“അയ്യേ… നാണക്കേട്…” അഭിമന്യു ആരോടെന്നില്ലാതെ പറഞ്ഞു… ശിവാനി അതു കേട്ടില്ല എന്ന ഭാവത്തിൽ ഫോണിൽ നോക്കുകയായിരുന്നു.. അതു കണ്ടപ്പോൾ അവൻ വീണ്ടും തുടങ്ങി…
“ഒരു തവണയൊക്കെ തോൽക്കുന്നത് മനസിലാക്കാം.. ഇത് എത്രാമത്തെയാ..? സ്ത്രീകൾ ഒറ്റയ്ക്ക് വണ്ടിയെടുത്ത് ലോകം ചുറ്റുന്ന ഈ കാലത്ത് ഇവിടെയൊരാൾ ഡ്രൈവിംഗ് ടെസ്റ്റ് ഗംഭീരമായി പൊട്ടിയിട്ട് വരുവാ…”
ശിവാനിയുടെ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ട് തിരിച്ചു വരുന്ന വഴിയാണ്.. അഭിമന്യുവിനെ കൂടെ അയക്കണ്ട എന്ന് പറഞ്ഞിട്ട് യദുകൃഷ്ണൻ കേട്ടില്ല… ടെസ്റ്റ് തോറ്റതിനേക്കാൾ അവൾക്ക് കുറച്ചിൽ അത് അവന്റെ മുന്നിൽ തന്നെ ആയതിനാലാണ്…
“ഒരുപാട് അങ്ങ് കളിയാക്കണ്ട… അടുത്തതിൽ എനിക്ക് കിട്ടും…”
“ഉവ്വ… മാഡത്തിന്റെ കൂടെ റോഡ് ടെസ്റ്റിന് വന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് എന്താണെന്നറിയോ..? അങ്ങേരുടെ ഭാര്യ എല്ലാവർഷവും ആറ്റുകാൽ പൊങ്കാല ഇടുന്നത് കൊണ്ടാ ജീവൻ തിരിച്ചു കിട്ടിയതെന്ന്…. കേട്ടിട്ട് തൊലിയുരിഞ്ഞു പോയി…”
“ഒന്ന് മിണ്ടാതെ വണ്ടിയോടിക്കെടോ …”
അവൾക്ക് ദേഷ്യവും സങ്കടവും വന്നു…
“അത് ശരിയാ… ഇതിനോടൊക്കെ എന്തു പറഞ്ഞിട്ടും കാര്യമില്ല… “
അവൻ പിറുപിറുത്തു… കാർ നേരെ പോയി നിന്നത് സീതാലയത്തിലാണ്.. യദുകൃഷ്ണൻ അമ്മാവൻ നാരായണനെയും കൂട്ടി ഹോസ്പിറ്റലിൽ പോയതായിരുന്നു.. അവിടെത്തിയപ്പോൾ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു.. ഹോട്ടൽ ഭക്ഷണം കഴിച്ചു ശീലമില്ലാത്ത നാരായണന് വീട്ടിൽ നിന്നും കൊണ്ടു വരാൻ യദു അഭിമന്യുവിനെ ഏല്പിച്ചു…
“അതേയ്.. ഫുഡ് പെട്ടെന്നു കൊണ്ടു വാ..”
അവൻ ശിവാനിയോട് പറഞ്ഞു.
“ഞാൻ തന്റെ വേലക്കാരിയൊന്നുമല്ല.. തന്നോടല്ലേ ഏട്ടൻ വിളിച്ചു പറഞ്ഞത്..? അടുക്കളയിൽ കേറി എടുത്തോ..”
അവൾ അകത്തേക്ക് പോയി…
“പിശാശിന്റെ അഹങ്കാരം കണ്ടില്ലേ..”
അവൻ ദേഷ്യത്തിൽ വീടിനകത്തു കയറി.. സീതലക്ഷ്മിയുടെ മുറിയുടെ മുന്നിൽ എത്തിയപ്പോൾ അവൻ കതകിൽ ഒന്ന് തട്ടി, പിന്നെ മെല്ലെ തുറന്നു… അവർ കട്ടിലിൽ കിടക്കുകയായിരുന്നു.. അവനെ കണ്ടതും അവർ സന്തോഷത്തോടെ ഒന്ന് ചിരിച്ചു…
“കേറി വാ മോനേ..”
“ഒരേ കിടത്തം തന്നാണോ? ഇടയ്ക്കൊക്കെ അങ്ങോട്ടുമിങ്ങോട്ടും നടക്കണം…”
അഭിമന്യു അവർക്കരികിൽ ഇരുന്നു.
“നടന്നതാ.. പക്ഷേ കുറച്ചു നടക്കുമ്പോൾ കാലിൽ നീര് വരുന്നു … നല്ല വേദനയും…ശിവ എവിടെ?”
“മുകളിലേക്ക് പോയി.. യദുവേട്ടൻ വിളിച്ചിരുന്നു.. ഫുഡ് വേണമെന്ന് പറഞ്ഞു..”
“എല്ലാം കിച്ചണിൽ ഉണ്ട്. പാത്രത്തിലേക്ക് മാറ്റണം … ജോലിക്കാരി എന്തോ ആവശ്യമുണ്ടെന്ന് പറഞ്ഞ് വേഗം പോയി.. മോനൊരു കാര്യം ചെയ്യ്. ശിവയെ വിളിച്ച് ഒന്ന് സഹായിക്കാൻ പറ..”
“ഞാൻ ഒറ്റയ്ക്ക് എടുത്തോളാം “
“വേണ്ട… എന്നിട്ട് വേണം ദേഹത്ത് വീഴാൻ .. നീ പോയി അവളെ വിളിക്ക്… ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി..”
അവൻ മനസില്ലാ മനസോടെ മുകളിലേക്ക് പടികൾ കയറി ..ശിവാനിയുടെ മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അവൾ ഉറക്കെ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്..
