം തീർക്കാൻ ഇച്ചായൻ കൊന്ന അലോഷ്യസ് ന്റെ ചേട്ടൻ എന്നെ  പിടിച്ചോണ്ട് വന്നു.. ഇവിടെ M G റോഡിനടുത്തു ഒരു പഴയ ബിൽഡിംഗ്‌ ൽ അസ്സാലെന്നെ പൂട്ടിയിട്ടേക്കുവാ… കുറച്ചു കഴിഞ്ഞ അയാളുടെ ആൾക്കാരെക്കൊണ്ട് എന്റെ മാനം അയാള് നശിപ്പിക്കും എന്ന പറഞ്ഞേക്കുന്നെ.. എന്നിട്ട് ആ വീഡിയോസോഷ്യൽ media യിലും എന്റെ ഇച്ചായനും അയയ്ക്കും എന്ന അയാള് പറയുന്നേ… എന്റെ മാനം എനിക്ക് നഷ്ടപ്പെട്ട പിന്നെ ഞാൻ ജീവനോടെ ഉണ്ടാകില്ല…. Pls സാർ.. സാറിന് കഴിയുമെങ്കിൽ എന്നെ ഇവിടുന്ന് രക്ഷിക്കൂ.. എന്റെ അപ്പച്ചനെയും അമ്മച്ചിയേയും ഓർത്തെങ്കിലും.. അവൾ കരഞ്ഞു പോയി…

സണ്ണി call cut ചെയ്തു…

അവൻ തന്നെ രക്ഷിക്കില്ലെന്ന് അവൾക്ക് തോന്നി.. അതല്ലേ ഒന്നും പറയാതെ call cut ചെയ്തത്…. അവൾ തന്റെ വിധിയെ പഴിച്ചു…

അവളുടെ കണ്ണുനീർ ചാലിട്ടൊഴുകി… കർത്താവേ എന്റെജീവിതം ഇവിടെ അവസാനിക്കാൻ പോകുവാ.. എന്റെ അപ്പച്ചനെയും അമ്മച്ചിയേയും നീ തന്നെ കാത്തോണേ….

കുറെ സമയത്തിന് ശേഷം ആ വാതിൽ തുറക്കപ്പെട്ടു..
അയാളും കൂട്ടാളികളും ഒരു വഷളൻ ചിരിയോടെ അവൾക്കടുത്തേക്ക് വന്നു….
എന്താ മോളെ… ഭക്ഷണം കഴിച്ചില്ലേ….. ഒന്നും കഴിക്കാതിരുന്ന ഇവന്മാരെ താങ്ങാൻ കഴിവ് വേണ്ടേ.. ങേ….

ആ.. സാരവില്ല.. അല്ലേലും നിനക്കെന്തു പറ്റിയാലും എനിക്കോ ഇവന്മാർക്കോ ഒരു ചുക്കും ഇല്ല… അതുകൊണ്ട് നീ കഴിച്ചാലും ഇല്ലേലും എനിക്ക് ഒന്നും ഇല്ല…
അപ്പഴേ നമുക്ക് തുടങ്ങിയാലോ… ഡാ ചെല്ലെടാ… ഇന്ന് നിങ്ങളുടെ ദിവസവാടാ…. അയാൾ പൊട്ടിച്ചിരിച്ചു…
രണ്ട് പേർ അവൾക്കടുത്തേക്ക് വന്നു..
Pls എന്നെ ഒന്നും ചെയ്യല്ലേ.. നിങ്ങൾക്കും ഇല്ലേ പെങ്ങന്മാര്.. Pls..

ഇല്ലെടി കൊച്ചേ ഞങ്ങൾക്ക് പെങ്ങന്മാരില്ല.. അവന്മാരും ചിരിച്ചു.. ഡാ തുടങ്ങിക്കോ… ഫോണിലെ ക്യാമറ ON ചെയ്തു അയാൾ പറഞ്ഞു…

അതിലൊരാൾ അവളുടെ ടോപ്പിന്റെ കൈയിൽ വലിച്ചു പിടിച്ചു.. അത് തോളിൽ നിന്നും താഴോട്ട് കീറി പോയി…

അവൾ മറ്റേ കൈ കൊണ്ട് തോളിൽ മറച്ചു… അപ്പോഴേക്കും മറ്റെയാൾ അവളുടെ അടുത്ത കൈയും കീറി…. അവൾ ഇരുകൈയ്യാലും  തോളിനെ പൊതിഞ്ഞ് പിടിച്ചു…

ഒരാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവൾ അയാളുടെ കൈ വിടുവിക്കാൻ നോക്കി.. അവൻ അവളുടെ മുടിക്ക് പിടിച്ചു വലിച്ചു…

അവളുടെ അഹങ്കാരം കണ്ടില്ലേ….
ഒക്കെ ഇപ്പോ തീരുമെടി..

ഒരുത്തൻ അവളുടെ കൈ പിടിച്ചു വലിച്ച് അവളെ തന്നിലേക്കടുപ്പിച്ചു…. അവൻ അവളുടെ  അധരങ്ങളിൽ നോക്കി ചുണ്ട് കടിച്ചു… അവളുടെ അധരങ്ങൾക്ക് നേരെ അവൻ തല കുനിച്ചു.. പെട്ടെന്നാണ് അവന്റെ തലയിൽ ഇരുമ്പ് ദണ്ട് പതിച്ചത്…

ആ….. അവൻ താഴേക്ക് വീണു പോയി..

