ഇതും പ്രണയമാണ്…….
FATHIMA S
മാളിയേക്കൽ തറവാട് പണത്തിനും പ്രതാപത്തിനും മുന്നിൽ നിൽക്കുന്ന തറവാട്……
അവിടത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നതു” മായവതി”എന്ന സ്ത്രിയാണ്…. മായവതി തീരുമാനിയ്ക്കും മായവതിയുടെ മക്കളിൽ ഏറ്റവും മൂത്തവൻ ആയ ഭൈരവൻ എന്ന “കാല ഭൈരവൻ”അത് നടത്തും….. അതാണ് പതിവ്.
മായവതിയുടെ ബദ്ധ ശത്രുക്കളാണ് തമ്പുരാൻ കുടുംബം….. അവരെ എങ്ങനെയും പരാജയപ്പെടുത്താൻ ആണ് മായവതിയുടെ ശ്രമങ്ങൾ എല്ലായിപ്പോഴും…
സമ്പന്നതയിൽ മായവതി ആണ് മുന്നിൽ എങ്കിലും…. പ്രതാപത്തിന്റെ കാര്യത്തിലും കുടുംബ മഹിമയിലും മുന്നിൽ നിന്നുവരുന്നത് തമ്പുരാൻ കുടുംബം ആയിരുന്നു…..
മായവതിയുടെ ശത്രുതയ്ക്ക് കാരണം തന്റെ ഭർത്താവായ ഗുപ്തന്റെ മരണത്തിനു കാരണക്കാർ ആയവർ ആണ് ഈ തമ്പുരാൻ കുടുംബം.തുടക്കത്തിൽ വളരെ സ്നേഹത്തിൽ ആയിരുന്നു ഇരു കൂട്ടരും കഴിഞ്ഞിരുന്നു എങ്കിലും ഗുപ്തന്റെ ചില തിരുമറികൾ തമ്പുരാൻ കുടുംബത്തിലെ കാരണവർ ആയ ഗജേന്ദ്രൻ കണ്ടെത്തുകയും അയാളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുകയും ചെയ്തു. ഇതിൽ അപമാനിതൻ ആയ അയാൾ സ്വന്തം വീട്ടിൽ തൂങ്ങി മരിക്കുക ആണ് ഉണ്ടായത്…. അന്ന് ഏറെ തന്റെ ഭർത്താവിനെ സഹായിക്കാൻ മായവതി കരഞ്ഞു പറഞ്ഞിട്ടും ഗജേന്ദ്രൻ അത് കേട്ടതേയില്ല…. തന്റെ ഭർത്താവിന്റെ മരണത്തിൽ കോപിത ആയ മായവതി
പിന്നീട് അങ്ങോട്ട് എങ്ങനെയും തമ്പുരാൻ കുടുംബത്തെ തകർക്കണം എന്ന ഒരു ഒറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു…..
മായവതിയുടെ മൂത്ത മകനായ ഭൈരവൻ നെ കുറിച്ച് പറയുകയാണെങ്കിൽ” പിടിച്ചു കൊണ്ട് വരാൻ പറഞ്ഞാൽ കൊന്നു കൊണ്ട് വരുന്ന പ്രകൃതം ആണ്”. അവന്റെ ദേഷ്യത്തിന് അതിരില്ല…. തന്റെ സഹോദരന്മാരിൽ ഒരാൾ വിവാഹ ശേഷം മരണപെടുകയും ഒരു സഹോദരൻ വിവാഹ ശേഷം മറ്റൊരു സ്ഥലത്തേയ്ക്ക് ജോലിയ്ക്കായി പോകുകയും ചെയ്തു. ഇളയവരുടെ ഒക്കെ വിവാഹം കഴിഞ്ഞു എങ്കിലും ഭൈരവൻ ഇപ്പോഴും ഒറ്റയ്ക്കാണ് അതിനു ഒരു കാരണം ഉണ്ട്.
തമ്പുരാൻ കുടുംബവും ആയി സ്നേഹത്തിൽ ആയിരുന്ന സമയം അവർ പരസ്പരം ഒരു വാക്ക് നൽകിയിരുന്നു ഭൈരവനെ കൊണ്ട് തമ്പുരാൻ കുടുംബത്തിൽ പിറക്കാൻ പോകുന്ന പെൺകുഞ്ഞിനെ വിവാഹം കഴിപ്പിക്കാം എന്ന്….. എന്നാൽ നീണ്ട 15വർഷം കഴിഞ്ഞാണ് അവിടെ ഒരു പെൺകുഞ് പിറന്നത് ” ദേവി” അതാണ് അവളുടെ പേര്… ഈ ദേവിയ്ക്കു വേണ്ടിയാണ് ഭൈരവൻ കാത്തിരിക്കുന്നത്. എന്നാൽ കുടുംബങ്ങൾ തമ്മിൽ പ്രശ്‌നം വന്നപ്പോൾ ദേവിയെ അവർ മറ്റൊരു സ്ഥലത്തിലോട്ടു മാറ്റുകയാണ് ഉണ്ടായത്……
പകയുടെ നീണ്ട 20വർഷങ്ങൾ…….
ദേവി ഇന്നൊരു മെഡിക്കൽ സ്റ്റുഡന്റ് ആണ്. ഭൈരവൻ ആകട്ടെ meat exporting ആണ് ജോലി. അവനും കൂട്ടരും മേട്ടു പാളയത്തിൽ കന്നുകാലികളെ വാങ്ങുവാൻ പോയിരുന്നു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗം ആയിട്ട് അവളും ഫ്രണ്ട്സും ഒരു ഓപ്പൺ സ്റ്റേജിൽ പെർഫോം ചെയ്യുകയായിരുന്നു.
ഭൈരവനും സംഘവും തിരികെ വരും വഴി ഒന്ന് rest ചെയ്യാൻ വേണ്ടി വണ്ടി നിർത്തിയതായിരുന്നു… അപ്പോഴാണ് അവിടെ നടക്കുന്ന പരിപാടിയിൽ അവന്റെ ശ്രദ്ധ പോയത്….
” ശശികല ചാർത്തിയ ദീപ വലയം”…. ഉച്ഛഭാഷണിയിൽ നിന്നും മലയാള പാട്ട് കേട്ടിട്ടാണ് ജീപ്പിൽ മയങ്ങി കിടന്നിരുന്ന ഭൈരവൻ ഉണർന്നത്….
അവൻ കൂടി നിന്നു പരിപാടി കണ്ടവരുടെ വകഞ്ഞു മാറ്റികൊണ്ട് മുന്നിലേക്ക് നടന്നു……
ദേവിയുടെയും കൂട്ടരുടെയുo ഡാൻസ്
കണ്ടു കൊണ്ട് നിന്നു…… ഭൈരവൻ അവിടത്തെ സ്ഥിരം ആൾ ആയതുകൊണ്ട് അവനെ അന്നാട്ടിലുഉള്ളവർക്കു എല്ലാം അറിയാം.
അയാളെ കണ്ടപാടേ ഒരാൾ ഓടി ഒരു കസേര കൊണ്ട് വന്നു തന്റെ തോർത്ത് എടുത്തു തട്ടി കുടഞ്ഞു കൊണ്ട് ഇട്ടുകൊടുത്തു….
“ഉകാറുങ്കോ… അയ്യാ ” അയാൾ പറഞ്ഞു.
ഭൈരവൻ കസേരയിലിരുന്നു കണ്ടു കൊണ്ടിരുന്നു.
അവൻ അവളുടെ ഭാവങ്ങൾ എല്ലാം നന്നേ ഇഷ്ട്ടപെട്ടു…. അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവന്റെ മുഖത്തു സ്ഥിരം ആയിരുന്ന ഗൗരവ ഭാവത്തെ പോലും മാറ്റുവാൻ കഴിഞ്ഞു….
ഡാൻസ് കഴിഞ്ഞു പോകാൻ ഒരുങ്ങിയവൾക്കു മുൻപാകെ അവൻ കയ്യടിച്ചു കൊണ്ട് സ്റ്റേജിൽ കയറി ഒരു ഉപഹാരം എന്നോണം തന്റെ കയ്യിൽ കിടന്ന ഒരു മോതിരം ഊരി നൽകി.
ദേവി എന്ത് പറയണം എന്നറിയാതെ നിന്നു… അവൻ കാണികളോട് പറഞ്ഞു.
“ഈ പെണ്ണിന്റെ ഡാൻസ് കൊള്ളാം….”ഈ ഭൈരവനു ഇഷ്ട്ടപെട്ടാൽ അങ്ങനെ ആണ് എന്തും കൊടുക്കും.”…. ശേഷം അവളോട് പറഞ്ഞു “ടി കൊച്ചേ….. നീ പോരുന്നോ…. എനിക്ക് ബോറടിയ്ക്കുമ്പോൾ ഇങ്ങനെ ഡാൻസ് ചെയ്തു എന്നെ ok ആക്കാൻ… അല്ലാതെ ഇവിടെ ഒക്കെ കളിച്ചാൽ എന്ത് കിട്ടാൻ ആണ്”. അതും പറഞ്ഞു അവന്റെ വിസിറ്റിംഗ് കാർഡ് അവൾക്കു വെച്ചു കൊടുത്തു കൊണ്ട് തിരിഞ്ഞു നടക്കവേ….. മുതുകിൽ ഒരു അടി വീണാണ് ഭൈരവൻ തിരിഞ്ഞു നോക്കിയത്…. അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി… കണ്ണുകൾ ചുമന്നു…..
അവൻ തിരിഞ്ഞു നോക്കി ദേവി അവൻ നൽകിയ മോതിരം എടുത്തു അവന്റെ പുറത്തു എറിഞ്ഞു കൊണ്ട് പറഞ്ഞു
“ഒരു പെണ്ണിന്റെ അടുത്തു എങനെ സംസാരിക്കണം എന്ന് കൂടി തന്റെ അമ്മ തന്നെ പഠിപ്പിച്ചിട്ടില്ല??? തന്റെ ബോറടി മറ്റുവാനുള്ള വസ്തു അല്ല ഞാൻ….. എനിയ്ക് മാന്യമായ ഒരു ജോലി ഉണ്ട്… പിന്നെ താൻ ആരാണ് ഇങ്ങനെ ഉപഹാരങ്ങൾ നൽകാൻ കൊച്ചി രാജാവ് ആണോ…. ഒന്ന് പോ മനുഷ്യാ…… അതും പറഞ്ഞു അവൾ പടവുകൾ ഇറങ്ങിപ്പോയി….
അങ്ങനെ ഒരു അനുഭവം അവനു ആദ്യമായിരുന്നു…. അവൻ അന്നാട്ടു കാരുടെ മുന്നിൽ അപമാനിതനായി നിന്നു. എന്നിരുന്നാലും ഉള്ളിന്റെ ഉള്ളിൽ അവനു അവളോട് ഒരു മതിപ്പ് തോന്നി അവന്റെ മനസ്സ് പറഞ്ഞു” ഉശിരത്തി”!!!!!!
അവൾ തിരിച്ചു കൊടുത്ത മോതിരം അവൻ കയ്യിൽ കയറ്റികൊണ്ട് പറഞ്ഞു
“നീ എന്റെ കയ്യിൽ തന്നെ വന്നു പെടും നോക്കിക്കോ”..
ദേവി തന്റെ കൂട്ടുകാരുമൊത്തു കരിമ്പന കാടു താണ്ടി നടക്കവേ അതാ മുന്നിൽ ഒരു ബ്ലാക്ക് suv കാർ നില്കുന്നു…. അതിന്റെ ബോണറ്റിൽ മലർന്നു കിടക്കുകയാണ് ഒരാൾ!!!!! ഭൈരവൻ ആയിരുന്നു അത്!!!!!…..കാല ഭൈരവൻ!!!!!!!
അവൾ ഒന്ന് ഭയന്നു എങ്കിലും….. മുന്നോട്ടു പോകാൻ തുനിഞ്ഞു…..
“ഒന്ന് നിന്നെ”…….. ഭൈരവൻ വിളിച്ചു….
ദേവിയും കൂട്ടുകാരികളും നിന്നു….
ഭൈരവൻ അവളുടെ അടുത്തു വന്നു നിന്നു കൊണ്ട് പറഞ്ഞു
“നീ നേരത്തെ ചോദിച്ചില്ലേ ഉപഹാരങ്ങൾ നൽകാൻ ഞാൻ കൊച്ചി രാജാവ് ആണോ എന്ന്….. എന്നാൽ കേട്ടോ ഞാൻ ഭൈരവൻ ആണ്!!!!!….. കാല ഭൈരവൻ.!!!!!!…… അവന്റെ അട്ടഹാസo കരിമ്പന കാടുകളിൽ തട്ടി നിന്നു….
“ഈ കാല ഭൈരവന് മരണത്തെ പോലും ചെറുക്കൻ കഴിയും അറിയോ നിനക്ക്….. അങ്ങനെ ഉള്ള എന്നെ ആണ് ഒരൽപ്പം മുൻപ് നീ ഇന്നാട്ടുകാരുടെ മുന്നിൽ വെച്ചു അപമാനിച്ചത്….. വിടില്ല നിന്നെ ഞാൻ…… നിനക്ക് ഇതിനുള്ള ശിക്ഷ ഞാൻ നൽകിയിരിക്കും”….. അവൻ പറഞ്ഞു നിർത്തി.
ദേവി ഞെട്ടിത്തരിച്ചു നിന്നു….. കാരണം നാട്ടിൽ നിന്നും വരുന്ന ഫോൺ കാൾ കളിൽ നിന്നും അവൾ മനസിലാക്കിയിരുന്നു ഈ ഭൈരവൻ എന്ന കാല ഭൈരവനെ കുറിച്ചുo….. അവന്റെ അതിക്രമങ്ങളെ കുറിച്ചുo….
ദേവി ഒന്നും മിണ്ടാതെ പോകുവാൻ തുടങ്ങി അവളുടെ കാലുകൾ യാന്ത്രികമായി അവളുടെ കൈകൾ ഐസ് പോലെ തണുത്തിരുന്നു… മുത്തശ്ശി പറഞ്ഞിട്ടുണ്ട് അവന്റെ ക്രൂരതയെ കുറിച്ചു തന്റെ കുടുംബത്തിന് മേൽ അവൻ വെച്ചു പുലർത്തുന്ന പകയെ കുറിച്ചുo…. താൻ ആരാണ് എന്നുള്ള വസ്തുത പോലും അവൻ അറിഞ്ഞാൽ തന്റെ ജീവന് തന്നെ അത് ഭീഷണി ആകുമെന്ന് അവൾ തിരിച്ചറിഞ്ഞു…….
അമ്മയുടെ ഹിതത്തിന് വേണ്ടി ഭൈരവൻ മുന്നം പിന്നം ചിന്തിക്കാറില്ല എങ്കിലും അവൻ ആർക്കും കാട്ടാതെ തന്റെ ഹൃദയത്തെ ചങ്ങലകളാൽ ബന്ധിച്ചു ഇട്ടിട്ടുണ്ടായിരുന്നു…. അമ്മയ്ക്കു വേണ്ടി ഓരോന്ന് ചെയ്തു കൂട്ടുമ്പോഴും അമ്മ അറിയാതെ അവൻ അതിനുള്ള പ്രതിവിധി ചെയ്തിരുന്നു….. അവന്റെ മനഃസമാധാനത്തിന് വേണ്ടി മാത്രം…..
ദേവിയ്ക് ഇപ്പോൾ ആകെയുള്ളത് മുത്തശ്ശിയും ചെറിയമ്മാവനും അമ്മായിയും അവരുടെ മകൾ ആയ സുകന്യ മോളും ആയിരുന്നു….
ഭൈരവൻ തന്റെ meat exporting ഫാക്ടറിയിൽ നിൽക്കുക ആയിരുന്നു അപ്പോൾ ആണ് അമ്മയുടെ അടുത്തു നിന്നും കാൾ വന്നത്.
“എന്താ അമ്മ “അവൻ പറഞ്ഞു.
“മോനെ അവൾ വരികയാണ് നീണ്ട 20വർഷങ്ങൾക്ക് ശേഷം”…..
“എനിയ്ക് അവളെ നിന്റെ ഭാര്യ ആക്കി ഇവിടെ ഇട്ടു നരകിപ്പിക്കണം…. നീ അവളെ നിന്റെ അടിമയാക്കി കൊണ്ട് വരില്ലേ????
“എനിയ്ക് തമ്പുരാൻ കുടുംബത്തിന് മേൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പ്രതികാരം ആയിരിക്കും അത്….. ഞാൻ അവളുടെ ഫോട്ടോ നിന്റെ വാട്സാപ്പിൽ അയച്ചിട്ടുണ്ട് നീ അവളെ ഇങ്ങു കൊണ്ട് വരണം…… എനിക്ക് അവളെ കാണണം….. ഈ അമ്മയ്ക്കു വേണ്ടി നീ ഇത് ചെയ്യില്ലേ”…. അവർ പ്രതീക്ഷയോടെ തിരക്കി……..
” എന്റെ അമ്മയ്ക്കു വേണ്ടി സാക്ഷാൽ ബ്രഹ്‌മാവിന്റെ അടുത്തു വരെ യുദ്ധം ചെയ്യും ഞാൻ!!!!!! അവന്റെ ശബ്ദം ഉറച്ചതായിരുന്നു…..
ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന ചിത്രം ചെറിയൊരു പകപ്പോടെ അവൻ നോക്കി നിന്നു….. കാരണം കുട്ടികാലത്തു ഏറെ മോഹിച്ചതാണ്…..
ഫോണിൽ കണ്ട രൂപത്തെ അവൻ ഒരു നിമിഷം നോക്കി നിന്നു…. പനം കുല പോലത്തെ മുടി പിന്നി മുന്നിൽ ഇട്ടു നിൽക്കുന്ന സ്വർണ്ണമണിയുടെ നിറമുള്ള ഒരു ഉണ്ട കണ്ണി….. അതെ അവൾ തന്നെ “ആ ഉശിരത്തി!!!!!”…….
“വണ്ടിയെടുക്കെടാ!!!!!! അവന്റെ ഒരു അലർച്ച ആണ് പിന്നീട് കേട്ടത്…. അമ്മ അവളുടെ കറന്റ് ലൊക്കേഷൻ കൂടി അയച്ചിട്ടുണ്ടായിരുന്നു…
ഇതേ സമയം ഭൈരവൻ ദേവിയെ തിരക്കി വരുന്ന വിവരം ദേവിയുടെ ചെറിയച്ഛനും ലഭിച്ചിട്ടുണ്ടായിരുന്നു…..
അയാൾ ഉടനെ ദേവിയെ അവിടെ നിന്നും മാറ്റുവാനുള്ള ശ്രമങ്ങൾ നടത്തി….
എന്നാൽ ഇതൊന്നും അറിയാതെ അവൾ കാന്തപുരത്തേയ്ക്കു വന്നിറങ്ങി…….
അവിടെ തന്നെ കാത്തു കൊണ്ട് ഒരു ബ്ലാക്ക് suv കാർ നിൽപുണ്ടായിരുന്നു…..
അവൻ ബസ്സിൽ നിന്നും ഇറങ്ങി വരുന്നവൾക്ക് മുന്നിലായി നിന്നുകൊണ്ട് പറഞ്ഞു “അപ്പ പോവല്ലേ…….വണ്ടിയിൽ കയറ്…… അമ്മയ്ക്കു നിന്നെ ഒന്ന് കാണണം എന്ന്…… അതുകഴിഞ്ഞു കൊണ്ട് വിടാം”…… അവൻ അവളുടെ മുഖത്തു നോക്കി യാതൊരു ഭാവ വ്യത്യാസം ഇല്ലാതെ പറഞ്ഞു.
“എ… എങ്ങോട്ട്…”.. അവൾ വിക്കി ചോദിച്ചു….. ആജാന ബാഹു ആയ അവന്റെ മുന്നിൽ ഒരു പുഴുവിനെ പോലെ അവൾ നിന്നു പിടഞ്ഞു……..
” അതൊക്കെ….. പറയാം വാ….
വണ്ടിയിൽ കയറ്..”…. അവൻ അവളുടെ കൈ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു……
“നിങ്ങൾക്കു എന്താ ഭ്രാന്ത് ഉണ്ടോ…… ഞാൻ എന്തിനാ നിങ്ങളുടെ കൂടെ വരുന്നത്….. തന്റെ അമ്മ എന്തിനാ എന്നെ കാണുന്നത്”…… അവൾ ചോദ്യങ്ങൾക്ക് മേൽ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു…..
“എന്റെ പൊന്നോ….. നീന്നെ ഞാൻ ഒന്ന് ശെരിയ്ക്കു കണ്ടോട്ടെ 20വർഷം ആയില്ലേ…… ഒന്ന് കണ്ടിട്ട്…….. അവൻ അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു……
“തനിയ്ക്കു എന്തോ കാര്ര്യം ആയിട്ട് പറ്റിയിട്ടുണ്ട് ഒന്ന് മെഡിക്കൽ കോളേജിൽ കാണിക്കുന്നത് നല്ലതാ… എടോ എന്റെ കയ്യിന്നു വിടാൻ”….. അവൾ കുതറി കൊണ്ട് പറഞ്ഞു……
“നിന്നെ കൊണ്ട് പോകാൻ ആണ് ഞാൻ വന്നതെങ്കിൽ കൊണ്ട് തന്നെ പോകും”….. അവന്റെ ശബ്ദം ഉറച്ചതായിരുന്നു.
“നീ കൂടുതൽ ഒച്ച വെച്ചാൽ നിന്റെ കുടുംബത്തിൽ ഉള്ള ഒരെണ്ണത്തിനെ പോലും വെറുതെ വെച്ചേക്കില്ല….. അതുകൊണ്ട് എന്റെ പൊന്നുമോൾ എന്റെ കൂടെ വരുന്നതാണ് നല്ലത്” അവൻ ഭീഷണി സ്വരത്തിൽ പറഞ്ഞു.
“ഡേയ് സുകു… ചേട്ടത്തിയമ്മയുടെ ബാഗ് ഒക്കെ എടുത്തു ടിക്കിയിൽ വെയ്ക്ക്” അവൻ വിളിച്ചു പറഞ്ഞു.
ഒരു പയ്യൻ വന്നു അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കൊണ്ട് പോയി വണ്ടിയിൽ വെച്ചു.
ദേവിയുമായി വാഹനം ചെന്നു നിന്നത്
മാളിയേക്കൽ തറവാട്ടിൽ ആയിരുന്നു….
ദേവിയെ പിടിച്ചു കൊണ്ട് ഭൈരവൻ അമ്മയുടെ അടുത്തേയ്ക്കു ചെന്നു.
“ഇതാ അമ്മേ….. അമ്മയുടെ മരുമകൾ….. ഞാൻ എന്റെ വാക്ക് പാലിച്ചിട്ടുണ്ട്.”.. അവൻ ഗാഭീരത്തോടെ പറഞ്ഞു.
മായവതി മകനെ അനുഗ്രഹിച്ചു.
ദേവി ഇവിടെ എന്താണ് നടക്കുന്നത് എന്ന് മനസിലാകാതെ നിന്നു…..
മായവതി പറഞ്ഞു “ടി കൊച്ചേ….. എന്റെ മകൻ ഭൈരവൻ ജനിച്ചപ്പോൾ തമ്പുരാൻ കുടുംബം എനിയ്ക് തന്ന വാക്ക് ആണ് അവിടെ ജനിക്കുന്ന പെൺകുഞ്ഞിനെ കൊണ്ട് എന്റെ മകൻ ഭൈരവനെ വിവാഹം കഴിപ്പിക്കാം എന്ന്…. പക്ഷെ നിങ്ങൾ തമ്പുരാൻ കുടുംബക്കാർ എന്റെ ഭർത്താവിനെയും കൊന്നു എന്റെ മകന് നിന്നെ നൽകാം എന്ന വാക്കും തെറ്റിച്ചു….. ഇനി എന്റെ മകനെ ഞാൻ കാത്തിരിപ്പിക്കില്ല…. നിങ്ങളുടെ വിവാഹം ഉടനെ ഞാൻ നടത്തിപ്പിക്കും”!!!…… അവർ വാശിയോടെ പറഞ്ഞു നിർത്തി
ദേവി പറഞ്ഞു” നിങ്ങൾ കാരണവന്മാർ പണ്ടെങ്ങോ വാക്ക് നൽകിയെന്നും പറഞ്ഞു….. എന്റെ ഇഷ്ട്ടം നോക്കണ്ടേ…. എന്റെ ഇഷ്ടത്തിന് ഇവിടെ പ്രാധാന്യം ഇല്ലേ….. നിങ്ങളുടെ മകനെ ഭർത്താവാക്കാൻ എനിക്ക് സമ്മതമല്ല”….. ഞാൻ അങ്ങനെ ഒരു കാര്യം ചിന്തിക്കുന്നത് കൂടിയില്ല”.