“ചേച്ചിക്കറിയോ, അവിടുന്ന് വീടെത്തുന്നത് വരെ അവൻ സ്വൈര്യം തന്നിട്ടില്ല… എന്തൊരു ജന്മമാ ഇത്? ഒരു കത്തിയെടുത്ത് കുത്തി കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട്…സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ ചേച്ചീ..? നോക്കിക്കോ ചായയിൽ വല്ല വിഷവും കലക്കി ഞാൻ കൊടുക്കും.. എന്നിട്ട് അന്തസായി പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങും..”
അവൾ തിരിഞ്ഞത് അഭിമന്യുവിന്റെ മുഖത്തേക്കാണ്… അതോടെ അവളുടെ സംസാരം നിലച്ചു.. ഫോൺ കട്ട് ചെയ്ത് അവൾ ബെഡിലേക്ക് ഇട്ടു.മീനാക്ഷിയോടാണ് തന്റെ കുറ്റങ്ങൾ വിവരിച്ചതെന്ന് അവനു മനസിലായി.
“എന്തേ നിർത്തിക്കളഞ്ഞത്? ബാക്കി കൂടെ പറ..”
“തനിക്കൊരു മാനേഴ്സ് ഇല്ലേ? ഒരു പെൺകുട്ടിയുടെ റൂമിലേക്ക് അവളുടെ അനുവാദം ഇല്ലാതെ കടന്നു വരികയും അവൾ സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കുകയും ചെയ്യുന്നത് എത്ര ചീപ്പാണെന്ന് അറിയാമോ?”
അഭിമന്യു ചുറ്റും നോക്കി…
“എവിടെ”
“എന്ത്?”
“പെൺകുട്ടി… ഇവിടെ അങ്ങനാരും ഇല്ലല്ലോ..”
“ഹഹഹ… ഓഞ്ഞ കോമഡിക്ക് ഇത്ര ചിരിച്ചാൽ മതിയോ?”
അവൻ കുറച്ചു കൂടി മുന്നോട്ട് ചെന്നു.
“പറയാനുള്ളത് എന്റെ മുഖത്തു നോക്കി പറയണം.. അല്ലാതെ മറ്റുള്ളവരോട് ഫോൺ വിളിച്ചു മോങ്ങുന്നത് വല്യ മിടുക്കൊന്നുമല്ല…”
“എന്റെ റൂമിൽ കേറി വന്ന് എന്നെ പഠിപ്പിക്കുന്നോ? ഇഡിയറ്റ്..”
“എന്താ വിളിച്ചത്?” അഭിമന്യുവിന്റെ കണ്ണുകൾ ചുരുങ്ങി..
“ഇഡിയറ്റ് എന്ന്.. കേട്ടില്ലേ?”
“നിന്റെ അച്ഛനില്ലേ.?.. ജൂനിയർ മാൻഡ്രേക്കിലെ പ്രതിമയുടെ മോന്തയുള്ളവൻ.. അവനെ പോയി വിളിക്കെടീ ഇഡിയറ്റെന്ന്…”
കാൽവിരലിൽ നിന്ന് തല വരെ കോപം ഇരച്ചു കയറിയപ്പോൾ ശിവാനി അവന്റെ കരണത്ത് ആഞ്ഞടിച്ചു. പക്ഷേ അവൻ ആ കൈ പിടിച്ചു വച്ചു.. അവൾ വിടുവിക്കാൻ നോക്കിയെങ്കിലും പറ്റിയില്ല.. അവൾ ഇടതു കൈ കൊണ്ട് അവന്റെ മുഖത്ത് അമർത്തി മാന്തി.. നാല് വിരലിലെ നഖങ്ങൾ വലതു ചെവിക്കു കീഴെ പോറൽ ഉണ്ടാക്കി… അഭിമന്യു പിടി വിട്ടു.. തൊലി മുറിഞ്ഞു നീറുന്നതായി അവനു അനുഭവപ്പെട്ടു.
ശിവാനി വിജയീഭാവത്തിൽ അവനെ നോക്കി..
“എന്റെ മുറിയിൽ കേറി വന്നതിന് ഇതെങ്കിലും തരണ്ടേ,..? “
ഒരു നിമിഷത്തേക്ക് അവൻ തന്നെത്തന്നെ മറന്നു.. അവൾ പോലും പ്രതീക്ഷിക്കാതെ കൈ നീട്ടി അവളുടെ കഴുത്തിൽ പിടിച്ചു മുന്നോട്ട് അടുപ്പിച്ചു.. പിന്നെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.. ശിവാനി പിടഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല… അവന്റെ പല്ലുകൾഅവളുടെ കീഴ്ച്ചുണ്ടിൽ ആഴ്‌ന്നിറങ്ങി.എതിർപ്പുകൾ അവസാനിപ്പിച്ച് അവൾ കൈകൾ താഴ്ത്തി…അതോടെ അവൻ പിന്നിലേക്ക് മാറി..
“ആരേലും ഇങ്ങോട്ട് സമ്മാനം തന്നാൽ തിരിച്ചു കൊടുക്കുന്നതല്ലേ മര്യാദ…? ഇപ്പൊ സമാസമം… പോട്ടെ, മാ… ഡം…”
അവൻ പുറത്തിറങ്ങി..ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടയ്ക്കാതെ, തലകുനിച്ച് ശിവാനി അവിടെ തന്നെ നിന്നു..വായിൽ ചോരയുടെ രുചി അവളറിഞ്ഞു..
താഴെയിറങ്ങിയ അഭിമന്യു സീതലക്ഷ്മിയുടെ മുറിയിൽ കയറാതെ നേരെ അടുക്കളയിലേക്ക് പോയി.. പാത്രങ്ങളിൽ ചോറും കറികളും എടുത്ത് സഞ്ചിയിൽ വച്ച് മുറ്റത്തേക് നടന്നു..
ചാവക്കാട്- തൃശൂർ..
” വീട് ഇച്ചിരി പഴയതാണല്ലേ..? ” വാസവൻ കസേരയിൽ ഇരുന്ന് ചുറ്റും നോക്കി കൊണ്ട് ചോദിച്ചു…. നജ്മ ഒന്നും മിണ്ടിയില്ല..