എല്ലാവരും ആ ഭാഗത്തേക്ക്‌ നോക്കി.. അവിടെ കണ്ണിൽ അഗ്നിയും നിറച്ച് എല്ലാവരെയും തുറിച്ചു നോക്കുന്ന സണ്ണി…

ജാൻവിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു….

സണ്ണിച്ചനെന്താ ഇവിടെ….അവരുടെ തലവൻ ചോദിച്ചു..
അനിയന്റെ മരണത്തിന് ഒരു പെൺകുട്ടിയുടെ മാനം ഇല്ലാണ്ടാക്കിക്കൊണ്ടാണോടാ പ്രതികാരം ചെയ്യുന്നേ.. സണ്ണി ചോദിച്ചു….

സണ്ണിച്ച ഇവള് ആ ജെയ്സന്റെ പെങ്ങള…. നമ്മുടെ രണ്ട് പേരുടെയും ശത്രു…

ഇവളല്ല റോയി നമ്മുടെ ശത്രു.. ഇവളുടെ ഏട്ടനാണ്…

സണ്ണിച്ചൻ എങ്ങനെയാ ഇവിടെത്തിയത്…

ഇവൾ എന്നോട് സഹായം ചോദിച്ചു.. സഹായം ചോദിക്കുന്നവരുടെ ആവശ്യം ന്യായമാണെങ്കിൽ ഞാൻ അവരെ സഹായിച്ചിരിക്കും…. അവൻ ജാൻവിയെ നോക്കി പറഞ്ഞു….

സണ്ണിച്ചൻ പോകാൻ നോക്ക്.. ഇവൾ ഞങ്ങളുടെ ഇരയാണ്…..

റോയി ഞാൻ പറയുന്നതൊന്നു കേൾക്കൂ….
ഇല്ല.. ഇക്കാര്യത്തിൽ ആരുടേം ഉപദേശം എനിക്ക് വേണ്ട.. എന്റെ അനിയന്റെ ജീവന് പകരം ഇന്ന് ഇവളുടെ മാനം social മീഡിയയിൽ ഒഴുകി നടക്കും..

ഇല്ല റോയി.. അതൊരിക്കലും നടക്കില്ല…

നിന്റെ കൂടെ നിന്നു നിനക്ക് വേണ്ടിയാ എന്റെ അനിയൻ മരിച്ചത്.. എന്നിട്ടും നീ…. തൊലി വെളുപ്പുള്ള ഒരു പെണ്ണിനെ കണ്ടപ്പോ ഒക്കെ മറന്നു അല്ലേ…

റോയി സൂക്ഷിച്ചു സംസാരിക്കണം…

ഓ.. നിങ്ങളൊക്കെ മുതലാളിമാരല്ലേ നിങ്ങൾക്ക് എന്തും ആകാല്ലോ..
പക്ഷെ ഇവൾ ഇവിടുന്നു രക്ഷപ്പെടില്ല…

ഈ സണ്ണി ഇവിടെ വന്നിട്ടുണ്ടെങ്കിൽ ഞാൻ ഇവളെ കൊണ്ടുപോയിരിക്കും  ഒരു പോറൽ പോലും എൽക്കാതെ…

ഡാ.. ആദ്യം ഇവനെ തീർക്ക്…റോയ് അലറി…
എല്ലാവരും സണ്ണിയുടെ നേർക്ക് തിരിഞ്ഞു….
എതിർക്കാൻ വന്ന എല്ലാവരെയും അവൻ അടിച്ചു വീഴ്ത്തി., ഒടുവിൽ റോയി ആയിരുന്നു അവനെ എതിർക്കാൻ എത്തിയത്.. റോയിയെയും അവൻ തല്ലി  വീഴ്ത്തി..

എല്ലാവരെയും അവൻ തോൽപിച്ചു… ശേഷം ഇരു തോളിലും കൈ പിടിച്ചു നിൽക്കുന്ന ജാൻവിയുടെ അടുത്തേക്ക് പോയി.. തന്റെ coat ഊരി അവൻ അവൾക്ക് ഇട്ടു കൊടുത്തു..
അവൾ അവന്റെ നേരെ കൈ തൊഴുതു… അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞതൂവുന്നുണ്ടായിരുന്നു….

Thanks.. സാറ് വന്നില്ലാരുന്നേൽ…..

ഏയ്‌.. കരയണ്ട.. ഞാൻ വന്നില്ലേ…. അവൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു… അവൾ ഒരാശ്രയത്തിനെന്നോണം അവന്റെ നെഞ്ചിൽ തല വെച്ച് കരഞ്ഞു…

അപ്പോൾ അവൾക്ക് ഒരു തലോടൽ ആവശ്യമാണെന്ന് അറിഞ്ഞ അവൻ മെല്ലെ അവളുടെ പുറത്ത് തലോടി….