അവളും വാശിയോടെ പറഞ്ഞു.
“അമ്മയുടെ മുന്നിൽ തർക്കുത്തരം പറയുന്നോ” ഭൈരവൻ അവളെ അടിയ്ക്കാൻ ഓങ്ങി കൊണ്ട് പറഞ്ഞു.
മായവതി കൈ കാണിച്ചു കൊണ്ട് മകനെ തടഞ്ഞു.
“ടി കൊച്ചേ…. തമ്പുരാൻ കുടുംബത്തിലെ ആയതു കൊണ്ടാണ് നിന്റെ ചോര കിടന്നു തിളയ്ക്കുന്നത്….. നീ ഇനി എന്ത് തന്നെ പറഞ്ഞാലും നിന്റെ കഴുത്തിൽ താലി ഒന്ന് കയറുന്നുണ്ടെങ്കിൽ അത് എന്റെ മകൻ ഭൈരവൻ ചാർത്തുന്നത് തന്നെ ആയിരിക്കും”….. അവർ തന്റെ ഉണ്ടക്കണ്ണുകൾ തള്ളി കൊണ്ട് പറഞ്ഞു.
“നീ എന്റെ മകനും ആയിട്ടുള്ള വിവാഹത്തിന് സമ്മതിക്കും കാരണം നിന്റെ കുടുംബത്തിലെ ഓരോ ജീവനും നിനക്ക് വിലപ്പെട്ടതല്ലേ…. അത് ഓർത്തു എന്റെ ഡോക്ടർ മരുമകൾ നല്ലത് പോലെ ഒന്ന് ആലോചിയ്ക്കു….
അടുത്ത ആഴ്ച്ച ഞങ്ങൾ അങ്ങ് വരും നിന്നെ നിശ്ചയം ചെയ്യാൻ നീ തയ്യാറായി ഇരിക്കണം”…… മായവതി പറഞ്ഞു.
ദേവിയുടെ നെറ്റിയിലും കഴുത്തിലും വിയർപ്പു തുള്ളികൾ സ്ഥാനം പിടിച്ചു..
അവളുടെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേയ്ക്ക് വന്നില്ല…….
കേട്ട കാര്ര്യംങ്ങൾ എല്ലാം തന്നെ അവളുടെ തലയിൽ കിടന്നു മൂളി കൊണ്ടിരുന്നു….. അവൾക്കു ബോധം മറയുന്ന പോലെ തോന്നി…..
അവൾ വീഴാൻ ഒരുങ്ങ്യപ്പോൾ ഭൈരവൻ അവളെ താങ്ങിയെടുത്തു…….
പെടുന്നനെ അവൾ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് മാറി നിന്നു…. ഈ പ്രവർത്തിയിൽ ഭൈരവൻ അവളോട് കൂടുതൽ ദേഷ്യം തോന്നി.
“മോനെ അവളെ കൊണ്ട് വിട്ടിട്ടു വാ “
മായവതി പറഞ്ഞു..
അമ്മ പറഞ്ഞത് തലയാട്ടി അനുസരിച്ചു കൊണ്ട് അവൻ അവളുമായി അവൾ വന്നിറങ്ങിയ സ്ഥലത്തേയ്ക്ക് പോയി.
ദേവി വണ്ടിയിൽ നിന്നും വേഗത്തിൽ ഇറങ്ങി..
“ഒന്ന് നിന്നെ….. ഞാൻ ഒന്ന് തൊട്ടപ്പോൾ നീ ചീറ്റ പുലിയെ പോലെ ചാടി എണീറ്റല്ലോ….. എന്നാൽ ഒന്ന് നീ മനസ്സിൽ വെച്ചോ ഇനി നിന്റെ ഈ ദേഹത്ത് ആരെങ്കിലും കൈ വെക്കുന്നുണ്ട് എങ്കിൽ അത് ഈ ഭൈരവൻ മാത്രം ആയിരിക്കുo!!!!!!! അവൻ അതും പറഞ്ഞുവണ്ടി സ്പീഡിൽ ഓടിച്ചു പോയി.
“മോളെ….. ദേവി”…… ചെറിയച്ഛൻ ആയിരുന്നു അത്.
അയാൾ പകപ്പോടെ ഓടി അവളുടെ അടുത്തു വന്നു…
“മോൾ എന്തിനാ ഞങ്ങളോട് ഒരു വാക്ക് പോലും പറയാതെ ഈ കാന്തപുരത്തേയ്ക്കു വന്നത് “.
അയാൾ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ ചോദിച്ചു.
“ഞാൻ നിങ്ങളെയൊക്ക കണ്ടിട്ട് കുറെ ആയില്ലേ… ചെറിയച്ഛ…… ഞാൻ എല്ലാരേം കാണാൻ കൊതിച്ചു വന്നതാ…. എന്തിനാ ചെറിയച്ഛ എന്നോട് ദേഷ്യപ്പെടുന്നത്”…. അവൾ ചെറിയ നീരസത്തോടെ ചോദിച്ചു.
“മോൾ ചെറിയച്ഛനോട് ക്ഷമിക്കണം….
മോൾക്ക് അറിയാഞ്ഞിട്ട ഇവിടെ നടക്കുന്ന പ്രശ്നങ്ങൾ”. അയാൾ ചെറിയ ഭയത്തോടെ പറഞ്ഞു.
“എന്ത് പ്രശ്‌നം ആണ് ചെറിയച്ഛ”…… അവൾ സംശയത്തോടെ ചോദിച്ചു.
“അതൊക്കെ നമുക്ക് വീട്ടിൽ പോയിട്ട് പറയാം ഇപ്പോൾ എന്റെ കുട്ടി വരൂ”…… അതും പറഞ്ഞു അയാൾ അവളുടെ ബാഗും എടുത്തു നടന്നു…….
വീട്ടിലെത്തി മുത്തശ്ശിയെയും ചെറിയമ്മയെയും സുകന്യ മോളെയും കണ്ടു….. എല്ലാർക്കും സന്തോഷം ഉണ്ട് എങ്കിലും വരാൻ പോകുന്ന പ്രശ്നങ്ങളെ ഓർത്തു അവരുടെ മനസ്സ് കലുഷിതമായിരുന്നു……
ദേവി അവിടെ വെച്ചു തന്റെ ഇഷ്ട്ടം ആയ പ്രേം നെ കുറിച്ച് വീട്ടിൽ അവതരിപ്പിച്ചു. അവൾ അതിനു വേണ്ടി കൂടിയാണ് കാന്തപുരത്തേയ്ക്കു വന്നത്.
പ്രേം അവളുടെ കൂടെ തന്നെ പഠിയ്ക്കുന്ന മെഡിക്കൽ സ്റ്റുഡന്റ് ആണ്.
ദേവിയുടെ വീട്ടുകാർക്ക് അവളുടെ ഇഷ്ടത്തിൽ ഏതിർ അഭിപ്രായം ഇല്ലായിരുന്നു.
ദേവി കാന്തപുരത്തേയ്ക്കു വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ ഒന്നും തന്നെ വീട്ടുകാരെ അറിയിച്ചില്ല…. കാരണം അവരുടെ സന്തോഷം നഷ്ടപ്പെടുത്തണ്ട എന്ന് അവൾ കരുതി.
പ്രേമും ദേവിയും ആയിട്ടുള്ള നിശ്ചയ ദിവസം വന്നെത്തി.
ദേവിയുടെ വീട്ടുകാർക്ക് നല്ല ഭയം ഉണ്ടായിരുന്നു കാരണം ഭൈരവൻ ഇവിടെ നടക്കുന്ന സംഭവങ്ങൾ എല്ലാം തന്നെയും അറിയുവാൻ വേണ്ടിട്ട് ചാരന്മാരെ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു.
ഭൈരവൻ തറവാട്ടു കുളത്തിൽ മുങ്ങി കുളിക്കുക ആയിരുന്നു……
ഭൈരവാാാ……!!!!!!!!!!! അമ്മയാണ് വിളിച്ചത്.
അവൻ ആ വിളിയിൽ പൊങ്ങി വന്നു…… നേരെ പോയത് ദേവിയുടെ വീട്ടിലേയ്ക്കു ആണ്.
ദേവിയുടെ കൈ പിടിച്ചു പ്രേം മോതിരം ഇടാൻ ഒരുങ്ങുകയായിരുന്നു……..
ശരവേഗത്തിൽ ഒരു കത്തി വന്നു പ്രേമിന്റെ കയ്യിൽ തറച്ചു.
” ആഹ്ഹ്ഹ്ഹ്ഹ്ഹ് “പ്രേം വേദന കൊണ്ട് അലറി വിളിച്ചു.
ഒരാൾ slow മോഷൻ നിൽ അകത്തേയ്ക്കു നടന്നു വന്നു….. അത് ഭൈരവൻ ആയിരുന്നു.
“നീ ഒരു മൃഗം ആണ് മനുഷ്യ മൃഗം” ദേവി കോപത്തോടെ അവനെ നോക്കി പറഞ്ഞു.
ഭൈരവൻ അട്ടഹസിച്ചു കൊണ്ട് പറഞ്ഞു
“ഞാൻ അന്ന് പറഞ്ഞില്ലേ ദേവി നിന്റെ ശരീരത്തിൽ ആരെങ്കിലും ഇനി തൊടുന്നുണ്ട് എങ്കിൽ അത് ഈ ഭൈരവൻ മാത്രം ആയിരിക്കുമെന്ന്……
എന്റെ മോൾ മറന്നു പോയോ”……..അവൻ അല്പം ദേഷ്യo കലർന്ന സ്വരത്തിൽ അവളോട് ചോദിച്ചു.
“നീയും നിന്റെ അമ്മയും വിചാരിക്കുന്നത് പോലെ ഒരിയ്ക്കലും നടക്കില്ല”…. അവൾ അവന്റെ മുഖത്തു നോക്കി ഉറക്കെ പറഞ്ഞു.
“നടക്കും ദേവി….. ഈ ഭൈരവൻ നടത്തിയിരിയ്കും….. എന്റെ മുഖത്തു പോലും നോക്കുവാൻ ഇന്നാട്ടിലുള്ളവർക്കു ഭയം ആണ് നിന്റെ ധൈര്യത്തെ ഞാൻ സമ്മതിച്ചിരിക്കുന്നു..”.. അവൻ പറഞ്ഞു.
ദേവി കലിപ്പൂണ്ട് നിന്നു……..
പ്രേമിന്റെ വീട്ടുകാർ ദേവിയുടെ വീട്ടുകാരോട് ചോദിച്ചു.
“ഇവൻ ആരാണ്…… ഇവനും ദേവിയുമായി എന്താണ് ബന്ധം”……
ചെറിയച്ഛനും മുത്തശ്ശിയും എന്ത് പറയണം എന്നറിയാതെ നിന്നു….
“ഞാൻ പറയാം”…….. ഭൈരവൻ പറഞ്ഞു.
” ഞാൻ ഭൈരവൻ……. ഇന്നാട്ടുകാർ എന്നെ “കാല ഭൈരവൻ”എന്ന് വിളിക്കും…… ഞാൻ ജനിച്ചപ്പോൾ ഇരു വീട്ടുകാരും നൽകിയ ഒരു വാക്ക് ഉണ്ട് ഇവളെ…… ഈ നിൽക്കുന്ന ദേവിയെ….. എനിയ്ക്ക് വിവാഹം ചെയ്തു തരാമെന്നു……….. പക്ഷെ ഇവർ വാക്ക് പാലിച്ചില്ല…… വാക്ക് പാലിക്കാത്തവരെ ഈ ഭൈരവന് പണ്ടേ ഇഷ്ട്ടം അല്ല….. ആ വാക്ക് പാലിക്കാൻ ആണ് ഞാൻ വന്നത്…… ഈ നിൽക്കുന്ന ദേവി…. ഈ “കാല ഭൈരവൻ” ആയ എനിയ്ക് വന്നു ചെരേണ്ടവൾ ആണ്…. ഞാൻ ഇവളേം കൊണ്ടേ പോകുള്ളൂ..”…
അവന്റെ ശബ്ദം അത്രയ്ക്കും ഉറച്ചതായിരുന്നു….. അവിടെ കൂടിയവരുടെ കാതിൽ അത് മുഴങ്ങി കൊണ്ടിരുന്നു……
പ്രേം ന്റെ കയ്യിൽ തറച്ച കത്തി ഊരി എടുത്തു കൊണ്ട് അവനോടും വീട്ടുകാരോടും ഭൈരവൻ പറഞ്ഞു
“എന്തിനാ മോനെ ഈ ചെറിയ പ്രായത്തിൽ തന്നെ ചുമരിൽ കയറുന്നത്…. എന്റെ മോനു വേറെ പെണ്ണിനെ കിട്ടും…. ഇത് 20കൊല്ലം മുന്നേ തന്നെ ബുക്കിങ് ആയ കാര്യം ആണ്… അത് കൊണ്ട് എന്റെ മോൻ എത്രയും വേഗം ഇവിടെ നിന്നും പോകുന്നുവോ അത്രയും നിനക്ക് ആയുസ്സ് കൂടി കിട്ടും” അവൻ പുച്ഛ ഭാവത്തിൽ പറഞ്ഞു.
പ്രേമിന്റെ വീട്ടുകാർ അവനെ വിളിച്ചു കൊണ്ട് അപ്പോൾ തന്നെ അവിടെ നിന്നും പോയി..
പ്രേം നിസ്സഹാനായി കൊണ്ട് കാറിൽ കയറി പോയി.
ദേവിയുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഉരുണ്ടു വന്നു…… അവൾ നിശബ്ദം കരഞ്ഞു… പക്ഷെ അവൾ ഭൈരവന്റെ മുന്നിൽ തോൽക്കാൻ തയ്യാറല്ലായിരുന്നു
അവൾ പറഞ്ഞു “നീ ഒരു ദുഷ്ടൻ ആണ് നിന്റെ ആഗ
നിന്റെ ആഗ്രഹം ഒന്നും തന്നെ നടക്കാൻ പോണില്ല…. നിന്റെ മുന്നിൽ തോൽക്കാൻ ഈ ദേവി ഒരുക്കം അല്ല”!!!!!അവൾ വീറോടെ പറഞ്ഞു നിർത്തി.
അവളുടെ കണ്ണിൽ നിന്നും അവനെ ഭസ്മം ആക്കാനുള്ള തീ ഉണ്ടായിരുന്നു….
അവൻ വീണ്ടും അട്ടഹസിച്ചു കൊണ്ട് പറഞ്ഞു…
“നീ എന്തിനാ സങ്കടപെടുന്നത്……. നിന്റെ കയ്യിൽ ഞാൻ പറഞ്ഞ ദിവസം തന്നെ മോതിരം അണിയും…. അത് പോരെ.”…. അതും പറഞ്ഞു അവൻ കൊണ്ട് വന്ന നിശ്ചയത്തിന് വേണ്ടുന്ന സാധനങ്ങൾ നൽകി.
“ഭൈരവാ.”….ചെറിയച്ഛൻ വിളിച്ചു.
ഭൈരവൻ തിരിഞ്ഞു നിന്നു……
“നിനക്കും നിന്റെ അമ്മയ്ക്കും വാശിയും ദേഷ്യവും ഞങ്ങളുടെ അടുത്തു പോരെ എന്തിനാ എന്റെ കുഞ്ഞിനെ വേദനിപ്പിക്കുന്നത്…. അവൾ ഇതിൽ പങ്കാളിയല്ല….. അവളെ വെറുതെ വിട്ടൂടെ”… അയാൾ ക്ഷമാപണം പോലെ പറഞ്ഞു.
ഭൈരവൻ ചുവന്നു കലങ്ങിയ കണ്ണുകളോടെ പറഞ്ഞു……” എന്റെ അമ്മയും ഇതുപോലെ അല്ലെ നിങ്ങളുടെ എല്ലാരുടെയും അടുത്തു വന്നു യാചിച്ചത് എന്നിട്ട് നിങ്ങൾ കേട്ടുവോ…… നിങ്ങൾ കണ്ടുവോ….. എന്റെ അമ്മയുടെ കണ്ണീർ”….. അവൻ പറഞ്ഞു.
അയാൾ ഒന്നും മിണ്ടാതെ നിന്നതേയുള്ളു….
“നിങ്ങൾ ഏതിർത്താലും ഇല്ലയെങ്കിലും ഞാൻ ഇവളെ ഉടനെ തന്നെ എന്റെ ഭാര്യ ആക്കുന്നതാണ്. അത് ഇവളോടുള്ള ഇഷ്ട്ടം കൊണ്ടൊന്നും അല്ല എന്റെ അമ്മയുടെ പക വീട്ടുന്നതിനു വേണ്ടി മാത്രം ആണ്”…… അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി..
ദേവി കരഞ്ഞു കൊണ്ട് മുറിയിലേയ്ക്കു ഓടി പോയി…..
അന്ന് രാത്രിയിൽ ഭൈരവൻ ഇരുന്നു മദ്യപിക്കുകയായിരുന്നു….
അവന്റെ മനസ്സിൽ അവളെ കണ്ടത് മുതലുള്ള കാര്യങ്ങൾ ഓടി കൊണ്ടേയിരുന്നു……… അവളുടെ ദേഷ്യവും അവളുടെ നിസ്സഹായവസ്ഥയും അവളുടെ സൗന്ദര്യവും എല്ലാം തന്നെ അവനെ ഉന്മാദൻ ആക്കി…..അവനു അവളെ കാണണം എന്ന് തോന്നി….
ദേവി രാത്രിയിൽ തുറന്നിട്ട തന്റെ ജനാലയിലൂടെ നിലാവിനെ നോക്കി കിടക്കുകയായിരുന്നു…… അവളുടെ കണ്ണുകൾ നിറഞ്ഞു
തൂവികൊണ്ടിരുന്നു…. താൻ വന്നു പെട്ട ചക്രവ്യഹൂഹത്തെ കുറിച്ച് ആലോചിച്ചപ്പോൾ അവൾക്ക് ഭയം ഇരട്ടിച്ചു….. ഇതിനെ എങനെ ഭേദിച്ചു പുറത്തു കടക്കും എന്ന് അവൾ ആലോചിച്ചു കൊണ്ടിരുന്നു…..
ദാഹം തോന്നിയതിനാൽ വെള്ളം എടുക്കാൻ അടുക്കളയിൽ പോയപ്പോൾ ആണ് എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടത്.അവൾ തിരിഞ്ഞു നോക്കിയതും അതാ നില്കുന്നു ഭൈരവൻ….
“നീയോ…… അവൾ ഒരു പുരികം ഉയർത്തികൊണ്ട് ചോദിച്ചു.
“ഇവിടെ നിന്നും പൊയ്ക്കോ അല്ലേൽ ഞാൻ ഒച്ച വെച്ചു എന്റെ വീട്ടുകാരെ വിളിക്കും” അവൾ ദേഷ്യത്തോടെ പറഞ്ഞു.
ഭൈരവൻ പറഞ്ഞു “നീ വിളിയ്ക്കു നിന്റെ വീട്ടുകാരെ അവർ ഈ സമയത്തു എന്നെയും നിന്നെയും ഒരുമിച്ചു കണ്ടാൽ എന്ത് വിചാരിക്കും എന്ന് നിനക്ക് ഊഹിക്കാമല്ലോ” അവൻ പറഞ്ഞു നിർത്തി….
അവൻ അവളുടെ അടുത്തേക്ക് നീങ്ങവേ…. ദേവി ബാലൻസ് തെറ്റി വീഴാൻ പോയി എന്നാൽ ഭൈരവൻ അവളുടെ ഇടുപ്പിൽ ഇരു കൈകളാൽ താങ്ങി നിർത്തി……അവന്റെ കാതിൽ കിടക്കുന്ന സിൽവറിന്റെ റിങ്സിൽ പ്രകാശം തട്ടി ദേവിയുടെ മുഖത്തേയ്ക്കു ആ പ്രകാശം വീണു ദേവി ഒരു കൈകൊണ്ട് തന്റെ മുഖം പകുതി മറച്ചു….. ദേവി ഭൈരവന്റെ കയ്യിൽ ആണെന്നുള്ള കാര്യം അവൾക് കുറച്ചു സമയത്തിന് ശേഷം ആണ് മനസിലായത്…..
ഭൈരവൻ തന്റെ കരവലയത്തിൽ ഉള്ളവളെ കണ്ണ് ചിമ്മാതെ നോക്കി നിന്നു…. മുഖത്തേയ്ക്ക് പാറി വീണ മുടികളെ അവൻ മെല്ലെ ഒതുക്കി….. ദേവി മിടിപ്പോടെ അവന്റെ കൈകളിൽ കിടന്നു….
അവൻ മെല്ലെ പറഞ്ഞു “എനിയ്ക് എന്തോ ഇഷ്ട്ടം ആണ് പെണ്ണെ നിന്നെ എപ്പോഴും ദാ… ഇങ്ങനെ കാണാനും നിന്റെ വാശിയെ തോൽപിക്കാനും നിന്റെ കോപം കാണാനും ഒക്കെ എനിയ്ക് ഒരുപാട് ഇഷ്ട്ടമാണ്… ഈ ഭൈരവന്റെ മുഖത്തു തെല്ലു ഭയമില്ലാതെ നോക്കി സംസാരിക്കുന്നതു നീ മാത്രം ആണ് ദേവി..”… അവൻ പറഞ്ഞു…..
അടുക്കളയിൽ ശബ്ദം കേട്ടതിന്നെ തുടർന്നു എന്താണെന്നറിയാൻ വന്നു നോക്കിയ മുത്തശ്ശി കണ്ടത് തറയിൽ കിടക്കുന്ന ദേവിയെ ആയിരുന്നു..
“അയ്യോ എന്താ മോളെ…. എന്ത് പറ്റി “
അവർ ആകുലതയോടെ തിരക്കി.
ദേവിയ്ക്കും അപ്പോൾ ആണ് തനിയ്ക്കു എന്താണ് സംഭവിച്ചത് എന്നുള്ള വസ്തുത മനസിലായത്.
അവൾ പറഞ്ഞു “ഹേയ്….. ഒന്നുല്ല്യ മുത്തശ്ശി…. ഞാൻ വെള്ളം എടുക്കാൻ വന്നതാ…. ചെറുതായി ഒന്ന് സ്ലിപ് ആയതാണ്…. മുത്തശ്ശി പോയി കിടന്നോളു…. അവൾ അതും പറഞ്ഞു തന്റെ മുറിയിലേക്ക് പോയി.
ഭൈരവൻ അന്ന് പതിവിലും കൂടുതൽ സന്തോഷവാനായിരുന്നു….
ഭൈരവൻ ദേവിയെ ഫോൺ വിളിച്ചു.
പരിചയം ഇല്ലാത്ത നമ്പർ ആയതിനാൽ അവൾ എടുക്കാൻ ഒന്ന് മടിച്ചു. പ്രേം ആയിരിക്കും എന്ന് കരുതി അവൾ എടുത്തു…..
“Hello…..പ്രേം”…..അവൾ പറഞ്ഞു.
മറുതലയ്ക്കൽ “പ്രേം അല്ല ദേവി….. ഭൈരവൻ…….കാല ഭൈരവൻ……തൊട്ടു മുന്നേ നിന്നെ വന്നു കണ്ടിട്ട് പോയവൻ”….
ദേവിയുടെ മുഖത്തു ഭയം നിഴലിച്ചു അവൾ ഒന്നും മിണ്ടാതെ അവനെ കേട്ടു നിന്നു.
“എനിയ്ക് നിന്റെ അടുത്തു കുറച്ചു കാര്ര്യംങ്ങൾ സംസാരിക്കാൻ ഉണ്ട്….