“മഴയ്ക്ക് മുൻപ് പുതുക്കി പണിയാം… അതിനുള്ള കാശൊക്കെ അഫ്സലിന് കിട്ടിയിട്ടുണ്ട്… അവനെപ്പോഴാ വരിക? വല്ലതും പറഞ്ഞോ?”
നജ്മ ഇല്ലെന്ന് തലയാട്ടി..അവൾ രക്ഷപ്പെടാനുള്ള വഴികൾ ആലോചിക്കുകയായിരുന്നു,.വാസവന്റെ അടുത്ത് രണ്ടു പേർ നില്കുന്നുണ്ട്.. പുറത്ത് എത്രയാളുകൾ ഉണ്ടെന്ന് അറിയില്ല.. മുറിയിൽ നിന്ന് ഫോണെടുത്തു വിളിച്ചാൽ അഫ്സലിന്റെ കൂട്ടാളികൾ പാഞ്ഞെത്തും.. പക്ഷേ നിന്നിടത്തു നിന്നും അനങ്ങാൻ അവൾക്ക് ഭയം തോന്നി… പിന്നെയുള്ള വഴി ഉറക്കെ അലറുക എന്നതാണ്… അതിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കുമ്പോൾ വാസവൻ എഴുന്നേറ്റു,…
“നിലവിളിക്കാൻ തോന്നുന്നുണ്ടോ?” അവളുടെ മനസ് വായിച്ചത് പോലെ അയാൾ ചോദിച്ചു…
“എനിക്കൊരു പ്രശ്നവുമില്ല… ആളുകൾ കൂടുന്നതിനു മുൻപേ നിന്റെ മൂന്ന് പിള്ളേരെയും ഞാൻ തീർക്കും,.. പിന്നെ വരുന്നവരുടെ കാര്യമല്ലേ,…? അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായറിയാം… എനിക്ക് വേറൊന്നും വേണ്ട… ഫോൺ എടുത്ത് അഫ്സലിനെ വിളിക്ക്… രണ്ടു വാക്ക് സംസാരിക്കണം.. അതിനു ശേഷം ഞങ്ങൾ വന്ന വഴി പോകും…”
നജ്മ റൂമിലേക്ക് നടന്നു… പിന്നാലെ വാസവനും… ഫോൺ എടുത്ത് തിരിഞ്ഞ അവൾ തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന വാസവനെ കണ്ട് ഞെട്ടി.. അയാൾ കൈ നീട്ടിയപ്പോൾ വിറച്ചു കൊണ്ട് അവൾ ഫോൺ നൽകി…. വാസവൻ മൂക്ക് വിടർത്തി ഒന്ന് മണം പിടിച്ചു…
“ലൈഫ്ബോയ് സോപ്പ് ആണല്ലേ, ഉപയോഗിച്ചത്?.. പെണ്ണിന്റെയും സോപ്പിന്റെയും മണം .. ആഹാ…”
അയാളുടെ മുഖത്ത് ഒരശ്ലീല ചിരി വിടർന്നു.
“അവിടെ ഇരിക്കെടീ..” അയാൾ കട്ടിൽ ചൂണ്ടി. മൂന്ന് കൊച്ചു കുട്ടികൾ അവിടെ ഒന്നും അറിയാതെ ഉറങ്ങുന്നുണ്ട്.. നജ്മ മടിച്ചു നിന്നു..
“നീ ഇരിക്കുന്നോ, അതോ എന്റെ കൈകൊണ്ട് ഇരുത്തണോ?”
അതോടെ അവൾ ഇരുന്നു.. വാസവൻ ഫോൺ തുറന്നു..
“ഈ നമ്പർ ആണോ?” അയാൾ ഫോൺ അവളുടെ മുഖത്തിന് നേരെ നീട്ടി.. അവൾ തലയാട്ടി..അയാൾ അഫ്സലിന്റെ മൊബൈലിലേക്ക് വീഡിയോ കാൾ ചെയ്തു.. രണ്ടു തവണ ശ്രമിച്ചപ്പോഴാണ് അവൻ എടുത്തത്… കണ്ണുകൾ തിരുമ്മി കൊണ്ട് അവൻ ചോദിച്ചു…
“എന്താടീ ഈ നേരത്ത്…? ഉറങ്ങിയില്ലേ?”
“ഇല്ലെടാ… ഞാനിവൾക്ക് പി എസ് സി കോച്ചിങ് ക്ലാസ്സ് കൊടുക്കുവാ..”
സ്‌ക്രീനിൽ വാസവനെ കണ്ടതോടെ അഫ്സൽ ചാടിയെഴുന്നേറ്റു…
“നിങ്ങളാരാ? എന്റെ വീട്ടിൽ നിങ്ങൾക്കെന്ത് കാര്യം? “
അവൻ പരിഭ്രമത്തോടെ ചോദിച്ചു…
“കിടന്നു പിടയ്ക്കാതെടാ ചെറുക്കാ… ഒരു കാര്യം ചോദിക്കാൻ വന്നതാ..”
“ഇപ്പൊ അവിടുന്ന് ഇറങ്ങിക്കോണം.. ഇല്ലെങ്കിൽ ഞാനാരാണെന്ന് നീയൊക്കെ അറിയും,..”
അവന്റെ ഭീഷണി കേട്ടപ്പോൾ വാസവൻ ഒന്ന് ചിരിച്ചു..
“അനിയാ… ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കരുത്.,.. നിനക്കു തന്നെയാ നഷ്ടം… ഒരൊറ്റ ചോദ്യം… സണ്ണി എവിടെ? അതിന്റെ ഉത്തരം കിട്ടിയാൽ ഞാനിറങ്ങും..”