ഏയ്‌.. ഞാൻ വന്നില്ലേ… പിന്നെന്താ.. ങേ… കരയാതെ… അല്ല തനിക്ക് എങ്ങനെയാ എന്റെ നമ്പർ കിട്ടിയേ…

അന്ന് സാറിന്റെ ഓഫീസിൽ നിന്നും എടുത്ത  കാർഡിലെ നമ്പരാ.. അത് എന്റെ ബാഗിൽ ഉണ്ടായിരുന്നു..

പെട്ടെന്ന് സാറിനെയാണ് ഓർമ വന്നത്.. അപ്പോഴും സാർ വരുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാരുന്നു
.. താങ്ക്സ് സാർ.. എന്റെ മാനവും ജീവനും രക്ഷിച്ചതിന്… സാറിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് സോറി…..

താനും എനിക്ക് വിലപ്പെട്ടതാണെടോ….

സാർ…..

ഹ്മ്മ്.. എന്തേ….സാറെന്ത പറഞ്ഞെ….

നല്ല കാര്യങ്ങള് ഒരിക്കലേ പറയൂ..

വാ പോവാം….. സണ്ണി നടന്നു.. ജാൻവി പിന്നാലെയും….

അവർ കാറിനടുത്തെത്തി…

വാ കയറ്. ഞാൻ വീട്ടിൽ ആക്കാം… അവൾ അവനൊപ്പം കാറിൽ കയറി…..

എവിടാ വീട്…..
അവൾ സ്ഥലം പറഞ്ഞു കൊടുത്തു…
കാർ അവളുടെ വീട്ടിൽ  എത്തി…
അവൾ ഇറങ്ങി.. Thanks സാർ…

സാർ ഉറങ്ങുന്നില്ലേ..

ഇല്ലെടോ പോയിട്ട് കുറച്ചു തിരക്കുണ്ട്.. ഇനി ഒരിക്കൽ ആകാം..
ശരി സാർ….

അവൾ വീട്ടിലെത്തി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു…. അപ്പച്ചനും അമ്മച്ചിയും ഞെട്ടി.. അവർ ജൈസനെ കുറേ ചീത്ത പറഞ്ഞു.. അവനെ ഇനി വീട്ടിൽ കയറ്റില്ലെന്നു അപ്പച്ചൻ തീർത്തു പറഞ്ഞു….  

വൈകുന്നേരം ജെയ്സൺ വന്നപ്പോൾ അപ്പച്ചൻ അവനോട് ദേഷ്യപ്പെട്ടു.

സ്വന്തം കൂടപ്പിറപ്പിന്റെ മാനത്തിന് പോലും നീ കാരണം ക്ഷതം ഏൽക്കാൻ പോയി… കർത്താവിന്റെ കൃപ കൊണ്ട് മാത്രവാ നിന്റെ പെങ്ങൾ ഇപ്പോഴും ജീവനോടിരിക്കുന്നെ… ഇനി നീ ഇവിടെ  വരണ്ട… ഞങ്ങളുടെ ശവം കാണാൻ പോലും നീ ഈ പടി ചവിട്ടരുത്.. ദ്രോഹി.. പൊക്കോ എങ്ങോട്ടെങ്കിലും… അപ്പച്ചൻ അവനെ ഇറക്കി വിട്ടു….. അമ്മച്ചി എല്ലാത്തിനും നിശബ്ദ സമ്മതം മൂളി.. കാരണം തന്റെ മകളുടെ മാനത്തേക്കാൾ വലുതായിരുന്നില്ല അവർക്ക് താന്തോന്നിയായ മകൻ…

അവൻ അവിടുന്ന് പോയി… മാറ്റാരിലൂടെയോ അവൻ കാര്യങ്ങളൊക്കെ അറിഞ്ഞു..,റോയിയെ കൊല്ലാൻ അവൻ തക്കം നോക്കി.. പക്ഷെ അവന് അതിന് കഴിഞ്ഞില്ല.

ഒരിക്കൽ ജെയ്സൺ തന്റെ സ്വത്തിലെ ഭാഗം വേണമെന്ന് പറഞ്ഞ് വീട്ടിലെത്തി…എന്നാൽ അപ്പച്ചൻ അവന്  ഒന്നും നൽകില്ലെന്നു തീർത്തു പറഞ്ഞു.. തനിക്ക് അവകാശപ്പെട്ടത് കിട്ടിയേ തീരുവെന്ന് പറഞ്ഞ് ജയ്സൺ അപ്പച്ചനോടും അമ്മച്ചിയോടും വഴക്കുണ്ടാക്കി…

ഒടുവിൽ എല്ലാ സ്വത്തുക്കളും അപ്പച്ചൻ ജാൻവിയുടെ പേരിൽ ആക്കുമെന്ന് പറഞ്ഞു….
അപ്പോൾ അവൻ ജാൻവിയുടെ 
നേർക്ക് തിരിഞ്ഞു…

എല്ലാം കൂടി ഒറ്റയ്ക്കങ്ങു വിഴുങ്ങാം എന്ന് കരുതി അല്ലേടി നീ. അവൻ അവളുടെ കഴുത്തിൽ പിടിച്ചു…

ഡാ.. വിടെടാ അവളെ.. അപ്പച്ചനും അമ്മച്ചിയും അവനെ തടയാൻ നോക്കി… പക്ഷെ അവൻ അവളെ പിടിച്ചു തള്ളി.. നിന്നെ എല്ലാം കൂടി തീറ്റിക്കില്ല ഞാൻ കേട്ടോടി പുല്ലേ….
അവൻ ഇറങ്ങി പോയി…

ജാൻവിയുടെ തല തറയിൽ ചെന്നിടിച്ചു.. അവൾക്ക് ബോധം നഷ്ടപ്പെട്ടു..
മോളെ…. മോളെ…. അമ്മച്ചിയും അപ്പച്ചനും അവൾക്കടുത്തേക്ക് ഓടി…
അവളുടെ തലയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു.. അവർ അവളെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു..