എനിക്കറിയാം നിനക്ക് എന്നെ ഇഷ്ട്ടം അല്ല എന്ന് …. പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല നീ എന്നെ സ്വീകരിച്ചേ മതിയാകു…. കാരണം എന്റെ അമ്മയുടെ വാശി നടത്തുവാൻ വേണ്ടി ഈ ഭൈരവൻ ഏതറ്റം വരെയും പോകും…… മനസ്സിലായോ നിനക്കു….. നീ ഈ വിവാഹത്തിൽ നിന്നും പിന്മാറിയാൽ നിന്റെ വീട്ടുകാരെ മുഴുവൻ ഞാൻ നിന്റെ കണ്ണുമുന്നിൽ ഇട്ടു കത്തിയ്ക്കും” അവൻ അത് ഒരു warning പോലെ പറഞ്ഞു.
“അതുകൊണ്ട് നീ നല്ല കുട്ടിയായി ഒരുങ്ങി ചമഞ്ഞു നിൽക്കണം….. നിന്റെ വീട്ടുകാരെ കൂടി പറഞ്ഞു സമ്മതിപ്പിക്കണം കേട്ടോ ടി…. പുന്നാര മോളെ”…..
അതും പറഞ്ഞു അവളുടെ മറുപടി കേൾക്കാതെ കാൾ കട്ട് ആക്കി അവൻ.
ദേവി ആശയകുഴപ്പത്തിൽ ആയി…. താൻ കാരണം തന്റെ കുടുംബം വേദനിച്ചു കൂടാ എന്നവൾ ചിന്തിച്ചു..
ഭൈരവന്റെ വീട്ടിലെ അവസ്ഥ എന്തെന്നാൽ….
ഭൈരവന്റെ രണ്ടാമത്തെ മരണപ്പെട്ടു പോയ അനിയന്റെ ഭാര്യ ആയ മോഹിനിയ്ക്കു ഭൈരവാനോട് ഇഷ്ടം ആയിരുന്നു….. അവൾക്കു അവനെ എങ്ങനെ എങ്കിലും പ്രാപിക്കണം എന്നുള്ള ഒറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ കൂടെ അവളുടെ അമ്മയും അവിടെ താമസിച്ചിരുന്നു…. മോഹിനിയ്ക്കു തന്റെ ശരീരത്തിന്റെ ആഗ്രഹങ്ങളെ പൂർണ്ണതയിൽ എത്തിയ്ക്കുവാൻ ഭൈരവനെ പോലത്തെ ഒരു കരുത്തുറ്റ ആണിനെ ആവശ്യം ആയിരുന്നു… അവളുടെ വിവാഹം കഴിഞ്ഞു 2വർഷം തികയും മുന്നേ ആണ് ഭർത്താവ് മരണപെട്ടത്…
വർഷങ്ങൾ കഴിയുന്നു ഇപ്പോൾ…….
അവൾ പലപ്പോഴായി ഭൈരവന്റെ മുന്നിൽ ഒരു ആണിനെ മയക്കാൻ പറ്റുന്ന രീതിയിൽ വന്നു നിന്നിട്ടുണ്ട് എങ്കിലും ഭൈരവന്റെ കണ്ണ് പോയത് അവളുടെ മുഖത്തേയ്ക്ക് മാത്രം ആയിരുന്നു….. എന്നാലും ഒരു ദിവസം അവനെ തന്റെ വരുതിയിൽ കൊണ്ട് വന്നു അവന്റെ ഭാര്യ ആയി ജീവിക്കുക എന്നതാണ് അവളുടെയും അമ്മയുടെയും ഉദ്ദേശം.
ദേവിയെ കണ്ടു വീട്ടിൽ തിരിച്ചെത്തി ലാപ്ടോപ്പിൽ work ചെയ്തു കൊണ്ടിരിക്കുന്ന ഭൈരവന്റെ മുറിയിലേയ്ക്കു ആരെയും ആകർഷിക്കാൻ കഴിയുന്ന രീതിയിൽ ശരീരത്തെ എടുത്തറിയിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചു കൊണ്ട് മോഹിനി കടന്നു വന്നു.
പക്ഷെ ഭൈരവൻ ലാപ്പിൽ നിന്നും കണ്ണെടുത്തു അവളെ നോക്കിയത് കൂടിയില്ല.
തന്നെ ഒന്ന് നോക്കുക കൂടി ചെയ്യുന്നില്ല എന്ന് കണ്ടതോടു കൂടി അവൾ അവനോടു സംസാരിക്കുവാൻ തുടങ്ങി.
“ചേട്ടാ….. ആഹാരം കഴിയ്ക്കുന്നില്ലേ…..
ചേട്ടൻ കഴിക്കാത്തത് കൊണ്ട് ഞാൻ ആഹാരം ഇങ്ങു മുറിയിലോട്ടു കൊണ്ട് വന്നു ….. ചേട്ടൻ കഴിയ്ക്കാത്തത്തിൽ ആർക്കും ഒരു ശ്രദ്ധയില്ല…. പക്ഷെ ഞാൻ ശ്രദ്ധിയ്ക്കും… ഈ വീടിനു വേണ്ടിയല്ലേ ചേട്ടൻ ഇങ്ങനെ കിടന്നു കഷ്ട്ടപെടുന്നത്… ചേട്ടൻ വാ ആഹാരം കഴിക്കാം “അവൾ നിഷ്കളങ്കത വരുത്തികൊണ്ട് പറഞ്ഞു.
“മോഹിനി പോയി കിടന്നോളു എനിക്ക് കുറച്ചു ജോലി കൂടി ബാക്കിയുണ്ട് അതുമല്ല എനിയ്ക് ഇന്ന് ഇനി ആഹാരം വേണ്ട എന്റെമനസ്സും വയറും നിറഞ്ഞു”
….. അവൻ സ്‌ക്രീനിൽ തെളിയുന്ന ദേവിയുടെ ഫോട്ടോയിൽ നോക്കികൊണ്ട് പറഞ്ഞു.
മോഹിനി തന്റെ ശരങ്ങൾ ഒന്നും
എൽക്കുന്നില്ലല്ലോ എന്ന നീരസത്തിൽ മുറിവിട്ട് ഇറങ്ങി…. അവൻ ലാപ്പിൽ ദേവിയുടെ ഫോട്ടോ ആണ് കണ്ണെടുക്കാതെ നോക്കുന്നത് എന്ന് കണ്ടപ്പോൾ അവളിലെ “പെണ്ണ് അസ്സൂയ” കൂടി വന്നു…..
മോഹിനി പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു “ദേവി….ഒരിയ്ക്കലും ഈ ഇരിയ്ക്കുന്ന മനുഷ്യനെ നിന്റെയാകുവാൻ ഞാൻ സമ്മതിക്കില്ല….. ഇയാളിനെ ആണിനെ അറിയേണ്ടവർ നിയല്ല… ഞാൻ ആണ് ഈ മോഹിനി….. എനിയ്ക് അറിയാം ഇയാളെ എങ്ങനെ എന്റെ വലയിൽ ആക്കണമെന്ന് …. അതിനു ഏതറ്റം വരെയും ഞാൻ പോകും!!!!” അതും പറഞ്ഞു അവൾ മുറിവിട്ടു പോയി.
ഭൈരവൻ പറഞ്ഞ നിശ്ചയ ദിവസം വന്നെത്തി……….
ദേവി അവൻ നൽകിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞു നിന്നു….. അവൾ സാക്ഷാൽ ഒരു ദേവിയെ പോലെ തോന്നിച്ചു അവിടെ കൂടിയവർക്ക്….
മോതിരം മാറുന്ന സമയം ആയപ്പോൾ ദേവി അവന്റെ കയ്യിൽ മോതിരം ഇടാൻ വിസമ്മതിച്ചു നിന്നു….
ഭൈരവൻ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു ” നിന്റെ വീട്ടുകാരുടെ ജീവൻ എന്റെ കയ്യിൽ ആണെന്നുള്ള വസ്തുത മറക്കരുത് നീ “…..
അവന്റെ ആ വാക്കുകൾ ദേവിയിൽ ഭയം ഉളവാക്കി… തന്റെ കുടുംബത്തിലെ ഓരോ ജീവനും തന്റെ വാശിയേക്കാൾ വലുതല്ല എന്ന് അവൾക്കു തോന്നി.
അവൾ അവന്റെ വിരലിൽ പകുതി വരെ മോതിരം ഇട്ട് കൊടുത്തു.
വിജയി ഭാവത്തിൽ അവൻ അത് മുഴുവനായും ഇട്ടു. മോഹിനിയ്ക്കു ഇത് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു. അവൾ പല്ല് കടിച്ച് കൊണ്ടും ദേവിയെ പ്രാകി കൊണ്ടും നിന്നു.
ദേവിയുടെ വിരലിൽ മോതിരം അണിയുവാൻ അവൾ വിസമ്മതിച്ചു.
ഭൈരവൻ അവളുടെ കൈ ബലം പ്രയോഗിച്ചു പിടിച്ചു പൊക്കിയപ്പോൾ ആണ് കണ്ടത് അവളുടെ മോതിര വിരൽ മുറിഞ്ഞിരിക്കുന്നത്…. ദേവിയിൽ അന്നേരം ഒരു പ്രതികാര ചിരി ഉണ്ടായിരുന്നു…. ഇത് ഭൈരവനെ ചൊടിപ്പിച്ചു.
അവൻ അവളുടെ മുറിവ് അഴിച്ചു മാറ്റി ആ വിരലിൽ തന്നെ മോതിരം അണിയിച്ചു…. ദേവി അത് പ്രതീക്ഷിച്ച ഒന്നല്ലായിരുന്നു…. നിമിഷനേരം കൊണ്ട് ദേവിയുടെ മുഖത്തു നിന്നും ആ ചിരി മായുകയും ഭൈരവന്റെ മുഖത്തു വിജയി ഭാവത്തിലുള്ള ചിരി വരുകയും ചെയ്തു….
അവൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു
“ഈ കടന്നുപോയ 20കൊല്ലം നിന്നെ കാത്തിരിക്കാൻ എനിയ്ക് അറിയാമെങ്കിൽ….. നിന്നെ എങനെ സ്വന്തമാക്കണമെന്നും എനിയ്ക് അറിയാടി പെണ്ണെ “.
ദേവി യുടെ മുറിഞ്ഞ വിരലിൽ നിന്നും ചോര ഇറ്റ് വീണു കൊണ്ടിരുന്നു….. അവൾക്കു അന്നേരം വേദനയും ദേഷ്യവും സങ്കടവും എല്ലാം കൂടി ഒരുമിച്ചു വന്നു….
അവന്റെ വിജയ ചിരി അവൾക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
അവൾ അവൻ അണിയിച്ച മോതിരം ഊരി എറിഞ്ഞു.
അവൾ ഊരിയെറിഞ്ഞ മോതിരം അവൻ താഴെ വീഴാതെ പിടിച്ചു. അവന്റെ കണ്ണുകളിലെ ഞരമ്പ് ചുവന്നു തടിച്ചു. അവൻ അവളുടെ അടുത്തേയ്ക്കു പാഞ്ഞു ചെന്നു എന്നിട്ട് പറഞ്ഞു
“ഈ ഒരൊറ്റ തവണ മാത്രം ഞാൻ നിന്നോട് ക്ഷെമിക്കുന്നു ഈ ഭൈരവന്റെ മറ്റൊരു മുഖം നീ എന്നെ കൊണ്ട് കാണിപ്പിക്കരുത്!!! അതൊരു താകിത് ആയിരുന്നു….അതും പറഞ്ഞു രക്തം കിനിയുന്ന അവളുടെ മോതിര വിരലിൽ അവന്റെ മോതിരം വീണ്ടും സ്ഥാനം പിടിച്ചു. ദേവി തലയെടുപ്പോടെ നടന്നു തന്റെ കാറിൽ കയറുന്നവനെ പകയോടെ നോക്കി നിന്നു…..
വിവാഹ ദിവസം വന്നെത്തി…… ഭൈരവന്റെ വിവാഹം നാടെങ്ങും അറിയിച്ചു ഒരു ആഘോഷമാക്കി നടത്താൻ അവർ തീരുമാനിച്ചു.
വിവാഹ ദിവസം ദേവി തയ്യാറാവുകയായിരുന്നു അവളുടെ മനസ്സു നീറി പുകയുകയായിരുന്നു…. പ്രേമിനെ മറക്കുവാൻ അവൾക്കു ഇതുവരെ സാധിച്ചിരുന്നില്ല…. അപ്പോഴാണ് പ്രേം അവൾ തയ്യാറാകുന്ന മുറിയിലേയ്ക്കു കയറി വന്നത്..
” ദേവി……. അവൻ വിളിച്ചു.
ദേവിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
അവൾ അവനെ കെട്ടി പുണർന്നു…
പോവാം ദേവി നമുക്കു ഇവിടെ നിന്നും ദൂരത്തേയ്ക്കു…. നീ ഈ ദുഷ്ട്ടന്റെ കൂടെ
ജീവിക്കുന്നത് കാണാൻ എനിക് വയ്യ…. വാ നമുക്കു പോകാം”….. അവൻ പ്രതീക്ഷയോടെ അവളെ നോക്കി.
ഒരു നിമിഷം മറ്റൊന്നും ആലോചിയ്ക്കാതെ അവൾ അവന്റെയൊപ്പം അവടെ നിന്നും പോയി….
വിവാഹം നടക്കുന്ന സ്ഥലത്തു വാദ്യങ്ങൾ മുഴങ്ങുകയായിരുന്നു…..
ഭൈരവൻ വേദിയിൽ ഇരിക്കുന്നവരെ നോക്കി തൊഴുതു കൊണ്ട് മണ്ഡപത്തിൽ കയറിയിരുന്നു….
ഭൈരവന്റെ ഏറ്റവും ഇളയ അനിയത്തി ആയ മായ പറഞ്ഞിട്ടാണ് അറിയുന്നത് ദേവി മിസ്സിംഗ് ആണെന്നുള്ള വസ്തുത അത് ഭൈരവന്റെ ദേഷ്യത്തിന് ആക്കം കൂട്ടി.
ദേവിയും പ്രേമും കൂടി കുറെ ദൂരം എത്തി കഴിഞ്ഞിരുന്നു അന്നേരം…. പോലീസ് ന്റെ ചെക്കിങ് കണ്ടാണ് പ്രേം കാർ നിർത്തിയത്.
“എന്താ സാർ എന്താ പ്രശ്‌നം” പ്രേം ചോദിച്ചു.
“ഒന്നുമില്ല ഒരു important പേഴ്സൺ മിസ്സിംഗ് ആണ് ഞങ്ങൾ അത് ചെക്ക് ചെയ്യുകയാണ്”അയാൾ പറഞ്ഞു.
അയാൾ ദേവിയെ കണ്ടു.. ഉടനെ wire less ഇൽ ഇൻഫർമേഷൻ pass ചെയ്തു.
ശേഷം ദേവിയ്ക്കു ഒരു വീഡിയോ കാണിച്ചു കൊടുത്തു അത് സുകന്യ മോൾ തോക്കിൻ മുനയിൽ ഇരിയ്ക്കുന്നതായിരുന്നു…..
ദേവി കരഞ്ഞു നിലവിളിയ്ക്കാൻ തുടങ്ങി പ്രേമിന് എന്ത് ചെയ്യണം എന്നറിയാതെ നിന്നു.
ആ പോലീസ് ദേവിയ്ക്കു ഒരു ഫോൺ നൽകി. അവൾ തന്റെ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി ചെവിയിൽ വെച്ചു…
“ദേവി…… നീ വീണ്ടും എന്നോട് അനുസരണക്കേട് കാണിച്ചു….. നിന്റെ സുകന്യ മോളെ ജീവനോടെ കാണണം എങ്കിൽ ഉടനെ തന്നെ ഇവിടെ എത്തണം മുഹൂർത്തം കഴിയാൻ ഇനി അര മണിക്കൂർ മാത്രം”…….
ദേവിയുടെ മുന്നിൽ മറ്റൊരു കാർ വന്നു നിന്നു അവൾ പ്രേമിന്റെ അടുത്തു ഒന്നും പറയാതെ വന്ന വാഹനത്തിൽ കയറിപ്പോയി.
ദേവി മണ്ഡപത്തിലോട്ടു ഓടി കിതച്ചു വരുന്നത് ഭൈരവൻ വിജയഭാവത്തിൽ നോക്കി കണ്ടു.
അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി….. ദേവിയുടെ കണ്ണുകൾ അടഞ്ഞു പോയി അവൻ അവളുടെ നെറുകയിൽ സിന്ദൂരം തൊട്ടപ്പോൾ…..
ശേഷം അവൻ അവളുടെ അടുത്തു പറഞ്ഞു” ഞാൻ പറഞ്ഞില്ലേ ദേവി നിന്റടുത്തു എന്റെ അടുത്തു കളിക്കരുത് എന്ന്…….. ഞാൻ ഭൈരവൻ ആണ് കാല ഭൈരവൻ!!!!!……
ദേവി ചോദിച്ചു “എവിടെ എന്റെ സുകന്യ മോൾ…”
അവൻ കൈ ചൂണ്ടി കാണിച്ചു കൊടുത്തു സുകന്യ മോൾ സേഫ് ആയിരുന്നു അന്നേരം.
ദേവി തന്റെ മുത്തശ്ശിയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് നിന്നു….
“പോവാം”….. അവന്റെ ശബ്ദം കനത്തിൽ ആയിരുന്നു…..
“നിയിപ്പോൾ എന്റെ ഭാര്യ ആണ്….
നിനക്ക് ഇനി എന്റെ വീട്ടിൽ ആണ് സ്ഥാനം”….. അതും പറഞ്ഞു അവൻ അവളെ പിടിച്ചു വലിച്ചു കൊണ്ട് കാറിന്റെ അടുത്തേയ്ക്കു നടന്നു…..
ദേവിയുടെ കുടുംബം ആ കാഴ്ച കണ്ടു ഹൃദയം നുറുങ്ങി നിന്നു…..
അവിടെ പ്രേം തലകുനിച്ചു നില്കുന്നുണ്ടായിരുന്നു…..
ഭൈരവൻ പ്രേമിന്റെ അടുത്തു ചെന്നു നിന്നു കൊണ്ട് പറഞ്ഞു
“മോനെ…. പ്രേം….. ഞാൻ നിന്റെ അടുത്തു പറഞ്ഞില്ലേ…. അവൾ എന്റേത് ആണെന്ന്….. നിന്നെപ്പോലൊരു കഴിവ് കെട്ടവൻ അല്ല അവൾക്കു വേണ്ടത് ദാ….എന്നെ പോലെ എന്തിനും ഏതിനും ഉശിരുള്ള ഒരു ആണിനെ ആണ്…..
” ഞാൻ ആയിരുന്നു നിന്റെ സ്ഥാനത്തു എങ്കിൽ ഏത് വിധത്തിലും ഞാൻ അവളെ സ്വന്തമാക്കിയേനെ.”… നീ അതിൽ പരാജയപ്പെട്ടിരിക്കുന്നു…… അതുകൊണ്ട് അവളെ ഈ നിമിഷം നീ മറന്നേക്കണം….. അവൾ ഇനി ഈ ഭൈരവന് ഉള്ളതാണ്..”… അതും പറഞ്ഞു അവൻ മുണ്ട് മടക്കി കുത്തി സ്റ്റൈലിൽ അവിടെ നിന്നും കാറിൽ കയറിപ്പോയി…..
മാളിയേക്കൽ തറവാട്ടിൽ അവരെ കാത്തു കൊണ്ട് മായവതി ഉണ്ടായിരുന്നു….
ഭൈരവനെ അവർ അനുഗ്രഹിച്ചു….
ദേവിയുടെ മുഖത്തു അവർ പുച്ഛത്തോടെ നോക്കി എന്നിട്ട് പറഞ്ഞു “നിന്റെ മോശം സമയം ഇവിടെ തുടങ്ങുകയാണ് ദേവി”…. അതും പറഞ്ഞു അവർ അകത്തേയ്ക്കു പോയി
ദേവി ഭൈരവന്റെ മുറിയിൽ ഭയത്തോടെ ഇരുന്നു….
മായ മുറിയിൽ വേണ്ടുന്നത് എല്ലാം കൊണ്ട് വെച്ചു…. മോഹിനി അവളെ കോപത്തോടെ നോക്കി നിന്നു…
മായ നല്ല സാധുവായ ഒരു കുട്ടിയായിരുന്നു.
അവൾ ദേവിയോട് പറഞ്ഞു
” ദേവി പേടിക്കണ്ട ഭൈരവൻ ചേട്ടൻ നല്ലവൻ ആണ് അതിന്റെ മനസ്സിൽ ഈ അമ്മയാണ് വൈരാഗ്യത്തിന്റെ വിത്ത് പാകിയത് കുഞ്ഞു നാൾ മുതൽ….. സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ കഴിയാത്ത ഒന്നും ഇല്ല ഭൂമിയിൽ അതുകൊണ്ട് ദേവി ശ്രമിച്ചു നോക്കു.”…
അതും പറഞ്ഞു അവൾ പോയി.
ഭൈരവൻ അന്ന് ഗസ്റ്റ് റൂമിൽ ആണ് കൂടുതൽ സമയം ചിലവഴിച്ചത്…. അവളുടെ നിഷ്കളങ്കമായ മുഖം അവനെ ശല്യം ചെയ്തു കൊണ്ടിരുന്നു….
അവൻ കൂട്ടിലിട്ട വെരുകിനെ പോലെ നടന്നു കൊണ്ടിരുന്നു….
അവന്റെ മനസ്സ് പറഞ്ഞു അമ്മയുടെ നിർബന്ധത്തിന് വേണ്ടി മാത്രം ആണ് താൻ അവളെ വേദനിപ്പിച്ചത്…. അല്ലാതെ അവൾ തനിയ്ക്കു ഒരു ദ്രോഹവും ചെയ്തിട്ടില്ല”….
അവൻ ഓരോന്ന് ഓർത്തു കൊണ്ട് നിന്നു….
മോഹിനി ഭൈരവൻ ഗസ്റ്റ് റൂമിൽ നില്കുന്നത് കണ്ടിട്ട് അങ്ങോട്ട് പോയി അവൾ മനഃപൂർവം തന്റെ സാരി നെഞ്ചു ഭാഗത്തു നിന്നും മാറ്റിയിട്ടു. അവനിൽ എന്തെങ്കിലുo ഒരു മാറ്റം വരുത്താൻ അവൾ ശ്രമിച്ചു. എന്നാൽ ഭൈരവൻ മുന്നേ അറിയാമായിരുന്നു മോഹിനിയുടെ അടവുകൾ….
“എന്താ ചേട്ടാ…. മുറിയിലോട്ടു പോകാത്തത്…. അവിടെ ഒരാൾ ഇരിക്കുന്നത് അല്ലെ…. ഇനി ചേട്ടന് അവളെ ഇഷ്ട്ടം അല്ല എന്നുണ്ടോ”….. അവൾ തന്റെ സംശയം അവനോടു ചോദിച്ചു.
ഭൈരവൻ ഒരു പുരികം ഉയർത്തി കൊണ്ട് പറഞ്ഞു “എന്റെ അമ്മയ്ക്കു വേണ്ടി മാത്രം ആണ് അവൾ ഇവിടെ ഉള്ളത് അല്ലാതെ എന്റെ ഇഷ്ടത്തിന് അല്ല…. മോഹിനി പൊയ്ക്കോളൂ… എനിയ്ക് കുറച്ചു ജോലി കൂടി ചെയ്തു തീർക്കാനുണ്ട്…. അത് കഴിഞ്ഞു ഞാൻ റൂമിൽ പൊയ്ക്കോളാo”. അവൻ മോഹിനിയെ പറഞ്ഞു വിട്ടു.
ദേവി കട്ടിലിൽ കിടക്കുകയായിരുന്നു അവളുടെ സാരി ഇടുപ്പിൽ നിന്നും മാറി കിടന്നു…. ഭൈരവൻ മുറിയിൽ വന്ന സമയം ആയിരുന്നു…. Pedestal ഫാനിലെ കാറ്റു കൊണ്ട് അവളുടെ വയറു ഭാഗത്തു നിന്നും സാരി മാറി പോയി…
ആവളുടെ ഭംഗിയുള്ള നാഭി കാണാൻ ഇടയായി ഭൈരവൻ….. അവൻ കസേരയിൽ ഇരുന്നു അവളുടെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു…. അന്നേരം അവൻ അമ്മയുടെ പ്രതികാരം എല്ലാം മറന്നു പോയി.. ആ സമയം അവൻ വെറുമൊരു പുരുഷൻ ആയി മാറി തന്റെ ശരീരത്തിന്റെ പാതിയ്ക്കു വേണ്ടി അവന്റെ കണ്ണുകൾ പരതി നടന്നു….