“കളിക്കുന്നത് ആരോടാണെന്ന് നിനക്കറിയില്ല…. കൊല്ലും ഞാൻ…”
അഫ്സൽ പല്ലു ഞെരിച്ചു,. അതോടെ വാസവന്റെ മുഖം മാറി…
“ഈ കിടക്കുന്ന നിന്റെ മൂന്ന് പിള്ളേരുടെയും കഴുത്ത് ഈർക്കിൽ ഒടിക്കുന്നത് പോലെ ഞാൻ ഒടിക്കും.. പിന്നെ നിന്റെ സുന്ദരിയായ ഭാര്യ.. അവളെ ഞാനങ്ങു കൊണ്ടുപോകും… ഇടുക്കിക്ക്… എന്റെ തോട്ടത്തിൽ ജോലി ചെയ്യുന്നവന്മാർ ഇവളെ ചവച്ചു തുപ്പുന്നത് ലൈവ് ആയി നിന്നെ കാണിക്കും… ഇതൊന്നും നടക്കാതിരിക്കണമെങ്കിൽ ഇനി നീ വാ തുറക്കുന്നത് സണ്ണി എവിടെ എന്ന് പറയാൻ മാത്രമായിരിക്കണം… ഒരു മിനിറ്റ് സമയം..”
“കുടകിൽ…” ഒന്നാലോചിച്ച ശേഷം പതിഞ്ഞ സ്വരത്തിൽ അഫ്സൽ പറഞ്ഞു..
“കുടകിൽ എവിടെ?”
“അതറിയില്ല.. തനിച്ചാ പോയത്… ലൊക്കേഷൻ എവിടാ എന്ന് ചോദിച്ചപ്പോൾ അത് നീ അറിയണ്ട എന്നു പറഞ്ഞു… സാറിന് ആ നാട്ടുകാരനായ ഒരു ഫ്രണ്ട് ഉണ്ട്.. അയാളുടെ എസ്റ്റേറ്റിൽ ആണ്..”
“ആ ഫ്രണ്ടിന്റെ പേരറിയാമോ?”
“ഇല്ല.. പക്ഷെ ഏതോ വല്യ പുള്ളിയാ..അവിടെ വന്ന് ആർക്കും തൊടനാവില്ല എന്ന് ഇടയ്ക്കിടെ പറയും..”
“അവന്റെ ഫോൺ നമ്പർ ഇല്ലേ? “
“പല നമ്പറുകളിൽ നിന്നാ വിളിക്കാറ്..”
“ലാസ്റ്റ് നിന്നെ വിളിച്ച നമ്പർ ഇപ്പൊ ഇങ്ങോട്ട് അയക്ക്..”
“ചെയ്യാം.. പക്ഷേ അവരെ ഉപദ്രവിക്കരുത്.. പ്ലീസ്…”
“മുതലാളിയുടെ ഭാര്യയെ കൊല്ലാൻ നോക്കിയതിനു നിനക്കു കൂലി തരേണ്ടതാ… പക്ഷേ അത് ഇപ്പൊ വേണ്ട എന്നാ സത്യപാലൻ സാറിന്റെ ഓർഡർ.. നമ്മുടെ ലക്ഷ്യം സണ്ണിയാണ്.. ആദ്യം അത് നടക്കട്ടെ.. നീ നമ്പർ അയച്ചു തന്നിട്ട് കിടന്നുറങ്ങിക്കോ.. ഞാൻ പോയ്ക്കോളാം.”
വാസവൻ ഫോൺ കട്ട് ചെയ്തു.. സെക്കന്റുകൾക്കകം സണ്ണിയുടെ നമ്പർ വാട്സാപ്പിൽ വന്നു,…
“അവനു നിന്നോട് ഭയങ്കര സ്നേഹമാണല്ലോ…?”
നമ്പർ തന്റെ ഫോണിൽ സേവ് ചെയ്തതിനു ശേഷം അയാൾ നജ്മയെ അടിമുടി നോക്കി…
“മൂന്ന് പിള്ളേരുടെ തള്ളയാണെന്ന് കണ്ടാൽ പറയൂല്ല… “
അവൾ വെറുപ്പോടെ മുഖം തിരിച്ചു…
“ആദ്യമായിട്ടാ മോഹം തോന്നിയ ഒരുത്തിയെ വിട്ടിട്ട് പോകുന്നത്… എന്തു ചെയ്യാനാ … സമയമില്ല..ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് പറ്റുവാണേൽ വരാം.. ഇപ്പൊ പോട്ടെ..?”
അവൾ ശ്വാസം പിടിച്ചു നിൽക്കുകയാണ്.. വാസവനും ഗുണ്ടകളും പുറത്തിറങ്ങിയ ഉടനെ അവൾ ഓടിച്ചെന്ന് വാതിലടച്ചു… ഫോൺ ബെൽ അടിക്കുന്നുണ്ടായിരുന്നു.. അഫ്സലാണ്..
“നജൂ… അവന്മാർ പോയോ?”
“ഉം.”
“നിന്നെ ഉപദ്രവിച്ചോ..?”
“ഇല്ല…”
“പേടിക്കണ്ട… ഞാൻ എന്റെ ആളുകളെ വിളിച്ചിട്ടുണ്ട്.. ഇപ്പൊ അങ്ങോട്ട് വരും… നീ അവരുടെ കൂടെ ഇറങ്ങിക്കോ.. തത്കാലം ഒന്ന് മാറുന്നതാ നല്ലത്…
“എവിടെക്കാ ഇക്കാ?”
“അതൊക്കെയുണ്ട്… ഇനി അവിടെ സേഫ് അല്ല..വേഗം മക്കളെ എഴുന്നേൽപ്പിക്ക്…”
“ഇക്ക എപ്പോഴാ വരിക .?”
“ഞാൻ വന്നോളാം… ഇപ്പൊ അവന്മാർ കാണിച്ചതിന് അടക്കം തിരിച്ചടി കൊടുത്തിട്ട് വരും.. നീ വച്ചോ.. എന്നിട്ട് ഇറങ്ങാൻ നോക്ക്..”
ടോർച്ചും തെളിച്ചു കൊണ്ട് അഫ്സലിന്റെ അനുയായികൾ മുറ്റത്തേക് ഓടി വരുന്നത് ജനലിലൂടെ നജ്മ കണ്ടു…
മീറ്റിംഗ് ഹാളിൽ നിന്ന് പുറത്തിറങ്ങിയ മീനാക്ഷി അഭിമന്യുവിന്റെ മുഖം കണ്ട് അമ്പരന്നു.. വലത്തെ കവിളിൽ വീതിയുള്ള ഒരു പ്ലാസ്റ്റർ ഒട്ടിച്ചിട്ടുണ്ട്..