ഹോസ്പിറ്റലിൽ നിന്ന് വന്നശേഷം കുറച്ചുനാൾ അവളെ അവർ ഒരു ബന്ധുവിന്റെ വീട്ടിൽ ആക്കി…
ഇതിനിടയിൽ പലപ്രാവശ്യം ജയ്സൺ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി…

അന്ന് ജാൻവി രക്ഷപ്പെടുത്തിയതിന് ശേഷം സണ്ണി അവളെ കണ്ടിരുന്നില്ല ഇപ്പോൾ ഏകദേശം ഒരു മാസത്തോളം ആകുന്നു അവൻ അവളെ കണ്ടിട്ട്…ബിസിനസ് ടൂർ ഒക്കെ ഉണ്ടായിരുന്നത് കാരണം അവളെ വിളിക്കാനും കഴിഞ്ഞില്ല… വീട്ടിൽ വന്നതിനുശേഷം അവൻ അവളെ വിളിച്ചു.
ഹലോ ഓർമ്മയുണ്ടോ ഇങ്ങനെ ഒരാളെ അവൻ അവളോട് ചോദിച്ചു..
അങ്ങനെ മറക്കാൻ പറ്റുന്ന ഒരാളല്ലല്ലോ സർ എനിക്ക്..

പിന്നെന്താടോ താൻ എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാത്തത്.. സാറിന്റെ തിരക്കുകൾക്കിടയിൽ ഞാൻ വിളിച്ച് ശല്യപ്പെടുത്തുന്നത് ശരിയല്ല എന്ന് തോന്നുന്നു..
അപ്പോൾ അന്ന് താൻ എന്നെ വിളിച്ചതോ
.
അന്ന് എന്റെ മനസ്സിൽ എന്നെ രക്ഷിക്കാൻ സാറിന്റെതല്ലാതെ വേറൊരു മുഖവും വന്നില്ല…
ഞാൻ ബിസിനസ് ടൂറിൽ ആയിരുന്നു അതാ തന്നെ വിളിക്കാൻ കഴിയാത്തത്..ഇന്നലെ രാത്രി എത്തിയതേയുള്ളൂ പിന്നെ എന്തൊക്കെയുണ്ട് വിശേഷം…
അവന്റെ ശല്യം പിന്നെ ഉണ്ടായോ…

ഇപ്പോൾ മറ്റാരുമല്ല സർ എന്റെ ശത്രു എന്റെ ആങ്ങള തന്നെയാ..

താൻ എന്താടോ പറയുന്നേ.. എന്തുപറ്റി..

അവൾ ഉണ്ടായ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു..

ഇത്രയൊക്കെ സംഭവങ്ങൾ അവിടെ ഉണ്ടായിട്ടും  തനിക്ക് എന്നെ ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലല്ലോ ജാൻവി…

ആട്ടെ… ഇപ്പൊ എങ്ങനെയുണ്ട്.. മുറിവ് ഉണങ്ങിയോ…

ഹ്മ്മ്…ഇപ്പൊ ഞാൻ ഒരു ബന്ധുവിന്റെ വീട്ടിലാ ഇച്ചായനെ പേടിച്ച് അപ്പച്ചനും അമ്മച്ചി എന്നെ ഇവിടെ ആക്കിയിരിക്കുകയാ…

താനിപ്പോ എവിടാ നിൽക്കുന്നേ.. ഏതാ സ്ഥലം..

അവൾ അവന് സ്ഥലം പറഞ്ഞുകൊടുത്തു..

ഹ്മ്മ്. Ok.. ന്ന ഞാൻ വിളിച്ചോളാം…

ശരി സാർ…

അതേ ഈ സാർ വിളി നിർത്തിക്കോ ഇനി സണ്ണിച്ചായൻ അത് മതി…

മതിയോ..

ആന്നെ….
ഹ്മ്മ്.. Ok..
ഇരുവരും പുഞ്ചിരിച്ചു..

Ok ടാ ഞാൻ വിളിക്കാം..

ശരി സണ്ണിച്ച..

അന്ന് വൈകുന്നേരം സണ്ണി അവളെ വിളിച്ചു….

ടോ താനൊന്നു പുറത്തിറങ്ങിയേ..
ങേ…. എന്താ…

ഹാ.. പുറത്തിറങ്ങെടി….
അവൾ സംശയത്തോടെ പുറത്തിറങ്ങി…
അവൻ നോക്കിയതും ദേ കൺമുന്നിൽ സണ്ണിച്ചൻ..

സണ്ണിച്ചനോ… എങ്ങനെ
ഇവിടെ.. അവൾ അത്ഭുതത്തോടെ അവനോട് ചോദിച്ചു..