അവൻ മെല്ലെ അവളുടെ അടുത്തു ചെന്നു അവളുടെ നാഭി ചുഴിയിൽ മൃദുവായ് ഒന്ന് തലോടി…..
“അയ്യോ…… എന്നെ ഒന്നും ചെയ്യല്ലേ”……
ദേവി ഞെട്ടി എണീറ്റു.
താൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നു എന്ന് അവൾക്കു മനസിലായി.അവൾ ക്ലോക്കിലേയ്ക്കു നോക്കി മണി 2കഴിഞ്ഞിരിക്കുന്നു….. ഇതുവരെ ഭൈരവൻ മുറിയിലേയ്ക്കു വന്നതേയില്ല….
അവൾ മെല്ലെ അവനെ തേടിയിറങ്ങി.
അവൾ കണ്ടത് ഗസ്റ്റ് റൂമിൽ കിടന്നുറങ്ങുന്ന ഭൈരവനെ ആണ്.
പിറ്റേന്ന് നേരത്തെ കുളിച്ചു ഇറങ്ങിയ അവൾ കണ്ടത് മുറിയിലേയ്ക്കു വരുന്ന ഭൈരവനെ ആണ്…
അവൻ ഒന്നും മിണ്ടാതെ ടവൽ എടുത്തു ബാത്‌റൂമിലേയ്ക്കു കയറി. അവിടം അവളുടെ ഗന്ധം ഉണ്ടായിരുന്നു…….. ഭൈരവന് തന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ സാധിച്ചില്ല…. അവൻ ബാത്രൂം ചുമരിൽ ചാരി ഏറെ നേരം നിന്നു….
ഡ്രസ്സിങ് ടേബിളിന്റെ മുന്നിൽ ഇരുന്നു കൊണ്ട് അവൾ ഒരുങ്ങുകയായിരുന്നു..
കുംകുമം ചെപ്പ് കണ്ടപ്പോൾ അവൾ ഒന്ന് ആലോചിച്ചു…. താൻ ഇത് ഇടേണ്ട ആവശ്യം ഉണ്ടോ എന്ന് പോലും ചിന്തിച്ചു പോയി.
അവൾ ആ കുംകുമം ചെപ്പ് ഇടാതെ തിരിച്ചു വെച്ചപ്പോൾ ആണ് ഭൈരവൻ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നത്.
ഒരു ടവൽ മാത്രം ആയിരുന്നു അവന്റെ വേഷം അവൾ അവന്റെ മുഖത്തു നോക്കാതെ പുറത്തേക്കു ഇറങ്ങുവാൻ ധൃതി പെട്ടു.
അവൻ അവളെ പിടിച്ചു കണ്ണാടിയുടെ മുന്നിൽ നിർത്തികൊണ്ട് അവൾ വെച്ച ചെപ്പിൽ നിന്നും കൂടുതൽ സിന്ദൂരം എടുത്തു അവളുടെ സീമന്ത രേഖ ചുവപ്പിച്ചു.
അവൾ പറഞ്ഞു “ഇത് നിർബന്ധിച്ചു ഇടേണ്ട കാര്യം അല്ല…. മറിച്ചു ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യം ആണ്”.
അവൻ പറഞ്ഞു “ഇഷ്ട്ടപ്പെട്ടു ഇടുന്നതും ഇഷ്ടപ്പെടാതെ ഇടുന്നതും നിന്റെ ഇഷ്ട്ടം എന്നാൽ ഈ മുറിയുടെ വെളിയിൽ നീ ഇ
വെളിയിൽ നീ ഇറങ്ങുമ്പോൾ ഉറപ്പായും ഇത് നീ നിന്റെ നെറുകയിൽ പൂശിയെ മതിയാകു” അവൻ കടുപ്പിച്ചു കൊണ്ട് പറഞ്ഞു.
മുഖം കൂർപ്പിച്ചു പോകാൻ ഒരുങ്ങുന്നവളോട് അവൻ പറഞ്ഞു
“ഈ മുറി വിട്ട് പുറത്തു നീ എന്റെ ഭാര്യ ആണ് ഈ മുറിക്കകത്തു നീയും ഞാനും അപരിചിതർ മാത്രം ആണ്…. മനസ്സിലായോ”. അവൻ അതും പറഞ്ഞു അവന്റെ ഡ്രസ്സ് ഇടാൻ തുടങ്ങി.
ദേവി അടുക്കള ലക്ഷ്യം ആക്കി നടന്നു.
അടുക്കളയിൽ നിന്നു മോഹിനിയും അമ്മയും മായയും ജോലികൾ ഓരോന്ന് ചെയ്യുന്നുണ്ടായിരുന്നു.
മായ അവളെ നോക്കി ചിരിച്ചു.. ദേവി മായയുടെ അടുത്തു പോയി ഓരോന്ന് ചെയ്യുവാൻ ശ്രമിച്ചു. മായ അവൾക്കു ഓരോന്ന് പറഞ്ഞു കൊടുത്തു.
ഇതൊന്നും ഇഷ്ടപ്പെടാതെ മോഹിനി അവരെ നോക്കികൊണ്ട് നിന്നു…
മായ ചോദിച്ചു “ഇന്നലെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടുവോ”?
മോഹിനിയും അവർ തമ്മിൽ എന്തെങ്കിലും നടന്നോ എന്നറിയാൻ കാതോർത്തു നിന്നു.
എന്നാൽ ദേവി ഒരു ചിരിയിൽ ആണ് ഒതുക്കിയത്.
എല്ലാരും തീൻ മേശയിൽ ഒത്തു കൂടി
ദേവി എല്ലാർക്കും ആഹാരം വിളമ്പി
ഭൈരവൻ ചട്ണി എടുക്കാൻ ഒരുങ്ങിയപ്പോൾ ആണ് ദേവിയും കൈ വെച്ചത് ഒരു നിമിഷം അവർ പരസ്പരം നോക്കിപ്പോയി.
മായ ഒന്ന് വരുത്തി ചുമച്ചപ്പോൾ ആണ് രണ്ടു പേരും കൈ മാറ്റിയത്.
ഭൈരവൻ രാത്രിയിൽ മാത്രം ആണ് ആ മുറിയിൽ വന്നിരുന്നത് അതും ദേവി ഉറങ്ങി കഴിഞ്ഞിട്ട്.
ദേവി പതിയെ ഭൈരവനെ മനസിലാക്കുവാൻ ശ്രമികുകയായിരുന്നു.. അവന്റെ മുരടൻ സ്വഭാവം ഒരു പുറം ചട്ടയാണെന്ന് അവൾക്കു മനസ്സിലായി. അമ്മയ്ക്കു വേണ്ടി ഓരോന്ന് ചെയ്യുമെങ്കിലും അമ്മ അറിയാതെ അവൻ അതിനു പ്രതിവിധി ചെയ്തിരുന്നു. അവൻ വൃദ്ധസദനം, അനാഥാലയങ്ങൾ എന്നിവകൾ എല്ലാത്തിനും സ്പോൺസർ ആയിരുന്നു.
അവന്റെ മുന്നിൽ കണ്ണീരോടെ വന്നു നിൽക്കുന്നവരെ അവനെ വെറും കയ്യോടെ ഒരിയ്ക്കലും മടക്കി അയക്കില്ലായിരുന്നു.
ദേവി മനസ്സിൽ പറഞ്ഞു “മോനെ കാല “ഭൈരവ…. നീയാകുന്ന മരുഭൂമിയിൽ മഴ പെയ്യിക്കാൻ പറ്റുമോയെന്നു ഞാൻ ഒന്ന് നോക്കട്ടെ…… ശേഷം അവൾ അവനെ ഒന്ന് impress ചെയ്യാൻ ഓരോന്ന് ചെയ്തു തുടങ്ങി.
ദേവി അവന്റെ മുറിയിൽ ഭഗവാന്റെ വിഗ്രഹം കൊണ്ട് വെച്ചു. അവൾ അവിടെ പൂജ നടത്തി. ദേവിയുടെ ഈ പ്രവർത്തികൾ ഒക്കെയും ഭൈരവനിലും അവളോട് ഒരു അടുപ്പം ഉണ്ടാക്കി.
ജോലിയ്ക്കു പുറപ്പെടാൻ ഒരുങ്ങുന്നവനോട് അവൾ പറഞ്ഞു.
“പ്രസാദം തൊട്ടിട്ടു പൊയ്ക്കൂടേ.”…
അവൾ മൃദുവായ് ചോദിച്ചു.
അവൻ ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു
“വേണ്ട”
അവൾ വാ കോട്ടികൊണ്ട് പറഞ്ഞു
“അല്ലെങ്കിലും ഈ കാളയുടെ അടുത്തു പറഞ്ഞിട്ട് എന്ത് കാര്യം”.
“എന്താ പറഞ്ഞെ”…… അവൻ സംശയ രൂപേനെ ചോദിച്ചു.
“ഹേയ് ഞാൻ പറഞ്ഞത് നിങ്ങൾ കാല ഭൈരവൻ അല്ലെ എന്നാണ്”. അവൾ പകപ്പോടെ പറഞ്ഞു.
“Mmm” അവൻ ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പുറത്തേക്കു പോയി.
അവന്റെ മുഖത്തു ചെറിയൊരു ചിരി സ്ഥാനം പിടിച്ചു…
അത് കണ്ടു വന്ന മായവതിക് അത് അത്ര ഇഷ്ടപ്പെട്ടില്ല… അവർ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൂട്ടി ശേഷം തന്റെ മുറിയിലേയ്ക്കു പോയി.
വൈകുന്നേരം factoryil നിന്നും വന്ന ഭൈരവനെ മായവതി വിളിപ്പിച്ചു.
“എന്താ അമ്മേ വിളിച്ചത്” അവൻ സ്നേഹത്തോടെ അമ്മയോട് ചോദിച്ചു.
“മോനെ നമ്മൾ ഇവിടെ ഒരു അറവുമാടിനെ കൊണ്ട് വന്നു നിർത്തിയിട്ടു കുറച്ചു ദിവസം ആയില്ലേ.”…. മായവതി ഒന്ന് നിർത്തി.
ഭൈരവൻ ഒന്ന് ഞെട്ടി എങ്കിലും അവൻ അത് പുറത്തു കാട്ടിയില്ല.
മായവതി തുടർന്ന് പറഞ്ഞു “മോനെ…. എനിയ്ക് അവളുടെ കരച്ചിൽ കേൾക്കണം വെറും കരച്ചിലല്ല അലമുറയിട്ടുള്ള കരച്ചിൽ”……..
മായവതി ക്രൂരമായി ഒന്ന് ചിരിച്ചു.
മായവതിയ്ക്കു അറിയാണമായിരുന്നു ഭൈരവൻ അവളെ സ്നേഹിക്കാൻ തുടങ്ങ്യോ ഇല്ലയോ എന്ന്.
അവർ ഒരു കമ്പി എടുത്തു അവന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു
“എന്താണ് ചെയ്യേണ്ടത് എന്ന് നിനക്കറിയാല്ലോ”….
ഭൈരവൻ ഭാരിച്ച മനസ്സോടെ ആ കമ്പി വാങ്ങി മുകളിലെ മുറിയിലേയ്ക്ക് നടന്നു പോയി.
ദേവി ഭൈരവനെ ഇഷ്ട്ടപെട്ടു തുടങ്ങുകയായിരുന്നു…. കാരണം അവനു വേണമെങ്കിൽ അവളെ ഇവിടെ കൊണ്ട് വന്ന സമയം തന്നെ അവളുടെ അനുവാദം ഇല്ലാതെ അവളെ സ്വന്തമാക്കാം ആയിരുന്നു എന്നാൽ അവൻ അത് ചെയ്തില്ല… അവൾക്കു അവനോടു ഒരു മതിപ്പൊക്കെ തോന്നിയിരുന്നു.
അവൾ കട്ടിലിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് തിരിഞ്ഞു കിടക്കുകയായിരുന്നു…..
ഭൈരവൻ വരുന്ന കാൽപ്പെരുമാറ്റം കേട്ടിട്ടും അവൾ തിരിഞ്ഞു കിടന്നു.
മുറി തുറന്നു വന്ന ഭൈരവൻ അവന്റെ കയ്യിൽ ഉണ്ടായിരുന്ന തീയിലിട്ട് പഴുപ്പിച്ച കമ്പി അവളുടെ മുതുകിൽ വെച്ചു കൊടുത്തു…
“അമ്മേ.”…………… ദേവിയുടെ കരച്ചിൽ മാളിയേക്കൽ തറവാടിനെ ഒന്ന് കുലുക്കി. മായവതി മനസ്സു നിറഞ്ഞു കൊണ്ട് ചിരിച്ചു….
ഭൈരവൻ നേരെ പോയത് ഗസ്റ്റ് റൂമിലേക്ക് ആയിരുന്നു
അവൻ അവന്റെ മുതുകിൽ ശക്തിയായി ആ പഴുത്ത കമ്പി വെച്ചു കൊണ്ട് നിന്നു…. അവന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു അന്നാദ്യം ആയി.
അവന്റെ മനസ്സ് ദുഃഖ ഭാരത്തിൽ നിറഞ്ഞു…
ദേവിയ്ക്ക് പൊള്ളിയതിനേക്കാൾ ഏറെ ഭൈരവന് പൊള്ളലേറ്റു.
ദേവി വേദന കൊണ്ട് അലറി.,..
മായ കൊണ്ട് വന്ന മരുന്ന് പോലും മായവതി അവളെ പുരട്ടുവാൻ അനുവദിച്ചില്ല.
.ദേവി എപ്പഴോ വേദന കൊണ്ട് ഉറങ്ങിപ്പോയി.
അവൾ ഉറങ്ങി എന്ന് മനസിലായ ശേഷം ആണ് ഭൈരവൻ മുറിയിലേയ്ക്കു വന്നത്.
അവൻ അവളുടെ വെളുത്ത ശരീരത്തിൽ ഉണ്ടായ പൊള്ളിയ പാട് കണ്ടു തകർന്നു പോയി. അവൻ അവൾക്കു മരുന്ന് പുരട്ടി കൊടുത്തു.
ഏറെ നേരം അവളെ നോക്കി അവനിരുന്നു…..
ഭൈരവൻ മാറുകയായിരുന്നു….. കാരണം തന്നേക്കാളും പ്രായത്തിൽ ഇളയവൾ ആണ് ദേവി… അവൻ ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെ അവളെ നോക്കി കൊണ്ടിരുന്നു… അവനു അവളോട് അലിവ് തോന്നി. അവളും താനും അടുക്കുന്നത് അമ്മയ്ക്കു ഇഷ്ട്ടം ആകില്ല എന്നും…അമ്മ അവളെ അതിന്റെ പേരിൽ കൂടുതൽ ഉപദ്രവിയ്ക്കും എന്നും അവനു ബോധ്യമായി…..
അതിനു ശേഷം ഭൈരവൻ അവളുടെ മുന്നിൽ അധികം വരാറില്ലായിരുന്നു എപ്പോഴും factoryil തന്നെ കൂടുതൽ സമയം ചിലവഴിച്ചു പോന്നു….
ദേവിയുടെ മുറിവ് ഉണങ്ങി വരികയായിരുന്നു അവൾക്കു അവനോടു ചോദിക്കണം എന്നുണ്ടായിരുന്നു എന്തിനാണ് തന്റെ അടുത്തു ഇത്രയ്ക്കും ക്രൂരത ചെയ്തതെന്ന്… പക്ഷെ അവന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഓർത്തു അവൾ ഭയപ്പെട്ടു….
പക്ഷെ തന്റെ ഊഴം വരുമെന്ന് തന്നെ അവൾ വിശ്വസിച്ചിരുന്നു.
മായവതി ഒരു തീർത്ത യാത്രയ്ക്കു പോയ സമയം ആയിരുന്നു അത്….
അന്ന് ദേവി ഉറങ്ങി എന്ന് കരുതി ഭൈരവൻ റൂമിൽ വന്നു വേഷം മാറുകയായിരുന്നു…. അപ്പോൾ ആണ് ആ ഞെട്ടിയ്ക്കുന്ന കാഴ്ച്ച അവൾ കണ്ടത്…. തന്നെക്കാൾ ഏറെ പൊള്ളിയിരിക്കുന്നു ഭൈരവന്റെ മുതുക്….
ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. അവൾക്കു മായ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു… അമ്മയ്ക്കു വേണ്ടി മാത്രം ആണ് ഈ ക്രൂരതയൊക്കെ ചെയ്തു കൂട്ടുന്നത് എന്നുള്ള കാര്യം.
ദേവി തീരുമാനം എടുത്തു ഭൈരവനെ തന്നെ സ്നേഹിക്കുന്ന നല്ലൊരു ഭർത്താവ് ആക്കിയെടുക്കണം എന്ന്.
പിറ്റേന്ന് ഭൈരവൻ ഫാക്ടറിയിൽ പോകുവാനായി തന്റെ വാഹനത്തിൽ കയറിയപ്പോൾ ദേവി കൂടെ കയറി…
അവൻ എന്ത് എന്നുള്ള ഭാവത്തിൽ അവളെ നോക്കി. അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു “ഞാൻ ഭൈരവന്റെ പെണ്ണ് അല്ലെ… എന്റെ മുതുകിലെ മുറിവ് നല്ല വേദന ഉണ്ട് അതുകൊണ്ട് എനിയ്ക് ഒന്ന് ഹോസ്പിറ്റലിൽ പോണം…. എന്നെ കൊണ്ടാക്കി തന്നെ പറ്റു… നിങ്ങൾ തന്ന സമ്മാനം അല്ലെ.”… അവൾ ധൈര്യത്തോടെ പറഞ്ഞു.
അവൻ പുറത്തേക്കു നോക്കികൊണ്ട് ചോദിച്ചു “വേദനയുണ്ടോ”
അവൾ പെടുന്നനെ പറഞ്ഞു “ഇല്ലായെന്ന് പറഞ്ഞാൽ വീണ്ടും വെയ്ക്കാൻ ആണോ..”.. അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
അവനും ദുഃഖം കടിച്ചമർത്തി കൊണ്ട് പറഞ്ഞു
“ഇല്ല…. പക്ഷെ നിന്റെ പ്രവർത്തി മോശമാണെങ്കിൽ ചിലപ്പോൾ ഉണ്ടായേക്കാം”….. അവൻ പറഞ്ഞു.
അവൾ അവന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു “ഈ കാല ഭൈരവന് അത്രയ്ക്കും കല്ല് മനസ്സാണോ”…..
എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതു ഞാൻ എന്ത് തെറ്റാണു ചെയ്തത്… അന്ന് മുതുകിൽ അടിച്ചത് കൊണ്ടാണോ എന്റെ മുതുക് പൊളിച്ചത്…..” അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു….
അവനു അവളുടെ വാക്കും അവളുടെ ദൈന്യത യോടുള്ള നോട്ടവും എല്ലാം പ്രാന്ത് പിടിപ്പിക്കുന്നതയിരുന്നു….
അവൻ അവളെ കാറിൽ നിന്നും ഇറങ്ങുവാൻ പറഞ്ഞു.
പക്ഷെ അവൾ കേൾക്കാത്ത പോലെ ഇരുന്നു അവൻ പറഞ്ഞു “get out….”
അവൾ മിഴിഞ്ഞു നോക്കി അവനെ.
അവൻ അവളെ door തുറന്നു
വലിച്ചിറക്കിയിട്ടു അവിടെ നിന്നും വേഗത്തിൽ പോയി……
ദേവി അമ്പരന്ന് നിന്നു മായ അവളോട് പറഞ്ഞു” ദേവിയ്ക് മനസ്സിലായില്ലേ കാരണം എന്താണെന്ന് ചേട്ടന് കുറ്റബോധം തോന്നി തുടങ്ങി അതാണ് നിന്റടുത്തു മുഖം പോലും തരാതെയുള്ള ഈ ഒളിച്ചോട്ടം”….
ദേവിയുടെ മുഖത്തു ഒരു പ്രസരിപ്പ് ഉണ്ടായി….
“ഓ…ഹോ… അപ്പോൾ അതാണ് കാര്യം” അവൾ മനസ്സിൽ പറഞ്ഞു.
വണ്ടിയിൽ ഇരിയ്ക്കവേ അവന്റെ ചിന്തകൾ അലട്ടുന്നതായിരുന്നു……..
ദേവി… അവന്റെ മനസ്സിന്റെ കരുത്തിനെ തളർത്തുന്ന പോലെ തോന്നി അവനു…. അവളുടെ ചിരിച്ച മുഖവും അവളുടെ
ചേഷ്ടകളും അവളെ ആദ്യമായി കണ്ടപ്പോൾ ഉള്ള രംഗങ്ങൾ എല്ലാം തന്നെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു…..
“ദേവി….. നീ എന്നെ തോല്പിക്കുക ആണോ നിന്റെ സ്നേഹം കൊണ്ട്…. ഞാൻ എന്ന മൃഗത്തെ നീ എന്തിനു ഇത്രമേൽ സ്നേഹിക്കുന്നു…. എന്നെ സ്നേഹിച്ചാൽ നിനക്ക് എന്നും ദുഃഖവും വേദനകളും മാത്രമേ ലഭിക്കുള്ളു എന്നറിഞ്ഞിട്ടും….. എന്തിനാണ്……
ബുദ്ധി നിഷേധിക്കാൻ പറഞ്ഞു എങ്കിലും ദുർബലനായ മനസ്സ് അവളെ ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു….. അവളുടെ കൂടെ സമയം ചിലവഴിയ്ക്കാൻ അവൻ ആഗ്രഹിച്ചിരുന്നു….. അവളെ ഒന്ന് സ്നേഹത്തോടെ തലോടാൻ അവന്റെ ഉള്ളം അത്രമേൽ കൊതിച്ചു….
അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ അവൻ ഗസ്റ്റ് റൂമിൽ ഇരിക്കുകയായിരുന്നു….. അന്നും മോഹിനി അവന്റെ റൂമിൽ ചെന്നു മദ്യപിച്ചു കൊണ്ടിരുന്ന അവന്റെ അടുത്തു ചെന്നു ലാസ്യ ചുവയോടെ സംസാരിച്ചു…
” ചേട്ടന് വേണ്ടിയല്ലേ ഞാൻ ഇത്രയും കാലം കാത്തിരുന്നത്…. എനിക്ക് അറിയാം ചേട്ടന് അവളെ ഇഷ്ട്ടം അല്ല എന്ന്…. ചേട്ടന് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം…. എനിയ്ക് ചേട്ടന്റെ സ്നേഹം മാത്രം മതി അതും പറഞ്ഞു അവൾ മദ്യപിച്ചു കൊണ്ടിരിക്കുന്ന ഭൈരവന്റെ ദേഹത്തേയ്ക്ക് ചാഞ്ഞു….
അമിതമായി മദ്യപിച്ചതിനാൽ ബോധം മറയുന്ന അവസ്ഥയിൽ ആയിരുന്നു അവൻ.
മോഹിനി അവന്റെ ശരീരത്തിൽ കൈവിരലുകൾ ഓടിച്ചു….
ബോധം നഷ്ട്ടപെട്ടിരുന്ന ഭൈരവൻ പറഞ്ഞു
ദേവി….. ദേവി……
അവൻ അപ്പോൾ കൂടി ദേവിയുടെ പേര് ആണ് പറയുന്നത് എന്ന് മനസിലാക്കിയ മോഹിനിയ്ക്കു കലി ഇളകി.
അവൾ അവനെ ദേഷ്യത്തോടെ നോക്കികൊണ്ട് പറഞ്ഞു” ഒരു ദേവി….. എനിക്ക് ഇല്ലാത്ത എന്താണ് അവൾക്കുള്ളത്…… “
ഭൈരവൻ എണീക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു “മാറ്…. മാറി നിൽക്ക്….. ദേവീ…..