“ഇതെന്ത് പറ്റി?”
“പട്ടി മാന്തിയതാ “.
“ങേ..”
“അതേന്ന്…. ഒന്ന് കൊഞ്ചിക്കാൻ നോക്കിയതാ.. “
“ഹോസ്പിറ്റലിൽ പോയി ഒരു ഇൻജെക്ഷൻ എടുത്തൂടായിരുന്നോ?”
“അതിന്റെയൊന്നും ആവശ്യമില്ല.. കുറച്ചേ ഉള്ളൂ… ഇന്നെന്താ എന്റെ ഡ്യൂട്ടി? “
“പറയാം.. അതിനു മുൻപ് വേറൊന്നു കാട്ടിതരാം… വാ.”
അഭിമന്യു അവൾക് പിന്നാലെ ചെന്നു.. അവൾ സീറ്റിലിരുന്ന് കമ്പ്യൂട്ടർ ഓൺ ചെയ്തു..
“ഇതെങ്ങനെയുണ്ട് എന്ന് നോക്കിക്കേ..”
സ്‌ക്രീനിൽ ജാനകിയുടെ പുഞ്ചിരിക്കുന്ന കുഞ്ഞുമുഖം തെളിഞ്ഞു…
“സൂപ്പർ…”
“ക്ലയന്റിനു ഇവളെ ഒത്തിരി ഇഷ്ടപ്പെട്ടു.. ഇവളെ വച്ചു ചെയ്യാം എന്നാ പറഞ്ഞത്..പക്ഷേ ആ ചേച്ചി സമ്മതിക്കുമോ?”
“എത്ര ടൈം എടുക്കും ഷൂട്ട് ചെയ്യാൻ?”
“എല്ലാം ഓക്കേ ആണെങ്കിൽ ഒരു മണിക്കൂറിൽ താഴെ മതി.”
“അത്രയേ ഉള്ളോ? ചേച്ചിയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം..”
ശിവാനി അങ്ങോട്ടേക്ക് വന്നു,.. അവളെ കണ്ടപ്പോൾ അഭിമന്യുവിന്റെ മുഖഭാവം മാറുന്നത് മീനാക്ഷി ശ്രദ്ധിച്ചു…
“ഗുഡ്മോർണിംഗ് ചേച്ചീ..”
“ഗുഡ്മോർണിംഗ് ശിവാ… നീയല്ലേ ഹോസ്പിറ്റലിൽ അമ്മാവന്റെ അടുത്തേക്ക് പോകണം , ഇന്ന് ലീവാണ് എന്നു പറഞ്ഞത്? ..”
“അതെ.. പോണം… അതിനു മുൻപ് തറവാട്ടിൽ പോയി കുറച്ചു ഡ്രസ്സ് എടുക്കണം…ഒരു ഡ്രൈവറുണ്ട്… എന്തു കാര്യം?… രാവിലെ വീട്ടിൽ വന്ന് കാറുമെടുത്തു സ്ഥലം വിട്ടു.. ആരെങ്കിലും കൂടെ വരുന്നുണ്ടോ ഇല്ലയോ എന്നൊന്നും ചോദിക്കാനുള്ള മര്യാദ ഇല്ല.. സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്യും..”
അവനെ നോക്കാതെയാണ് അവൾ പറഞ്ഞത്…
“മീനൂ… വണ്ടിയെടുത്ത് ഇങ്ങോട്ട് വരാൻ യദുവേട്ടൻ മെസ്സേജ് അയച്ചിരുന്നു.. അത് അനുസരിച്ചു. മറ്റുള്ളോർക്ക് ആവശ്യമുണ്ടെങ്കിൽ വാ തുറന്ന് പറയണം. മനസ്സ് വായിക്കാനുള്ള കഴിവൊന്നും എനിക്കില്ല.”
“ഇനി രണ്ടും അടി തുടങ്ങിക്കോ… ശിവാ, നീ എങ്ങനെയാ ഇങ്ങോട്ട് വന്നേ?”.
“അച്ഛൻ കൊണ്ടു വിട്ടു.എവിടേക്കോ അത്യാവശ്യമായി പോകുകയായിരുന്നു.. ഞാൻ കാല് പിടിച്ചിട്ടാ ഇവിടെ ഒന്നെത്തിച്ചത്…ഇവിടെത്തും വരെ വഴക്കു കേട്ടു..”
ശിവാനി അഭിമന്യുവിനെ നോക്കി..
“സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കൂടെ വരാമോ?”
“തമ്പുരാട്ടി രഥത്തിൽ ഉപവിഷ്ടയായാലും… അടിയൻ എവിടെ വേണമെങ്കിലും എത്തിക്കാം…”
നടു വളച്ച് അത്രയും പറഞ്ഞ ശേഷം അവൻ പുറത്തേക്ക് നടന്നു..
“ചേച്ചി കണ്ടോ, അവന്റെ അഹങ്കാരം..? വേറെ ഡ്രൈവറെ കിട്ടിയാൽ അപ്പൊ ഇവനെ ഞാൻ ചവിട്ടി പുറത്താക്കും..”
“നീയും ഒട്ടും മോശമല്ല.. “
മീനാക്ഷി ചിരിയോടെ പറഞ്ഞു. അപ്പോഴാണ് അവൾ ശിവാനിയുടെ ചുണ്ട് ശ്രദ്ധിച്ചത്….
“ഇതെന്താടീ മുറിഞ്ഞിരിക്കുന്നെ..?”
ശിവാനി ഒന്ന് പരുങ്ങി..
“അത്…. ചിപ്സ് തിന്നുമ്പോൾ അറിയാതെ കടിച്ചു പോയതാ…”
“ആക്രാന്തം കുറച്ചൂടെ പെണ്ണേ?..”
“പറ്റിപ്പോയി… ഞാനിറങ്ങുവാ… എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി..”