അതെ ഈ സണ്ണിച്ചന് കണ്ടുപിടിക്കാൻ പറ്റാത്ത ഒരു നാടും ഇല്ല ഈ കേരളത്തില് അറിയാവോ തനിക്ക്..

ടോ ഇവിടെ അടുത്ത എന്റെ അമ്മച്ചിയുടെ നാട്…. താൻ പറഞ്ഞപ്പോൾ ലൊക്കേഷൻ എനിക്ക് മനസ്സിലായി അപ്പോൾ തനിക്കൊരു സർപ്രൈസ് തരാമെന്ന് കരുതി..
അപ്പോഴാണ് അവളുടെ ആന്റി അങ്ങോട്ടേക്ക്  വന്നത്..

സണ്ണി അമ്മച്ചിയുടെ പേര് പറഞ്ഞപ്പോൾ അവർക്ക് മനസ്സിലായി അവരുടെ അയൽക്കാരിയാണ് സണ്ണിച്ചന്റെ അമ്മച്ചി..
അവർ അവനെ അകത്ത് സ്വീകരിച്ചിരുത്തി..
അപ്പോഴേക്കും അവളുടെ അങ്കിളും അങ്ങോട്ടേക്ക് വന്നു.. പിന്നെ എല്ലാവരും പരിചയപ്പെട്ടു..
അങ്ങനെ അന്നുമുതൽ സണ്ണിച്ചനും ജാൻവിയും നല്ല കൂട്ടായി..
ഇടയ്ക്കൊക്കെ അവർ പരസ്പരം കാണുമായിരുന്നു…
സണ്ണി ജാൻവിയുടെ വീട്ടിൽ വന്ന് അപ്പച്ചനെയും അമ്മച്ചിയെയും കണ്ടു.. ജാൻവിയുടെ അമ്മച്ചിയും സണ്ണിയുടെ lഅമ്മച്ചിയും ഒരേ നാട്ടുകാരാണെന്ന് അവൻ പറഞ്ഞു.

ജാൻവിയുടെ പിറന്നാൾ ദിവസം രാവിലെ അവൾ പള്ളിയിൽ പോയി കുർബാന സ്വീകരിച്ച് സ്ഥിരം പോകാറുള്ള ഓർഫനേജിൽ പോയി… ഇടയ്ക്കൊക്കെ അവൾ അവിടെ പോകാറുണ്ട്.. കുറെ നേരം അവിടുത്തെ കുട്ടികളോടൊപ്പം ചിലവഴിക്കും.. ആ പിറന്നാൾ ദിവസവും
അവൾ അവിടുത്തെ കുട്ടികൾക്ക് ഉടുപ്പുകളും സമ്മാനങ്ങളും ചോക്ലേറ്റുകളുമായി അവളെത്തി.. അവൾ അവിടെത്തിയപ്പോൾ അവിടെ മദറിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന സണ്ണിയെ ആണ് കണ്ടത്…

സണ്ണിച്ചായാ……
ജാൻവി…. നീയെന്താ ഇവിടെ…..
ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്….
അതെയോ….

അല്ല ഇതാര്…. പിറന്നാള് കാരിയോ…. മദർ ചോദിച്ചു

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ  മദർ….

ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ…..

പിറന്നാളോ….. ആരുടെ… സണ്ണി ചോദിച്ചു….

ദേ… ഈ നിൽക്കുന്ന ജാൻവി മോളുടെ…. എല്ലാ പിറന്നാൾ ദിവസവും ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് ഉടുപ്പുകളും ചോക്ലേറ്റ് കളും സമ്മാനങ്ങളുമായി ഇവളെത്തും… കുറെ വർഷങ്ങളായി അതിന് ഒരു മുടക്കവും വരുത്തിയിട്ടില്ല… അല്ല നിങ്ങൾക്ക് പരസ്പരം അറിയോ…. മദർ ചോദിച്ചു….

അതേ മദർ ഞങ്ങൾക്ക് കുറച്ചു നാളായി അറിയാം…. ജാൻവി പറഞ്ഞു..

ആ നിങ്ങള് സംസാരിക്ക്.. ഞാൻ അകത്തേക്ക് ചെല്ലട്ടെ…. മദർ പറഞ്ഞു…..

അല്ല സണ്ണിച്ചായൻ ഇവിടെ വരാറുണ്ടോ.. അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…
അവൾ പിന്നാലെ പോയി….. അവിടുത്തെ കുട്ടികളുമായി കുറച്ചു സമയം ചിലവഴിച്ചു അവൻ പോകാനിറങ്ങി… ഒപ്പം അവളും ഇറങ്ങി..
അവൻ അവളോട് മിണ്ടാതെ കാറിനടുത്തേക്ക് പോയി…. അവൾ പിന്നാലെ പോയി…
സണ്ണിച്ചായാ.. നിൽക്ക്…
പോകല്ലേ… Pls ഒന്ന് നിൽക്ക്… അവൾ അവന്റെ മുന്നിൽ കയറി നിന്നു….

മുന്നിന്നു മാറ് ജാൻവി……
ഇച്ചായ pls പിണങ്ങല്ലേ…..