അവൻ നിലത്തുറയ്ക്കാത്ത കാലുമായി പുറത്തിറങ്ങാൻ ശ്രമിച്ചു….
മോഹിനിയെ പിടിച്ചു തള്ളി കൊണ്ട് അവൻ പുറത്തേക്കു ഇറങ്ങി.
മോഹിനി അവന്റെ പിന്നാലെ പോകാൻ തുഞ്ഞിഞ്ഞതും ദേവി അവൾക്കു മുന്നിലായി വന്നു നിന്നു…..
മോഹിനി അത് പ്രതീക്ഷിച്ചില്ല
ദേവി ദേഷ്യത്തോടെ മോഹിനിയെ നോക്കി… അവൾ ആ മുറിയിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ കേൾക്കുന്നുണ്ടായിരുന്നു…
മോഹിനിയുടെ ചെക്കിട്ടിന് ഒന്ന് പൊട്ടിച്ചു ദേവി. അവൾ പറഞ്ഞു “നിങ്ങൾക്കു നാണം ആകുന്നില്ലേ എന്റെ ഭർത്താവിന്റെ പുറകെ ഇങ്ങനെ നടക്കാൻ…. നിങ്ങൾ ഇത്രയും വൃത്തികെട്ട സ്ത്രീ ആയിരുന്നുവോ…. ഇനി മേലാൽ എന്റെ ഭർത്താവിന്റെ പുറകെ നടന്നാൽ ഞാൻ എന്ത് ചെയ്യുമെന്ന് എനിയ്ക് തന്നെ അറിയില്ല… നിങ്ങൾ കേട്ടില്ലേ ആ മനുഷ്യൻ ഈ അര ബോധത്തിലും ആരുടെ പേര് ആണ് പറയുന്നത് എന്ന് …… എന്നെയും എന്റെ ഭർത്താവിനെയും പിരിയ്ക്കാം എന്ന് ആരും കരുതണ്ട”അതും പറഞ്ഞു അവൾ റൂമിലേക്ക് പോയി.
മുറിയിലെത്തി നോക്കിയപ്പോൾ അവിടെ ഭൈരവൻ കിടപ്പുണ്ടായിരുന്നു.. അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അവൾ കട്ടിലിന്റെ പുറത്തോട്ട് കിടന്നിരുന്ന അവന്റെ കാലുകൾ എടുത്തു കട്ടിലിൽ വെച്ചു കൊണ്ട് അവന്റെ ഷൂസുകൾ അഴിക്കുകയായിരുന്നു……
അവൻ മെല്ലെ അവളെ പിടിച്ചു അവന്റെ നെഞ്ചിലോട്ട് ഇട്ടു എന്നിട്ട് പറഞ്ഞു
“ദേവി…… ദേവി.. എനിക്ക് നിന്നെ എന്തിഷ്ടമാണെന്ന് അറിയുമോ നിനക്ക്…. എനിയ്ക് നീ എന്ന് വെച്ചാൽ ഭ്രാന്ത് ആണ്… ഞാൻ ചികിൽസിച്ചു മാറ്റാൻ ഇഷ്ട്ടപെടാത്ത ഭ്രാന്ത്”….
അവൻ അവളുടെ മുടിയിഴകളെ തഴുകി കൊണ്ട് കിടന്നു…
ദേവിയുടെ കണ്ണിൽ നിന്നും കണ്ണീർ മുത്തുകൾ പൊഴിഞ്ഞു വീണു.
അവൻ അവളെ തിരിച്ചു കിടത്തി കൊണ്ട് അവളുടെ മേൽ ആധിപത്യം സ്ഥാപിച്ചു…
അവൻ അവളുടെ സുന്ദരമായ മുഖത്തെ തഴുകി…..
എന്തോ ഓർത്തപോലെ അവൻ പറഞ്ഞു
“എനിയ്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല കാരണം….. എന്റെ അമ്മ അത് ഒരിയ്ക്കലും ഇഷ്ടപ്പെടില്ല”…. അതും പറഞ്ഞു അവൻ ഉറങ്ങിപ്പോയി….
ദേവി അവൻ പറഞ്ഞ വാക്കുകൾ കേട്ട് തറഞ്ഞു പോയി കാരണം അവനെ പോലുള്ള ഒരു മുരടന്റെ വായിൽ നിന്നും കേൾക്കാൻ ഇടവരാത്ത വാക്കുകൾ ആയിരുന്നു..
ദേവി തീരുമാനം എടുത്തു അന്ന് എന്താണ് സംഭവിച്ചത് എന്ന് അവൾക്കു അറിയണമായിരുന്നു.
അവൾ 20വർഷം മുന്നേ നടന്ന കാര്യങ്ങൾ അന്വേഷിക്കാൻ ഇറങ്ങി പുറപ്പെട്ടു…..
അന്ന് ഇരുകുടുംബത്തിലും ജോലി ചെയ്തിരുന്ന കാര്ര്യസ്ഥൻ ആയ പരുശുരാമൻ എന്ന ആളിനെ കാണാൻ ആയിരുന്നു..
അയാളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണ്ടു ദേവി തന്നെ ഞെട്ടി പോയി….
അന്ന് കുടുംബത്തിൽ ഉപജീവന മാർഗത്തിന് വേണ്ടി വന്ന ആൾ ഇന്ന് കോടീശ്വരൻ ആയിരുന്നു ഒരു വൃദ്ധനായ ആളിന് എങനെ ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ നിലയിൽ എത്തുവാൻ കഴിഞ്ഞു എന്ന വസ്തുത അവളെ അതിശയിപ്പിച്ചു.
അവൾ വേറൊന്നും ചിന്തിക്കാൻ നിന്നില്ല നേരെ അയാളെ കാണുവാൻ പോയി…
അയാൾ കാര്ര്യസ്ഥാനിൽ നിന്നും മുതലാളിയിലോട്ടു പരിണമിച്ചിരുന്നു.
ദേവി അവളെ ഒരു bissiness woman
എന്ന രീതിയിൽ പരിചയപ്പെടുത്തി.
ഒരു ബിസിനസ്സ് പരശുരാമനും ആയി തുടങ്ങാം എന്ന പദ്ധതിയിൽ പണത്തിനോട് അത്രമേൽ ആർത്തിയുള്ള അയാൾ വീണു.
ദേവി ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തു.
പരശുരാമൻ വന്നു
Hello mr. Parashuraman glad to meet you…. I heared lot of things about you….
Thank you for giving chance to work with you. അവൾ പറഞ്ഞു.
പരശുരാമൻ ഗമയിൽ ഇരുന്നു.
ദേവി പറഞ്ഞു തുടങ്ങി…..
ഞാൻ കുറച്ചു വർഷങ്ങൾ മുന്നേ നടന്ന കാര്യം നിങ്ങളെ ഓർമിപ്പിക്കാം അത് സത്യം ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി. അവൾ പറഞ്ഞു.
പരശുരാമൻ സംശയരൂപേനെ അവളെ നോക്കിയിരുന്നു.
“വർഷങ്ങൾ മുൻപ് രണ്ടു കുടുംബങ്ങൾ പരസ്പരം സന്തോഷത്തോടെ കഴിഞ്ഞിരുന്നു… അവിടെ നീ കേവലം പണത്തിനു വേണ്ടി എന്ത് തിരുമറിയാണ് നടത്തിയത് അത് എനിക്ക് അറിയണം”.
അവൾ അയാളെ നോക്കി.
അയാൾ പരിഭ്രമപ്പെടുന്നതായി അവൾക്കു മനസിലായി.
” നിങ്ങൾ എന്റടുത്തു പറയുന്നതാണ് നല്ലതു അല്ലയെങ്കിൽ എന്റെ ഭർത്താവിന് ഇങ്ങോട്ടേക് വരേണ്ടി വരും” അവൾ താകീത് എന്നോണം പറഞ്ഞു.
അവിടെ ഒരു കെമിക്കൽ ഫാക്ടറി വരുന്നതിനു ഈ ഒറ്റകെട്ടായി നിൽക്കുന്ന കുടുംബത്തിനെ തമ്മിലടിപ്പിക്കേണ്ടത് തന്റെ ആവശ്യം ആയിരുന്നു…. അതിനാൽ ആണ് താൻ ആ പഴിയെല്ലാം കൊണ്ട് മാളിയേക്കൽ തറവാട്ടിലെ കാരണവർ ആയ ഗുപ്തന്റെ തലയിൽ കൊണ്ട് ഇട്ടതു.
അതോടെ ആ കുടുംബങ്ങൾ തമ്മിൽ തർക്കം ആകുകയും അവിടെ ആ കെമിക്കൽ ഫാക്ടറി വരുകയും ചെയ്തു. ഇതിൽ തനിയ്ക്കു നല്ലൊരു പ്രതിഫലം ലഭിക്കുകയും ചെയ്തു…. ദേവി പറഞ്ഞു നിർത്തി.
അയാൾ ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു…. താൻ ഇതുവരെ കാത്തുവെച്ച രഹസ്യം വെളിയിൽ വന്നിരിക്കുന്നു എന്ന് അയാൾക്കു മനസ്സിലായി.
അയാൾ പറഞ്ഞു “അതെ… ഞാൻ തന്നെ ആണ് അത് ചെയ്തത് എത്ര എന്നും പറഞ്ഞു ഈ രണ്ടു കുടുംബത്തിന് വേണ്ടിയും നക്കാ പിച്ച കാശിനു വേണ്ടി ജോലി ചെയ്യുന്നത് എനിയ്ക് ജീവിക്കണം ആയിരുന്നു അതുകൊണ്ട് തന്നെ ആണ് ഞാൻ ആ ജപ്പാൻ കമ്പനി യ്ക്ക് വേണ്ടി ജോലി ചെയ്തത്. ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത് ആ പണം കൊണ്ട് തന്നെ ആണ്.. നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല….
നീ അപത്തം കാണിച്ചു കുട്ടി നീ ഒരിക്കലും എന്നെ പോലൊരു ആളിന്റെ അടുത്തു യുദ്ധം ചെയ്യാൻ ഒറ്റയ്ക്കു വരരുത് ആയിരുന്നു. അയാൾ മലർക്കേ ചിരിച്ചു.
ദേവിയിൽ ഒരു തരി പോലും ഭയം ഇല്ല എന്ന് കണ്ട അയാൾ ഞെട്ടി.
അവൾ സാവകാശം പറഞ്ഞു “ഞാൻ നിങ്ങളുടെ അടുത്തു എന്റെ ഭർത്താവ് ആരാണ് എന്ന് പറഞ്ഞില്ല അല്ലെ…. ഭൈരവൻ ആണ് സാക്ഷാൽ കാല ഭൈരവൻ!!!!അവൾ അത് പറഞ്ഞതും ആ ഗോഡൗൺ നു അകത്തേയ്ക്കു ഒരു ബ്ലാക്ക് suv വന്നു നിന്നു……
അതിൽ നിന്നും ഭൈരവൻ ഇറങ്ങി വന്നു കൂടെ മായവതിയും . പരശുരാമൻ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അവർ കേൾക്കുന്നുണ്ടായിരുന്നു…
ഭൈരവൻ അയാളെ കൊല്ലാനായിട്ട് മുതിർന്നു അവൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന double barral short gun എടുത്തു അയാൾക്കു നേരെ ഉന്നം വെച്ചു…
അയാൾ ഓടി വന്നു അവന്റെ കാലിൽ വീണു പറഞ്ഞു….”എന്റെ പൊന്നു കുഞ്ഞേ…. എന്റടുത്തു ക്ഷെമിക്കണം അന്ന് കുറച്ചധികം കാശ് മുന്നിൽ വന്നപ്പോൾ അറിയാതെ ചെയ്തു പോയതാണ്…. പൊറുക്കണം… അയാൾ ഭയന്നു കൊണ്ട് പറഞ്ഞു.
ഭൈരവൻ അയാളെ ചവിട്ടു താഴെയിട്ടു കൊണ്ട് പറഞ്ഞു ” താൻ ഇനി ഒരക്ഷരം പറയരുത്…. മാപ്പ് എന്റടുത്തു അല്ല ചോദിക്കേണ്ടത് എന്റെ അമ്മയുടെ അടുത്താണ്…. അവൻ പറഞ്ഞു.
അയാൾ ഓടി മായവതിയുടെ കാൽ പിടിച്ചു കരഞ്ഞു
“മായവതി അയാളെ പിടിച്ചു എണീപ്പിച്ചു കൊണ്ട് അയാളുടെ കരണത്തടിച്ചു
“നീ കാരണം ഇല്ലാതായതു എന്റെ ഭർത്താവ് ആണ്…നല്ലതുപോലെ കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങൾ ആണ് നിനക്ക് മാപ്പില്ല…. അവർ അതും പറഞ്ഞു മകന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി ഒറ്റ പൊട്ടീര് ആയിരുന്നു.
അയാൾ അവിടെ മലർന്നു വീണു….
മായവതി മകനോട് പറഞ്ഞു “മോനെ എന്റെ ഈ ജന്മത്തിലെ കടം ഞാൻ വീട്ടി കഴിഞ്ഞു.. അതിനു എന്നെ സഹായിച്ചത് എന്റെ മരുമകൾ ആണ് അവളെ ഞാൻ ദ്രോഹിച്ചിട്ടും അവൾ നമ്മളെ സഹായിക്കുകയാണ് ചെയ്തത്….
അതും പറഞ്ഞു അവർ പോലീസ് വാഹനത്തിൽ കയറി…..
ഭൈരവൻ പറഞ്ഞു” അമ്മയെ ഞാൻ ഉടനെ തന്നെ പുറത്തു കൊണ്ട് വരുo.
മായവതി ചിരിച്ചു കൊണ്ട് പറഞ്ഞു വേണ്ട മോനെ…. 20കൊല്ലം തെറ്റ് ധാരണയുടെ പുറത്തു ഞാൻ ജീവിച്ചില്ലേ ഇനി എനിയ്ക് സമാധാനത്തോടെ എന്റെ ശിക്ഷ അനുഭവിക്കണം”….
പോലീസ് വാഹനം അകന്നു പോയി….
ഭൈരവൻ ആകെ തകർന്നു പോയി
ദേവി അവനെ സമാധാനിപ്പിച്ചു…
ഭൈരവൻ പറഞ്ഞു എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത് ഇനി നിനക്ക് വേണമെങ്കിൽ എന്നെ വിട്ടു പോകാം”…. അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.
“ഓ അത്രേയുള്ളൂ…. അല്ലെ…. എന്നാൽ പോയേക്കാം.”…
ഞാൻ ഒന്ന് പ്രേമിനെ വിളിച്ചു നോക്കാം അവൻ ഇപ്പോഴും എന്നെ സ്വീകരിയ്ക്കാൻ തയ്യാറാണോ എന്നറിയണo അവൾ ഒരു കള്ള ചിരിയോടെ അവനെ വിളിയ്ക്കാൻ ഫോൺ എടുത്തു…
അവളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അവൻ പറഞ്ഞു
“പോയി വണ്ടിയിൽ കയറെടി…..
അവളുടെ ഒരു പ്രേം…. അവൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞു.
“മോനെ ഭൈരവ…… ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതല്ലേ…. മോൻ ആർക്കും കാണിക്കാതെ ചങ്ങലയ്ക്ക് ഇട്ടു വെച്ചിരുന്ന ഈ ഹൃദയം ഇല്ലേ അത് അന്ന് ബോധ രഹിതനായി എന്റടുത്തു കുറച്ചു കാര്യങ്ങൾ പറഞ്ഞു കേട്ടോ… അതോണ്ട് എന്റെ മോൻ വണ്ടിയെടുക്ക് എനിക്ക് പോയിട്ട് കുറച്ചു പണിയുണ്ട്…..
ഭൈരവൻ അവളെ പൊക്കിയെടുത്തു കൊണ്ട് വണ്ടിയിൽ കയറ്റി….
അവരുടെ ജീവിതയാത്രയ്ക്ക് അങ്ങനെ ഒരു പുതിയ തുടക്കം ആരംഭിച്ചു…….
ഇതും പ്രണയമാണ് പാർട്ട് 2
ഭൈരവൻ ഇരുട്ട് മൂടിയിരുന്ന തന്റെ മുറിയിൽ ചാരു കസേരയിൽ കിടക്കുകയായിരുന്നു……
അവന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു…..
അവൻ മുറിയിലാകമാനം കണ്ണോടിച്ചു…. അവളുടെ സാന്നിധ്യം അവൻ അവിടെയെല്ലാം അറിഞ്ഞു. അവൾ തന്നെ നോക്കി ചിരിയ്ക്കുന്നതും… തനിയ്ക്കു പ്രസാദം തൊട്ട് തരുന്നതും എല്ലാം….
ഭൈരവന്റെ നോട്ടം ചെന്നവസാനിച്ചത് ഭിത്തിയിൽ പതിപ്പിച്ചിരുന്ന വലിയൊരു ഫോട്ടോയിൽ ആയിരുന്നു…. അത് ദേവിയുടേത് ആയിരുന്നു….. അതിൽ അണയാതെ ഒരു വിളക്ക് കത്തികൊണ്ടിരുന്നു…….
വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു ആ സംഭവം നടന്നിട്ട് ഇപ്പോൾ…..
അന്ന് പരശുരാമനെ വകവരുത്തി ദേവിയുമായി തിരികെ വരും വഴി അപ്രതീക്ഷിതമായാണ് പരശുരാമന്റെ മകനായ ദേവസേനനും അയാളുടെ മകനായ ജിതിനും കൂടെ കുറച്ചു ഗുണ്ടകളും ആയി ദേവിയും ഭൈരവനും സഞ്ചരിച്ച കാർ തടഞ്ഞത്…….
ജീപ്പിൽ നിന്നും ചാടിയിറങ്ങിയ ദേവസേനൻ പറഞ്ഞു “എന്റെ അച്ഛനെ കൊന്നിട്ട് നീ സുഖിക്കാൻ പോകുവാണോ?….. നിന്നെ ഞാൻ അതിന് വെച്ചേയ്ക്കില്ല”….. അയാൾ മുരണ്ടു.
കാറിൽ ഇരുന്ന ദേവി ഭയന്നു പോയി…..
അവൾ ഭൈരവനെ കാറിൽ നിന്നും ഇറങ്ങാൻ അനുവദിച്ചില്ല.
അവൾ പറഞ്ഞു ” വേണ്ട…. നമുക്ക് പോകാം…. എനിയ്ക് തോന്നുന്നില്ല ഇത് ഉചിതമായ സമയം ആണെന്ന്…. വീട്ടിലേക്ക് പോകാം വാ വണ്ടിയെടുക്ക്” “അവൾ കരഞ്ഞു കൈകൂപ്പി കൊണ്ട് പറഞ്ഞു.
ദേവിയുടെ കണ്ണുനീർ തുടച്ചു കൊണ്ട് വണ്ടിയെടുക്കാൻ ശ്രമിയ്ക്കവേ…. ഗുണ്ടകളിൽ ഒരുവൻ വണ്ടിയുടെ ഗ്ലാസ്സ് ഇരുമ്പ് ദണ്ഡ് കൊണ്ട് ആഞ്ഞടിച്ചു….
“ആഹ് “….ദേവി നിലവിളിച്ചു പോയി.
ദേവസേനൻ പറഞ്ഞു”ഇത്രേ…. ഉള്ളുവോ കാല ഭൈരവൻ ആയ നിന്റെ ആണത്തം…. നീ മായവതിയ്ക്ക് ഉണ്ടായത് തന്നെ ആണോ”? അയാൾ അവനെ ചൊടിപ്പിക്കുന്ന വിധത്തിൽ സംസാരിച്ചു…..
അയാളുടെ വർത്തമാനം ഭൈരവനെ കൂടുതൽ ദേഷ്യത്തിലാക്കി…. അവൻ ദേവിയുടെ കൈ തട്ടി മാറ്റി കൊണ്ട് പുറത്തേക്കു ഇറങ്ങി.
” ആർക്കാടാ എന്റെ ജനനത്തിൽ സംശയമുള്ളത്….. അങ്ങനെ ഉള്ളവൻ എന്റെ മുന്നിൽ വാടാ….. നിന്റെയൊക്കെ കഴപ്പ് ഞാൻ മാറ്റി തരാം “അവൻ പറഞ്ഞു.
ഭൈരവന്റെ വെല്ലുവിളി ദേവസേനൻ ഒന്ന് ഭയന്നുവെങ്കിലും….. അയാൾ ഗുണ്ടകളെ മുന്നിലേയ്ക്കയച്ചു.
ഭൈരവൻ നിമിഷ നേരം കൊണ്ട് ഗുണ്ടകളെ അടിച്ചു നിലമ്പരിശ് ആക്കി.
ദേവസേനന്റെ മകനായ ജിതിൻ ഒരു ഇരുമ്പ് ദണ്ടുമായി ഓടി വന്നു. ഇതേസമയം കാറിൽ ഇരിയ്ക്കുന്ന ദേവി സുരക്ഷിതയാണോ എന്ന് നോക്കി നിന്ന ഭൈരവന്റെ തലയ്ക്കാണ് ആ അടി കിട്ടിയത്.
“ഭൈരവാ”…………… ദേവി നിലവിളിച്ചു പോയി.
അവൾ കാറിൽ നിന്നും ഇറങ്ങാൻ
ഭാവിച്ചപ്പോൾ ഗുണ്ടകൾ ദേവിയെ അതിന് അനുവദിച്ചില്ല…. അവൾ നിസ്സഹായായി കരഞ്ഞു.
ഈ സമയം കൊണ്ട് തന്നെ ദേവസേനൻ ദേവി ഇരിയ്ക്കുന്ന കാറിൽ പെട്രോൾ നിറച്ച കുപ്പികൾ എറിന്നിരുന്നു…..
ഭൈരവന്റെ തലയിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു .. അവന്റെ ബോധം മറയുകയായിരുന്നു….
അവൻ ദേവിയുടെ നിലവിളി കേട്ടു….
ഭൈരവന് തന്റെ കാഴ്ച മറയുന്നപോലെ തോന്നി. എന്നാൽ പോലും അവൻ വേച്ചു വേച്ചു അവളുടെ അടുത്തേക്ക് വരികയായിരുന്നു… ഇതുകണ്ട ദേവസേനൻ കത്തിയാൽ ഭൈരവനെ കുത്തി.
ഭൈരവൻ റോഡിൽ വീണുപോയി.
ഇരുവശത്തും നല്ല താഴ്ചയുള്ള സ്ഥലമായിരുന്നു അത്. അവിടെ അകപ്പെട്ടുപോയാൽ തിരിച്ചു വരുന്ന കാര്യം അസാധ്യമായിരുന്നു…….
ദേവസേനൻ പറഞ്ഞു
” കത്തിയ്ക്കെടാ….. ആ നായിന്റെ മോളെ…. ഇവൾ ഒരുത്തിയാണ് എന്റെ അച്ഛനെ ഞങ്ങളുടെ അടുത്ത് നിന്നും ഇല്ലാതാക്കിയത്” അയാൾ പകയോടെ പറഞ്ഞു.
ജിതിനാണ് തീ കത്തിച്ചു എറിഞ്ഞത്….
ദേവി അലറി വിളിച്ചു…..
“ആഹ്”………..
ദേവിയുടെ വിളി കാതിൽ മുഴങ്ങിയതും ഭൈരവൻ കണ്ണ് തുറന്നു മെല്ലെ എണീറ്റു നടക്കാൻ തുടങ്ങി.
തീ കത്തികൊണ്ടിരുന്ന കാർ ഗുണ്ടകൾ തള്ളി താഴ്‌വാരയിലേയ്യ്ക്കിട്ടു…… താഴ്‌വാരത്തിന്റെ അടിത്തട്ടിൽ എത്തിയതും കത്തികൊണ്ടിരുന്ന കാർ പൊട്ടിത്തെറികുകായാണ് ഉണ്ടായത്.
ദേവസേനൻ പകയോടെ ചിരിച്ചു..
“ദേവി………………….”ഭൈരവൻ വിളിച്ചു.
അവൻ ആ താഴ്‌വാരം നോക്കി ഓടി……..