മീനാക്ഷിയെ നോക്കാതെ പറഞ്ഞിട്ട് അവൾ നടന്നു..
തറവാട്ടിൽ എത്തും വരെ അഭിമന്യുവും ശിവാനിയും ഒന്നും സംസാരിച്ചില്ല..
“കുറച്ചു സമയമെടുക്കും… ഇനി മുങ്ങിയേക്കരുത്..”
ഇറങ്ങി പോകവേ അവൾ ഓർമിപ്പിച്ചു.. അവൻ മറുപടി പറഞ്ഞില്ല..അമ്മാവന്റെ മുറിയിൽ ഡ്രസ്സുകൾ ഓരോന്നായി എടുത്തു വയ്ക്കുമ്പോൾ പിന്നിൽ കാൽപെരുമാറ്റം കേട്ട് അവൾ തിരിഞ്ഞു നോക്കി.. അഭിമന്യു..
“എന്താ..? “
അവൻ മിണ്ടിയില്ല..
“ഇന്നും ഉപദ്രവിക്കാനാണോ ഭാവം?”
അതിനും മറുപടിയില്ല.അവൻ പതിയെ അവളുടെ അടുത്ത് വന്നു.. അവൾ പിന്നോട്ട് മാറി.. പിന്നെയും അടുത്തേക്ക്… അവൾ ഭിത്തിയിൽ തട്ടി നിന്നു.
“നിനക്കെന്താടാ വേണ്ടത്?”
ഒന്നും മിണ്ടാതെ അവൻ അവളുടെ തൊട്ടു മുന്നിൽ നിന്നു.. അവന്റെ ശ്വാസം മുഖത്തു പതിച്ചപ്പോൾ ശിവാനിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.. അഭിമന്യു പതിയെ രണ്ടു കയ്യും അവളുടെ കവിളിൽ വച്ച് ചുണ്ടിലെ മുറിവിൽ ചുംബിച്ചു… അവൾ തടഞ്ഞില്ല..മിഴികളടച്ചു നിന്നു..
“സോറി… അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തു പോയതാ.”
അവൻ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ശിവാനി കൈയിൽ പിടിച്ചു.. അവൻ ചോദ്യഭാവത്തിൽ നോക്കി..
“ഇപ്പൊ ദേഷ്യം മാറിയോ?” അവൾ ചോദിച്ചു..
“കുറച്ച്…അതോണ്ടല്ലേ സോറി പറഞ്ഞേ..?”
“സോറി പറയാൻ ഉമ്മ വയ്ക്കണോ?”
“കെട്ടിപ്പിച്ചു ഉമ്മ തരണം എന്നാ വിചാരിച്ചത്..”
“പിന്നെന്ത് പറ്റി?”
“അറിയില്ല..”
“സോറി സ്വീകരിക്കണമെങ്കിൽ മനസ്സിൽ വിചാരിച്ചത് ചെയ്യ്.”
അവൾ കൈകൾ വിടർത്തി നിന്നു… ഒരു നിമിഷം ആലോചിച്ച ശേഷം അഭിമന്യു അവളെ നെഞ്ചോട് ചേർത്തു.. പിന്നെ അവളുടെ നെറുകയിൽ അധരങ്ങൾ അമർത്തി..
“എന്നോട് ക്ഷമിക്കണം… ആദ്യമായിട്ടാണ് ഒരു പെണ്ണിനെ ഹർട്ട് ചെയ്തത്… എപ്പോഴും കളിയാക്കിയിരുന്നത് വെറുതെ ഒരു രസത്തിനാ.. പക്ഷേ ഇന്നലെ…. അതെന്റെ തെറ്റാ…”
“സാരമില്ല.. ഞാനും കുറച്ച് ഓവറായിരുന്നു..”
“കുറച്ചല്ല… ഒരുപാട്,..”
“പോടാ..” അവൾ ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു..
“ശിവാ.. ഒരു കാര്യം ചോദിച്ചോട്ടെ..?”
“ഉം?”
“ഇതിന്റെ അർത്ഥമെന്താ?”
“ഏതിന്റെ?”
“കുറച്ചു നേരം മുൻപ് വരെ തമ്മിലടിച്ചവർ ഇപ്പൊ കെട്ടിപ്പിടിച്ചു നിൽക്കുന്നതിന്റെ..”
“എനിക്ക് അറിയില്ല… നിനക്കെന്താ തോന്നുന്നേ?”
” ഇഷ്ടമാണെന്ന്.. “
“സത്യം?”
“ഉം..”
“എപ്പോഴാ തോന്നിതുടങ്ങിയത്?”
“അത് അറിയില്ല.”
അഭിമന്യു അവളുടെ മുടിയിലൂടെ മെല്ലെ വിരലോടിച്ചു…
“നിനക്കോ?”
“ഒരു ചെറിയ ഇഷ്ടമൊക്കെ ഉണ്ടായിരുന്നു..പക്ഷെ ആളെ കളിയാക്കുന്ന നിന്റെ വൃത്തികെട്ട സ്വഭാവം കാണുമ്പോ ദേഷ്യം സഹിക്കാൻ പറ്റില്ല.. മറ്റുള്ളവരോടൊക്കെ നല്ല സ്നേഹത്തിലും, എന്നോട് മാത്രം പുച്ഛവും…”
“അതെന്തു കൊണ്ടാണെന്ന് എനിക്ക് ഇപ്പഴും ഒരു പിടിയുമില്ല.. പക്ഷേ ഇന്നലെ നിന്റെ കണ്ണു നിറഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി.. ഞാൻ കാരണം ഒരു പെണ്ണും കരയരുത് എന്നാഗ്രഹം ഉണ്ടായിരുന്നു… അതിന് പറ്റാതായപ്പോൾ കുറ്റബോധം….”
അവൾ കൈ ഉയർത്തി അവന്റെ കവിളിൽ തലോടി…
“വേദനിച്ചോ?”
“ഇത്തിരി…”
ശിവാനി കാൽവിരലുകൾ നിലത്ത് ഊന്നി എത്തി വലിഞ്ഞ് അവന്റെ കവിളിലെ പ്ലാസ്റ്ററിൽ മൃദുവായി ഉമ്മ വച്ചു..