അല്ല പിണങ്ങാനും ഇണങ്ങാനും ഞാൻ നിന്റെ ആരാ….
ഇച്ചായ….എന്താ ഈ പറയുന്നേ…

അല്ല.. ഞാൻ നിന്റെ നല്ലൊരു സുഹൃത്താണെന്ന് ആരുന്നു എന്റെ വിശ്വാസം.. എന്ന അങ്ങനല്ലെന്നു നീ തെളിയിച്ചു.. അല്ലാരുന്നേൽ  നിന്റെ പിറന്നാള് മറ്റുള്ളവർ പറഞ്ഞു അറിയേണ്ടി വരില്ലാരുന്നല്ലോ….

ഇച്ചായ… അങ്ങനെ എന്റെ പിറന്നാളിന് വലിയ important ഒന്നും ഞാൻ കൊടുക്കാറില്ല… കുഞ്ഞു നാളിലൊക്കെ അപ്പച്ചനും അമ്മച്ചിയും കേക്ക് ഒക്കെ വാങ്ങിച്ചു cut ചെയ്യിപ്പിക്കുമാരുന്നു.. വലുതായപ്പോൾ ഇച്ചായൻ തല തിരിഞ്ഞ് പോയില്ലേ…. പിറന്നാളിന് കേക്ക് വാങ്ങിയ അന്ന് വീട്ടിൽ ഇച്ചായന്റെ വക ചവിട്ട് നാടകം ഒക്കെ ഉണ്ടാകും… പിന്നെ ഞാൻ അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞു ആ പരിപാടി നിർത്തിച്ചു.. ഇപ്പൊ  രാവിലെ പള്ളിയിൽ പോയി കുർബാനയിൽ പങ്കു കൊല്ലും..ഇവിടെ വന്നു ഈ കുഞ്ഞുങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിക്കും.. വീട്ടിൽ ഇച്ചായൻ ഇല്ലെങ്കിൽ അപ്പച്ചനും അമ്മച്ചിയും സദ്യ ഉണ്ടാക്കി ഞങ്ങൾ കഴിക്കും… അത്ര തന്നെ… ഇപ്പൊ എനിക്ക് ഇതൊന്നും ഒരു വിശേഷം അല്ല ഇച്ചായ.. അതാ ഞാൻ…

എന്നാലും നമ്മൾ പരിചയപ്പെട്ടിട്ട് ആദ്യത്തെ പിറന്നാൾ അല്ലേ.. അതിന് തന്നെ first wish ചെയ്യാനുള്ള അവകാശം ഈ friend ന് ഇല്ലേടി…

ഓ.. Sorry ഇച്ചായ.. അടുത്ത പിറന്നാളിനാവട്ടെ first wish..

അതിനു നിന്റെ അനുവാദം എനിക്ക് ആവശ്യം ഇല്ല…

ഓഹോ…. അങ്ങനെയാണോ…
അതേ.. അങ്ങനെയാ…

അപ്പൊ എന്നോടുള്ള പിണക്കം മാറിയല്ലോ  അല്ലേ…

ആ.. മാറി.. പക്ഷെ ഒരു കണ്ടീഷൻ..
എന്ത് കണ്ടീഷൻ….
ഇന്നത്തെ നിന്റെ ദിവസം എനിക്ക് തരണം.. എന്റെ കൂടെ ഞാൻ കൊണ്ട് പോകുന്നിടത്തു നീ വരണം… ഞാൻ പറയുന്നത് അനുസരിക്കണം.. എന്താ…

ഹ്മ്മ്.. സമ്മതിച്ചു..

എന്ന കേറ്….
അവൻ കാറിൽ കയറി.. അവളും.. അവർ ആദ്യം പോയത് ഒരു ഫൈവ് star ഹോട്ടലിൽ ആണ്…

ഇന്ന് എന്റെ ചെലവ്…
ആയിക്കോട്ടെ….
അവൻ  food order ചെയ്തു…
ഇരുവരും കഴിച്ചു….
ശേഷം അവർ നേരെ പോയത് ഒരു ടെക്സ്റ്റ യിൽസിൽ ആണ്.. അവൻ അവൾക്ക് കുറെ dress വാങ്ങി….
ഇതൊന്നും വേണ്ട സണ്ണിച്ച… അവൾ പറഞ്ഞു….

ദേ.. നീ എനിക്ക് വാക്ക് തന്നതാണ് ഞാൻ പറയുന്നത് അനുസരിക്കാവെന്നു… മിണ്ടാതെ എന്റെ കൂടെ വാ..
അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. അവന്റെ പിന്നാലെ പോയി…
അവിടുന്നിറങ്ങി അവർ പോയത് ജ്വല്ലറിയിലേക്കാണ്… അവൻ അവൾക്കായി ഒരു ഡയമണ്ട് ring വാങ്ങി..

ഇച്ചായ ഇത്…..
അവൻ അവളെ ഒന്ന് നോക്കി…
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുകൊണ്ട് അവൾ പിന്നെ അവനോട് ഒന്നും പറഞ്ഞില്ല…

അവിടെ നിന്നും ഞാൻ അവർക്ക് കാറിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ജയ്സൺ അവരെ കണ്ടത്..
ഡി… അവൻ വിളിച്ചുകൊണ്ട് അവൾ അടുത്തേക്ക്  വന്നു..