ദേവസേനൻ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു” നീ എന്ത് കരുതി ഞങ്ങളുടെ അച്ഛനെ കൊന്നിട്ട് നിനക്ക് ഇവിടുന്നു രക്ഷപെടാം എന്നോ….. “. അയാൾ വിജയഭാവത്തിൽ ചിരിച്ചു….
കലി കയറിയ ഭൈരവൻ കയ്യിലിരുന്ന ഇരുമ്പ് ദണ്ഡ് എടുത്തു അയാളുടെ തലയ്ക് ആഞ്ഞടിച്ചു… രക്തം ചീറ്റി അയാൾ സ്പോട്ടിൽ മരിച്ചു വീണു.
ഇത് കണ്ട ജിതിൻ ഓടുവാൻ നോക്കിയതും അവിടെ കിടന്നിരുന്ന ഒരു കുപ്പിയെടുത്തു അവന്റെ തലയിൽ ഒരു ഏറു വെച്ച് കൊടുത്തു….. ശേഷം കയ്യിലിരുന്ന ദണ്ഡ് കൊണ്ട് അവനെ അടിച്ചു… അവൻ പ്രാണന് വേണ്ടി കേഴുകയായിരുന്നു ഭൈരവന്റെ മുന്നിൽ….
ഭൈരവൻ പറഞ്ഞു” ആ വണ്ടിയിൽ ആരായിരുന്നു എന്നറിയോ നിനക്കൊക്കെ എന്റെ ജീവൻ ആയിരുന്നു… എന്റെ ദേവി……. ” അതും പറഞ്ഞു കൊണ്ട് അവന്റെ തലയിൽ ആഞ്ഞടിച്ചു….. ജിതിന്റെ കാതടപ്പിക്കുന്ന ശബ്ദമാണ് പിന്നീട് കേട്ടത്……
അപ്പോഴേക്കും ഭൈരവന് ഒരുപാട് രക്തം നഷ്ട്ടമായിരുന്നു.അവനും അവിടെ ബോധരഹിതനായി വീണു.
നീണ്ട ഒരു മാസത്തിന് ശേഷമാണ് കോമയിൽ നിന്നും ഭൈരവൻ ഉണർന്നത്.
“ദേവി”………..അവൻ അലറിവിളിച്ചു കൊണ്ട് കട്ടിലിൽ നിന്നും ചാടി എണീറ്റു. അവന്റെ അലർച്ച മാളിയേക്കൽ തറവാടിനെ ഒന്ന് കുലുക്കി.
അന്ന് നടന്ന സംഭവത്തിൽ ഭൈരവനെ മാത്രമാണ് രക്ഷിക്കുവാൻ കഴിഞ്ഞത്. ദേവിയുടെ ശരീരം കൂടി കിട്ടിയില്ല. ഈ ഒരു മരണ വാർത്ത ഏറ്റവും കൂടുതൽ സന്തോഷിച്ചത് മോഹിനി ആയിരുന്നു.
അവൾക്ക് പാളിപ്പോയ തന്റെ ശ്രമങ്ങൾ വീണ്ടെടുക്കാനുള്ള സുവർണ്ണാവസരമായി ഇതിനെ കണ്ടു.
ഭൈരവൻ എല്ലാം മറക്കുവാൻ മനഃപൂർവം ശ്രമിച്ചു എന്നാൽ അവനെ അവളുടെ ഓർമകൾ കൂടുതൽ വേദനയിലാഴ്ത്തുകയാണ് ഉണ്ടായത്….
ഭൈരവൻ വിഷാദ രോഗി ആയി മാറി പിന്നീട്.
ഡോക്ടർ മെഡിസിൻ സ്റ്റാർട്ട് ചെയ്യാൻ അവനെ നിർദേശിച്ചു എങ്കിലും ആദ്യം അവൻ വിസമ്മതിച്ചു…. പിന്നീട് അവൻ മെഡിസിൻ ഉപയോഗിക്കുവാൻ തുടങ്ങി.
ഡോക്ടർ പറഞ്ഞു “see mr ഭൈരവൻ…. നിങ്ങൾ ഇങ്ങനെ വിഷമിച്ചിരുന്നത് കൊണ്ട് മാത്രം നിങ്ങളുടെ ലൈഫ്ൽ നടന്ന കാര്ര്യങ്ങൾക് മാറ്റം ഉണ്ടാകുമെന്ന് എനിയ്ക്ക് തോന്നുന്നില്ല…..
അതുകൊണ്ട് നിങ്ങൾ ബിസി ആയിരിക്കുവാൻ ശ്രമിയ്ക്കു…. താങ്കൾ അനുഭവിക്കുന്ന ഈ വേദനയിൽ നിന്നും കുറച്ചെങ്കിലും ഒരു റിലീഫ് കിട്ടും”
ഭൈരവനും അത് ശെരിയാണെന്ന് തോന്നി. ഒരുവർഷത്തിന് ശേഷമാണ് അവൻ തന്റെ ഫാക്ടറിയിലേക്ക് പോയത്. പിന്നീടുള്ള ദിനരാത്രങ്ങൾ എല്ലാം തന്നെയും കമ്പനിയെ മുന്നിൽ കൊണ്ട് വരുന്നതിലായിരുന്നു…. അവൻ അതിൽ വിജയം കൈവരിക്കുകയും ചെയ്തു. ഇപ്പോൾ 12 രാജ്യങ്ങളുമായി മീറ്റ് എക്സ്പോർട്ടിങ് നടത്തുന്നുണ്ട്.
ഭൈരവൻ മെഡിസിൻ ഉപയോഗിക്കാത്ത ദിവസം അവനെക്കൊണ്ട് അന്നേ ദിവസം കഴിഞ്ഞു പോകാൻ പ്രയാസമായിരുന്നു…. ആ ദിവസങ്ങൾ എല്ലാം തന്നെയും അവൻ മുറി അടച്ചിരിപ്പാണ്…. മുറിയിൽ നിന്നും വരുന്ന നിലവിളികൾ ഇപ്പോൾ അവിടുള്ളവർക്ക് പരിചിതമാണ്…..
മദ്യകുപ്പികളും ആയി മുറിയിലേയ്ക്ക് കയറിപ്പോകും അന്നേ ദിവസം മുഴുവൻ കുടി തന്നെ ആണ്….
മുറിയിലാകമാനം ചിതറി കിടക്കുന്ന ചില്ലുകൾക്ക് മുകളിലായ് അവൻ അവളുടെ ഫോട്ടോയും നെഞ്ചിലമർത്തി കൊണ്ട് കിടന്നു..
“ദേവി……. നീ എന്തിനാണ് എന്നെപോലൊരു മൃഗത്തെ സ്നേഹമെന്ന ലഹരി തന്നു എന്നിൽ നിന്നും മാഞ്ഞു പോയത്….. എനിയ്ക് നിന്നെ സ്നേഹിച്ചു മതിയായില്ല…… നിന്റെ ഓർമകൾ എന്നെ ഭ്രാന്തൻ ആക്കുന്നു…. മൃഗമായ എന്നെ…. എന്റെ ദുഷിച്ച സ്വഭാവത്തെ ചെറു പുഞ്ചിരി കൊണ്ട് മാറ്റിയെടുത്തവൾ അല്ലെ നീ…… എനിക്ക് നിന്നെ കാണണം…. എനിയ്ക് നീ ഇല്ലാതെ പറ്റില്ല ദേവി…… ഞാൻ
നീയുള്ള ലോകത്തേയ്ക്ക് വന്നോട്ടെ.”……
മദ്യ ലഹരിയിൽ അവളെ കുറിച്ചു ഓരോന്ന് പുലമ്പിക്കൊണ്ട് അവൻ തറയിൽ കിടന്നുറങ്ങി….
പിറ്റേന്ന് ഫാക്ടറിയിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുകയായിരുന്നു.
മുറിയിലേയ്ക് വന്ന മാനേജർ ആയ ഹേമന്ത് പറഞ്ഞത് ” സാർ നമുക്ക് ഈ വരുന്ന അഞ്ചാം തീയതി world wide client ന്റെ മീറ്റിംഗ് ഉണ്ട്…അതിൽ നമ്മുടെ എല്ലാ ക്ലൈന്റ്സ് വരുന്നുണ്ട്… Amarantha ഇന്റർനാഷണൽ പാർക്കിൽ വെച്ചിട്ടാണ് അത് കണ്ടക്റ്റ് ചെയ്തിരിക്കുന്നത്…. സാർ ആ പ്രോഗ്രാം ഉറപ്പായും attand ചെയ്തിരിക്കണം…..നമ്മുടെ ക്ലൈന്റ്സ് നെ ഒക്കെ കാണുക കൂടി ചെയ്യാം. ഇതുവരെ ഓൺലൈൻ ആയി മാത്രമാണ് നമുക്ക് അവരെ പരിചയം”.
ഭൈരവൻ ഒന്ന് മൂളുക മാത്രം ചെയ്തു.
ഭൈരവൻ ഭഗവാന്റെ വിഗ്രഹത്തിന് മുന്നിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിച്ച ശേഷം ദേവിയുടെ ഫോട്ടോയുടെ മുന്നിൽ പോയി രണ്ടു മിനിറ്റ് നില്കും അത് ഇപ്പോൾ അവന് പതിവാണ്…..
ഭൈരവനും ഹേമന്തും ഫാക്ടറിയിലേക്ക് പോയ ശേഷമാണ് മോഹിനി അവന്റെ മുറി വൃത്തിയാക്കാനായി അവിടേക്ക് പോയത്.
മുറിയിൽ എല്ലാം വലിച്ചു വാരി ഇട്ടിട്ടുണ്ടായിരുന്നു. തറയിൽ ചില്ലുകൾ കിടന്നിരുന്നിരുന്നു. ദേവിയുടെ ഫോട്ടോ കിടന്നിരുന്ന സ്ഥലത്ത് കുറച്ചു രക്തം ഉണ്ടായിരുന്നു. അവൾ ആ ഫോട്ടോ എടുത്ത് പരിശോധിച്ചു. അതിൽ അവൻ രക്തത്തോടെ അവളുടെ ഫോട്ടോയെ സ്പർശിച്ചതായി തോന്നി..
മോഹിനി പറഞ്ഞു ” ഈ കരുത്തുറ്റ മൃഗത്തെ എന്റെ വരുത്തിയ്ക്കു കൊണ്ടുവരാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ….. എടി ദേവി…..ഞാൻ ഒന്നും മറന്നിട്ടില്ല…. നീ എന്റെ കരണത്തു അടിച്ചത്….. എന്റെ ഭൈരവൻ ചേട്ടന്റോടെ ജീവിക്കാം എന്ന് കരുതിയവൾ അല്ലെ നീ…. ഇപ്പോൾ എന്ത് പറ്റി…. അതാണ് ഈ മോഹിനിയുടെ ശാപം….. അത് അടിയോടെ പിഴതെറിയും…… അവൾ അതും പറഞ്ഞുകൊണ്ട് പകയോടെ ചിരിച്ചു…..
ഓഫീസ് കാര്ര്യങ്ങളിൽ മുഴുകിയിരുന്നു ഭൈരവൻ. അപ്പോഴാണ് ദേവിയുടെ ചെറിയച്ഛൻ വന്നത്.
“ഭൈരവ…… എനിക്ക് ചിലത് നിന്നോട് പറയാനുണ്ട്…. വർഷം ഒന്ന് കഴിഞ്ഞു….. ദേവിമോളുടെ ശരീരം പോലും നമുക്ക് കണ്ടെത്താനായില്ല….. അവളുടെ ആത്മാവ് അലയുകയാണ്…. എന്റെ കുട്ടിയ്ക്ക് മോക്ഷം കൊടുക്കണം”…..
അയാൾ വിതുമ്പി കൊണ്ട് പറഞ്ഞു.
ഭൈരവൻ പറഞ്ഞു ” ദേവി എന്നും എന്റെ കൂടെ വേണമെന്ന് ആഗ്രഹിച്ചവനാണ് ഞാൻ…. എന്റെ കൂടെ അവളുടെ സാന്നിധ്യം ഉണ്ട്….. ഞാൻ അത് നഷ്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ല….. “.
അതും പറഞ്ഞു “ടേബിളിൽ ഇരുന്ന അവളുടെ ഫോട്ടോ യിൽ തലോടികൊണ്ടിരുന്നു അവൻ.
മൈലുകൾക്ക് അകലെ……….. ന്യൂയോർക്കിൽ…… കൊട്ടാരം പോലൊരു വീട്. അത് ബിസിനെസ്സ് മഗ്നെറ്റും ഡോക്ടർ കൂടി ആയ ഗൗതം മേനോന്റെ ആയിരുന്നു.
അയാൾ തന്റെ ലാണിൽ ഇരുന്നു കോഫി കുടിക്കുകയായിരുന്നു…. അപ്പോഴാണ് സെർവെൻറ് മാരിൽ ഒരാൾ ആയ മാഗ്ഗി വന്നു പറഞ്ഞത് ” mr. Goutham….. madam is not well…..please check her?
ഗൗതം പറഞ്ഞു “i will manage u can go “
അതും പറഞ്ഞു അയാൾ ദേവിയുടെ മുറിയിലേയ്ക്കു പോയി. അവിടെ ദേവി കട്ടിലിൽ കിടന്ന് പുളയുകയാണ്….
ഗൗതം ഒരു sadation ആയി ചെന്നു. അവളെ ഇൻജെക്ട് ചെയ്തു…. അവൾ വീണ്ടും ഉറങ്ങുവാൻ തുടങ്ങി…..
അവളെയും നോക്കികൊണ്ട് അവൻ കൗച്ചിൽ ഇരുന്നു….. അവന്റെ ഓർമകൾ 3വർഷം പിന്നിലേയ്ക്ക് പോയി……
ഗൗതം മേനോനും ഭാര്യ ആയ വേദികയും നല്ലൊരു ദാമ്പത്യം നയിച്ച ജോഡികൾ ആയിരുന്നു.
എന്നാൽ വേദികയുടെ പെട്ടന്നുള്ള മരണം ഗൗതമിനെ പാടെ ഉലച്ചു . അയാൾക്ക് ബിസ്സിനെസ്സിൽ ശ്രദ്ധ ചെലുത്താനോ…. തന്റെ ക്ലിനിക്കിൽ പോകുവാനോ ഒന്നിനും കഴിഞ്ഞില്ല.
നാട്ടിൽ വന്ന് അമ്പല ദർശനം നടത്തി മടങ്ങവേ ആണ്… ശരീരംമുഴുവൻ രക്തത്തിൽ കുളിച്ചു കൊണ്ട് ഒരു പെണ്ണ് തന്റെ വണ്ടിയ്ക്ക് മുന്നിൽ കൈ കാണിക്കുന്നത്…. മറ്റ് ചിന്തകളിൽ ആയിരുന്ന ഗൗതം വണ്ടി ഹാൻഡ്‌ബ്രേക്ക് ഇട്ടു എങ്കിലും വണ്ടി അവളെ തട്ടിയിട്ടുണ്ടായിരുന്നു…. ആ ആക്‌സിഡന്റിൽ ആണ് ദേവിയുടെ ഓർമ നഷ്ട്ടമായത്.
അവളെ അവിടെ ഉപേക്ഷിച്ച് പോകാൻ ഗൗതമിന് ആയില്ല…. കാരണം അവളുടെ നിഷ്കളങ്കമായ മുഖം അവനെ വേദികയുടെ ഓർമ്മകളിൽ കൊണ്ടെത്തിച്ചു.
തന്റെ നാട്ടിലുള്ള ക്ലിനിക്കിൽ വെച്ചാണ് ദേവിയ്ക്കു ട്രീറ്റ്മെന്റ് നൽകിയത്. തലയ്ക്കു ഒരു മുറിവും ഉണ്ടായിരുന്നു…
ഏറെ കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് അവൾ കണ്ണ് തുറന്നത്.
ഗൗതം അന്ന് ഏറെ സന്തോഷിച്ചു….
കണ്ണ് തുറന്ന ദേവി അവനോട് ചോദിച്ചത് “നിങ്ങൾ ആരാ…. എന്റെ ഭർത്താവ് ആണോ”എന്നാണ്.
ഗൗതം ആ ചോദ്യം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അവൻ അതിന് മറുപടി പറഞ്ഞില്ല. അവന് ബോധ്യമായി അവളുടെ ഓർമകൾ നഷ്ടമായി എന്ന്.
വേദിക പോയ ദുഃഖത്തിൽ കഴിഞ്ഞ ഗൗതമിന് ഈശ്വരൻ നൽകിയതാണ് ഇവളെ എന്ന് അയാൾ കരുതി. കാരണം അത്രയ്ക്കും സാമ്യം ആയിരുന്നു വേദികയും ദേവിയും തമ്മിൽ.
തന്റെ സ്വാധീനം ഉപയോഗിച്ചാണ് ദേവിയെ വേദിക എന്ന വ്യാജ പാസ്പോർട്ട് ഉണ്ടാക്കി അമേരിക്കയിലേയ്ക്ക് കൊണ്ട് പോയത്…. അവളെ തിരക്കി ആരും വരരുത് എന്ന് അവന്റെ സ്വാർത്ഥ മനസ്സ് ആഗ്രഹിച്ചു.
പലപ്പോഴും ദേവി ഉറക്കത്തിലാണ്ട് കിടക്കുമ്പോൾ അവൾ “ഭൈരവൻ”എന്ന പേര് പറയുന്നത് ഗൗതം കേൾക്കുമായിരുന്നു….. ഭൈരവൻ അവളുടെ ആരെല്ലാമോ ആണ് എന്ന് അവൻ മനസ്സിലാക്കിയിരുന്നു എന്നാൽ അവളുടെ അവബോധമനസ്സ് പറഞ്ഞ പേര് ഒരിക്കൽപോലും ഗൗതം അവളോട് പറഞ്ഞിരുന്നില്ല.
ഉറക്കത്തിൽ നിന്നും എണീറ്റ് വന്ന ദേവി ഗൗതമിനോട് പറഞ്ഞു ” ഗുഡ് മോർണിംഗ് ഗൗതം “.
“ഗുഡ് മോർണിംഗ്”…. ചെറു ചിരിയോടെ ഗൗതം പറഞ്ഞു.
ആഹ് വേദിക…. “I wanted to say something….. നമ്മൾ ഇന്ത്യയിലേയ്ക്ക് പോകുകയാണ്….. അവിടെ നമുക്ക് ഒരു ക്ലൈന്റ് മീറ്റിംഗ് ഉണ്ട്. ഒരു get together പോലെ”…. ഗൗതം പറഞ്ഞു നിർത്തി.
“ഞാൻ വരുന്നില്ല ഗൗതം…. എനിക്ക് ഇവിടെ നിന്നാൽ മതി. ഞാൻ ഇവിടെ ok ആണ്…..
ഗൗതം പോയിട്ട് വരൂ”…. അവൾ പറഞ്ഞു.
“No…. No വേദിക വരണം… Beacuse ഇത് അത്രയ്ക്കും important ആയ മീറ്റിംഗ് ആണ്” ഗൗതം പറഞ്ഞു.
ദേവിയുമായി ഗൗതം ഇന്ത്യയിലേയ്ക്ക് പറന്നു….
ഈവെനിംഗ് ആയിരുന്നു മീറ്റിംഗ്.
ഗൗതമിന്റെ കേരളത്തിൽ ഉള്ള ലക്ഷ്റി വില്ലയിലേയ്ക്കു ആണ് പോയത്.
ദേവി അവിടെയൊക്കെ ചുറ്റി കാണുകയായിരുന്നു
ദേവി പറഞ്ഞു ” ഗൗതം… മീറ്റിംഗ് ന്. ഞാൻ വരേണ്ട ആവശ്യമുണ്ടോ?….. എനിക്ക് ഇതിനോടൊന്നും താല്പര്യം ഇല്ല…. ഞാൻ ഷോപ്പിംഗിന് പോയാലോ എന്നാണ് ആലോചിക്കുന്നത്” അവൾ പറഞ്ഞു.
അവന്റെ മറുപടിയ്ക്കായ് കാത്ത് നിന്നു.
ഗൗതം പറഞ്ഞു ” No vedika…. I already said that…. This meeting is very important to me…. So please cooperate ..”
ദേവിയ്ക് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല. മീറ്റിംഗിൽ എല്ലാരും ബ്ലാക്ക് കളർ attaire ആണ് ധരിച്ചിരുന്നത്.
മാളിയേക്കൽ തറവാട്ടിൽ ഹേമന്ത് വാച്ചിൽ നോക്കി കൊണ്ട് കാത്ത് നിൽപുണ്ടായിരുന്നു ഭൈരവനെ…..
ദേവിയുടെ മരണ ശേഷം ഇങ്ങനെ ഒരു get together നു പോക്ക് ഇതാദ്യം ആയിരുന്നു.
അവൻ white ഷർട്ടും black blazer and pant ആണ് വേഷം. അവൻ തന്റെ കോലൻ മുടിയെ ഒതുക്കി ചീവി കുടുമി കെട്ടിവെച്ചു. തന്റെ സിൽവർ ഇയർ റിങ് അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു….
അവൻ ദേവിയുടെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് കത്തിച്ചു…. എന്നാൽ അത് കാറ്റ് കൊണ്ട് അണഞ്ഞു പോവുകയാണ് ഉണ്ടായത്….. ഭൈരവൻ വീണ്ടും കത്തിച്ചു പക്ഷെ വീണ്ടും അണയുകയാണ് ചെയ്തത്.
“സാർ….. നേരം വൈകുന്നു”….. ഹേമന്ത് പറഞ്ഞു.
“Yeah….. I know….. Lets move”…..അവൻ പറഞ്ഞു.
അവന്റെ മനസ്സിൽ ഒരു പിടപ്പ് ഉണ്ടായി. എന്നിരുന്നാലും അവൻ meeting നു വേണ്ടി പോയി.
വണ്ടി amrantha പാർക്കിന് മുന്നിൽ ചെന്ന് നിന്നു….
ഒരുപാട് ക്ലൈന്റ്സ് വന്നിരുന്നു…..
ഒരു ഡ്രിങ്ക് കയ്യിലെടുത്തുകൊണ്ട് അവിടെ കണ്ട മറ്റ് ക്ലൈന്റ്സ് നോട് സംസാരിക്കുകയായിരുന്നു ഭൈരവൻ.
എല്ലാർക്കും ഭൈരവനിൽ നിന്നും അറിയേണ്ടിയിരുന്നത് എങ്ങനെ ഈ ചുരുങ്ങിയ കാലയളവിൽ ഇത്രക്കും success കൈവരിയ്ക്കാൻ ആയി എന്നതാണ്.
ഭൈരവൻ എല്ലാരോടും gentle ആയി സംസാരിച്ചു.
Party conduct ചെയ്ത ലേഡി മൈക്കിൽ കൂടി പറഞ്ഞു
” ladies and gentleman our waiting is over….. Here is that lovely couple Mr Gautam Menon and his beautiful wife Vedika Menon”…..
പാർട്ടിയിൽ ഉണ്ടായിരുന്നവർ ഒന്നടങ്കം കൈയ്യടിച്ചു. ദേവി ഗൗതമിന്റെ കൈപിടിച്ച് സ്റ്റെപ്പുകൾ ഇറങ്ങിവന്നു.
ഭൈരവൻ അവരെ തിരിഞ്ഞു നോക്കാൻ നേരമാണ് അവനൊരു കോൾ വന്നത്….. ജയിലിൽ നിന്നായിരുന്നു….. ഭൈരവൻ ഭയത്തോടെ ആ കാൾ attand ചെയ്തു.
“Hello”….. അവൻ പറഞ്ഞു.
“സാർ അമ്മയ്ക്കു ചെറിയ തലകറക്കം ഉണ്ടായി…..ഇപ്പോൾ പേടിക്കേണ്ടതില്ല ”
ജയിൽ വാർഡൻ പറഞ്ഞു
“ഞാൻ ഇതാ വരുന്നു….. എനിയ്ക് അമ്മയെ ഒന്ന് കാണണം അവൻ നെറ്റിയിലൂടെ ഒഴുകിയ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു “.
തിരികെ വന്ന് ഹേമന്തിനെ കൂട്ടുവാൻ ചെന്നപ്പോൾ ആണ് ഭൈരവൻ പെട്ടന്ന് എന്തോ കണ്ടത് പോലെ stuck ആയി നിന്നത്…. അന്നേരം ഒരു സുഖമുള്ള തെന്നൽ അവനെ തഴുകി കടന്നു പോയി….