“പോകാം? ഹോസ്പിറ്റലിൽ എത്തുമ്പോൾ ലേറ്റ് ആകും.”
“നിന്നെ വിടാൻ തോന്നുന്നില്ലെടീ..”
“മോൻ ആള് കൊള്ളാലോ… ഒരു ചാൻസ് കിട്ടിയപ്പോൾ മുതലെടുക്കുകയാണോ..? വന്നേ… ഈ ഡ്രസ്സ് ഒക്കെ എടുത്തു വയ്ക്കാൻ ഹെല്പ് ചെയ്യ്..”
അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു.
രണ്ടു പേരും ആവശ്യമായ സാധനങ്ങൾ എല്ലാം ബാഗിൽ നിറച്ചു പുറത്തിറങ്ങി…
“വാതിലടക്കണ്ടേ?”
അഭിമന്യു ചോദിച്ചു…
“വേണ്ട.. പൂജമുറി വൃത്തിയാക്കാനും വിളക്ക് വയ്ക്കാനും ഇവിടെ അടുത്തുള്ള ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്.. അയാൾ രാത്രി എല്ലാം അടച്ചോളും… “
“ഇവിടെ പൂജയൊക്കെ ഉണ്ടോ? അമ്മാവൻ മന്ത്രവാദി ആണോ?”
“ചെറിയ തോതിൽ…”
“കുടുംബക്കാരു മുഴുവൻ ഉഡായിപ്പാണല്ലേ..?”
“പോടാ പട്ടീ..”
അവൾ അടിക്കാൻ കൈ ഓങ്ങി. പിന്നെ ചിരിച്ചു കൊണ്ട് കാറിൽ കയറി.. കാർ റോഡിലേക്ക് ഇറങ്ങിയപ്പോൾ അവിടെ കാത്തു നിന്ന ബൈക്ക് സ്റ്റാർട്ട് ആയി..ഒരു അകലം വിട്ട് ബൈക്ക് കാറിന്റെ പുറകിൽ ഓടിതുടങ്ങി…
എന്തോ ശബ്ദം കേട്ട് ഷീബ കണ്ണുകൾ തുറന്നു..താനിത് എവിടെയാണ് എന്നവൾക്ക് മനസ്സിലായില്ല… നന്നായി അലങ്കരിച്ച ഒരു മുറി… ചെറിയ ഫ്രിഡ്ജ്, ടീവി, എല്ലാം ഉണ്ട്. ഒരു മുരൾച്ചയോടെ സീലിംഗ്ഫാൻ കറങ്ങുന്നുണ്ട്… അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു,. എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു… മാർക്കറ്റിൽ റബ്ബർഷീറ്റ് വിറ്റു തിരിച്ചു വരികയായിരുന്നു..വീടിനടുത്ത് എത്തിയപ്പോൾ റോഡിൽ ഒരു വാൻ നിൽക്കുന്നത് കണ്ടു.. അതിനെ മറികടന്ന് ഏതാനും ചുവടു നടന്നതേയുള്ളൂ.. മുഖത്ത് ഒരു കറുത്ത തുണി വന്നു വീണു .. അലറിക്കരയാനും കുതറാനും ശ്രമിച്ചെങ്കിലും ആരൊക്കെയോ മുറുകെ പിടിച്ചു.. . പിന്നെ വണ്ടിയിലേക്ക് ഇടുന്നതും അത് മുന്നോട്ട് ഓടുന്നതും അറിഞ്ഞു… വായിൽ അമർന്ന കൈയിൽ കടിച്ചപ്പോൾ ആരോ കഴുത്തിൽ പിടി മുറുക്കി… പിന്നെ എപ്പോഴോ ബോധം നഷ്ടമായി..
ആരാണ് തന്നെ ഇവിടെ എത്തിച്ചത്?. ബാഗും ഫോണുമൊന്നും കാണുന്നില്ല… കഴുത്തിൽ നല്ല വേദന തോന്നുന്നുണ്ട്.. അവൾ ഒന്ന് ചുമച്ചു… പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു.. നല്ല ഉയരവും അതിനൊത്ത വണ്ണവും ഉള്ള ഒരാൾ അങ്ങോട്ട് കയറി വന്നു..
“ഷീബാ ഫ്രാൻസിസ് എഴുന്നേറ്റോ? ഞാൻ കുറച്ചു നേരത്തെ വന്നു നോക്കിയപ്പോൾ ഉറക്കമായിരുന്നു.. വിളിക്കേണ്ട എന്നു കരുതി..”
അയാൾ ചിരിച്ചു… ഷീബ പേടിയോടെ പിന്നിലേക്ക് ചുവടു വച്ചു..
“ആരാ നിങ്ങൾ? എന്താ നിങ്ങൾക്ക് വേണ്ടത്?”
“പരിചയപ്പെടുത്താൻ മറന്നു പോയി… എന്റെ പേര് സത്യപാലൻ… നിനക്ക് എന്നെ അറിയാൻ വഴിയില്ല . പക്ഷേ അവനറിയാം. നിന്റെ കാമുകൻ സണ്ണിക്ക്…”
സത്യപാലൻ ഒരു ചുരുട്ട് ചുണ്ടിൽ വച്ചു കത്തിച്ചു,..
“എനിക്ക് വളരെ വേണ്ടപ്പെട്ട ഒന്ന്, സണ്ണി എടുത്തു… എന്റെ അനിയന്റെ ജീവൻ.. അതിനു പകരമായി അവന്റെ തന്തയെ ഞാനുമെടുത്തു.. പക്ഷേ തൃപ്തി കിട്ടിയില്ല.. വേറെ വിലപ്പെട്ടത് വല്ലതും അവന്റെ കയ്യിൽ ഉണ്ടോ എന്ന് കുറെ ആയി അന്വേഷിക്കുന്നു… അങ്ങനെയാ നിന്നെ പറ്റി അറിഞ്ഞത്..”
അയാൾ പുക ആഞ്ഞു വലിച്ച് പുറത്തേക്ക് വിട്ടു..