അവനെ കണ്ടതും അവൾ ഒന്നും ഞെട്ടി…

ഡി നിനക്ക് ഇവനുമായിട്ട് എന്താ ബന്ധം ജെയ്സൺ അവളോട് ചോദിച്ചു..

അ ത്.. ഞാൻ…

എന്നെ കൊല്ലാൻ നടക്കുന്ന ഇവനോട് തന്നെ വേണം അല്ലെടി നിനക്ക് ലോഹ്യം കൂടാൻ… നിന്നെ ഞാൻ… അവൻ അവളെ തല്ലാനായി കൈ ഓങ്ങികൊണ്ട് അവൾ അടുത്തേക്ക് പോയി..

ഹേയ് മിസ്റ്റർ… അവളെ തൊട്ടു പോകരുത്….സണ്ണി പറഞ്ഞു…

അത് പറയാൻ നീ ആരാടാ… എന്റെ പെങ്ങളെ ഞാൻ  തല്ലും….കൊല്ലും..അത് നീ അറിയേണ്ട കാര്യം ഇല്ല.. നീ പോകാൻ നോക്ക്..

വാടി ഇവിടെ.. അവൻ അവളെ പിടിച്ചു വലിച്ച് കൊണ്ട് പോകാൻ നോക്കി…

വിട്… എന്നെ വിടാൻ…

ഡാ… നിന്നോടല്ലേ  അവളെ വിടാൻ പറഞ്ഞേ…സണ്ണി അവനടുത്തേക്ക് ചെന്ന് അവനെ പിടിച്ചു തള്ളി….

ഡി നീ കേറ്….
അവർ  വേഗം കാറിൽ കയറി അവിടുന്ന്  പോയി..

കാറിൽ ഇരുന്നു അവൾ വല്ലാതെ അസ്വസ്ഥയാരുന്നു..

എന്താടി… എന്താ നിന്റെ മുഖം വല്ലാതെ…

ഇന്ന് ഇച്ചായൻ വീട്ടില് വന്നു പ്രശ്നം ഉണ്ടാക്കും….

ഇല്ല ആരും നിന്നെ ഒന്നും ചെയ്യില്ല.
ഞാനല്ലേ പറയുന്നേ….

കുറച്ചു നേരം അവർക്കിടയിൽ മൗനം നിറഞ്ഞു…

ഡി…
ഹ്മ്മ്…
ഞാനൊരു കാര്യം ചോദിച്ച നീ സത്യം പറയോ…
ഹ്മ്മ് ചോദിക്ക്….

നിനക്ക്… നിനക്കെന്നെ ഇഷ്ടാണോ….
അവൾ അവന്റെ മുഖത്തേക്ക് നോക്കി…

ഇഷ്ടം ഉള്ളത് കൊണ്ടല്ലേ ഞാൻ ഇച്ചായനോപ്പം വന്നത്…

ആ ഇഷ്ടം അല്ല.. ഞാൻ നിന്റെ കഴുത്തിൽ ഒരു മിന്ന് കെട്ടിക്കോട്ടെ….

ഇച്ചായ…..
നിന്റെ സമ്മതം അറിയാതെ നിന്റെ വീട്ടിൽ ചോദിക്കാൻ പറ്റില്ലല്ലോ.. നിനക്കിഷ്ടം ആണേൽ നിന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും സമ്മതത്തോടെ  നിന്നെ ഞാൻ ഇന്ന് തന്നെ കൊണ്ടുപോകും.. ആർക്കും ഉപദ്രവിക്കാൻ നിന്നെ ഇനി ഞാൻ വിട്ടു കൊടുക്കില്ല…

ഇച്ചായ… അവളുടെ കണ്ണ് നിറഞ്ഞു….

എന്താടി….. അവൻ അവളുടെ കൈയ്യിൽ പിടിച്ചു….
അവൾ കരച്ചിലോടെ അവന്റെ തോളിൽ തല ചായ്ച്ചു… അവൾ ഒരു കയ്യാലെ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.. അവളുടെ നെറുകയിൽ അധരങ്ങൾ ചേർത്തു…
കരയണ്ട…. ഇനി ഞാനുണ്ടാകും എന്നും നിനക്ക് കാവലായി….

വീട്ടിലെത്തി അപ്പച്ചന്റെയും അമ്മച്ചിയുടെയും ആശിർവാദത്തോടെ അവൻ അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി….

പിറ്റേന്ന് പരിശുദ്ധമായ അൽത്താരയ്ക്ക് മുന്നിൽ വെച്ച് അവളുടെ കഴുത്തിന്റെ മിന്ന് ചാർത്തി അവൻ അവളെ തന്റെ പാതിയാക്കി…

അവന്റെ നെഞ്ചോട് ചേർന്ന് ആ ചൂട് പറ്റി സമാധാനത്തോടെ ഓരോ ദിവസവും അവൾ ഉറങ്ങി…. ഇന്നവൾ കഴിഞ്ഞേ ഉള്ളൂ അവന് മറ്റെന്തും…

അവളെ തന്റെ ജീവിത സഖി ആക്കിയിട്ട്  നാളെ ഒരു വർഷം ആകുന്നു….
ഇന്ന് അവളുടെ പിറന്നാൾ… കഴിഞ്ഞ വർഷം ലഭിക്കാതെ പോയ ആ ഭാഗ്യം ലഭിക്കാൻ അവൻ ഇന്ന് ഉറങ്ങാതെ കാത്തിരുന്നു… കൃത്യം 12 മണി ആയപ്പോഴേക്കും തന്റെ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങുന്ന തന്റെ പെണ്ണിനെ അവൻ തട്ടി വിളിച്ചു…

ജാൻവി….. മോളെ…..