ഭൈരവൻ തിരിഞ്ഞു നോക്കി…..
അവന്റെ കണ്ണുകൾ വികസിച്ചു….. അവന്റെ ശരീരം വിറപ്പൂണ്ട് പോയി…. അവന് തലകറങ്ങുന്നത് പോലെ തോന്നി….. അവന്റെ അധരം മൊഴിഞ്ഞു….. “ദേവി…”…..
ഭൈരവന്റെ കാതിൽ ശക്തമായി മൂളല് കേട്ട് കൊണ്ടിരുന്നു….
ഭൈരവൻ തലയിൽ കൈവെച്ചു കൊണ്ട് അവിടെ ബോധരഹിതനായ് വീണുപോയി.
ഹേമന്ത് ഭൈരവനെ കുലുക്കി വിളിച്ചു കൊണ്ട് നിന്നു…. ഭൈരവനിൽ നിന്ന് യാതൊരു ചലനവും ഉണ്ടായില്ല…..
അപ്പോഴാണ് കൂട്ടം ശ്രദ്ധിച്ചു കൊണ്ട് dr. ഗൗതവും ദേവിയും അങ്ങോട്ട് വന്നത്.
“Hey whats happening here….. Plz move.”.
ഗൗതം കൂടി നിന്നവരെ മാറ്റിക്കൊണ്ട് പറഞ്ഞു.
ഗൗതം ഭൈരവന് വേണ്ടുന്ന പ്രഥമ ശുശ്രൂഷ നൽകി. ബോധം വന്നപ്പോൾ തന്നെ പകപ്പോടെ നോക്കി നിൽക്കുന്ന ദേവിയെ ആണ് അവൻ കണ്ടത്.
അവൻ മെല്ലെ വിളിച്ചു “ദേവി….. എന്റെ ദേവി….. നീയാണോ ഇത്…”അതും പറഞ്ഞു അവൻ അവളുടെ മുഖത്ത് കൈവെച്ചു.
ദേവി അത് പ്രതീക്ഷിച്ചിരുന്നില്ല…. അവൾ ഞൊടിയിടയിൽ കുതറി മാറി….. ഗൗതമിന്റെ പിന്നിൽ നിന്നു.
ഗൗതം ഭൈരവനോട് ചോദിച്ചു “r u ok mr?”
ഭൈരവൻ മെല്ലെ തലകുലുക്കി.
ഗൗതം അവനെ പരിചയപ്പെട്ടു
“Hey iam goutham menon….” അതും പറഞ്ഞു അവൻ ഷേക്ക് ഹാൻഡിനായി കൈ നീട്ടി.
ഭൈരവൻ പറഞ്ഞു ” iam Bhairavan….. Bhairavan maaliyekkal “.
ഭൈരവന്റെ പേര് കേട്ടതും ഗൗതമിന്റെ മുഖം മ്ലാനമായി….
അവൻ യന്ത്രം കണക്കെയാണ് അവന് കൈ നൽകിയത്.
ഗൗതം മനസിലാക്കിയിരുന്നു ഇടയ്ക്ക് വേദികയ്ക്കു അവളുടെ അബോധാവസ്ഥയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ അവൾ പറഞ്ഞിരുന്നത് “ഭൈരവൻ” എന്ന പേര് മാത്രമായിരുന്നു…..
അത്രമേൽ ആഴത്തിൽ പതിപ്പിച്ച ഒരു പേര് ആണ് ഭൈരവൻ.
എന്നാൽ തന്റെ അബോധാവസ്ഥയിൽ താൻ ഈ പേര് പറഞ്ഞിരുന്നു എന്ന് ദേവി ഒരിയ്ക്കലും അറിഞ്ഞിരുന്നില്ല.
ഗൗതം വിളറി വെളുത്തു നിന്നു.
ഭൈരവന്റെ കണ്ണുകൾ ഗൗതമിന്റെ പുറകിൽ നിൽക്കുന്ന ദേവിയിൽ ആയിരുന്നു.
അവന് അത്ഭുതവും അതിശയവും തോന്നിപോയി. കാരണം മൂന്നു കൊല്ലത്തിനു മുൻപ് തന്റെ നിഴലായ് നടന്ന പെണ്ണാണ് ഇപ്പോൾ തന്നെ അതും ഇത്രയും നാൾ കഴിഞ്ഞു കണ്ടിട്ട് ഒരു ഭാവവ്യത്യാസം ഇല്ലാതെ നില്കുന്നത്.
ഭൈരവൻ സംശയത്തോടെ ഗൗതമിനോട് ചോദിച്ചു “ആരാ ഇത്”
ഗൗതം മറുപടി നൽകി” sry…. I forgot…. She is my wife vedika menon….. “.
അവൻ അതും പറഞ്ഞു ദേവിയെ ചേർത്തുപിടിച്ചു.
ഭൈരവൻ ഒന്നും മനസ്സിലാകാതെ നിന്നു
അവൻ ചോദിച്ചു” സോറി ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി”.
ഗൗതം ഒന്ന് വിളറിയെങ്കിലും അവൻ പറഞ്ഞു “10 years”
ഭൈരവൻ പറഞ്ഞു ” then ok mr. Goutham we will see you later…. Now i have to go “..
അതും പറഞ്ഞു അവൻ അവിടെ നിന്നും യാത്രയായി.
തിരിച്ചു നടക്കുമ്പോഴും അവൻ തിരിഞ്ഞ് ദേവിയെ നോക്കി. അവളും അവനെ നോക്കി മിഴിച്ചുനിന്നു.
ഗൗതം അവളുടെ ശ്രദ്ധ തിരിച്ചു കൊണ്ട് അവളെ മറ്റൊരിടത്തേയ്ക്ക് കൊണ്ട് പോയി
അവിടെ നിന്നും മടങ്ങിയെങ്കിലും ഭൈരവന് മനസ്സിലായി അത് തന്റെ ദേവി തന്നെ ആണ് എന്നുള്ളത്.
എന്നിരുന്നാലും അവൻ തന്റെ സംശയം ഉറപ്പിക്കണം ആയിരുന്നു…
ഭൈരവൻ ജയിലിൽ കഴിയുന്ന അമ്മയെ കാണാൻ ചെന്നു.
മായവതി ക്ഷീണിത ആയിര
മായവതി ക്ഷീണിത ആയിരുന്നു.
മോനെ…. അവർ വിളിച്ചു.
“അമ്മേ…. എനിക്ക് അമ്മയുടെ അടുത്ത് ഒരു സന്തോഷ വാർത്ത പറയാനുണ്ട്…..
ഞാൻ കണ്ടു ……എന്റെ ദേവിയെ…..”അത് പറയുമ്പോൾ ഭൈരവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…..
മായവതി ഞെട്ടി തരിച്ചു പോയി
” എവിടെവച്ച്…. മോനെ നീ അവളെ മറന്നില്ലേ…. അവളെ നമുക്ക് നഷ്ടമായ കാര്യം നീ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല” അമ്മ ചോദിച്ചു.
അവൻ പറഞ്ഞു “അവളെ മറക്കാനോ….. അത് ഈ ഭൈരവന് ഈ ജന്മം കഴിയില്ല…. കാരണം അവൾ എന്റെ ആത്മാവിൽ കലർന്നവൾ ആണ്.
” അമ്മേ…. എന്റെ ദേവി മരിച്ചിട്ടില്ല അവളെ ഞാൻ കണ്ടു….. ഞാൻ ഇനി അമ്മയെ കാണുവാൻ വരുമ്പോൾ അവൾ കൂടെയുണ്ടാകും…..” അതും പറഞ്ഞു അമ്മയെ rest എടുക്കാൻ പറഞ്ഞ ശേഷം അവൻ അവിടെ നിന്നും പോയത്.
മീറ്റിംഗ് കഴിഞ്ഞു വന്ന ദേവി കോർട്ടിയാർഡ് ഇഇരിക്കുകയായിരുന്നു. വലിയ ഒരു ബുദ്ധന്റെ ശില്പം ഉണ്ടായിരുന്നു. ദേവിയ്ക് അവിടെ ഇരുന്നപ്പോൾ മനസ്സിന് അല്പം ആശ്വാസം കിട്ടയത് പോലെ തോന്നി.
ദേവി നിലാവിനെ നോക്കിയിരുന്നു…..
അവളെ തിരഞ്ഞു വന്ന ഗൗതം കണ്ടത് മുടിഅഴിച്ചിട്ട് നിലാവിനെ പോലും അസൂയപ്പെടുത്തുന്ന വിധത്തിൽ ഇരിയ്ക്കുന്നവളെ ആണ്……
ഒരു നിമിഷം അവളെ ഒന്ന് നെഞ്ചോട് അണയ്ക്കുവാൻ ഗൗതമിന്റെ ഹൃദയം വെമ്പൽ കൊണ്ട് നിന്നു.
അവൻ വിളിച്ചു വേദിക….. എന്തിരിപ്പാ ഇത്…. ഉറങ്ങുന്നില്ലേ നമുക്ക് പോകണ്ടേ നാളെ? വരൂ വന്നുറങ്ങു……. അവൻ പറഞ്ഞു..
ദേവി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അവളുടെ മനസ്സ് കലുഷിതമായിരുന്നു. അവൾ പറഞ്ഞു ” ഗൗതം നമുക്ക് ഉടനെ പോകേണ്ടതായിട്ടുണ്ടോ?…. എനിക്ക് കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കണമെന്ന് ആഗ്രഹമുണ്ട്.
ഗൗതം പറഞ്ഞതുപോലെ ഞാൻ ഇങ്ങോട്ടേക്ക് വന്നില്ലേ…. അതുപോലെ എന്റെ ഈ ആഗ്രഹവും ഒന്ന് സാധിച്ചു തന്നു കൂടെ”?.
ഭൈരവനെ കണ്ടതിനുശേഷം ഗൗതമിനെ മനസ്സ് ആർത്തിരമ്പുന്ന കടൽ പോലെ ആയിരുന്നു…. അവന്റെ മനസ്സ് പറഞ്ഞു ഇനി വേദിക ഭൈരവന്റെ പെണ്ണാണോ എന്ന്…. അങ്ങനെയാണ് എങ്കിൽ കൂടിയും അവന് അവളെയും കൊണ്ട് എത്രയും വേഗം ഇവിടെ നിന്നും മടങ്ങണം എന്നായിരുന്നു ആഗ്രഹം കാരണം ഒരിക്കലും അവളെ നഷ്ടപ്പെടുത്തുവാൻ അവന്റെ സ്വാർത്ഥമായ മനസ്സ് ആഗ്രഹിച്ചിരുന്നില്ല.
പക്ഷേ അവൾ ആദ്യമായി അവനോട് ആവശ്യപ്പെട്ട കാര്യം നിരസിക്കുവാനും അവനായില്ല.
പിറ്റേന്ന് ദേവി ഷോപ്പിംഗ് ന് വേണ്ടി പുറത്ത് പോയി ഗൗതവും കൂടെ ഉണ്ടായിരുന്നു.
ദേവിയുടെ മനസ്സ് ഒന്ന് ok ആയി വരികയായിരുന്നു.
അവൾ ഡ്രസ്സ് എടുത്തു ട്രയൽ റൂമിൽ കയറി. ഗൗതം ജെന്റ്‌സ് സെക്ഷൻ നോക്കുകയായിരുന്നു.
ട്രയൽ റൂമിൽ ദേവിയെ തള്ളി കയറ്റികൊണ്ട് മറ്റൊരാൾ കൂടി കയറി വാതിൽ കുറ്റിയിട്ടു.
ശരവേഗത്തിൽ സംഭവിച്ചത് ആയതു കൊണ്ട് ദേവി ഞെട്ടി നിന്നു.
അവൾ ഒച്ചവെയ്ക്കാൻ തുടങ്ങവേ ഭൈരവൻ അവളെ തന്നിലേയ്ക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവളുടെ വായ് പൊത്തിപിടിച്ചു.
അവൻ അവളുടെ പിടയ്ക്കുന്ന മിഴികളെ നോക്കി കൊണ്ട് പറഞ്ഞു ” എന്റെ ഉദ്ദേശം നിന്നെ ഉപദ്രവിക്കുകയല്ല… മറിച്ചു നീ ആരാണ് എന്നുള്ള വസ്തുത മനസിലാക്കി തരാൻ ആണ്.
ദേവി അവന്റെ കൈയ് വായിൽ നിന്നും മാറ്റിക്കൊണ്ട് പറഞ്ഞു ” എനിയ്ക് ഒന്നും കേൾക്കണ്ട മര്യാദയ്ക്കു ഇവിടെ നിന്നും പോകുന്നതാണ് നല്ലത്…. അവളുടെ ചുണ്ടുകൾ വിറപ്പൂണ്ട് പോയി.
ഭൈരവൻ അവളുടെ അടുത്തേയ്ക്കു പോയി ദേവി ഭിത്തിയിൽ ചാരി നിന്നു.
അവൻ തന്റെ ചൂണ്ട് വിരലും നടുക്കത്തെ വിരലും നീട്ടി കൊണ്ട് അവളുടെ നഗ്നമായ വയറിൽ കുത്തി.
ദേവി പൊള്ളി പിടഞ്ഞു പോയി.
അവൾ അവന്റെ മുഖത്ത് നോക്കാൻ തന്നെ പാട് പെട്ടു. അവളുടെ ഹൃദയമിടിപ്പിന്റെ താളം ഭൈരവന് കേൾക്കാമായിരുന്നു.
അവൻ മെല്ലെ തന്റെ ഷർട്ട് വലിച്ച് തുറന്നു ശേഷം അവന്റെ മുതുക് അവൾക്കായ് കാണിച്ചു കൊടുത്തു..
അവൾ നോക്കിയപ്പോൾ അവിടെ വലിയൊരു പൊള്ളിയ പാട് ഉണ്ടായിരുന്നു.
ഭൈരവൻ പറഞ്ഞു ” ഇത് പോലൊരു പാട് നിന്റെ മുതുകിലും ഉണ്ട്…..
അത് എനിയ്ക് നോക്കുവാൻ നിന്റെ കൂടി അനുവാദം ആവശ്യം ഇല്ല കാരണം നീ ഈ ഭൈരവന്റെ പെണ്ണാണ്….
ഞാൻ 20കൊല്ലം കാത്തിരുന്നു എന്റെ കയ്യിൽ വന്ന് ചേർന്ന സ്വത്ത്…. പക്ഷെ ഞാൻ നിന്റടുത്തു ബലപ്രയോഗം നടത്താനോ നിന്റെ അനുവാദം ഇല്ലാതെ നിന്നെ സ്പർശിക്കുവാനോ ആഗ്രഹിക്കുന്നില്ല…. നീ തന്നെ നോക്കിക്കോളൂ….. പക്ഷെ ഒന്ന് എന്റെ ദേവി മനസ്സിലാക്കണം നീ ഇപ്പോൾ ജീവിക്കുന്നത് ഒരു സ്വപ്നലോകത്തിൽ ആണ് അത് ഉടഞ്ഞു വീഴാൻ ചിലപ്പോൾ നിമിഷനേരം മതി….. അന്ന് എന്റെ അടുത്തേയ്ക്ക് മടങ്ങാൻ മടിക്കരുത്…..
ഞാൻ ഭൈരവനാണ് ദേവി….. കാല ഭൈരവൻ…… ഈ ഭൈരവൻ ഒരു പെണ്ണിന്റെ പുറകെ മാത്രമേ പോയിട്ടുള്ളൂ…. അത് നിയാണ്”…..
അതും പറഞ്ഞു അവൻ ട്രൈയൽ റൂം വിട്ട് പുറത്തേക്ക് പോയി.അന്ന് വീണ്ടും ഭൈരവന്റെ ചങ്ക് തകർന്നിരുന്നു…. അവന്റെ കണ്ണുകൾ ഈറനണിഞ്ഞു….
ദേവി ട്രൈയൽ റൂമിൽ ചാരി നിന്ന് കരഞ്ഞു. അവൾക്കു അറിയില്ലായിരുന്നു തനിയ്ക്കു ചുറ്റും എന്താണ് ഈ നടക്കുന്നത് എന്ന്… അവൾ കണ്ണുനീർ തുടച്ചു കൊണ്ട് എണീറ്റ് നിന്നു…..
അവൾക്കു തല കറങ്ങുന്നത് പോലെ തോന്നി… കാരണം തന്റെ മുന്നിൽ വന്ന് നിന്ന് സംസാരിച്ചിട്ട് പോയ മനുഷ്യനെ താൻ ഇതിന് മുന്നേ കണ്ടിട്ടില്ല… പിന്നെ എങനെ അയാൾക്കു താൻ മൂടിവെച്ച ആ ഒരു രഹസ്യം അറിയാൻ സാധിച്ചു. അയാൾ വരുമ്പോൾ മാത്രം എന്താണ് തന്റെ ഹൃദയം ഇത്രമേൽ മിടിയ്ക്കുന്നത്….. അവൾ കണ്ണാടിയിലൂടെ തന്റെ മുതുകിലെ പാട് നോക്കി ഒരു നിമിഷം നിന്ന് പോയി…
ഇരു കവിളിലൂടെയും ഊർന്നിറങ്ങിയ കണ്ണുനീർ തുടച്ച് കൊണ്ട് അവൾ എടുത്ത ഡ്രെസ്സുകളുമായി പുറത്തേക്ക് പോയി.
“എന്താ വേദിക ഒന്നും ഇഷ്ട്ടമായില്ലേ? സൗമ്യമായി ഗൗതം ചോദിച്ചു”.
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“ഹേയ് വേണ്ട എനിയ്ക് ഒരു തലവേദന പോലെ നമുക്ക് വീട്ടിലേയ്ക്കു പോകാം “
അവൾ ധൃതി കൂട്ടി.q
ജന്റസ് സെക്ഷൻ നോക്കികൊണ്ട് നിന്ന ഗൗതം പറഞ്ഞു “then lets go”
വീട്ടിലെത്തിയതും അവൾ തന്റെ റൂമിൽ കയറി വാതിലടച്ചു.
അവളുടെ പ്രവർത്തി ഗൗതമിൽ പരിഭ്രാന്തി ഉണർത്തി.
അവൻ അവളുടെ വാതിലിൽ മുട്ടുവാൻ ചെന്നെങ്കിലും അതിനവൻ മുതിർന്നില്ല….
ദേവി ഭഗവാന്റെ വിഗ്രഹത്തിന് മുന്നിൽ ചെന്നു നിന്ന് പ്രാർത്ഥിച്ചു….. എന്തൊക്കെ ആണ് എന്റെ ഈ ജീവിതത്തിൽ നടക്കുന്നത്….. എന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന എന്റെ ഗൗതം…. മറ്റൊരാൾ പറയുന്നു ഞാൻ അയാളുടെ ഭാര്യ ആണ് എന്ന്….. ഞാൻ ഇതിൽ ഏത് വിശ്വസിക്കും….. ന്റെ ഭഗവാനെ നീ എനിയ്ക് ശെരിയായ പാത കാണിച്ചു തരണമേ അവൾ കണ്ണുകൾ ഈറനണിച്ചു കൊണ്ട് പ്രാർത്ഥിച്ചു.
അന്ന് രാത്രി നല്ല ഇടിയോട് കൂടി മഴപെയ്ത് തിമിർകുകയായിരുന്നു…..
ഭൈരവൻ അമിതമായി മദ്യപിച്ചുതിരികെ വീട്ടിലേയ്ക്കു വന്നു….
അവൻ തന്റെ മുറി തുറന്നപ്പോൾ കണ്ടത് ദേവിയുടെ വിവാഹ വസ്ത്രത്തിൽ ചമഞ്ഞിരിക്കുന്ന മോഹിനിയെ ആണ്.
അവൻ കയ്യിലിരുന്ന മാക്കന്ഡതോഷ് ന്റെ മദ്യക്കുപ്പി ടേബിളിൽ വെച്ച ശേഷം മുറിയിലാകമാനം നടന്നു…..
മോഹിനി നിറയെ മുഴുകുതിരികളും റോസാ പൂവിതളുകളാളും ആ മുറി അലങ്കരിച്ചിരുന്നു….
ഭൈരവൻ മോഹിനിയുടെ അടുത്ത് ചെന്നു നിന്നു…
മോഹിനി നാണത്താൽ കുഞ്ഞിഞ്ഞു പോയി….
അവൻ അവളുടെ ചൊടികൾ തന്റെ ചൂണ്ട് വിരലാൽ ഉയർത്തി….. ശേഷം അവളുടെ കണ്ണുകളിൽ നോക്കി.
മോഹിനി പറഞ്ഞു ” എനിക്ക് അറിയാം ചേട്ടന് എന്റെ മേൽ ആഗ്രഹം ഉണ്ട് എന്ന്…. എത്ര കാലം എന്ന് വെച്ചിട്ടാണ് ചേട്ടൻ ഇങ്ങനെ കഴിയുന്നത്….. ചേട്ടന്റെ ശരീരത്തിന്റെ ദാഹം അകറ്റാൻ എനിയ്ക് കഴിയും….. എന്നെ ഒരു ദാസി പെണ്ണായിട്ട് എങ്കിലും കണ്ടുകൂടെ ചേട്ടന് …… അവൾ അതും പറഞ്ഞു അവനെ കട്ടിലിലേയ്ക്കു ക്ഷെണിച്ചു കൊണ്ട് കൈകൾ നീട്ടി……
ഭൈരവൻ മുരണ്ട് കൊണ്ട് അവളോട് ചോദിച്ചു ” ആരാണ് നിനക്ക് അവകാശം നൽകിയത് എന്റെ ദേവിയുടെ വസ്ത്രങ്ങൾ അണിയുവാൻ…. ആരാണ് പറഞ്ഞത് ഞങൾ ശയിച്ച കട്ടിലിൽ കയറികിടക്കുവാൻ…… അവൻ അവളെ കട്ടിലിൽ നിന്നും വലിച്ചു പുറത്തേയ്ക്കിട്ടു.
മോഹിനി ആ ഒരു നീക്കം പ്രതീക്ഷിച്ചില്ല.
അവൾ വീണ്ടും അവന്റെ മുഖത്തു പിടിച്ചു കൊണ്ട് പറഞ്ഞു ” ചേട്ടാ…. ഈ മുറിയിൽ എന്തു സംഭവിച്ചാലും ആരും അറിയില്ല….. പിന്നെ എന്തുകൊണ്ടാണ് എന്നോട് ഈ അകൽച്ച കാണിക്കുന്നത്.
അവൾ അവന്റെ ശരീരത്തിലൂടെ തന്റെ കയ്യ് ഓടിച്ചു നടന്നു… ഇത് ഭൈരവന് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു..
അവൻ മുഖമടച്ചു ഒരു അടി മോഹിനിയ്ക്കു നൽകി. ആവൾ അടികൊണ്ട് നിലത്തിരുന്നു പോയി..
ഈ അടി നിനക്ക് ഞാൻ നേരത്തെ തരേണ്ടത് ആയിരുന്നു…. എന്റെ അനിയന്റെ ഭാര്യയെ ഒരിയ്ക്കൽ പോലും ഈ ഭൈരവൻ മറ്റൊരു തരത്തിൽ കണ്ടിട്ടില്ല…. ഈ ഭൈരവാന്റെ മനസ്സിനും ശരീരത്തിനും ഉടമ ഒരുവൾ മാത്രമാണ് അത് എന്റെ ദേവിയാണ്…..
നിനക്കറിയോ…. അവൾ ജീവനോടെ ഉണ്ട്…. ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം അവളെ എന്റെ അരുകിലേയ്ക്കു വീണ്ടും കൊണ്ട് വന്നു”……
ഭൈരവന്റെ വാക്കുകൾ കേട്ട് മോഹിനി തറഞ്ഞു നിന്നു…..
ഭൈരവൻ തുടർന്നു ” ഈ നിമിഷം ഇറങ്ങിക്കോണം അമ്മയും മോളും ഇവിടെ നിന്ന്…. ഇനി ഈ വീടുമായി നിങ്ങൾക്കു യാതൊരു വിധ ബന്ധവുംഇല്ല….എന്റെ ദേവിയുടെ വസ്ത്രങ്ങൾ ഊരി ഇവിടെ വെച്ച ശേഷം നിനക്ക് ഇവിടെ നിന്നും പോകാം ” അതും പറഞ്ഞു അവൻ വാതിൽ കൊട്ടിയടച്ചു.
ദേവി മഴയെ കണ്ട് നിന്നു അവൾക്കു പ്രകൃതിയുടെയും പുരുഷന്റെയും ലയനം പോലെ തോന്നി……
അവൾ ഗൗതമിന്റെ മുറിയിലേയ്ക്കു പോയി.
ഗൗതം ഒരു മാഗസിൻ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ദേവി മെല്ലെ അവനിരിക്കുന്ന സോഫയുടെ അടുത്ത് ഇരുന്ന് കൊണ്ട് ചോദിച്ചു ” ഗൗതം നമ്മൾ എവിടെ വെച്ചാണ് ആദ്യമായി കണ്ടത് ”
ഗൗതം ഒന്ന് ഞെട്ടിയെങ്കിലും അവൻ ഈ ഒരു ചോദ്യം കുറച്ചു കാലം മുന്നേ പ്രതീക്ഷിച്ചതായിരുന്നു… ആയതിനാൽ ഭാവവ്യത്യാസം ഇല്ലാതെ അവൻ പറഞ്ഞു ” കോളേജിൽ വെച്ച് “.
ഗൗതമിന് ഏന്തു കാര്ര്യമാണ് എന്നിൽ കൂടുതൽ ഇഷ്ടമായത്?
ഗൗതം മാഗസിൻ അടച്ചു കൊണ്ട് ചോദിച്ചു” എന്തെ വേദികയ്ക്കു ഇപ്പോൾ ഇങ്ങനെ ഒക്കെ ചോദിക്കാൻ?
ദേവി തിടുക്കം കൂട്ടി “പറയുന്നേ.”….
ഗൗതം പറഞ്ഞു ” നിന്റെ simplicity ആണ് എനിയ്ക് കൂടുതൽ ഇഷ്ട്ടം ആയത് “
എനിക്ക് പ്രിയപ്പെട്ട ഒരാളുടെ മുഖമാണ് നിനക്ക്…. പെട്ടന്ന് എന്തോ ഓർത്തപോലെ അവൻ വാക്കുകൾ അവടെ മുറിച്ചു കൊണ്ട് എണീറ്റ് പോയി.
ഗൗതം പുറത്തു പോയി സ്‌മോക്ക് ചെയ്യുകയായിരുന്നു.
ദേവി ഇത് ശ്രദ്ധിച്ചു സാധാരണ ഗൗതം ഒരുപാട് stress വരുമ്പോൾ മാത്രമാണ് സ്‌മോക്ക് ചെയ്യാറുള്ളത്.. ഇപ്പോൾ എന്തുപറ്റി… അവൾ ആശയകുഴപ്പത്തിൽ ആയി.
വെളിയിൽ നിന്നും സ്‌മോക്ക് ചെയ്തു കൊണ്ടിരുന്ന ഗൗതമിന്റെ മനസ്സ് അസ്വസ്ഥമായി…. അവന്റെ മനസ്സ് പറഞ്ഞു അവളെ അവന് നഷ്ട്ടമാകുവാൻ പോകുന്നു എന്ന്. അവളെ ഇന്ത്യയിലോട്ടു കൊണ്ട് വരേണ്ടിയിരുന്നില്ല എന്ന് വരെ അവന് തോന്നിപോയി.
Devi തന്റെ മുറിയിലേയ്ക്കു പോകുവാൻ ഒരുങ്ങിയപ്പോൾ ആണ് കണ്ണ് എന്തിലോ ഉടക്കിയത് അവൾ തിരിഞ്ഞു നോക്കി.
ഗൗതം എപ്പോഴും കൂടെ കൊണ്ട് നടക്കാറുള്ള തന്റെ പോക്കറ്റ് ഡയൽ വാച്ച് ആയിരുന്നു അത് മുഴുവനായും സ്വർണത്തിൽ പണിതത്.
ദേവി അതുമായി തന്റെ മുറിയിലേയ്ക്കു പോയി.
ഇന്ന് വരെ ഈ ഒരു വാച്ച് ഒന്ന് തൊട്ട് നോക്കുവാൻ കൂടി ഗൗതം സമ്മതിച്ചിരുന്നില്ല. ഇപ്പോൾ നടന്ന സംസാരത്തിൽ ഡിസ്റ്റർബ് ആയി ഇത് ശ്രദ്ധിക്കാതെ പോയതാകും എന്ന് അവൾ കരുതി.
അവൾ ആ വാച്ച് തുറന്നു നോക്കി….
പ്രത്യക്ഷത്തിൽ ഒന്നും കാണാൻ സാധിച്ചില്ല എങ്കിലും അവൾ അതിന്റെ
സൈഡിൽ ഉള്ള ബട്ടൺ പ്രെസ്സ് ചെയ്ത് നോക്കി.
അതിൽ ഒരു ഫോട്ടോ ഫ്രെയിം ആയിരുന്നു.
അതിൽ അവളുടെ രൂപ സാധിർഷ്യം ഉള്ള മറ്റൊരു സ്ത്രിയുടെ ഫോട്ടോ ആയിരുന്നു.
ദേവി അമ്പരന്ന് പോയി….
വെളിയിൽ നിന്നിരുന്ന ഗൗതം തന്റെ ഗോൾഡൻ ഡയൽ വാച്ച് നഷ്ടമായി എന്ന് മനസിലാക്കി താൻ ഇരുന്നിടത്തേയ്ക്ക് ഓടി വന്നു.
അവൻ അവിടമാകo പരതുകയായിരുന്നു…
ഇതാണോ നോക്കുന്നത് …… ദേവി മുകളിൽ നിന്നും ഗൗതമിനോടായി വിളിച്ചു ചോദിച്ചു.
ഗൗതമിന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു…. ആ ഡയൽ വേദിക തങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് തനിയ്ക്കു ഗിഫ്റ്റ് ചെയ്തിരുന്നത് ആയിരുന്നു.
“വേദികയ്ക്കു ഇത് എവിടെ നിന്നും കിട്ടി…. അവൻ തന്റെ പരിഭ്രാന്തി മറച്ചു കൊണ്ട് ചോദിച്ചു.
” ദാ…. ഇവിടെ കിടപ്പുണ്ടായിരുന്നു…. അവൾ സോഫ ലക്ഷ്യമാക്കി കൈചൂണ്ടി പറഞ്ഞു.
വിറയ്ക്കുന്ന കൈകളോടെ അവൻ ആ ഡയൽ വാങ്ങി പോക്കറ്റിൽ ഇട്ട് തിരിഞ്ഞു നടന്നു.
ദേവി പറഞ്ഞു ” നാളെ എന്നെ ഒന്ന് അമ്പലത്തിൽ കൊണ്ട് പോകുമോ… “
“അതിനെന്താ” ഒന്ന് ദീർഘമായി നീശ്വസിച്ചുകൊണ്ട് അവൻ പറഞ്ഞു.
അവൾ അതിൽ ഒന്നും കണ്ടിട്ടില്ല എന്ന വിശ്വാസത്തോടെ അവൻ തന്റെ മുറി ലക്ഷ്യമാക്കി പോയിരുന്നു.
ഭഗവാനെ ദേവി മനസ്സ് നിറഞ്ഞു തൊഴുതു. അവൾ അമ്പലം പ്രദക്ഷിണം വെച്ച് വരുന്നത് നോക്കി ഗൗതമിരുന്നു.
അവൻ തകൃതിയായി ഫോൺ സംസാരിച്ചു കൊണ്ടിരുന്നു.
അവൾ ചിരിച്ചു കൊണ്ട് അവനരികിലേയ്ക്കു വന്നിരുന്നു.
“ദാ പ്രസാദം എടുത്തോളൂ”… കയ്യിലെ ഇല ചീന്ത് അവൾ അവനരികിലേയ്ക്ക് നീട്ടി കൊണ്ട് പറഞ്ഞു.
ഗൗതം പുഞ്ചിരി തൂകി അത് വാങ്ങി.
ഇല ചീന്ത് തുറന്നതും അതിൽ വേദികയുടെ ഫോട്ടോ കണ്ട് അവൻ നിശ്ചലനായി പോയി ഒരു നിമിഷം.
“ഇതാണോ ഗൗതം വേദിക? ദേവി ചോദിച്ചു.
ഗൗതം എന്ത് പറയണം എന്നറിയാതെ തല കുനിച്ചു നിന്നു..
ദേവി തുടർന്നു ” ഇത് വേദിക ആണെങ്കിൽ പിന്നെ ഞാൻ ആരാണ്….
ഞാൻ നിങ്ങളുടെ ആരും അല്ലായിരുന്നു എന്തിന് വേണ്ടി ഇത്രയും കാലം എനിക്ക് മറ്റൊരാളുടെ ഐഡന്റിറ്റി നൽകി….. ഇനി ആ കാല ഭൈരവൻ പറയുന്നത് പോലെ ഞാൻ അയാളുടെ ഭാര്യ ആണോ….. ” അവളുടെ വാക്കുകൾ മുറിഞ്ഞു. കണ്ണുകൾ തുളുമ്പി…. അവൾ ഗൗതമിനെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.
ഗൗതം പറഞ്ഞു തുടങ്ങി ” എന്റെ ഭാര്യ ആണ് ഈ ഫോട്ടോയിൽ ഉള്ളത്…. അവൾ ഇന്നീ ലോകത്ത് ഇല്ല…. അവളുടെ ഓർമകളുമായി കഴിയുമ്പോൾ ആണ് ഒരു ദിവസം ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചു നീ എന്റെ വണ്ടിയ്ക്ക് മുന്നിൽ ചാടുന്നത്….. ഞാൻ നിന്നെ ഉപേക്ഷിച്ചില്ല…. എനിക്ക് വേണമെങ്കിൽ അത് ആകാമായിരുന്നു… പക്ഷെ ഞാൻ…..
നീ ഹോസ്പിറ്റൽ ബെഡിൽ നിന്നും എണീറ്റപ്പോൾ ആദ്യം ചോദിച്ചത് ഞാൻ നിന്റെ ഭർത്താവ് ആണോ എന്നാണ്…. ആ ഒരു ചോദ്യം ഞാൻ നിരസിച്ചില്ല…. ഇന്ന് ഞാൻ നിന്നെ എന്റെ ജീവനായ് സ്നേഹിക്കുന്നുണ്ട്…. വേദിക” അതും പറഞ്ഞു അവൻ അവളുടെ മേൽ കൈ വെച്ച് നിന്നു.
ദേവി അവന്റെ കയ്യ് തട്ടി മാറ്റിക്കൊണ്ട് മാറി നിന്നു.
ഗൗതം ഒരു പരിഹാസ ചിരി മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു ” നീ ഓർക്കുന്നുണ്ടോ വേദിക…. ഞാൻ ഇന്ത്യയിലോട്ട് വരാൻ പറഞ്ഞപ്പോൾ നീ ignore ചെയ്തത്…… അത് ഞാൻ accept ചെയ്തിരുന്നു എങ്കിൽ ഇന്നും നീ വേദികയായ് എന്റെ കൂടെ ഉണ്ടായേനെ….. ഗൗതം പറഞ്ഞു. അത് പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു.
ദേവി അവൻ പറയുന്നത് ഒന്നും കേൾക്കുവാൻ കൂട്ടാക്കിയിരുന്നില്ല.
അവൾ പറഞ്ഞു ” ഇനി എന്തൊക്കെ പറഞ്ഞാലും മറ്റൊരുവന്റെ ഭാര്യയെ സ്വന്തമാക്കുവാൻ ശ്രമിയ്ക്കുന്നവൻ ഏറ്റവും വലിയ നീചൻ ആണ്….
“വേദിക… നീ ഇന്ന് ആർക്കു വേണ്ടിട്ടാണോ എന്നിൽ നിന്നും അകലാൻ ഭാവിക്കുന്നത്…. എനിക്ക് തോന്നുന്നില്ല അയാൾ നിനക്ക് യോജിച്ചവൻ ആണെന്ന്…. കാരണം
അവനോടൊപ്പമുള്ള നിന്റെ ജീവിതം
നിനക്ക് സന്തോഷത്തെക്കാൾ ഉപരി ദുഃഖംങ്ങൾ നൽകും….. ഭൈരവനെ പോലെയുള്ള ഒരുവൻ അല്ല നിനക്ക് ആവശ്യം എന്നെ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരുവനെയാണ്”. ഗൗതം പറഞ്ഞു നിർത്തി.
“ഗൗതം എത്ര തന്നെ ഭൈരവൻ മോശമെന്ന് പറഞ്ഞാലും…. ഞാൻ പറയുന്നു അയാൾ ഒരു gentleman ആണെന്ന്….. കാരണം എന്നെ ആദ്യമായി കണ്ട ദിവസം തന്നെ അയാൾക്കു എന്നെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോകാൻ ശ്രമിച്ചേനെ…. പക്ഷെ അയാൾ അങ്ങനെ ചെയ്തില്ല…..
“എനിക്ക് തോന്നുന്നു നിങ്ങളുടെ സ്ഥാനത്തു അയാൾ ആയിരുന്നു എങ്കിൽ ഒരിയ്ക്കലും അന്ന്യന്റെ ഭാര്യയെ ആഗ്രഹിക്കില്ല..”… അതും പറഞ്ഞു അവൾ കാർ ലക്ഷ്യമാക്കി പോയിരുന്നു.
ഗൗതം അവളുടെ വാക്കുകൾ കേട്ട് ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു….. അവന്റെ മനസ്സിൽ അത്രമേൽ മുറിവുകൾ ഉണ്ടാക്കി അവളുടെ വാക്കുകൾ.
തിരിച്ചു വീട്ടിലേയ്ക്കു പോകും വഴിയൊന്നും ദേവി ഒരക്ഷരം മിണ്ടിയിരുന്നില്ല…. ഗൗതമിന് എന്ത് പറഞ്ഞ് അവളെ തന്റെ മനസ്സിലെ ഇഷ്ട്ടം പറയണമെന്നറിയില്ലായിരുന്നു….. അവന്റെ ഹൃദയം ദുഃഖ ഭാരത്താൽ നീറി.
വീട്ടിൽ തിരിച്ചെത്തിയ ദേവിയ്ക്കായ് അവൻ ഒരു ബോക്സ് നൽകി. അതിൽ ദേവി അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പിന്നെ ഒരു താലിയും മറ്റ് കുറച്ചു ആഭരണങ്ങളും ആയിരുന്നു.
” ഇത് നിന്നെ എനിയ്ക് കിട്ടുമ്പോൾ നി ധരിച്ചിരുന്നവയാണ്… ” അവൻ പറഞ്ഞു കൊണ്ട് തന്റെ റൂമിലേയ്ക്കു പോയി.
ദേവി വിറയാർന്ന കൈകളോടെ അതിലെ ഓരോ വസ്തുക്കളും അത്ഭുതത്തോടെ നോക്കി നിന്നു.
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് ഗൗതം വാതിൽ തുറന്നത്.
“എന്താ വേദിക.”…. അവൻ ചോദിച്ചു.
“നമുക്ക് എത്രയും വേഗം ഇവിടെ നിന്നും പോകാം…. ഗൗതം ടിക്കറ്റ് ബുക്ക് ചെയ്തോളു”” അവൾ പറഞ്ഞു കൊണ്ട് തിരിഞ്ഞ് നടന്നു..
ഗൗതം ആ വാക്കുകൾ അവൾ പറയുമെന്ന് പ്രതീക്ഷിച്ചില്ല. അവന്റെ അധരം ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.
ദേവി തന്റെ മുറിയിൽ കയറി വാതിലടച്ചു കരഞ്ഞു.
അവൾ പറഞ്ഞു “ന്റെ ദൈവമെ…. എന്റെ ഒരു വിധി നോക്കണേ…..എനിയ്ക് ആരെ സ്വീകരിക്കണം ആരെ ഉപേക്ഷിക്കണം എന്നറിയില്ലല്ലോ….. ഭൈരവൻ എന്റെ ഭർത്താവ് ആണെങ്കിൽ കൂടിയും അയാളെ എനിയ്ക് അപരിചിതമാണ്….. എന്നാൽ നിറഞ്ഞ മനസ്സോടെ എന്നെ സ്നേഹിക്കുന്ന ഗൗതം എന്റെ ഭർത്താവും അല്ല” അവൾ ഓരോന്ന് ആലോചിച്ചു കട്ടിലിൽ കിടന്ന് മിഴി വാർത്തു.
ദേവി ഭൈരവന്റ ഫോണിലേയ്ക്കു മടിച്ചിട്ടാണെങ്കിലും വിളിച്ചു.
ഭൈരവൻ ഒറ്റ റിങ്ങിൽ തന്നെ കാൾ എടുത്തു.
” ദേവി”……. ഭൈരവന്റെ സ്വരം ദേവിയുടെ കാതിൽ മുഴങ്ങി.
ഭൈരവൻ തുടർന്നു “നിന്റെ ഈ ഒരു callinu വേണ്ടി ഞാൻ എത്രകാലം ആണ് കാത്തിരുന്നത് എന്നറിയുമോ?
അത് പറയുമ്പോൾ ഭൈരവന്റെ കണ്ണുകൾ നിറഞ്ഞു.
. ദേവി നീണ്ടു നിന്ന മൗനത്തിനു ശേഷം കാൾ കട്ട് ചെയ്തു.
പിറ്റേന്ന് എയർപോർട്ടിൽ പോകുന്ന വഴിയ്ക്കു വെച്ച് ഭൈരവന്റെ കാർ ഗൗതമിന് മുന്നിൽ വട്ടം ചവിട്ടി നിന്നു.
ദേവി എന്തു പറയണം എന്നറിയാതെ മിഴിഞ്ഞു നിന്നു.
ഭൈരവൻ അവൾക്കരികിലേയ്ക്ക് വന്നു പറഞ്ഞു ” പോവാണോ..?…. പോകുന്നു എന്ന് കേട്ട് വന്നതാണ് ഒന്ന് കാണാൻ….. അവൻ അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കാതെ പറഞ്ഞു “
ആരൊക്കെ നിന്റെ ലൈഫ്ലിൽ നിന്നും പോയാലും…. നീ ഓർക്കുക നിന്നെ മാത്രം സ്നേഹിച്ചുകൊണ്ടും ഓർമ്മിച്ചു കൊണ്ട് ഒരാൾ ഇവിടെ ഉണ്ടെന്നുള്ള കാര്യം “.
“വിട്ട് കൊടുക്കുന്നതിലാണ് കൂടുതൽ ഭംഗി…. അല്ലെ mr. ഗൗതം”…. ഗൗതമിനെ നോക്കി ചോദിച്ചു കൊണ്ട്
മുണ്ട് മടക്കി കുത്തി അവൻ തന്റെ suv എടുത്ത് കറക്കി പോയി.
എയർപോർട്ടിൽ ദേവിയെ അവിടെ ഇരുത്തി ഗൗതം ചെക്കിങ് ന്റെ കാര്ര്യത്തിനായ് പോയിരുന്നു.
ദേവി ഭൈരവൻ വന്നതും തന്റടുത്ത് പറഞ്ഞത്തുമായ കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു…..
“വേദിക…. വാ നമുക്ക് ഫ്ലൈറ്റ് നുള്ള സമയം ആയി”…. ഗൗതം തിടുക്കം കൂട്ടി.
“ഞാൻ വരുന്നില്ല ഗൗതം….. താങ്കൾ പൊയ്ക്കോളൂ”…എനിക്ക് നിങ്ങളോടൊപ്പം വരാൻ കഴിയില്ല…. അവൾ ഭൈരവൻ കെട്ടിയ താലി കാണിച്ചു കൊണ്ട് ഗൗതമിനോട് പറഞ്ഞു.
എനിയ്ക് നിങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടുകൾ ഉണ്ട്. എന്നെപോലൊരു അഭയാർത്ഥിയെ നല്ലത് പോലെ നോക്കിയതിന് ഈ ജന്മം ഞാൻ നിങ്ങളോട് കടപ്പെട്ടിരിയ്ക്കും”
“ദയവു ചെയ്തു എന്റെ പിറകെ വരരുത്…. അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു .
തിരിഞ്ഞു നടക്കുന്ന ദേവിയെ നോക്കി ഗൗതം പറഞ്ഞു “വിട്ട് കൊടുക്കുന്നതാണ് കൂടുതൽ ഭംഗി….. അല്ലെ ദേവി….” അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി ചെറുതായി പുഞ്ചിരിച്ചു…..
തന്റെ പെട്ടിയുമായി അവൾ എയർപോർട്ടിന് പുറത്തു ഇരുന്നു.
ദേവിയ്ക് അറിയില്ലായിരുന്നു താൻ ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്ന്. ഗൗതമിനോട് അങ്ങനെ എല്ലാം സംസാരിച്ചു എങ്കിലും ഭൈരവന്റ കൂടെ പോകുന്നതിനെ കുറിച്ചു അവൾ ചിന്തിച്ചില്ല.
അവൾ പോലുമറിയാതെ കണ്ണുനീർ കവിളിലൂടെ ഓലിച്ചിറങ്ങി.
“കരഞ്ഞു തീർന്നെങ്കിൽ നമുക്ക് പോയാലോ?” പുറകെ നിന്നുള്ള കനത്ത ശബ്ദം കേട്ടാണ് ദേവി തിരിഞ്ഞു നോക്കിയത്.
“ദേവി… പോകാം വാ….വണ്ടിയിൽ കയറ്….” സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ ഭൈരവൻ വിളിച്ചു.
ദേവി പറഞ്ഞു ” ഞാൻ നിങ്ങളുടെ കൂടെ എന്തിനാണ് വരുന്നത്…. എന്റെ മനസ്സിൽ ഇങ്ങനെ ഒരു മുഖം ഇല്ലല്ലോ….. നിങ്ങൾ ദേവി എന്ന് പറയുന്ന സ്ത്രിയുടെ ഓർമ്മയുടെ ഒരു ചെറുകണം പോലും എന്നിൽ അവശേഷിക്കുന്നില്ല…. ഈ ഒരവസരത്തിൽ ഞാൻ എങ്ങനെ കൂടെ വരും…. എന്നെ എന്റെ വഴിയ്ക് വിട്ടേക്ക്”. അതും പറഞ്ഞു അവൾ പെട്ടിയുമെടുത്ത് നടക്കവേ.
പെട്ടന്ന് ദേവിയുടെ ശരീരം ഉറച്ച എന്തിലോ തട്ടി നിന്നപോലെ തോന്നി അവള്ക്ക്…. ഒരു നിമിഷം അവൾ കണ്ണടച്ച് നിന്നുപോയി.
ഭൈരവൻ അവളെ തന്നിലേയ്ക്കു അടുപ്പിച്ചതായിരുന്നു.
അവൻ പറഞ്ഞു “നിന്റെ ഓർമകൾ നിന്നെ വിട്ട് പോയാലും ഇല്ലെൻകിലും നമ്മൾ തമ്മിലുള്ള സുന്ദരമായ മുഹൂർത്തങ്ങൾ എല്ലാം തന്നെയും നിന്നെ ഓർമിപ്പിക്കുവാൻ ഞാൻ നിന്റെ കൂടെ തന്നെയുണ്ട്. അതുകൊണ്ട് നിന്റെ ഈ മറവി ബാധിച്ച മനസ്സ് എനിയ്ക് ഒരു പ്രശ്നമേയല്ല ദേവി”….
“ദേവി ഈ കാലഭൈരവാൻ എന്ന ഞാൻ ഒരു ആളിന്റെ മുന്നിൽ മാത്രമേ അടിയറവ് വെച്ചിട്ടുള്ളു അത് നിന്റടുത്തു മാത്രമാണ്…..”
“നമുക്ക് എല്ലാം ആദ്യം മുതൽ തുടങ്ങാടി പെണ്ണെ….. ” അതും പറഞ്ഞു അവൻ മീശപിരിച്ചു.
ദേവിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി. അവൾ ഭൈരവനെ ഇറുക്കെ പുണർന്നു…..
ദേവിയുടെ ഇന്നലകളിലെ ശൂന്യത ഭൈരവന്റെ ആത്മാർത്ഥമായ സ്നേഹത്തിന് മുന്നിൽ അലിഞ്ഞു തീരട്ടെ
അവസാനിച്ചു