“സണ്ണിയുടെ എസ്റ്റേറ്റിലെ ജോലിക്കാരൻ ഫ്രാൻസിസിന്റെ ഒരേയൊരു മകൾ.. ഞാനാദ്യം കരുതിയത് നീ അവന്റെ സെറ്റപ്പ് ആണെന്നാ .. നാൽപതുകാരനായ മുതലാളിക്ക് തന്റെ ആശ്രിതന്റെ ഇരുപത്തിയഞ്ചു വയസുള്ള മോളോട് തോന്നുന്ന ആഗ്രഹം.. അങ്ങനെയേ ചിന്തിച്ചുള്ളൂ.. പിന്നല്ലേ അറിഞ്ഞത് ഇത് ദിവ്യപ്രണയം ആണെന്ന്… കഴുത്തിൽ മിന്നു കെട്ടുന്നത് വരെ നിന്റെ വിരലിൽ പോലും സ്പർശിക്കില്ല എന്ന അവന്റെ പ്രതിജ്ഞയെ കുറിച്ച് അറിഞ്ഞു…”
സത്യപാലൻ ചുരുട്ട് മേശപ്പുറത്തു കുത്തി കെടുത്തി…
“ഇന്നത്തെ കാലത്ത് ഇതുപോലെയൊക്കെ ആരെങ്കിലും പ്രേമിക്കുമോ? എന്തായാലും കൊള്ളാം.. പക്ഷേ കാര്യമില്ലല്ലോ കുഞ്ഞേ… എന്റെ തലയെടുത്തിട്ടേ നിന്നെ കെട്ടൂ എന്നാ അവന്റെ വാശി … അത് അതിമോഹമല്ലേ? “
ഒറ്റ കുത്തിപ്പിന് അയാൾ ഷീബയുടെ അടുത്തെത്തി… അവളെ വലിച്ച് കട്ടിലിൽ ഇട്ടു,..
“മൂല്യമുള്ളത് കവർന്നെടുക്കുന്ന ഈ മത്സരത്തിൽ രണ്ടേ ഒന്ന് എന്ന സ്കോറിൽ സത്യപാലൻ മുന്നിട്ട് നിൽക്കുകയാണ്..”
അവളുടെ കവിളിലേക്ക് മുഖമടുപ്പിക്കാൻ ശ്രമിക്കവേ സത്യപാലന്റെ ഫോൺ അടിഞ്ഞു.. ഒരു കൈ കൊണ്ട് അവളുടെ വായ പൊത്തിപ്പിടിച്ച് അയാൾ ഫോൺ എടുത്തു നോക്കി.. ദേവരാജൻ.
“മുതലാളീ പറഞ്ഞോ..”
“നീ ഏതവളുടെ കൂടെ കിടക്കുകയാണെടാ? “
അപ്പുറത്ത് നിന്നും ദേവരാജന്റെ അലർച്ച മുഴങ്ങി..
“നിന്നോട് ഞാൻ പറഞ്ഞതല്ലേ ബിസിനസ് ശ്രദ്ധിക്കാൻ… അതിന്റിടയിൽ നീ ആർക്ക് പിണ്ഡം വയ്ക്കാൻ പോയതാ?”
“എന്താ മുതലാളീ? കാര്യം പറ..”
“ബാറിൽ എക്സൈസിന്റെയും ആരോഗ്യവകുപ്പിന്റെയും ഒന്നിച്ചുള്ള റെയ്ഡ്.. മായം ചേർത്ത മദ്യവും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചു…”
“എന്താ പറഞ്ഞേ?”
“നീ കേട്ടില്ലേ? അതോ അഭിനയിക്കുകയാണോ? ഇതെങ്ങനെ സംഭവിച്ചു? സത്യാ… സീൽ വീണ ബാർ തുറക്കാൻ കാശ് എറിഞ്ഞാൽ മതി . പക്ഷേ സീതാ ഗ്രൂപ്പിന്റെ പേര് നഷ്ടപ്പെട്ടാൽ അത് ഞാൻ സഹിക്കില്ല..”
“മുതലാളി ടെൻഷനടിക്കല്ലേ.. ഞാൻ അങ്ങോട്ട് വരാം… ജോസ് അവിടില്ലേ?”
“ഇവിടൊരു പുല്ലനും ഇല്ല.. ഞാൻ തലയ്ക്കു തീ പിടിച്ചിരിക്കുകയാ… ടീവിയിലൊക്കെ ന്യൂസ് വന്നു…”
“മുതലാളി വച്ചോ. ഞാൻ വരാം.”
ഫോൺ ഓഫ് ചെയ്തു കട്ടിലിൽ ഇട്ട് സത്യപാലൻ ഷീബയെ നോക്കി.. അവൾ എഴുന്നേൽക്കാൻ ശ്രമിക്കുകയാണ്..അയാൾ കൈ വീശി അവളുടെ കരണത്ത് ആഞ്ഞടിച്ചു…
“തുടങ്ങി വച്ച ജോലി പൂർത്തിയാക്കിയിട്ടേ ഞാൻ മറ്റൊന്ന് ചെയ്യൂ…”
അയാൾ അവളുടെ ടോപ്പിന്റെ കഴുത്തിൽ കൈ വച്ചു..
“സണ്ണി കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം സത്യപാലൻ തിന്നാൻ പോവുകയാ “.
ഒറ്റ വലിക്ക് ടോപ്പ് താഴെ വരെ കീറി വന്നു.. അവൾ തടയാൻ ശ്രമിച്ചപ്പോൾ കവിളിൽ വീണ്ടും അടി വീണു….അത് പിന്നെയും ആവർത്തിച്ചു… ദേഹത്ത് അവശേഷിച്ച അവസാനത്തെ വസ്ത്രവും നഷ്ടമായപ്പോഴേക്കും ഷീബ തടയാൻ പോലും ശേഷിയില്ലാതെ തളർന്നു പോയിരുന്നു…സത്യപാലൻ കാമാസക്തിയോടെ അവളുടെ മേൽ പാഞ്ഞു കയറി..
(തുടരും )