എന്താ അച്ചായാ…. അവൾ ഉറക്കച്ചടവോടെ അവനോട് ചോദിച്ചു….
Happy Birthday My Dear sweet heart ❤️
I Love You  ഉമ്മ…
അവൾ കണ്ണ് മിഴിച്ച് അവനെ നോക്കി പിന്നെ ക്ലോക്കിലും.. സമയം കൃത്യം 12 മണി….

Thank you അച്ചായാ.. അവൾ അവനെ കെട്ടിപ്പിടിച്ചു അവന്റെ കവിളിൽ ഉമ്മ വെച്ചു….

അന്നത്തെ ദിവസം അവൻ അവൾക്കായി അനേകം സർപ്രൈസ് കൾ ഒരുക്കിയിരുന്നു….

എല്ലാം കഴിഞ്ഞ് അവർ പോയത് സേമിത്തേരിയിലേക്കാണ്… അവളുടെ അപ്പച്ചനും അമ്മച്ചിയും ഉറങ്ങുന്നിടത്തേക്ക്.. അവരുടെ കല്ലറയിൽ പൂക്കൾ വെച്ച് അവൾ പ്രാർത്ഥിച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി…
അവൻ അവളെ ചേർത്ത് പിടിച്ചു…

ഏയ്‌.. എന്നാടി ഇത്.. അപ്പച്ചനോടും അമ്മച്ചിയോടും സന്തോഷം പങ്കിടാൻ വന്നിട്ട് ഇങ്ങനെ കരഞ്ഞാലെങ്ങനാ…. പറയുന്നില്ലേ നമ്മുടെ ജീവിതത്തിലെ പുതിയ വിശേഷം അപ്പച്ചനോടും അമ്മച്ചിയോടും…..

ഹ്മ്മ്…
എന്ന പറയ്‌…
അപ്പച്ചാ.. അമ്മച്ചി….
ഇന്ന് എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം ഉള്ള ദിവസവ….. എന്റെ അച്ചായന്റെ ജീവൻ എന്റെ ഉള്ളില് വളരുന്നുണ്ടെന്നറിഞ്ഞ ദിവസം ഇന്ന്… ഇന്ന് ഇരട്ടി മധുരവ… എന്റെ പിറന്നാൾ ദിവസം തന്നെ ഇങ്ങനൊരു സന്തോഷം….. ഒരു സങ്കടം മാത്രെ ഉള്ളൂ.. ഈ സന്തോഷം പങ്കിടാൻ നിങ്ങൾ കൂടെ ഇല്ലെന്നുള്ള സങ്കടം…

ആര് പറഞ്ഞ് അവര്‌ കൂടെ ഇല്ലെന്ന്‌.. എപ്പോഴും അവര് നമ്മോടൊപ്പം നമ്മുടെ നിഴലായ് കൂടെയുണ്ട്…

വാ പോവാം.. അവനവളെ ചേർത്ത് പിടിച്ചു തിരഞ്ഞ്  നടന്നു…

സണ്ണി അവളെ തന്റെ വീട്ടിൽ കൊണ്ടുപോയതിനുശേഷം  രണ്ടുദിവസം കഴിഞ്ഞ് ആണ് ജെയ്സൺ ഒക്കെ അറിഞ്ഞത്..അവൻ വീട്ടിൽ ചെന്ന് പ്രശ്നം ഉണ്ടാക്കി… അപ്പച്ചനും അമ്മച്ചിയുമായി വഴക്കായി… ഒടുവിൽ അവൻ ദേഷ്യത്താൽ അവരെ തള്ളി വീഴ്ത്തി അവിടുന്ന് പോയി… പക്ഷെ അവർ ഇരുവരും തലയിടിച്ചു വീണു… ഒന്ന് എഴുന്നേൽക്കാനാകാതെ ബോധമറ്റ് അവിടെ കിടന്ന് രക്തം വാർന്ന് ഇരുവരും മരിച്ചു…. ജെയ്സൺ ജയിലിലുമായി….
സണ്ണിയുടെ സ്വാധീനം ഉപയോഗിച്ച് അവന് പരമാവധി ശിക്ഷ വാങ്ങി കൊടുത്തു….

അപ്പച്ചനും അമ്മച്ചിയും ഇല്ലെന്നുള്ള സങ്കടം ജാൻവിയെ പലപ്പോഴും വല്ലാണ്ട് വേദനിപ്പിക്കും.. അപ്പോഴൊക്കെ അപ്പച്ചനും അമ്മച്ചിയും ഒക്കെയായി സണ്ണി അവളെ തന്റെ മാറോട് ചേർക്കും..
ഇന്നവൾ അവന്റെ ചോരയെ ഉദരത്തിൽ വഹിച്ച് അവന്റെ മാത്രം ജീവനായി…. അവന്റെ ഹൃദയതാളമായി  അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *